Month: May 2025
-
Kerala
ഇതുവരെ വിറ്റത് 42 ലക്ഷം ടിക്കറ്റുകള്‍; 12 കോടിയുടെ ഭാഗ്യശാലി ആര്?, വിഷു ബംപര്‍ നറുക്കെടുപ്പ് നാളെ
തിരുവനന്തപുരം: 12 കോടി രൂപ ഒന്നാം സമ്മാനം നല്‍കുന്ന സംസ്ഥാന വിഷു ബംപര്‍ ലോട്ടറി( vishu bumper ) ടിക്കറ്റിന്റെ നറുക്കെടുപ്പ് നാളെ ഉച്ചയ്ക്ക് രണ്ടിന്. 45ലക്ഷം ടിക്കറ്റ് അച്ചടിച്ച് വിപണിയിലെത്തിച്ചു. ഇതുവരെ 42.17ലക്ഷം ടിക്കറ്റും വിറ്റുപോയി. 300രൂപയാണ് ടിക്കറ്റ് വില. ടിക്കറ്റ് വില്‍പനയില്‍ ഇത്തവണയും പാലക്കാട് ജില്ലയാണ് മുന്നില്‍. ഇതുവരെ 9.21ലക്ഷം ടിക്കറ്റുകള്‍ ഇവിടെ വിറ്റുപോയി. തിരുവനന്തപുരത്ത് 5.22ലക്ഷവും തൃശ്ശൂരില്‍ 4.92ലക്ഷം ടിക്കറ്റുമാണ് വിറ്റത്. ആറ് പരമ്പരയിലാണ് ടിക്കറ്റ് അച്ചടിച്ചത്. രണ്ടാം സമ്മാനമായി ആറു പരമ്പരകളിലും ഓരോ കോടി രൂപ വീതം നല്‍കും. കൂടാതെ മറ്റു സമ്മാനങ്ങളും ഉള്‍പ്പെടുന്നു.
Read More » -
Breaking News
‘ഇന്നസെൻറ്’ടൈറ്റിൽ ലോഞ്ചിൽ നൃത്തച്ചുവടുകളുമായി താരമായി സോഷ്യൽമീഡിയ സെൻസേഷൻ കിലി പോൾ
പ്രേക്ഷരേവരും ഏറ്റെടുത്ത ‘മന്ദാകിനി’ എന്ന ചിത്രത്തിന് ശേഷം നടൻ അൽത്താഫും അനാർക്കലി മരക്കാറും വീണ്ടും ഒന്നിക്കുന്ന ‘ഇന്നസെൻറ് ‘ എന്ന സിനിമയുടെ ടൈറ്റിൽ ലോഞ്ച് കൊച്ചി ലുലു മാളിൽ വെച്ച് നടന്നു. സോഷ്യൽമീഡിയ താരം കിലി പോൾ ആയിരുന്നു ടൈറ്റിൽ ലോഞ്ചിൽ ഏവരുടേയും ശ്രദ്ധാ കേന്ദ്രം. ആരാധകർക്കായി കിലിയുടെ വക നൃത്തച്ചുവടുകളുമുണ്ടായിരുന്നു. ടാൻസാനിയൻ സ്വദേശിയായ കിലി പോൾ ആദ്യമായി അഭിനയിക്കുന്ന മലയാള സിനിമയും കൂടിയാണ് ‘ഇന്നസെൻറ് ‘ എന്ന പ്രത്യേകതയുമുണ്ട്. ജോമോൻ ജ്യോതിറും അസീസ് നെടുമങ്ങാടും അന്ന പ്രസാദും ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ചടങ്ങിൽ പുറത്തിറക്കി. ‘ഇന്നസെൻറ് ‘എന്നു പേരിട്ടിരിക്കുന്ന ചിത്രം ഒരു ടോട്ടൽ ഫൺ റൈഡ് ആയിരിക്കുമെന്നാണ് പോസ്റ്റർ നൽകുന്ന സൂചന. ഏറെ കൗതുകം ജനിപ്പിക്കുന്ന പോസ്റ്റർ സോഷ്യൽമീഡിയ ഏറ്റെടുത്തിരിക്കുകയാണ്. എലമെൻറ്സ് ഓഫ് സിനിമയുടെ ബാനറിൽ എം ശ്രീരാജ് എ.കെ.ഡി നിർമ്മിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് സതീഷ് തൻവിയാണ്. പ്രമുഖ താരങ്ങൾക്കൊപ്പം സിനിമയിൽ…
Read More » -
Crime
പ്രവീണയുടെ കൊലാപതകിക്കെതിരേ പോക്‌സോയും; കൊല്ലപ്പെട്ട യുവതിയുടെ ബന്ധുവായ പെണ്‍കുട്ടിയെ പീഡിപ്പിച്ചു
വയനാട്: മാനന്തവാടി വാകേരിയില്‍ യുവതിയെ കുത്തിക്കൊന്ന കേസിലെ പ്രതിക്കെതിരെ പോക്സോ കേസും. കൊല്ലപ്പെട്ട യുവതിയുടെ ബന്ധുവായ പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനാണ് പോക്സോ കേസ് ചുമത്തിയത്. എടയൂര്‍ക്കുന്ന് സ്വദേശി പ്രവീണയെ (34) കൊലപ്പെടുത്തിയ കേസില്‍ പ്രതി പിലാക്കാവ് തറയില്‍ ദിലീഷിനെ (37) കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകം, കൊലപാതക ശ്രമം, പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രവീണയുടെ ഒന്‍പത് വയസുള്ള മകളെ തട്ടിക്കൊണ്ടുപോയതിനും കേസെടുത്തിട്ടുണ്ട്. ദിലീഷ് കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ഇയാളെ ഇന്ന് കല്‍പറ്റ പോക്സോ കോടതിയില്‍ ഹാജരാക്കും. അമ്മാവന്‍ നോക്കിനടത്തുന്ന കണ്ണൂര്‍ സ്വദേശിയുടെ തോട്ടത്തിലെ വീട്ടിലാണു പ്രവീണ മക്കളും താമസിച്ചിരുന്നത്. ഇവര്‍ ഇവിടെ താമസമാക്കിയിട്ട് ഏതാനും മാസങ്ങള്‍ മാത്രമേ ആയിരുന്നുള്ളൂ. ഭര്‍ത്താവുമായി അകന്നു കഴിയുന്ന പ്രവീണ, ദിലീഷുമായി അടുപ്പത്തിലായിരുന്നു. ഇയാള്‍ ഇടയ്ക്കിടെ ഇവിടെ വന്നു പോകാറുണ്ടായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. ദിലീഷ് ഒരു മാസമായി ഇവിടെ ഉണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം തിരിച്ചെത്തിയപ്പോഴായിരുന്നു വാക്കുതര്‍ക്കവും കൊലപാതകവും. തനിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയതിന്റെ…
Read More » -
India
അമൃത്സറില്‍ സ്ഫോടനം; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്
അമൃത്സര്‍: പഞ്ചാബിലെ അമൃത്സറില്‍ ബോംബ് പൊട്ടിത്തെറിച്ച് ഒരാള്‍ കൊല്ലപ്പെട്ടു. ഖലിസ്ഥാന്‍ ഭീകരവാദിയെന്ന് പോലീസ് സംശയിക്കുന്ന ഒരാളാണ് മരിച്ചത്. നാല് പേര്‍ക്ക് പരിക്കേറ്റു ബബ്ബര്‍ ഖല്‍സ എന്ന സംഘടനയുടെ ഭാഗമാണ് ഇയാളെന്നാണ് നിഗമനം. നൗഷേര ഗ്രാമത്തിന് സമീപമാണ് സംഭവം. നേരത്തേ കുഴിച്ചിട്ട് സൂക്ഷിച്ചിരുന്ന സ്ഫോടക വസ്തു തിരിച്ചെടുക്കാന്‍ വന്നപ്പോളാണ് അപകടമെന്ന് കരുതുന്നു. സംഭവമറിഞ്ഞെത്തിയ പോലീസ് ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവം ഗൂഢാലോചനയുടെ ഭാഗമാണോ എന്ന് പോലീസ് അന്വേഷിക്കുന്നു.
Read More » -
Kerala
കൊച്ചിയില്‍ ചാനല്‍ റിയാലിറ്റി ഷോയ്ക്കിടെ സീലിംഗ് പൊളിഞ്ഞുവീണു; കുട്ടികള്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് പരിക്ക്
കൊച്ചി: നൃത്തപരിപാടിക്കിടെ സീലിംഗ് പൊളിഞ്ഞുവീണ് രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് പരിക്കേറ്റു. എറണാകുളം ഗിരിനഗര്‍ കമ്മ്യൂണിറ്റി ഹാളില്‍ ഇന്നലെ രാത്രി 8.30ഓടെയാണ് സംഭവം. ആളുകള്‍ തിങ്ങിനിറഞ്ഞിരുന്ന ഹാളിന്റെ മദ്ധ്യഭാഗത്തുള്ള സീലിംഗിലെ ജിപ്സം ബോര്‍ഡിന്റെ ഭാഗങ്ങള്‍ പൊളിഞ്ഞ് വീഴുകയായിരുന്നു. ആരുടെയും പരിക്ക് സാരമുള്ളതല്ല. തലയ്ക്ക് മുറിവേറ്റ കടവന്ത്ര ജവഹര്‍ നഗറിലെ ജവഹര്‍ ജുവല്‍ അപ്പാര്‍ട്ട്മെന്റിലെ ഷിജോയുടെ മകള്‍ ദക്ഷ (12), അമ്മ ചിത്ര, പുത്തന്‍കുരിശ് സ്വദേശി സുനില്‍കുമാറിന്റെ മകള്‍ അമൃത (17) എന്നിവരെ കടവന്ത്ര ഇന്ദിരാഗാന്ധി കോ- ഓപ്പറേറ്റീവ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദക്ഷയ്ക്ക് സ്റ്റിച്ച് ഇടേണ്ടിവരുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. റിനെ മെഡിസിറ്റിയിലെ ജനറല്‍ മെഡിസിന്‍ ഡോക്ടര്‍ ലക്ഷ്മി ഉണ്ണികൃഷ്ണനും പരിക്കേറ്റ് ചികിത്സയിലാണ്. ലക്ഷ്മിയുടെ തലയില്‍ ഏഴ് സ്റ്റാപ്ലിംഗ് സ്റ്റിച്ച് ഇട്ടു. മകളുടെ നൃത്തം കാണാനായാണ് ലക്ഷ്മി പരിപാടിക്കെത്തിയത്. ഇന്നലെ രാവിലെ ആറ് മണി മുതലാണ് ‘ഡാന്‍സ് വാര്‍’ എന്ന ടെലിവിഷന്‍ റിയാലിറ്റി ഷോ ആരംഭിച്ചത്. മുന്നൂറോളം കുട്ടികള്‍ പരിപാടിയില്‍ പങ്കെടുത്തു. ഇവരുടെ…
Read More » -
Crime
സുകാന്തിന് രണ്ടിലധികം സ്ത്രീകളുമായി ബന്ധവും; യുവതി ഗര്‍ഭിണിയായപ്പോള്‍ അലസിപ്പിക്കാന്‍ വ്യാജവിവാഹ ക്ഷണക്കത്തുണ്ടാക്കി; മറ്റൊരാളെ വിവാഹംചെയ്യാന്‍ യുവതിയെ ഒഴിവാക്കാന്‍ ശ്രമിച്ചു; നിരവധി ആരോപണങ്ങള്‍ക്ക് തെളിവ്; വെളിപ്പെട്ടത് മഞ്ഞുമലയുടെ അറ്റംമാത്രമെന്ന് കോടതി
കൊച്ചി: ഐബി ഉദ്യോഗസ്ഥ ആത്മഹത്യചെയ്ത സംഭവത്തില്‍ സഹപ്രവര്‍ത്തകന്‍ സുകാന്ത് സുരേഷിന്റെ പേരില്‍ ആത്മഹത്യാപ്രേരണയ്ക്ക് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് ഹൈക്കോടതി. സുകാന്ത് നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ഉത്തരവ്. സുകാന്തിനുേേനരയുള്ള ആരോപണങ്ങള്‍ക്ക് തെളിവുകളുണ്ടെന്നും വെളിപ്പെട്ടത് മഞ്ഞുമലയുടെ അറ്റംമാത്രമാണെന്ന് സംശയിക്കുന്നതായും ഉത്തരവില്‍ പറയുന്നു. ഫോണ്‍, ബാങ്ക്, മെഡിക്കല്‍ രേഖകളും വാട്‌സാപ്പ് ചാറ്റും പരിശോധിച്ചതില്‍നിന്ന് ഹര്‍ജിക്കാരനുനേരേയുള്ള ആരോപണം ബലപ്പെടുന്നതായി കോടതി പറഞ്ഞു. പ്രതിക്ക് രണ്ടിലധികം സ്ത്രീകളുമായി അടുപ്പമുണ്ടെന്നും ശാരീരികബന്ധമുണ്ടെന്നും അന്വേഷണത്തില്‍ വ്യക്തമായി. യുവതി ഗര്‍ഭിണിയായപ്പോള്‍ നിര്‍ബന്ധിച്ച് അലസിപ്പിക്കാന്‍ ഭാര്യയാണെന്ന് തെളിയിക്കാന്‍ വ്യാജവിവാഹ ക്ഷണക്കത്തുണ്ടാക്കി. പിന്നീട് മറ്റൊരാളെ വിവാഹംചെയ്യാന്‍ യുവതിയെ ഒഴിവാക്കാന്‍ ശ്രമിച്ചു. മരിക്കാന്‍ പ്രേരിപ്പിച്ച് സന്ദേശം അയച്ചു. ഹര്‍ജിക്കാരന് യുവതിയുടെ മേല്‍ സ്വാധീനമുണ്ടായിരുന്നു. അവരുടെ ശമ്പളം പൂര്‍ണമായും സ്വന്തമാക്കിയിരുന്നു. മുന്‍കൂര്‍ ജാമ്യംനല്‍കുന്നത് തുടരന്വേഷണത്തെ ബാധിക്കുമെന്നും കോടതി വ്യക്തമാക്കി. അതേസമയം, കേസിലെ നിര്‍ണായകതെളിവായ വാട്‌സാപ്പ് ചാറ്റ് ചോര്‍ന്നതില്‍ ഹൈക്കോടതിക്ക് അതൃപ്തി. കേസ് ഡയറി കോടതിയുടെ പരിഗണനയിലുള്ളപ്പോഴാണ് ചാറ്റ് പുറത്തുവന്നത്. കേസ് വാദിക്കുമ്പോള്‍ ഇതിലെ…
Read More » -
Crime
വൈരാഗ്യം വാക്കുതര്‍ക്കംവഴി അരുംകൊലയിലെത്തി; പ്രവീണയുടെ കൊലപാതകത്തില്‍ ഞെട്ടി വാകേരി ഗ്രാമം
വയനാട്: മാനന്തവാടി വാകേരി ഗ്രാമം ഇന്നലെ ഉണര്‍ന്നതു ഞെട്ടിക്കുന്ന അരുംകൊലയുടെ വാര്‍ത്തയിലേക്കാണ്. വനത്തോടു ചേര്‍ന്ന തോട്ടത്തില്‍ ഏറക്കുറെ ഒറ്റപ്പെട്ട നിലയില്‍ താമസിച്ചിരുന്ന പ്രവീണ (34) എന്ന യുവതിയെയും 2 പെണ്‍മക്കളെയും ഇടയ്ക്കിടെ ഈ വീട്ടില്‍ വന്നുപോയിരുന്ന പിലാക്കാവ് തറയില്‍ ദിലീഷി(37)നെയും നാട്ടുകാര്‍ക്ക് വലിയ പരിചയം ഉണ്ടായിരുന്നില്ല. കണ്ണൂര്‍ സ്വദേശിയുടെ തോട്ടത്തിലുള്ള വീട്ടില്‍ ഇവര്‍ താമസമാക്കിയിട്ട് ഏതാനും മാസങ്ങള്‍ മാത്രമേ ആയിരുന്നുള്ളൂ. ഞായറാഴ്ച രാത്രി വിവരം പ്രവീണയുടെ മൂത്ത മകള്‍ അനര്‍ഘയാണു കൊലപാതക വിവരം അയലത്തെ വീട്ടിലെത്തി അറിയിച്ചത്. കഴുത്തിനും ചെവിക്കും പരുക്കേറ്റ അനര്‍ഘയെ സമീപത്തു താമസിക്കുന്ന ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയഭാരതിയുടെ നേതൃത്വത്തിലാണ് രാത്രി വയനാട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. വിവരം അറിഞ്ഞു നാട്ടുകാര്‍ എത്തിയപ്പോഴേക്കും ദിലീഷ്, പ്രവീണയുടെ ഇളയ മകള്‍ അബിനയെയും കൂട്ടി രക്ഷപ്പെട്ടിരുന്നു. കനത്ത മഴയും കാറ്റും അവഗണിച്ച് നാട്ടുകാരും വനപാലകരും പൊലീസും ചേര്‍ന്ന് രാത്രി വനത്തിലടക്കം തിരച്ചില്‍ നടത്തിയെങ്കിലും അവരെ കണ്ടെത്താനായില്ല.ഇന്നലെ രാവിലെ…
Read More » -
India
മകളെ ആശുപത്രിയില്‍ കൊണ്ട് പോയത് നായ കടിച്ചപ്പോള്‍; ഹെല്‍മറ്റ് ധരിക്കാത്തതിന് പോലീസ് തടഞ്ഞു; ബൈക്കില്‍നിന്ന് വീണ കുട്ടിക്ക് ലോറി കയറി ദാരുണാന്ത്യം
ബംഗളൂരു: നായുടെ കടിയേറ്റ കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോവുകയായിരുന്ന ദമ്പതികള്‍ സഞ്ചരിച്ച മോട്ടോര്‍ സൈക്കിള്‍ പൊലീസ് തടഞ്ഞതിനെത്തുടര്‍ന്ന് ദേഹത്ത് ലോറി കയറി കുട്ടി ചതഞ്ഞു മരിച്ചു. സംഭവത്തെ തുടര്‍ന്ന് മാണ്ഡ്യയില്‍ സംഘര്‍ഷം. അമിത വേഗത്തില്‍ വന്ന വാഹനം ബൈക്കിനരികിലൂടെ മറികടന്ന് പോയതോടെ തെറിച്ചു വീണ കുട്ടിയുടെ ദേഹത്ത് പിന്നാലെ വന്ന ലോറി കയറിയിറങ്ങുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് എ.എസ്.ഐമാരെ മാണ്ഡ്യ ജില്ല പൊലീസ് സൂപ്രണ്ട് മല്ലികാര്‍ജുന്‍ ബല്‍ദണ്ടി സസ്‌പെന്‍ഡ് ചെയ്തു. മദ്ദൂര്‍ താലൂക്കിലെ ഗ്രാമത്തില്‍ നായ് കടിച്ചതിനെത്തുടര്‍ന്ന് ഹൃതിക്ഷയെ(നാല് )അടിയന്തര ചികിത്സക്കായി മാതാപിതാക്കള്‍ ഇരുചക്രവാഹനത്തില്‍ മാണ്ഡ്യ നഗരത്തിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ദമ്പതികളെ ഹെല്‍മെറ്റ് ധരിക്കാത്തതിന് ട്രാഫിക് പൊലീസ് ഏറെ നേരം തടഞ്ഞിട്ട് ചോദ്യം ചെയ്തു. ആള്‍ക്കൂട്ടം ഇടപെട്ട് പൊലീസിനെതിരെ തിരിഞ്ഞു. ബൈക്ക് യാത്രക്കാരായ ദമ്പതികളെ വിട്ടയക്കാന്‍ പൊലീസ് സന്നദ്ധമായതിനിടെ അമിത വേഗത്തില്‍ വന്ന വാഹനം ബൈക്കിന്റെ ഓരം ചേര്‍ന്നു കടന്നുപോയപ്പോള്‍ കുട്ടി തെറിച്ചു വീണു. പിന്നില്‍ നിന്ന് വന്ന ലോറി ഹൃതിക്ഷയുടെ ദേഹത്ത്…
Read More » -
Breaking News
പക വീട്ടുമോ അന്‍വര്‍? ഷൗക്കത്തുമായി തീര്‍ക്കാനുള്ളത് വര്‍ഷങ്ങളുടെ കണക്ക്; അന്‍വര്‍ റീബില്‍ഡ് നിലമ്പൂര്‍ പദ്ധതിക്കു പിരിച്ച പണത്തിന്റെ കണക്കു ചോദിച്ചു രംഗത്തെത്തി; മലയോര ജനതയോടുള്ള ‘പ്രേമം’ തുറന്നുകാട്ടി; ആദിവാസികള്‍ നടത്തിയ സമരത്തെയും പിന്തുണച്ചു; വൈരാഗ്യത്തിന്റെ വഴി ഇങ്ങനെ
മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതിനു പിന്നാലെ ആര്യാടന്‍ ഷൗത്തിനെതിരേ പി.വി. അന്‍വര്‍ രംഗത്തു വന്നതിനു പിന്നില്‍ ഇരുവര്‍ക്കുമിടയില്‍ വര്‍ഷങ്ങളായി തുടരുന്ന അകല്‍ച്ച. ആര്‍ക്കു ലഭിച്ചാലും അന്‍വറിന്റെ പിന്തുണ ഷൗക്കത്തിനു ലഭിക്കില്ല. ഇരുവരും തമ്മിലുള്ള ബദ്ധ ശത്രുതയ്ക്കു രാഷ്ട്രീയ കാരണങ്ങളാണുള്ളതെങ്കിലും അത് വ്യകതിപരമായ പ്രശ്‌നമെന്ന നിലയിലാണ് ഇരുവരും കാണുന്നത്. ആര്യാടന്‍ ഷൗക്കത്തിനെ പരാജയപ്പെടുത്തിയായിരുന്നു 2016ല്‍ അന്‍വര്‍ ആദ്യമായി നിയമസഭയിലെത്തിയത്. അന്‍വറിന്റെ പല പ്രവര്‍ത്തനങ്ങളെയും ഷൗക്കത്ത് നിയമപരമായി നേരിട്ടതോടെയാണു ശത്രുത വര്‍ധിച്ചത്. പല കോണ്‍ഗ്രസ് നേതാക്കളും അന്‍വറുമായി അടവുനയം സ്വീകരിച്ചപ്പോഴും ഷൗക്കത്ത് വഴങ്ങിയില്ല. 2019ലെ പ്രളയത്തില്‍ പാലവും വീടും നഷ്ടപ്പെട്ടു വനത്തിനുള്ളില്‍ ഒറ്റപ്പെട്ട 300 ആദിവാസി കുടുംബങ്ങളുടെ പുനരധിവാസത്തിനായി ആര്യാടന്‍ ഷൗക്കത്ത് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി നല്‍കി നിയമപോരാട്ടവും നടത്തി. റീബില്‍ഡ് നിലമ്പൂരെന്ന പേരില്‍ പ്രളയ പുനരധിവാസത്തിന് അന്‍വര്‍ സ്വന്തം നിലയ്ക്കു ഫണ്ട് പിരിച്ചിട്ടും ദുരന്തബാധിതരെ സഹായിക്കാത്തതിനെതിരേ നടന്ന സമരത്തിനും ഷൗക്കത്ത് നേതൃത്വം നല്‍കി. ഭൂമിക്കായി നിലമ്പൂരില്‍ ആദിവാസികള്‍ നടത്തിയ സമരത്തിനും ഷൗക്കത്ത് പിന്തുണ…
Read More » -
Kerala
റെയില്‍വേ ട്രാക്കില്‍ വീണ്ടും മരം വീണു; മലബാറില്‍ ഇന്നും ട്രെയിന്‍ ഗതാഗതം തടസ്സപ്പെടും, യാത്രക്കാര്‍ ദുരിതത്തില്‍
കോഴിക്കോട്: കനത്തമഴയില്‍ റെയില്‍വേ ട്രാക്കില്‍ വീണ്ടും മരം വീണ് ഇലക്ട്രിക് ലൈന്‍ പൊട്ടിവീണതോടെ യാത്രക്കാര്‍ ദുരിതത്തില്‍. കോഴിക്കോട് അരീക്കാട് ആണ് മരം വീണ് റെയില്‍വേ ഇലക്ട്രിക് ലൈന്‍ പൊട്ടിവീണത്. ഇതോടെ മലബാറില്‍ ഇന്നും ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. കോഴിക്കോട് അരീക്കാട് മരം വീണ് റെയില്‍വേ ഇലക്ട്രിക് ലൈന്‍ പൊട്ടിവീണതോടെ കോഴിക്കോട്- ഷൊര്‍ണ്ണൂര്‍ റൂട്ടിലാണ് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടത്. പ്രശ്നം പരിഹരിച്ച് ഉടന്‍ തന്നെ ട്രെയിന്‍ ഗതാഗതം പുനഃ സ്ഥാപിക്കാനുള്ള ശ്രമം റെയില്‍വേ തുടങ്ങി. താത്ക്കാലികമായി രണ്ടാമത്തെ ട്രാക്കിലൂടെ ട്രെയിന്‍ കടത്തിവിടുന്നുണ്ട്. പ്രശ്നം പൂര്‍ണമായി പരിഹരിക്കുന്നത് വരെ ട്രെയിന്‍ ഗതാഗതം തടസ്സപ്പെടുന്നത് യാത്രക്കാരെ ദുരിതത്തിലാക്കും. ഷൊര്‍ണ്ണൂര്‍- കോഴിക്കോട് റൂട്ടില്‍ ട്രെയിനുകള്‍ വൈകുന്നത്, ഓഫീസിലും മറ്റും കൃത്യസമയത്തിന് എത്തേണ്ടവരെ ബുദ്ധിമുട്ടിലാക്കും. ഇന്നലെയും ശക്തമായ മഴയില്‍ കോഴിക്കോട്ടും ആലുവയിലും റെയില്‍വ ട്രാക്കിലേക്ക് മരം വീണതിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് പല ട്രെയിനുകളും വൈകിയാണ് ഓടിയത്. ഇന്നലെ കോഴിക്കോട് നല്ലളത്താണ് റെയില്‍വേ ട്രാക്കിലേക്ക്…
Read More »