CrimeNEWS

ലൈംഗികാതിക്രമം, പ്രകൃതിവിരുദ്ധ പീഡനം: ഏറ്റവും കൂടുതല്‍ പോക്‌സോ കേസുകള്‍ മലപ്പുറത്ത്; മുന്നിലാവാന്‍ കാരണം ഇതാണ്

മലപ്പുറം: സംസ്ഥാനത്ത് ഈ വര്‍ഷം മാര്‍ച്ച് വരെയുള്ള കണക്ക് പ്രകാരം ഏറ്റവും കൂടുതല്‍ പോക്സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത ജില്ലയായി മലപ്പുറം. 117 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്നാണ് സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. 51 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഇടുക്കി ജില്ലയിലാണ് ഏറ്റവും കുറവ് കേസുകള്‍.

കഴിഞ്ഞ വര്‍ഷം 504 കേസുകളാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 2023, 2022, 2021 വര്‍ഷങ്ങളില്‍ കേസുകളുടെ എണ്ണം യഥാക്രമം 499, 526, 462 എന്നിങ്ങനെയായിരുന്നു. അയല്‍വാസികളില്‍നിന്നും ബന്ധുക്കളില്‍നിന്നും നേരിടുന്ന അതിക്രമം, പ്രണയ ബന്ധങ്ങളില്‍ അകപ്പെട്ട് സംഭവിക്കുന്ന ലൈംഗികാതിക്രമം, പ്രകൃതി വിരുദ്ധ പീഡനം എന്നിവയാണ് കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

Signature-ad

മറ്റ് ജില്ലകളുമായി താരതമ്യം ചെയ്യുമ്പോള്‍ കൂടുതല്‍ ജനസംഖ്യയുള്ളത് മലപ്പുറത്തായതിനാലാണ് കേസുകളുടെ എണ്ണത്തില്‍ മുന്നിലാവാന്‍ കാരണമെന്ന് അധികൃതര്‍ പറയുന്നു. പോക്സോ കേസുകളെ സംബന്ധിച്ച് കുട്ടികളിലും രക്ഷിതാക്കളിലും അവബോധം വര്‍ദ്ധിച്ചത് കാരണം കേസ് നല്‍കാന്‍ മടിക്കുന്ന പ്രവണതയില്‍ കുറവ് വന്നിട്ടുണ്ട്.

പോക്സോ കേസുകളിലെ വിചാരണ നീണ്ടുപോകുന്നത് കുട്ടികള്‍ക്ക് മാനസിക ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നുണ്ട്. വിചാരണാ നടപടികള്‍ നീണ്ടുപോകുന്നതിനാല്‍ ഇരകളായ പല കുട്ടികളും വിവാഹം കഴിഞ്ഞ് പോവുന്ന സാഹചര്യത്തില്‍ കേസുമായി മുന്നോട്ട് പോവാന്‍ താല്പര്യപ്പെടുന്നില്ല. കോടതിക്ക് പുറത്ത് വച്ച് തന്നെ നഷ്ടപരിഹാരം നല്‍കി കേസ് ഒത്തുതീര്‍പ്പാക്കുന്നവയും ഉണ്ട്.

 

Back to top button
error: