Breaking NewsLead NewsSportsTRENDING

ഐപിഎല്‍ മത്സരങ്ങള്‍ ശനിയാഴ്ച പുനരാരംഭിക്കും; ആറുവേദികള്‍; ഫൈനല്‍ ജൂണ്‍ മൂന്നിന്; പ്ലേ ഓഫ്, ഫൈനല്‍ വേദികള്‍ പിന്നീട്; ചെന്നൈ, ഹൈദരാബാദ് സ്‌റ്റേഡിയങ്ങള്‍ ഒഴിവാക്കി; ഷെഡ്യൂള്‍ ഇങ്ങനെ

ബംഗളുരു: ഇന്ത്യ പാക് യുദ്ധത്തെത്തുടര്‍ന്നു മാറ്റിവച്ച ഐപിഎല്‍ മത്സരങ്ങള്‍ ശനിയാഴ്ച പുനരാരംഭിക്കും. ആറുവേദികളിലാകും മത്സരം ജൂണ്‍ മൂന്നിനു ഫൈനല്‍ മത്സരങ്ങളും നടക്കും. ബംഗളുരു, ജെയ്പുര്‍, ഡല്‍ഹി, ലക്‌നൗ, മുംബൈ, അഹമ്മദാബാദ് എന്നിവയാണു വേദികള്‍. പ്ലേ ഓഫ്, ഫൈനല്‍ വേദികള്‍ പിന്നീടു തീരുമാനിക്കും.

രാജ്യം യുദ്ധസമാനമായ സാഹചര്യത്തിലൂടെ കടന്നുപോകുമ്പോള്‍ ഐപിഎല്‍ നടത്തുന്നത് നല്ല മാതൃകയല്ലെന്നു ചൂണ്ടിക്കാട്ടിയാണു ബിസിസിഐ മത്സരങ്ങള്‍ നിര്‍ത്തിയത്. മൈതാനങ്ങളിലെ സുരക്ഷ കടുപ്പിക്കുകയും വിമാനത്താവളങ്ങള്‍ അടച്ചിടുകയും ചെയ്തതോടെയാണ് സീസണിലെ അവശേഷിക്കുന്ന മത്സരങ്ങള്‍ അനിശ്ചിത കാലത്തേക്ക് നീട്ടിവയ്‌ക്കേണ്ടി വന്നത്.

Signature-ad

ഈ ഐപിഎല്‍ സീസണിലെ 58ാം മത്സരമാണ് ധരംശാലയില്‍ നടന്നത്. പ്ലേഓഫ് റൗണ്ടിന് മുന്‍പ് 13 ലീഗ് മത്സരങ്ങള്‍കൂടി നടക്കാനുണ്ട്. സുരക്ഷാ മുന്‍കരുതലെന്ന നിലയില്‍ ധരംശാല വിമാനത്താവളം അടച്ചതോടെ ഞായറാഴ്ച ഇവിടെ നടക്കേണ്ട മുംബൈ പഞ്ചാബ് മത്സരം നേരത്തേ തന്നെ അഹമ്മദാബാദിലേക്കു മാറ്റിയിരുന്നു.

പുതിയ പട്ടികയനുസരിച്ചു പഞ്ചാബ് ഡല്‍ഹിയുമായി മേയ് 24ന് ഏറ്റുമുട്ടും. മേയ് ഏഴിനു ധര്‍മശാലയില്‍ സുരക്ഷാ കാരണങ്ങളാല്‍ കളി നിര്‍ത്തിയതോടെയാണു പഞ്ചാബ്-ഡല്‍ഹി മത്സരം മുടങ്ങിയത്. ബാക്കി വരുന്ന കളികള്‍ ആറു വേദികളിലായി നടക്കും. ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളെ കളിയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

പുതുക്കിയ ഷെഡ്യൂള്‍ ഇങ്ങനെ

May 17, 7.30 pm: Royal Challengers Bengaluru vs Kolkata Knight Riders (Bengaluru)

May 18, 3.30 pm: Rajasthan Royals vs Punjab Kings (Jaipur)

May 18, 7.30 pm: Delhi Capitals vs Gujarat Titans (Delhi)

May 19, 7.30 pm: Lucknow Super Giants vs Sunrisers Hyderabad (Lucknow)

May 20, 7.30 pm: Chennai Super Kings vs Rajasthan Royals (Delhi)

May 21, 7.30 pm: Mumbai Indians vs Delhi Capitals (Mumbai)

May 22, 7.30 pm: Gujarat Titans vs Lucknow Super Giants (Ahmedabad)

May 23, 7.30 pm: Royal Challengers Bengaluru vs Sunrisers Hyderabad (Bengaluru)

May 24, 7.30 pm: Punjab Kings vs Delhi Capitals (Jaipur)

May 25, 3.30 p.m.: Gujarat Titans vs Chennai Super Kings (Ahmedabad)

May 25, 7.30 pm: Sunrisers Hyderabad vs Kolkata Knight Riders (Delhi)

May 26, 7.30 pm: Punjab Kings vs Mumbai Indians (Jaipur)

May 27, 7.30 pm: Lucknow Super Giants vs Royal Challengers Bengaluru (Lucknow)

May 29, 7.30 pm: Qualifiers 1 (To Be Confirmed)

May 30, 7.30 pm: Eliminator (To Be Confirmed)

June 1, 7.30 pm: Qualifier 2 (To Be Confirmed)

June 3, 7.30 pm: Final (To Be Confirmed).

Back to top button
error: