Month: May 2025

  • Breaking News

    നിരോധിത ഉത്പന്നം ഉപയോഗിച്ചു; വിലക്കു മാറിയ റബാദ ഐപിഎല്ലില്‍ ഗുജറാത്തിനു വേണ്ടി പന്തെറിയും; ‘ഖേദമുണ്ടെന്ന്’ അറിയിച്ചെന്ന് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് അസോസിഷേന്‍

    മുംബൈ: നിരോധിത ഉല്‍പന്നം ഉപയോഗിച്ചതിന്റെ പേരില്‍ താല്‍ക്കാലിക വിലക്ക് വന്നതോടെ ഐപിഎലിനിടെ സ്വദേശത്തേക്ക് മടങ്ങിയ ദക്ഷിണാഫ്രിക്കന്‍ പേസ് ബോളര്‍ കഗീസോ റബാദ ഇന്ത്യയില്‍ തിരിച്ചെത്തി. വിലക്ക് നീക്കിയതിനെ തുടര്‍ന്നാണ് ഗുജറാത്ത് ടൈറ്റന്‍സ് താരമായ റബാദ ഐപിഎലിലെ ശേഷിക്കുന്ന മത്സരങ്ങള്‍ക്കായി തിരിച്ചെത്തിയത്. ഇന്നു നടക്കുന്ന മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരം മുതല്‍ റബാദ സിലക്ഷന് ലഭ്യമാണെന്ന് ഗുജറാത്ത് ടൈറ്റന്‍സ് അറിയിച്ചു. ”തന്റെ ഭാഗത്തുനിന്നു സംഭവിച്ച പിഴവ് റബാദ അംഗീകരിക്കുകയും അതില്‍ ഖേദം അറിയിക്കുകയും ചെയ്തിട്ടുണ്ട്. സൗത്ത് ആഫ്രിക്കന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഡ്രഗ് ഫ്രീ സ്‌പോര്‍ട് (എസ്എഐഡിഎസ്) ഇതുമായി ബന്ധപ്പെട്ട് അന്വേഷണം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. താല്‍ക്കാലിക വിലക്ക് അംഗീകരിച്ച് മത്സരങ്ങളില്‍നിന്ന് വിട്ടുനിന്ന റബാദ നിര്‍ദ്ദേശിച്ച നടപടികളെല്ലാം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ശേഷിക്കുന്ന ഐപിഎല്‍ മത്സരങ്ങള്‍ക്ക് റബാദയുടെ സേവനം ലഭ്യമാകും’ ഗുജറാത്ത് ടൈറ്റന്‍സ് പ്രസ്താവനയില്‍ അറിയിച്ചു. നിരോധിത ഉല്‍പന്നം ഉപയോഗിച്ചതിന്റെ പേരില്‍ താല്‍ക്കാലിക വിലക്ക് വന്നതിനാലാണ് താന്‍ ഐപിഎല്‍ സീസണില്‍ നിന്നു പിന്‍മാറിയതെന്ന് കഗീസോ റബാദ വെളിപ്പെടുത്തിയിരുന്നു. ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റേഴ്‌സ് അസോസിയേഷന്‍…

    Read More »
  • Breaking News

    ഇന്ത്യയുടേത് താൽക്കാലിക ആനന്ദമാണെന്ന് പാക്കിസ്ഥാൻ; തിരിച്ചടിക്കുമെന്ന് പാക് സൈനിക വക്താവ്; നാല് ഡ്രോണുകൾ ഉപയോ​ഗിച്ച് അർദ്ധരാത്രി 12.37ന് ഇന്ത്യ ആക്രമണം തുടങ്ങി.., 30 ഭീകരർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്…

    ന്യൂഡല്‍ഹി: പെഹല്‍ഗാം ഭീകരാക്രമണത്തിന് പാകിസ്താന് തിരിച്ചടി നല്‍കി ഇന്ത്യ. ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് പേരിട്ട സൈനിക ആക്രമണത്തില്‍ പാക് അധീന കശ്മീരിലെ ഒന്‍പത് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്താണ് ഇന്ത്യയുടെ തിരിച്ചടി. നീതി നടപ്പാക്കിയെന്ന് സമൂഹമാധ്യമത്തിലൂടെ സൈന്യം പ്രതികരിച്ചു. പാക് സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ചിട്ടില്ലെന്നും കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ വെളിപ്പെടുത്തുമെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. കോട്‌ലി, മുസാഫറബാദ്, ബഹവല്‍പൂര്‍, മുരിഡ്ക് എന്നിവിടങ്ങളാണ് ആക്രമിച്ചതെന്നാണ് റിപ്പോര്‍ട്ട്. അർധരാത്രി 12.27നാണ് മിസൈൽ ആക്രമണം നടന്നത്. ആക്രമണത്തിന് ഡ്രോണുകളും ഉപയോഗിച്ചു. ആക്രമിച്ച ഒമ്പത് കേന്ദ്രങ്ങളിൽ 4 എണ്ണം പാകിസ്താനിലും അഞ്ച് എണ്ണം പാക് അധീന കശ്മീരിലും. ഓപ്പറേഷൻ സിന്ദൂരിൻ്റെ ഭാഗമായി കൊല്ലപ്പെട്ടവരിൽ കൊടുംഭീകരരും. കൊല്ലപ്പെട്ടവരിൽ ലഷ്കർ കമാൻഡറുമുണ്ടെന്നാണ് സൂചന. മസൂദ് അസറിന്റെ പ്രധാന താവളവും സൈന്യം തകർത്തു. മസൂദ് അസറിന്റെ കേന്ദം ആക്രമിച്ചു, 30 ഭീകരർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട് ഭീകരരുടെ കേന്ദ്രങ്ങൾ കൃത്യമായി സ്കെച്ച് ചെയ്താണ് സൈന്യം സംയുക്ത ആക്രമണം നടത്തിയത്. ജയ്ഷെ മുഹ്മദ് സ്വാധീനമേഖലയിൽ ആദ്യ…

    Read More »
  • Breaking News

    പാക്കിസ്ഥാനിലെ ഒമ്പത് ഭീകരകേന്ദ്രങ്ങളിൽ മിസൈൽ വർഷിച്ച് ഇന്ത്യൻ സൈന്യം..!! പാക് സേനാ കേന്ദ്രങ്ങളൊന്നും ആക്രമിച്ചില്ല.., നീതി നടപ്പാക്കിയെന്ന് സൈന്യം…, കൂടുതൽ ആക്രമണത്തിന് സാധ്യതയില്ലെന്ന് കേന്ദ്രം…

    ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനു മറുപടിയായി പാക്കിസ്ഥാനിലും പാക്ക് അധിനിവേശ കശ്മീരിലുമായി ഒൻപതിടങ്ങളിലെ ഭീകരകേന്ദ്രങ്ങളിൽ ഇന്ത്യൻ സൈന്യത്തിന്റെ മിന്നൽ മിസൈലാക്രമണം. ‘ഓപ്പറേഷൻ‌ സിന്ദൂർ’ എന്ന പേരിട്ട ദൗത്യം ഇന്നലെ അർധരാത്രിക്കു ശേഷമാണ് സേന നടത്തിയത്. മുസാഫർബാദ്, ബഹവൽപുർ, കോട്‌ലി, മുരിഡ്‌ക് എന്നിവടങ്ങളിലെ കേന്ദ്രങ്ങളിലാണ് ആക്രമണം എന്നാണു വിവരം. 12 ഭീകരർ കൊല്ലപ്പെട്ടെന്നും 55 പേർക്ക് പരുക്കേറ്റെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ലഷ്കറെ തയിബയുടെ ആസ്ഥാനമാണ് മുരിഡ്‌ക്. പുൽവാമ ആക്രമണത്തിന്റെ സൂത്രധാരൻ മസൂദ് അസ്ഹർ നേതൃത്വം നൽകുന്ന ജയ്ഷെ മുഹമ്മദിന്റെ ആസ്ഥാനമാണ് ബഹവൽപുർ. നീതി നടപ്പാക്കിയെന്ന് സൈന്യം പ്രതികരിച്ചു. പാക്കിസ്ഥാന്റെ സേനാകേന്ദ്രങ്ങളൊന്നും തങ്ങൾ ലക്ഷ്യംവച്ചില്ലെന്നും വിഷയത്തിൽ കൂടുതൽ ആക്രമണപദ്ധതി നിലവിലില്ലെന്നും കേന്ദ്ര സർക്കാർ പത്രക്കുറിപ്പിൽ അറിയിച്ചു. ദീർഘദൂര മിസൈലുകൾ ഉപയോഗിച്ചിട്ടില്ലെന്നാണു വിവരം. ആക്രമണത്തിന്റെ കൂടുതൽ വിവരങ്ങൾ ഇന്ത്യ ഇന്നു പുറത്തുവിടും. അഞ്ചിടത്ത് മിസൈൽ ആക്രമണമുണ്ടായെന്നും മൂന്നു പേർ കൊല്ലപ്പെട്ടെന്നും 12 പേർക്ക് പരുക്കേറ്റെന്നും പാക്കിസ്ഥാൻ സൈന്യം സ്ഥിരീകരിച്ചു. ഇന്ത്യയുടെ താൽകാലിക സന്തോഷത്തിന് ശാശ്വത ദുഃഖം നൽകുമെന്ന്…

    Read More »
  • Breaking News

    ബലൂചിസ്താനില്‍ സ്‌ഫോടനം; ഏഴു പാക് സൈനികര്‍ കൊല്ലപ്പെട്ടു; പൊട്ടിത്തെറിച്ചത് തടവുകാരുമായി പോയ വാഹനം; തടവുകാരെ തുറന്നുവിട്ടശേഷം ബോംബുവച്ചെന്നും വിവരം; പിന്നില്‍ ഇന്ത്യയെന്ന ആരോപണവുമായി പാകിസ്താന്‍

    ബലൂചിസ്താന്‍: പാകിസ്താനിലെ ബലൂചിസ്താനില്‍ സ്ഫോടനത്തില്‍ ഏഴ് പാക് സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്ത്യക്കെതിരേ ആരോപണവുമായി പാകിസ്താന്‍. ബലൂചിസ്താന്‍ ലിബറേഷന്‍ ആര്‍മി (ബിഎല്‍എ) ആണ് ആക്രമണത്തിന് പിന്നിലെന്നാണു വിവരമെങ്കിലും ഇന്ത്യയാണ് ഇവര്‍ക്കു സഹായം നല്‍കുന്നതെന്നാണു പാകിസ്താന്റെ ആരോപണം. തടവുപുള്ളികളുമായി പോയ വാഹനം തടഞ്ഞാണ് അക്രമികള്‍ സ്ഫോടനം നടത്തിയതെന്നും തടവുകാരെ വിട്ടയച്ച ശേഷമായിരുന്നു ആക്രമണമെന്നുമാണ് വിവരം. വാഹനത്തില്‍ നാല്‍പതോളം തടവുകാര്‍ ഉണ്ടായിരുന്നു. ഇവരെയെല്ലാം മോചിപ്പിച്ച ശേഷം ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന പട്ടാളക്കാരെ ബലൂച് പോരാളികള്‍ ബന്ദികളാക്കി. അതിനുശേഷമാണ് ഇവര്‍ സൈനികവാഹനം ബോംബുവെച്ച് തകര്‍ത്തത്. ഈ സ്ഫോടനത്തിലാണ് ഏഴുപട്ടാളക്കാര്‍ക്ക് ജീവന്‍ നഷ്ടമായത് എന്നും പാകിസ്താന്‍ സൈന്യം പുറത്തുവിട്ട ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. പാക് പട്ടാളക്കാര്‍ക്കുനേരെ രാജ്യത്ത് വിവിധ ഇടങ്ങളിലായി ബിഎല്‍എ ഇത്തരത്തില്‍ ആക്രമണങ്ങള്‍ നടത്തുന്നുണ്ട്. ഇപ്പോഴത്തെ ആക്രമണത്തിന് സമാനമായി ഏപ്രില്‍ 15-ന് പോലീസ് ട്രക്കിന് നേരെ ബിഎല്‍എ നടത്തിയ ബോംബാക്രമണത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെടുകയും 19 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതുകൂടാതെ, ഒരു ട്രെയിന്‍വരെ ഹൈജാക്ക് ചെയ്ത സംഭവവും…

    Read More »
  • Breaking News

    ഹൂതികള്‍ക്കെതിരേ തിരിച്ചടി തുടര്‍ന്ന് ഇസ്രായേല്‍; സനായിലെ എയര്‍പോര്‍ട്ടും സൈനിക ബേസും തകര്‍ത്തു; യെമനിലെ പ്രധാന ആയുധക്കടത്തു കേന്ദ്രം; മൂന്നുപേര്‍ കൊല്ലപ്പെട്ടെന്ന് ദൃക്‌സാക്ഷികള്‍; മൂന്നു സിവിലയന്‍ വിമാനങ്ങളും തകര്‍ന്നു; ആക്രമണം മുന്നറിയിപ്പ് നല്‍കിയശേഷമെന്ന് ഇസ്രായേല്‍

    ദുബൈ: ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തിന് സമീപം മിസൈല്‍ ആക്രമണം നടത്തിയതിനുള്ള തിരിച്ചടിയായി യെമനിലെ സനായിലുള്ള എയര്‍പോര്‍ട്ടില്‍ ഇസ്രായേല്‍ പോര്‍ വിമാനങ്ങങ്ങളുടെ ബോംബ് വര്‍ഷം. അമേരിക്കയുമായി ഏകോപനം നടത്തിയായിരുന്നു ഇസ്രായേല്‍ ആക്രമണം നടത്തിയത്. നേരത്തേ ഹുദൈദയിലും ഇസ്രായേല്‍ ആക്രമണം നടത്തിയിരുന്നു. യെമന്‍ ഹുദൈദ തുറമുഖത്തിനും സമീപത്തെ സിമന്റ് ഫാക്ടറിക്കും നേരെയാണ് ഇസ്രായേല്‍ പോര്‍വിമാനങ്ങള്‍ ഇന്നലെ രാത്രി ആക്രമണം നടത്തിയത്. മുപ്പത് പോര്‍വിമാനങ്ങള്‍ പ്രത്യാക്രമണത്തില്‍ പങ്കുചേര്‍ന്നതായി ഇസ്രായേല്‍ അവകാശപ്പെട്ടു. അമേരിക്കയുടെ പൂര്‍ണ പിന്തുണയോടെയായിരുന്നു ആക്രമണം. ഇതിനു പിന്നാലെയാണു സനാ എയര്‍പോര്‍ട്ടിലേക്കും ആക്രമണം നടത്തിയത്. മൂന്നുപേര്‍ കൊല്ലപ്പെട്ടെന്നു ഹൂതികളുടെ നേതൃത്വത്തിലുള്ള അല്‍-മസിരാ ടിവി റിപ്പോര്‍ട്ട് ചെയ്തു. സനാ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിനു സമീപത്തുനിന്നു മാറണമെന്നു ജനങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കിയശേഷമായിരുന്നു ആക്രമണം. ഹൂതികളുടെ നിയന്ത്രണത്തിലുള്ള എയര്‍പോര്‍ട്ടിന്റെ പ്രവര്‍ത്തനം അവതാളത്തിലാക്കിയെന്നും ഇസ്രായേല്‍ അവകാപ്പെട്ടു. ആക്രമണം നടന്നതു സ്ഥിരീകരിച്ചു ദൃക്‌സാക്ഷിയും രംഗത്തുവന്നു. മൂന്നു സിവിലിയന്‍ വിമാനങ്ങളും റണ്‍വേയും ഹൂതികളുടെ മിലിട്ടറി എയര്‍ബേസും തകര്‍ത്തെന്നു വിമാനത്താവളത്തില്‍നിന്നുള്ള മൂന്നുപേരും അറിയിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.…

    Read More »
  • Breaking News

    ‘ഇന്ത്യയുമായി സമാധാനം’ വേണം; വെള്ളം മുട്ടിച്ചാല്‍ ‘ഇന്ത്യയില്‍ ചോരപ്പുഴ ഒഴുക്കു’മെന്നു വീമ്പടിച്ച പാക് വിദേശകാര്യ മന്ത്രി ബിലാവല്‍ ഭൂട്ടോ പത്തിമടക്കി രംഗത്ത്; മലക്കം മറിച്ചില്‍ ഇന്ത്യ നിലപാടു കടുപ്പിച്ചതോടെ

    ഇസ്ലാമാബാദ്: പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ ഇന്ത്യ നദീജല കരാര്‍ പിന്‍വലിച്ചാല്‍ ചോരപ്പുഴയൊഴുകുമെന്നു ഭീഷണിപ്പെടുത്തിയ ബിലാവല്‍ ഭൂട്ടോ പത്തിമടക്കി അഭ്യര്‍ഥനയുമായി രംഗത്ത്. ഇന്ത്യയുമായി സമാധാനം വേണമെന്നാണു പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി (പിപിപി) ചെയര്‍മാനും വിദേശകാര്യ മന്ത്രിയുമായ ഭൂട്ടോയുടെ ഇപ്പോഴത്തെ ആവശ്യം. ഭീകാരാക്രമണത്തിനു പിന്നാലെ ഇന്ത്യ നിലപാടു കടുപ്പിച്ചപ്പോഴായിരുന്നു ചോരപ്പുഴയൊഴുക്കുമെന്ന ഭീഷണി മുഴക്കിയത്. ഇപ്പോള്‍ അണക്കെട്ടിലെ ജലമൊഴുക്ക് ഇന്ത്യ കുറച്ചതോടെയാണ് വന്‍ തിരിച്ചടിയാകുമെന്നു മനസിലാക്കി സമവായ ശ്രമങ്ങളുമായി വരുന്നതെന്നും ചൂണ്ടിക്കാട്ടുന്നു. യുദ്ധ സമാനമായ സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നതിനിടെയാണ് ബിലാവല്‍ ഭൂട്ടോയുടെ കരണം മറിയല്‍ എന്നതും ശ്രദ്ധേയം. നദിയില്‍ രക്തമൊഴുക്കുമെന്ന ഭീഷണിക്ക് ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി ചെയര്‍മാന്‍ ബിലാവല്‍ ഭൂട്ടോ ഇന്ത്യയുമായി സമാധാനത്തിന് തയ്യാറാണെന്ന് വ്യക്തമാക്കിയത്. ‘ഇന്ത്യ സമാധാനത്തിന്റെ പാതയിലൂടെ സഞ്ചരിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അവര്‍ മുഷ്ടി ചുരുട്ടിയല്ല, തുറന്ന കൈകളുമായി വരട്ടെ. അവര്‍ വസ്തുതകളുമായി വരട്ടെ, കെട്ടിച്ചമച്ചതല്ല. നമുക്ക് അയല്‍ക്കാരായി ഇരുന്ന് സത്യം സംസാരിക്കാം.’ എന്നായിരുന്നു ചൊവ്വാഴ്ച പാക് ദേശീയ അസംബ്ലിയില്‍…

    Read More »
  • Breaking News

    വേടന്റെ അമ്മ ശ്രീലങ്കൻ വംശജ.., കേസിന് ശ്രീലങ്കൻ ബന്ധമുണ്ട്… മാധ്യമങ്ങൾക്ക് മുമ്പിൽ മാധ്യമങ്ങൾക്ക് മുൻപിൽ സ്ഥിരീകരിക്കാത്ത കാര്യങ്ങൾ വിളമ്പിയ റേഞ്ച് ഓഫീസർക്കെതിരേ നടപടി

    തിരുവനന്തപുരം: റാപ്പർ വേടനെതിരെ വനം വകുപ്പ് രജിസ്റ്റർ ചെയ്ത പുലിപ്പല്ല് കേസിൽ ചട്ടലംഘനം നടത്തിയെന്നു ചൂണ്ടിക്കാട്ടി റേഞ്ച് ഓഫീസർക്കെതിരെ വകുപ്പ് തല നടപടി. സർക്കാർ ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങളുടെ രൂക്ഷമായ ലംഘനം കണക്കിലെടുത്താണ് റേഞ്ച് ഓഫീസറെ സ്ഥലം മാറ്റിയത്. വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്റെ ഉത്തരവിൽ കോടനാട് റേഞ്ച് ഓഫീസർ അധീഷീനെ മലയാറ്റൂർ ഡിവിഷന് പുറത്തേക്ക് സ്ഥലം മാറ്റാനാണ് നിർദ്ദേശം. മാധ്യമങ്ങൾക്ക് മുൻപിൽ സ്ഥിരീകരിക്കാത്ത പ്രസ്താവനകൾ അന്വേഷണ മധ്യേ വെളിപ്പെടുത്തിയ സംഭവത്തിലാണ് നടപടിയുണ്ടായിരിക്കുന്നത്. റാപ്പർ വേടന്റെ അമ്മ ശ്രീലങ്കൻ വംശജയാണെന്നും അതുകൊണ്ട് കേസിന് ശ്രീലങ്കൻ ബന്ധമുണ്ടെന്നും തുടങ്ങി മാധ്യമങ്ങൾക്കു മുൻപിൽ നടത്തിയെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. അതേസമയം വിശദമായ അന്വേഷണം നടത്തി അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ വനം മേധാവിക്ക് നിർദേശം നൽകി. റിപ്പോർട്ട് ലഭിച്ച ശേഷം മറ്റ് തുടർ നടപടികൾ സംബന്ധിച്ച് തീരുമാനം കൈക്കൊള്ളുമെന്ന് മന്ത്രി പറഞ്ഞു. കേസിൽ തുടക്കത്തിൽതന്നെ വനം വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണ രീതിയിൽ മന്ത്രി…

    Read More »
  • Breaking News

    കേരളാ ഹൗസിൽ നടന്നത് ധനമന്ത്രി- മുഖ്യമന്ത്രി ഡീൽ-2026ൽ സിപിഎമ്മിനെ വിജയിപ്പിച്ചാൽ 2031ൽ ബിജെപിയെ അധികാരത്തിലെത്തിക്കും!! ആരു തലകുത്തി നിന്നാലും മൂന്നാം തവണ പിണറായി മുഖ്യമന്ത്രിയാകില്ല- കെ. മുരളീധരൻ

    കൽപറ്റ: ആരൊക്കെ തലകുത്തി നിന്നാലും മൂന്നാം തവണ പിണറായി വിജയൻ മുഖ്യമന്ത്രിയാവില്ലെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി കോൺഗ്രസ് നടത്തുന്ന മാർച്ചിന്റെ ഭാഗമായി വയനാട് കലക്ടറേറ്റിലേക്കു നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുരളീധരൻ. മുൻപ് കേരളാ ഹൗസിൽ ധനമന്ത്രി നിർമല സീതാരാമനുമായി മുഖ്യമന്ത്രി നടത്തിയ ചർച്ച ഡീലാണ്. ഉദ്യോഗസ്ഥരെ ഒഴിവാക്കി ഗവർണറും കെവി തോമസുമായിരുന്നു ഒപ്പമുണ്ടായിരുന്നത്. ഇത് ഒരു അന്തർധാരയുടെ ഭാഗമാണ്. 2026ൽ സിപിഎമ്മിനെ വിജയിപ്പിച്ചാൽ 2031ൽ ബിജെപിയെ അധികാരത്തിലെത്തിക്കും എന്നതാണ് ആ ഡീൽ.’’– അദ്ദേഹം പറഞ്ഞു. അതേപോലെ മുഖ്യമന്ത്രിയുടെ മകളുടെ എക്‌സാലോജിക് കമ്പനി യാതൊരു സേവനവും നടത്താതെയാണ് സിഎംആർഎല്ലിൽ നിന്നും രണ്ടു കോടി രൂപ വാങ്ങിയത്. എസ്എഫ്ഐഒ അന്വേഷണം നടത്തി ചെയ്യാത്ത സേവനത്തിനു പണം വാങ്ങിയതായുള്ള കണ്ടെത്തൽ കോടതിയിൽ സമർപ്പിച്ചിരിക്കുകയാണ്. മകൾ ഇങ്ങനെയൊരു കേസിൽ പ്രതിയായ സാഹചര്യത്തിൽ മുഖ്യമന്ത്രി രാജിവയ്ക്കണം- മുരളീധരൻ ആവശ്യപ്പെട്ടു. ‘സ്ത്രീകളുടെ കണ്ണീർ വീഴ്ത്തിയ സർക്കാരാണ് ഇവിടെ…

    Read More »
  • Breaking News

    സലാൽ അണക്കെട്ടിലെ എല്ലാ ഷട്ടറുകളും താഴ്ത്തി, ബഗ്ളിഹാർ ഡാമിൽ നിന്നുള്ള വെള്ളത്തിന്റെ ഒഴുക്ക് കുറച്ചു, കൂടുതൽ ഡാമിൽ നിന്നുള്ള ജലവൈദ്യുത പദ്ധതികളും തടയണ നിർമാണവും ആലോചിക്കാൻ അൻപതിലധികം വിദഗ്ധർ കശ്മീരിൽ!!

    ന്യൂഡൽഹി: പാക്കിസ്ഥാൻ വേണ്ടിവന്നാൽ വെള്ളത്തിനുവേണ്ടി യുദ്ധം ചെയ്യുമെന്നു വാക്കാൽ പറഞ്ഞുവെങ്കിലും ആ വെല്ലുവിളി ഇന്ത്യ ഏറ്റെടുത്തത് പാക്കിസ്ഥാന് തന്നെ പാരയായിരിക്കുകയാണ്. ചെനാബ് നദിയിലെ സലാൽ അണക്കെട്ടിന്റെ എല്ലാ ഷട്ടറുകളും താഴ്ത്തി വെള്ളമൊഴുക്ക് ഇന്ത്യ പൂർണമായും നിർത്തിവച്ചു. നേരത്തെ ഭാ​ഗീകമായി വെള്ളമൊഴുക്ക് തടഞ്ഞിരുന്നു. അതേപോലെ ബഗ്ളിഹാർ ഡാമിൽ നിന്നുള്ള ഒഴുക്ക് നേരത്തെ കുറച്ചിരുന്നു. ഇതിന് പിന്നാലെയാണ് കടുത്ത നടപടികളിലേക്ക് ഇന്ത്യ കടന്നത്. കൂടാതെ കൂടുതൽ ഡാമുകളിൽ നിന്ന് ജലമൊഴുക്ക് തടയുന്നത് പരിശോധിക്കാൻ അൻപതിലധികം വിദഗ്ധരെയും ഇന്ത്യ കശ്മീരിലേക്കയച്ചിട്ടുണ്ട്. ജലവൈദ്യുത പദ്ധതികളും തടയണകളും നിർമ്മിക്കുന്നത് ആലോചിക്കാനാണ് വിദഗ്ധരെ അയച്ചത്. ഇതിലൂടെ പാക്കിസ്ഥാനിലേക്കുള്ള ജലമൊഴുക്കിൽ കൂടുതൽ നിയന്ത്രണം നടത്താനാണ് ഇന്ത്യയുടെ തീരുമാനം. അതോടുകൂടി ഈ സീസണിൽ പാകിസ്ഥാനിലേക്ക് ഒഴുകുന്ന ജലത്തിൽ 20 ശതമാനം കുറവെങ്കിലുമുണ്ടാകും. അതേസമയം ഇന്ത്യ- പാക്കിസ്ഥാൻ സംഘർഷ സാധ്യത കണക്കിലെടുത്ത് അടിയന്തര സാഹചര്യം നേരിടാനുള്ള മോക്ഡ്രിൽ നാളെ ദേശവ്യാപകമായി നടത്താൻ ആഭ്യന്തര മന്ത്രാലയത്തിൽ നടന്ന യോഗം തീരുമാനിച്ചു. ആകാശമാർ​ഗമുള്ള ആക്രമണം തടയാൻ എയർ…

    Read More »
  • Breaking News

    തിരുവനന്തപുരം എയർപോർട്ടിൽ മൊബൈൽ നെറ്റ്‌വർക്ക് മെച്ചപ്പെടുത്താൻ പുതിയ നിർദ്ദേശം മുന്നോട്ടുവച്ച് ജിയോയും എയർട്ടെലും വി ഐയും

    ഒരു മൂന്നാം കക്ഷി ഇൻഫ്രാസ്ട്രക്ചർ പ്രൊവൈഡറുടെ പങ്കാളിത്തമില്ലാതെ, തടസ്സമില്ലാത്തതും ഉയർന്ന നിലവാരമുള്ളതുമായ ടെലികോം കണക്റ്റിവിറ്റി നൽകുന്നതിന് വിമാനത്താവള ടെർമിനലിനുള്ളിൽ ഒരു പൊതുവായ ഇൻ-ബിൽഡിംഗ് സൊല്യൂഷൻ (ഐബിഎസ്) സ്ഥാപിക്കാൻ നിർദ്ദേശം മുന്നോട്ട് വെച്ച് ജിയോയും എയർട്ടെലും വി ഐയും.ഇതിനായി വിമാനത്താവള പരിസരം സംയുക്തമായി സർവേ ചെയ്യാനും, ഐബിഎസ് നെറ്റ്‌വർക്ക് സമയബന്ധിതമായി സ്ഥാപിക്കുന്നതിനും അനുമതി തേടി മൂന്ന് ഓപ്പറേറ്റർമാരും സംയുക്ത അപേക്ഷ സമർപ്പിച്ചു. യാത്രക്കാർക്കും വിമാനത്താവള പ്രവർത്തനങ്ങൾക്കും തടസ്സമില്ലാത്ത കൂടുതൽ മെച്ചപ്പെട്ട മൊബൈൽ കവറേജ് ഉറപ്പാക്കുക എന്നതാണ് ലക്ഷ്യം. ടെലികോം ആക്റ്റ്, 2023 ലെ വ്യവസ്ഥകൾ അനുസരിച്ചും ടെലികോം റൈറ്റ് ഓഫ് വേ (RoW) നിയമങ്ങൾ അനുസരിച്ചും, വിമാനത്താവളങ്ങൾ, മെട്രോ സ്റ്റേഷനുകൾ, സമാനമായ സൗകര്യങ്ങൾ ഉൾപ്പെടെയുള്ള പൊതുസ്ഥലങ്ങളിലേക്കുള്ള പ്രവേശനം നിയന്ത്രിക്കുന്ന എല്ലാ പൊതു അധികാരികളും ലൈസൻസുള്ള ടിഎസ്പിമാർക്ക് ടെലികോം ഇൻഫ്രാസ്ട്രക്ചർ സ്ഥാപിക്കുന്നതിന് റോ നൽകാൻ ബാധ്യസ്ഥരാണ്. പൊതു സൗകര്യങ്ങളിലെ ഐബിഎസ് വിന്യാസങ്ങൾ ഉയർന്ന മൂലധല നിക്ഷേപം ഉൾക്കൊള്ളുന്നതിനാൽ ടിഎസ്പിമാർക്ക് കാര്യമായ വാണിജ്യപരമായ വരുമാനം നൽകുന്നില്ല…

    Read More »
Back to top button
error: