‘കോടികണക്കിന് സ്വത്ത്, സായ്ബാവ അനുഗ്രഹിച്ച് ഇട്ട പേര്, താരസുന്ദരിമാര്‍ക്ക് അപവാദമായ സായ്പല്ലവി’

നായികമാര്‍ക്ക് ജനപ്രീതി ലഭിച്ചാലും അത് നിലനിര്‍ത്തി മുന്നോട്ട് ജീവിക്കുക എന്നത് വളരെ പ്രയാസമേറിയ ഒന്നാണ്. എന്നാല്‍ വളരെ സാധാരണമായ ജീവിതം നയിച്ച് ഇന്നും വലിയൊരു ജനപിന്തുണ നിലനിര്‍ത്തികൊണ്ട് പോകുന്ന വളരെ കുറച്ച് നായികമാരെയുള്ളു ഇന്ത്യന്‍ സിനിമയില്‍. അതില്‍ പ്രധാനി സായ്പല്ലവി സെന്താമരയ് കണ്ണനാണ്. പ്രേമത്തിലെ മലര്‍ മിസ്സായി അരങ്ങേറിയപ്പോള്‍ ഇന്ന് വരേയും ജനമനസില്‍ വലിയൊരു സ്ഥാനം നടിക്കുണ്ട്.
കോടികണക്കിന് സ്വത്തിനുടമയായിട്ടും പൊതുവെ സെലിബ്രിറ്റികള്‍ക്കുള്ളതുപോലൊരു ആഢംബര ജീവിതം സായ്പല്ലവിക്കില്ല. തന്റെ നിലപാടിനും വ്യക്തിത്വത്തിനും കോട്ടം തട്ടുന്ന ഒന്നും തന്നെ ചെയ്യാനും താരം തയ്യാറല്ല. ഇപ്പോഴിതാ സായ്പല്ലവിയെ കുറിച്ച് നിര്‍മാതാവും അഭിനേതാവുമായ ആലപ്പി അഷ്‌റഫ് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. അഹങ്കാരികളായ താരസുന്ദരിമാര്‍ക്ക് അപവാദമാണ് സായ്പല്ലവിയെന്ന് ആലപ്പി അഷ്‌റഫ് പറയുന്നു.

നടന്ന് കയറുന്ന ചവിട്ടുപടികളില്‍ ഒരാളുടേയും കണ്ണീരില്ലെന്ന് ഉറപ്പ് വരുത്തിയാണ് നടിയുടെ ജീവിതമെന്നും അഷ്‌റഫ് പുതിയ വീഡിയോയില്‍ പറഞ്ഞു. ആലപ്പി അഷ്‌റഫിന്റെ വാക്കുകളിലൂടെ തുടര്‍ന്ന് വായിക്കാം… സായ് പല്ലവി എന്ന നടി നയിക്കുന്ന ജീവിതം ആദര്‍ശത്തില്‍ ഉറച്ചതും നന്മ നിറഞ്ഞതുമാണ്. സൗത്ത് ഇന്ത്യയിലെ മറ്റ് നായികമാരെയെല്ലാം പിന്നിലാക്കി ടോപ്പ് വണ്ണായി നില്‍ക്കുകയാണ് സായ് പല്ലവി. സായ് പല്ലവിയുടെ ഡേറ്റുണ്ടെന്ന് അറിഞ്ഞാല്‍ സിനിമ തെലുങ്കില്‍ അപ്പോള്‍ തന്നെ ബിസിനസാകും.
ഉന്നതിയില്‍ നില്‍ക്കുമ്പോഴും ഒരു കലാകാരി, നടി എങ്ങനെയായിരിക്കണമെന്നത് സായ് പല്ലവിയെ കണ്ട് പഠിക്കുകയും മനസിലാക്കുകയും ചെയ്യണം. സിംപിളാണ് ഹംപിളാണ് ഏബിളുമാണ്. ഫേക്ക് പേഴ്‌സണാലിറ്റി ക്രീയേറ്റ് ചെയ്ത് പ്രേക്ഷകരെ പറ്റിക്കുന്ന സെലിബ്രിറ്റികളും തന്നെ തന്നെ സൂപ്പര്‍ സ്റ്റാറെന്ന് വിശേഷിപ്പിക്കാന്‍ തന്ത്രപ്പാട് പെടുന്നവരും എങ്ങനെയും പണം നേടണമെന്ന് കരുതി ജീവിക്കുന്ന നടിമാരുമുള്ള നാട്ടില്‍ ജെനുവിനും ടാലന്റഡുമായ സെലിബ്രിറ്റിയാണ് സായ് പല്ലവി.
താന്‍ ജീവിക്കുന്ന പൊതു സമൂഹത്തില്‍ തനിക്ക് ചുറ്റുമുള്ളവരോട് ഒരു ഉത്തരവാദിത്വവും കടമയും ഉണ്ടെന്ന് വിശ്വസിക്കുന്ന നടി കൂടിയാണ് സായ് പല്ലവി. രണ്ട് കോടി രൂപ ഓഫര്‍ ചെയ്ത് വന്ന ഫെയര്‍നെസ് ക്രീം പരസ്യത്തില്‍ അഭിനയിക്കില്ലെന്ന് നടി പറഞ്ഞതും പരസ്യമായി തന്നെയാണ്. ഇത്തരം ക്രീമുകള്‍ സ്ഥിരമായി ഉപയോഗിച്ചാല്‍ ഗുണത്തേക്കാള്‍ ഏറെ ദോഷമായിരിക്കും സംഭവിക്കുക.
ഞാന്‍ ഈ പരസ്യത്തില്‍ അഭിനയിച്ചാല്‍ ആളുകള്‍ അത് വാങ്ങിക്കും എന്നുമാണ് ഓഫര്‍ നിരസിച്ച് നടി പറഞ്ഞത്. മലയാളത്തിലെ ഏത് എങ്കിലും സെലിബ്രിറ്റിയാണെങ്കില്‍ ഈ രണ്ട് കോടി രൂപ വേണ്ടെന്ന് വെക്കുമോ? വളരെ റെസ്‌പോണ്‍സിബിളായി സംസാരിക്കുന്ന ഒരുവള്‍. വിവാദം, ഡ്രാമ എന്നിവയൊന്നും ഇല്ലാത്ത സാധാരണക്കാരി.
ആയിരം മുതല്‍ രണ്ടായിരം രൂപ വരെ മാത്രം വിലയുള്ള സാരികള്‍ മാത്രമെ താന്‍ വാങ്ങാറുള്ളുവെന്ന് സായ് പല്ലവി പറയുന്നു. അതുടുത്താല്‍ കിട്ടുന്ന സൗന്ദര്യം മതി. അമ്മ വിലകൂടിയ വസ്ത്രങ്ങള്‍ വാങ്ങിത്തരുമ്പോള്‍ വഴക്കിടുന്നയാള്‍ കൂടിയാണ് താനെന്നും സായ്പല്ലവി മുമ്പ് പറഞ്ഞിട്ടുണ്ട്. സൗന്ദര്യ വര്‍ധക വസ്തുക്കള്‍ ഉപയോഗിക്കാറില്ല. ആഭരണങ്ങളോടും ഭ്രമമില്ല.
സായ് ബാവ ഭക്തരായ നടിയുടെ മാതാപിതാക്കള്‍ മകളേയും കൊണ്ട് പുട്ടപര്‍ത്തിയില്‍ ചെന്നപ്പോള്‍ സായ് ബാവ അനുഗ്രഹിച്ച് ഇട്ട പേരാണ് സായ് പല്ലവി എന്നത്. ഭാവിയില്‍ സായ് പല്ലവി നല്ല വ്യക്തിത്വവും പ്രശസ്തിയുമുള്ള കുട്ടിയായി മാറുമെന്ന് അന്നേ സായ് ബാവ പ്രവചിച്ചു. അത് ഫലിക്കുമെന്ന് മാതാപിതാക്കള്‍ വിചാരിച്ചിരുന്നില്ല.
ആറ് ഭാഷകളില്‍ സായ് പല്ലവിക്ക് പ്രാവീണ്യമുണ്ട്. അഹങ്കാരത്തില്‍ മുങ്ങികുളിച്ച താരസുന്ദരിമാര്‍ക്ക് ഒരു അപവാദമാണ് സായ്പല്ലവി. നടന്ന് കയറുന്ന ചവിട്ടുപടികളില്‍ ഒരാളുടേയും കണ്ണീരില്ലെന്ന് ഉറപ്പ് വരുത്തണമെന്നും ആലപ്പി അഷ്‌റഫ് പറയുന്നു.