Month: May 2025
-
Breaking News
സണ്ണി ജോസഫ് എംഎൽഎ കെപിസിസി അധ്യക്ഷൻ, കെ സുധാകരൻ കോൺഗ്രസ് പ്രവർത്തക സമിതി സ്ഥിരം ക്ഷണിതാവ്, അടൂർ പ്രകാശ് കൺവീനർ
ന്യൂഡൽഹി: പേരാവൂർ എംഎൽഎ സണ്ണി ജോസഫിനെ കെപിസിസിയുടെ പുതിയ അധ്യക്ഷനായി നിയമിച്ചു. കെ. സുധാകരനു പകരമായാണ് കണ്ണൂരിൽനിന്നു തന്നെയുള്ള സണ്ണി ജോസഫിന്റെ നിയമനം. അതേസമയം കെ. സുധാകരൻ കോൺഗ്രസ് പ്രവർത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവാകും. അടൂർ പ്രകാശാണ് യുഡിഎഫിന്റെ പുതിയ കൺവീനർ. പി.സി. വിഷ്ണുനാഥ്, എ.പി. അനിൽകുമാർ, ഷാഫി പറമ്പിൽ എന്നിവരെ കെപിസിസിയുടെ പുതിയ വർക്കിങ് പ്രസിഡന്റുമാരായി നിയമിച്ചു. പുതിയ നിയമനം സംബന്ധിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വാർത്താകുറിപ്പ് പുറത്തിറക്കി. അതേസമയം നിലവിലെ യുഡിഎഫ് കൺവീനർ എം.എം. ഹസ്സനെയും വർക്കിങ് പ്രസിഡന്റുമാരായ കൊടിക്കുന്നിൽ സുരേഷ്, ടി.എൻ. പ്രതാപൻ, ടി. സിദ്ദീഖ് എന്നിവരെ പദവിയിൽ നിന്നൊഴിവാക്കി. പുതിയ വർക്കിങ് പ്രസിഡന്റായി നിയമിതനായ പി.സി. വിഷ്ണുനാഥിനെ എഐസിസി സെക്രട്ടറി പദവിയിൽനിന്നു നീക്കി. ഡോ. അഖിലേഷ് പ്രസാദ് സിങ്ങും പ്രവർത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവായിരിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ അറിയിച്ചു.
Read More » -
Breaking News
ബേക്കറിയുടെ പേരു മാറ്റണം; പഹല്‍ഗാം ആക്രമണത്തിന്റെ പേരില്‍ ‘കറാച്ചി ബേക്കറി’ക്കെതിരേ വീണ്ടും പ്രതിഷേധം; ബോര്‍ഡിനു മുകളില്‍ ദേശീയപതാക ഉയര്‍ത്തിയിട്ടും അയവില്ല; ബേക്കറി ഉടമകളെ പിന്തുണച്ചും നിരവധിപ്പേര്‍
ഹൈദരാബാദ്: ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂറിലൂടെ പാകിസ്താനുനേരെ ആക്രണം അഴിച്ചുവിട്ടതിനു പിന്നാലെ ഹൈദരാബാദില്‍നിന്ന് ഇന്ത്യയിലെമ്പാടും പ്രശസ്തി നേടിയ ‘കറാച്ചി’ ബേക്കറിയുടെ തെലങ്കാനയിലെ ബ്രാഞ്ചുകള്‍ക്കു നേരെയും പ്രതിഷേധം. ‘കറാച്ചി’യെന്നു പാകിസ്താനിലെ സ്ഥലമാണെന്നും ഇതിന്റെ പേരു മാറ്റണമെന്നും ആവശ്യപ്പെട്ടായിരുന്നു നിരവധിപ്പേരുടെ പ്രതിഷേധം. പാകിസ്താനി നഗരങ്ങളുടെ പേരുവച്ച് ഇന്ത്യയില്‍ ഒരു വ്യാപാരവും നടത്താന്‍ അനുവദിക്കില്ലെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. സംഘപരിവാര്‍ അനുകൂല സംഘടനകളാണു പ്രതിഷേധവുമായി രംഗത്തെത്തിയതെന്നും പറയുന്നു. പ്രതിഷേധം ശക്തമായതോടെ ബീഗംപേട്ട്, മൊവാസാം ജാഹി മാര്‍ക്കറ്റ് എന്നിവയടക്കമുള്ള കടകളുടെ മുകളില്‍ ദേശീയ പതാക ഉയര്‍ത്തിയിരുന്നു. എന്നാല്‍, ഇതുകൊണ്ടൊന്നും പ്രതിഷേധം ശമിപ്പിക്കാന്‍ കഴിയുന്നില്ലെന്നും ഉടമകള്‍ പറയുന്നു. പാകിസ്താനിലെ കറാച്ചിയില്‍ നിന്ന് കുടിയേറിയ സിന്ധി കുടുംബമാണ് ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തനം ആരംഭിച്ച കറാച്ചി ബേക്കറിക്ക് തുടക്കം കുറിച്ചത്. രാജ്യവിരുദ്ധമായ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് എംഎന്‍എസ് വൈസ് പ്രസിഡന്റ് ഹാജി സെയിഫ് ഷെയ്ഖിന്റെ നേതൃത്വത്തില്‍ ഹോട്ടലിന് മുന്നില്‍ സമരം നടത്തിയിരുന്നു. ഭീഷണിയുമായി ശിവസേന നേതാവ് നിഥിന്‍ നന്ദഗാവ്കറും രംഗത്തെത്തിയിരുന്നു. പാകിസ്താന്‍ നഗരത്തിന്റെ പേരായ…
Read More » -
Breaking News
ബാഗ്ലിഹാര്‍ അണക്കെട്ടിലെ ജലം മുന്നറിയിപ്പില്ലാതെ തുറന്ന് ഇന്ത്യ; പാകിസ്താനിലേക്ക് ജലം കുത്തിയൊഴുകുന്നു; ചെനാബില്‍ വെള്ളപ്പൊക്കത്തിന് ഇടയാക്കിയേക്കും; ഇന്ത്യയുടെ വാട്ടര്‍ സ്‌ട്രൈക്ക് എന്നു വിലയിരുത്തല്‍
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിനു പിന്നാലെ പാകിസ്താനു വാട്ടര്‍ സ്‌ട്രൈക്കുമായി ഇന്ത്യ. ജമ്മു കശ്മീരിലെ കനത്ത മഴയെത്തുടര്‍ന്നു ചെനാബ് നദിക്കു കുറുകെ നിര്‍മിച്ച ബാഗ്ലിഹാര്‍, സാലം അണകളുടെ ഷട്ടറുകള്‍ ഒറ്റയടിക്കു തുറന്നു. ഇതോടെ പാകിസ്താനിലേക്കു വെള്ളം കുത്തിയൊഴുകാനും തുടങ്ങി. ഭീകരാക്രമണത്തിനു പിന്നാലെ അണക്കെട്ടിലെ ഷട്ടറുകള്‍ താഴ്ത്തി ഇന്ത്യ ചെനാബ് നദിയിലേക്കുള്ള ജലമൊഴുക്കു തടഞ്ഞിരുന്നു. ഇപ്പോള്‍ വെള്ളം നിറയാന്‍ തുടങ്ങിയതോടെ എല്ലാ ഷട്ടറുകളും ഒറ്റയടിക്കു തുറക്കുകയാണുണ്ടായത്. സാധാരണ ഗതിയില്‍ പുഴയിലെ ജലനിരപ്പു ക്രമീകരിച്ചുകൊണ്ടു മാത്രമേ ഷട്ടറുകള്‍ ഉയര്‍ത്താറുള്ളൂ. #WATCH | J&K | Two gates at the Baglihar Hydroelectric Power Project Dam built on the Chenab River in Ramban have been opened. pic.twitter.com/R5mDi26USZ — ANI (@ANI) May 8, 2025 ജമ്മുവിലെ റംബാനിലെ ബാഗ്ലിഹാര്‍ അണക്കെട്ട്, വടക്കന്‍ കശ്മീരിലെ കിഷന്‍ഗംഗ ജലവൈദ്യുത അണക്കെട്ട് എന്നിവയിലൂടെ പാകിസ്ഥാലേക്കുള്ള ജലം നിയന്ത്രിക്കാന്‍ കഴിയും. നേരത്തേ ഇവയുടെ ഷട്ടറുകള്‍…
Read More » -
Kerala
സണ്ണി ജോസഫ് കെപിസിസി അധ്യക്ഷന്‍; അടൂര്‍ പ്രകാശ് യുഡിഎഫ് കണ്‍വീനര്‍
ന്യൂഡല്‍ഹി: ആഴ്ചകള്‍ നീണ്ട അനിശ്ചിതത്വത്തിന് വിരാമമിട്ട് കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പുതിയ നേതൃത്വം. നിലവിലെ കെപിസിസി അധ്യക്ഷനായ കെ സുധാകരനെ മാറ്റി സണ്ണി ജോസഫിനെ പകരം നിയമിച്ചു. ഹൈക്കമാന്‍ഡിന്റെതാണ് തീരുമാനം. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും വിഡി സതീശനും ആന്റോ ആന്റണിയെ അധ്യക്ഷനാക്കണമെന്നാണ് നിര്‍ദേശിച്ചത്. എന്നാല്‍ ഇതിന് കെ സുധാകരന്‍ വഴങ്ങിയില്ല. തുടര്‍ന്ന് പുതിയ പ്രസിഡന്റ് സ്ഥാനത്തേക്ക് അടുപ്പക്കാരനായ സണ്ണി ജോസഫിനെ കെ സുധാകരന്‍ പിന്തുണയ്ക്കുകയായിരുന്നുവെന്നാണ് വിവരം. 2011 മുതല്‍ പേരാവൂര്‍ എംഎല്‍എയാണ് സണ്ണി ജോസഫ്. മുന്‍ ഡിസിസി അധ്യക്ഷനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പുതിയ വര്‍ക്കിങ് പ്രസിഡന്റുമാരെയും നിയമിച്ചു. കെ സുധാകരന് പിന്നാലെയാണ് സണ്ണി ജോസഫ് കണ്ണൂര്‍ ഡിസിസി അധ്യക്ഷപദവിയിലെത്തിയത്. യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് എംഎം ഹസ്സനെ മാറ്റി, അടൂര്‍ പ്രകാശിനാണ് ചുമതല. വര്‍ക്കിങ് പ്രസിഡന്റുമാരായി പിസി വിഷ്ണുനാഥ് എംഎല്‍എ, എപി അനില്‍ കുമാര്‍ എംഎല്‍എ, ഷാഫി പറമ്പില്‍ എംപിയെയും നിയമിച്ചു.
Read More » -
Breaking News
പഹല്‍ഗാമിലൂടെ ചര്‍ച്ചയാകുന്നത് കേരളത്തിലെ ‘എനിമി പ്രോപ്പര്‍ട്ടി’കളും; കോഴിക്കോടും മലപ്പുറത്തും കണ്ണൂരുമായി പാക് പൗരന്‍മാരുടെ പേരില്‍ 63 ആസ്തികള്‍; പലരും പലകാലങ്ങളില്‍ പാകിസ്താനില്‍ കുടുങ്ങിപ്പോയവര്‍; ഏറ്റെടുക്കാല്‍ നടപടി വേഗത്തിലാക്കി കേന്ദ്ര സര്‍ക്കാര്‍
തിരുവവന്തപുരം: ‘എനിമി പ്രോപ്പര്‍ട്ടി’കള്‍ എന്ന ഗണത്തില്‍ ഉള്‍പ്പെടുത്തി കേരളത്തില്‍ മാത്രം പാക് പൗരന്‍മാരുടെ ഉടമസ്ഥതയിലുള്ളത് 63 സ്വത്തുക്കള്‍. മലപ്പുറത്ത് 37 സ്വത്തുക്കളും കോഴിക്കോട് 20 എണ്ണവും കണ്ണൂരില്‍ ആറ് പാക് പൗരന്‍മാരുടെ സ്വത്തുക്കളും ശത്രു സ്വത്തുക്കളായി തരംതിരിച്ചിട്ടുണ്ട്. രാജ്യത്തിന്റെ ശത്രുക്കളായി കണക്കാക്കപ്പെടുന്ന വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ പേരിലുള്ള ആസ്തികളാണ് ശത്രു സ്വത്തുക്കളായി കണക്കാക്കുന്നത്. സംഘര്‍ഷകാലത്ത് ഇന്ത്യയില്‍നിന്ന് പലായനം ചെയ്തവരുടേതാണ് ഇതിലേറെയും. പാകിസ്താനിലേക്കു മാറിയവര്‍, വിഭജനകാലത്തും സ്വാതന്ത്ര്യാനന്തര കാലത്തും പാകിസ്താനില്‍ കുടുങ്ങിപ്പോയവര്‍ എന്നിവരുടെ സ്വത്തുക്കളാണിതെന്നു റവന്യൂ മൂന്‍ അഡീഷണല്‍ ചീഫ് സെക്രട്ടി പി.എച്ച് കുര്യന്‍ പറഞ്ഞു. 1968 ലെ ശത്രുസ്വത്ത് നിയമപ്രകാരം സര്‍ക്കാരിന് ഈ സ്വത്തുക്കളുടെ നിയന്ത്രണം ഏറ്റെടുക്കാനോ വില്‍ക്കാനോ ഉള്ള അനുവാദമുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, സ്വത്ത് സ്ഥിതി ചെയ്യുന്ന ജില്ലാ മജിസ്ട്രേറ്റിന്റെ കീഴിലുള്ള കമ്മിറ്റിക്കാനു മൂല്യനിര്‍ണയം നടത്താനും ഇ- ലേലത്തിലൂടെ വില്‍ക്കാനുമുള്ള അവകാശം. ജോലിക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി കറാച്ചിയിലേക്കു കുടിയേറിയവരും വിഭജനകാലത്ത് പാകിസ്താനില്‍ എത്തിയവരും ഇതിലുണ്ട്. പല ആവശ്യങ്ങള്‍ക്കായി…
Read More » -
Kerala
സംസ്ഥാനത്ത് വീണ്ടും നിപ; വൈറസ് ബാധ വളാഞ്ചേരി സ്വദേശിക്ക്
മലപ്പുറം: കേരളത്തില്‍ വീണ്ടും നിപ സ്ഥിരീകരിച്ചു. വളാഞ്ചേരി സ്വദേശിയായ 42കാരിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സയിലാണ് ഇവര്‍. കഴിഞ്ഞ നാലുദിവസമായി പനിയും ശ്വാസതടസ്സവും നേരിട്ടതിനെ തുടര്‍ന്നാണ് യുവതിയെ പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിപ ലക്ഷണങ്ങള്‍ കണ്ടതോടെ സ്രവം പരിശോധനയ്ക്കായി പുനെയിലേക്ക് അയക്കുകയായിരുന്നു. അവിടെ നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ചികിത്സയില്‍ തുടരുന്ന യുവതിക്ക് കടുത്ത പനി തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഒരുവര്‍ഷത്തിനിടെ മൂന്നാം തവണയാണ് മലപ്പുറത്ത് നിപ സ്ഥിരികരിച്ചത്. നേരത്തെ വണ്ടൂരില്‍ നിപ ബാധിച്ച് യുവാവ് മരിച്ചിരുന്നു.
Read More » -
Crime
ഹോട്ടലില്‍ മദ്യപിച്ച് ബഹളമുണ്ടാക്കി; വിദേശ വനിതയോട് മോശമായി പെരുമാറി? നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍, സ്റ്റേഷനിലും ബഹളം
കൊല്ലം: ഹോട്ടലില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയതിനെത്തുടര്‍ന്ന് നടന്‍ വിനായകനെ കസ്റ്റഡിയിലെടുത്ത് പോലീസ്. കൊല്ലത്തെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍വെച്ചാണ് സംഭവം. മദ്യപിച്ച നടന്‍ വിദേശ വനിതയോട് മോശമായി പെരുമാറിയെന്നും റിപ്പോര്‍ട്ടുണ്ട്. പോലീസെത്തി വിനായകനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയ ശേഷം അഞ്ചാലുംമൂട് സ്റ്റേഷനിലേക്ക് കൊണ്ടുവന്നു. ഇതിനുശേഷം താരം പോലീസ് സ്റ്റേഷന് അകത്തുവെച്ചും ബഹളമുണ്ടാക്കി. തന്നെ എന്തിനാണ് സ്റ്റേഷനില്‍ പിടിച്ചുവെച്ചിരിക്കുന്നതെന്നാണ് വിനായകന്‍ ചോദിക്കുന്നതെന്നു ചോദിച്ചായിരുന്നു ബഹളം. വിനായകന്റെ മാനേജരും സംഘവും മാധ്യമ പ്രവര്‍ത്തകരുമായി സംഘര്‍ഷമുണ്ടാക്കുകയും ചെയ്തു. നേരത്തേ, നടന്‍ വീടിന്റെ ബാല്‍ക്കണിയില്‍നിന്ന് നഗ്നതാ പ്രദര്‍ശനം നടത്തിയത് വാര്‍ത്തയായിരുന്നു. ഫ്‌ലാറ്റിന്റെ ബാല്‍ക്കണിയില്‍ വെച്ച് വസ്ത്രം അഴിച്ച് കാണിക്കുന്ന വിനായകന്റെ ദൃശ്യങ്ങള്‍ അന്നു വ്യാപകമായി പ്രചരിച്ചിരുന്നു. നഗ്‌നതാ പ്രദര്‍ശനത്തിനൊപ്പം ഇയാള്‍ ആളുകളെ അസഭ്യം പറയുകയുമുണ്ടായി. മുന്‍പ് ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍ ഇന്‍ഡിഗോ ഗേറ്റ് ജീവനക്കാരോട് അപമര്യാദയായി പെരുമാറിയതിനെത്തുടര്‍ന്നു വിനായകനെ തടഞ്ഞു വച്ചിരുന്നു. അന്ന് എയര്‍പോര്‍ട്ടിലെ തറയില്‍ ഷര്‍ട്ടിടാതെ ഇരുന്ന് ജീവനക്കാരോട് ആക്രോശിക്കുന്ന വിനായകന്റെ ദൃശ്യങ്ങള്‍ വൈറലായിരുന്നു. സംഭവത്തെ തുടര്‍ന്ന്…
Read More » -
Breaking News
ഓപ്പറേഷന്‍ സിന്ദൂര്‍: സൈന്യം തകര്‍ത്ത ലഷ്‌കറെ ക്യാമ്പുകളില്‍ പരിശീലനം നേടിയവരില്‍ മലയാളികളും; ചുക്കാന്‍ പിടിച്ചത് തടിയന്റവിടെ നസീര്‍; മുഖ്യ സൂത്രധാരന്‍ സാബിര്‍ ഇപ്പോഴും ഒളിവില്‍; വിവരം പുറത്തെത്തിയത് കേരളത്തിലേക്ക് അയച്ച സന്ദേശം ചോര്‍ത്തിയതോടെ; കഥ ഇങ്ങനെ
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യന്‍ സൈന്യം നാമാവശേഷമാക്കിയകൂട്ടത്തില്‍ മലയാളികളടക്കം പരിശീലനം നേടിയ തീവ്രവാദ പരിശീലന കേന്ദ്രങ്ങളും. കേരളത്തില്‍നിന്നു റിക്രൂട്ട് ചെയ്തശേഷം ലഷ്‌കറെ തോയ്ബയു ക്യാമ്പുകളിലാണ് ഇവര്‍ പരിശീലനം നേടിയത്. കണ്ണൂരില്‍ നിന്നുള്ള ഫായിസ്, ഫയാസ്, മലപ്പുറത്തുനിന്നുള്ള അബ്ദുള്‍ റഹീം, അബ്ദുള്‍ ജബ്ബാര്‍, എറണാകുളത്ത് നിന്നുള്ള യാസിന്‍ എന്നീ അഞ്ച് യുവാക്കളെയാണു ലഷ്‌കറെള തൊയ്ബ പ്രവര്‍ത്തകന്‍ തടിയന്റവിടെ നസീര്‍ ക്യാമ്പുകളിലേക്ക് അയച്ചത്. വടക്കകന്‍ കേരളത്തിലെ പലയിടങ്ങളിലായി നടത്തിയ ‘പഠന’ ക്ലാസുകള്‍ക്കുശേഷമാണ് ഇവരെ വശീകരിച്ചു പാക് അധിനിവേശ കശ്മീരില്‍ എത്തിച്ചത്. പരിശീലനത്തിന് ശേഷം രണ്ടുപേര്‍ കേരളത്തിലേക്ക് മടങ്ങുകയും ബാക്കി മൂന്നുപേര്‍ പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും ‘ജിഹാദില്‍’ ചേരണമെന്നതുമായിരുന്നു പദ്ധതി. എന്നാല്‍, ഇവര്‍ കേരളത്തിലേക്ക് അയച്ച് സന്ദേശങ്ങള്‍ പിടിച്ചെടുത്ത സുരക്ഷാ സേന ഇവരെ 2008ല്‍ വളഞ്ഞു പിടികൂടി. കുപ്‌വാരയില്‍ തുടര്‍ന്നുണ്ടായ ഏറ്റുമുട്ടല്‍ ജബ്ബാര്‍ ഒഴികെയുള്ള നാലുപേര്‍ സൈന്യത്തിന്റെ വെടിവയ്പില്‍ മരിച്ചു. ഹൈദരാബാദില്‍വച്ചു ജ്ബ്ബാറിനെ പോലീസ് പിന്നീടു പിടികൂടി. യാസിനും ഫായിസും ലഷ്‌കറെ ക്യാമ്പില്‍ നേരിട്ട പ്രശ്‌നങ്ങളാണ് ഇവരുടെ…
Read More » -
Breaking News
തിരിച്ചുവരവിൽ ഞെട്ടിക്കാൻ പ്രൊഫ. അമ്പിളിയും കൂട്ടരും! വിസ്മയിപ്പിക്കുന്ന ദൃശ്യവിരുന്നൊരുക്കി ‘വല’ ഫസ്റ്റ് ഗ്ലിംസ് പുറത്ത്
അഞ്ച് പതിറ്റാണ്ടിലേറെയായി മലയാളത്തിൻറെ ഹാസ്യ സാമ്രാട്ടായി ജനലക്ഷങ്ങളെ പൊട്ടിച്ചിരിപ്പിച്ച ജഗതി ശ്രീകുമാർ പ്രൊഫ.അമ്പിളിയായി ഞെട്ടിക്കുമെന്ന സൂചന നൽകി ‘വല’ ഫസ്റ്റ് ഗ്ലിംസ് പുറത്ത്. ‘ഗഗനചാരി’ക്ക് ശേഷം അരുൺ ചന്തു ഒരുക്കുന്ന ചിത്രത്തിലൂടെ അതിഗംഭീര തിരിച്ചുവരവിനാണ് അദ്ദേഹം ഒരുങ്ങുന്നതെന്നാണ് വീഡിയോ കാണുമ്പോൾ മനസ്സിലാക്കാനാകുന്നത്. ”നമ്മുടെ അറിവ് പരിമിതമാണ്. നമുക്കറിയാത്തത് അനന്തവും. അറിവിൻറെ കാര്യത്തിൽ ഇന്ന് നാം നിൽക്കുന്നത് ഒരു ചെറുദ്വീപിലാണ്. അതിനുചുറ്റും അനന്തമായ ഒരു സമുദ്രമുണ്ട്. ഇനി വരുന്ന ഓരോ തലമുറയുടേയും കടമ ഈ ദ്വീപിലേക്ക് കൂടുതൽ കരയെ ചേർക്കുകയും അതുവഴി നമ്മുടെ അറിവിനെ അതിൻറെ പൂർണ്ണതയിലേക്ക് നയിക്കുകയും ചെയ്യുക എന്നതുമാണ്’, എന്ന പ്രൊഫ. അമ്പിളിയുടെ ഡയലോഗുമായാണ് വീഡിയോ ആരംഭിക്കുന്നത്. അദ്ദേഹത്തിൻറെ 73-ാം പിറന്നാൾ ദിനത്തിലാണ് സിനിമയിലെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടിരുന്നത്. ഇപ്പോഴിതാ വിഖ്യാതനായ ബ്രിട്ടീഷ് ഭൗതികശാസ്ത്രജ്ഞനും പ്രപഞ്ചശാസ്ത്രജ്ഞനുമായ സ്റ്റീഫൻ ഹോക്കിംഗിനെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ ചക്രകസേരയിലിരിക്കുന്ന രീതിയിലാണ് വീഡിയോയിൽ അദ്ദേഹത്തെ കാണിച്ചിരിക്കുന്നത്. പ്രൊഫസർ അമ്പിളി അഥവാ അങ്കിൾ ലൂണാർ ആയി ജഗതി ശ്രീകുമാർ…
Read More »
