LIFE

‘വാപ്പച്ചിയുടെ കുട്ടിക്കാലത്തു സ്വർണ്ണത്തിനു ഇന്നത്തത്രയും വിലയുണ്ടായിരുന്നോ…’ ഇളയ മകളുടെ ചോദ്യം കേട്ട് ഞാൻ ചിരിച്ചു….

‘വാപ്പച്ചിയുടെ കുട്ടിക്കാലത്തു സ്വർണ്ണത്തിനു ഇന്നത്തത്രയും വിലയുണ്ടായിരുന്നോ…’
എന്ന
ഇളയ മകളുടെ ചോദ്യം കേട്ട്…
ഞാൻ ചിരിച്ചു….

‘ഞാൻ നാലിൽ പഠിക്കുമ്പോൾ….
സ്വർണ്ണം……
ഗ്രാമിന് 50 രൂപയിൽ താഴെ ആയിരുന്നു…..
എന്നാണ് ഓർമ്മ…’

Signature-ad

അന്നത്തെ ഒരു ഏകദേശ വില…
ഞാൻ അവളോട് പറഞ്ഞു…..

“അപ്പോൾ…
സ്‌കൂളിൽ കുട്ടികളൊക്കെ ധാരാളം സ്വർണ്ണം ഇട്ടുകൊണ്ടായിരുന്നോ വരുന്നതു…..”

അവളുടെ സംശയം
പിന്നയും കൂടി…

അന്നത്തെ അമ്പതു രൂപ ഇന്നത്തെ അയ്യായിരത്തിനേക്കാൾ വലുതാ….
എന്നു പറഞ്ഞാൽ….
അവൾക്കു വിശ്വസിക്കാൻ പ്രയാസമായിരിക്കും….

അതു മാത്രമോ..

ഇന്നു അയ്യായിരം രൂപ കടമായി ആരോട് ചോദിച്ചാലും കിട്ടി എന്നിരിക്കും…..

എന്നാൽ….
അന്നു അമ്പതു രൂപ കടം കിട്ടുക എന്നു പറയുന്നത് വലിയ പ്രയാസമായിരുന്നു…..

അന്നത്തെ
കൊടിയ ദാരിദ്ര്യവും….
പട്ടിണിയും…
കഷ്ടപ്പാടും…
ഇല്ലായ്മയും….
അതൊന്നും ഈ മക്കൾക്ക്…
പിടികിട്ടി എന്നു വരില്ല…
അതിനാൽ പറഞ്ഞിട്ട് കാര്യവുമില്ല…

സ്വർണ്ണം സ്ത്രീകൾക്ക് അലങ്കാരമാണ്…..
അണിയുന്നത് ചന്തം വർദ്ധിപ്പിക്കും…

പക്ഷെ അന്ന് സ്‌കൂളിൽ ഒരു കുട്ടിയും സ്വർണ്ണം ഇട്ടു വരുന്നത് കാണാൻ ഇല്ലായിരുന്നു….

നഷ്ടപ്പെട്ടു പോകും എന്നു പേടിച്ചല്ല….
ഇല്ലായ്മ കൊണ്ടായിരുന്നു…..

നല്ല സമ്പന്ന വീട്ടിൽ നിന്നും വരുന്ന പെൺകുട്ടികളുടെ കാതിൽ…
ചിലപ്പോൾ പൊട്ടുപോലുള്ള ഒരു കമ്മൽ കാണുമായിരുന്നു….

ഒരു കുട്ടിയും സ്വർണ്ണ വളയോ….
സ്വർണ്ണ കുലുസോ….
ഇട്ടുവരുന്നത്….
ഹൈസ്‌കൂൾ വരയും കണ്ടിട്ടില്ല എന്നാണു ഉറച്ച വിശ്വാസം…

ശേഷിയുള്ള വീട്ടിലെ കുട്ടികൾ മാത്രം കൊലുസ് ഇട്ടിരിക്കും….
അതു വെള്ളിയുടേത്…..

ഇന്നു….
സ്‌കൂളിൽ സാറന്മാരുടെ ശകാരത്തെയും അടിയേയും പേടിച്ചാണ് കുട്ടികൾ സ്വർണ്ണം ഇട്ടുകൊണ്ട് വരാത്തത്…
അതിൽ കുട്ടികൾക്കും രക്ഷാകർത്താക്കൾക്കും…
പരിഭവവും കാണും…

എന്റെ ഗ്രാമത്തിലെ ഒരു സ്ത്രീയുടെയും കാലിൽ അന്നു സ്വർണ്ണ പാദസരം…..
കാണാൻ കഴിഞ്ഞിട്ടില്ല….

ഇന്നാണെങ്കിൽ അതില്ലാത്ത ഒരു സ്ത്രീയും ഉണ്ടാകാനും സാധ്യതയില്ല…

പെൺകുട്ടികൾക്ക് വെള്ളിയുടെ കൊലുസ് കിട്ടിയാൽ…..
പിന്നെ സ്വർഗ്ഗം കിട്ടിയപോലെ ആയിരുന്നു അന്ന്….

കുഞ്ഞുങ്ങളുടെ നൂലുകെട്ടിനു….
അന്ന് വെള്ളിയുടെ അരഞ്ഞാണം ആയിരുന്നു വാങ്ങിയിരുന്നത്….

അതും അല്പസ്വല്പം കാശുള്ളവർ…..

നമ്മളെ പോലുള്ളവരുടെ വീട്ടിൽ നൂലുകെട്ടിനു കറുത്ത നൂലായിരിക്കും കെട്ടുന്നത്……

അതിൽ അട്ടയുടെ ശരീരം പോലുള്ള….
കറുപ്പും വെളുപ്പും നിറങ്ങളുള്ള….
ചില മുത്തുകളും…..

അന്നത്തെ കല്യാണത്തിനുള്ള സ്വർണ്ണമെടുപ്പ് ഓർക്കുന്നുണ്ടോ….

എന്റെ കുടുംബത്തിൽ ഒരു ബന്ധുവിന്റെ കല്യാണം…..
എനിക്കോർമ്മയുണ്ട്….
ഞാൻ നാലിൽ പഠിക്കുമ്പോൾ…..

പുരുഷനാണ് കുടുംബത്തിൽ നിന്നും പെണ്ണു കെട്ടുന്നത്…..

അന്നൊക്കെ ഒരു ഇടത്തരം കുടുംബത്തിൽ നിന്നും പെണ്ണു കെട്ടുമ്പോൾ…..
കല്യാണച്ചെറുക്കൻ
താലിയും മാലയും കൂടി…..
വാങ്ങുന്നത്
പരമാവധി നാലുഗ്രാം…..

ആ ചെയിനും താലിയും കൊണ്ടുവന്നു….
എല്ലാവരും എടുത്തു നോക്കുന്നത് ഇപ്പോഴും മറന്നിട്ടില്ല….

വിലയും….
ഓർക്കുന്നു….
218 രൂപ….
പണിക്കൂലി ഉൾപ്പെടെ….

ഇതായിരുന്നു അന്നത്തെ അവസ്ഥ…

ദാരിദ്ര്യവും പട്ടിണിയുമൊക്കെ നിറഞ്ഞു നിൽക്കുമ്പോൾ സ്വർണ്ണം ഒരു കിട്ടാക്കനിയായിരുന്നു….
എന്നതുൾപ്പെടെ മകളോട് പറഞ്ഞു…

അങ്ങനെയിരിക്കെയാണ്….
മുകളിൽ കണ്ട സ്വർണ്ണത്തിന്റെ വില വിവരപ്പട്ടിക സോഷ്യൽമീഡിയയിൽ കാണാൻ കഴിഞ്ഞത്…

അപ്പോഴാണ് മുൻപെഴുതിയ ഈ കുറിപ്പും….
മകളുടെ സംശയവുമൊക്കെ ഓർമവന്നത്…
പെട്ടെന്ന്…
1975 ലെ വില എത്രയായിരുന്നു എന്നു നോക്കി….
പവന് 396 രൂപ….

‘ഹോ ഭാഗ്യം….’
മനസ്സിൽ ചിന്തിച്ചു….

അന്നു നാനൂറു എന്നു ഓർമ്മയിൽ നിന്നും മകളോട് പറഞ്ഞത് ശരിയായിരുന്നു എന്നതിൽ ആശ്വാസം…

ഇല്ലങ്കിൽ…
ഇതു കാണുമ്പോൾ….
‘വെറുതേ തള്ളി മറിച്ചതാണല്ലേ…’
എന്ന അവളുടെ കമന്റ് വരും…

ഇന്നു….
വെള്ളിയുടെ ആഭരണം എന്നു പറയുന്നത് തന്നെ….
ഈ കുട്ടികൾക്കറിയില്ല…
കാരണം ഇന്നു അവർ എല്ലാത്തിനും സ്വർണ്ണം ആണല്ലോ കാണുന്നത്…

അന്നൊക്കെ രണ്ടു പവൻ സ്വർണ്ണം വാങ്ങുക എന്നു പറയുന്നത്….
ഒരു സാധാരണ കുടുംബത്തിന്റെ…
മൂന്നാലു വർഷത്തെ സമ്പാദ്യത്തിന്റെ ബാക്കിപത്രമാണ്….

ഇത്രയും കേട്ടു കഴിഞ്ഞപ്പോൾ…..

‘എന്തായാലും ഞാനൊക്കെ അന്ന് ജനിക്കാതിരുന്നത് ഭാഗ്യം…..
ഇല്ലങ്കിൽ…..
വാപ്പച്ചി ഈ കഷ്ടപ്പാടൊക്കെ സഹിക്കേണ്ടി വന്നേനെ….’

എന്നും പറഞ്ഞു മകളെഴുന്നേറ്റു പോയി…..

പക്ഷെ നമുക്കൊക്കെ….
ആ കഷ്ടപ്പാടുകൾ ആണു…
ഇന്നു ജീവിക്കാൻ ഉള്ള ഊർജ്ജം നൽകുന്നത്….

ഇപ്പോഴും ആ കാലമാണ് ഇഷ്ടപ്പെടുന്നതും…

അതെന്തു കൊണ്ടായിരിക്കും…..

നമുക്കാർക്കും….
കഷ്ടപ്പെടുവാനും…
വൈഷമ്യം അനുഭവിക്കാനും…..
ഒന്നിനും ആഗ്രഹമില്ല……

പക്ഷെ ആകാലം……
ഇഷ്ടമാകുകയും ചെയ്യുന്നു…

വിരോധാഭാസം തന്നെ….
അല്ലേ….

അതൊക്കെ ഓർത്തുകൊണ്ട്‌…..
നേരുന്നു…..

ഇന്നത്തെ…..ശുഭദിനം…..
സ്നേഹത്തോടെ,
ബുഹാരി.

 

Back to top button
error: