Month: May 2025

  • NEWS

    വേടന് പിന്നാലെ റാപ്പർ ഡബ്സിയും അറസ്റ്റിൽ…!!! സാമ്പത്തിക ഇടപാടിനെ ചൊല്ലി തർക്കത്തിൽ മൂന്ന് സുഹൃത്തുക്കളും പിടിയിൽ

    മലപ്പുറം: റാപ്പർ ഡബ്സിയെ (മുഹമ്മദ് ഫാസിൽ) പൊലീസ് അറസ്റ്റു ചെയ്തു. സാമ്പത്തിക ഇടപാടിനെച്ചൊല്ലിയുള്ള തർക്കത്തിലാണ് അറസ്റ്റ്. മൂന്നു സുഹൃത്തുക്കളും അറസ്റ്റിലായി. ഇവരെ ചങ്ങരംകുളം പൊലീസ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. കടം നൽകിയ പണം തിരികെ കിട്ടാത്തതിനെ തുടർന്ന് വീട്ടിലെത്തി ബഹളമുണ്ടാക്കിയെന്നാണ് ഡബ്സിക്കെതിരെ ലഭിച്ച പരാതി. കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. മലയാളി റാപ്പറും ഗായകനും ഗാനരചയിതാവുമാണ് ഡബ്സി. തല്ലുമാല എന്ന ചിത്രത്തിലെ ‘മണവാളന്‍ തഗ്’ എന്ന ഗാനത്തിലൂടെയാണ് റാപ്പറായി ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. മുന്‍പ് ഉണ്ണി മുകന്ദന്‍ ചിത്രം മാര്‍ക്കോയിലെ ഗാനവുമായി ബന്ധപ്പെട്ടും ഡബ്സി വിവാദത്തിലായിരുന്നു. മാർക്കോയിലെ ഗാനത്തെ കുറിച്ച് ഡബ്സിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. “മാര്‍ക്കോ എന്ന സിനിമയെ ചൊല്ലി കുറച്ചധികം പ്രശ്‌നങ്ങള്‍ നടന്നുവരുന്നുണ്ട്. ആദ്യം തന്നെ പറയാനുള്ളത്, ഇതിലിപ്പോൾ ഒന്നുമില്ല. ചിത്രത്തില്‍ പാടാനായി ഞാൻ ചോദിച്ച പണം ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ എനിക്ക് നല്‍കുകയും ഞാന്‍ പ്ലേബാക്ക് പാടുകയും ചെയ്തു. അതിനുശേഷം ആ ഗാനം ഒഴിവാക്കുകയോ അല്ലെങ്കില്‍ വില്‍ക്കുകയോ ചെയ്യുന്നതില്‍…

    Read More »
  • Breaking News

    സുധാകരനെ തെറിപ്പിച്ചത് കെ.സി. വേണുഗോപാൽ…? ഡൽഹിയിൽ വച്ച് ഒഴിയാൻ ആവശ്യപ്പെട്ടു… രാഹുലും ഖാർഗെയും പോലും മാറാൻ പറഞ്ഞിട്ടില്ല… തെരഞ്ഞെടുപ്പ് കഴിയുംവരെ മാറ്റില്ലെന്ന് കരുതി…, കെ.സിയുടെ പഴയ സഹായങ്ങളും വിവരിച്ച് കെ. സുധാകരൻ…

    തൃശൂർ: കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിയാനുണ്ടായ കാരണം വെളിപ്പെടുത്തി കെ. സുധാകരൻ. വൻ വാഗ്ദാനങ്ങൾ നൽകിയതോടെയാണ് മനസ്സില്ലാ മനസ്സോടെയാണെങ്കിലും സ്ഥാനം ഒഴിഞ്ഞതെന്ന് കെ. സുധാകരൻ തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. കെ.പി.സി.സി. പ്രസിഡൻ്റ് സ്ഥാനം ഒഴിഞ്ഞാലും പാർട്ടിയിലും സർക്കാരിലും വിവിധ പദവികൾ നൽകുമെന്ന നേതൃത്വം ഉറപ്പ് നൽകിയതിനാലാണ് സുധാകരൻ മാറിനിൽക്കാൻ തീരുമാനിച്ചതെന്ന് മനോരമ റിപ്പോർട്ട് ചെയ്തു. നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകുമെന്നും യുഡിഎഫ് അധികാരത്തിലെത്തിയാൽ സർക്കാരിന്റെ ഭാഗമാക്കുമെന്നും ഹൈക്കമാൻഡ് ഉറപ്പു നൽകിയതായി കെ.സുധാകരൻ ‌പറഞ്ഞതായാണ് റിപ്പോർട്ട്. കെപിസിസി അധ്യക്ഷ പദവിയിൽനിന്നു മാറണമെന്ന് ഡൽഹിയിൽ വച്ച് കെ.സി.വേണുഗോപാലാണ് ആവശ്യപ്പെട്ടതെന്ന് സുധാകരൻ പറഞ്ഞു. ‘‘ബെൽഗാവി സമ്മേളനത്തിനു ശേഷം ആറു പിസിസി അധ്യക്ഷന്മാർ രാജ്യത്ത് മാറിയിരുന്നു. അതിന്റെ ഭാഗമായി നേതൃത്വം കേരളത്തിലും ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ടെന്ന് വേണുഗോപാൽ പറഞ്ഞു. എനിക്ക് മറ്റു പല സ്ഥാനങ്ങളും നൽകാമെന്നും പ്രത്യേക ഇളവ് നൽകി നിയമസഭയിലേക്ക് മത്സരിക്കാൻ അവസരം നൽകുമെന്നും സർക്കാരിന്റെ ഭാഗമാക്കാമെന്നും അദ്ദേഹം പറഞ്ഞു. നിങ്ങളെ ഒഴിവാക്കുന്നതല്ല, പാർട്ടിയിൽ തന്നെയുണ്ടാകുമെന്നും വേണു…

    Read More »
  • Breaking News

    ഇന്ന് രണ്ടും നാളെ അഞ്ചും ജില്ലകളിൽ റെഡ് അലേർട്ട്; കേരളത്തിൽ കാലവർഷം ഇന്നെത്തും…, കനത്ത മഴയ്ക്ക് സാധ്യത, ജാഗ്രതാ നിർദേശം..

    കൊച്ചി: കാലവർഷം അടുത്ത മണിക്കൂറുകളിൽ കേരള തീരം തൊട്ടേക്കും. കാലവർഷത്തിന്‍റെ വരവിനോട് അനുബന്ധിച്ച് സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്. കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. 9 ജില്ലകളിൽ ഓറഞ്ച് അലർട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി,തൃശ്ശൂർ,പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കാലവർഷത്തിന്റെ ആദ്യ ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് വിലയിരുത്തൽ. നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ റെഡ് അലർട്ടാണ്. പത്തനംതിട്ട മുതൽ പാലക്കാട് വരെയുള്ള ജില്ലകളിൽ ഓറഞ്ച് അലർട്ടും ഉണ്ട്.തുടർച്ചായി മഴ ലഭിക്കുന്ന മേഖലകളിൽ കനത്ത ജാഗ്രതാ പാലിക്കണം. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പുമുണ്ട്. കാലവർഷം കേരളത്തിലെത്തിയാലുള്ള സ്ഥിരീകരണം ഇന്ന് തന്നെ ഉണ്ടാവാൻ സാധ്യതയുണ്ട്. മഴ കനത്തതോടെ കോഴിക്കോട്, കണ്ണൂര്‍, കാസർകോട്, ഇടുക്കി ജില്ലകളിൽ ക്വാറികളുടെ പ്രവർത്തനത്തിന്…

    Read More »
  • Crime

    ലൈംഗികബന്ധത്തിന് വിസമ്മതിച്ച യുവാവിനെ കുത്തിക്കൊന്നു…!! ആക്രമണത്തിന് ഇരയായ മറ്റൊരാൾക്ക് ഗുരുതര പരുക്ക്… മൂന്ന് പ്രതികൾ ദുബായിൽ പിടിയിൽ

    ദുബായ്: അനാശാസ്യത്തിന് വിസമ്മതിച്ചതിന്റെ പേരിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ 3 പേർ ദുബായിൽ പിടിയിൽ. ജബൽ അലി ഇൻഡസ്ട്രിയൽ ഏരിയയിലാണ് സംഭവം. 3 ഏഷ്യക്കാർ ആണ് പ്രതികൾ. 2 യുവാക്കളാണ് ആക്രമണത്തിനിരയായത്. ലൈംഗിക ആവശ്യങ്ങളുമായി സമീപിച്ച സംഘത്തോട് യുവാക്കൾ വിസമ്മതിച്ചതാണ് പ്രകോപനമായതെന്ന് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു. ഒരു യുവാവിനെ സംഘം കുത്തിക്കൊലപ്പെടുത്തുകയും ഒരാൾക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. കേസ് നിലവിൽ ദുബായ് പബ്ലിക് പ്രോസിക്യൂഷനിലാണ്. 24 മണിക്കൂറിനുള്ളിലാണ് പ്രതികളെ പിടികൂടിയതെന്നും ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു. സ്ഥലം കാണാനെന്ന് പറഞ്ഞ് പൊന്‍മുടിയില്‍ എത്തിച്ചു; കാട് മൂടിയ വിജന പ്രദേശത്ത് പീഡനം; പിതാവിനെതിരെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയുടെ മൊഴി, അയിരൂരില്‍ പോക്സോ കേസ്

    Read More »
  • LIFE

    അഭിനയമാണെന്നത് അവള്‍ക്കറിയില്ല, അസാമാന്യ പ്രതിഭ; നാലാം മാസം മുതല്‍ ക്യാമറയ്ക്ക് മുന്നില്‍! പ്രേക്ഷകരുടെ ഓമന അമേയക്കുട്ടി

    കലാപരമായ കഴിവുകള്‍ ജനനം മുതല്‍ രക്തത്തില്‍ ഉണ്ടെങ്കില്‍ മാത്രമെ സ്വഭാവികമായി അവ അവതരിപ്പിക്കാന്‍ ഏതൊരു കലാകാരനും കഴിയൂ. അത്തരത്തില്‍ അഭിനയം ജന്മസിദ്ധമായി കിട്ടിയിട്ടുള്ള കുട്ടി പ്രതിഭയാണ് ബേബി അമേയ. അമേയ എന്ന പേരിനേക്കാള്‍ മലയാളികള്‍ക്ക് പരിചിതം പാറുക്കുട്ടി എന്ന പേരാകും. കാരണം ഉപ്പും മുളകും എന്ന സിറ്റ്കോമാണ് പാറുക്കുട്ടി എന്നറിയപ്പെടുന്ന ബേബി അമേയയെ മലയാളികള്‍ക്ക് മുന്നിലേക്ക് എത്തിച്ചത്. അമേയ അനില്‍ എന്നാണ് പാറുകുട്ടിയുടെ യഥാര്‍ത്ഥ പേര്. ഏഴ് വയസുകാരിയായ അമേയ നാല് മാസം മാത്രം പ്രായമുള്ള കൈക്കുഞ്ഞായിരുന്നപ്പോഴാണ് ഉപ്പും മുളകിലേക്ക് സെലക്ടാകുന്നത്. പാറമട വീട്ടിലെ ബാലചന്ദ്രന്‍ തമ്പിയുടേയും നീലിമയുടേയും അഞ്ചാമത്തെ കുഞ്ഞായിട്ടായിരുന്നു ഉപ്പും മുളകിലേക്കുള്ള അമേയയുടെ വരവ്. ബാലുവിനും നീലുവിനും വളരെ വൈകി ജനിച്ച കുഞ്ഞായിരുന്നു അമേയ അവതരിപ്പിച്ച പാറുക്കുട്ടി. ആദ്യ എപ്പിസോഡ് മുതല്‍ അമേയ പ്രേക്ഷക ഹൃദയം കവരുകയും ആരാധകരെ സൃഷ്ടിക്കുകയും ചെയ്തു. ഒരിടയ്ക്ക് മലയാളികള്‍ ഉപ്പും മുളകും കണ്ടിരുന്നത് തന്നെ പാറുക്കുട്ടിയുടെ കുറുമ്പും കുസൃതിയും ചെറിയ വായിലുള്ള വലിയ…

    Read More »
  • Kerala

    കാറില്‍ ഫോണ്‍ ചാര്‍ജ് ചെയ്തു, പിന്നാലെ പൊട്ടിത്തെറി; നിയന്ത്രണം വിട്ട കാര്‍ കൂറ്റന്‍ കല്ലിലേക്ക് ഇടിച്ച് അപകടം

    തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന കാറിലുണ്ടായ പൊട്ടിത്തെറിയില്‍ നാലംഗ കുടുംബത്തിന് പരിക്കേറ്റു. തമിഴ്നാട് മാര്‍ത്താണ്ഡം സ്വദേശികളെയാണ് പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കാറിനുള്ളില്‍ ചാര്‍ജ് ചെയ്തിരുന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ കഴക്കൂട്ടം വെട്ടുറോഡ് ജംങ്ഷനിലാണ് അപകടം. പോത്തന്‍കോട് ഭാഗത്തുനിന്നു തിരുവനന്തപുരത്തേക്ക് വരികയായിരുന്നു കാര്‍. യാത്രക്കിടയില്‍ ചാര്‍ജ് ചെയ്യുകയായിരുന്ന മൊബൈല്‍ പൊട്ടിത്തെറിച്ച് നിയന്ത്രണം വിട്ട കാര്‍ ദേശീയപാത വികസനത്തിനായി ഇറക്കിവച്ചിരുന്ന കൂറ്റന്‍ കല്ലിലേക്ക് ഇടിച്ചു കയറിയാണ് അപകടമെന്നാണ് പ്രാഥമിക വിവരം. അപകടത്തില്‍ കാറിന്റെ മുന്‍വശം പൂര്‍ണമായി തകര്‍ന്നു. അപകടത്തില്‍ പരിക്കേറ്റ രണ്ടു സ്ത്രീകളെയും രണ്ടു പുരുഷന്മാരെയും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴക്കൂട്ടം പൊലീസ് എത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.  

    Read More »
  • Crime

    മദ്യപിക്കുമ്പോള്‍ സ്ത്രീക്കൊപ്പം ഇരുന്നു; പിന്നാലെ ദൃശ്യം പകര്‍ത്തി പണം തട്ടാന്‍ശ്രമം; മൂന്നുപേര്‍ പിടിയില്‍

    ചെന്നൈ: പഴനിയിലെ പണമിടപാട് സ്ഥാപനം ഉടമയായെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ സ്ത്രീ ഉള്‍പ്പെടെ മൂന്നുപേരെ പഴനി ടൗണ്‍ പോലീസ് അറസ്റ്റുചെയ്തു. പഴനി അടിവാരത്തിലെ ദുര്‍ഗൈരാജ് (45), പഴനി നേതാജി നഗറിലെ നാരായണ സ്വാമി (44), ചിത്രാറാണി (40) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കുറച്ചു ദിവസങ്ങള്‍ക്കുമുന്‍പ് നാരായണ സ്വാമിയുടെ വീട്ടില്‍ പണമിടപാട് സ്ഥാപനം ഉടമ സുകുമാര്‍(44), നാരായണസ്വാമി, ദുര്‍ഗൈരാജ്, ചിത്രാറാണി എന്നിവര്‍ ഒന്നിച്ചിരുന്ന് മദ്യപിച്ചിരുന്നു. ഈ സമയത്ത് ചിത്രാറാണിയുടെ കൂടെ സുകുമാര്‍ ഇരിക്കുന്നത് നാരയാണസ്വാമിയും, ദുര്‍ഗൈരാജും അവരുടെ മൊബൈല്‍ ഫോണില്‍ വീഡിയോ എടുത്തു. പിന്നീട് പിറ്റേദിവസം ഈ ദൃശ്യങ്ങള്‍ സുകുമാറിനെ കാണിച്ചു ഭീഷണിപ്പെടുത്തുകയും പണം ആവശ്യപ്പെടുകയും ചെയ്തു. വീഡിയോ വീട്ടുകാര്‍ക്ക് അയച്ചു നല്‍കുമെന്ന് പറഞ്ഞതോടെ സുകുമാര്‍ പഴനി ടൗണ്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. തുടര്‍ന്ന്, നടത്തിയ അന്വേഷണത്തിലാണ് പഴനി ടൗണ്‍ പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്.

    Read More »
  • Crime

    സ്ഥലം കാണാനെന്ന് പറഞ്ഞ് പൊന്‍മുടിയില്‍ എത്തിച്ചു; കാട് മൂടിയ വിജന പ്രദേശത്ത് പീഡനം; പിതാവിനെതിരെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയുടെ മൊഴി, അയിരൂരില്‍ പോക്സോ കേസ്

    തിരുവനന്തപുരം: വര്‍ക്കല അയിരൂരില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ മകളെ 36 കാരനായ പിതാവ് പീഡിപ്പിച്ചതായി പരാതി. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയില്‍ പോക്‌സോ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു. 21നാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. സ്ഥലം കാണാനെന്ന വ്യാജേന പൊന്‍മുടിയില്‍ എത്തിച്ച ശേഷം ആളൊഴിഞ്ഞ കാട് മൂടിയ പ്രദേശത്തു വച്ച് പിതാവ് പീഡിപ്പിച്ചു എന്നാണ് പെണ്‍കുട്ടിയുടെ മൊഴി. ഇത് രണ്ടാം തവണയാണ് സമാന സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്. 2019ലും സമാന സ്വാഭാവമുള്ള കേസ് അയിരൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തിരുന്നു. തെളിവുകളുടെ അഭാവത്തില്‍ ശിക്ഷ ലഭിച്ചില്ല. തുടര്‍ന്ന്, മാതാപിതാക്കള്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ ഇല്ലാതെ കഴിയവേയാണു തന്നെ പിതാവ് പീഡിപ്പിച്ച വിവരം അമ്മയോട് മകള്‍ പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

    Read More »
  • Kerala

    ക്ഷേമപെന്‍ഷന്‍ സമരനായിക മറിയക്കുട്ടി ബിജെപിയില്‍; അംഗത്വം നല്‍കിയത് രാജീവ് ചന്ദ്രശേഖര്‍

    തൊടുപുഴ: ക്ഷേമപെന്‍ഷന്‍ മുടങ്ങിയതിനെതിരെ ഭിക്ഷാപാത്രവുമായി സമരം നടത്തി ശ്രദ്ധ നേടിയ അടിമാലി ഇരുന്നേക്കര്‍ പൊന്നുരുത്തുംപാറയില്‍ മറിയക്കുട്ടി ബിജെപിയില്‍ ചേര്‍ന്നു. തൊടുപുഴയില്‍ നടന്ന ബിജെപി ഇടുക്കി നോര്‍ത്ത് ജില്ലാ വികസിത കേരളം കണ്‍വെന്‍ഷനില്‍ വച്ച് അവര്‍ അംഗത്വം സ്വീകരിച്ചു. സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറാണ് അവര്‍ക്ക് അംഗത്വം നല്‍കിയത്. രാജീവ് ചന്ദ്രശേഖര്‍ മറിയക്കുട്ടിയെ പൊന്നാട അണിയിച്ചു സ്വീകരിച്ചു. അവരെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു. 88കാരിയായ മറിയക്കുട്ടിയുടെ സംസ്ഥാന സര്‍ക്കാരിനെതിരായ പരാമര്‍ശങ്ങള്‍ വാര്‍ത്താ പ്രധാന്യം നേടിയിരുന്നു. സര്‍ക്കാരിനെതിരെ അവര്‍ ഭിക്ഷാപാത്രവുമായി സമരത്തിനിറങ്ങിയും ശ്രദ്ധേയായി. കോണ്‍ഗ്രസ് സമര വേദികളിലും അവര്‍ പ്രത്യക്ഷപ്പെട്ടിരുന്നു. പിന്നീട് കെപിസിസി അവര്‍ക്ക് വീടും നിര്‍മിച്ചു നല്‍കി. കഴിഞ്ഞ ജൂലൈ മാസത്തില്‍ അന്നത്തെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ നേരിട്ടെത്തിയാണ് മറിയക്കുട്ടിക്ക് വീടിന്റെ താക്കോല്‍ കൈമാറിയത്. ഭിക്ഷാപാത്രവുമായി സമരം ചെയ്ത ശേഷം മറിയക്കുട്ടിയെ കേന്ദ്ര മന്ത്രി സുരേഷ് ഗോപി സന്ദര്‍ശിച്ചിരുന്നു. സര്‍ക്കാര്‍ നല്‍കാത്ത പെന്‍ഷന്‍ മറിയക്കുട്ടിക്കു നല്‍കുമെന്നു അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇക്കഴിഞ്ഞ…

    Read More »
  • Breaking News

    ഇന്ത്യ പാക്കിസ്ഥാനിലിട്ട ജലബോംബ് എത്രയും പെട്ടെന്ന് നിർവീര്യമാക്കണം, ഇല്ലെങ്കിൽ നമ്മൾ പട്ടിണി കിടന്ന് മരിക്കും, സിന്ധു നദിയാണ് നമ്മുടെ ജീവനാഡി- പാക് സെനറ്റർ

    ഇന്ത്യ പാക്കിസ്ഥാനു നേരെ തൊടുത്തുവിട്ട ജലബോംബ് എത്രയും പെട്ടെന്ന് നിർവീര്യമാക്കണം, അല്ലെങ്കിൽ നമ്മൾ പട്ടിണി കിടന്നു മരിക്കും, സിന്ധു നദീജല കരാർ മരവിച്ചിച്ച ഇന്ത്യയുടെ നീക്കത്തിൽ എത്രയും വേഗം പരിഹാരമുണ്ടാക്കണമെന്ന് പാക് സെനറ്റർ. പാക്കിസ്ഥാൻ തെഹ്രീകെ ഇൻസാഫ് പാർട്ടി അംഗം സയീദ് അലി സഫർ ആണ് വിഷയം പാക് പാർലമെന്റിൽ ഉന്നയിച്ചത്. അതേസമയം സിന്ധു നദീജല കരാർ മരവിച്ചിച്ച സംഭവത്തെ ജലബോംബെന്നാണ് പാക് സെനറ്റർ വിശേഷിപ്പിച്ചത്. ഇന്ത്യ പാക്കിസ്ഥാനിലിട്ട ജലബോംബിനെ എത്രയും പെട്ടെന്ന് നിർവീര്യമാക്കണമെന്ന് സയീദ് അലി സഫർ പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിനോട് പറഞ്ഞു. പാക്കിസ്ഥാനിലെ ഭൂരിഭാഗം ജനങ്ങളും സിന്ധുനദിയെ ആശ്രയിച്ചാണ് ജീവിക്കുന്നതെന്നും സയീദ് അലി സഫർ കൂട്ടിച്ചേർത്തു. ഈ പ്രതിസന്ധി എത്രയും വേഗം പരിഹരിച്ചില്ലെങ്കിൽ നമ്മൾ പട്ടിണി കിടന്ന് മരിക്കും. സിന്ധു നദിയാണ് നമ്മുടെ ജീവനാഡി. പാക്കിസ്ഥാനിലുപയോഗിക്കുന്ന ജലത്തിന്റെ നാലിൽ മൂന്നുഭാഗവും രാജ്യത്തിന് പുറത്തുനിന്നാണ് വരുന്നത്. അതിൽ പത്തിൽ ഒമ്പതുപേരും സിന്ധുനദീതടത്തെ ആശ്രയിച്ചാണ് ജീവിക്കുന്നത്. കൂടാതെ രാജ്യത്തെ 90…

    Read More »
Back to top button
error: