Month: May 2025

  • Breaking News

    ഹൈബ്രിഡ് ത്രീഡി ചിത്രം ‘ലൗലി’ നാളെ മുതൽ തിയേറ്ററുകളിൽ

    ഈച്ചയും മനുഷ്യരുമായുള്ള അപൂർവ്വമായൊരു ആത്മബന്ധത്തിൻ്റെ കഥയുമായെത്തുന്ന ഹൈബ്രിഡ് ത്രീഡി ചിത്രം ‘ലൗലി’ നാളെ മുതൽ തിയേറ്ററുകളിൽ. മാത്യു തോമസിനെ നായകനാക്കി ദിലീഷ് കരുണാകരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റേതായി പുറത്തിറങ്ങിയ ടീസറും പാട്ടുകളുമൊക്കെ ഇതിനകം ഏറെ വൈറലായിട്ടുണ്ട്. ചിത്രത്തിൽ ഒരു ഈച്ചയാണ് നായികയായി എത്തുന്നത് എന്നതാണ് പ്രത്യേകത. വേനലവധിക്കാലത്ത് പ്രത്യേകിച്ച് കുട്ടികളേയും കുടുംബങ്ങളേയും ലക്ഷ്യമിട്ടുകൊണ്ടാണ് ഈ ത്രീഡി ചിത്രം എത്തുന്നത്. ഒരു ആനിമേറ്റഡ് ക്യാരക്ടർ മുഖ്യ കഥാപാത്രമായെത്തുന്ന ഹൈബ്രിഡ് ചിത്രം എന്ന പ്രത്യേകതയും ‘ലൗലി’യ്ക്കുണ്ട്. ഹോളിവുഡിലും മറ്റും മുഖ്യധാരാ സിനിമാ താരങ്ങൾ തന്നെ ആനിമേറ്റഡ് ക്യാരക്ടറുകൾക്ക് ശബ്‍ദം നൽകുന്നതുപോലെ ഈ ചിത്രത്തിൽ നായികയായെത്തുന്ന ഈച്ചയ്ക്ക് ശബ്‍ദം കൊടുത്തിരിക്കുന്നത് ശിവാംഗി കൃഷ്ണകുമാറാണ്. ‘ടമാർ പഠാർ’ എന്ന ചിത്രത്തിന് ശേഷം ദിലീഷ് കരുണാകരൻ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്നതാണ് ചിത്രം. സോൾട്ട് ആൻഡ് പെപ്പർ, ടാ തടിയാ, ഇടുക്കി ഗോൾഡ്, മായാനന്ദി തുടങ്ങിയ സിനിമകളിൽ ശ്യാം പുഷ്കരനൊപ്പം തിരക്കഥാ രചനയിൽ പങ്കാളിയായിരുന്നു ദിലീഷ്. സെമി ഫാൻറസി ജോണറിലെത്തുന്ന…

    Read More »
  • NEWS

    ‘ആട്ടിന്‍കാട്ടവും കടലയും തിരിച്ചറിയാന്‍ കഴിവില്ല, റോബിനെ പിന്നില്‍ നിന്ന് കുത്തിയവര്‍ ജാമ്യത്തിനായി ഓടുന്നു’

    ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് സോഷ്യല്‍മീഡിയയില്‍ നടത്തിയ പ്രതികരണങ്ങളുടെ പേരില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ് മുന്‍ ബിഗ് ബോസ് താരങ്ങളായ റിയാസ് സലീമും സംവിധായകന്‍ കൂടിയായ റിയാസ് സലീമും. ദേശവിരുദ്ധപ്രസ്താവന നടത്തിയെന്ന് ആരോപിച്ച് അഖില്‍ മാരാര്‍ക്കെതിരെ നിരവധി പേര്‍ പരാതിയുമായി രംഗത്ത് എത്തിയിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ ഇരുവരേയും കുറിച്ച് സംവിധായകനും നിര്‍മാതാവുമായ ആലപ്പി അഷ്റഫ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഇംഗ്ലീഷ് തട്ടിവിടുമെങ്കിലും റിയാസ് സലീമിന്റ തലയില്‍ ആള്‍ താമസമില്ലെന്നും ആട്ടിന്‍കാട്ടവും കടലയും തിരിച്ചറിയാന്‍ കഴിവില്ലാത്തയാളാണ് അഖിലെന്നും ആലപ്പി അഷ്റഫ് പറയുന്നു. ഇരുവരുടേയും സഹമത്സരാര്‍ത്ഥിയായിരുന്ന റോബിന്‍ രാധാകൃഷ്ണനാണ് വ്യക്തി എന്ന നിലയില്‍ മികച്ചതെന്നും അഷ്റഫ് സ്വന്തം യൂട്യൂബ് ചാനലില്‍ പങ്കുവെച്ച പുതിയ വീഡിയോയില്‍ പറഞ്ഞു. ഒന്നിനും അഹങ്കാരം പാടില്ല. കാരണം നമ്മുടെ കൂടെയുള്ള നിഴല്‍ പോലും വെളിച്ചത്തിന്റെ ഔദാര്യമാണ്. അറിവുകൊണ്ട് മറ്റൊരാളെ അപമാനിക്കുമ്പോഴല്ല മറിച്ച് അറിവുകൊണ്ട് മറ്റൊരാള്‍ക്ക് ഗുണമുണ്ടാകുമ്പോഴാണ് നമ്മള്‍ ശരിക്കും അറിവുള്ളവരായി മാറുന്നത്. ബിഗ് ബോസ് മലയാളം…

    Read More »
  • LIFE

    കാര്‍ഗില്‍ യുദ്ധസമയം രണ്ടുമാസം ഗര്‍ഭിണി; പാകിസ്ഥാനെ തോല്‍പ്പിക്കാന്‍ മുന്‍നിരയില്‍ നിന്ന ഇന്ത്യയുടെ ഉരുക്കുവനിത

    1999ല്‍ കാര്‍ഗില്‍ യുദ്ധം കൊടുമ്പിരികൊണ്ടിരിക്കുന്ന സമയം, ലഡാക്കിലെ ഒരു യുദ്ധഭൂമിയില്‍ അതിര്‍ത്തിയില്‍ സധൈര്യം സേവനമനുഷ്ഠിക്കുകയാണ് ഒരു വനിതാ ആര്‍മി ഓഫീസര്‍. രണ്ട് മാസം ഗര്‍ഭിണിയായിരിക്കെ എല്ലാ വെല്ലുവിളികളും ഏറ്റെടുത്തുകൊണ്ട് അതിര്‍ത്തില്‍ പോരാടിയ ആ ധീരവനിത ക്യാപ്ടന്‍ യാഷിക ഹത്വാല്‍ ത്യാഗി ആണ്. ഇപ്പോള്‍ വിരമിച്ച 51കാരിയായ യാഷിക, കാര്‍ഗില്‍ യുദ്ധസമയത്ത് സൈന്യത്തിലുണ്ടായിരുന്ന ചുരുക്കം വനിതാ ഓഫീസര്‍മാരില്‍ ഒരാളാണ്. 1999 മേയില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ തന്റെ രണ്ടാമത്തെ കുഞ്ഞിനെ വയറ്റില്‍ ചുമക്കുകയായിരുന്നു യാഷിക. ശാരീരിക, മാനസിക സംഘര്‍ഷങ്ങള്‍ക്കിടയിലും രാജ്യസേവനം തുടരാന്‍ തന്നെ യാഷിക തീരുമാനിച്ചു. യുദ്ധസമയം ലേ ലഡാക്കില്‍ ലോജിസ്റ്റിക്സ് ആന്റ് സപ്പോര്‍ട്ട് വിഭാഗത്തിലായിരുന്നു യാഷിക പ്രവര്‍ത്തിച്ചത്. ഇന്ത്യന്‍ സൈന്യത്തിന്റെ ലോജിസ്റ്റിക്‌സ് വിഭാഗത്തിലെ ആദ്യ വനിതാ ഓഫീസര്‍ എന്ന ചരിത്രനേട്ടവും യാഷികയ്ക്ക് സ്വന്തമാണ്. യുദ്ധത്തിലേര്‍പ്പെട്ടിരിക്കുന്ന സൈനികര്‍ക്കുള്ള ആയുധങ്ങള്‍, തണുത്ത കാലാവസ്ഥയെ പ്രതിരോധിക്കാനുള്ള ഉപകരണങ്ങള്‍, ആശയവിനിമയ ഉപകരണങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ളവയുടെ സുഗമമായ വിതരണം ഉറപ്പാക്കുക എന്നതായിരുന്നു യാഷികയുടെ ചുതമല. യുദ്ധകാലത്തെ സേവനത്തിന് രണ്ട് മെഡലുകളും യാഷികയെ…

    Read More »
  • Kerala

    ദുബായില്‍ കൊല്ലപ്പെട്ട ആനിമോള്‍ ഗിള്‍ഡയുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക് എത്തിക്കും

    തിരുവനന്തപുരം: കഴിഞ്ഞ ദിവസം ദുബായ് കറാമയില്‍ വെച്ച് കൊല്ലപ്പെട്ട ആനിമോള്‍ ഗില്‍ഡയുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക് എത്തിക്കും. രാത്രി 10:20 ന് ഷാര്‍ജയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടുന്ന എയര്‍ അറേബ്യയുടെ വിമാനത്തിലാണ് മൃതദേഹം നാട്ടിലെത്തിക്കുന്നത്. ഈ കഴിഞ്ഞ മെയ് നാലിനാണ് ആനിയെ താമസ സ്ഥലത്തുവച്ച് സുഹൃത്ത് അബിന്‍ ലാല്‍ കുത്തി കൊലപ്പെടുത്തുന്നത്. ശേഷം നാട്ടിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ച അബിനെ അബുദാബി എയര്‍പോര്‍ട്ടില്‍ വച്ച് പോലീസ് പിടികൂടുകയായിരുന്നു. നിലവില്‍ അബിന്‍ ലാല്‍ ദുബായ് പോലീസിന്റെ കസ്റ്റഡിയിലാണ് ഉള്ളത്. ആനിയും അബിന്‍ലാലും വളരെക്കാലം സുഹൃത്തുക്കളായിരുന്നു. പിന്നീട് സൗഹൃദം പ്രണയത്തിലേക്ക് മാറുകയും ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. തുടര്‍ന്നാണ് അബുദാബിയിലെ ബര്‍ജീല്‍ ഹോസ്പിറ്റലില്‍ ഓഫീസ് സൂപ്പര്‍വൈസര്‍ ആയി ജോലി ചെയ്തു വരികയായിരുന്ന അബിന്‍ ലാല്‍ ആനിയെ സന്ദര്‍ശക വിസയില്‍ അബുദാബിയില്‍ കൊണ്ടുവരുന്നത്. ഇവിടെ ഇരുവരും ഒന്നിച്ചായിരുന്നു താമസം. ശേഷം ദുബായിലെ ഒരു പ്രൈവറ്റ് കമ്പനിയില്‍ ആനിക്ക് ജോലി ലഭിച്ചതോടെ ആനി കറാമയിലേക്ക് താമസം മാറുകയായിരുന്നു.…

    Read More »
  • Kerala

    വനിതാ അഭിഭാഷകയെ മര്‍ദിച്ച് ഒളിവില്‍ പോയ അഡ്വ. ബെയ്‌ലിന്‍ ദാസ് മുമ്പ് സിപിഎം സ്ഥാനാര്‍ഥി; വിശദീകരണവുമായി പാര്‍ട്ടി

    തിരുവനന്തപുരം: വഞ്ചിയൂരില്‍ ജൂനിയര്‍ അഭിഭാഷകയെ മര്‍ദിച്ച കേസിലെ പ്രതി അഡ്വ. ബെയ്‌ലിന്‍ ദാസ് മുന്‍പ് സിപിഎം സ്ഥാനാര്‍ഥി. 2015 തദ്ദേശ തെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായാണ് ബെയ്‌ലിന്‍ ദാസ് മത്സരിച്ചത്.പൂന്തുറയില്‍ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. എന്നാല്‍ ബെയ്‌ലിന്‍ ദാസ് ഇപ്പോള്‍ പാര്‍ട്ടിയുടെ ഭാഗമല്ലന്നും കോണ്‍ഗ്രസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്നുമാണ് സിപിഎമ്മിന്റെ വിശദീകരണം. അതേസമയം, മൂന്നു ദിവസമായിട്ടും ഒളിവില്‍ പോയ ബെയ്‌ലിന്‍ ദാസിനെ പൊലീസിന് ഇതുവരെ കണ്ടെത്താനായിട്ടില്ല.ഒളിവിലിരുന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്ക് പ്രതി നീക്കം തുടങ്ങിയിട്ടുണ്ട്. ചൊവ്വാഴ്ച ഉച്ചയോടെയാണ് വഞ്ചിയൂര്‍ കോടതിയില്‍ ജൂനിയര്‍ അഭിഭാഷകയായ ശ്യാമിലിയെ ബെയ്‌ലിന്‍ ദാസ് അതിക്രൂരമായി മര്‍ദിച്ചത്. ശ്യാമിലിയുടെ ഇടതു കവിളില്‍ രണ്ടു തവണ ബെയ്‌ലിന്‍ അടിച്ചു ഗുരുതര പരിക്കേല്‍പ്പിച്ചു. അഭിഭാഷകന്‍ മോപ്സ്റ്റിക് കൊണ്ട് മര്‍ദിച്ചുവെന്ന് ശ്യാമിലി പറഞ്ഞിരുന്നു. സംഭവത്തിന് പിന്നാലെ ബെയ്‌ലിന്‍ ദാസിനെ പ്രാക്റ്റീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് ബാര്‍ കൗണ്‍സില്‍ അറിയിച്ചു. അടിയന്തര ബാര്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നാണ് നടപടി എടുത്തത്. പ്രതിക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. നടന്നത് അസാധാരണ…

    Read More »
  • Crime

    ബോണറ്റില്‍ വലിച്ചിഴച്ചു; ബ്രേക്കിട്ടപ്പോള്‍ നിലത്തുവീണ ഐവിനെ 20 മീറ്ററോളം നിലത്തിട്ട് ഉരച്ചു: നെടുമ്പാശേരിയിലേത് ക്രൂരകൊലപാതകം

    കൊച്ചി: വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട് നെടുമ്പാശേരിയില്‍ നടന്നത് മനഃസാക്ഷിയെ നടുക്കുന്ന കൊലപാതകമാണ് എന്നാണ് സിസിടിവി ദൃശ്യങ്ങള്‍ തെളിയിക്കുന്നത്. സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ ഇടിച്ചു തെറിപ്പിക്കുകയും കാറിന്റെ ബോണറ്റില്‍ ഒരു കിലോമീറ്ററോളം വലിച്ചു കൊണ്ടുപോവുകയും ചെയ്ത അങ്കമാലി തുറവൂര്‍ ആരിശ്ശേരില്‍ ഐവിന്‍ ജോജോ (24) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം. നെടുമ്പാശേരി വിമാനത്താവളത്തില്‍ എസ്‌ഐ തസ്തികയില്‍ ജോലി ചെയ്യുന്ന വിനയ കുമാര്‍ ദാസ്, കോണ്‍സ്റ്റബിള്‍ മോഹന്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ബിഹാര്‍ സ്വദേശികളാണ് ഇരുവരുമെന്ന് റൂറല്‍ എസ്പി എം. ഹേമലത പറഞ്ഞു നെടുമ്പാശേരിക്കടുത്തുള്ള നായത്തോട് ഭാഗത്ത് സിഐഎസ്എഫുകാര്‍ അടക്കം ഒട്ടേറെ പേര്‍ വാടകയ്ക്ക് താമസിക്കുന്നുണ്ട്. ഇവിടെ വച്ചാണ് പ്രതികളും ഐവിനും തമ്മില്‍ തര്‍ക്കമുണ്ടായത്. കാറുകള്‍ തമ്മില്‍ ഉരസിയതുമായി ബന്ധപ്പെട്ടായിരുന്നു ഇത്. കാര്‍ ഇങ്ങനെയാണോ ഓവര്‍ടേക്ക് ചെയ്യുന്നത് എന്ന് ഐവിന്‍ ചോദിക്കുന്നതും ഇങ്ങനെയാണ് എന്ന് സിഐഎസ്എഫുകാര്‍ മറുപടി പറയുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം. താന്‍ പൊലീസിനെ വിളിക്കാമെന്നു പറയുന്നതും…

    Read More »
  • NEWS

    വെടിനിര്‍ത്തലിനായി കേണു, വാലും ചുരുട്ടി നായയെപ്പോലെ പരക്കംപാഞ്ഞു; പാകിസ്താനെതിരേ പെന്റഗണ്‍ മുന്‍ ഉദ്യോഗസ്ഥന്‍

    വാഷിങ്ടണ്‍: ഭീകരരുടെ താവളങ്ങളെ കൃത്യമായി ലക്ഷ്യമിടാനും പാകിസ്താന്റെ സൈനിക നടപടികളുടെ മുനയൊടിക്കാനും ഇന്ത്യയ്ക്ക് സാധിച്ചതായി യുഎസ് പ്രതിരോധ വകുപ്പ് മുന്‍ ഉദ്യോഗസ്ഥന്‍. ഇന്ത്യയുടെ നടപടികളില്‍ ഭയന്നുവിറച്ച് കാലുകള്‍ക്കിടയില്‍ വാലുംചുരുട്ടി ഓടുന്ന നായയെ പോലെ വെടിനിര്‍ത്തലിനായി പാകിസ്താന്‍ പരക്കം പായുകയായിരുന്നുവെന്നും പെന്റഗണ്‍ മുന്‍ ഉദ്യോഗസ്ഥനായ മൈക്കല്‍ റൂബിന്‍ പരിഹസിച്ചു. തങ്ങളുടെ പരാജയം പരിതാപകരമായിരുന്നു എന്ന യാഥാര്‍ഥ്യത്തില്‍നിന്ന് പാക് സേനയ്ക്ക് ഒരിക്കലും ഒഴിഞ്ഞുമാറാനാകില്ലെന്നും മൈക്കല്‍ റൂബിന്‍ കൂട്ടിച്ചേര്‍ത്തു. നയതന്ത്രപരമായും സൈനികപരമായും ഇന്ത്യ വിജയം നേടിയതായും ഭീകരപ്രവര്‍ത്തനത്തിന് പാകിസ്താന്‍ നല്‍കി വരുന്ന സ്പോണ്‍സര്‍ഷിപ്പില്‍ ഇപ്പോള്‍ ലോകത്തിന്റെ പ്രത്യേകശ്രദ്ധ എത്തിയതായും എഎന്‍ഐയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. തങ്ങള്‍ ഉദ്ദേശിച്ച സന്ദേശം പങ്കുവെക്കാന്‍ മേയ് ഏഴിന് പാകിസ്താനെതിരെ ഇന്ത്യ നടത്തിയ പ്രത്യാക്രമണങ്ങള്‍ക്ക് സാധിച്ചതായും മൈക്കല്‍ റൂബിന്‍ പറഞ്ഞു. ”ഭീകരനായാലും ഐഎസ്ഐ അംഗമായാലും പാക് സേനാംഗമായാലും തങ്ങള്‍ക്ക് വ്യത്യാസമില്ല എന്ന യാഥാര്‍ഥ്യമാണ് പാക് ഉദ്യോഗസ്ഥര്‍ യൂണിഫോമണിഞ്ഞ് ഭീകരരുടെ സംസ്‌കാരച്ചടങ്ങുകളില്‍ പങ്കെടുത്തത് വ്യക്തമാക്കുന്നത്. സ്വന്തം സംവിധാനത്തില്‍നിന്ന് ജീര്‍ണിച്ച ഭാഗത്തെ പുറന്തള്ളാന്‍…

    Read More »
  • Crime

    മലപ്പുറത്ത് റബ്ബര്‍ ടാപ്പിങ്ങിന് പോയ ആളെ കടുവ കൊന്നു; മൃതദേഹം കണ്ടെത്തിയത് മണിക്കൂറുകളുടെ തിരച്ചിലിനൊടുവില്‍; നടപടിക്കായി നാട്ടുകാരുടെ പ്രതിഷേധം

    മലപ്പുറം: കാളികാവ് അടയ്ക്കാക്കുണ്ടില്‍ റബ്ബര്‍ ടാപ്പിങ്ങിന് പോയ ആളെ കടുവ കൊന്നു. ചോക്കാട് കല്ലാമൂല സ്വദേശി അബ്ദുല്‍ ഗഫൂര്‍ ആണ് കൊല്ലപ്പെട്ടത്. കാളികാവ് അടയ്ക്കാക്കുണ്ടില്‍ റാവുത്തന്‍കാവ് ഭാഗത്ത് സ്ലോട്ടര്‍ ടാപ്പിങ് നടത്തുന്ന തോട്ടത്തിലാണ് സംഭവം. രാവിലെ ആറരയോടെ റബ്ബര്‍ ടാപ്പിങ്ങിന് പോയപ്പോള്‍ കടുവ ആക്രമിക്കുകയായിരുന്നു. കടുവ കടിച്ച് വലിച്ചിഴയ്ക്കുന്നത് കണ്ടുവെന്ന് കൂടെ ഉണ്ടായിരുന്ന ആള്‍ പറഞ്ഞു. മുണ്ട് അഴിഞ്ഞു പോയ നിലയില്‍ ഏതാണ്ട് നഗ്‌നമായ നിലയിലായിരുന്നു മുതദേഹം. കടുവ കടിച്ചു കൊന്നതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.പ്രദേശത്ത് മുമ്പ് ഒട്ടേറെ ആടുകളെ കടുവ പിടിച്ചിട്ടുണ്ട്. സൗത്ത് ഡിഎഫ്ഒ ധനിത് ലാല്‍, ഡിവൈഎസ്പി സാജു.കെ അബ്രഹാം എന്നിവര്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്. ഡോക്ടര്‍ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള 25 അംഗ സംഘം ഉടന്‍ കാളിക്കാവില്‍ എത്തും. സ്ഥലത്ത് ക്യാമറയും കൂടും സ്ഥാപിക്കും. കുങ്കിയാനകളെ ഉള്‍പ്പെടെ എത്തിച്ച് വിശദമായ പരിശോധന നടത്താനാണ് തീരുമാനം. അതേസമയം സ്ഥലത്ത് നാട്ടുകാര്‍ പ്രതിഷേധിക്കുന്നുണ്ട്. കടുവയെ വെടിവെച്ച് കൊല്ലാനുള്ള ഉത്തരവ് പുറപ്പെടുവിക്കണമെന്നാണ് പ്രതിഷേധക്കാരുടെ…

    Read More »
  • India

    പഹല്‍ഗാമിലെ ‘കശാപ്പുകാരനടക്കം’ മൂന്നു ഭീകരരെ വധിച്ചു; കശ്മീരില്‍ ഭീകരവേട്ട തുടരുന്നു

    ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സുരക്ഷാസേന മൂന്ന് ഭീകരവാദികളെ ഏറ്റമുട്ടലില്‍ കൂടി വധിച്ചു. പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഭീകരവാദികളെ സഹായിച്ച ആസിഫ് ഷെയ്ഖ് ഉള്‍പ്പെടെയുള്ള മൂന്ന് ഭീകരവാദികളെയാണ് വധിച്ചത്. ആസിഫിന് പുറമെ അമീര്‍ നസീര്‍ വാണി, യവാര്‍ ഭട്ട് എന്നിവരെയാണ് സുരക്ഷാ സേന വധിച്ചത്. ആസിഫിന്റെ വീട് നേരത്തെ അധികൃതര്‍ തകര്‍ത്തിരുന്നു. ആസിഫ് ഷെയ്ക്ക് ഭീകരവാദികള്‍ക്ക് സഹായം നല്‍കുകയും ആക്രമണത്തില്‍ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട് എന്നാണ് സുരക്ഷാ ഏജന്‍സികള്‍ പറയുന്നത്. പുല്‍വാമയിലെ നാദേര്‍, ത്രാല്‍ വില്ലേജുകളിലായി നടന്ന ഏറ്റമുട്ടലിലാണ് മൂന്നു ഭീകരവാദികളെയും സുരക്ഷാ സേന വധിച്ചത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈന്യവും സിആര്‍പിഎഫും ജമ്മു കശ്മീര്‍ പോലീസും സംയുക്തമായി നടത്തിയ തിരച്ചിലിനിടെയാണ് ഭീകരവാദികളുമായി ഏറ്റുമുട്ടലുണ്ടായത്. കഴിഞ്ഞ ചൊവ്വാഴ്ച മൂന്ന് ലഷ്‌കര്‍ ഭീകരരെ സുരക്ഷാ സേന ഷോപിയാനില്‍ വെച്ച് വധിച്ചിരുന്നു. ഇവരില്‍നിന്ന് ആയുധങ്ങളും പണവും അടക്കം പിടികൂടി. ഇതിന് ശേഷം കൂടുതല്‍ ഭീകരവാദികളുണ്ടാകാമെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാ ഏജന്‍സികള്‍ ജാഗ്രതയിലായിരുന്നു. ഈ സമയത്ത് ത്രാലില്‍ ഭീകരവാദികളെത്തിയിട്ടുണ്ട് എന്ന വിവരം…

    Read More »
  • NEWS

    ഭാര്യ മരിച്ച ശേഷമാണ് സ്ത്രീയായി മാറിയത്, രണ്ട് വിവാഹം ചെയ്‌തോ? ആരോപണത്തിന് അമയയുടെ മറുപടി

    ട്രാന്‍സ് വുമണ്‍ സീമ വിനീത് ഉന്നയിച്ച വാദം സോഷ്യല്‍ മീഡിയയില്‍ വലിയ ഇതിനോടകം വലിയ ചര്‍ച്ചയായിട്ടുണ്ട്. വിവാഹം ചെയ്ത് കുട്ടികളുള്ളവര്‍ പിന്നീട് ട്രാന്‍സ് കമ്മ്യൂണിറ്റിയിലേക്ക് വരുന്നതിനെയാണ് സീമ വിനീത് വിമര്‍ശിച്ചത്. ട്രാന്‍സ് വുമണായ അമയ പ്രസാദിനെ ഉദ്ദേശിച്ചാണ് സീമ വിനീത് പോസ്റ്റിട്ടതെന്ന് വാദം വന്നിരുന്നു. പുരുഷനായിരിക്കെ വിവാഹം ചെയ്ത അമയക്ക് ഒരു മകളുണ്ട്. ഭാര്യ മരിച്ച ശേ,ഷമാണ് അമയ ട്രാന്‍സ് വ്യക്തിയായി മാറുന്നത്. തനിക്ക് നേരെ വരുന്ന കുറ്റപ്പെടുത്തലുകള്‍ക്കെതിരെ സംസാരിക്കുകയാണ് അമയ പ്രസാദ്. ഭാര്യ ഡെങ്കിപ്പനി വന്ന് മരിച്ച ശേഷമാണ് ട്രാന്‍സ് വുമണായി മാറിയത്. ആരെയും വേദനിപ്പിക്കുന്ന ആളല്ല താനെന്നും അമയ പ്രസാദ് പറയുന്നു. ഓണ്‍ലൈന്‍ മലയാളി എന്റര്‍ടെയിന്‍മെന്റ്‌സിനോടാണ് പ്രതികരണം. സീമ വിനീതും താനും സുഹൃത്തുക്കളായിരുന്നെന്നും അമയ പറയുന്നുണ്ട്. ഞങ്ങള്‍ തമ്മില്‍ സൗഹൃദമുണ്ടായിരുന്നു. എന്റെ വര്‍ഷ പൂജ നടന്ന സമയത്ത് ഈ പറഞ്ഞ വ്യക്തിയാണ് എനിക്ക് ലച്ച കെട്ടി തന്നത്. മമ്മി എന്നാണ് വിളിച്ചിരുന്നത്. എന്താണ് പ്രശ്‌നമെന്ന് ചോദിച്ചാല്‍ എനിക്കറിയില്ല. കേരളത്തിലുള്ള…

    Read More »
Back to top button
error: