Month: May 2025

  • NEWS

    അന്ന് വിവാഹമോചനം പ്രഖ്യാപിച്ച് കുറിപ്പ്, ഒരു മാസത്തിനുശേഷം ഭര്‍ത്താവിനൊപ്പം സെല്‍ഫി; ലക്ഷ്മിയുടെ പോസ്റ്റ്!

    സിനിമ-സീരിയല്‍ താരം ലക്ഷ്മിപ്രിയ മലയാളികള്‍ക്ക് പരിചിതയാണ്. ബി?ഗ് ബോസ് മലയാളം സീസണ്‍ ഫോറില്‍ മത്സരിച്ചശേഷമാണ് കുടുംബപ്രേക്ഷകരും നടിയെ ഇഷ്ടപ്പെട്ട് തുടങ്ങിയത്. ആ സീസണിലെ കണ്ടന്റ് മേക്കറായിരുന്നു ലക്ഷ്മിപ്രിയ. ഒരു വിഭാ?ഗം പ്രേക്ഷകര്‍ കുലസ്ത്രീ പട്ടമൊക്കെ ലക്ഷ്മിക്ക് നല്‍കിയിരുന്നുവെങ്കിലും സീസണിന്റെ ?ഗ്രാന്റ് ഫിനാലെ എത്തിയപ്പോഴേക്കും ലക്ഷ്മിപ്രിയയെ ഇഷ്ടപ്പെടുന്ന വലിയ ഒരു വിഭാ?ഗം ആളുകള്‍ ഉണ്ടായിരുന്നു. ഗായകന്‍ പട്ടണക്കാട് പുരുഷോത്തമന്റെ മകന്‍ ജയേഷാണ് ലക്ഷ്മിയുടെ ഭര്‍ത്താവ്. ഇരുവര്‍ക്കും ഒരു മകളുണ്ട്. ലക്ഷ്മി ബി?ഗ് ബോസിലായിരുന്നപ്പോള്‍ ഏറ്റവും കൂടുതല്‍ പിന്തുണ അറിയിച്ച് ഒപ്പം നിന്നിരുന്നതും ജയേഷായിരുന്നു. സന്തുഷ്ടമായ കുടുംബജീവിതം നയിച്ചിരുന്ന ലക്ഷ്മിപ്രിയ ഒരു മാസം മുമ്പ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പ് വൈറലായിരുന്നു. വിവാഹമോചനം പ്രഖ്യാപിച്ചുള്ളതായിരുന്നു കുറിപ്പ്. ഞങ്ങള്‍ പിരിയുന്നു. തെറ്റുകളും കുറ്റങ്ങളും എന്റേത് എന്നായിരുന്നു കുറിപ്പില്‍ ലക്ഷ്മി എഴുതിയ വരികളില്‍ ചിലത്. പലവട്ടം ആലോചിച്ച് ഉറപ്പിച്ചശേഷം എന്റെ ശരിയിലേക്ക് ഞാന്‍ നില ഉറപ്പിക്കുന്നു. ദാമ്പത്യത്തില്‍ ഇമോഷണല്‍ അറ്റാച്ച്‌മെന്റ് നഷ്ടമായി. തെറ്റുകളും കുറ്റങ്ങളും എന്റേതാണ്. എല്ലാം എന്റെ…

    Read More »
  • Breaking News

    നിലമ്പൂരില്‍ സ്വതന്ത്രനായി പി.വി. അന്‍വര്‍; ആര്യാടന്‍ ഷൗക്കത്തിനെ ഇറക്കുന്നില്‍ കടുത്ത എതിര്‍പ്പ്; വകവയ്ക്കാതെ യുഡിഎഫ്; ഹൈക്കമാന്‍ഡ് ഉടന്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കും; അന്‍വറിന്റെ എല്ലാ തന്ത്രങ്ങളും പാളി; ഷൗക്കത്തിന് നിര്‍ണായകമായത് കനഗോലുവിന്റെ റിപ്പോര്‍ട്ട്‌

    മലപ്പുറം : നിലമ്പൂരിൽ ഒറ്റപ്പേരിലേക്ക് യുഡിഎഫ്. ആര്യാടൻ ഷൗക്കത്ത് യുഡിഎഫ് സ്ഥാനാർത്ഥിയാകും. പിവി അൻവർ ഉയർത്തുന്ന സമ്മർദ്ദത്തിന് യുഡിഎഫ് വഴങ്ങിയില്ല. ഇതോടെയാണ് സാധ്യത ആര്യാടൻ ഷൗക്കത്തിലേക്ക് തന്നെ ചുരുങ്ങിയത്. ആര്യാടൻ ഷൗക്കത്ത് എന്ന ഒറ്റപേര് ഹൈക്കമാൻഡിന് കൈമാറാനാണ് കെപിസിസിയുടെ നീക്കം.  അവസാന നിമിഷം വി എസ് ജോയിക്ക് വേണ്ടി പിവി അൻവർ നടത്തിയ വിലപേശലിന്റെ വഴങ്ങേണ്ടെന്ന് കോൺഗ്രസ് തീരുമാനിക്കുകയായിരുന്നു. സംസ്ഥാന നേതാക്കൾ വിഎസ് ജോയിയുമായി സംസാരിച്ചു. പാർട്ടി സ്ഥാനാർഥിക്ക് പൂർണ്ണ പിന്തുണ നൽകുമെന്ന് ജോയി ഉറപ്പ് നൽകി. ഇന്ന് തന്നെ യുഡിഎഫ് സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാകും. സംസ്ഥാന നേതാക്കളുടെ ചർച്ചകളിലും നേരത്തെ ഷൗക്കത്തിന്‍റെ പേരിനായിരുന്നു  മുൻതൂക്കം. സാമുദായിക പരിഗണന വെച്ചുള്ള കെപിസിസി പുനസംഘടനയാണ് ഷൗക്കത്തിന് തുണയായത്.  ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ട സണ്ണി ജോസഫ് പ്രസിഡന്‍റ്  ആയതോടുകൂടി ഇനി ഷൗക്കത്തിനെ സ്ഥാനാർത്ഥിയാക്കിയാൽ ആ വിഭാഗത്തിന്‍റെ എതിർപ്പ് ഉണ്ടാകില്ലെന്നാണ് കരുതുന്നത്. വി എസ് ജോയിക്ക് ഇനിയും മത്സരിക്കാൻ അവസരമുണ്ടെന്ന കാര്യവും പരിഗണിച്ചു. മികച്ച ഡിസിസി അധ്യക്ഷനായ…

    Read More »
  • Breaking News

    ഭാര്യയെ പാർട്ടിയുടെ പ്രധാന സ്ഥാനത്തുനിന്ന് നീക്കി, കോളേജ് അധ്യാപകൻ ​ഗുണ്ടയുമായി വന്ന് കോൺ​ഗ്രസ് ഓഫിസിനു തീയിട്ടു, തീയിടാൻ കൊണ്ടുവന്നത് 10 ലിറ്റർ പെട്രോൾ

    ബെംഗളൂരു: പാർട്ടിയിലെ സുപ്രധാന സ്ഥാനത്തുനിന്ന് ഭാര്യയെ മാറ്റിയതിൽ പ്രകോപിതനായി ഭർത്താവ് കോൺഗ്രസ് ഓഫീസിന് തീയിട്ടു. യാദ്ഗിർ കോൺഗ്രസ് ജില്ലാ കമ്മിറ്റി ഓഫീസിന് തീയിട്ട സംഭവത്തിൽ കോളേജ് അധ്യാപകൻ കൂടിയായ ശങ്കർ ഗൂലി അറസ്റ്റിലായി. സർക്കാർ പ്രീ യൂണിവേഴ്സിറ്റി കോളേജ് അധ്യാപകനാണ് ശങ്കർ. പാർട്ടിയുടെ വനിതാ വിഭാഗത്തിൻറെ ചുമതലയായിരുന്നു ശങ്കറിന്റെ ഭാര്യ മഞ്ജുളയ്ക്ക് ഉണ്ടായിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം ഇവരെ മാറ്റി നിലോഫർ ബാദൽ എന്ന വനിതയെ അധ്യക്ഷയായി നിയമിച്ചിരുന്നു. ഇതിൽ ദേഷ്യപ്പെട്ടാണ് ശങ്കർ പാർട്ടി ഓഫിസ് കത്തിച്ചത്. പ്രദേശത്തെ അറിയപ്പെടുന്ന ഒരു ക്രിമിനലായ ബാപുഗൗഡ അഗതിർത് എന്നയാൾക്കൊപ്പമാണ് ശങ്കർ പാർട്ടി ഓഫീസ് കത്തിച്ചത്. കയ്യിൽ കരുതിയ പത്ത് ലിറ്റർ പെട്രോൾ ജനാലകളിലും വാതിലുകളിലും ഒഴിച്ച് തീയിടുകയായിരുന്നു. ഓഫീസിലെ സോഫ, എസി, ഡോറുകൾ, ജനാലകൾ എല്ലാം കത്തിപ്പോയി. സംഭവത്തിന് ശേഷം ഒളിവിൽ പോയ ശങ്കറിനെ സിസിടിവിയുടെ സഹായത്തോടെയാണ് പോലീസ് കണ്ടെത്തിയത്. ഇയാൾക്കൊപ്പം ഉണ്ടായിരുന്ന ബാപുഗൗഡ അഗതിർത്തിനായി തിരച്ചിൽ തുടരുകയാണ്.

    Read More »
  • Breaking News

    കരുവന്നൂര്‍: സിപിഎമ്മിനെയും മുന്‍ തൃശൂര്‍ ജില്ല സെക്രട്ടറിമാരെയും പ്രതിയാക്കി ഇഡി കുറ്റപത്രം; ‘എ.സി. മൊയ്തീന്‍ കള്ളപ്പണം വെളുപ്പിക്കാന്‍ ഒത്താശ ചെയ്തു; പങ്ക് സിപിഎമ്മിനു കിട്ടി’

    എറണാകുളം: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസില്‍ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചു. സിപിഎം ജില്ലാ സെക്രട്ടറിമാരെ പ്രതികളാക്കി. പാർട്ടിയെയും പ്രതി പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എം എം വർഗീസ്, എ സി മൊയ്തീൻ, കെ രാധാകൃഷ്ണന്‍ എംപി തുടങ്ങിയവരെയും കേസിൽ പ്രതികളാക്കി. അന്വേഷണ ഉദ്യോഗസ്ഥനായ നിർമ്മൽ കുമാർ മോഷ കലൂർ പിഎംഎൽഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. അന്തിമ കുറ്റപത്രത്തിൽ പുതുതായി 27 പ്രതികൾ കൂടിയുണ്ട്. ഇതോടെ കേസിൽ ആകെ പ്രതികൾ 83 ആയി. തട്ടിപ്പ് നടത്തിയത് വഴി പ്രതികൾ സമ്പാദിച്ചത് 180 കോടിയാമെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. പ്രതികളുടെ സ്വത്തുക്കളിൽ നിന്നും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത് 128 കോടിയാണ്ന്തി. അന്തിമ കുറ്റപത്രത്തിൽ പ്രതിയാക്കപ്പെട്ടത് സിപിഎം പാർട്ടിയിലേത് ഉൾപ്പെടെ 8 രാഷ്ട്രീയ പ്രവർത്തകരാണ്. കുറ്റപത്രത്തിലെ വിവരങ്ങൾ: കുറ്റപത്രത്തിൽ സി.പി.എം 68-ാം പ്രതിയും, എം.എം. വർഗീസ് 69-ാം പ്രതിയും, എം.പി കെ. രാധാകൃഷ്ണൻ 70-ാം പ്രതിയുമാണ്. കൗൺസിലർ മധു അമ്പലപുരം ഉൾപ്പെടെ ഒരു ഡസനിലേറെ പ്രാദേശിക നേതാക്കളെയും പ്രതിപ്പട്ടികയിൽ…

    Read More »
  • NEWS

    ‘പുട്ടിന് ഭ്രാന്താണ്, അയാള്‍ക്ക് എന്തോ സംഭവിച്ചിട്ടുണ്ട്; എനിക്ക് ഇഷ്ടപ്പെടുന്നില്ല’

    വാഷിങ്ടന്‍: യുക്രെയ്നിനെതിരായ റഷ്യന്‍ ആക്രമണം ശക്തമാക്കുന്നതിനിടെ വ്‌ലാഡിമിര്‍ പുട്ടിനെ ‘ഭ്രാന്തന്‍’ എന്ന് വിശേഷിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുക്രെയ്‌നില്‍ നടക്കുന്ന അക്രമണത്തിനു മറുപടിയായി റഷ്യയ്ക്കെതിരായ ഉപരോധങ്ങള്‍ വര്‍ധിപ്പിക്കുന്നതിനെ കുറിച്ച് യുഎസ് ആലോചിക്കുകയാണെന്നും ട്രംപ് പറഞ്ഞു. സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപിന്റെ പ്രതികരണം. യുദ്ധം ആരംഭിച്ചതിനു ശേഷം ഏറ്റവും വലിയ വ്യോമാക്രമണമാണ് കഴിഞ്ഞ ദിവസം റഷ്യ യുക്രെയ്‌നില്‍ നടത്തിയതെന്ന് ചൂണ്ടിക്കാട്ടിയാണ് പുട്ടിനെ’ഭ്രാന്തന്‍’ എന്ന് ട്രംപ് വിശേഷിപ്പിച്ചത്. യുക്രെയ്നെ ആക്രമിച്ച് കീഴടക്കാനുള്ള ഏതൊരു ശ്രമവും റഷ്യയുടെ പതനത്തിലേക്ക് നയിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. ഇതോടെ റഷ്യ-യുഎസ് ബന്ധം കൂടുതല്‍ മോശമായി. ”പുട്ടിനുമായി എപ്പോഴും വളരെ നല്ല ബന്ധമുണ്ടായിരുന്നു, പക്ഷേ അയാള്‍ക്ക് എന്തോ സംഭവിച്ചിട്ടുണ്ട്. അയാള്‍ ഒരു ഭ്രാന്തനായി. അനാവശ്യമായി ആളുകളെ കൊല്ലുന്നു. ഞാന്‍ സൈനികരെക്കുറിച്ചല്ല സംസാരിക്കുന്നത്. ഒരു കാരണവുമില്ലാതെ യുക്രെയ്‌നിലെ നഗരങ്ങളിലേക്ക് മിസൈലുകളും ഡ്രോണുകളും വിക്ഷേപിക്കുകയാണ്. യുക്രെയ്ന്റെ ഒരു ഭാഗം മാത്രമല്ല, മറിച്ച് യുക്രെയ്ന്‍ മുഴുവനായി കീഴടക്കാനാണ് റഷ്യ ആഗ്രഹിക്കുന്നത്. ഇതു ഞാന്‍…

    Read More »
  • Crime

    തന്ത്രപ്രധാന വിവരങ്ങള്‍ പാക്കിസ്ഥാന് ചോര്‍ത്തി നല്‍കി; സിആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

    ന്യൂഡല്‍ഹി: പാക്കിസ്ഥാനിലെ ഇന്റലിജന്‍സ് ഉദ്യോഗസ്ഥരുമായി തന്ത്രപ്രധാനമായ വിവരങ്ങള്‍ പങ്കുവച്ച സിആര്‍പിഎഫ് ഉദ്യോഗസ്ഥനെ എന്‍ഐഎ അറസ്റ്റ് ചെയ്തു. മോത്തി റാം ജാട്ട് എന്നയാളാണ് ഡല്‍ഹിയില്‍ അറസ്റ്റിലായത്. മോത്തി റാം പാക്കിസ്ഥാനു വേണ്ടി ചാരവൃത്തി നടത്തിയിരുന്നെന്നും 2023 മുതല്‍ ദേശീയ സുരക്ഷയെക്കുറിച്ചുള്ള രഹസ്യവിവരങ്ങള്‍ പാക്കിസ്ഥാന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥരുമായി പങ്കുവച്ചിരുന്നെന്നും ഭീകരവിരുദ്ധ ഏജന്‍സി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ”മോത്തി റാം ജാട്ട് ചാരവൃത്തിയില്‍ സജീവമായിരുന്നു. 2023 മുതല്‍ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങള്‍ പാക്കിസ്ഥാന്‍ ഇന്റലിജന്‍സ് ഓഫിസര്‍മാരുമായി പങ്കുവച്ചിരുന്നു. വിവിധ മാര്‍ഗങ്ങളിലൂടെ പാക്കിസ്ഥാനില്‍ നിന്ന് ഇയാള്‍ക്ക് ഫണ്ട് ലഭിക്കുന്നുണ്ടെന്ന് ഏജന്‍സി കണ്ടെത്തിയിട്ടുണ്ട്” പ്രസ്താവനയില്‍ പറയുന്നു. മോത്തി റാം ജാട്ടിനെ ഡല്‍ഹിയിലെ പട്യാല ഹൗസ് കോടതി ജൂണ്‍ 6 വരെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. പ്രതിയുടെ ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്.

    Read More »
  • Kerala

    കനത്ത മഴയിലും കാറ്റിലും തട്ടുകടയുടെ സമീപം കയറി നിന്നു; ആലപ്പുഴ ബീച്ചില്‍ പതിനെട്ടുകാരി കട തകര്‍ന്നുവീണു മരിച്ചു

    ആലപ്പുഴ: കനത്ത മഴയെ തുടര്‍ന്ന് ആലപ്പുഴ ബീച്ചില്‍ തട്ടുകടയുടെ വശത്ത് കയറി നിന്ന പതിനെട്ടുകാരി കട തകര്‍ന്നുവീണു മരിച്ചു. പളളാത്തുരുത്തി സ്വദേശി നിത്യയാണ് മരിച്ചത്. ഉച്ചയോടെയാണ് അപകടം ഉണ്ടായത്. മഴയ്ക്കൊപ്പം ശക്തമായ കാറ്റും ഉണ്ടായതിനെ തുടര്‍ന്ന് ബിച്ചിലൂണ്ടായിരുന്ന ആളുകള്‍ തട്ടുകടയ്ക്ക് സമീപത്തേക്ക് കയറിനില്‍ക്കുകയായിരുന്നു. ശക്തമായ കാറ്റില്‍ തട്ടുകട മറിഞ്ഞ് ആളുകളുടെ മുകളിലേക്ക് മറിഞ്ഞുവീഴുകയായിരുന്നു. പരിക്കേറ്റവരെ ഉടന്‍ തന്നെ വണ്ടാനം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും പതിനെട്ടുകാരിയെ രക്ഷിക്കാനായില്ല. ജില്ലയില്‍ ശക്തമായ മഴയാണ് തുടരുന്നത്. പ്രധാനനിരത്തുകളിലെല്ലാം വെള്ളം കയറിയിട്ടുണ്ട്. ശക്തമായ മഴയിലും കാറ്റിലും വന്‍തോതില്‍ കൃഷിനാശം ഉണ്ടായിട്ടുണ്ട്. അതേസമയം, നാളെയും സംസ്ഥാനത്ത് അതിതീവ്രമഴ തുടരുമെന്നണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ക്ക് പുറമേ നാളെ( ചൊവ്വാഴ്ച) കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നി ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിതീവ്രമഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജാഗ്രതയുടെ ഭാഗമായി…

    Read More »
  • Breaking News

    ജീത്തു ജോസഫ്- ബിജു മേനോൻ- ജോജു ജോർജ് കൂട്ടുകെട്ടിലെത്തുന്നു ‘വലതുവശത്തെ കള്ളൻ’

    നിരവധി ഹിറ്റ് ചിത്രങ്ങൾ ആരാധകർക്കു സമ്മാനിച്ച ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം വലതു വശത്തെ കള്ളൻ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. ശ്രദ്ധേയമായ സിനിമകൾ നിർമ്മിച്ച് പ്രശസ്തിയാർജിച്ച ആഗസ്റ്റ് സിനിമ യുടെ ബാനറിൽ ഷാജി നടേശൻ ബഡ് സ്റ്റോറീസ്സുമായി സഹകരിച്ചാണ് ചിത്രം നിർമ്മിക്കുന്നത്. ഇടപ്പള്ളി ത്രീ ഡോട്ട്സ് സ്റ്റുഡിയോയിൽ നടന്ന ലളിതമായ ചടങ്ങിൽ പ്രശസ്ത നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു കൊണ്ടായിരുന്നു ചിത്രത്തിനു ആരംഭം കുറിച്ചത്. നടൻ ജോജു ജോർജ് ഫസ്റ്റ് ക്ലാപ്പും നൽകി. ആദ്യ രംഗത്തിൽ ഗോകുൽ (ആട് ജീവിതം ഫെയിം) അഭിനയിച്ചു. ബിജു മേനോനും ജോജു ജോർജുമാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രേക്ഷകർക്കിടയിൽ ഏറെ കൗതുകവും അംഗീകാരവുമുള്ള ഈ അഭിനേതാക്കളുടെ ആദ്യ കോമ്പിനേഷൻ എന്ന സവിശേഷതയും ഈ ചിത്രത്തിനുണ്ട്. ലെന, നിരഞ്ജനഅനൂപ്, ഇർഷാദ്,, ഷാജു ശ്രീധർ, സംവിധായകൻ ശ്യാമപ്രസാദ് ,മനോജ്. കെ.യു. ലിയോണാ ലിഷോയ്, കിജൻ രാഘവൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഡിനു…

    Read More »
  • Crime

    12 ശതമാനം പലിശ വാഗ്ദാനം; സാമ്പത്തിക തട്ടിപ്പ് കേസില്‍ ഫാംഫെഡ് മേധാവികള്‍ അറസ്റ്റില്‍

    തിരുവനന്തപുരം: മള്‍ട്ടി സ്റ്റേറ്റ് കോപ്പറേറ്റീവ് സൊസൈറ്റിയുടെ പേരില്‍ ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ (FarmFed ) ഫാംഫെഡ് മേധാവികള്‍ അറസ്റ്റില്‍. ഫാംഫെഡ് ചെയര്‍മാന്‍ രാജേഷ് പിള്ള, മാനേജിങ് ഡയറക്ടര്‍ അഖിന്‍ ഫ്രാന്‍സിസ് എന്നിവരെയാണ് തിരുവനന്തപുരം മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. നിക്ഷേപം സ്വീകരിച്ച് പലിശയും പണവും നല്‍കാതെ കബളിപ്പിച്ചെന്ന കവടിയാര്‍ സ്വദേശി എമില്‍ഡ എന്നയാളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കവടിയാര്‍ സ്വദേശിയില്‍ നിന്ന് 24.5 ലക്ഷം രൂപ പ്രതികള്‍ തട്ടിയെടുത്തെന്നാണ് കേസ്. സംസ്ഥാന വ്യാപകമായി സമാനമായ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം. കമ്പനിയുടെ പേരില്‍ 250 കോടിയിലേറെ രൂപ പലരില്‍ നിന്ന് നിക്ഷേപമായി സ്വീകരിച്ചെന്നാണ് പ്രാഥമിക നിഗമനം. അറസ്റ്റിലായവര്‍ക്ക് പുറമെ ഫാംഫെഡ് ബോര്‍ഡ് അംഗങ്ങളായ നാല് പേരേക്കൂടി പ്രതിചേര്‍ത്തിട്ടുണ്ട്. കമ്പനിയുടെ ബോര്‍ഡ് മെമ്പര്‍മാരായ ധന്യ, ഷൈനി, പ്രിന്‍സി ഫ്രാന്‍സിസ്, മഹാവിഷ്ണു എന്നിവരാണ് മറ്റ് പ്രതികള്‍. മാസം തോറും പന്ത്രണ്ടര ശതമാനം പലിശ വാഗ്ദാനം ചെയ്താണ് പ്രതികള്‍…

    Read More »
  • India

    പാര്‍ട്ടി ഓഫീസില്‍ യുവതിക്ക് ആലിംഗനം, ബിജെപി നേതാവിന്റെ വീഡിയോ പുറത്ത്; പിന്നാലെ വിവാദം, കാണം കാണിക്കല്‍ നോട്ടീസ്

    ലക്നൗ: പാര്‍ട്ടി ഓഫീസില്‍ യുവതിയുമൊത്തുള്ള ബിജെപി നേതാവിന്റെ വീഡിയോ പുറത്തുവന്നതോടെ വിവാദം. ഉത്തര്‍പ്രദേശിലെ ഗോണ്ടയിലെ പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫീസിലാണ് സംഭവം നടന്നത്. ബിജെപി ജില്ലാ പ്രസിഡന്റ് അമര്‍ കിഷോര്‍ കശ്യപ് ഒരു യുവതിയെ പാര്‍ട്ടി ഓഫീസില്‍ വച്ച് ആലിംഗനം ചെയ്യുന്ന വീഡിയോയാണ് പുറത്തുവന്നത്. പിന്നാലെ സംഭവത്തില്‍ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി പ്രവര്‍ത്തകന്‍ പരാതി നല്‍കി. ഈ പരാതിയില്‍ പാര്‍ട്ടി അമറിന് നോട്ടീസ് അയച്ചു. വീഡിയോ പാര്‍ട്ടിക്ക് അപമാനകരമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. ഇതില്‍ ഏഴ് ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കാനും പാര്‍ട്ടി ആവശ്യപ്പെട്ടു. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഈ വീഡിയോ പാര്‍ട്ടിയുടെ പ്രശസ്തിയെ പ്രതികൂലമായി ബാധിച്ചെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ഗോവിന്ദ് നാരായണ്‍ ശുക്ല നല്‍കിയ നോട്ടീസില്‍ പറയുന്നു. ഏഴ് ദിവസത്തിനുള്ളില്‍ ബിജെപി സംസ്ഥാന ഓഫീസില്‍ രേഖാമൂലം വിശദീകരണം സമര്‍പ്പിക്കാനാണ് അമര്‍ കിഷോര്‍ കശ്യപിനോട് ആവശ്യപ്പെട്ടത്. നിശ്ചിത സമയത്തിനുള്ളില്‍ തൃപ്തികരമായ വിശദീകരണം നല്‍കിയില്ലെങ്കില്‍ കര്‍ശനമായ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും നേതൃത്വം…

    Read More »
Back to top button
error: