Month: May 2025

  • Kerala

    മാനേജറെ മര്‍ദിച്ചതിന് ഉണ്ണി മുകുന്ദനെതിരെ കേസ്; മര്‍ദനം ടൊവിനോയുടെ ‘നരിവേട്ട’യെ പ്രശംസിച്ചതിന്

    കൊച്ചി: നടന്‍ ഉണ്ണി മുകുന്ദന്‍ മര്‍ദിച്ചെന്ന പരാതിയുമായി അദ്ദേഹത്തിന്റെ മാനേജര്‍ വിപിന്‍ കുമാര്‍. ‘നരിവേട്ട’ സിനിമയെ പ്രശംസിച്ച് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടതിന് മര്‍ദിക്കുകയും അസഭ്യം പറയുകയുംചെയ്തു എന്നാണ് നടന്റെ പ്രഫഷനല്‍ മാനേജര്‍ ഇന്‍ഫോ പാര്‍ക്ക് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. പരാതിയില്‍ നടനെതിരെ കേസെടുത്തു. കാക്കനാട്ടെ ഫ്ലാറ്റില്‍വെച്ചായിരുന്നു മര്‍ദനം. ആശുപത്രിയില്‍ ചികിത്സതേടിയ ശേഷമാണ് പരാതി നല്‍കിയത്. തിങ്കളാഴ്ച രാത്രി വൈകി മാനേജറുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ടൊവിനോ തോമസ് നായകനായ നരിവേട്ടയെ പ്രശംസിച്ചതാണ് മര്‍ദനത്തിന് കാരണമെന്ന് വിപിന്‍ പറയുന്നു. ഇന്നലെ രാവിലെ കാക്കനാട്ടെ തന്റെ ഫ്ലാറ്റില്‍ വന്ന് പാര്‍ക്കിങ് ഏരിയയിലേക്ക് വിളിച്ച് വരുത്തിയാണ് മര്‍ദിച്ചത്. കണ്ണട ചവിട്ടിപ്പൊട്ടിച്ചു. മാര്‍കോയ്ക്ക് ശേഷം പുതിയ പടങ്ങള്‍ കിട്ടാത്തതിന്റെ നിരാശയാണ് ഉണ്ണി മുകുന്ദനെന്നും അത് പലരോടും തീര്‍ക്കുകയാണെന്നും മാനേജര്‍ ആരോപിച്ചു. പൊലീസിന് പുറമെ ഫെഫ്കയിലും പരാതി നല്‍കിയിട്ടുണ്ട്. വര്‍ഷങ്ങളായി ഉണ്ണി മുകുന്ദനൊപ്പം പ്രവര്‍ത്തിക്കുന്നയാളാണ് മാനേജര്‍. വിഷയത്തില്‍ നടന്‍ പ്രതികരിച്ചിട്ടില്ല. ’18 വര്‍ഷമായി ഞാന്‍ സിനിമ പ്രവര്‍ത്തകനാണ്. സംവിധാനം…

    Read More »
  • Breaking News

    ആരു ജയിച്ചാലും തിരിച്ചടി അന്‍വറിന്; ബിജെപിയും എസ്ഡിപിഐയും പിടിച്ച വോട്ടുകള്‍ നിര്‍ണായകം; കോണ്‍ഗ്രസ് ചേര്‍ത്തത് 8000 വോട്ടുകള്‍; മണ്ഡലത്തിലെ ചര്‍ച്ചകള്‍ സൂഷ്മമായി നിരീക്ഷിച്ച് എല്‍ഡിഎഫ്; നിലമ്പൂരില്‍ ഒറ്റയ്ക്കു മത്സരിച്ചാല്‍ അന്‍വറിനെ കാത്തിരിക്കുന്നത് നാണംകെട്ട തോല്‍വി

    നിലമ്പൂര്‍: യുഡിഎഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതിനു പിന്നാലെ ആര്യാടന്‍ ഷൗക്കത്തിനെതിരേ പി.വി. അന്‍വര്‍ ലക്ഷ്യമിടുന്നത് എന്ത്? മൂന്നു പതിറ്റാണ്ടോളം ആര്യാടന്‍ മുഹമ്മദ് കുത്തകയാക്കിയ മണ്ഡലത്തിലാണ് മകന്‍ ആര്യാടന്‍ ഷൗക്കത്ത് വിജയിച്ചാല്‍ ഏറ്റവും വലിയ തിരിച്ചടിയാകുക പി.വി. അന്‍വറിന്. അന്‍വര്‍ ഭാവിയിലും ജയിക്കാന്‍ സാധ്യതയുളള ഒരേയൊരു മണ്ഡലം കൈവിട്ടുകളയുന്നത് അന്‍വറിന്റെ രാഷ്ട്രീയ ജീവിതത്തിനും തീക്കളിയാകും. 1977ല്‍ നിലമ്പൂരില്‍നിന്നു നിയമസഭയിലെത്തിയ ആര്യാടന്‍ മുഹമ്മദിന് പിന്നീടു 2016ല്‍ ആണു കളം വിടുന്നത്. 2011ല്‍ വൈദ്യുതി വകുപ്പ് മന്ത്രിയായി. 2016ല്‍ സജീവ രാഷ്ട്രീയത്തില്‍നിന്നു വിരമിച്ചു. ഇതിനുശേഷം മകന്‍ ആര്യാടന്‍ ഷൗക്കത്തിനെ ഇറക്കാനായിരുന്നു നീക്കമെങ്കിലും പി.വി. അന്‍വറിനെ ഇറക്കി എല്‍ഡിഎഫ് മണ്ഡലം പിടിച്ചു. 2021ല്‍ 2700 വോട്ടുകള്‍ക്കു വീണ്ടും ജയിച്ചെങ്കിലും അന്‍വറിനെതിരേ മണ്ഡലത്തില്‍ ശക്തമായ എതിര്‍പ്പുമുണ്ട്. കഴിഞ്ഞ ഒമ്പതുവര്‍ഷത്തിനിടെയുള്ള നിലമ്പൂരിലെ വികസനം ചര്‍ച്ചയായാല്‍ അതില്‍ അന്‍വറും മറുപടി പറയേണ്ടിവരും. കാരണം, ഏതാനും മാസം മുമ്പുവരെ പിണറായി വിജയന്റെ ശക്തമായ വക്താവായിരുന്നു അന്‍വര്‍. അതിനാല്‍തന്നെ വികസനം മുടക്കുന്നത് എന്തെങ്കിലും അന്‍വറിന്റെ മണ്ഡലത്തില്‍…

    Read More »
  • LIFE

    ‘വാപ്പച്ചിയുടെ കുട്ടിക്കാലത്തു സ്വർണ്ണത്തിനു ഇന്നത്തത്രയും വിലയുണ്ടായിരുന്നോ…’ ഇളയ മകളുടെ ചോദ്യം കേട്ട് ഞാൻ ചിരിച്ചു….

    ‘വാപ്പച്ചിയുടെ കുട്ടിക്കാലത്തു സ്വർണ്ണത്തിനു ഇന്നത്തത്രയും വിലയുണ്ടായിരുന്നോ…’ എന്ന ഇളയ മകളുടെ ചോദ്യം കേട്ട്… ഞാൻ ചിരിച്ചു…. ‘ഞാൻ നാലിൽ പഠിക്കുമ്പോൾ…. സ്വർണ്ണം…… ഗ്രാമിന് 50 രൂപയിൽ താഴെ ആയിരുന്നു….. എന്നാണ് ഓർമ്മ…’ അന്നത്തെ ഒരു ഏകദേശ വില… ഞാൻ അവളോട് പറഞ്ഞു….. “അപ്പോൾ… സ്‌കൂളിൽ കുട്ടികളൊക്കെ ധാരാളം സ്വർണ്ണം ഇട്ടുകൊണ്ടായിരുന്നോ വരുന്നതു…..” അവളുടെ സംശയം പിന്നയും കൂടി… അന്നത്തെ അമ്പതു രൂപ ഇന്നത്തെ അയ്യായിരത്തിനേക്കാൾ വലുതാ…. എന്നു പറഞ്ഞാൽ…. അവൾക്കു വിശ്വസിക്കാൻ പ്രയാസമായിരിക്കും…. അതു മാത്രമോ.. ഇന്നു അയ്യായിരം രൂപ കടമായി ആരോട് ചോദിച്ചാലും കിട്ടി എന്നിരിക്കും….. എന്നാൽ…. അന്നു അമ്പതു രൂപ കടം കിട്ടുക എന്നു പറയുന്നത് വലിയ പ്രയാസമായിരുന്നു….. അന്നത്തെ കൊടിയ ദാരിദ്ര്യവും…. പട്ടിണിയും… കഷ്ടപ്പാടും… ഇല്ലായ്മയും…. അതൊന്നും ഈ മക്കൾക്ക്… പിടികിട്ടി എന്നു വരില്ല… അതിനാൽ പറഞ്ഞിട്ട് കാര്യവുമില്ല… സ്വർണ്ണം സ്ത്രീകൾക്ക് അലങ്കാരമാണ്….. അണിയുന്നത് ചന്തം വർദ്ധിപ്പിക്കും… പക്ഷെ അന്ന് സ്‌കൂളിൽ ഒരു കുട്ടിയും സ്വർണ്ണം ഇട്ടു…

    Read More »
  • Breaking News

    വി.എസ്. ജോയിയെ തഴഞ്ഞത് രാഷ്ട്രീയത്തില്‍ ഗോഡ്ഫാദര്‍മാര്‍ ഇല്ലാത്തതുകൊണ്ട്; ആര്യാടന്‍ ഷൗക്കത്ത് സിപിഎം സ്ഥാനാര്‍ഥിയാകാന്‍ ചര്‍ച്ച നടത്തിയയാള്‍; പിണറായിക്കെതിരേ ഒരു വരി എഴുതില്ല; വലതുപക്ഷത്തെ ഇടതുപക്ഷം; യുഡിഎഫ് സ്ഥാനാര്‍ഥിയുടെ തോല്‍വി ഉറപ്പാക്കുമോ അന്‍വര്‍?

    മലപ്പുറം: യുഡിഎഫ് സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ അതൃപ്തി വ്യക്തമാക്കി പിവി അൻവർ. സിപിഎം സ്വതന്ത്ര സ്ഥാനാർത്ഥിയാകാനടക്കം ശ്രമിച്ച ആര്യാടൻ ഷൌക്കത്തിനെ നിലമ്പൂരിലെ ജനങ്ങൾക്ക് താൽപര്യമില്ലെന്നും ഗോഡ്ഫാദർ ഇല്ലാത്തതിനാൽ കോൺഗ്രസിൽ വിഎസ് ജോയ് തഴയപ്പെട്ടുവെന്നും പിവി അൻവർ പരസ്യമായി തുറന്നടിച്ചു. നിലമ്പൂരിൽ സിപിഎം സ്വതന്ത്ര സ്ഥാനാർത്ഥിയാകാൻ ശ്രമിച്ചെന്ന ഗുരുതര ആരോപണമാണ് അൻവർ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൌക്കത്തിനെതിരെ ഉയർത്തിയത്. ആര്യാടൻ ഷൌക്കത്തിനെ സ്വതന്ത്ര സ്ഥാനാർത്ഥിയായി അംഗീകരിക്കാനാകില്ലെന്ന് നിലമ്പൂരിലെ സിപിഎം ഏരിയാ കമ്മറ്റികളും ലോക്കൽ കമ്മിറ്റികളും തീരുമാനമെടുത്തതോടെയാണ് അതില്ലാതായതെന്നാണ് അൻവർ വാർത്താ സമ്മേളനത്തിൽ തുറന്നടിച്ചത്. നിലമ്പൂരിലെയും മലയോരമേഖലയിലെയും സാഹചര്യം ഉന്നയിക്കാൻ കഴിയുന്ന വ്യക്തിയെന്ന നിലയിലാണ് അവരുടെ പ്രശ്നങ്ങളറിയുന്ന ആളെന്ന നിലയിലാണ് വിഎസ് ജോയിയെ സ്ഥാനാർത്ഥിയാക്കണമെന്ന് യുഡിഎഫിനോട് ആവശ്യപ്പെട്ടത്. ക്രിസ്ത്യൻ കമ്മ്യൂണിറ്റിയിൽ നിന്നും ഒരു പ്രതിനിധി ഈ മണ്ഡലത്തിൽ നിന്നും ഈയടുത്ത് ഉണ്ടായിട്ടില്ല. മലയോര മേഖലയിലെ യുഡിഎഫിന്റെ അനുകൂല സാഹചര്യം ക്രിസ്ത്യൻ കമ്യൂണിറ്റിയെ പരിഗണിക്കാതിരുന്നതോടെ നഷ്ടപ്പെട്ട് പോയി. വിഎസ് ജോയിയിലൂടെ അത് മാറ്റിയെടുക്കാമായിരുന്നു. യുഡിഎഫ് ഇത് പരിഗണിക്കുമെന്ന് കരുതിയിരുന്നു. വിഎസ് ജോയിയെ…

    Read More »
  • Breaking News

    അൽത്താഫും അനാർക്കലിയും ജോമോനും ‌പിന്നെ കിലി പോളും! ഫൺ റൈഡിനൊരുങ്ങി ‘ഇന്നസെൻറ്’, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

    പ്രേക്ഷരേവരും ഏറ്റെടുത്ത ‘മന്ദാകിനി’ എന്ന ചിത്രത്തിന് ശേഷം നടൻ അൽത്താഫും അനാർക്കലി മരക്കാറും വീണ്ടും ഒന്നിക്കുന്നു. ജോമോൻ ജ്യോതിർ, സോഷ്യൽ മീഡിയയിലെ വൈറൽ ടാൻസാനിയൻ താരം കിലി പോൾ, അസീസ് നെടുമങ്ങാട്, അന്ന പ്രസാദ് എന്നിവരും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ‘ഇന്നസെൻറ് ‘എന്നു പേരിട്ടിരിക്കുന്ന ചിത്രം ഒരു ടോട്ടൽ ഫൺ റൈഡ് ആയിരിക്കുമെന്നാണ് പോസ്റ്റർ നൽകുന്ന സൂചന. ഏറെ കൗതുകം ജനിപ്പിക്കുന്ന പോസ്റ്റർ സോഷ്യൽമീഡിയ ഏറ്റെടുത്തിരിക്കുകയാണ്. എലമെൻറ്സ് ഓഫ് സിനിമയുടെ ബാനറിൽ എം ശ്രീരാജ് എ.കെ.ഡി നിർമ്മിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് സതീഷ് തൻവിയാണ്. പ്രമുഖ താരങ്ങൾക്കൊപ്പം സിനിമയിൽ പ്രവർത്തിച്ചുകൊണ്ട് തന്നെ സിനിമ പഠിക്കുവാനുള്ള അവസരം വിദ്യാർത്ഥികൾക്ക് നൽകുന്ന ഇൻസ്റ്റിറ്റ്യൂട്ടായ ‘എലമെൻറ്സ് ഓഫ് സിനിമ’യുടെ ആദ്യ നിർമ്മാണ സംരംഭം കൂടിയാണ് ഈ ചിത്രം എന്ന പ്രത്യേകതയുമുണ്ട്. ജി. മാർത്താണ്ഡൻ, അജയ് വാസുദേവ്, ഡിക്സൺ പൊടുത്താസ്, നജുമുദ്ദീൻ എന്നിവരാണ് എക്സി.പ്രൊഡ്യൂസർമാർ. ഷിഹാബ് കരുനാഗപ്പിള്ളിയുടെ കഥയ്ക്ക് ഷിഹാബും…

    Read More »
  • Breaking News

    തലയും പിള്ളേരുമായി ‘ഛോട്ടാ മുംബൈ’ ജൂൺ 06ന് വീണ്ടും തീയേറ്ററിലേക്ക്…. ഉദയനാണ് താരം റീ റിലീസ് 20ന്

    മോഹൻലാലിന്റെ സൂപ്പർ ഹിറ്റ് ചിത്രം ഛോട്ടോ മുംബൈ ജൂൺ 06ന് റീ റിലീസ് ചെയ്യും. അൻവർ റഷീദിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രത്തിൽ വാസ്കോഡാ ഗാമയായി മോഹൻലാൽ നിറഞ്ഞാടിയിരുന്നു. 2007ൽ പ്രദർശനത്തിനെത്തിയ ചിത്രം ആക്ഷൻ കോമഡി ഗണത്തിൽ പെടുന്ന ഒന്നാണ്. മോഹൻലാലിന്റെ ജന്മദിനമായ മേയ് 21ന് റീ- റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നെങ്കിലും സാങ്കേതിക കാരണത്താൽ നടന്നില്ല. ദേവദൂതനുശേഷം ഹൈ സ്റ്റുഡിയോസ് ആണ് സിനിമ ഫോർ കെ ഡോൾബി അറ്റ്മോസിൽ റീ മാസ്റ്ററിംഗ് ചെയ്യുന്നത്. മലയാളത്തിലെ ആദ്യ ഹൈ ഡെഫിനിഷൻ റസല്യൂഷൻ (HDR) ഫോർമാറ്റിലുള്ള ചിത്രമാണിത്. ഭാവന, കലാഭവൻ മണി, വിനായകൻ, ജഗതി, രാജൻ പി ദേവ്, സിദ്ദിഖ്, ബിജുക്കുട്ടൻ, മണിക്കുട്ടൻ, സായ്കുമാർ തുടങ്ങിയവരും ഛോട്ടാ മുംബൈയിൽ പ്രധാന വേഷങ്ങളെ അവതരിപ്പിച്ചു. ബെന്നി പി. നായരമ്പലം ആണ് രചന. മണിയൻപിള്ള രാജു പ്രൊഡക്ഷൻസിൻ്റെ ബാനറിൽ മണിയൻപിള്ള രാജു, അജയചന്ദ്രൻ നായർ, രഘുചന്ദ്രൻ നായർ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. വയലാർ ശരത് ചന്ദ്ര വർമയുടെ…

    Read More »
  • Breaking News

    ബിജെപിയുടെ ലക്ഷ്യം തദ്ദേശ തെരഞ്ഞെടുപ്പ്; തൃശൂര്‍, കൊല്ലം, തിരുവനന്തപുരം കോര്‍പറേഷനുകള്‍ക്കായി പ്രത്യേകം പദ്ധതി; കോണ്‍ഗ്രസ് ശക്തികേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഓരോ വാര്‍ഡിലും അഞ്ചംഗ കോര്‍ ടീം; എന്‍എസ്എസ്, ക്രിസ്ത്യന്‍ സ്വാധീന മേഖലകളില്‍ ഊര്‍ജിത പ്രവര്‍ത്തനം

    തിരുവനന്തപുരം: ഈ വര്‍ഷം നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ ബിജെപി. പുതിയ നേതൃത്വത്തിനു കീഴില്‍ പ്രധാന തന്ത്രങ്ങളും സംഘടനാ പുനര്‍നിര്‍മാണവുമടക്കം നടപ്പാക്കും. തിരുവനന്തപുരം, തൃശൂര്‍, കൊല്ലം എന്നീ നഗര കോര്‍പറേഷനുകളില്‍ വിജയം ലക്ഷ്യമിടുന്ന പാര്‍ട്ടി, തന്ത്രപരമായി നിര്‍ണായകമായ ചില പോക്കറ്റുകളിലും വിജയ സാധ്യത മനസിലാക്കി തന്ത്രങ്ങള്‍ രൂപീകരിക്കും. എന്‍എസ്എസ്, ക്രിസ്ത്യന്‍ സ്വാധീനമുള്ള മേഖലകളില്‍ യുഡിഎഫ് കൈവശം വച്ചിരിക്കുന്ന സീറ്റുകള്‍ ലക്ഷ്യമിട്ടും പ്രവര്‍ത്തിക്കും. സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു വര്‍ഷത്തില്‍താഴെ തദ്ദേശ സ്ഥാപനങ്ങളില്‍ സാന്നിധ്യം വര്‍ധിപ്പിക്കുയാണു ലക്ഷ്യം. ഇതിനായി ഓരോ പഞ്ചായത്തുകള്‍ക്കുംവേണ്ടി പദ്ധതി തയാറാക്കും. നിലവിലുള്ള സീറ്റുകള്‍ നിലനിര്‍ത്തുക എന്നതാണ് മുന്‍ഗണന. സംഘടനാപരമായി ശക്തമായ പ്രദേശങ്ങളില്‍ സീറ്റുകള്‍ നേടിക്കൊണ്ടോ നിര്‍ണായക പങ്ക് വഹിച്ചോ സാന്നിധ്യം അറിയിക്കാനും പാര്‍ട്ടി ആഗ്രഹിക്കുന്നു. ബിജെപി നയിക്കുന്ന നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് (എന്‍ഡിഎ) ഇപ്പോള്‍ രണ്ടു മുനിസിപ്പാലിറ്റികളാണു നിയന്ത്രിക്കുന്നത്- പാലക്കാട്, പന്തളം എന്നിവ. മുന്നണിക്ക് സംസ്ഥാനത്തുടനീളം 1,600 ഓളം വാര്‍ഡ് അംഗങ്ങളുണ്ട്. സാധാരണ രീതിക്ക് വിരുദ്ധമായി,…

    Read More »
  • Kerala

    കേരളത്തിലേക്ക് കോടികള്‍ ഒഴുകിയെത്തേണ്ട പദ്ധതി; റാഞ്ചിയെടുക്കാന്‍ തമിഴ്നാടിന്റെ നീക്കം

    തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ സാദ്ധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ കേരളത്തിന് അത്യാവശ്യമായ കപ്പല്‍ശാല നിര്‍മ്മാണം കടലാസിലൊതുങ്ങി. കേരളത്തിലടക്കം കപ്പല്‍ നിര്‍മ്മാണ ക്ലസ്റ്ററുകള്‍ നിര്‍മ്മിക്കുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചിട്ട് ഒരു വര്‍ഷത്തോളമായെങ്കിലും തുടര്‍ നടപടികളില്ല. രാജ്യത്തിന്റെ തെക്കുകിഴക്കന്‍ മേഖലയില്‍ ഏറ്റവുമധികം ചരക്കു നീക്കം നടക്കുന്ന തുറമുഖങ്ങളില്‍ മൂന്നു മാസമായി ഒന്നാമതാണ് വിഴിഞ്ഞം. റോഡ്-റെയില്‍ കണക്ടിവിറ്റിയാവുന്നതോടെ കപ്പലുകളുടെ വരവ് കൂടും. കപ്പല്‍ അറ്റകുറ്റപ്പണി കേന്ദ്രം തുറമുഖത്തിനും അനിവാര്യമാണ്. കഴിഞ്ഞ കേന്ദ്ര ബഡ്ജറ്റിലും കപ്പല്‍ ക്ലസ്റ്ററുകള്‍ പ്രഖ്യാപിച്ചതോടെ, പൂവാറില്‍ കപ്പല്‍ശാലയ്ക്കായി കേരളം ആവശ്യമുന്നയിച്ചിരുന്നു. ഇക്കാര്യത്തില്‍ സംസ്ഥാനം ഏറ്റെടുക്കേണ്ട ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുമെന്ന് സംസ്ഥാന ബഡ്ജറ്റിലും പ്രഖ്യാപനമുണ്ടായി. കപ്പല്‍ശാലയ്ക്ക് അനുയോജ്യമായ പ്രദേശം കണ്ടെത്തി അറിയിക്കാനും ഏകോപനത്തിന് ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്താനും ആവശ്യപ്പെട്ട് കേന്ദ്ര തുറമുഖ മന്ത്രി സര്‍ബാനന്ദ സോനോവാള്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കിയിരുന്നു. വിഴിഞ്ഞം തുറമുഖതതിന് 10കിലോമീറ്റര്‍ സമീപത്തുള്ള പൂവാറാണ് കപ്പല്‍ശാലയ്ക്ക് അനുയോജ്യമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തല്‍. തീരത്തു നിന്ന് അര കിലോമീറ്റര്‍ ദൂരം വരെ 13മീറ്റര്‍ സ്വാഭാവിക ആഴമുണ്ട്.…

    Read More »
  • NEWS

    ജോലിക്കിടെ വനിതാ ഡോക്ടറെ മുന്നിലെത്തിയത് ഒന്‍പതു മക്കളുടെ മൃതദേഹങ്ങള്‍

    ഗസ്സ: ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഡോക്ടറുടെ വീട് തകര്‍ന്ന് ഒമ്പത് കുട്ടികള്‍ കൊല്ലപ്പെട്ടതായി ഖാന്‍ യൂനിസിലെ നാസര്‍ ഹോസ്പിറ്റല്‍ അറിയിച്ചു. ഡോ. അലാ അല്‍-നജ്ജാറിന്റെ 10 കുട്ടികളില്‍ ഒരാളും ഭര്‍ത്താവും പരിക്കുകളോടെ രക്ഷപെട്ടു. സിവില്‍ ഡിഫന്‍സ് ടീമുകളുടെ കണക്കനുസരിച്ച് ബോംബാക്രമണത്തില്‍ കുടുംബത്തിന്റെ വീട് പൂര്‍ണ്ണമായും നശിച്ചു. എട്ട് കുട്ടികള്‍ ഉള്‍പ്പെടെ ഒമ്പത് പേരുടെ മൃതദേഹങ്ങള്‍ ക്രൂ കണ്ടെടുത്തു. രണ്ട് വയസ്സിനും 12 വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികളുടെ മൃതദേഹങ്ങള്‍ ഹോസ്പിറ്റലില്‍ എത്തിച്ചപ്പോഴാണ് തന്റെ കുട്ടികളുടെ മൃതദേഹമാണതെന്ന് ഡോക്ടര്‍ അല്‍-നജ്ജാര്‍ തിരിച്ചറിയുന്നത്. ബോംബാക്രമണത്തില്‍ യഹ്യ, റാകന്‍, റസ്ലാന്‍, ജുബ്രാന്‍, ഈവ്, റിഫാന്‍, സെയ്ദിന്‍, ലുഖ്മാന്‍, സിദ്ര എന്നീ കുട്ടികള്‍ മരിച്ചു. പത്താമത്തെ കുട്ടിയായ ആദം പരിക്കുകളോടെ രക്ഷപ്പെട്ടു. സിവിലിയന്മാര്‍ക്കെതിരായ യുദ്ധക്കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച അന്താരാഷ്ട്ര ആരോപണങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറുകണക്കിന് ആളുകളുടെ ജീവന്‍ അപഹരിച്ച ഇസ്രായേല്‍ ആക്രമങ്ങളുടെ തുടര്‍ച്ചയാണിത്. കഴിഞ്ഞ ആഴ്ചകളില്‍ ഖാന്‍ യൂനിസ് ഗവര്‍ണറേറ്റിലും ഗസ്സയിലെ മറ്റ്…

    Read More »
  • Breaking News

    വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ 75,000 കോടിയുടെ നിക്ഷേപത്തിന് റിലയൻസ്

    കൊച്ചി: അടുത്ത അഞ്ച് വർഷത്തിനുള്ളിൽ വട ക്ക് കിഴക്കൻ സംസ്ഥാന ങ്ങളിൽ 75,000 കോടി രൂപയുടെ നിക്ഷേപം ന ടത്തുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാ ൻ മുകേഷ് അംബാനി വ്യ ക്തമാക്കി. ഇതിലൂടെ നേരിട്ടും പരോക്ഷമായും 25 ലക്ഷം പുതിയ തൊഴിലവസരങ്ങളുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റിലയൻസ് റീട്ടെയിൽ സ്‌റ്റോറുകളിലേക്കുള്ള ഉ ത്പന്നങ്ങളുടെ സമാഹരണവും സൗരോർജ പദ്ധതികളുടെ വികസനവും ഇതിൽ ഉൾപ്പെടുന്നു. മേഖലയിൽ റിലയൻസ് ജിയോയുടെ അഞ്ചാം തലമുറ വരിക്കാരുടെ എ ണ്ണം ഇരട്ടിയാക്കുന്നതിനും ലക്ഷ്യമിടുന്നു. നോർ ത്ത് ഈസ്ററ് ഇൻവെസ്റ്റേഴ്‌സ് ഉച്ചകോടിയുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുകേഷ് അംബാനി.

    Read More »
Back to top button
error: