Month: May 2025
-
Breaking News
ഇന്ത്യയുടെ തിരിച്ചടിക്ക് കൊടും ഭീകരന്‍ മസൂദ് അസറിന് 14 കോടി നഷ്ടപരിഹാരം നല്‍കും! തകര്‍ത്തത് ബഹാവല്‍പുരിലെ ജെയ്‌ഷെ മുഹമ്മദ് ആസ്ഥാനം; 14 കുടുംബാംഗങ്ങള്‍ക്ക് ഒരുകോടി വീതം നല്‍കും; മസൂദിനെ ഏക അവകാശിയാക്കും; ഇന്ത്യയിലെ നാല് ഭീകരാക്രമണങ്ങളുടെ സൂത്രധാരന്‍; ‘ടെറര്‍ ഫണ്ടിംഗ്’ നിര്‍ത്താതെ പാകിസ്താന്‍
ഇസ്ലാമാബാദ്: ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂരിനു ശേഷമുള്ള വ്യോമാക്രമണത്തില്‍ ഉണ്ടായ നഷ്ടത്തിന് നഷ്ടപരിഹാരമായി ഭീകരന്‍ മസൂദ് അസറിന്റെ കുടുംബത്തിന് പാകിസ്ഥാന്‍ 14 കോടി രൂപ നല്‍കും. ഇന്ത്യന്‍ കടന്നാക്രമണത്തില്‍ ജെയ്ഷെ മുഹമ്മദിന്റെ ബഹാവല്‍പൂരില ആസ്ഥാനം അടക്കം തകര്‍ന്നിരുന്നു. ഭീകരരുടെ കബറടക്ക ചടങ്ങില്‍ പാക് സൈന്യത്തിലെ ഉന്നതര്‍ അടക്കം പങ്കെടുക്കുകയും ചെയ്തു. ഇതിന് ശേഷമാണ് ഇപ്പോള്‍ ഭീകരര്‍ക്ക് നേരിട്ടു പണം നല്‍കാന്‍ പാക്കിസ്താന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഇന്ത്യന്‍ തിരിച്ചടിയില്‍ കൊല്ലപ്പെട്ടവരുടെ നിയമപരമായ അവകാശികള്‍ക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നല്‍കാന്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് തീരുമാനമെടുത്തിരുന്നു. ഇതിന്റെ ഭാഗമായാണ് അസറിനും നഷ്ടപരിഹാരം ലഭിക്കുക. ഇന്ത്യന്‍ തിരിച്ചടിയില്‍ കനത്ത നഷ്ടമാണ് മസൂദ് അസറിനുണ്ടായത്. അസറിന്റെ മൂത്ത സഹോദരിയും ഭര്‍ത്താവും ഉള്‍പ്പടെ 14 പേരാണ് കൊല്ലപ്പെട്ടത്. അസ്ഹറിനെ ഏക നിയമപരമായ അവകാശിയാകാന്‍ തീരുമാനിച്ചാല്‍ ഇയാള്‍ക്ക് 14 കോടി രൂപ നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടാകുമെന്നാണ്‌ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി മേയ് ഏഴിന് ഇന്ത്യ…
Read More » -
Breaking News
ഓപ്പറേഷന്‍ സിന്ദൂറിലെ നടപടികള്‍ തുടരുന്നു; വിവരങ്ങള്‍ ചോര്‍ന്നെന്ന സംശയത്തില്‍ ഇന്ത്യയിലെ നിര്‍ണായക വിമാനത്താവളങ്ങള്‍ നിയന്ത്രിക്കുന്ന സെലബി ഏവിയേഷനു ക്ലിയറന്‍സ് നഷ്ടമായി; ഗതികെട്ടു വിശദീകരണവുമായി രംഗത്ത്: ‘തുര്‍ക്കിയുമായോ എര്‍ദോഗന്റെ മകളുമായോ ബന്ധമില്ല; പ്രതിരോധ വിഭാഗത്തിന്റെ ഓഡിറ്റിന് വിധേയം; ഇന്ത്യയോടു പ്രതിജ്ഞാബദ്ധം’
ന്യൂഡല്‍ഹി: ഇന്ത്യയുടെ നിര്‍ണായക വിമാനത്താവളങ്ങളുടെ നിയന്ത്രണമുള്ള തുര്‍ക്കി ഏവിയേഷന്‍ കമ്പനിയുടെ ക്ലിയറന്‍സ് നഷ്ടപ്പെട്ടെന്നു കമ്പനി. എര്‍ദോഗന്റെ മകള്‍ കമ്പനിയുടെ ഉടമയല്ലെന്നും ഞങ്ങള്‍ തുര്‍ക്കിക്കാരല്ലെന്നും വിശദീകരണവുമായി സെലെബി ഏവിയേഷന്‍ രംഗത്തുവന്നതോടെയാണ് ക്ലിയറന്‍സ് നഷ്ടപ്പെട്ടെന്ന വിവരവും പുറത്തുവന്നത്. ഇതോടാപ്പം കമ്പനി ഉടമകളുടെ വിശദാംശങ്ങളും സെലെബി പുറത്തുവിട്ടു. പഹല്‍ഗാം ആക്രമണത്തിനു പിന്നാലെയുണ്ടായ യുദ്ധത്തില്‍ പാകിസ്താനെ പിന്തുണച്ച തുര്‍ക്കിയുടെ നിലപാടിനു പിന്നാലെയാണു ഇന്ത്യയുടെ നടപടിയെന്നാണു വിവരം. കമ്പനിക്ക് എന്തെങ്കിലും രാഷ്ട്രീയ അഫിലിയേഷന്‍ ഇല്ലെന്നും തുര്‍ക്കിക്കാരായ ആരും ഉടമകളായി ഇല്ലെന്നും കമ്പനി വ്യക്തമാക്കി. സോഷ്യല്‍ മീഡിയയില്‍ കമ്പനിക്കെതിരേ വ്യാപക ആരോപണങ്ങള്‍ പ്രചരിച്ചതോടെയാണു വിശദീകരിക്കുന്നതെന്നും തുര്‍ക്കിഷ് പ്രസിഡന്റ് എര്‍ദോഗന്റെ മകള്‍ സുമെയ് എര്‍ദോഗനുമായി ബന്ധമില്ലെന്നും കമ്പനി പുറത്തുവിട്ട ഔദ്യോഗിക കുറിപ്പില്‍ പറയുന്നു. ‘മാതൃ സ്ഥാപനത്തില്‍ സുമെയ് എന്ന പേരില്‍ ആരും ഓഹരി ഉടമകളായിട്ടില്ല. കമ്പനിയുടെ ഉടമസ്ഥാവകാശം സെലെബിയോഗ്ലു കുടുംബത്തിലെ അംഗങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. കാന്‍ സെലെബിയോഗ്ലു, കാനന്‍ സെലെബിയോഗ്ലു എന്നീ രണ്ട് ഉടമകള്‍ക്കും രാഷ്ട്രീയ ബന്ധമില്ല. ഞങ്ങള്‍ പ്രൊഫഷണലായി നിയന്ത്രിക്കപ്പെടുന്ന,…
Read More » -
Breaking News
വീണിടത്ത് കിടന്നുരുണ്ട് ജി സുധാകരൻ, ചിലര്‍ക്ക് ജാഗ്രത വരുത്താന്‍ വേണ്ടി കുറച്ച് ഭാവനകൂട്ടി പറഞ്ഞതാണ്, നമ്മള്‍ പറയുന്നത് പൂര്‍ണമായി മാധ്യമങ്ങള്‍ കൊടുക്കില്ല, അവര്‍ക്ക് ആവശ്യമുള്ളത് മാത്രം കൊടുക്കും
പാലക്കാട്: തപാൽ വോട്ട് തിരുത്തിയെന്ന വെളിപ്പെടുത്തൽ വിവാദമായിരിക്കെ മലക്കം മറിഞ്ഞ് മുന്‍ മന്ത്രി ജി സുധാകരന്‍. തപാൽവോട്ടുകള്‍ പൊട്ടിച്ച് തിരുത്തിയെന്ന വെളിപ്പെടുത്തലിലാണ് സുധാകരന്‍ വിശദീകരണം നല്‍കിയിരിക്കുന്നത്. പോസ്റ്റൽ ബാലറ്റ് അങ്ങനെ തിരുത്താറില്ല എന്നാണ് നിലവില്‍ സുധാകരന്‍ പറയുന്നത്. മാത്രമല്ല കുറച്ച് ഭാവനകൂട്ടി പറഞ്ഞതായിരുന്നെന്നും ചിലര്‍ക്ക് ജാഗ്രത വരുത്താന്‍ വേണ്ടിയാണ് അങ്ങനെ പറഞ്ഞത്, നമ്മള്‍ പറയുന്നത് പൂര്‍ണമായി മാധ്യമങ്ങള്‍ കൊടുക്കില്ല. അവര്‍ക്ക് ആവശ്യമുള്ളത് മാത്രം കൊടുക്കും എന്നും അദ്ദേഹം പറഞ്ഞു. അതേസമയം വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് സുധാകരനെതിരെ കേസെടുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെ അമ്പലപ്പുഴ തഹസിൽദാര്‍ കെ അൻവറിന്‍റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം ജി സുധാകരന്‍റെ വീട്ടിലെത്തി വിശദമായ മൊഴിയെടുക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരടക്കമുള്ളവരാണ് മൊഴിയെടുത്തത്. മൊഴിയെടുപ്പ് പൂര്‍ത്തിയായെന്നും വിശദമായ റിപ്പോര്‍ടട് ജില്ലാ കളക്ടര്‍ക്ക് നൽകുമെന്നും തഹസിൽദാര്‍ വ്യക്തമാക്കി. പറയാനുള്ള കാര്യങ്ങളെല്ലം ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ടെന്നും മറ്റൊന്നും പറയാനില്ലെന്നുമായിരുന്നു മൊഴിയെടുപ്പിനുശേഷം ജി സുധാകരന്റെ പ്രതികരണം. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്കുശേഷമാണ് തെരഞ്ഞെടുപ്പ്…
Read More » -
Breaking News
ഓപ്പറേഷന്‍ സിന്ദൂറിനിടെ വിവരങ്ങള്‍ ചോര്‍ന്നോ? ഇന്ത്യയിലെ ഒമ്പതു പ്രധാന വിമാനത്താവളങ്ങളിലെ നിര്‍ണായക ഓപ്പറേഷനുകള്‍ നിയന്ത്രിക്കുന്നത് തുര്‍ക്കിയുടെ കമ്പനി; കൈകാര്യം ചെയ്യുന്നത് 58,000 വിമാനങ്ങള്‍; പാകിസ്താനു പിന്തുണ നല്‍കിയതിനു പിന്നാലെ സെലെബി ഏവിയേഷന്‍സും നിരീക്ഷണത്തില്‍
ന്യൂഡല്‍ഹി: പഹല്‍ഗാം ആക്രമണത്തിനു പിന്നാലെയുണ്ടായ യുദ്ധത്തില്‍ പാകിസ്താനെ പിന്തുണച്ച തുര്‍ക്കിയുടെ നിലപാട് വന്‍ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഇതോടൊപ്പം ഇന്ത്യയിലെ പ്രധാന വിമാനത്താവളങ്ങളടെ സെക്യൂരിറ്റി ഓപ്പറേഷന്‍ നടത്തുന്ന തുര്‍ക്കിഷ് കമ്പനിയെ ചുറ്റിപ്പറ്റിയും വിവാദങ്ങള്‍ കൊഴുക്കുന്നു. 1958ല്‍ സ്ഥാപിച്ച ടര്‍ക്കിഷ് കമ്പനിയായ സെലെബിയാണ് ഓപ്പറേഷന്‍ സിന്ദൂറിനു പിന്നാലെ കടുത്ത വിമര്‍ശനങ്ങള്‍ നേരിടുന്നത്. പാകിസ്താനു പിന്തുണ പ്രഖ്യാപിച്ച തുര്‍ക്കിയുടെ പ്രധാന കമ്പനിയെ ഇന്ത്യയില്‍നിന്ന് വിരങ്ങള്‍ ചോര്‍ത്തുന്നതിന് ഉപയോഗിച്ചേക്കാം എന്ന ആശങ്കയാണ് ഉയരുന്നത്. തുര്‍ക്കിയുടെ ട്രോജന്‍ കുതിരയാണോ സെലെബി എന്നാണ് അന്വേഷണം. ഡല്‍ഹി, ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ, അഹമ്മദാബാദ്, ഗോവ, കൊച്ചി, കണ്ണൂര്‍ എന്നിവയുള്‍പ്പെടെ ഒമ്പത് പ്രധാന ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സെലെബി ഏവിയേഷന്‍ ആയിരക്കണക്കിന് ആളുകളെ ജോലിക്കെടുക്കുകയും വിമാനത്താവള ലോജിസ്റ്റിക്‌സില്‍ നിര്‍ണായക പങ്ക് വഹിക്കുകയും ചെയ്യുന്നു. സ്വകാര്യ ഉടമസ്ഥതയിലാണെങ്കിലും, റാമ്പ് സര്‍വീസുകള്‍, ഫ്‌ലൈറ്റ് പ്രവര്‍ത്തനങ്ങള്‍, കാര്‍ഗോ മാനേജ്‌മെന്റ്, ബ്രിഡ്ജ് നിയന്ത്രണം തുടങ്ങിയ നിരവധി ഉയര്‍ന്ന സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ കമ്പനി കൈകാര്യം ചെയ്യുന്നു. ഏറെ സുരക്ഷാ പ്രാധാന്യമുള്ള…
Read More » -
Breaking News
‘ഇന്ത്യയിൽ ആപ്പിൾ ഉൽപ്പന്നങ്ങളുടെ നിർമാണം നടത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല, ഇന്ത്യയുടെ കാര്യം അവർ തന്നെ നോക്കിക്കൊള്ളും, ഇന്ത്യയിലെ താരിഫ് താങ്ങാനാവില്ല, വിൽപ്പന ബുദ്ധിമുട്ടാകും’- ആപ്പിൾ സിഇഒയ്ക്ക് മുന്നറിയിപ്പുമായി ട്രംപ്
വാഷിങ്ടൻ: ഇന്ത്യയിൽ നിക്ഷേപവുമായി മുന്നോട്ടുപോകുന്നതിനിടെ ആപ്പിൾ സിഇഒ ടിം കുക്കിനു മുന്നറിയിപ്പുമായി ട്രംപ് രംഗത്ത്. ഇന്ത്യയിൽ ആപ്പിൾ ഉൽപ്പന്നങ്ങളുടെ നിർമാണം നടത്താൻ താൻ ആഗ്രഹിക്കുന്നില്ല. ഇന്ത്യയുടെ കാര്യം അവർ തന്നെ നോക്കിക്കൊള്ളുമെന്നും ട്രംപ് പറഞ്ഞു. ദോഹയിൽ നടന്ന ബിസിനസ് പരിപാടിയ്ക്കിടെയാണ് ആപ്പിളിന് ട്രംപിന്റെ മുന്നറിയിപ്പ് നൽകിയത്. ടിം കുക്കുമായി തനിക്ക് ഒരു ‘ചെറിയ പ്രശ്‌നം’ ഉണ്ടെന്നും ട്രംപ് പറഞ്ഞു. ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പ് ഇങ്ങനെ- ‘സുഹൃത്തേ, ഞാൻ നിങ്ങളോട് വളരെ നല്ല രീതിയിലാണ് പെരുമാറുന്നത്. നിങ്ങൾ 500 ബില്യൺ ഡോളറുമായി വരുന്നു, പക്ഷേ ഇപ്പോൾ നിങ്ങൾ ഇന്ത്യയിലുടനീളം ആപ്പിൾ ഉൽപ്പന്നങ്ങളുടെ നിർമാണം നടത്തുന്നുണ്ടെന്ന് ഞാൻ കേട്ടു. ഇന്ത്യയിൽ ആപ്പിൾ ഉൽപ്പന്നങ്ങളുടെ നിർമാണം നടത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഇന്ത്യയുടെ കാര്യം അവർ തന്നെ നോക്കിക്കൊള്ളും. നിങ്ങൾക്ക് ഇന്ത്യയിൽ ഉൽപ്പന്നങ്ങൾ നിർമിക്കാം. എന്നാൽ, ഇന്ത്യ ലോകത്തിലെ ഏറ്റവും ഉയർന്ന താരിഫ് ഈടാക്കുന്ന രാജ്യങ്ങളിലൊന്നാണ്. അതിനാൽ വിൽപ്പന ബുദ്ധിമുട്ടാകും’’. അതേപോലെഇന്ത്യ യുഎസിന് ഒരു കരാർ വാഗ്ദാനം…
Read More » -
Breaking News
ജൂനിയർ അഭിഭാഷകയെ ക്രൂരമായി മർദ്ദിച്ച കേസ്, അഭിഭാഷകൻ ബെയ്‌ലിൻ ദാസ് കസ്റ്റഡിയിൽ, പിടിയിലായത് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ
തിരുവനന്തപുരം: വഞ്ചിയൂരിൽ ജൂനിയർ അഭിഭാഷകയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പ്രതിയായ സീനിയർ അഭിഭാഷകൻ ബെയ്‌ലിൻ ദാസ് പോലീസ് കസ്റ്റഡിയിൽ. കാറിൽ സഞ്ചരിക്കുന്നതിനിടെ തിരുവനന്തപുരം സ്റ്റേഷൻ കടവിൽ നിന്നാണ് ഇയാളെ തുമ്പ പോലീസ് കസ്റ്റഡിയിലെടുത്തത്. മുൻകൂർ ജാമ്യാപേക്ഷയ്ക്ക് ശ്രമിക്കുന്നതിനിടെയാണ് പ്രതി പിടിയിലാകുന്നത്. തിരുവനന്തപുരം സെഷൻസ് കോടതിയിലാണ് ബെയ്‌ലിൻ ദാസ് ജാമ്യാപേക്ഷ നൽകിയത്. തനിക്കെതിരെ ചുമത്തിയ വകുപ്പുകൾ നിലനിൽക്കുന്നില്ലെന്നാണ് മുൻകൂർ ജാമ്യാപേക്ഷയിലെ പ്രതിയുടെ വാദം. ജൂനിയർ അഭിഭാഷകയെ മാറ്റാൻ താൻ ആവശ്യപ്പെട്ടപ്പോൾ പ്രകോപിതനായി ആക്രമിച്ചുവെന്നാണ് പരാതിക്കാരി ബാർ കൗൺസിലിന് നൽകിയ പരാതി. താൻ ബോധപൂർവ്വം സ്ത്രീത്വത്തെ അപമാനിക്കുകയും ആക്രമിക്കുകയും ചെയ്തിട്ടില്ലെന്ന് ബെയ്‌ലിൻ ദാസ് വാദിക്കുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് ജെവി ശ്യാമിലി എന്ന തന്റെ ജൂനിയർ അഭിഭാഷകയെ ബെയ്‌ലിൻ ദാസ് മർദിച്ചത്. തുടർന്ന് ഒളിവിൽ പോയ ഇയാളെ രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കസ്റ്റഡിയിൽ എടുത്തതെന്നാണു വിവരം. ബെയ്‌ലിൻ ദാസ് കാറിൽ സഞ്ചരിക്കുന്നതായാണ് പോലീസിനു വിവരം ലഭിച്ചത്. തുടർന്ന് തുമ്പ പോലീസ് എത്തി ഇയാളെ കസ്റ്റഡിയിൽ…
Read More » -
Breaking News
അതിർത്തി കടന്നുള്ള ഭീകരതയോടുള്ള ഇന്ത്യയുടെ ക്ഷമ അവസാനിച്ചു, പാക്കിസ്ഥാനെ പോലുള്ള ഒരു തെമ്മാടി രാഷ്ട്രത്തിന്റെ കൈകളിൽ ആണവായുധങ്ങൾ സുരക്ഷിതമാണോ? ഐഎഇഎ ആണവായുധങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കണം- രാജ്‌നാഥ് സിംഗ്
ന്യൂഡൽഹി: പാക്കിസ്ഥാനെ പോലെയുള്ള നിരുത്തരവാദിത്തപരമായ ഒരു തെമ്മാടി രാഷ്ട്രത്തിന്റെ കയ്യിൽ ആണവായുധങ്ങൾ സുരക്ഷിതമാണോയെന്ന് പരിശോധിക്കണമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. പാക്കിസ്ഥാൻ എത്ര നിരുത്തരവാദപരമായാണ് ഇന്ത്യയ്ക്ക് ആണവ ഭീഷണികൾ നൽകിയതെന്ന് ലോകം മുഴുവൻ കണ്ടതാണ്. ഇത്രയും ഉത്തരവാദിത്തമില്ലാത്തതും തെമ്മാടിയുമായ ഒരു രാജ്യത്തിന്റെ കൈകളിൽ ആണവായുധങ്ങൾ സുരക്ഷിതമാണോയെന്നും കേന്ദ്ര പ്രതിരോധമന്ത്രി ചോദിച്ചു. കൂടാതെ പാക്കിസ്ഥാന്റെ ആണവായുധങ്ങൾ ഐഎഇഎയുടെ (ഇന്റർനാഷണൽ ആറ്റോമിക് എനർജി ഏജൻസി) മേൽനോട്ടത്തിലും നിയന്ത്രണത്തിലുമാക്കണമെന്നും രാജ്‌നാഥ് സിംഗ് ആവശ്യപ്പെട്ടു. ഓപ്പറേഷൻ സിന്ദൂറിന് ശേഷം മുതൽ അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെ നിയന്ത്രണത്തിലേക്ക് പാക് ആണവായുധങ്ങൾ മാറ്റണമെന്ന് ഇന്ത്യ ആവശ്യപ്പെടുന്നതാണ്. അതേസമയം അതിർത്തി കടന്നുള്ള ഭീകരതയോടുള്ള ഇന്ത്യയുടെ ക്ഷമ അവസാനിച്ചുവെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഓപ്പറേഷൻ സിന്ദൂരിനുശേഷം ജമ്മു കശ്മീരിലേക്കുള്ള തന്റെ ആദ്യ സന്ദർശന വേളയിലാണ് ശ്രീനഗറിൽ സംസാരിക്കവെ രാജ്യം ‘ആണവ ഭീഷണി’ വെച്ചുപൊറുപ്പിക്കില്ലെന്ന് കേന്ദ്ര പ്രതിരോധമന്ത്രി പറഞ്ഞത്. തീവ്രവാദത്തിനെതിരെ നിർണായകമായ ശക്തിയോടെ തന്നെ രാജ്യം പ്രതികരിച്ചുവെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. അതേസമയം ഭീകരർ…
Read More » -
Breaking News
കോടതി വളപ്പിലെ പെരുമാറ്റച്ചട്ടം: പോലീസിനെ പിന്തുണയ്ക്കാന്‍ അഭിഭാഷകര്‍ക്കു കഴിയണം; ഒരു കേസിലെ മുന്‍കൂര്‍ ജാമ്യം മറ്റൊരു കേസിലെ അറസ്റ്റ് തടയുന്നില്ല
സി.ആര്‍. ബിജു തിരുവനന്തപുരത്തെ സീനിയര്‍ അഭിഭാഷകന്‍ ജൂനിയര്‍ അഭിഭാഷകയെ അനാവശ്യമായി മര്‍ദിച്ച വിഷയം ചര്‍ച്ചയായി. അഭിഭാഷകയുടെ മൊഴിയില്‍ പോലീസ് കേസെടുത്തു നടപടി തുടങ്ങി. ബാര്‍ അസോസിയേഷന്‍ സീനിയര്‍ അഭിഭാഷകനെ സസ്‌പെന്‍ഡ് ചെയ്തു. ബാര്‍ കൗണ്‍സില്‍ പ്രാക്ടീസ് വിലക്കി. മാതൃകാപരമായ നടപടികളാണ് ഉണ്ടായിട്ടുള്ളത്. മനുഷ്യരാകുമ്പോള്‍ തെറ്റുകള്‍ സ്വാഭാവികമാണ്. ആ തെറ്റ് തെറ്റെന്നുതന്നെ പറഞ്ഞു തിരുത്തല്‍ വേണം. കൂടെ ഉള്ളവരാണ് തെറ്റ് ചെയ്യുന്നതെങ്കില്‍ അതിനെ ന്യായീകരിച്ച് സംരക്ഷണ കവചം തീര്‍ക്കുന്ന പല കാഴ്ചകളും കണ്ടു വരുമ്പോള്‍, തെറ്റിനെ തെറ്റ് എന്ന് വിളിച്ച് പറയുന്ന ഈ ആര്‍ജവം അഭിനന്ദനീയമാണ്. ഈ വിഷയത്തില്‍ ഇരുവരും അഭിഭാഷകരാണ്. ഏത് വിഭാഗത്തിലും ബഹുഭൂരിപക്ഷം വരുന്ന നല്ലവരെക്കൂടി വേദനിപ്പിക്കാന്‍ അപൂര്‍വം ചിലരുണ്ടാകും. അവരെ തള്ളിപ്പറയേണ്ടിവന്നാല്‍ അതിനു തയാറാകണം. ഔദ്യോഗിക കൃത്യ നിര്‍വഹണത്തിനിടയില്‍ നിരവധി ആക്രമണങ്ങള്‍ ഏല്‍ക്കേണ്ടി വരുന്ന വിഭാഗമാണ് പോലീസ്. അതു കൂടെയുള്ളവരില്‍ നിന്നല്ല എന്ന വ്യതാസം മാത്രം. സമീപ ദിവസം കോട്ടയത്ത് പിടിച്ചുപറിക്കേസിലെ പ്രതിയെ പിടിക്കാന്‍ പോയ പോലീസിനെ…
Read More » -
Breaking News
ഐഎച്ച്പിബിഎ ഇന്ത്യൻ ചാപ്റ്റർ റേഡിയോളജി കോഴ്‌സ് ഇൻ എച്ച്പിബി സർജറി 24 മുതൽ പൂവാർ ഐലന്റ് റിസോർട്ടിൽ
തിരുവനന്തപുരം: ഇന്ത്യൻ ഹെപാറ്റോ- പാൻക്രിയാറ്റോ- ബിലിയറി അസോസിയേഷന്റെ (IHPBA Indian Chapter) സഹകരണത്തോടെ ശ്രീ ഗോകുലം മെഡിക്കൽ കോളേജും ജിജി ഹോസ്പിറ്റലും ചേർന്ന് ഈ മാസം 24,25 തീയതികളിൽ പൂവാർ ഐലന്റ് റിസോർട്ടിൽ റേഡിയോളജി കോഴ്‌സ് ഇൻ എച്ച്.പി.ബി. സർജറി സംഘടിപ്പിക്കുന്നു. ഗാസ്ട്രോ സർജറി, ജനറൽ സർജറി, റേഡിയോളജി എന്നിവയുമായി ബന്ധപ്പെട്ട് പിജി വിദ്യാർത്ഥികളും യുവ കൺസൾട്ടന്റുമാരുമാണ് ഈ കോഴ്‌സിന്റെ ഗുണഭോക്താക്കൾ. നവീന ശാസ്ത്രവിദ്യകളും പ്രായോഗിക പരിശീലനവും വഴി, പുതിയ തലമുറയെ ശസ്ത്രക്രിയാ രംഗത്ത് കൂടുതൽ സജ്ജമാക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. ഹെപാറ്റോ-പാൻക്രിയാറ്റോ-ബിലിയറി (HPB) ശസ്ത്രക്രിയയിൽ റേഡിയോളജിയുടെ പ്രസക്തി, പ്രത്യേകിച്ച് ഡയഗ്നോസ്റ്റിക് റേഡിയോളജിയും ഇന്റർവെൻഷണൽ റേഡിയോളജിയുടേയും പ്രാധാന്യം എന്നിവ കോഴ്‌സിൽ അവതരിപ്പിക്കും. ഈ മേഖലയിലെ അന്തർദേശീയ ദേശീയ വിദഗ്ധർ വിവിധ ക്ലിനിക്കൽ കാഴ്ചപ്പാടുകൾ പങ്കുവെയ്ക്കും. പങ്കെടുക്കുന്നവർക്ക് സമഗ്രമായ അറിവ് നേടാൻ ഇത് സഹായകമാകും. ഇൻട്ര ഓപ്പറേറ്റിവ് അൾട്രാസൗണ്ടിന്റെ ഹാൻഡ്‌സ്-ഓൺ ട്രെയിനിംഗ് ആണ് ഇത്തവണത്തെ കോഴ്സിന്റെ പ്രധാന ആകർഷണം. ശസ്ത്രക്രിയയ്ക്കിടയിലെ തീരുമാനങ്ങൾ കൂടുതൽ കൃത്യമായി…
Read More » -
Breaking News
വീണ്ടും ഞെട്ടിച്ച് വിജയരാഘവൻ, ഓൾ ഇന്ത്യ ലെവലിൽ തരംഗമായി ‘ഔസേപ്പിൻ്റെ ഒസ്യത്ത്’; ഒടിടിയിൽ ടോപ്പ് ടെന്നിൽ ഇടംപിടിച്ച് വിജയക്കുതിപ്പ്
പ്രേക്ഷക മനസ്സുകളെ വേട്ടയാടുന്ന മറക്കാനാവാത്തൊരു കാഴ്ചാനുഭവമായി തിയേറ്ററുകളിൽ ഏവരും ഏറ്റെടുത്ത ‘ഔസേപ്പിൻ്റെ ഒസ്യത്ത്’ ഇപ്പോൾ ഒടിടി പ്ലാറ്റഫോമിലും തരംഗമായി മാറുകയാണ്. മെയ് 9 മുതൽ ആമസോൺ പ്രൈമിൽ സ്ട്രീമിംഗ് ആരംഭിച്ച ചിത്രത്തിന് ഗംഭീര പ്രേക്ഷക നിരൂപക പ്രതികരണമാണ് ലഭിക്കുന്നത്. സ്ട്രീമിങ് ആരംഭിച്ച ദിവസം മുതൽ ഓൾ ഇന്ത്യ തലത്തിൽ തന്നെ ട്രെൻഡിങ് ആയ ടോപ് 10 ചിത്രങ്ങളുടെ ലിസ്റ്റിൽ ഈ ചിത്രവും ഇടം പിടിച്ചു. സോഷ്യൽ മീഡിയയിൽ നിന്നും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. വ്യത്യസ്തമായ കഥ പശ്ചാത്തലവും ഉദ്വേഗ ജനകവും അതോടൊപ്പം റിയലിസ്റ്റിക്കുമായ കഥ പറച്ചിലുമാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ് എന്ന് പ്രേക്ഷകർ ഒരുപോലെ പറയുന്നു. അഭിനേതാക്കളുടെ ഗംഭീര പ്രകടനവും കയ്യടി നേടുന്നുണ്ട്. പ്രകടനമികവിൽ വിജയരാഘവനും ദിലീഷ് പോത്തനും കലാഭവൻ ഷാജോണും വിസ്മയിപ്പിച്ച ചിത്രം ഇടുക്കിയിലെ പീരുമേട്ടിൽ പ്രതികൂല സാഹചര്യങ്ങളോടും വന്യമൃഗങ്ങളോടുമൊക്കെ മല്ലിട്ട് ഉണ്ടാക്കിയെടുത്ത നൂറ് ഏക്കറോളം വരുന്ന ഭൂസ്വത്തിൻറെ ഉടമയായ ഔസേപ്പിൻറേയും മക്കളുടേയും കഥയാണ് പറയുന്നത്. ഒരേ സമയം…
Read More »