Month: May 2025
-
Kerala
കോണ്‍ഗ്രസില്‍ നടക്കുന്നത് ‘ഓപ്പറേഷന്‍ സുധാകര്‍’, കൊണ്ടുപോകേണ്ടത് ഊളമ്പാറക്കെന്ന് വെള്ളാപ്പള്ളി
ആലപ്പുഴ: കോണ്‍ഗ്രസിലെ നേതൃമാറ്റത്തെ പരിഹസിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കോണ്‍ഗ്രസില്‍ ‘ഓപ്പറേഷന്‍ സുധാകര്‍’ നടക്കുന്നുവെന്നും സുധാകരനെ മാറ്റുന്നവരെ ഊളമ്പാറക്കാണ് കൊണ്ടു പോകേണ്ടതെന്നും വെള്ളാപ്പള്ളി പറഞ്ഞു. പുതിയ അധ്യക്ഷനായി നേതൃത്വം പരിഗണിച്ചേക്കാവുന്ന ആന്റോ ആന്റണി എംപി സ്വന്തം മണ്ഡലമായ പത്തനംതിട്ടയില്‍ ഒരു കോണ്‍ഗ്രസുകാരനെ പോലും ജയിപ്പിക്കാന്‍ കഴിയാത്ത ആളാണ്. എകെ ആന്റണിയുടെ മകന്‍ മത്സരിച്ചില്ലായിരുന്നെങ്കില്‍ ഒരു ലക്ഷത്തില്‍പരം വോട്ടിന് ആന്റോ ആന്റണി പരാജയപ്പെട്ടേനെയെന്നും വെള്ളാപ്പള്ളി പറഞ്ഞു. കെ സുധാകരനെ ഇപ്പോള്‍ മാറ്റുന്നതിന്റെ താല്‍പര്യം എന്താണെന്നാണ് അറിയേണ്ടത്. ജനങ്ങളില്‍നിന്ന് നല്ല ഭൂരിപക്ഷത്തില്‍ പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനം സ്വീകരിച്ച കരുത്തനായ നേതാവാണ് കെ സുധാകരന്‍.സുധാകരന്റെ നേതൃത്വത്തില്‍ ഗംഭീര വിജയങ്ങള്‍ നേടി. നിയമസഭ തെരഞ്ഞെടുപ്പ് അടക്കമുള്ളവ വരാന്‍ പോകുമ്പോള്‍ സുധാകരനെ മാറ്റുന്നത് ദോഷം ചെയ്യും. സുധാകരന്‍ കരുത്തനും മിടുക്കനും പ്രഗത്ഭനുമായ അധ്യക്ഷനാണെന്ന് തെളിയിച്ച് കഴിഞ്ഞു. എല്ലാവരും തോല്‍ക്കുമെന്ന് കരുതിയ ലോക്സഭ തെരഞ്ഞെടുപ്പില്‍ ഒരു ലക്ഷത്തിലധികം ഭൂരിപക്ഷത്തില്‍ വിജയിച്ചുവെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
Read More » -
India
കേരളത്തില്‍ ലാബ് ടെക്ന്യീഷ്യന്‍ കോഴ്സ് പഠിച്ചത് ബോംബ് നിര്‍മ്മാണത്തില്‍ വിദഗ്ധനാകാന്‍; ആഗോള ഭീകരനെ കേരളത്തില്‍ സഹായിച്ചത് ആര്? എന്‍ഐഎയ്ക്കൊപ്പം പോലീസും അന്വേഷിക്കുന്നു
കൊച്ചി: പഹല്‍ഗാമില്‍ 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഭീകര സംഘടനയായ ദി റസിസ്റ്റന്റ് ഫ്രണ്ടിന്റെ (ടിആര്‍എഫ്) തലവന്‍ ഷെയ്ക് സജ്ജാദ് ഗുല്‍ കേരളത്തിലെത്തിയിരുന്നതായ റിപ്പോര്‍ട്ട് ഗൗരവത്തില്‍ എടുത്ത് പോലീസ്. പഠന സമയത്താണ് ഇയാള്‍ കേരളത്തിലുണ്ടായിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ഈ സാഹചര്യത്തില്‍ എവിടെയാണ് ഗുല്‍ പഠിച്ചതെന്ന് കണ്ടെത്താനാണ് ശ്രമം. പാക്കിസ്ഥാനിലെ റാവില്‍പിണ്ടിയില്‍ കന്റോണ്‍മെന്റ് ടൗണില്‍ ലഷ്‌കറെ തയ്ബയുടെ സഹായത്തോടെ ഒളിവില്‍ കഴിയുകയാണ് ഗുല്‍. സജ്ജാദ് അഹമ്മദ് ഷെയ്ഖ് എന്നും അറിയപ്പെടുന്ന ഇയാള്‍ 2020 നും 2024 നും ഇടയില്‍ സെന്‍ട്രല്‍ കശ്മീരിലും, തെക്കന്‍ കശ്മീരിലും നടന്ന ഭീകരാക്രമണങ്ങളുടെ സൂത്രധാരനാണെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. ഇയാളുടെ ഒളിവ് കേന്ദ്രവും ഇന്ത്യ സേന ആക്രമിക്കാന്‍ സാധ്യത ഏറെയാണ്. ഗുല്ലിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ എന്‍ഐഎയില്‍ നിന്നും കേരളാ പോലീസ് തേടും. മോദി സര്‍ക്കാര്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെ ടിആര്‍എഫിന്റെ പ്രവര്‍ത്തനം സജീവമായി. 2020 മുതല്‍ 2024 വരെ നിരവധി ആക്രമണങ്ങള്‍ ഇവര്‍…
Read More » -
India
ലാഹോര്‍ സ്‌ഫോടനത്തിനു പിന്നാലെ കറാച്ചിയില്‍നിന്നും സിയാല്‍കോട്ടില്‍നിന്നും വിമാനങ്ങളില്ല; ഓപ്പറേഷന്‍ സിന്ദൂരില്‍ മരണം 100, പാകിസ്താനില്‍ എന്താണ് സംഭവിക്കുന്നത്?
ന്യൂഡല്‍ഹി: ലഹോറിന് പിന്നാലെ കറാച്ചിയിലും സ്‌ഫോടനമെന്ന് പാക് മാധ്യമങ്ങള്‍. ഇന്ത്യയുടെ ഡ്രോണ്‍ വെടിവച്ചിട്ടെന്ന അവകാശവാദവുമായി പാക്കിസ്ഥാന്‍ രംഗത്തെത്തി. കറാച്ചി, ലഹോര്‍, സിയാല്‍കോട്ട് വിമാനത്താവളങ്ങള്‍ അടച്ചു. പാക്കിസ്ഥാനിലെ ലഹോറില്‍ രാവിലെ മൂന്ന് സ്‌ഫോടനങ്ങള്‍ നടന്നെന്ന് റിപ്പോര്‍ട്ട്. വിമാനത്താവളത്തിന് സമീപമുള്ള വാള്‍ട്ടണ്‍ എയര്‍ഫീല്‍ഡിലായിരുന്നു സ്‌ഫോടനം. നാവികസേന കോളജില്‍നിന്ന് പുക ഉയര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്. ഡ്രോണ്‍ ആക്രമണമാണെന്നും ഡ്രോണ്‍ വെടിവച്ചിട്ടെന്നും പാക് വൃത്തങ്ങള്‍ പറയുന്നു. പാകിസ്താനിലും പാക് അധീന കശ്മീരിലുമുള്ള ഭീകരകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ‘ഓപ്പറേഷന്‍ സിന്ദൂറി’ന് പിന്നാലെയാണ് സംഭവം. അതേസമയം, ഓപ്പറേഷന്‍ സിന്ദൂരിന്റെ ഭാഗമായി ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ 100 ഭീകരര്‍ കൊല്ലപ്പെട്ടുവെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ഇന്ന് നടന്ന സര്‍വകക്ഷി യോഗത്തിലാണ് ഓപ്പറേഷന്‍ സിന്ദൂരിന്റെ വിശദാംശങ്ങള്‍ രാജ്നാഥ് സിങ് പുറത്തുവിട്ടത്. പാക്കിസ്ഥാനിലെയും പാക്ക് അധിനിവേശ കശ്മീരിലെയും ഒന്‍പത് ഭീകരപരിശീലന ക്യാംപുകളാണ് ഇന്ത്യ തകര്‍ത്തത്. പാക്കിസ്ഥാനിലെ ഭീകരപരിശീലന കേന്ദ്രങ്ങള്‍ തകര്‍ത്ത ‘ഓപ്പറേഷന്‍ സിന്ദൂറി’ന് ശേഷം സൈനിക നടപടികളെ കുറിച്ച് വിശദീകരിക്കുന്ന സര്‍വകക്ഷിയോഗത്തില്‍ രാജ്‌നാഥ്…
Read More » -
LIFE
രാഹു-കേതു രാശിമാറ്റം; നേട്ടങ്ങളുടെ പെരുമഴ കാത്തിരിക്കുന്നത് ആരെയൊക്കെ
മറ്റു ഗ്രഹങ്ങളില്‍ നിന്ന് വളരെ വ്യത്യസ്തമാണ് രാഹുകേതുക്കളുടെ സഞ്ചാരം. രാശിചക്രത്തില്‍ 18 മാസത്തില്‍ ഒരിക്കല്‍ രാശിമാറുന്ന ഗ്രഹങ്ങള്‍ക്ക് കാരണമാകുന്ന നിഴല്‍ ഗ്രഹമാണ് രാഹു കേതുക്കള്‍. സൂര്യന്റെയും ചന്ദ്രന്റെയും ഭ്രമണ പഥങ്ങള്‍ പരസ്പരം ഖണ്ഡിക്കുന്ന ബിന്ദുക്കളാണ് ഇവ. ഫലഭാഗ ജ്യോതിഷത്തില്‍ രാഹുകേതുക്കള്‍ക്ക് വലിയ പ്രാധാന്യം ഉണ്ട്. 2025 മെയ്18- 1200 ഇടവം 4 ന് രാഹു കുംഭത്തിലേക്കും കേതു ചിങ്ങത്തിലേക്കും രാശി മാറുകയാണ്. ഇതു പ്രകാരം ഓരോ കൂറുകാരുടെയും സാമാന്യ ഫലമാണിവിടെ പറയുന്നത്. രാഹുകേതുക്കള്‍ ഉപചയ ഭാവങ്ങളില്‍ (3, 6,11) ചാരവശാല്‍ സ്ഥിതി ചെയ്യുമ്പോഴാണ് അനുകൂലഫലങ്ങള്‍ നല്‍കുന്നത്. ദശയും ദശാപഹാരവും അനുകൂലമാവുകയും ഒപ്പം വ്യാഴത്തിന്റെയും ശനിയുടെയും അനുകൂലാവസ്ഥയും കൂടി ഉണ്ടാവുക ആണെങ്കില്‍ രാഹു കേതു മാറ്റത്തിലെ ദോഷങ്ങള്‍ കൂടുതലായി ബാധിച്ചെന്നു വരില്ല. കൂടെ ജാതകാല്‍ ഉള്ള ബലാബലങ്ങളും ചിന്തിക്കണം. രാഹുകേതു മാറ്റം ഓരോ രാശിക്കാര്‍ക്കും എങ്ങനെയായിരിക്കും എന്നറിയാം. മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4): മേടക്കൂറുകാര്‍ക്ക് രാഹു പന്ത്രണ്ടാം ഭാവത്തില്‍ നിന്നും പതിനൊന്നാം…
Read More » -
Crime
ഏഴു കൊല്ലം മുമ്പ് വിവാഹ മോചനത്തിന് തീരുമാനമായി; വീട്ടില്‍ തിരിച്ചെത്തിയതോടെ മുന്‍ അയല്‍ക്കാരനുമായി അടുത്തു, മേമ്പൊടിക്ക് പണമിടപാടും; അകന്നതോടെ കാറിടിച്ചു കൊലപാതകം; കൂത്രപ്പള്ള നീതു കൊലക്കേസിന്റെ ഉള്ളുകള്ളികള്‍ ഇങ്ങനെ…
കോട്ടയം: ബന്ധം അവസാനിപ്പിച്ച കാമുകിയെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ യുവാവും സുഹൃത്തും പിടിയിലായത് പോലീസിന്റെ പഴുതടച്ചുള്ള അന്വേഷണ മികവില്‍. കൂത്രപ്പള്ളി പുതുപ്പറമ്പില്‍ നീതു ആര്‍.നായരെ (35) കാറിടിച്ച് കൊന്ന സുഹൃത്ത് കാഞ്ഞിരപ്പള്ളിയിലെ ഓട്ടോ ഡ്രൈവര്‍ മേലേട്ടുതകിടി അമ്പഴത്തിനാല്‍ അന്‍ഷാദ് (37), ഇയാളുടെ ഒപ്പം കാറിലുണ്ടായിരുന്ന കാഞ്ഞിരപ്പള്ളി ചാവിടിയില്‍ വീട്ടില്‍ ഇജാസ് (35) എന്നിവരാണ് അറസ്റ്റിലായത്. ചങ്ങനാശ്ശേരിയിലെ ടെക്സ്റ്റൈല്‍ സ്ഥാപനത്തിലെ ജീവനക്കാരിയായാണ് നീതു. നീതുവിന്റെ മൃതദേഹം ബുധനാഴ്ച കൂത്രപ്പള്ളിയിലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. രാധാകൃഷ്ണന്‍ നായരുടെയും റാണിയുടെയും മകളാണ് നീതു. മക്കള്‍: ലക്ഷ്മിനന്ദ, ദേവനന്ദ. ചൊവ്വാഴ്ച രാവിലെ ഒന്‍പതോടെ വെട്ടിക്കാവുങ്കല്‍-പൂവന്‍പാറപ്പടിയില്‍വെച്ചാണ് നീതുവിനെ അന്‍ഷാദ് കാറിടിപ്പിച്ച് കൊലപ്പെടുത്തിയത്. ശേഷം കാറുമായി ഇവര്‍ മല്ലപ്പള്ളി റോഡിലൂടെ രക്ഷപ്പെട്ടു. റോഡരികില്‍ അബോധാവസ്ഥയില്‍കിടന്ന നീതുവിനെ ബൈക്ക് യാത്രക്കാരായ രണ്ടുപേരാണ് ആശുപത്രിയിലെത്തിച്ചത്. ഇടിച്ച വാഹനം കണ്ടെത്താനായി പോലീസ് നടത്തിയ അന്വേഷണമാണ് നിര്‍ണ്ണായകമായത്. സംഭവസ്ഥലത്തിന് സമീപം വെള്ളനിറത്തിലുള്ള ഇന്നോവ കാര്‍ തിരിക്കുന്നത കണ്ടുവെന്ന മൊഴിയും നിര്‍ണ്ണായകമായി. 16 വര്‍ഷം മുന്‍പാണ് നീതുവും…
Read More » -
India
വെള്ളത്തിനും ഭക്ഷണത്തിനും അധികവില ഈടാക്കിയതിന് പരാതി നല്‍കി; ട്രെയിനിനുള്ളില്‍ യൂട്യൂബറെ മര്‍ദിച്ച് പാന്‍ട്രി ജീവനക്കാരന്‍, മുഖംതിരിച്ച് പോലീസും റെയില്‍വേയും
മുബൈ: റെയില്‍വെയില്‍ നല്‍കിയ ഭക്ഷണത്തിനും വെള്ളത്തിനും അധികവില ഈടാക്കിയതില്‍ പരാതി നല്‍കിയ യൂട്യൂബര്‍ക്ക് നേരെ പാന്‍ട്രി ജീവനക്കാരുടെ അതിക്രമം. ഹേംകുണ്ട് എക്സ്പ്രസിലാണ് അക്രമം നടന്നത്. ട്രാവല്‍ വ്ളോഗറായ വിഷാല്‍ ശര്‍മയാണ് അക്രമം നടന്നതായി പറയുന്ന വീഡിയോ എക്സില്‍ പോസ്റ്റ് ചെയ്തത്. ക്രൂരമായി മര്‍ദിച്ചതായും കൊല്ലുമെന്ന്് ഭീഷണിപ്പെടുത്തിയതായും ശര്‍മ ആരോപിച്ചു. ഇന്ത്യന്‍ റെയില്‍വെയുടെ എസി കോച്ചിലെ സുരക്ഷയാണിത്. ട്രയിനില്‍ ഭക്ഷണത്തിനും കുപ്പി വെള്ളത്തിനും അമിത വില ഈടാക്കുന്നതില്‍ പരാതി നല്‍കിയതിനാണ് എന്നെ കൊല്ലാന്‍ ശ്രമിച്ചതെന്നും കൈയ്യില്‍ മുറിവ് പറ്റിയതായി കാണുന്ന വീഡിയോയില്‍ ശര്‍മ ആരോപിച്ചു. ശര്‍മ പോസ്റ്റ് ചെയ്ത മറ്റു വീഡിയോകളില്‍ വെള്ളവും ഇന്‍സ്റ്റന്റ് നൂഡില്‍സും വാങ്ങിക്കുന്നതും പണം നല്‍കുന്നതുമടക്കമുള്ള ദൃശ്യങ്ങള്‍ കാണാം. അമിതവിലയാണ് ഈടാക്കുന്നതെന്ന് വീഡിയോയില്‍ തന്നെ ശര്‍മ വിശദീകരിക്കുന്നുണ്ട്. പിന്നീടാണ് റെയില്‍വെയില്‍ പരാതി നല്‍കുന്നത്. വിഷയത്തില്‍ നടപടിയെടുക്കാമെന്ന് റെയില്‍വെ അറിയിക്കുകയും ചെയ്തു. പിന്നീടാണ് ഉറങ്ങിക്കിടക്കുകയായിരുന്ന ശര്‍മയെ മൂന്ന് പാന്‍ട്രി ജീവനക്കാര്‍ വിളിച്ചെഴുന്നേല്‍പിച്ചതും അക്രമിക്കുന്നതും. മറ്റു യാത്രക്കാര്‍ ഇടപെട്ട് പരിഹരിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും…
Read More » -
Breaking News
കൂട്ടായ അഭിവൃദ്ധിയിലേക്കുള്ള ഏക മാർഗം സമാധാനം!! നയതന്ത്രം പ്രോത്സാഹിപ്പിക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഇപ്പോൾ പ്രവർത്തിക്കണം, ഇരു രാജ്യങ്ങളിലെയും നിരപരാധികളായ ഇരകളുടെ പ്രിയപ്പെട്ടവർക്ക് ഞാൻ എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു- മലാല യൂസഫ്സായി
ന്യൂഡൽഹി: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങൾ ഇല്ലാതാക്കാൻ നേതാക്കൾ മുന്നോട്ട് വരണമെന്ന് നോബൽ സമ്മാന ജേതാവ് മലാല യൂസഫ്സായി. കൂട്ടായ അഭിവൃദ്ധിയിലേക്കുള്ള ഏക മാർഗം സമാധാനം മാത്രമാണെന്നു മലാല യൂസഫ്സായി സമൂഹ മാധ്യമമായ എക്സിൽ കുറിച്ചു മലാല യൂസഫ്സായിയുടെ എക്സ് പോസ്റ്റിന്റെ പൂർണ്ണരൂപം വെറുപ്പും അക്രമവും നമ്മുടെ പൊതു ശത്രുക്കളാണ്. സാധാരണക്കാരായ മനുഷ്യരെ പ്രത്യേകിച്ച് കുട്ടികളെ സംരക്ഷിക്കുന്നതിനും, വിഭജന ശക്തികൾക്കെതിരെ ഒന്നിക്കുന്നതിനും നടപടികൾ സ്വീകരിക്കണമെന്ന് ഇന്ത്യയിലെയും പാകിസ്താനിലെയും നേതാക്കന്മാരോട് ഞാൻ അഭ്യർത്ഥിക്കുകയാണ്. ഇരു രാജ്യങ്ങളിലെയും നിരപരാധികളായ ഇരകളുടെയും പ്രിയപ്പെട്ടവർക്ക് ഞാൻ എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു. ഈ അപകടകരമായ സമയത്ത് പാക്കിസ്ഥാനിലെ എന്റെ എല്ലാ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും ഞങ്ങൾക്കൊപ്പം പ്രവർത്തിക്കുന്ന എല്ലാ അധ്യാപകരെയും വക്താക്കളെയും പെൺകുട്ടികളെയും കുറിച്ച് ഞാൻ ചിന്തിക്കുന്നു. നയതന്ത്രം പ്രോത്സാഹിപ്പിക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഇപ്പോൾ പ്രവർത്തിക്കണം. നമ്മുടെ കൂട്ടായ സുരക്ഷയ്ക്കും സമൃദ്ധിക്കും മുന്നിലുള്ള ഏക മാർഗം സമാധാനമാണ്. അതേസമയം ഇന്ത്യ- പാക് സംഘർഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ അതീവ…
Read More » -
Breaking News
ഞങ്ങളുടെ കൈകൾ ശുദ്ധം, പറയുന്നത് പച്ചക്കള്ളം!! ദക്ഷിണേഷ്യയുടെ സമാധാനത്തിന് ഇന്ത്യ ഭീഷണി, പഹൽഗാം ആക്രമണത്തിലെ പാക് പങ്കിന് ഇന്ത്യ തെളിവ് നൽകിയില്ല, പ്രതിരോധിക്കാൻ പാക്കിസ്ഥാനും അവകാശമുണ്ട്- ബിലാവൽ ഭൂട്ടോ
ഇസ്ലാമബാദ്: ദക്ഷിണേഷ്യയുടെ സമാധാനത്തിന് ഇന്ത്യ ഭീഷണിയെന്ന് പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി നേതാവ് ബിലാവൽ ഭൂട്ടോ സർദാരി. അക്രമണങ്ങളെ പ്രതിരോധിക്കാനുളള അവകാശം പാക്കിസ്ഥാനുമുണ്ട്. സാധാരണക്കാരെ ലക്ഷ്യമിട്ടാണ് ഇന്ത്യൻ ആക്രമണം. പഹൽഗാം ആക്രമണത്തിലെ പാക് പങ്കിന് ഇന്ത്യ തെളിവ് നൽകിയില്ല. ഇന്ത്യ പച്ചക്കള്ളമാണ് പറയുന്നത്. തങ്ങളുടെ കൈകൾ ശുദ്ധമാണെന്നും ബിലാവൽ പറഞ്ഞു. അതേസമയം ഇന്ത്യൻ ആക്രമണം പാക്കിസ്ഥാന്റെ പരമാധികാരത്തിന് മേലുളള കടന്നുകയറ്റമാണെന്നും ബിലാവൽ ഭൂട്ടോ ആരോപിച്ചു. നേരത്തെ, പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് സിന്ധു നദീജല കരാറിൽ നിന്ന് ഇന്ത്യ പിന്മാറുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചതിന് പിന്നാലെ സിന്ധുവിൽ നദീ ജലത്തിന് പകരം ഇന്ത്യക്കാരുടെ രക്തം ഒഴുകുമെന്ന വിവാദ പ്രസ്ഥാവനയുമായി ബിലാവൽ ഭൂട്ടോ രംഗത്തെത്തിയിരുന്നു. ഇതിനിടെ ഇന്ത്യ ബിലാവൽ ഭൂട്ടോയുടെ എക്സ് അക്കൗണ്ട് സസ്പെൻഡ് ചെയ്തിരുന്നു. സ്കൈ ന്യൂസിന് നൽകിയ അഭിമുഖത്തിൽ പാക്കിസ്ഥാന് ഭീകരവാദ ഗ്രൂപ്പുകളുമായി ബന്ധമുണ്ടായിരുന്നെന്നും അത് ഒരു രഹസ്യമായിരുന്നില്ലെന്നും ബിലാവൽ പറഞ്ഞതും വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. ഭീകരവാദ ഗ്രൂപ്പുകളുമായുള്ള ബന്ധം കാരണം പാക്കിസ്ഥാൻ ഏറെ അനുഭവിച്ചെന്നും…
Read More » -
Crime
കോട്ടയത്തുനിന്നും മോഷ്ടിച്ച ബൈക്കിലെത്തി തിരുവല്ലയില്‍ മോഷണ ശ്രമം; പോലീസെത്തിയപ്പോള്‍ ഓടിയത് ചതുപ്പു വഴി: കൗമാരക്കാരനടക്കം മൂന്നംഗം സംഘം പിടിയില്‍
പത്തനംതിട്ട: മോഷ്ടിച്ച ബൈക്കിലെത്തി മോഷണശ്രമം നടത്തിയ കൗമാരക്കാരനടങ്ങിയ മൂവര്‍ സംഘത്തെ പിടികൂടി കോട്ടയം പോലീസിന് കൈമാറി. കഴിഞ്ഞദിവസം രാത്രി പെരുന്തുരുത്തിയില്‍ ഒരു ഫര്‍ണിഷിങ് ഷോപ്പിനോട് ചേര്‍ന്നുള്ള മുറിയുടെ പൂട്ട് തല്ലിപ്പൊളിക്കുന്നതായുള്ള വിവരം തിരുവല്ല പോലീസില്‍ ലഭിച്ചതുപ്രകാരം,രാത്രികാല പട്രോളിങ് സംഘം പെട്ടെന്നുതന്നെ സ്ഥലത്തെത്തി. പൂട്ടുപൊളിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട കടയിലെ ജീവനക്കാരന്‍ഓടിയെത്തിയപ്പോഴേക്കും മോഷണസംഘത്തിലെ രണ്ടുപേര്‍ ഓടി രക്ഷപെട്ടു, ഒരാളെ പിടികൂടി തടഞ്ഞുവച്ചു. തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പന്തളം കുരമ്പാല സൗത്ത് തെങ്ങുംവിളയില്‍ അഭിജിത്(21), കടയ്ക്കാട് പണ്ടാരത്തില്‍ തെക്കെപ്പാറ ജിഷ്ണു (19), കൗമാരക്കാരന്‍ (17) എന്നിവരെയാണ് പിടികൂടിയത്. എറണാകുളം ഈസ്റ്റ് പോലീസ് രജിസ്റ്റര്‍ ചെയ്ത ബൈക്ക് മോഷണ കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിഞ്ഞശേഷം ഈയിടെയാണ് അഭിജിത് പുറത്തിറങ്ങിയത്. പന്തളത്തും പരിസരപ്രദേശങ്ങളിലും ‘ബ്ലാക്ക് മാന്‍ ‘ മോഡല്‍ മോഷണപരമ്പര നടത്തി ജനങ്ങളെ ഭയചകിതരാക്കി ഉറക്കം കെടുത്തിയ കേസില്‍ ഒന്നാം പ്രതിയുമാണ്. 17 കാരനും അഭിജിത് പ്രതിയായ ഈ മോഷണ കവര്‍ച്ചാ പരമ്പര കേസുകളില്‍ ഉള്‍പ്പെട്ടിരുന്നു. ഇയാള്‍…
Read More » -
Breaking News
ശിവനേ, ഇതിലും ഭേദം ഏതേലും മിസൈൽ ആയിരുന്നു!! ഇന്ത്യയുടെ ഒന്നും രണ്ടുമല്ല അഞ്ച് ജെറ്റ് വിമാനങ്ങൾ വെടിവെച്ചിട്ടുട്ടുണ്ട്- ഖ്വാജ ആസിഫ്- തെളിവെവിടെ?- ഏത് പോർവിമാനമാണ് ഇന്ത്യൻ ജെറ്റുകൾ വെടിവെച്ചിടാൻ ഉപയോഗിച്ചത്? പാക്കിസ്ഥാൻ ചൈനീസ് ഉപകരണങ്ങൾ ഉപയോഗിച്ചോ? അവതാരകയുടെ തുടരെത്തുടരെയുള്ള ചോദ്യത്തിൽ ഉത്തരമില്ലാതെ വെള്ളംകുടിച്ച് പാക് പ്രതിരോധമന്ത്രി
ഇസ്ലാമാബാദ്: ഇന്ത്യയുടെ അഞ്ച് ജെറ്റ് വിമാനങ്ങൾ പാക്കിസ്ഥാൻ വെടിവെച്ചിട്ടിട്ടുണ്ടെന്ന പാക്കിസ്ഥാന്റെ അവകാശവാദം പൊളിയുന്നു. അവതാരകരുടെ ചോദ്യത്തിനു ഇതുസംബന്ധിച്ച വിശദീകരണം നൽകാൻ പാക്കിസ്ഥാൻ പ്രതിരോധമന്ത്രി ഖ്വാജ ആസിഫിന് സാധിച്ചില്ല. സിഎൻഎന്നിന് നൽകിയ അഭിമുഖത്തിനിടെയാണ് തെളിവു നൽകാനാകാതെ പാക് പ്രതിരോധമന്ത്രി വെള്ളംകുടിച്ചത്. അഞ്ച് ഇന്ത്യൻ യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടുവെന്ന അവകാശവാദത്തിന് തെളിവ് എവിടെയെന്ന് സിഎൻഎൻ അവതാരക ചോദിച്ചപ്പോൾ, അത് സോഷ്യൽ മീഡിയയിൽ പറയുന്നുണ്ടെന്നായിരുന്നു പ്രതിരോധമന്ത്രിയുടെ മറുപടി. മാത്രമല്ല ഈ വാർത്ത ഞങ്ങളുടെ സോഷ്യൽ മീഡിയയിൽ മാത്രമല്ല, ഇന്ത്യയുടെ അടക്കം എല്ലാ സോഷ്യൽ മീഡിയയിലടക്കം വന്നിട്ടുണ്ടെന്നും ആസിഫ് പറഞ്ഞു. കൂടാതെ പാക്കിസ്ഥാൻ വെടിവെച്ചിട്ട ജെറ്റ് വിമാനങ്ങളുടെ അവശിഷ്ടങ്ങൾ കശ്മീരിലാണ് വീണതെന്നു ഇന്ത്യ സമ്മതിച്ചിട്ടുണ്ട്- പാക് മന്ത്രി ഖ്വാജ ആസിഫ് പറഞ്ഞു. അത് ശരിയാണെങ്കിൽ ഇന്ത്യൻ ജെറ്റുകൾ വെടിവെച്ചിടാൻ ഏത് പോർവിമാനമാണ് പാക്കിസ്ഥാൻ സൈന്യം ഉപയോഗിച്ചത്, എങ്ങനെയാണ് വെടിവെച്ചിട്ടത് എന്നിവ വെളിപ്പെടുത്തണമെന്ന് അവതാരക ആവശ്യപ്പെട്ടപ്പോൾ ഖ്വാജ ആസിഫ് അക്ഷരാർഥത്തത്തിൽ നട്ടംതിരിച്ചു. ഇതുകൊണ്ടൊന്നും നിർത്താതെ അടുത്ത ചോദ്യവുമെത്തി, ഇന്ത്യൻ ജെറ്റുകളെ…
Read More »