Month: May 2025

  • India

    മലയാളി ഭീകരര്‍ക്കും പരിശീലനം നല്‍കിയ ക്യാംപുകള്‍; ‘ഓപ്പറേഷന്‍ സിന്ദൂറില്‍’ തകര്‍ന്നത് കസബിന്റെ പരിശീലന കേന്ദ്രവും

    ന്യൂഡല്‍ഹി: പാക് അധിനിവേശ കശ്മീരില്‍ ഇന്ത്യന്‍ സേന തകര്‍ത്ത ഭീകര ക്യാംപുകള്‍ മലയാളികള്‍ ഉള്‍പ്പെട്ട 2008 കശ്മീര്‍ റിക്രൂട്ട്മെന്റ് സംഭവവുമായി ബന്ധപ്പെട്ടതെന്ന് റിപ്പോര്‍ട്ട്. ഭീകര സംഘടനയായ ലഷ്‌കര്‍ ഇ ത്വയ്ബ കേരളത്തില്‍ നിന്നുള്‍പ്പെടെ യുവാക്കളെ റിക്രൂട്ട് ചെയ്തെന്ന സംഭവത്തില്‍ പരാമര്‍ശിക്കപ്പെട്ട സ്ഥലങ്ങളിലാണ് ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യന്‍ സേന ആക്രമണം നടത്തിയത്. 2008 ഒക്ടോബറില്‍ നാല് മലയാളി യുവാക്കള്‍ കശ്മീരില്‍ അതിര്‍ത്തി സേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടുവെന്ന വിവരത്തത്തെുടര്‍ന്നാണ് റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട് കേസെടുക്കുന്നത്. കണ്ണൂര്‍ സ്വദേശികളായ ഫായിസ്, ഫയാസ്, മലപ്പുറം സ്വദേശികളായ അബ്ദുള്‍ ജബ്ബാര്‍, അബ്ദുള്‍ റഹീം, എറണാകുളം സ്വദേശി യാസീന്‍ എന്നിവരെയാണ് തടിയന്റെവിട നസീറിന്റെ നേതൃത്വത്തില്‍ ലഷ്‌കര്‍ ഇ ത്വയ്ബയില്‍ എത്തിയത്. വടക്കന്‍ കേരളത്തില്‍ സംഘടിപ്പിച്ച വിവിധ ക്യാംപുകളില്‍ നിന്ന് യുവാക്കളെ റിക്രൂട്ട് ചെയ്തത്. കാശ്മീരിലെ കുപ്വാരയില്‍ നാല് മലയാളി യുവാക്കള്‍ 2008 ഒക്ടോബറില്‍ സൈന്യത്തിന്റെ വെടിയേറ്റ് മരിച്ച സംഭവത്തിന് പിന്നാലെയാണ് കേരളത്തില്‍ ലഷ്‌കര്‍ ഇ ത്വയ്ബ റിക്രൂട്ട്മെന്റ് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നത്.…

    Read More »
  • NEWS

    ലഹോറില്‍ സ്‌ഫോടനം; പാക്കിസ്ഥാന് ‘കൂനിന്മേല്‍ കുരുവായി’ ബലൂച് ലിബറേഷന്‍ ആര്‍മി, 14 സൈനികരെ വധിച്ചു

    ഇസ്ലാമാബാദ്: ഓപറേഷന്‍ സിന്ദൂറിനു പിന്നാലെ പാക്കിസ്ഥാന്റെ കിഴക്കന്‍ നഗരമായ ലഹോറില്‍ സ്‌ഫോടനം. പാക്ക് പ്രാദേശിക മാധ്യമമായ ജിയോ ന്യൂസ് സ്‌ഫോടനത്തിന്റെ വാര്‍ത്ത പുറത്തുവിട്ടതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. സ്‌ഫോടനത്തിന്റെ മറ്റു വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയുടെ തലസ്ഥാനമാണ് ലഹോര്‍ നഗരം. കഴിഞ്ഞ ദിവസം ഇന്ത്യ ഓപറേഷന്‍ സിന്ദൂറിലൂടെ തകര്‍ത്ത 2 ഭീകരപരിശീലന കേന്ദ്രങ്ങള്‍ പഞ്ചാബ് പ്രവിശ്യയിലായിരുന്നു. ഇതിനു പിന്നാലെയാണ് നഗരമധ്യത്തില്‍ സ്‌ഫോടനം നടന്നതായുള്ള റിപ്പോര്‍ട്ടുകള്‍ വരുന്നത്. ലഹോറില്‍ ഇന്ത്യക്കെതിരെ വന്‍ സൈനിക പടയൊരുക്കം നടക്കുന്നതായും രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അതിനിടെ, ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ പാക്ക് സൈനികര്‍ക്കെതിരെ ആക്രമണവുമായി ബലൂച് ലിബറേഷന്‍ ആര്‍മി (ബിഎല്‍എ). 14 പാക്ക് സൈനികരാണ് ബിഎല്‍എയുമായി നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ഇന്ത്യയുമായി കിഴക്കന്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുന്നതിനിടെയാണ് ബലൂചിസ്ഥാനിലെ തന്നെ ആഭ്യന്തര സംഘര്‍ഷം ഷെഹബാസ് ഷെരീഫ് ഭരണകൂടത്തിന് തലവേദനയാകുന്നത്. ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ബോളാനിലും കെച്ചിലും നടന്ന രണ്ട് വ്യത്യസ്ത ആക്രമണങ്ങളിലാണ് പാക്ക് സൈനികര്‍ കൊല്ലപ്പെട്ടിരിക്കുന്നത്. ബലൂച്…

    Read More »
  • Breaking News

    ടോളിവുഡിൻ്റെ ഐക്കൺ സ്റ്റാർ അല്ലു അർജുനെ മലയാളികളുടെ മല്ലു അർജുനാക്കിയ ‘ആര്യ’ റിലീസായിട്ട് 21 വർഷങ്ങൾ

    ടോളിവുഡിൻ്റെ ഐക്കൺ സ്റ്റാർ, ആരാധകരുടെ സ്വന്തം ബണ്ണി തെന്നിന്ത്യൻ താരരാജാവ് അല്ലു അർജുൻ നായകനായ സൂപ്പർ ഹിറ്റ് ചിത്രം ‘ആര്യ’ റിലീസായിട്ട് ഇന്നേക്ക് 21 വർഷങ്ങള്‍. ‘ആര്യ’ എന്ന ചിത്രത്തിലൂടെയാണ് അല്ലു അർജുൻ ശ്രദ്ധിക്കപ്പെട്ടത്. ഈ സിനിമ തന്നെയായിരുന്നു അല്ലു അർജുന് ഇത്രയധികം ആരാധകരെ നേടിക്കൊടുത്തതും. തെലുങ്ക് നടനാണെങ്കിലും അല്ലുവിന് കേരളത്തിൽ നിരവധി ആരാധകരുണ്ട്. അതുപോലെ തന്നെ മലയാളത്തിലെ മൊഴിമാറ്റ ചിത്രങ്ങളുടെ ചരിത്രം തന്നെ തിരുത്തിക്കുറിച്ച സിനിമകളായിരുന്നു അല്ലു അർജുന്‍റേത്. അങ്ങനെ അദ്ദേഹം മലയാളികളുടെ സ്വന്തം മല്ലു അർജുനായി മാറിയത് ആര്യ റിലീസിന് ശേഷമായിരുന്നു. 2004 ൽ പുറത്തിറങ്ങിയ ‘ആര്യ’ സംവിധാനം ചെയ്തത് അന്ന് നവാഗതനായ സുകുമാറായിരുന്നു. ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന്‍റെ ബാനറിൽ ദിൽ രാജു നിർമ്മിച്ച ചിത്രത്തിൽ അല്ലു അർജുനൊപ്പം അനുരാധ മേത്ത, ശിവ ബാലാജി എന്നിവരും പ്രധാന വേഷത്തിലെത്തിയിരുന്നു. ചിത്രത്തിലെ പാട്ടുകളും സൂപ്പർ ഹിറ്റായിരുന്നു. മികച്ച നിരൂപക പ്രശംസയും ചിത്രം നേടിയിരുന്നു. 4 കോടി രൂപ ബഡ്ജറ്റിൽ നിർമ്മിച്ച…

    Read More »
  • Breaking News

    പാകിസ്ഥാൻ പോരാട്ടത്തിലേക്ക്… പഞ്ചാബ് അതിർത്തിയിൽ കറങ്ങി നടന്ന് പാക് യുദ്ധവിമാനങ്ങൾ, നിലംപരിശാക്കാൻ തുനിഞ്ഞിറങ്ങി ഇന്ത്യൻ സൈന്യം

    ന്യൂഡൽഹി: പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് സംഭവിച്ചേക്കാവുന്ന പ്രത്യാക്രമണം നേരിടാൻ സർവ സജ്ജമായി ഇന്ത്യൻ സൈന്യം. കര–വ്യോമ–നാവിക സേനകൾ പ്രതിരോധം ശക്തമാക്കി. പാക്കിസ്ഥാന്റെ ഭാഗത്തുനിന്നു സംഭവിച്ചേക്കാവുന്ന വ്യോമാക്രമണം തടയാൻ വിവിധ തലങ്ങളിലുള്ള വ്യോമ പ്രതിരോധ മേഖലയും സജീവമാക്കി. നാവിക സേന അറബിക്കടലിൽ യുദ്ധക്കപ്പലുകൾ വിന്യസിച്ചിട്ടുണ്ട്. അതിർത്തിയിലെ കരസേനാ യൂണിറ്റുകളും ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ തയാറായണ്. വ്യോമസേന യുദ്ധവിമാനങ്ങളും അതിർത്തിയിൽ വ്യോമ പട്രോളിങ്ങ് നടത്തുന്നുണ്ട്. അതേസമയം, ലഹോറിൽ വൻ പടയൊരുക്കം പാക്കിസ്ഥാൻ നടത്തുന്നതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതിനിടെ രാജ്യത്തിന്റെ ആണവായുധ ശേഖരം കൈകാര്യം ചെയ്യുന്ന ട്രൈ-സർവീസ് സ്ട്രാറ്റജിക് ഫോഴ്‌സ് കമാൻഡിനും അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. പാക്കിസ്ഥാന്റെ ഏത് തരത്തിലുള്ള പ്രത്യാക്രമണത്തിനും ശക്തമായ തിരിച്ചടി നൽകാനാണ് ഇന്ത്യൻ സൈന്യത്തിന്റെ തീരുമാനം. ഇന്ത്യയുടെ സൈനിക സാഹസികതയ്ക്ക് വേഗത്തില്‍ മറുപടി നൽകുമെന്ന് പാക്കിസ്ഥാൻ ആർമി ചീഫ് ജനറൽ അസിം മുനീർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഓപറേഷൻ സിന്ദൂറിലൂടെ സംഭവിച്ച തിരിച്ചടികൾക്കു പാക്കിസ്ഥാന് തിരിച്ചടിക്കാതിരിക്കാൻ സാധിക്കില്ലെന്നും…

    Read More »
  • Breaking News

    പകരത്തിന് പകരം ചോദിച്ചു… ഇനി ഇന്ത്യയും പാകിസ്ഥാനും സംഘർഷം അവസാനിപ്പിക്കണം, എന്ത് സഹായത്തിനും തയ്യാറെന്ന് ട്രംപ്

    വാഷിങ്ടണ്‍: പകരത്തിന് പകരം കഴിഞ്ഞു. ഇനി ഇന്ത്യയും പാകിസ്ഥാനും സംഘർഷം അവസാനിപ്പിക്കുമെന്നാണ് പ്രതീക്ഷയെന്നും യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇരു രാജ്യങ്ങളുമായും തനിക്ക് നല്ല ബന്ധമാണ്. ഇരു രാജ്യങ്ങളെയും നല്ലതുപോലെ അറിയാം. പ്രശ്നം പരിഹരിക്കണമെന്നും എന്ത് സഹായത്തിനും തയ്യാറാണെന്നും യുഎസ് പ്രസിഡന്‍റ് വ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂറിലൂടെ പാകിസ്ഥാനിലെ ഒൻപത് ഭീകര കേന്ദ്രങ്ങൾ ഇന്ത്യ തകർത്തതിന് പിന്നാലെയാണ് ട്രംപിന്‍റെ പ്രതികരണം. ഇന്ത്യയുടെ തിരിച്ചടി പ്രതീക്ഷിച്ചതാണെന്ന് ട്രംപ് നേരത്തെ പ്രതികരിച്ചിരുന്നു. നിലവിലെ സംഘർഷ സാഹചര്യം നീങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതായും ട്രംപ് പറഞ്ഞു. അതിനിടെ പാകിസ്ഥാനിലേക്ക് യാത്ര ചെയ്യുന്നതിന് പൗരന്മാർക്ക് യുഎസ് വിലക്ക് ഏർപ്പെടുത്തി. ഇന്ത്യ– പാക് അതിർത്തി, നിയന്ത്രണ രേഖ, ഖൈബർ പഖ്തൂൺഖ്വ, ബലൂചിസ്ഥാൻ പ്രവിശ്യകളിലേക്ക് യാത്ര ചെയ്യുന്നതിനാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഭീകരാക്രമണ സാധ്യത കണക്കിലെടുത്താണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പൗരന്മാർക്ക് യാത്ര വിലക്കി നിർദേശം നൽകിയത്. അമേരിക്കൻ പൗരന്മാർ പാകിസ്ഥാനിലേക്ക് നടത്താനിരിക്കുന്ന യാത്ര പുനപരിശോധിക്കണം. പാകിസ്ഥാനിൽ ഭീകരവാദികൾ ആക്രമണം നടത്താനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുകയാണ്. ഖൈബർ…

    Read More »
  • Breaking News

    സന്തുലിത നിലപാടിൽ ചൈന; പാകിസ്താന് രാഷ്ട്രീയ പിന്തുണ മാത്രം; മുമ്പും പ്രസ്താവനകളിൽ ഒതുക്കി: പാകിസ്താനിലെ നിക്ഷേപത്തിൽ കണ്ണ്: അമേരിക്കയുമായുള്ള വ്യാപാര യുദ്ധം പ്രതിസന്ധിയായി

    ന്യൂഡല്‍ഹി: പഹല്‍ഗാം തീവ്രവാദി ആക്രമണത്തിനു പിന്നാലെ ഇന്ത്യയിലും പാകിസ്താനിലും യുദ്ധത്തിന്റെ സാധ്യതകള്‍ ആരാഞ്ഞുകൊണ്ടുള്ള ചര്‍ച്ചകള്‍ സജീവമാണ്. ഇന്ത്യ അതിര്‍ത്തികള്‍ അടച്ചതും വ്യോമപാതകള്‍ നിരോധിച്ചതും പാകിസ്താന്‍ പാക് അധീന കാശ്മീരിലുള്ള മദ്രസകള്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശിച്ചതുമെല്ലാം പ്രശ്‌നത്തെ അതീവ ഗൗരവത്തോടെയാണ് ഇരു രാജ്യങ്ങളും കാണുന്നതെന്നു വ്യക്തമാക്കുന്നതാണ്. എന്നാല്‍, നിഷ്പക്ഷ അന്വേഷണം വേണമെന്നു പ്രഖ്യാപിച്ചതിന് അപ്പുറം ഇന്ത്യ- പാക് യുദ്ധമുണ്ടായാല്‍ ചൈന എവിടെ നില്‍ക്കുമെന്നതും ചര്‍ച്ചയാണ്. ഇന്ത്യയെ സംബന്ധിച്ച് ചൈനയുടെ ഇടപെടല്‍ അധിക സമ്മര്‍ദമാണ്. യുദ്ധമുണ്ടായാല്‍ പാക് സൈന്യത്തിനൊപ്പം ചൈന നില്‍ക്കുമോ അതോ ചൈന-പാകിസ്താന്‍ സാമ്പത്തിക ഇടനാഴി, ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയുടെ ഭാഗമായുള്ള മറ്റു പദ്ധതികള്‍ എന്നിവയുടെ പേരില്‍ യുദ്ധത്തില്‍നിന്നു വിട്ടു നില്‍ക്കാന്‍ ഇസ്ലാമാബാദില്‍ സമ്മര്‍ദം ചെലുത്തുമോ എന്ന ചോദ്യങ്ങള്‍ സജീവമാണ്. പാകിസ്താന്റെ പരമാധികാരവും അതിര്‍ത്തികളും നിലനിര്‍ത്താന്‍ ഇടപെടുമെന്ന ചൈനയുടെ പ്രഖ്യാപനം ചെറിയ കോളിളക്കമല്ല ഇന്ത്യയിലുണ്ടാക്കിയത്. ചൈന പാകിസ്താനെ സഹായിക്കുമോ? ചൈനയുടെ പ്രഖ്യാപനം നിരീക്ഷകരെയും നയതന്ത്ര വിദഗ്ധരെയും ചെറുതായല്ല ആശയക്കുഴപ്പത്തിലാക്കിയത്. പാകിസ്താന്‍ എല്ലാക്കാലത്തും ചൈനയുടെ…

    Read More »
  • Breaking News

    തിരിച്ചടിക്കാനാകുമോ പാകിസ്താന്? ഇന്ത്യയുടെ വ്യോമാതിര്‍ത്തി കാക്കുന്നത് ‘ഇരുമ്പു മറ’; ചൈനയുടെ പോര്‍ വിമാനങ്ങളും തുര്‍ക്കിയുടെ ഡ്രോണുകളും നിഷ്പ്രഭമാകും; അമേരിക്കയുടെ എഫ് 16നും അടിയറവു പറയേണ്ടിവരും; എന്തും പിടിക്കും എയര്‍ ഡിഫന്‍സ്!

    ന്യൂഡല്‍ഹി: പഹല്‍ഗാമിലെ തീവ്രവാദി ആക്രമണത്തിന് ഇന്ത്യ ‘ഓപ്പറേഷന്‍ സിന്ദൂറി’ലൂടെ തിരിച്ചടി നല്‍കിയതിനു പിന്നാലെ രാജ്യം അതീവ ജാഗ്രതയിലാണ്. വിമാനത്താവളങ്ങള്‍ ഒഴിപ്പിക്കുകയും മോക്ക് ഡ്രില്ലുകള്‍ സംഘടിപ്പിക്കുകയും ചെയ്തു. തിരിച്ചടിയുണ്ടാകുമെന്നും ഇന്ത്യയുടെ ആനന്ദം അധികനാള്‍ നീണ്ടുനില്‍ക്കില്ലെന്നുമാണ് പാകിസ്താന്‍ നേതാക്കള്‍ പ്രഖ്യാപിച്ചത്. അത്യാധുനിക മിസൈലുകളും ചൈനയുടെ പോര്‍ വിമാനങ്ങളും സ്വന്തമായുള്ള പാകിസ്താന്‍, ആണവ രാജ്യം കൂടിയായതിനാല്‍ കരുതലില്‍ അല്‍പം ഗൗരവവുമുണ്ട്. എന്നാല്‍, ഇന്ത്യയുടെ അതിര്‍ത്തി കടന്ന് ആക്രമണത്തിന് പാക് എയര്‍ഫോഴ്‌സിനു കഴിയുമോ എന്ന ചര്‍ച്ചയാണ് ഉയരുന്നത്. അമേരിക്കന്‍ നിര്‍മിത ഫൈറ്റര്‍ ജെറ്റായ എഫ്-16, ചൈനയുടെ ജെ-17, ഫ്രാന്‍സിന്റെ മിറാഷ് എന്നിവയും പാകിസ്താന്റെ കൈകളിലുണ്ട്. എന്നാല്‍, ഇന്ത്യയുടെ വ്യോമാര്‍ത്തിര്‍ത്തി കടക്കുകയെന്നത് പാകിസ്താനെ സംബന്ധിച്ച് എളുപ്പമല്ലെന്നാണ് പ്രതിരോധ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. അതിനു കാരണവുമുണ്ട്- ഇരുമ്പു മറ!   ഇന്ത്യന്‍ എയര്‍ ഡിഫന്‍സ് സംവിധാനത്തെ മറികടക്കുക പാകിസ്താന് അത്ര എളുപ്പമാകില്ലെന്ന് കേണല്‍ സന്‍ജീത് സിരോഹി പറയുന്നു. നിരവധി തരത്തിലുള്ള മിസൈലുകള്‍ കൂട്ടിയോജിപ്പിച്ച സംവിധാനം ഇന്ത്യക്കായി പ്രതിരോധം ഉയര്‍ത്തുമെന്ന് അദ്ദേഹം പറയുന്നു.…

    Read More »
  • Breaking News

    വിക്കറ്റിനു പിന്നിലെ ജാഗ്രത; കൊല്‍ക്കത്തയുമായുളള കളിക്കിടെ ഐപിഎല്ലിലെ അപൂര്‍വ റെക്കോഡ് ഇട്ട് ധോണി; പിന്നിലാക്കിയത് ദിനേഷ് കാര്‍ത്തിക്കിനെയും സാഹയെയും

    കൊല്‍ക്കത്ത: വിക്കറ്റിനു പിന്നിലെ നിതാന്ത ജാഗ്രത. ബാറ്റ്‌സ്മാന്റെ കാലൊന്നിടറയിലാല്‍ നിമിഷാര്‍ധത്തിനുള്ളില്‍ കൈകള്‍ പ്രവര്‍ത്തിക്കും. എത്ര റീപ്ലേകള്‍ നടത്തിയാലും അണുവിട തെറ്റാത്ത ആ കണക്കുകൂട്ടലുകള്‍ക്കൊടുവില്‍ ബാറ്റ്‌സ്മാനു കളം വിടേണ്ടിവരും. ഈ പ്രായത്തിലും എം.എസ്. ധോണിയെന്ന വിക്കറ്റ് കീപ്പര്‍ വേറിട്ടുനിര്‍ത്തുന്നത് ഈ ‘പ്രിസിഷനാണ്’! കൃത്യത എന്നതിന്റെ മറുപേര്. വിക്കറ്റിനു പിന്നിലെ ജാഗ്രതയിലൂടെ റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണു ചെന്നൈയുടെ ക്യാപ്റ്റന്‍ കൂള്‍. The Magic show with a blend of lightning ⚡️ 2⃣ in 1⃣ package for all #CSK fans to enjoy Updates ▶ https://t.co/ydH0hsBFgS #TATAIPL | #KKRvCSK | @noor_ahmad_15 | @msdhoni | @ChennaiIPL pic.twitter.com/06hYoSkdtQ — IndianPremierLeague (@IPL) May 7, 2025 ഈഡന്‍ ഗാര്‍ഡനില്‍ ചെന്നൈ- കൊല്‍ക്കത്ത മത്സരം. അജിന്‍ക്യ രഹാനെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത കളിയില്‍ നൂര്‍ മുഹമ്മദ് എറിഞ്ഞ ഏഴാമത്തെ ഓവറില്‍ ആദ്യ ബോളിലാണു ധോണി നരെയ്‌നെ സ്റ്റംപ്…

    Read More »
  • Breaking News

    താവളങ്ങള്‍ കണ്ടെത്തിയത് ഇന്റലിജന്‍സ്; മുഹൂര്‍ത്തം നോക്കി ആക്രമിച്ചത് ‘സൂയിസൈഡ് ഡ്രോണുകള്‍’; നിരീക്ഷണത്തിന് ഉപഗ്രഹങ്ങള്‍; പാക് സൈന്യത്തിന്റെയും റഡാറുകളുടെയും നീക്കങ്ങള്‍ ട്രാക്ക് ചെയ്തത് നിര്‍മിത ബുദ്ധി; അപ്രതീക്ഷിത സമയം നിശ്ചയിച്ചു; ഓപ്പറേഷന്‍ സിന്ദൂര്‍ തെളിയിക്കുന്നത് ഇന്ത്യയുടെ സാങ്കേതിക തികവ്

    ന്യൂഡല്‍ഹി: പഹല്‍ഗാമിലെ ആക്രമണത്തിന്റെ പതിനാറാം നാള്‍ ഇന്ത്യ നടത്തിയ ആക്രമണത്തിന്റെ ഞെട്ടലിലാണ് പാകിസ്താന്‍. ഓപ്പറേഷന്‍ സിന്ദൂര്‍ പാകിസ്താന്‍ സൈന്യത്തിന്റെ സര്‍വ പ്രതിരോധങ്ങളെയും നിര്‍വീര്യമാക്കിയാണ് സാധ്യമാക്കിയത്. ഇന്ത്യയുടെ തിരിച്ചടി പ്രതീക്ഷിച്ചിരുന്നതിനാല്‍ വന്‍ മുന്‍കരുതലുകളാണ് പാകിസ്താന്‍ സ്വീകരിച്ചത്. പാക് അധീന കശ്മീരിലെ മദ്രസകള്‍ അടക്കം ഒഴിപ്പിച്ചാണ് സൈനിക നടപടികളെ ഏകോപിപ്പിച്ചത്. ഇന്ത്യ ആക്രമിക്കുമെന്ന് ഉറപ്പായിട്ടും എങ്ങനെയാണു പാകിസ്താനു പിഴച്ചത്? അല്ലെങ്കില്‍ ഇന്ത്യയുടെ ബുദ്ധിപൂര്‍വമായ നീക്കം എങ്ങനെയാണ് ആ രാജ്യത്തിന്റെ സൈന്യത്തെ നിഷ്പ്രഭമാക്കിയത്? അതിനു പിന്നില്‍ മൂന്നു സേനാ വിഭാഗത്തിന്റെയും സൂഷ്മമായ ആസൂത്രണമുണ്ട്. സാങ്കേതിക വിദ്യയുടെയും സാറ്റലൈറ്റിന്റെയും നിരീക്ഷണമുണ്ട്. ‘സൂയിസൈഡ് ഡ്രോണുകളുടെ’ മുഹൂര്‍ത്തം നോക്കിയുള്ള ആക്രമണവുമുണ്ട്. കൃത്യമായ പ്ലാനിങ്ങോടെയായിരുന്നു ഇന്ത്യന്‍ കരസേനയും നാവികസേനയും വ്യോമസേനയും ഒരുമിച്ച് ഓപറേഷന്‍ സിന്ദൂര്‍ നടപ്പാക്കിയത്. വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായാണ് മൂന്നു സേനാവിഭാഗങ്ങളും ഒന്നിച്ച് ഇത്തരത്തിലുള്ള സൈനിക നടപടി സ്വീകരിക്കുന്നത്. എങ്ങനെയാണ് മൂന്നു സൈനിക വിഭാഗങ്ങളും ഈ ആക്രമണത്തിനു വേണ്ടി ഒന്നിച്ചത്? പാക്കിസ്താന് തിരിച്ചടിക്കാന്‍ പോലുമാകാത്ത വിധം 25 മിനിറ്റിലെ ആക്രമണം…

    Read More »
  • NEWS

    ‘കോടികണക്കിന് സ്വത്ത്, സായ്ബാവ അനുഗ്രഹിച്ച് ഇട്ട പേര്, താരസുന്ദരിമാര്‍ക്ക് അപവാദമായ സായ്പല്ലവി’

    നായികമാര്‍ക്ക് ജനപ്രീതി ലഭിച്ചാലും അത് നിലനിര്‍ത്തി മുന്നോട്ട് ജീവിക്കുക എന്നത് വളരെ പ്രയാസമേറിയ ഒന്നാണ്. എന്നാല്‍ വളരെ സാധാരണമായ ജീവിതം നയിച്ച് ഇന്നും വലിയൊരു ജനപിന്തുണ നിലനിര്‍ത്തികൊണ്ട് പോകുന്ന വളരെ കുറച്ച് നായികമാരെയുള്ളു ഇന്ത്യന്‍ സിനിമയില്‍. അതില്‍ പ്രധാനി സായ്പല്ലവി സെന്താമരയ് കണ്ണനാണ്. പ്രേമത്തിലെ മലര്‍ മിസ്സായി അരങ്ങേറിയപ്പോള്‍ ഇന്ന് വരേയും ജനമനസില്‍ വലിയൊരു സ്ഥാനം നടിക്കുണ്ട്. കോടികണക്കിന് സ്വത്തിനുടമയായിട്ടും പൊതുവെ സെലിബ്രിറ്റികള്‍ക്കുള്ളതുപോലൊരു ആഢംബര ജീവിതം സായ്പല്ലവിക്കില്ല. തന്റെ നിലപാടിനും വ്യക്തിത്വത്തിനും കോട്ടം തട്ടുന്ന ഒന്നും തന്നെ ചെയ്യാനും താരം തയ്യാറല്ല. ഇപ്പോഴിതാ സായ്പല്ലവിയെ കുറിച്ച് നിര്‍മാതാവും അഭിനേതാവുമായ ആലപ്പി അഷ്‌റഫ് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. അഹങ്കാരികളായ താരസുന്ദരിമാര്‍ക്ക് അപവാദമാണ് സായ്പല്ലവിയെന്ന് ആലപ്പി അഷ്‌റഫ് പറയുന്നു. നടന്ന് കയറുന്ന ചവിട്ടുപടികളില്‍ ഒരാളുടേയും കണ്ണീരില്ലെന്ന് ഉറപ്പ് വരുത്തിയാണ് നടിയുടെ ജീവിതമെന്നും അഷ്‌റഫ് പുതിയ വീഡിയോയില്‍ പറഞ്ഞു. ആലപ്പി അഷ്‌റഫിന്റെ വാക്കുകളിലൂടെ തുടര്‍ന്ന് വായിക്കാം… സായ് പല്ലവി എന്ന നടി നയിക്കുന്ന ജീവിതം ആദര്‍ശത്തില്‍…

    Read More »
Back to top button
error: