Month: May 2025
-
LIFE
ഒരു തരി പൊന്നില്ല… ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങളില്ല, എല്ലാം സിംപിള്‍; രജിസ്റ്റര്‍ വിവാഹത്തിലും ഞെട്ടിച്ച് ആന്‍സണ്‍ പോള്‍!
വിവാഹ ചടങ്ങുകളില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കിടയില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നു. നോര്‍ത്ത് ഇന്ത്യയില്‍ മാത്രം നടന്നിരുന്ന ചടങ്ങുകള്‍ മലയാളികളും അവരുടെ വിവാഹങ്ങളില്‍ ഉള്‍ക്കൊള്ളിച്ച് തുടങ്ങി. സെലിബ്രിറ്റി വിവാഹങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് അതിനോട് കിടപിടിക്കുന്ന തരത്തിലാണ് കേരളത്തില്‍ അടുത്തിടെയായി വിവാഹങ്ങള്‍ നടക്കുന്നത്. സെലിബ്രിറ്റി വിവാഹങ്ങള്‍ പ്രേക്ഷകര്‍ക്ക് എന്നും ഒരു കൗതുക കാഴ്ചയാണ്. അടുത്തിടെ നടന്ന സെലിബ്രിറ്റി വിവാഹങ്ങളെല്ലാം അത്യാഢംബരം നിറഞ്ഞതും ഒരാഴ്ചയോളം നീണ്ടുനില്‍ക്കുന്നതുമായിരുന്നു. ലക്ഷങ്ങളും കോടികളും പൊടിച്ച് വിലകൂടിയ വസ്ത്രങ്ങളും വിരുന്നും വാഹനങ്ങളും സ്വര്‍ണ്ണവും എല്ലാമായാണ് ഒട്ടുമിക്ക താരങ്ങളുടേയും വിവാഹം നടക്കാറുള്ളത്. എന്നാല്‍ അവരില്‍ നിന്ന് വ്യത്യസ്തനാവുകയാണ് യുവനടന്‍ ആന്‍സണ്‍ പോള്‍. മുപ്പത്തിയാറുകാരനായ താരത്തിന്റേത് രജിസ്റ്റര്‍ വിവാഹമായിരുന്നു. ആളും ആരവുമില്ലാതെ അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തില്‍ ഒരു തുളസി മാല പരസ്പരം അണിയിച്ച് കേക്കില്‍ നിന്ന് മധുരവും നുകര്‍ന്ന് വിവാഹ ചടങ്ങ് ആന്‍സണ്‍ പൂര്‍ത്തിയാക്കി. തിരുവല്ല സ്വദേശി നിധി ആനാണ് ആന്‍സണിന്റെ വധു. തൃപ്പൂണിത്തുറ രജിസ്റ്റര്‍ ഓഫീസില്‍ വെച്ചായിരുന്നു വിവാഹ ചടങ്ങ് നടന്നത്.…
Read More » -
NEWS
കുത്തനെയിടിഞ്ഞ് കറാച്ചി സ്റ്റോക്ക് മാര്‍ക്കറ്റ്; ഒരു കിലോ ചിക്കന് 1000 രൂപ, ഒരു ലിറ്റര്‍ പാലിന് 150 രൂപ; ‘ഓപ്പറേഷന്‍ സിന്ദൂര്‍’ പാക് സമ്പദ് വ്യവസ്ഥയുടെയും നട്ടെല്ലൊടിക്കുമ്പോള്‍!
ഇസ്ലാമാബാദ്: കാര്‍ഗില്‍ യുദ്ധം തുടങ്ങുമ്പോള്‍ ഇന്ത്യന്‍ ഓഹരി വിപണിയായ സെന്‍സെക്‌സ് 4 ശതമാനമായിരുന്നു ഇടിഞ്ഞത്. എന്നാല്‍ ഇന്ത്യ യുദ്ധം ജയിച്ചതോടെ സ്റ്റോക്ക് മാര്‍ക്കറ്റും ഉയര്‍ന്നു. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ 60 ശതമാനം വളര്‍ന്ന് സെന്‍സെ്കസ്് റിക്കാര്‍ഡ് ഇടുകയും ചെയ്തു. അതുപോലെ ഒരു സാഹചര്യമാണ് ഓപ്പറേഷന്‍ സിന്ദൂറും ഉണ്ടാക്കിയത്. ഇന്ത്യ ഓഹരി വിപണി ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം കുതിക്കയാണ്. എപ്രില്‍ 22ന് നടന്ന പഗല്‍ഹാം ഭീകരാക്രമണത്തിനുശേഷം പാക് ഓഹരി വിപണി താഴോട്ടേക്കാണ്. എന്നാല്‍ ഇന്ത്യന്‍ വിപണിയാവട്ടെ 1.5 ശതമാനം നേട്ടത്തിലുമാണ്. അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ കത്തിനില്‍ക്കുന്ന ഇന്നലെയും ഇന്ത്യന്‍ ഓഹരി വിപണി നേട്ടത്തിലാണ്. ചെറിയ നഷ്ടത്തില്‍ വ്യാപാരം ആരംഭിച്ച വിപണി അധികം താമസിയാതെ കരകയി. ബിഎസ്സിയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂല്യം, 421 ലക്ഷം കോടിയില്‍നിന്ന് 423 ലക്ഷം കോടിയായി. ഒറ്റ ദിവസംകൊണ്ട് നിക്ഷേപകര്‍ക്ക് രണ്ടുലക്ഷംകോടി രൂപയുടെ ലാഭം! അതിര്‍ത്തിയില്‍ യുദ്ധ സമാനമായ സാഹചര്യം ഉണ്ടായിരുന്നിട്ടും, വിദേശ നിക്ഷേപകര്‍ ഇന്നും കൂട്ടത്തോടെ വാങ്ങലുകാര്‍…
Read More » -
Kerala
കോണ്‍ഗ്രസ് പ്രകടനത്തിലേക്ക് ഇരച്ചു കയറി സിപിഎം പ്രവര്‍ത്തകര്‍; കണ്ണൂരില്‍ കല്ലേറും കയ്യേറ്റവും
കണ്ണൂര്‍: ജില്ലയിലെ മലപ്പട്ടത്ത് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിനും പ്രകടനത്തിനും നേരെ സിപിഎം പ്രവര്‍ത്തകര്‍ അക്രമം നടത്തിയതായി പരാതി. കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ പ്രകടനത്തിലേക്ക് ഇരച്ചു കയറി കല്ലേറും കയ്യേറ്റവും നടത്തിയതായാണ് പരാതി. സ്ഥലത്തുണ്ടായിരുന്ന പൊലിസ് ഇടപെട്ടാണ് സംഘര്‍ഷാവസ്ഥ ഒഴിവാക്കിയത്. കഴിഞ്ഞ ദിവസമാണ് മലപ്പട്ടം അടുവാപ്പുറത്ത് കോണ്‍ഗ്രസ് സ്ഥാപിച്ച മഹാത്മ ഗാന്ധി, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി എന്നീ കോണ്‍ഗ്രസ് നേതാക്കളുടെ സ്തു പവും കൊടിമരവും പൂര്‍ണമായി തകര്‍ത്ത് തരിപ്പണമാക്കിയത്. ഇതിന് ശേഷം കോണ്‍ഗ്രസ് തളിപ്പറമ്പ് നിയോജക മണ്ഡലം സെക്രട്ടറി സനീഷിന്റെ വീടിന് നേരെയും അക്രമം നടത്തി. ഡിസിസി അധ്യക്ഷന്‍മാര്‍ട്ടിന്‍ ജോര്‍ജിന്റെ നേതൃത്വത്തില്‍ അക്രമം നടന്ന സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നടത്തിയ കലക്ടറേറ്റ് മാര്‍ച്ചിനിടെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായി സ്ഥാപിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രമുള്ള ഫ്ലക്സ് ബോര്‍ഡ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നശിപ്പിച്ചിരുന്നു. ഇതിന്റെ പ്രതികാരമായാണ് മലപ്പട്ടത്തെ അടുവാപ്പുറത്തെ കോണ്‍ഗ്രസ് സ്തൂപം തകര്‍ത്ത് തരിപ്പണമാക്കിയത്.
Read More » -
Crime
ഭാര്യയുടെ പല്ലടിച്ചുകൊഴിച്ചു, തറയിലൂടെ വലിച്ചിഴച്ച് വയറ്റില്‍ ചവിട്ടി; ക്രൂരമര്‍ദനം, ഭര്‍ത്താവ് അറസ്റ്റില്‍
പത്തനംതിട്ട: ഭാര്യയുടെ മുഖത്ത് റബ്ബര്‍ കമ്പുകൊണ്ടടിച്ച് അണപ്പല്ല് പൊഴിച്ച ഭര്‍ത്താവ് അറസ്റ്റില്‍. വടശ്ശേരിക്കര മണിയാര്‍ ചരിവുകാലായില്‍ എസ്. ഷാന്‍ (39) ആണ് പെരുനാട് പോലീസിന്റെ പിടിയിലായത്. ഇയാള്‍ ഭാര്യയെ തറയിലൂടെ വലിച്ചിഴച്ച് അടിവയറ്റില്‍ ചവിട്ടുകയും ചെയ്തു. മലപ്പുറം മേലാറ്റൂര്‍ സ്വദേശിനിയായ കെ. ഫാത്തിമയ്ക്കാണ്(34) ഭര്‍ത്തൃവീട്ടില്‍ മര്‍ദനമേറ്റത്. ആരെയും ഫോണ്‍ ചെയ്യാനോ ആരും ഫോണിലേക്ക് വിളിക്കാനോ പാടില്ലെന്ന് പറഞ്ഞായിരുന്നു മര്‍ദനം. ഈവര്‍ഷം ജനുവരി രണ്ടിനായിരുന്നു ഇരുവരുടെയും വിവാഹം. ഷാനിന്റെ രണ്ടാംവിവാഹവും ഫാത്തിമയുടെ ആദ്യവിവാഹവുമാണ്. ഫോണില്‍ സംസാരിക്കുമെന്നുപറഞ്ഞ് ദിവസവും ഇയാള്‍ വഴക്കുണ്ടാക്കാറുണ്ട്. നാലിന് വൈകീട്ട് ആറിന് വീട്ടിലെത്തിയ യുവാവ്, നാട്ടുകാരെയൊക്കെ ഫോണ്‍ ചെയ്യുന്നത് എന്തിനാണെന്ന് ചോദിച്ച് വഴക്കുണ്ടാക്കുകയും യുവതിയുടെ വീട്ടുകാരെ അധിക്ഷേപിക്കുകയും ചെയ്തു. തുടര്‍ന്നായിരുന്നു ആക്രമണം. കൂടുതല്‍ ഉപദ്രവം ഭയന്ന് യുവതി ഭര്‍ത്തൃപിതാവിന്റെ ജ്യേഷ്ഠന്റെ വീട്ടില്‍ അഭയംതേടി. രാത്രി അവിടെ തങ്ങുകയും വിവരം കുടുംബത്തെ അറിയിക്കുകയുമായിരുന്നു. ശരീരത്തില്‍ പലയിടത്തും ചതവേറ്റു. ശാരീരിക, മാനസിക ഉപദ്രവം കാരണം കടുത്ത മാനസികസംഘര്‍ഷത്തിലുമായ യുവതി പെരുനാട് ഗവ. ആശുപത്രിയില്‍…
Read More » -
ചികിത്സയ്ക്ക് പണം ചെലവാകുന്നു; രോഗിയായ സഹോദരന്റെ നെഞ്ചില്‍ കത്തി കുത്തിയിറക്കി, വെറ്ററിനറി ഡോക്ടര്‍ക്ക് ജീവപര്യന്തം
തിരുവനന്തപുരം: വര്‍ക്കലയില്‍ കിടപ്പുരോഗിയായ യുവാവ് കൊല്ലപ്പെട്ട കേസില്‍ വെറ്ററിനറി ഡോക്ടര്‍ കൂടിയായ സഹോദരന്‍ സന്തോഷിന് (55) ജീവപര്യന്തം കഠിന തടവും 75,500 രൂപ പിഴയും. അഡിഷനല്‍ സെഷന്‍സ് കോടതി (ഏഴ്) ആണ് ശിക്ഷ വിധിച്ചത്. പിഴത്തുക നല്‍കിയില്ലെങ്കില്‍ രണ്ട് വര്‍ഷം കൂടി തടവ് അനുഭവിക്കണം. 2022 സെപ്റ്റംബര്‍ 24നു പുലര്‍ച്ചെയാണ് കേസിനാസ്പദമായ സംഭവം. വര്‍ക്കല മേല്‍വെട്ടൂരിലെ വീട്ടില്‍ കിടപ്പുരോഗിയായ സന്ദീപ് (47) ആണു കൊല്ലപ്പെട്ടത്. നെഞ്ചില്‍ കത്തി കുത്തിയിറക്കിയ നിലയിലാണ് സന്ദീപിനെ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. ചികിത്സാച്ചെലവ് ഇനത്തില്‍ വലിയൊരു തുക ചെലവാകുന്നുവെന്നും ഇതിനാലാണ് കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നും പിന്നീട് പൊലീസ് ചോദ്യം ചെയ്യലില്‍ സന്തോഷ് വെളിപ്പെടുത്തിയിരുന്നു. പാങ്ങോട് സൈനിക ആശുപത്രിയില്‍ ജോലി ചെയ്യുന്നതിനിടെ ചുഴലി രോഗത്തെ തുടര്‍ന്നാണ് സന്ദീപ് കിടപ്പുരോഗിയായത്. വീടിനോടു ചേര്‍ന്ന ഔട്ട്ഹൗസില്‍ കെയര്‍ടേക്കറുടെ പരിചരണത്തില്‍ കഴിയുകയായിരുന്നു. ഒന്നാം സാക്ഷി കൂടിയായ കെയര്‍ടേക്കര്‍ സത്യദാസിന്റെ മൊഴിയാണ് കേസില്‍ നിര്‍ണായകമായത്. ഔട്ട്ഹൗസിന്റെ പുറകിലെ വാതിലിലൂടെ കയറി പ്രതി സന്ദീപിനെ ഉപദ്രവിച്ചുവെന്നും…
Read More » -
Breaking News
ഓപ്പറേഷന് സിന്ദൂര്‍; ചെന്നൈ-കൊല്‍ക്കത്ത മത്സരത്തിനിടെ ബോംബ് ഭീഷണി; ഈഡന്‍ ഗാര്‍ഡന് കനത്ത സുരക്ഷ; പഞ്ചാബ്-ഡല്‍ഹി മത്സരം റദ്ദാക്കിയേക്കും; മുംബൈ- പഞ്ചാബ് മത്സരം ധര്‍മശാലയില്‍നിന്ന് മുംബൈയിലേക്കു മാറ്റുമെന്നും റിപ്പോര്‍ട്ട്
കൊല്‍ക്കത്ത: ചെന്നൈ- കൊല്‍ക്കത്ത മത്സരം പുരോഗമിക്കുന്നതിനിടെ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന് ഇ-മെയില്‍ ബോംബ് ഭീഷണി. മാച്ച് പുരോഗമിക്കുന്നതിനിടെയാണ് അസോസിയേഷന്റെ ഒഫീഷ്യല്‍ മെയിലിലേക്കു ഭീഷണി സന്ദേശം എത്തിയത്. പോലീസ് അന്വേഷണം ആരംഭിച്ചെന്നും ഈഡന്‍ ഗാര്‍ഡന്‍ സ്‌റ്റേഡിയത്തിന്റെ സുരക്ഷ കൂട്ടിയെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂറിനുശേഷം ആദ്യമായി നടക്കുന്ന ഐപിഎല്‍ മത്സരമാണിത്. അതേസമയം, പഞ്ചാബ്-ഡല്‍ഹി മത്സരത്തിന്റെ വേദിയും മാറ്റിയേക്കുമെന്നാണു വിവരം. വിമാനത്താവളങ്ങളുടെ നിയന്ത്രണത്തെ തുടര്‍ന്നും ഭീഷണികള്‍ ഉയര്‍ന്നതും പരിഗണിച്ചു മേയ് എട്ടിനു നടക്കേണ്ട മത്സരം ധര്‍മശാലയില്‍നിന്നു മാറ്റുകയോ റദ്ദാക്കുകയോ ചെയ്യും. മുംബൈ- പഞ്ചാബ് മത്സരം ധര്‍മശാലയില്‍നിന്നു മുംബൈയിലേക്കും മാറ്റും. പഞ്ചാബിന്റെ രണ്ടാമത്തെ ഹോംഗ്രൗണ്ടാണ് ധര്‍മശാല. മൂന്നു മത്സരങ്ങളാണ് ഇവിടെ നടക്കേണ്ടത്. ബിസിസിഐ ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനം നടപ്പാക്കുമെന്നാണു വിവരം. പഞ്ചാബ് ധര്‍മശാലയില്‍ ഒരു കളി പൂര്‍ത്തിയാക്കിയിട്ടുണ്ട്. മേയ് നാലിനു ലക്‌നൗവുമായിട്ടായിരുന്നു മത്സരം. പതിനൊന്നു കളികളില്‍നിന്ന് ഏഴു വിജയവുമായി പോയിന്റ് പട്ടികയില്‍ മൂന്നാമതാണു പഞ്ചാബ്. പതിനൊന്നു കളികളില്‍നിന്ന് ഡല്‍ഹിക്ക് ആറു വിജയങ്ങളുമുണ്ട്. നിലവിലെ സാഹചര്യത്തില്‍ കാത്തിരുന്ന്…
Read More » -
Breaking News
‘മോദിയോടു ചെന്നു പറയൂ’ എന്നു തീവ്രവാദികള്‍ പറഞ്ഞു; ‘മോദി അതു കേട്ടു’; ഒറ്റ നിമിഷം കൊണ്ട് ഒറ്റയ്ക്കായിപ്പോയ വനിതകള്‍ ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ചു പറയുന്നത്; ‘ഉചിതമായ തീരുമാനം, ഇതൊരു തുടക്കം മാത്രം’; ഓപ്പറേഷന് ആ പേരു നല്‍കിയതും പ്രധാനമന്ത്രി
ന്യൂഡല്‍ഹി: പഹല്‍ഗാമില്‍ ഒന്നുമറിയാത്ത ഇന്ത്യന്‍ ടൂറിസ്റ്റുകളെ മതം നോക്കി കൊലപ്പെടുത്തിയ ഭീകരര്‍ക്കു മറുപടിയായി ഇന്ത്യയുടെ ഉന്നംതെറ്റാത്ത ആക്രമണമാണ് ഇപ്പോള്‍ ചര്‍ച്ച. പ്രിയതമനായ ശുഭം ദ്വിവേദിയെ വെടിവെച്ചിട്ട തീവ്രവാദിയോട് ‘എന്നെയുംകൂടി കൊന്നേക്കൂ’ എന്നു പൊട്ടിക്കരഞ്ഞു പറഞ്ഞ ഭാര്യ അഷന്യയോട് ‘നിന്നെ കൊല്ലില്ല, നീ ചെന്നു മോദി’യോടു പറയൂ എന്നായിരുന്നു മറുപടി. നരേന്ദ്ര മോദി അതു കേട്ടു, അദ്ദേഹം ഉചിതമായ മറുപടിയും നല്‍കി- അഷന്യ പറഞ്ഞു. ഓപ്പറേന്റെ പേരു തീരുമാനിച്ചതും നരേന്ദ്രമോദിയാണെന്നാണു വാര്‍ത്തകള്‍. അത് പഹല്‍ഗാമിലെ ആക്രമണത്തില്‍ ഒരു നിമിഷംകൊണ്ട് പ്രിയപ്പെട്ടവരെ നഷ്ടമായ വനിതകളോടുള്ള ഉറപ്പുകൂടിയായിരുന്നു. തിരിച്ചടിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നതിനു പിന്നാലെ അഷന്യയുടെ പ്രതികരണം ‘ഉചിതമായ മറുപടി’ എന്നായിരുന്നു. ‘ഞാനിപ്പോള്‍ മോദിജി’യെ വിശ്വസിക്കുന്നെന്നും അവര്‍ പറഞ്ഞു. ഇതൊരു തുടക്കമാണെന്നാണു കരുതുന്നത്. അദ്ദേഹം തുടങ്ങിവച്ചത് അദ്ദേഹം അവസാനിപ്പിക്കുമെന്നാണു പ്രതീക്ഷ. എല്ലാ തീവ്രവാദികളെയും അമര്‍ച്ച ചെയ്യുന്നതുവരെ അദ്ദേഹം വിശ്രമിക്കില്ലെന്നാണു കരുതുന്നതെന്നും അവര്‍ പറഞ്ഞു. ‘ഞങ്ങള്‍ക്കൊരു കുടുംബമുണ്ടായിരുന്നു. ഒന്നുമറിയാത്ത അദ്ദേഹത്തിന്റെ ജീവന്റെ വിലയെന്തായിരുന്നു എന്ന് ക്രൂരത പ്രവര്‍ത്തിച്ചയാള്‍ക്കു മനസിലായിട്ടുണ്ടാകും.…
Read More » -
Breaking News
എനിക്ക് ബാംഗ്ലൂരിലെ സൂപ്പർ മാർക്കറ്റിൽ ജോലി ലഭിച്ചു, ജോലിത്തിരക്കായിരിക്കും, ഫോൺ ചെയ്യുകയോ, മെസേജ് അയയ്ക്കുകയോ ചെയ്യരുത്, ജോലിക്കായി പോയ മലയാളി യുവാവ് കശ്മീരിൽ മരിച്ച നിലയിൽ, ബന്ധുക്കൾ കശ്മീരിലേക്ക്
മണ്ണാർക്കാട്: മലയാളി യുവാവിനെ ജമ്മു കശ്മീരിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ബന്ധുക്കൾ കശ്മീരിലേക്കു തിരിക്കും. പാലക്കാട് കാഞ്ഞിരപ്പുഴ വർമ്മംകോട് കറുവാൻതൊടി അബ്ദുൾസമദ്- ഹസീന ദമ്പതികളുടെ മകൻ മുഹമ്മദ് ഷാനിബ് (27) ആണ് ജമ്മു-കശ്മീരിൽ മരിച്ചത്. വിദേശത്തുള്ള പിതാവും സഹോദരൻ ഷിഹാബും ബുധനാഴ്ച വൈകീട്ടോടെ നാട്ടിലെത്തി. മരിച്ചത് ഷാനിബ് തന്നെയാണോ എന്ന് ഉറപ്പുവരുത്തുന്നതിനായി ബന്ധുക്കളോട് തൻമാർഗ് സ്‌റ്റേഷനിലെത്തിച്ചേരാനാണ് പോലീസ് നിർദേശിച്ചിട്ടുള്ളത്. ജനപ്രതിനിധികളുടെ നേതൃത്വത്തിൽ നടത്തിയ ഇടപെടലിനെ തുടർന്ന് മുഖ്യമന്ത്രിതലത്തിൽ ബന്ധുക്കളെ കാശ്മീരിലെത്തിക്കാനുള്ള ഏർപ്പാടുകളും പൂർത്തിയായിട്ടുണ്ടെന്ന് ബന്ധുക്കൾ അറിയിച്ചു. ഇവർ ഉടനെ കശ്മീരിലേക്ക് തിരിക്കുമെന്നും അറിയിച്ചു. സംഭവത്തിൽ വീട്ടുകാരിൽനിന്ന് കേരളാ പോലീസ് വിവരങ്ങൾ ശേഖരിച്ചു. മണ്ണാർക്കാട് ഡിവൈഎസ്പി സന്തോഷിന്റെ നിർദേശപ്രകാരം സ്വഭാവിക നടപടികളുടെ ഭാഗമായാണ് വിവരങ്ങൾ ശേഖരിച്ചത്. അതേസമയം ഷാനിബിനെ മരിച്ചനിലയിൽ കണ്ടെത്തിയതായി കശ്മീരിലെ തൻമാർഗ് സ്റ്റേഷനിൽനിന്നും വിളിച്ചറിയിക്കുകയായിരുന്നു. പുൽവാമയിലെ വനപ്രദേശത്തോടു ചേർന്ന നിലയിലാണ് മൃതദേഹം കിടന്നിരുന്നതെന്നും പത്തുദിവസത്തിലധികം പഴക്കമുണ്ടെന്നും അറിയിച്ചു. വസ്ത്രത്തിൽനിന്നും ലഭിച്ച ഫോട്ടോയും മേൽവിലാസത്തിൽനിന്നുമാണ് ഷാനിബിനെക്കുറിച്ചുള്ള വിവരങ്ങൾ പോലീസിന് ലഭ്യമായത്.…
Read More » -
Breaking News
കടക്ക് പുറത്ത്, വിളിക്കും അപ്പോൾ വന്നാൽ മതി- കെപിസിസി ആസ്ഥാനത്ത് മാധ്യമ വിലക്ക്!! പാർട്ടിയെ പ്രകോപിപ്പിച്ചത് സുധാകര നേതൃത്വവുമായി ബന്ധപ്പെട്ട വാർത്തകൾ?
തിരുവനന്തപുരം: കെപിസിസി ആസ്ഥാനത്ത് ഇന്ന് മുതൽ മാധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി. അനുമതി ഇല്ലാതെ മാധ്യമപ്രവർത്തകർ കെപിസിസി വളപ്പിൽ കയറരുതെന്നാണ് പുതിയ നിർദ്ദേശം. ഇനി മുതൽ വാർത്താ സമ്മേളനങ്ങൾക്ക് മാത്രമാണ് മാധ്യമങ്ങൾക്ക് പ്രവേശനം അനുവദിക്കുക. അതേസമയം ചരിത്രത്തിൽ ആദ്യമായാണ് കെപിസിസി ആസ്ഥാനത്തേക്ക് പ്രവേശിക്കാൻ മാധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തുന്നത്. കെപിസിസി അധ്യക്ഷൻ കെ സുധാകരൻറെ നേതൃമാറ്റവുമായി ബന്ധപ്പെട്ട വാർത്തകളാണ് പാർട്ടി നേതൃത്വത്തെ പ്രകോപിപ്പിച്ചതെന്നാണ് അറിയുന്നത്. കെ സുധാകരന് പകരം പുതിയ അധ്യക്ഷനെ പ്രഖ്യാപിച്ചേക്കുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ. നേതൃമാറ്റത്തിൽ പാർട്ടി നേതൃത്വം ഉറച്ചുനിൽക്കുകയാണെന്നും ആന്റോ ആന്റണി എംപിക്കാണ് സാധ്യതയെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഇത്തരം വാർത്തകൾ പുറത്തുവന്നതോടു കൂടി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സുധാകരനു അനുകൂലമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടുതുടങ്ങി. എന്നാൽ തീരുമാനം എടുക്കേണ്ട സമയത്ത് എടുക്കാൻ പാർട്ടി നേതൃത്വത്തിന് അറിയാമെന്നായിരുന്നു ഇക്കാര്യത്തിൽ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പ്രതികരിച്ചത്. ഇതുസംബന്ധിച്ച് തീരുമാനമുണ്ടായാൽ അറിയിക്കാമെന്നും കെ സി പറഞ്ഞിരുന്നു. മാധ്യമ വാർത്തകൾ തള്ളിക്കൊണ്ടായിരുന്നു…
Read More »
