Month: May 2025

  • Breaking News

    തുടങ്ങുംമുൻപേ സമാധാനം പോയി!! പുടിനു യുദ്ധമവസാനിപ്പിക്കാൻ താൽപര്യമില്ല, അയാളെ തിരഞ്ഞു ലോകം ചുറ്റാൻ താൽപര്യമില്ല…യുക്രെയ്ൻ പ്രസിഡന്റുമായുള്ള സമാധാന ചർച്ചയ്ക്ക് പുടിനു പകരമയച്ചത് രണ്ടാംനിരയെ

    ഇസ്തംബുൾ (തുർക്കി): റഷ്യ–യുക്രെയ്ൻ സമാധാന ചർച്ച തുടങ്ങും മുൻപേ പാളിപ്പോയി. യുക്രെയ്ൻ പ്രസിഡന്റ് സെലെൻസ്കിയുമായി നേരിട്ടുള്ള കൂടിക്കാഴ്ചയ്ക്ക് എത്താതിരുന്ന പുടിൻ പകരമയച്ചത് രണ്ടാംനിരയെ. അതേസമയം സെലെൻസ്കി അങ്കാറയിൽ പുടിനായി കാത്തിരിക്കുകയായിരുന്നു. അതേസമയം യുദ്ധം അവസാനിപ്പിക്കാൻ പുടിൻ തയാറല്ലെന്നതിന്റെ തെളിവാണിതെന്നും ആലങ്കാരിക സംഘത്തെയാണ് റഷ്യ അയച്ചതെന്നും സെലെൻസ്കി കുറ്റപ്പെടുത്തി. പുടിനെ തിരഞ്ഞു ലോകം ചുറ്റാൻ തങ്ങൾക്കാവില്ലെന്നും നിലവിലെ സാഹചര്യത്തിൽ താനും ചർച്ചയിൽ പങ്കെടുക്കുന്നില്ലെന്നും പകരം പ്രതിരോധ മന്ത്രിയുടെ നേതൃത്വത്തിലാകും യുക്രെയ്ൻ സംഘം പങ്കെടുക്കുകയെന്നും സെലെൻസ്കി പറഞ്ഞു. അതേപോലെ റഷ്യൻ സംഘം ഇസ്തംബുളിൽ ചർച്ചയ്ക്കെത്തിയെങ്കിലും യുക്രെയ്ൻ പക്ഷത്തുനിന്ന് ആരും ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ട്

    Read More »
  • Breaking News

    ഞാൻ ജസ്റ്റ് പിന്നിൽ നിന്നൊന്നു തള്ളി സഹായിച്ചുവെന്ന് മാത്രം!! ഇന്ത്യ-പാക്കിസ്ഥാൻ വെടിനിർത്തലിന് പിന്നിൽ ഞാനാണെന്നു അവകാശപ്പെടുന്നില്ല, എങ്കിൽ എന്റെ കൈകളും അതിനു പിന്നിലുണ്ട്- ട്രംപ്

    ന്യൂഡൽഹി: ഇന്ത്യ-പാക്കിസ്ഥാൻ വെടിനിർത്തലിന് പിന്നിൽ താനാണെന്ന നിലപാട് ഒടുവിൽ മയപ്പെടുത്തി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. താൻ അത് ചെയ്തുവെന്ന് അവകാശപ്പെടുന്നില്ല. എങ്കിലും ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്നം പരിഹരിക്കാൻ താൻ തീർച്ചയായും സഹായിച്ചുവെന്നും ട്രംപ് പറഞ്ഞു. ഖത്തറിൽ യുഎസ് സൈനിക ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു യുഎസ് പ്രസിഡന്റ് ആവർത്തിച്ചു പറഞ്ഞുകൊണ്ടിരുന്ന തന്റെ മധ്യസ്ഥവാദം ലഘൂകരിച്ചത്. ‘ഞാൻ അത് ചെയ്തുവെന്ന് പറയുന്നില്ല, പക്ഷെ, ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്നം പരിഹരിക്കാൻ തീർച്ചയായും സഹായിച്ചു. പ്രശ്നങ്ങൾ കൂടുതൽ ശത്രുതാപരമായി കൊണ്ടിരിക്കുകയായിരുന്നു. ഞങ്ങൾ അത് പരിഹരിച്ചു. ഇവിടെനിന്നു പോയി രണ്ട് ദിവസത്തിന് ശേഷം ഇത് പരിഹരിക്കപ്പെട്ടിട്ടില്ലെന്ന് കാണാൻ ഇടയാകരുതെന്ന് പ്രത്യാശിക്കുന്നു. പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടു എന്ന് കരുതുന്നു.’ ട്രംപ് പറഞ്ഞു. അതേസമയം രണ്ട് രാജ്യങ്ങൾക്കിടയിൽ വികസിച്ചുകൊണ്ടിരുന്ന യുദ്ധസമാനമായ സാഹചര്യം നിർത്താനുള്ള നടപടിയായി ഇന്ത്യയോടും പാക്കിസ്ഥാനോടും വ്യാപാരത്തെക്കുറിച്ച് സംസാരിച്ചുവെന്നും ട്രംപ് അവകാശപ്പെട്ടു. “ഞങ്ങൾ അവരോട് വ്യാപാരത്തെക്കുറിച്ച് സംസാരിച്ചു. യുദ്ധത്തിന് പകരം നമുക്ക് വ്യാപാരം ചെയ്യാം. അതിൽ പാക്കിസ്ഥാൻ…

    Read More »
  • Breaking News

    ഇടതു തുടർ ഭരണം വരുമെന്നും പറഞ്ഞ് നാമം ജപിച്ചാൽ പോരാ, പലകാര്യങ്ങളിലും സ്വയം വിമർശനം നടത്തി ജനപിന്തുണ ഉയർത്താനുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കണം, അല്ലാതെ ഇത് കേരളം ആണെന്ന് ഗർജിച്ചിട്ട് കാര്യമില്ല- ജി സുധാകരൻ

    ചേർത്തല: സംസ്ഥാനത്ത് ഇടതുഭരണം തുടരാനുള്ള സാധ്യതയുണ്ടെന്നും പറഞ്ഞ് അതിനായി നാമം ജപിച്ചാൽ പോര, ജനവിശ്വാസമർപ്പിച്ചു പ്രവർത്തിക്കണമെന്നും മുതിർന്ന സിപിഐഎം നേതാവ് ജി സുധാകരൻ. അതിനായി ജനങ്ങൾക്കിടയിൽ വിനീതരാകണം. പലകാര്യങ്ങളിലും സ്വയം വിമർശനം നടത്തി ജനപിന്തുണ ഉയർത്താനുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കണമെന്നും ജി സുധാകരൻ പറഞ്ഞു. ഇടതുപക്ഷ ഐക്യം കാലഘട്ടത്തിന്റെ അനിവാര്യതയാണ്. സംസ്ഥാനത്ത് ഐക്യമുന്നണി സർക്കാർ പിരിഞ്ഞത് ഒഴിവാക്കേണ്ടതായിരുവെന്നും പിന്നീട് പാർട്ടി തന്നെ ഇക്കാര്യം വിലയിരുത്തിയിട്ടുണ്ടെന്നും ജി സുധാകരൻ പറഞ്ഞു. സഹോദരൻ തമ്മിലുള്ള പോര് ഒരു പോരല്ലെന്നും ജി സുധാകരൻ കൂട്ടിച്ചേർത്തു. സിപിഐ കടക്കരപ്പള്ളി സമ്മേളനത്തിന് മുന്നോടിയായി നടത്തിയ ആദ്യകാല പ്രവർത്തകരുടെ കുടുംബസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേപോലെ വർഗീയതയെ ചെറുത്ത് മതേതരത്വം സംരക്ഷിക്കാനും തൊഴിലാളികളുടെയും സാധാരണക്കാരുടെയും അവകാശസംരക്ഷണത്തിന് ഇടതുപക്ഷം നിർണ്ണായകമാണ്. ഇത് കേരളം ആണെന്ന് ഗർജിച്ചിട്ട് കാര്യമില്ലെന്നും ജി സുധാകരൻ പറഞ്ഞു. അതേസമയം തിരഞ്ഞെടുപ്പിൽ കൃത്രിമം കാണിച്ചെന്ന ജി സുധാകരന്റെ വിവാദ പ്രസംഗത്തിൽ പോലീസ് കേസെടുക്കും. കേസെടുക്കുന്നതിലുള്ള നിയമപോദേശം ആലപ്പുഴ സൗത്ത്…

    Read More »
  • Breaking News

    യുദ്ധത്തിലൂടെ സൈന്യത്തിനും നേട്ടം: പ്രതിരോധ ബജറ്റില്‍ 50,000 കോടിയുടെ വര്‍ധന; മൊത്തം വിഹിതം ഏഴുലക്ഷം കോടി കടക്കും; ആകാശും ഭാര്‍ഗവാസ്ത്രയും വിജയം; മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലേക്ക് പണമൊഴുകും; ഇസ്രയേലിന്റെ ‘അയണ്‍ ഡോം’ മോഡല്‍ നിര്‍മാണത്തിനും നീക്കം

    ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ പ്രതിരോധ ബജറ്റ് കുത്തനെ ഉയരുമെന്നു റിപ്പോര്‍ട്ട്. സൈന്യത്തിനുവേണ്ടി 50,000 കോടി മാറ്റിവയ്ക്കുമെന്നു സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു. സപ്ലിമെന്ററി ബജറ്റിലൂടെ നല്‍കപ്പെടുന്ന ഈ വര്‍ധനയിലൂടെ മൊത്തം പ്രതിരോധ വിഹിതം ഏഴുലക്ഷം കോടി കടക്കും. ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ച 2025/26 ബജറ്റില്‍ സായുധ സേനയ്ക്കായി 6.81 ലക്ഷം കോടി രൂപ നീക്കിവച്ചിരുന്നു. 2024/25 ലെ 6.22 ലക്ഷം കോടിയെ അപേക്ഷിച്ച് 9.2 ശതമാനത്തിന്റെ വര്‍ധനയാണിത്. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ അംഗീകാരം തേടുന്ന വര്‍ധിപ്പിച്ച ബജറ്റ് – ഗവേഷണത്തിനും വികസനത്തിനും ആയുധങ്ങള്‍, വെടിക്കോപ്പുകള്‍, മറ്റ് ആവശ്യമായ ഉപകരണങ്ങള്‍ എന്നിവ വാങ്ങുന്നതിനും ഉപയോഗിക്കുമെന്നും എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. 2014 മുതല്‍ നരേന്ദ്ര മോദി ഭരണകൂടത്തിന്റെ കേന്ദ്രബിന്ദു പ്രതിരോധമാണ്. ബിജെപി സര്‍ക്കാരിന്റെ ആദ്യ വര്‍ഷമായ 2014/15 ല്‍ പ്രതിരോധ മന്ത്രാലയത്തിന് 2.29 ലക്ഷം കോടി രൂപ അനുവദിച്ചിരുന്നു. നിലവിലെ വിഹിതം എല്ലാ മന്ത്രാലയങ്ങളിലും വച്ച് ഏറ്റവും ഉയര്‍ന്നതും…

    Read More »
  • Breaking News

    മുന്നോട്ടുവച്ച കാൽ പിന്നോട്ടില്ല, പാക്കിസ്ഥാൻ എതിർപ്പ് കാര്യമാക്കുന്നില്ല, സലാൽ, ബഗ്ളിഹാർ അണക്കെട്ടുകളിലെ എക്കൽ നീക്കൽ നടപടി തുടങ്ങി

    ന്യൂഡൽഹി: പാക്കിസ്ഥാൻറെ എതിർപ്പ് കണക്കിലെടുക്കാതെ ജമ്മു കശ്മീരിലെ ചൈനാബ് നദിയിലെ ജലവൈദ്യുത പദ്ധതികളുടെ ഭാഗമായ സലാൽ, ബഗ്ളിഹാർ അണക്കെട്ടുകളിലെ എക്കൽ നീക്കൽ നടപടിയുമായി ഇന്ത്യ മുന്നോട്ട്. എക്കൽ നീക്കുന്നത് മാസം തോറും നടത്താൻ ഇന്ത്യ നടപടികൾ തുടങ്ങിയതായാണ് റിപ്പോർട്ട്. പെഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ സിന്ധു നദീ ജല ഉടമ്പടി നിർത്തിവെച്ചിരുന്നു. പിന്നാലെ സലാൽ, ബഗ്ളിഹാർ അണക്കെട്ടുകളിൽ നിന്നും വെള്ളമൊഴുക്കുന്നത് ഒരു ഘട്ടത്തിൽ നിർത്തിവെക്കുകയും പിന്നീട് മുന്നറിയിപ്പില്ലാതെ തുറക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് എക്കൽ നീക്കൽ നടപടികൾ നടത്തിയത്. നദിയിലെ എക്കൽ വൈദ്യുതി ഉൽപാദനത്തെ തടസപ്പെടുത്തുന്നതിനാലാണ് ഇവ നീക്കുന്നതെന്നാണ് വിശദീകരണം. മെയ് മാസത്തിന്റെ തുടക്കത്തിൽ നടത്തിയ എക്കൽ, മണൽ നീക്കം ഇനി എല്ലാ മാസവും നടത്താമെന്നാണ് കേന്ദ്ര ജല കമ്മീഷൻ റിപ്പോർട്ട് നൽകിയത്. അതേസമയം 1987-ൽ സലാൽ അണക്കെട്ടും 2008-2009-ൽ ബാഗ്ലിഹാർ അണക്കെട്ടും നിർമ്മിച്ചതിനു ശേഷം ആദ്യമായാണ് കഴിഞ്ഞ ദിവസം എക്കൽ നീക്കിയത്. നേരത്തെ പാക്കിസ്ഥാൻ ആവർത്തിച്ച് എതിർപ്പ് ഉന്നയിച്ചതിനെത്തുടർന്ന് ഈ…

    Read More »
  • Breaking News

    പറമ്പില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ട സ്ത്രീയുടെ മൃതദേഹം തിരിച്ചറിഞ്ഞു; അവസാനമായി കണ്ടത് രണ്ടു ദിവസം മുമ്പ്; ഒപ്പം താമസിച്ച സുഹൃത്ത് ക്രൂരമായി മര്‍ദിച്ചിരുന്നെന്നും ഓടിയെത്തുമ്പോള്‍ കണ്ടത് സ്ത്രീ നിന്നു കത്തുന്ന കാഴ്ചയെന്നും നാട്ടുകാര്‍

    തിരുവനന്തപുരം: തിരുവനന്തപുരം കൈമനത്ത് ആളൊഴിഞ്ഞ പറന്പിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു.കരുമം സ്വദേശി ഷീജയാണ് മരിച്ചത്.ബന്ധു സുരേഷ് ആണ് മൃതദേഹം തിരിച്ചറിഞ്ഞത്.ഷീജയുടെ സുഹൃത്ത് സജിയെ കരമന പൊലീസ് കസ്റ്റഡിയിലെടുത്തു. സജിയോടൊപ്പമായിരുന്നു ഷീജ താമസിച്ചിരുന്നത്.ഷീജയെ രണ്ടുദിവസത്തിനു മുൻപാണ് അവസാനമായി കണ്ടതെന്നും ഈ ബന്ധത്തില്‍ ബന്ധുക്കൾക്കെതിർപ്പുണ്ടായിരുന്നു.ഇരുവരും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു. മുന്‍പും ഷീജയെ സജി ക്രൂരമായി മര്‍ദിച്ചിരുന്നതായി ബന്ധുവായ സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു.സജി ക്രിമിനൽ പശ്ചാത്തലമുള്ള ആളെന്നും ബന്ധു ആരോപിച്ചു. വീടിന് സമീപത്തുനിന്നാണ് സജിയെ കസ്റ്റഡിയിലെടുത്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.രാത്രി പത്തുമണിയോടെ നിലവിളി ശബ്ദം കേട്ടുവെന്നും ഓടിയെത്തിയപ്പോൾ കത്തിക്കരിഞ്ഞ മൃതദേഹമാണ് കണ്ടതെന്നും പ്രദേശവാസികൾ പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഷീജയെ രണ്ടുദിവസത്തിനു മുൻപാണ് അവസാനമായി കണ്ടതെന്നും മൃതദേഹം കണ്ടെത്തിയതിന് സമീപമാണ് സുഹൃത്തിന്‍റെ വീടെന്നും കുടുംബം പറയുന്നു. അമൃതാന്ദമയി ആശ്രമത്തിന്‍റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിന് ചുറ്റും നിരവധി വീടുകളുമുണ്ട്. എന്നാല്‍ എന്താണ്…

    Read More »
  • Breaking News

    കോന്നിയില്‍ വനംവകുപ്പിന്റെ വാദം പൊളിയുന്നു; ആറുപേരെ കസ്റ്റഡിയില്‍ എടുത്തെന്നു സമ്മതിക്കുന്ന റേഞ്ച് ഓഫീസറുടെ വീഡിയോ പുറത്ത്; ആറ് ഉദ്യോഗസ്ഥര്‍ക്കെതിരേ പരാതി; ജെനീഷ് കുമാറിന് എതിരേയും കേസ്‌

    പത്തനംതിട്ട :കോന്നിയിൽ ആരെയും കസ്റ്റഡിയിൽ എടുത്തിട്ടില്ല എന്ന വനംവകുപ്പ് വാദം പൊളിയുന്നു.ആറുപേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്ന് റേഞ്ച് ഓഫീസർ സമ്മതിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു. നോട്ടീസ് നൽകാതെയാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്.പാടം വനംവകുപ്പ് ഓഫീസിലെ ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ആറുപേർ പൊലീസിൽ പരാതി നൽകുകയും ചെയ്തു. വനം വകുപ്പ് കസ്റ്റഡിയിലെടുത്തയാളെ ഇറക്കിക്കൊണ്ടുപോയതിൽ കെ.യു ജനീഷ് കുമാർ എംഎൽഎക്കെതിരെ കഴിഞ്ഞദിവസം കേസെടുത്തു. ജോലി തടസപ്പെടുത്തിയെന്നതുൾപ്പെടെ മൂന്ന് പരാതികളാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ നൽകിയത്. ചൊവ്വാഴ്ച വൈകിട്ടാണ് ജനീഷ് പാടം ഫോറസ്റ്റ് സ്റ്റേഷനിൽ എത്തി ചോദ്യം ചെയ്യാൻ വിളിപ്പിച്ച ആളെ ബലമായി ഇറക്കിക്കൊണ്ടു പോയത്. ചൊവ്വാഴ്ച വൈകിട്ടാണ് ജനീഷ് കുമാർ പാടം ഫോറസ്റ്റ് സ്റ്റേഷനിൽ എത്തി ചോദ്യം ചെയ്യാൻ വിളിപ്പിച്ച ആളെ ബലമായി ഇറക്കി കൊണ്ടു പോയത്. പാടം ഫോറസ്റ്റ് സ്റ്റേഷനിൽ കസ്റ്റഡിയിലെടുത്ത മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവറെയാണ് എംഎൽഎ മോചിപ്പിച്ചത്. റേഞ്ച് ഓഫീസർ അടക്കമുള്ള ഉദ്യോഗസ്ഥരോട് മോശമായി സംസാരിച്ചെന്നും ആക്ഷേപമുയര്‍ന്നിരുന്നു. സംഭവത്തിൽ വനംമന്ത്രി ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതര…

    Read More »
  • Breaking News

    മൂന്നുപേരുടെ മരണത്തിനിടയാക്കിയ ബാലരാമപുരം അപകടത്തിൽ രക്ഷാപ്രവർത്തനിറങ്ങിയ യുവാവ് നിമിഷങ്ങൾക്കകം മറ്റൊരപകടത്തിൽ മരിച്ചു, അപകടം വീട്ടിലേക്കു മടങ്ങവെ നിയന്ത്രണം വിട്ട് ബൈക്ക് പോസ്റ്റിലിടിച്ച്

    ബാലരാമപുരം: മൂന്നു പേരുടെ മരണത്തിനിടയാക്കിയ ബാലരാമപുരം അപകടത്തിൽ രക്ഷാപ്രവർത്തനത്തിനിറങ്ങിയ യുവാവ് നിമിഷങ്ങൾക്കകം മറ്റൊരു അപകടത്തിൽ മരിച്ചു. ബാലരാമപുരത്തിനു സമീപമാണ് ഒന്നേകാൽ മണിക്കൂറിനിടെ രണ്ട് സ്കൂട്ടർ അപകടങ്ങളിലായി നാലു പേർ മരിച്ചത്. ആദ്യ അപകടമുണ്ടായത് കരമന– കളിയിക്കാവിള പാതയിൽ മുടവൂർപാറയ്ക്കു സമീപം ബുധനാഴ്ച രാത്രി 11.30 ഓടെയാണ്. നിർത്തിയിട്ട തമിഴ്നാട് റജിസ്ട്രേഷൻ ലോറിക്കു പിന്നിലേക്ക് മൂന്നു പേർ സഞ്ചരിച്ച സ്കൂട്ടർ ഇടിച്ചതിനെ തുടർന്നുണ്ടായ അപകടത്തിൽ പെരുമ്പഴുതൂർ കളത്തുവിള ബി.ആർ. നിലയത്തിൽ രാജൻ‌–ബീന ദമ്പതികളുടെ മകൻ അഖിൽ‌ (19), കളത്തുവിള പൂവൻവിള വീട്ടിൽ തങ്കരാജ്–ശ്രീജ ദമ്പതികളുടെ മകൻ സാമുവൽ (22) എന്നിവർ സംഭവസ്ഥലത്തുതന്നെ മരിച്ചു. ​ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന റസൽപുരം തേവരക്കോട് കിഴക്കിൻകര പുത്തൻ വീട്ടിൽ ഷൈജു–സീമ ദമ്പതികളുടെ മകൻ അഭിൻ(19) ഇന്നലെ വൈകിട്ടോടെയാണ് മരിച്ചത്. അതേ സമയം ബാലരാമപുരത്തുണ്ടായ അപകടത്തിൽപെട്ടവരെ ആംബുലൻസിൽ കയറ്റുന്നതുൾപ്പെടെയുള്ള രക്ഷാപ്രവർത്തനങ്ങളിൽ സഹായിച്ചശേഷം വീട്ടിലേക്കു മടങ്ങുന്നതിനിടെ സ്കൂട്ടർ നിയന്ത്രണംവിട്ട് പോസ്റ്റിൽ ഇടിച്ചാണ് മുടവൂർപാറ ചാത്തലമ്പാട്ടുകോണം സന്തോഷ് ഭവനിൽ സന്തോഷ്– ഉഷ…

    Read More »
  • Breaking News

    നര്‍ത്തകിയെ മടിയിലിരുത്തിയുള്ള അശ്ലീല വീഡിയോ വൈറലായി; എഴുപതുകാരനായ ബിജെപി നേതാവിനെ പുറത്താക്കി; വീഡിയോ വ്യാജമെന്ന് ബബ്ബന്‍ സിംഗ് രഘുവംശി; ഉത്തരവിട്ട് യോഗി ആദിത്യനാഥ്‌

    ഉത്തർപ്രദേശ്: ഒരു പൊതുപരിപാടിയിൽ നർത്തകിയുമായി അശ്ലീല പ്രവൃത്തികളിൽ ഏർപ്പെടുന്നതായി കാണിക്കുന്ന വീഡിയോ വൈറലായതിനെ തുടർന്ന് ബിജെപി മുതിർന്ന നേതാവായ ബബ്ബൻ സിംഗ് രഘുവംശിയെ അദ്ദേഹത്തിന്റെ പോസ്റ്റിൽ നിന്ന് നീക്കം ചെയ്തു. ബൻസ്ദി നിയമസഭയിലെ മുൻ ബിജെപി സ്ഥാനാർത്ഥിയായ ബബ്ബൻ സിംഗ് ഒരു വനിതാ നർത്തകിയെ മടിയിൽ ഇരുത്തി അശ്ലീലമായി പെരുമാറുന്ന വീഡിയോയാണ് നടപടിക്ക് കാരണം. രസ്രയിലെ കിസാൻ സഹകരണ മില്ലിന്റെ ഡെപ്യൂട്ടി ചെയർമാൻ സ്ഥാനം വഹിച്ചിരുന്ന 70 കാരനായ രഘുവംശി താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് പറഞ്ഞു. വീഡിയോ വ്യാജമാണെന്നും പാർട്ടിക്കുള്ളിലെ വലിയൊരു ഗൂഢാലോചനയുടെ ഭാഗമാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ബൻസ്ദിഹിൽ നിന്നുള്ള നിലവിലെ ബിജെപി എംഎൽഎ കേതകീ സിങ്ങിന്റെ കുടുംബമാണ് തനിക്കെതിരെ ഗൂഢാലോചന നടത്തുന്നതെന്ന് ബബ്ബൻ സിംഗ് ആരോപിച്ചു. ‘എന്റെ പ്രതിച്ഛായ തകർക്കാനുള്ള മനഃപൂർവമായ ഗൂഢാലോചനയാണിത്. വീഡിയോ കെട്ടിച്ചമച്ചതാണ്. എംഎൽഎ കേതകീ സിങ്ങിന്റെ കുടുംബാംഗങ്ങളാണ് ഇതിന് പിന്നിൽ.’ ബബ്ബൻ സിംഗ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. അതേസമയം, മുൻ ഐപിഎസ് ഉദ്യോഗസ്ഥനും ആസാദ് അധികാർ…

    Read More »
  • Breaking News

    ബെയ്‌ലിന്‍ ദാസ് ഒളിവില്‍ കഴിഞ്ഞത് തിരുവനന്തപുരത്ത്; ഷാഡോ പോലീസിന്റെ കണ്ണില്‍ പെട്ടതോടെ കുടുങ്ങി; സുഹൃത്തുക്കള്‍ ഒളിത്താവളം ഒരുക്കിയോ എന്നു സംശയം; അഭിഭാഷകരുടെ സമ്മര്‍ദ പദ്ധതി പൊളിഞ്ഞത് പോലീസിന്റെ കര്‍ശന നിലപാടില്‍

    തിരുവനന്തപുരം: വഞ്ചിയൂരിൽ ജൂനിയർ അഭിഭാഷകയെ മർദ്ദിച്ച അഡ്വക്കേറ്റ് ബെ‌യ്‌ലിൻ ദാസ് മൂന്ന് ദിവസവും ഒളിവിൽ കഴിഞ്ഞത് തലസ്ഥാന നഗരത്തിൽ തന്നെ. കഴക്കൂട്ടം പള്ളിത്തുറ സ്വദേശിയായ സുഹൃത്തിന്‍റെ വീട്ടിലാണ് കഴിഞ്ഞതെന്നാണ് ബെയിലിന്റെ മൊഴി. ഇന്നലെ ഉച്ചയ്ക്ക് ശേഷം അവിടെനിന്ന് പൂന്തുറയിലെ സ്വന്തം വീട്ടിലെത്തി. തിരികെ മടങ്ങും വഴിയാണ് ഷാഡോ പോലീസ് സംഘത്തിന്‍റെ കണ്ണിൽ പെട്ടത്. തുടർന്ന് ബൈക്കിൽ പിന്തുടർന്ന ഷാഡോ പോലീസ് തുമ്പ എസ്. എച്ച് ഒയ്ക്ക് വിവരം നൽകുകയും വാഹനം തടഞ്ഞുനിർത്തി പിടികൂടുകയുമായിരുന്നു. പള്ളിത്തുറയിലെ സുഹൃത്തിനെ കൂടാതെ അഭിഭാഷകരടക്കം മറ്റാരെങ്കിലും ഒളിത്താവളം ഒരുക്കിയിട്ടുണ്ടോ എന്ന് പോലീസ് അന്വേഷണം തുടങ്ങി. അതിനിടെ ഇന്നലെ രാത്രി തന്നെ ബെയിലിനെ മജിസ്ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കണമെന്ന് അഭിഭാഷകരിൽ ഒരു വിഭാഗം പോലീസിൽ സമ്മർദ്ദം ചെത്തിയിരുന്നു. എളുപ്പത്തിൽ ജാമ്യം കിട്ടാൻ വേണ്ടിയായിരുന്നു അഭിഭാഷകരുടെ നീക്കം. എന്നാൽ ഇന്നു തുറന്ന കോടതിയിൽ ഹാജരാക്കിയാൽ മതിയെന്ന് ഉന്നത ഉദ്യോഗസ്ഥർ നിർദ്ദേശം നൽകിയതോടെയാണ് അഭിഭാഷകരുടെ പദ്ധതി പൊളിഞ്ഞത്. ഇന്ന് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി…

    Read More »
Back to top button
error: