Breaking NewsIndiaLead NewsNEWSWorld

ഇന്ത്യയുടെ തിരിച്ചടിക്ക് കൊടും ഭീകരന്‍ മസൂദ് അസറിന് 14 കോടി നഷ്ടപരിഹാരം നല്‍കും! തകര്‍ത്തത് ബഹാവല്‍പുരിലെ ജെയ്‌ഷെ മുഹമ്മദ് ആസ്ഥാനം; 14 കുടുംബാംഗങ്ങള്‍ക്ക് ഒരുകോടി വീതം നല്‍കും; മസൂദിനെ ഏക അവകാശിയാക്കും; ഇന്ത്യയിലെ നാല് ഭീകരാക്രമണങ്ങളുടെ സൂത്രധാരന്‍; ‘ടെറര്‍ ഫണ്ടിംഗ്’ നിര്‍ത്താതെ പാകിസ്താന്‍

അസറിന്റെ മൂത്ത സഹോദരിയും ഭര്‍ത്താവും ഉള്‍പ്പടെ 14 പേരാണ് കൊല്ലപ്പെട്ടത്. അസ്ഹറിനെ ഏക നിയമപരമായ അവകാശിയാകാന്‍ തീരുമാനിച്ചാല്‍ ഇയാള്‍ക്ക് 14 കോടി രൂപ നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടാകുമെന്നാണ്‌ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്

ഇസ്ലാമാബാദ്: ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂരിനു ശേഷമുള്ള വ്യോമാക്രമണത്തില്‍ ഉണ്ടായ നഷ്ടത്തിന് നഷ്ടപരിഹാരമായി ഭീകരന്‍ മസൂദ് അസറിന്റെ കുടുംബത്തിന് പാകിസ്ഥാന്‍ 14 കോടി രൂപ നല്‍കും. ഇന്ത്യന്‍ കടന്നാക്രമണത്തില്‍ ജെയ്ഷെ മുഹമ്മദിന്റെ ബഹാവല്‍പൂരില ആസ്ഥാനം അടക്കം തകര്‍ന്നിരുന്നു. ഭീകരരുടെ കബറടക്ക ചടങ്ങില്‍ പാക് സൈന്യത്തിലെ ഉന്നതര്‍ അടക്കം പങ്കെടുക്കുകയും ചെയ്തു. ഇതിന് ശേഷമാണ് ഇപ്പോള്‍ ഭീകരര്‍ക്ക് നേരിട്ടു പണം നല്‍കാന്‍ പാക്കിസ്താന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്.

ഇന്ത്യന്‍ തിരിച്ചടിയില്‍ കൊല്ലപ്പെട്ടവരുടെ നിയമപരമായ അവകാശികള്‍ക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നല്‍കാന്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് തീരുമാനമെടുത്തിരുന്നു. ഇതിന്റെ ഭാഗമായാണ് അസറിനും നഷ്ടപരിഹാരം ലഭിക്കുക. ഇന്ത്യന്‍ തിരിച്ചടിയില്‍ കനത്ത നഷ്ടമാണ് മസൂദ് അസറിനുണ്ടായത്. അസറിന്റെ മൂത്ത സഹോദരിയും ഭര്‍ത്താവും ഉള്‍പ്പടെ 14 പേരാണ് കൊല്ലപ്പെട്ടത്. അസ്ഹറിനെ ഏക നിയമപരമായ അവകാശിയാകാന്‍ തീരുമാനിച്ചാല്‍ ഇയാള്‍ക്ക് 14 കോടി രൂപ നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടാകുമെന്നാണ്‌ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Signature-ad

പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി മേയ് ഏഴിന് ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിലെ ഒരു ലക്ഷ്യം ജയ്ഷെ ആസ്ഥാനമായ ബഹാവല്‍പുരിലെ ജാമിയ മസ്ജിദ് സുബ്ഹാന്‍ അല്ലാഹില്‍ ആയിരുന്നു. ലഹോറില്‍ നിന്നും 400 കിലോമീറ്റര്‍ അകലെയാണ് ഇത്. മസൂദ് അസറിന്റെ മൂത്ത സഹോദരിയും ഭര്‍ത്താവും അനന്തരവനും ഭാര്യയും മറ്റൊരു അനന്തരവനും അദ്ദേഹത്തിന്റെ കുടുംബത്തിലെ അഞ്ച് കുട്ടികളും മരണപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു എന്നാണ് പത്രകുറിപ്പിലുള്ളത്. അസറിന്റെ അടുത്ത അനുയായിയും അമ്മയും മറ്റു രണ്ട് കൂട്ടാളികളുമാണ് കൊല്ലപ്പെട്ട മറ്റുള്ളവര്‍.

ബഹാവല്‍പുരിലെ ആസ്ഥാനം കൂടാതെ ജയ്ഷെ കേന്ദ്രമായ തെഹ്ര കാലാനിലെ സര്‍ജല്‍, ബര്‍ണാലയിലെ ജയ്ഷെ കേന്ദ്രമായ മര്‍കസ് ആലെ ഹാദിത്ത്, കോട്ലിയിലെ ജയ്ഷെ കേന്ദ്രം മര്‍കസ് അബ്ബാസ്, മുസാഫറബാദിലെ ജയ്ഷെ താവളമായ സയ്യിദിന ബിലാല്‍ ക്യാംപ് എന്നിവയും ഇന്ത്യ തകര്‍ത്തിരുന്നു. വ്യോമാക്രമണത്തില്‍ തകര്‍ന്ന വീടുകള്‍ പുനര്‍നിര്‍മ്മിക്കാനുള്ള സഹായവും പാക്കിസ്ഥാന്‍ സര്‍ക്കാറിന്റെ നഷ്ടപരിഹാര പദ്ധതിയിലുണ്ട്. ഇത്തരത്തില്‍ പാക്ക് സര്‍ക്കാര്‍ നല്‍കുന്ന സഹായം വീണ്ടും ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുമോ എന്ന ആശങ്കയാണ് ഇന്ത്യയ്ക്കുള്ളത്.

കശ്മീര്‍ കേന്ദ്രമാക്കി ഇന്ത്യക്കെതിരെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന കൊടുംഭീകരനാണ് മസൂദ് അസര്‍. പാകിസ്ഥാനിലെ പഞ്ചാബിലെ ബഹാവല്‍പുര്‍ ആസ്ഥാനമായ ഭീകര സംഘടന ജയ്‌ഷെ മുഹമ്മദിന്റെ സ്ഥാപകനേതാവാണ് ഈ അമ്പത്തിയാറുകാരന്‍. പഹല്‍ഗാം ഭീകരാക്രമണത്തിനുള്ള തിരിച്ചടിയില്‍ ജെയ്‌ഷെ മുഹമ്മദ് തലവനായ ഭീകരന്‍ മസൂദ് അസറിന്റെ 10 കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടു. ജയ്‌ഷെ മുഹമ്മദിന്റെ ആസ്ഥാനമായ ബഹവല്‍പുരിലെ മര്‍ക്കസ് സുബഹാനള്ളയില്‍ നടന്ന വ്യോമാക്രമണത്തില്‍ മസൂദ് അസറിന്റെ മൂത്ത സഹോദരി, ഭര്‍ത്താവ്, അനന്തരവന്‍, അനന്തരവന്റെ ഭാര്യ, അനന്തരവള്‍, അഞ്ച് കുട്ടികള്‍ എന്നിവര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. അസറിന്റെ അടുത്ത നാല് അനുയായികളും കൊല്ലപ്പെട്ടു.

2001ലെ പാര്‍ലമെന്റ് ആക്രമണം, 2008ലെ മുംബൈ ആക്രമണം, 2016ലെ പഠാന്‍കോട്ട് ആക്രമണം, 2019ലെ പുല്‍വാമ ആക്രമണം തുടങ്ങി ഇന്ത്യയില്‍ നടന്നിട്ടുള്ള നിരവധി ഭീകരാക്രമണങ്ങളുടെ ഗൂഢാലോചനയില്‍ പങ്കാളിയാണിയാള്‍. 1968ല്‍ പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ബഹാവല്‍പുരില്‍ ജനനം. 2019ല്‍ യുഎന്‍ രക്ഷാസമിതി അന്താരാഷ്ട്ര ഭീകരരുടെ പട്ടികയില്‍ മസൂദ് അസറിനെ ഉള്‍പ്പെടുത്തി. 1993ല്‍ ഹര്‍കത് ഉല്‍ അന്‍സാര്‍ സ്ഥാപിച്ചു. 1998ല്‍ യുഎസിന്റെ സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി പുറത്തുവിട്ട റിപ്പോര്‍ട്ടുപ്രകാരം സംഘടന 1994 -1998 കാലത്ത് 13പേരെ തട്ടിക്കൊണ്ടുപോയതായി പറയുന്നു.

1994 ഫെബ്രുവരിയില്‍ അനന്ത്നാഗിനടുത്തുള്ള ഖാനബാലില്‍നിന്ന് ഇന്ത്യ ഇയാളെ അറസ്റ്റു ചെയ്ത് ജയിലിലടച്ചു. അസറിന്റെ മോചനത്തിന് 1995ല്‍ കശ്മീരില്‍നിന്ന് ആറ് വിനോദസഞ്ചാരികളെ തട്ടിക്കൊണ്ടുപോയി. 1999ല്‍ നേപ്പാളിലെ കാഠ്മണ്ഡുവില്‍നിന്ന് ഡല്‍ഹിക്ക് വരികയായിരുന്ന ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ വിമാനം 155 യാത്രക്കാരുമായി തട്ടിക്കൊണ്ടുപോയി. എ ബി വാജ്പേയി പ്രധാനമന്ത്രിയായിരിക്കെ അസറിനെ വിട്ടുകൊടുത്താണ് യാത്രക്കാരെ മോചിപ്പിച്ചത്. മോചനശേഷം ഹര്‍കത് ഉല്‍ അന്‍സാറിനെ അമേരിക്ക നിരോധിച്ച് നിരോധിത ഭീകരസംഘടനകളുടെ പട്ടികയില്‍ ചേര്‍ത്തു. ഇതിനുശേഷമാണ് ജയ്ഷെ മുഹമ്മദ് രൂപീകരിച്ചത്. 2002ല്‍ പാകിസ്ഥാന്‍ സംഘടനയെ നിരോധിച്ചു.

അസര്‍ ആസൂത്രണംചെയ്ത ഭീകരാക്രമണങ്ങള്‍

പാര്‍ലമെന്റ് ആക്രമണം 2001: 2001 ഡിസംബര്‍ 13ന് ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ പാര്‍ലമെന്റിനുനേരെയുണ്ടായ ആക്രമണത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു. പാകിസ്ഥാന്‍ ഭീകര സംഘടനകളായ ലഷ്‌കര്‍ ഇ തായ്ബയും ജയ്ഷെ മുഹമ്മദുമാണ് ആസൂത്രകര്‍. ഇതിന്റെ ഭാഗമായി 2001 ഡിസംബര്‍ 29ന് പാകിസ്ഥാന്‍ അസറിനെ തടങ്കലില്‍ വച്ചു. 2002 ഡിസംമ്പര്‍ 14ന് വീട്ടുതടങ്കല്‍ അവസാനിപ്പിച്ചു.

മുംബൈ ആക്രമണം 2008: 2008 ഡിസംബര്‍ ഏഴിന് മുബൈ ആക്രമണവുമായി ബന്ധപ്പെട്ട് പാകിസ്ഥാന്‍ അറസ്റ്റുചെയ്തവരില്‍ അസര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇല്ലെന്നുമുള്ള അവകാശവാദമുണ്ട്.

പഠാന്‍കോട്ട് ആക്രമണം 2016: 2016ല്‍ പഠാന്‍കോട്ടിലെ ഇന്ത്യന്‍ വ്യോമത്താവളത്തില്‍ നടന്ന ആക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ അസറായിരുന്നു. അയാളുടെ പങ്ക് വ്യക്തമാക്കുന്ന തെളിവ് അന്വേഷണ ഏജന്‍സികള്‍ പുറത്തുവിട്ടിട്ടുണ്ട്.

പുല്‍വാമ ആക്രമണം 2019: 2019 ഫെബ്രുവരി 14ന് ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഒരു ചാവേര്‍ ബോംബര്‍ നടത്തിയ ഭീകരാക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ജയ്ഷെ മുഹമ്മദ് ഏറ്റെടുത്തു.

 

 

Back to top button
error: