CrimeNEWS

വ്യാപാരികളായ ദമ്പതികളെ ചുറ്റികകൊണ്ട് കൊലപ്പെടുത്തി കവര്‍ച്ച: അതിഥിത്തൊഴിലാളി അറസ്റ്റില്‍

ചെന്നൈ: സേലം ജഗീരമ്മ പാളയത്തു വ്യാപാരികളായ ദമ്പതികളെ ചുറ്റികകൊണ്ട് അടിച്ചു കൊലപ്പെടുത്തി ആഭരണങ്ങള്‍ കവര്‍ന്ന കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. ജഗീരമ്മ പാളയം സ്വദേശികളായ ഭാസ്‌കരന്‍ (70), ഭാര്യ ദിവ്യ (65) എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് അതിഥിത്തൊഴിലാളി ബിഹാര്‍ സ്വദേശി സുനില്‍ കുമാറിനെ (36) ശൂരമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. 11ന് രാവിലെയായിരുന്നു സംഭവം. കടയില്‍ സാധനം വാങ്ങാനെന്ന വ്യാജേന എത്തിയ സുനില്‍കുമാര്‍ കയ്യിലുണ്ടായിരുന്ന ചുറ്റികകൊണ്ട് ദിവ്യയുടെ തലയ്ക്കടിച്ചു. ദിവ്യയുടെ നിലവിളികേട്ട് എത്തിയ ഭാസ്‌കരനെയും തലയ്ക്കടിച്ചു വീഴ്ത്തി.

ഇരുവരും മരിക്കുന്നതു വരെ സുനില്‍കുമാര്‍ ഇവരുടെ തലയില്‍ ചുറ്റികകൊണ്ട് അടിച്ചതായി പൊലീസ് പറഞ്ഞു. ദിവ്യയുടെ ശരീരത്തിലുണ്ടായിരുന്ന സ്വര്‍ണമാല, വള, കമ്മല്‍ എന്നിവ കവര്‍ന്നു. കടയോടു ചേര്‍ന്നുള്ള വീടു കുത്തിത്തുറന്ന് അവിടെയുണ്ടായിരുന്ന ആഭരണങ്ങളും കവര്‍ന്നു.

Signature-ad

കടയില്‍ സാധനം വാങ്ങാനെത്തിയവരാണു ഭാസ്‌കരന്റെയും ദിവ്യയുടെയും മൃതദേഹം കണ്ടത്. ശൂരമംഗലം പൊലീസ് അതിഥിത്തൊഴിലാളികള്‍ താമസിക്കുന്ന ക്യാംപിലെത്തി ചോദ്യംചെയ്തപ്പോഴാണു പ്രതിയെക്കുറിച്ചു സൂചന ലഭിച്ചത്. അതിഥിത്തൊഴിലാളികളുടെ മറ്റൊരു ക്യാംപില്‍ നിന്നാണു സുനില്‍കുമാറിനെ അറസ്റ്റ് ചെയ്തത്.

Back to top button
error: