Month: May 2025
-
Breaking News
ജിയോ ബ്ലാക്ക്‌റോക്ക് അസറ്റ് മാനേജ്‌മെന്റിന് മ്യൂച്ച്വൽ ഫണ്ട് ബിസിനസ് ചെയ്യാൻ സെബിയുടെ അനുമതി
കൊച്ചി: മ്യൂച്ച്വൽ ഫണ്ട് ബിസിനസുകൾ ചെയ്യുന്നതിന് ജിയോബ്ലാക്ക്‌റോക്ക് അസറ്റ് മാനേജ്‌മെന്റ് കമ്പനിക്ക് മാർക്കറ്റ് റെഗുലേറ്ററായ സെബിയിൽ നിന്നും അനുമതി. ജിയോ ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡും ആഗോള ധനകാര്യ നിക്ഷേപക സ്ഥാപനമായ ബ്ലാക്ക്‌റോക്കും ചേർന്നുള്ള സംയുക്ത സംരംഭമാണ് ജിയോ ബ്ലാക്ക്‌റോക്ക്. രാജ്യത്ത് മ്യൂച്ച്വൽ ഫണ്ട് സേവനങ്ങളും ബിസിനസുകളും പ്രദാനം ചെയ്യുന്നതിനുള്ള ഇൻവെസ്റ്റ്‌മെന്റ് മാനേജർ എന്ന നിലയിൽ ഇനി ജിയോ ബ്ലാക്ക്‌റോക്കിന് പ്രവർത്തിക്കാം. ഡാറ്റ അധിഷ്ഠിത നിക്ഷേപ തീരുമാനങ്ങൾ എടുക്കാൻ സഹായിക്കുന്ന നിരവധി നിക്ഷേപ പദ്ധതികൾ വരും മാസങ്ങളിൽ ജിയോബ്ലാക്ക്‌റോക്ക് അവതരിപ്പിക്കും. ‘ഇന്ത്യയുടെ ദ്രുതഗതിയിലുള്ള വളർച്ചയെ നയിക്കുന്നത് ധീരമായ അഭിലാഷങ്ങളും സ്വപ്‌നങ്ങളുമുള്ള ഒരു പുതിയ തലമുറയാണ്. ബ്ലാക്ക്റോക്കുമായുള്ള ഞങ്ങളുടെ പങ്കാളിത്തം ആഗോള നിക്ഷേപ വൈദഗ്ധ്യത്തിന്റെയും ജിയോയുടെ ഡിജിറ്റൽ- ഫസ്റ്റ് ഇന്നവേഷന്റെയും ശക്തമായ സംയോജനമാണ്. എല്ലാ ഇന്ത്യക്കാർക്കും നിക്ഷേപം ലളിതവും എളുപ്പത്തിലും ലഭ്യമാകേണ്ടതുണ്ട്. അതിൽ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ഇന്ത്യയിലെ സാമ്പത്തിക ശാക്തീകരണത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിൽ ജിയോബ്ലാക്ക്റോക്ക് അസറ്റ് മാനേജ്മെന്റ് ഒരു പരിവർത്തനാത്മക പങ്ക് വഹിക്കുമെന്ന് എനിക്ക്…
Read More » -
NEWS
ലണ്ടനില്‍ ആള്‍ക്കൂട്ടത്തിലേക്ക് കാറോടിച്ചു കയറ്റി: ഭീകരാക്രമണമെന്ന് സംശയം, നിരവധിപേര്‍ക്ക് പരിക്ക്
ലണ്ടന്‍: ആള്‍ക്കൂട്ടത്തിലേക്ക് കാറോടിച്ചു കയറ്റിയ സംഭവത്തില്‍ 27പേര്‍ക്ക് പരിക്ക്. രണ്ട് പേരുടെ നില ഗുരുതരം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാംപ്യന്‍ഷിപ്പ് കരസ്ഥമാക്കിയ ലിവര്‍പൂള്‍ ഫുട്‌ബോള്‍ ടീം അംഗങ്ങളോടൊപ്പം ആരാധകര്‍ വിജയാഘോഷം നടത്തുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഇന്നലെ വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം നടന്നത്. ഇതുമായി ബന്ധപ്പെട്ട് ലിവര്‍പ്പൂള്‍ മേഖലയിലെ താമസക്കാരനായ മധ്യവയസ്‌ക്കനെ പൊലീസ് അറസ്റ്റു ചെയ്തു. ഇയാളാണ് കാര്‍ ഓടിച്ചിരുന്നത്. പരിക്കേറ്റവരില്‍ നാലു പേര്‍ കുട്ടികളാണെന്ന് ആംബുലന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ലിവര്‍പൂള്‍ ടീം സഞ്ചരിച്ച ബസ് കടന്നുപോയി ഏകദേശം 10 മിനിട്ടുകള്‍ക്ക് ശേഷമാണ് അക്രമി കാര്‍ ഓടിച്ചു കയറ്റിയതെന്ന് ബിബിസി റിപ്പോര്‍ട്ട്‌ചെയ്തു. വളരെ പേടിപ്പെടുത്ത രംഗങ്ങളാണ് ലിവര്‍പൂളില്‍ പാരാമെഡിക്കല്‍ സംഘവും പൊലീസും സാക്ഷ്യം വഹിച്ചതെന്ന് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ പ്രതികരിച്ചു. തീവ്രവാദവുമായി ബന്ധപ്പെട്ട ആക്രമണമാണോയെന്ന് പൊലീസിന് സംശയമുണ്ട്.
Read More » -
India
മകനെ അതിര്‍ത്തിയില്‍ ഉപേക്ഷിച്ച് പാക്കിസ്ഥാനിലേക്കു പോയ യുവതിയെ ഇന്ത്യയ്ക്ക് കൈമാറി; സുനിതയുടെ സാഹസം ഓണ്‍ലൈന്‍ കാമുകനെ കാണാനോ? ചാരവൃത്തിയില്‍ ഏര്‍പ്പെട്ടോയെന്ന് പരിശോധന
മുംബൈ: നിയന്ത്രണ രേഖ കടന്ന് പാക്കിസ്ഥാനിലേക്ക് പോയ നാഗ്പുര്‍ സ്വദേശിനി സുനിത ജാംഗഡെയെ (43) പാക്കിസ്ഥാന്‍ ഇന്ത്യയ്ക്ക് കൈമാറി. ശനിയാഴ്ചയാണ് ഇവരെ പാക്ക് ഉദ്യോഗസ്ഥര്‍ ബിഎസ്എഫിനു കൈമാറിയത്. തുടര്‍ന്ന് ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ സുനിതയെ അമൃത്സര്‍ പൊലീസിനെ ഏല്‍പിച്ചു. ഇവരെ കസ്റ്റഡിയിലെടുക്കാന്‍ നാഗ്പുരില്‍ നിന്നും പൊലീസ് സംഘം പുറപ്പെട്ടിട്ടുണ്ട്. സുനിതയെ തിരികെ കൊണ്ടുവരാനായി 2 വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 3 പേര്‍ പുറപ്പെട്ടതായി ഡപ്യൂട്ടി കമ്മിഷണര്‍ നികേതന്‍ കദം പറഞ്ഞു. നാഗ്പുര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തശേഷം സുനിതയെ വിശദമായി ചോദ്യം ചെയ്യുമെന്നും ചാരവൃത്തിയിലോ മറ്റെന്തെങ്കിലും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലോ ഏര്‍പ്പെട്ടിട്ടുണ്ടോ എന്ന് വിശദമായി അന്വേഷിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. അമൃത്സര്‍ പൊലീസ് സീറോ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. യുവതിയെ സ്വദേശത്ത് തിരിച്ചെത്തിച്ചാലുടന്‍ കേസ് അവിടുത്തെ സ്റ്റേഷനിലേക്കു മാറ്റുമെന്നും നികേതന്‍ കദം കൂട്ടിച്ചേര്‍ത്തു. മേയ് 14നാണ് അതിര്‍ത്തി കടന്നതെങ്കിലും മേയ് 4ന് സുനിത വീടുവിട്ടിറങ്ങിയെന്നാണു വിവരം. 13 വയസ്സുള്ള മകനൊപ്പം കാര്‍ഗിലില്‍ എത്തിയ സുനിത,…
Read More » -
Crime
അഫാന്‍ രക്ഷപ്പെട്ടാലും ജീവിതകാലം മുഴുവന്‍ അനങ്ങാതെ കിടക്കും? ആത്മഹത്യാശ്രമത്തില്‍ ദുരൂഹതയെന്ന് അഭിഭാഷകന്‍
തിരുവനന്തപുരം:സെന്‍ട്രല്‍ ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച വെഞ്ഞാറമൂട് കൂട്ടക്കൊല പ്രതി അഫാന്റെ നില ഗുരുതരമായി തുടരുന്നു. ജീവന്‍ തിരിച്ചു കിട്ടിയാലും അഫാന്‍ കോമ സ്റ്റേജിലേക്ക് പോകാനുള്ള സാദ്ധ്യതയാണ് കൂടുതലെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു. നിലവില്‍ വെന്റിലേറ്ററിലാണ്. ഇന്നലെ ഡോക്ടര്‍മാര്‍ അഫാന്റെ പേര് വിളിച്ചപ്പോള്‍ കണ്ണുകള്‍ നേരിയ രീതിയില്‍ അനങ്ങിയതായി അധികൃതര്‍ പറഞ്ഞു. ചെറുതായി തിരിച്ചറിയുന്ന ലക്ഷണമാണിത്.എന്നാലും പൂര്‍ണമായി ജീവിതത്തിലേക്ക് മടങ്ങിവരുമെന്ന് പറയാനാകില്ല. ഞായറാഴ്ച രാവിലെ പതിനൊന്നോടെയാണ് ടോയ്ലെറ്റില്‍ മുണ്ടുപയോഗിച്ച് തൂങ്ങിയത്. തലച്ചോറിലേക്കുള്ള രക്തയോട്ടം വളരെയധികം നിലച്ചിട്ടുണ്ട്. രക്തയോട്ടം പോരാതെ കോശങ്ങളും നശിച്ചിട്ടുണ്ട്. ഇതുമൂലം തലച്ചോറില്‍ വലിയ രീതിയില്‍ ക്ഷതമേല്‍ക്കാം. കൃത്യമായ ഇടവേളകളില്‍ എം.ആര്‍.ഐ സ്‌കാനുകള്‍ എടുത്ത് പരിശോധിച്ചാല്‍ മാത്രമേ എത്രമാത്രം ക്ഷതം തലച്ചോറില്‍ സംഭവിച്ചെന്ന് അറിയാന്‍ സാധിക്കൂ.ഇതിന്റെ അടിസ്ഥാനത്തിലാണ് തുടര്‍ ചികിത്സ.മരുന്നിനോടും നേരിയ പ്രതികരണമാണ് ശരീരം കാണിക്കുന്നത്. നിലവില്‍ അഫാന്റെ തിരിച്ചുവരവിനെപ്പറ്റി ഉറപ്പിച്ച് ഒന്നും പറയാന്‍ സാധിക്കില്ലെന്നാണ് ഡോക്ടര്‍മാരുടെ വിശദീകരണം.അഫാന്റെ ശരീരത്തിന്റെ ഭാരം കാരണം തൂങ്ങിയപ്പോള്‍ത്തന്നെ നല്ല രീതിയില്‍ കഴുത്തിലെ കെട്ട്…
Read More » -
Crime
തലസ്ഥാനത്തെ വിറപ്പിച്ച മൂന്ന് ഗുണ്ടകള്‍ക്കെതിരെ നടപടിയുമായി പോലീസ്; കാപ്പ നിയമപ്രകാരം നാടുകടത്തി
തിരുവനന്തപുരം: തലസ്ഥാനത്തെ വിറപ്പിച്ച കുപ്രസിദ്ധ ഗുണ്ടകളെ കാപ്പ നിയമ പ്രകാരം നാട് കടത്തി. ആറ്റിപ്ര പളളിത്തുറ സ്വദേശി ജോജോ എന്ന ബിനോയ് ആല്‍ബര്‍ട്ട് (33), ആറ്റിപ്ര കരിമണല്‍ കാളമുക്കന്‍പാറ സ്വദേശി ഷിജു (30) എന്ന മുടിയന്‍ ഷിജു, തിരുവല്ലം മേനിലം കീഴേ പാലറക്കുന്ന് വീട്ടില്‍ ആട് സജി എന്ന അജി കുമാര്‍ (38 ) എന്നിവരെയാണ് കാപ്പ ചുമത്തി നാട് കടത്തിയത്. തിരുവനന്തപുരം ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലുമായി കൊലപാതക ശ്രമം, സ്ഫോടക വസ്തുക്കള്‍, ആയുധം ഉപയോഗിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചുള്ള കേസുകള്‍, ഭവന ഭേദനം, പോക്‌സോ ആക്ട് , എസ്സി-എസ്ടി ആക്ട് തുടങ്ങിയ കേസുകളിലെ പ്രതികളാണ് ഇവരെല്ലാം. അജി കുമാര്‍ മുപ്പതോളം കേസുകളില്‍ പ്രതിയും പിടികിട്ടാപ്പുള്ളിയുമായിരുന്നു. മുടിയന്‍ ഷിജു എന്നുവിളിക്കുന്ന ഷിജു തിരുവനന്തപുരം ജില്ലയിലെ പ്രധാന ഗുണ്ടാ നേതാവായ എയര്‍പോര്‍ട്ട് ഡാനിയുടെ സഹചാരിയാണ് , കൂടാതെ 2023 -ല്‍ യുവാവിനെ കൊണ്ട് കാലുപിടിപ്പിച്ച കേസിലെയും, കോട്ടയം എറണാകുളം എന്നെ ജില്ലകളില്‍ എന്‍ഡിപിഎസ്…
Read More » -
Kerala
പരാതിക്കാരന്‍ മാനേജരല്ല മിക്ക സിനിമക്കാരുടെയും സോഷ്യല്‍ മീഡിയ പ്രൊമോട്ടര്‍; തര്‍ക്ക കാരണം ഉണ്ണിക്കെതിരെ യുവതിയോട് നുണ പറഞ്ഞത്; ചോദിക്കാന്‍ ചെന്നപ്പോള്‍ കൂളിംഗ് ഗ്ലാസ് വച്ചത് വിഷയം വഷളാക്കി; ഉണ്ണിയും തര്‍ക്കമെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിച്ചതില്‍ ടൊവിനോയ്ക്ക് അതൃപ്തി
മലയാള സിനിമയില്‍ സമീപകാലത്തുണ്ടായ ഏറ്റവും വലിയ ഹിറ്റ്ചിത്രങ്ങളില്‍ ഒന്നാണ് ഉണ്ണി മുകുന്ദന്‍ നായകനായ മാര്‍ക്കോ. വയലിന്‍സിന്റെ അതിപ്രസരമുള്ള ചിത്രം ഉണ്ണിയുടെ സിനിമാ കരിയറിലെ വഴിത്തിരിവായ ചിത്രമായാണ് കണക്കാക്കുന്നത്. ഈ സിനിമയോടെ പാന്‍ ഇന്ത്യന്‍ ഇമേജുള്ള നടനായി ഉണ്ണി മാറിയിട്ടുണ്ട്. ഇതിനിടെയാണ് ഇപ്പോള്‍ ഉണ്ണിക്കെതിരെ മാനേജര്‍ എന്ന് അവകാശപ്പെട്ട് വിപിന്‍ കുമാര്‍ എന്നയാള്‍ പോലീസില്‍ പരാതിയുമായി രംഗത്തുവന്നത്. ഉണ്ണി തന്നെ ക്രൂരമായി മര്‍ദ്ദിച്ചു എന്ന ആരോപണമാണ് വിപിന്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്. ടൊവിനോ തോമസിന്റെ നരിവേട്ട സിനിമയെ പ്രമോട്ടു ചെയ്തു എന്നതിന്റെ കാരണം കൊണ്ടാണ് മര്‍ദ്ദിച്ചതെന്നാണ് ഇയാള്‍ പരാതിയില്‍ ചൂണ്ടിക്കാട്ടിയത്. ഈ സംഭവത്തിന്റെ മറുവശം തേടി മറുനാടന് ലഭിച്ചത് മറ്റ് വിവരങ്ങളാണ്. ഉണ്ണി മുകുന്ദനെതിരെ വിപിന്‍ ഉയര്‍ത്തിയ വാദങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നാണ് നടനുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. പരാതിക്കാരന്‍ ആരോപിക്കുന്നത് പോലെയല്ല കാര്യങ്ങളെന്നും അടിസ്ഥാനരഹിതമായ പരാതിയാണ് ഉണ്ണിക്കെതിരെ ഉയര്‍ന്നതെന്നുമാണ് ലഭ്യമാകുന്ന വിവരം. ഒന്നാമതായി പരാതിക്കാരന്‍ ആരോപിക്കുന്നതു പോലെ ഉണ്ണി മുകുന്ദന്റെ മാനേജറല്ല വിപിന്‍.…
Read More » -
Kerala
പടിഞ്ഞാറന്‍ കാറ്റ് കേരളത്തിന് മുകളില്‍, അതിതീവ്ര മഴ തുടരും, റെഡ് അലര്‍ട്ട്
തിരുവനന്തപുരം: കേരളത്തില്‍ അതിതീവ്ര മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തില്‍ മൂന്നു ജില്ലകളില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് ഇന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചു. ഒറ്റപ്പെട്ട ഇടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ഒഡിഷ തീരത്തിന് സമീപം വടക്ക് പടിഞ്ഞാറന്‍ -ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി ന്യൂനമര്‍ദ്ദം കൂടി രൂപപ്പെട്ടിട്ടുണ്ട്. ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത അഞ്ചു ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്നു മുതല്‍ ഈ മാസം 30 വരെ ഒറ്റപ്പെട്ട അതിതീവ്രമായ മഴയ്ക്കും, ഈ മാസം 31 വരെ അതിശക്തമായ മഴയ്ക്കും സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത അഞ്ചു ദിവസം പടിഞ്ഞാറന്‍ കാറ്റ് കേരളത്തിന് മുകളില്‍ ശക്തമായി…
Read More » -
Crime
വക്കത്ത് ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ച നിലയില്‍; കടബാധ്യത മൂലം ജീവനൊടുക്കിയതെന്ന് സംശയം
തിരുവനന്തപുരം: വക്കത്ത് ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. അനില്‍കുമാര്‍ (55), ഭാര്യ ഷീജ (50), മക്കളായ അശ്വിന്‍ (25), ആകാശ് (22) എന്നിവരെയാണ് മരിച്ച നിലയില്‍ ( റലമറ) കണ്ടെത്തിയത്. വക്കം ഫാര്‍മേഴ്‌സ് സഹകരണ ബാങ്ക് ജീവനക്കാരനാണ് അനില്‍കുമാര്‍. തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹങ്ങള്‍. വെളിവിലാകം ക്ഷേത്രത്തിനു സമീപത്തുള്ള വീട്ടില്‍ രാവിലെ 9 മണിയോടെ അയല്‍ക്കാരാണ് ഇവരെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ കടയ്ക്കാവൂര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. കടബാധ്യത മൂലം കുടുംബം ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. നാല് പേരെയും വീട്ടിലെ ഹാളില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വീട്ടില്‍ ആരും ഉണ്ടായിരുന്നില്ലെന്നും ഇന്ന് വന്നു നോക്കിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടതെന്നും ബന്ധുക്കള്‍ പറഞ്ഞു. സിപിഎം വക്കം ലോക്കല്‍ കമ്മിറ്റി അംഗമാണ് അനില്‍കുമാര്‍. കടയ്ക്കാവൂര്‍ പൊലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു.
Read More »

