Breaking NewsLead NewsSportsTRENDING

കരിയറിന്റെ ഒരുഘട്ടത്തില്‍ ആര്‍സിബി വിടുന്ന കാര്യം പോലും ആലോചിച്ചു; ‘പ്രതീക്ഷകളുടെ ഭാരം തളര്‍ത്തി, ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ പ്രകടനത്തെയും ബാധിച്ചു; വിജയങ്ങള്‍ക്കു ശേഷം തുറന്നു പറഞ്ഞ് കോഹ്ലി

ബെംഗളൂരു: കരിയറിന്റെ ഒരു ഘട്ടത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു ക്ലബ് വിടുന്ന കാര്യം പരിഗണിച്ചിരുന്നുവെന്ന് സൂപ്പര്‍ താരം വിരാട് കോഹ്ലി. പ്രതീക്ഷകളുടെ ഭാരം ചുമലിലുണ്ടായിരുന്നതിനാല്‍ തളര്‍ന്നുപോയതായും, അതുകൊണ്ടാണ് ആര്‍സിബി ക്യാപ്റ്റന്‍ സ്ഥാനം രാജിവച്ചതെന്നും കോഹ്ലി ക്ലബ് പുറത്തുവിട്ട പോഡ്കാസ്റ്റില്‍ പ്രതികരിച്ചു. ‘വര്‍ഷങ്ങളോളം ഞാന്‍ ടീം ഇന്ത്യയെ നയിച്ചു. ഒന്‍പതു സീസണുകളില്‍ ആര്‍സിബിയുടെ ക്യാപ്റ്റനായി. എന്നാല്‍ ബാറ്ററെന്ന നിലയില്‍ എന്നിലുള്ള പ്രതീക്ഷകള്‍ കൂടിയതോടെ സമ്മര്‍ദത്തിലായി’.

‘2016-2019 കാലത്ത് ആര്‍സിബി വിടണമെന്ന് പല കോണുകളില്‍നിന്നും നിര്‍ദേശങ്ങള്‍ കിട്ടിയിരുന്നു. കരിയറില്‍ എന്റെ കാര്യങ്ങള്‍ തന്നെ എനിക്കു ശ്രദ്ധിക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. എന്തു ചെയ്യണമെന്ന് അറിയാത്തൊരു സാഹചര്യമായിരുന്നു അത്. വളരെയധികം ബുദ്ധിമുട്ടിലായി. അതില്‍നിന്ന് രക്ഷ നേടുന്നതിനാണു നിര്‍ണായകമായ തീരുമാനം എടുത്തത് ‘

Signature-ad

‘ബാറ്ററെന്ന നിലയില്‍ മികച്ച പ്രകടനം നടത്തി, എനിക്ക് ഇവിടെ തന്നെ തുടര്‍ന്നും കളിക്കണമായിരുന്നു. അതോടെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞു. കളിക്കാരനായി മാത്രം ബെംഗളൂരുവില്‍ തുടരുന്നതാണു നല്ലതെന്നും ഞാന്‍ തീരുമാനിച്ചു. ആര്‍സിബിയുമായി അത്രത്തോളം വിലപ്പെട്ട ബന്ധമാണ് എനിക്കുള്ളത്. ജയിച്ചാലും തോറ്റാലും ഇവിടെ തുടരാന്‍ തീരുമാനിച്ചതും അങ്ങനെയാണ്’ കോഹ്ലി പറഞ്ഞു.

ALSO READ

നിലമ്പൂരിനൊപ്പം ഉപതെരഞ്ഞെടുപ്പ് വേണ്ടത് ജമ്മുകശ്മീരിലും; ചവറ മോഡല്‍ സ്വീകരിച്ചാല്‍ പി.വി. അന്‍വറിന്റെ നിലനില്‍പ്പും അങ്കലാപ്പിലാകും; യുഡിഎഫില്‍ ചേര്‍ന്നാല്‍ തൃണമൂലിന് പുറത്തെന്ന് സംസ്ഥാന നേതാക്കള്‍; യോഗങ്ങളിലും ആളില്ല; നാലു മാസത്തിനിപ്പുറം അവസാനിച്ചോ അന്‍വര്‍ ഇഫക്ട്?

ALSO READ

ഹൂതികള്‍ക്കെതിരേ തിരിച്ചടി തുടര്‍ന്ന് ഇസ്രായേല്‍; സനായിലെ എയര്‍പോര്‍ട്ടും സൈനിക ബേസും തകര്‍ത്തു; യെമനിലെ പ്രധാന ആയുധക്കടത്തു കേന്ദ്രം; മൂന്നുപേര്‍ കൊല്ലപ്പെട്ടെന്ന് ദൃക്‌സാക്ഷികള്‍; മൂന്നു സിവിലയന്‍ വിമാനങ്ങളും തകര്‍ന്നു; ആക്രമണം മുന്നറിയിപ്പ് നല്‍കിയശേഷമെന്ന് ഇസ്രായേല്‍

ALSO READ

ബലൂചിസ്താനില്‍ സ്ഫോടനം; ഏഴു പാക് സൈനികര്‍ കൊല്ലപ്പെട്ടു; പൊട്ടിത്തെറിച്ചത് തടവുകാരുമായി പോയ വാഹനം; തടവുകാരെ തുറന്നുവിട്ടശേഷം ബോംബുവച്ചെന്നും വിവരം; പിന്നില്‍ ഇന്ത്യയെന്ന ആരോപണവുമായി പാകിസ്താന്‍

 

Back to top button
error: