Month: May 2025

  • Breaking News

    വിഡി സതീശൻ അൻവറിന്റെ സ്ഥിരം നോട്ടപ്പുള്ളി , കോൺഗ്രസ് കീഴടങ്ങിയെന്ന് വരുന്ന ഒരു ഒത്തുതീർപ്പിനുമില്ലെന്ന് നേതാക്കൾ!! അൻവർ യുഡിഎഫുമായി സഹകരിക്കും എന്നാണ് പ്രതീക്ഷ, അസോസിയേറ്റ് അംഗം ആക്കുന്നതിൽ കൂട്ടായ ചർച്ച നടത്തണം- അടൂർ പ്രകാശ്

    തിരുവനന്തപുരം: കോൺഗ്രസിനെതിരെ പിവി അൻവറിന്റെ പരസ്യ വിമർശനം തുടരുന്നതിൽ നേതാക്കൾക്കിടയിൽ കടുത്ത അതൃപ്തി. പാർട്ടിയുമായി സഹകരിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്തിട്ടും ഹൈക്കമാൻഡ് തീരുമാനിച്ച സ്ഥാനാർത്ഥിയെ അൻവർ നിരന്തരം ചോദ്യം ചെയ്യുന്നത് അംഗീകരിക്കില്ലെന്ന നിലപാടിലാണ് യുഡിഎഫ്. അതുപോലെ കോൺഗ്രസ് കീഴടങ്ങിയെന്ന് വരുന്ന ഒത്തുതീർപ്പും വേണ്ടതില്ലെന്നാണ് നേതാക്കളുടെ നിലപാട്. സതീശനെ മാത്രം ലക്ഷ്യമിടുന്നത് അൻവറിന്റെ തന്ത്രമാണെന്നും കോൺഗ്രസ് വിലയിരുത്തുന്നു. അതേസമയം അവസാന നിമിഷവും മത്സരിക്കുമെന്ന തുറുപ്പുചീട്ട് പുറത്തിറക്കി യുഡിഎഫിലെത്താൻ പരിശ്രമിക്കുകയാണ് പിവി അൻവ‍ർ. അൻവറിൻ്റെ പരാമർശങ്ങൾ സതീശനെ കൂടി ഉന്നമിട്ടാണ്. സ്വന്തം നിലയിൽ മത്സരിക്കുന്ന കാര്യത്തിൽ കെ സി വേണുഗോപാലിനെ കണ്ട ശേഷം അന്തിമ തീരുമാനം എന്നാണ് പി വി അൻവ‍റിൻറെ പുതിയ പ്രഖ്യാപനം. ഇന്നലെ തന്നെ വസ്ത്രാക്ഷേപം നടത്തി തെരുവിലേക്ക് ദയാവധത്തിന് വിട്ടുകൊടുക്കുകയായിരുന്നുവെന്നും മുഖത്ത് ചെളിവാരി എറിയുകയാണെന്നും പിവി അൻവർ വാർത്താസമ്മേളനത്തിൽ തുറന്നടിച്ചു. ജനങ്ങളോട് പറയുമ്പോഴാണ് അധികപ്രസംഗി ആകുന്നത്. ഇന്നലെ വസ്ത്രാക്ഷേപം നടത്തി തെരുവിലേക്ക് വിട്ടു. ഇപ്പോൾ ചെളിവാരി എറിയുകയാണ്. യുഡിഎഫിൽനിന്ന് നീതി ലഭിച്ചില്ലെങ്കിൽ…

    Read More »
  • Kerala

    കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസ്; സിപിഎമ്മിനെ പ്രതിയാക്കിയത് അത്യപൂര്‍വ നടപടി

    കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ നേതാക്കള്‍ക്ക് പുറമേ പാര്‍ട്ടിയെ പ്രതിയാക്കിയത് അത്യപൂര്‍വ നടപടി. കോടതി നടപടികള്‍ നേരിടേണ്ടി വരിക ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിക്കുന്നയാളാണ്. പാര്‍ട്ടിക്കെതിരെ ഗുരുതര കണ്ടെത്തലുകളുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം .കേസില്‍ 68ാം പ്രതിയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്‌സിസ്റ്റ്. രാജ്യത്ത് രണ്ടാം തവണയാണ് ഇഡി ഒരു കേസില്‍ രാഷ്ട്രീയ പാര്‍ട്ടിയെ പ്രതി ചേര്‍ക്കുന്നത്. ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ ആം ആദ്മി പാര്‍ട്ടിയെ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനൊപ്പം പ്രതിഢചേര്‍ത്തിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ഫയല്‍ ചെയ്യപ്പെട്ട നാഷണല്‍ ഹെറാള്‍ഡ് കേസില്‍ അടക്കം നേതാക്കന്മാരെ പ്രതി ചേര്‍ത്തതല്ലാതെ പാര്‍ട്ടിയെ പ്രതിചേര്‍ത്തിട്ടില്ല. സിപിഎം ജില്ലാ സെക്രട്ടറി പദവി വഹിക്കുന്ന ആളാണ് കരുവന്നൂര്‍ കള്ളപ്പണം ഇടപാട് കേസില്‍ പാര്‍ട്ടിയെ പ്രതിനിധീകരിച്ച് കോടതി നടപടികള്‍ നേരിടേണ്ടിവരിക. ബാങ്കിലെ നിക്ഷേപകരുടെ പണം ബിനാമി വായ്പകള്‍ ആയി അനുവദിപ്പിച്ച് കമ്മീഷന്‍ തട്ടിയെടുത്തു. ഈ തുക പാര്‍ട്ടിയുടെ അഞ്ചു രഹസ്യ അക്കൗണ്ടുകളില്‍ സൂക്ഷിച്ചു, ഈ പണം…

    Read More »
  • Breaking News

    മഞ്ചേരി നഗരസഭയിൽ വൈസ് ചെയർമാൻ സ്ഥാനത്തുനിന്ന് നീക്കി!! മലപ്പുറം ഡിസിസി ജനറൽ സെക്രട്ടറി ബീനാ ജോസഫ് ബിജെപി സ്വതന്ത്ര സ്ഥാനാർഥി? കൂടിക്കാഴ്ച നടത്തി, എംടി രമേശുമായി കക്ഷി- വക്കീൽ ബന്ധം മാത്രം: ബീനാ ജോസഫ്

    മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ എൻഡിഎ തീരുമാനം എങ്ങുനെത്താതെ നീളുന്നതിനിടെ മലപ്പുറം ഡിസിസി ജനറൽ സെക്രട്ടറി ബീനാ ജോസഫും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശും തമ്മിൽ കൂടിക്കാഴ്ച നടത്തി. ഇന്നു രാവിലെയാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. നിലമ്പൂരിൽ സ്വതന്ത്ര സ്ഥാനാർഥിയായി ബീനയെ മത്സരിപ്പിക്കാൻ ബിജെപി ശ്രമിക്കുന്നതായാണ് പുറത്തുവരുന്ന വിവരം. എന്നാൽ ഇക്കാര്യ ബീനയും എംടി രമേശും നിഷേധിച്ചു. അഭിഭാഷക എന്ന നിലയിൽ ഒരു കേസുമായി ബന്ധപ്പെട്ടാണ് രമേശ് കാണാൻ വന്നത്, നിലവിൽ യുഡിഎഫിന്റെ സ്ഥാനാർഥിക്കു വേണ്ടി പ്രവർത്തനത്തിന് ഇറങ്ങണമെന്ന് ആഗ്രഹിക്കുന്നതെന്നും ബീനാ ജോസഫ് പറഞ്ഞു. ‘‘ഒരു വക്കീൽ എന്ന നിലയ്ക്ക് കാണാൻ വന്നതാണ്. അതിന്റെ വിശദാംശങ്ങൾ പുറത്തു പറയുന്നത് ശരിയല്ല. നിലവിൽ യുഡിഎഫിന്റെ സ്ഥാനാർഥിക്കു വേണ്ടി പ്രവർത്തനത്തിന് ഇറങ്ങണമെന്ന് ആഗ്രഹിക്കുന്നയാളാണ്. സ്ഥാനാർഥിയാകാൻ താൽപര്യമില്ല.’’– ബീനാ ജോസഫ് പറഞ്ഞു. ഡിസിസി ജനറൽ സെക്രട്ടറിയായ ഒരാളെ എങ്ങനെ ബിജെപി സ്ഥാനാർഥിയായി പരിഗണിക്കുമെന്ന് എംടി രമേശ് ചോദിച്ചു. നിലമ്പൂരിനെ സംബന്ധിച്ച് ഒരു തീരുമാനവും…

    Read More »
  • Breaking News

    ‘ആദ്യം സഹകരണ മുന്നണിയാക്കാമെന്ന് പറഞ്ഞു, ഇപ്പോൾ പറയുന്നു അന്‍വർ വ്യക്തമാക്കട്ടെയെന്നു കാലുപിടിക്കുമ്പോൾ മുഖത്ത് ചവിട്ടുകയാണ്, എന്നെ വസ്ത്രാക്ഷേപം നടത്തി തെരുവിലേക്ക് വിട്ടിരിക്കുകയാണ്, എനിക്ക് ഒരു അധികാരവും വേണ്ട, കത്രിക പൂട്ടിട്ട് പൂട്ടാനാണ് ശ്രമം’

    മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പിവി അൻവർ സഹകരിച്ചേക്കുമെന്ന സൂചനകൾക്കിടെ യുഡിഎഫിനെതിരെ പിവി അൻവർ. പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയെ പിൻവലിച്ച് പിന്തുണ നൽകിയിട്ടും യുഡിഎഫിന്റെ ഭാഗത്തുനിന്ന് ഒരു നന്ദിവാക്ക് പോലുമുണ്ടായില്ല, സ്ഥാനാർഥിയായിരുന്ന മിൻഹാജിനെ പിൻവലിച്ചപ്പോൾ അദ്ദേഹത്തെ യുഡിഎഫ് പ്രചാരണ കമ്മിറ്റിയിൽ ഉൾപ്പെടുത്തണമെന്ന് നിർദേശിച്ചിരുന്നു. എന്നാൽ അതുണ്ടായില്ലെന്നും അൻവർ. വോട്ടെടുപ്പ് ദിവസം ബൂത്തിലിരുന്ന യുഡിഎഫ് പ്രവർത്തകർക്ക് ബിരിയാണി വച്ചു നൽകിയത് മിൻഹാജിന്റെ നേതൃത്വത്തിലാണ്. തിരഞ്ഞെടുപ്പ് ഫലം വന്നശേഷം പോലും മിൻഹാജിനെ വിളിച്ച് ആരും നന്ദി പറഞ്ഞില്ല. അപമാനിതനായതിന് പിന്നാലെയാണ് അദ്ദേഹം സിപിമ്മിൽ ചേർന്നതെന്ന് അൻവർ പറഞ്ഞു. വയനാട് ലോക്സഭാ ഉപതിഞ്ഞെടുപ്പിലും യുഡിഎഫിന് പിന്തുണ നൽകി. പ്രിയങ്ക ഗാന്ധിക്ക് ഏറ്റവുമധികം വോട്ടു വർധിച്ചത് നിലമ്പൂർ മണ്ഡലത്തിലാണ്. അന്ന് ആര്യാടൻ ഷൗക്കത്തും വാർത്താസമ്മേളനത്തിൽ ഇക്കാര്യം പറഞ്ഞതാണ്. അതുപോലെ യുഡിഎഫിന് കത്ത് കൊടുത്തിട്ട് നാലു മാസം കഴിഞ്ഞു. ഈ മാസം രണ്ടിന് കോഴിക്കോട്ട് യുഡിഎഫ് യോഗം ചേർന്നപ്പോൾ ഈ കത്ത് ചർച്ച ചെയ്യുകയും താനുമായി സഹകരിച്ച് പോകാൻ തീരുമാനിച്ചതുമാണ്.…

    Read More »
  • Crime

    കളിയാക്കുന്നുവെന്ന് തെറ്റിദ്ധരിച്ച് ആക്രമണം, പിറ്റ്ബുള്ളിനെ വിട്ട് കടിപ്പിച്ചു; യുവാവ് അറസ്റ്റില്‍

    തിരുവനന്തപുരം: ഇലകമണ്‍ പഞ്ചായത്തിലെ തോണിപ്പാറയില്‍ 45കാരനെ ക്രൂരമായി മര്‍ദ്ദിക്കുകയും വളര്‍ത്തുനായയെ വിട്ട് കടിപ്പിക്കുകയും ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. അയിരൂര്‍ തോണിപ്പാറ സ്വദേശി സനല്‍(36)ആണ് അറസ്റ്റിലായത്. മേയ് നാലിനായിരുന്നു സംഭവം. സമീപവാസിയായ രഞ്ജിത്തിനെ മുന്‍വൈരാഗ്യമുള്ള സനല്‍ ആക്രമിക്കുകയായിരുന്നു. വര്‍ക്കലയില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് അറസ്റ്റ്. റോഡിലെ കല്ലില്‍ തട്ടിവീണ രഞ്ജിത്തിനെ സനല്‍ വീടിന്റെ അടുക്കള ഭാഗത്തേക്ക് വലിച്ചിഴച്ചു കൊണ്ടുപോവുകയും വടി ഉപയോഗിച്ച് മര്‍ദ്ദിക്കുകയും ചെയ്തു. നിലത്തു വീണപ്പോള്‍ അടിവയറ്റില്‍ ചവിട്ടുകയും വീട്ടിലെ പിറ്റ്ബുള്ളിനെ(ജശ േആൗഹഹ ) ഉപയോഗിച്ച് കടിപ്പിച്ച ശേഷം കത്തിയുപയോഗിച്ചു പരിക്കേല്‍പ്പിച്ചെന്നുമാണ് പരാതിയിലെ ആരോപണം. അവശനായ രഞ്ജിത്തിനെ സമീപവാസികളാണ് ആശുപത്രിയിലെത്തിച്ചത്. പ്രതിയെ നിരന്തരമായി വീടിന് മുന്നിലെത്തി കളിയാക്കുന്നത് രഞ്ജിത്താണെന്നുള്ള തെറ്റിദ്ധാരണയാണ് ആക്രമണത്തിന് കാരണമായതെന്നാണ് പൊലീസിന്റെ നിഗമനം. അടിപിടി കേസുകള്‍ ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് സനല്‍. സംഭവ ദിവസം പ്രതിയുടെ ഭാര്യയും മക്കളും വീട്ടിലില്ലാതിരുന്ന സമയത്തായിരുന്നു ആക്രമണം. രാത്രിയോടെ ഭാര്യയെയും കൂട്ടി അയിരൂര്‍ പൊലീസ് സ്റ്റേഷനിലെത്തിയ സനല്‍ തന്നെ രഞ്ജിത്ത് മര്‍ദ്ദിച്ചതായി…

    Read More »
  • NEWS

    വീണ്ടും കൊവിഡും ലോക്ഡൗണും തിരിച്ചുവരുമോ? കണ്ടെത്തിയ പുതിയ കൊറോണ വകഭേദം വ്യാപനശേഷി കൂടിയത്

    വാഷിംഗ്ടണ്‍: ചൈനയില്‍ വര്‍ദ്ധിച്ചുവരുന്ന കൊവിഡ് 19 കേസുകള്‍ക്ക് കാരണം കൊറോണ വൈറസിന്റെ പുതിയ വകഭേദമായ എന്‍ബി.1.8.1 ആണെന്ന് സ്ഥിരീകരിച്ച് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷന്‍ (ഡിസിസി). ചൈനയില്‍ വിവിധ ആശുപത്രികളിലെത്തുന്ന രോഗികളുടെ എണ്ണം വര്‍ദ്ധിച്ചതോടെയാണ് വീണ്ടും ആശങ്ക ഉയര്‍ന്നിരിക്കുന്നത്. മാര്‍ച്ച് മാസത്തിന്റെ അവസാന നാളുകളിലും ഏപ്രിലിന്റെ തുടക്കത്തിലും യുഎസ് വിമാനത്താവളത്തില്‍ ആദ്യമെത്തിയ അന്താരാഷ്ട്ര യാത്രക്കാരിലാണ് വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിത്. കാലിഫോര്‍ണിയ, വാഷിംഗ്ടണ്‍, വെര്‍ജീനിയ, ന്യൂയോര്‍ക്ക് സി?റ്റി എന്നിവിടങ്ങളിലെത്തിയ അന്താരാഷ്ട്ര യാത്രക്കാരിലും കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതുകൂടാതെ റോഡ് ഐലന്‍ഡ്. ഹവായ് എന്നിവിടങ്ങളില്‍ നിന്ന് കൂടുതല്‍ കേസുകള്‍ കണ്ടെത്തിയിട്ടുണ്ട്. യുഎസില്‍ റിപ്പോര്‍ട്ട് ചെയ്ത് ആകെ കേസുകള്‍ കുറവാണെങ്കിലും ഈ വകഭേദത്തിന് വ്യാപനശേഷി കൂടുതലാണെന്ന് നെവാഡ സര്‍വകലാശാലയിലെ മൈക്രോബയോളജി ആന്‍ഡ് ഇമ്യൂണോളജി പ്രൊഫസര്‍ ഡോ. സുഭാഷ് വര്‍മ മുന്നറിയിപ്പ് നല്‍കി. ഡിസിസി ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. എന്‍ബി.1.8.1 ബാധിതരായ യാത്രക്കാര്‍ ജപ്പാന്‍, ദക്ഷിണ കൊറിയ, ഫ്രാന്‍സ്, തായ്‌ലന്‍ഡ്,…

    Read More »
  • Crime

    വാഹനത്തിന് മുന്നിലേക്ക് ചാടിയെന്ന് ആരോപണം; അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദിച്ചു, പ്രതികള്‍ അറസ്റ്റില്‍

    പാലക്കാട്: വാഹനത്തിനു മാര്‍ഗതടസ്സമുണ്ടാക്കിയെന്നാരോപിച്ച് അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ മര്‍ദിച്ച് വൈദ്യുതിത്തൂണില്‍ കെട്ടിയിട്ട സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. ആലപ്പുഴ സ്വദേശി വിഷ്ണുദാസ് (31), ഷോളയൂര്‍ സ്വദേശി റെജി മാത്യു (21) എന്നിവരാണ് അറസ്റ്റിലായത്. ക്ഷീരസംഘങ്ങളില്‍നിന്നു പാല്‍ ശേഖരിക്കുന്ന വാഹനത്തിന്റെ ഡ്രൈവറും സഹായിയുമാണ് ഇവര്‍. അഗളി ചിറ്റൂര്‍ ഉന്നതിയിലെ സിജു (19) ആണു ക്രൂരമര്‍ദനത്തിന് ഇരയായത്. 24ന് ഉച്ചകഴിഞ്ഞു നാലോടെ ചിറ്റൂര്‍ – പുലിയറ റോഡില്‍ കട്ടേക്കാടാണു സംഭവം. റോഡിലൂടെ നടന്നുവരികയായിരുന്ന സിജു കാല്‍തെറ്റി വീണപ്പോള്‍, മനഃപൂര്‍വം വാഹനത്തിനു മുന്നില്‍ വീണതാണെന്നു പറഞ്ഞ്, അതുവഴി വന്ന പിക്കപ് വാനിലെ 2 പേര്‍ മര്‍ദിച്ചു എന്നാണു മൊഴി. മര്‍ദനം സഹിക്കാനാവാതെ സിജു കല്ലെടുത്തെറിഞ്ഞു. ഏറു കൊണ്ടു പിക്കപ്പിന്റെ ചില്ലുപൊട്ടി. തുടര്‍ന്ന് വണ്ടിയിലുണ്ടായിരുന്നവര്‍ യുവാവിനെ റോഡരികിലെ വൈദ്യുതിത്തൂണില്‍ കെട്ടിയിട്ടു. അര മണിക്കൂറിനു ശേഷം അതുവഴി വന്ന പരിചയക്കാരാണ് അഴിച്ചുവിട്ടത്. മര്‍ദനമേറ്റതിന്റെയും കെട്ടിയിട്ടതിന്റെയും പരുക്കുകളോടെ അഗളി ആശുപത്രിയിലെത്തിച്ച യുവാവിനെ ഡ്യൂട്ടി ഡോക്ടര്‍ മരുന്നു നല്‍കി പറഞ്ഞയച്ചു. അസ്വസ്ഥതകള്‍ കൂടുതലായതോടെ…

    Read More »
  • Breaking News

    ഇവിടെ എല്ലാം തയാർ!! സഹകരിക്കണോ, വേണ്ടയോയെന്ന് അൻവറിനു തീരുമാനിക്കാം, അൻവർ തീരുമാനം പ്രഖ്യാപിച്ചാൽ യുഡിഎഫ് തങ്ങളുടെ അഭിപ്രായം പറയും- വിഡി സതീശൻ

    നിലമ്പൂർ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ സഹകരിക്കണോ, വേണ്ടയോയെന്ന് പിവി അൻവറിന് തീരുമാനിക്കാമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇവിടെ എല്ലാം സജ്ജമാണ്. എല്ലാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളും നടത്തിയാണ് യുഡിഎഫ് മുന്നോട്ടു പോകുന്നതെന്നും വിഡി സതീശൻ പറഞ്ഞു. യുഡിഎഫിൽ വലിയ കുഴപ്പമാണെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞത്. യുഡിഎഫിൽ ഒരു കുഴപ്പവുമില്ലെന്നും സതീശൻ കൂട്ടിച്ചേർത്തു. അതേസമയം അൻവർ തീരുമാനം പ്രഖ്യാപിച്ചാൽ യുഡിഎഫ് തങ്ങളുടെ അഭിപ്രായം പറയുമെന്നും സതീശൻ പറഞ്ഞു. യുഡിഎഫ് നേതൃയോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു വിഡി സതീശൻ. തിരഞ്ഞെടുപ്പുമായും സ്ഥാനാർഥിയുടെ പ്രചരണവുമായും അൻവർ സഹകരിച്ചാൽ തീർച്ചയായും തങ്ങൾ ഒരുമിച്ചു പോകുമെന്ന് വിഡി സതീശൻ പറഞ്ഞു. യുഡിഎഫിൽ ഒരു കരിയില പോലും അനങ്ങാതെ എല്ലാവരും ഒറ്റക്കെട്ടായാണ് സ്ഥാനാർത്ഥിയെ തീരുമാനിച്ചത്. എല്ലാ ഘടകകക്ഷി നേതാക്കളുടെയും പൂർണമായ അനുമതിയോടെയാണ് കോൺഗ്രസിലെ മുഴുവൻ നേതാക്കളുടെയും ഏകകണ്ഠമായ തീരുമാനത്തിലൂടെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങിയിരിക്കുന്നത്. അതുപോലെ ഏത് സമയത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലും അതിന്റെ പ്രവർത്തനങ്ങൾ 24 മണിക്കൂറിനകം ആരംഭിക്കാവുന്ന…

    Read More »
  • Breaking News

    മാസപ്പിറവി ദൃശ്യമായില്ല, കേരളത്തിൽ ബലി പെരുന്നാൾ ജൂൺ 7ന്

    കോഴിക്കോട്: മാസപ്പിറവി ദൃശ്യമാവാത്ത സാഹചര്യത്തിൽ കേരളത്തിൽ ബലി പെരുന്നാൾ ജൂൺ 7 ന് . ദുൽഹിജ്ജ ഒന്നിനും ബലി പെരുന്നാൾ ജൂൺ 7 ശനിയാഴ്ചയും ആയിരിക്കും. ചൊവ്വാഴ്ച മാസപ്പിറവി കാണാത്തതിനാൽ ബുധനാഴ്ച ദുൽഖഅദ് 30 പൂർത്തിയാക്കി മറ്റന്നാൾ ദുൽഹിജ്ജ ഒന്ന് ആയിരിക്കുമെന്ന് പാളയം ഇമാം ഡോ വിപി സുഹൈബ് മൗലവിയും വ്യക്തമാക്കി. അതേസമയം, ബലിപെരുന്നാൾ പ്രമാണിച്ച് ഗൾഫ് രാജ്യങ്ങളിൽ അവധി പ്രഖ്യാപിച്ചു കഴിഞ്ഞു. ബലിപെരുന്നാളിനോടനുബന്ധിച്ച് അഞ്ച് ദിവസത്തെ ഔദ്യോഗിക അവധിയാണ് ഖത്ത‍ർ പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തിൻറെ ഔദ്യോഗിക പൊതു അവധി സംബന്ധിച്ച മന്ത്രിസഭാ തീരുമാനത്തിന് അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനി അംഗീകാരം നൽകിയിരുന്നു. കുവൈത്തിൽ ബലിപെരുന്നാൾ ജൂൺ ആറിന് ആയിരിക്കുമെന്ന് അൽ ഉജൈരി സയൻറിഫിക് സെൻറർ നേരത്തെ അറിയിച്ചിരുന്നു.

    Read More »
  • Breaking News

    പോലീസിനും ഭർതൃ വീട്ടുകാർക്കുമെതിരെ ഫേസ്ബുക്കിൽ പോസ്റ്റിട്ട് കാണാതായ പഞ്ചായത്തംഗത്തേയും മക്കളേയും ലോഡ്ജിൽ കണ്ടെത്തി

    കോട്ടയം: പോലീസിനും ഭർതൃ വീട്ടുകാർക്കുമെതിരെ ഫേസ്ബുക്കിൽ പോസ്റ്റിട്ട ശേഷം അതിരമ്പുഴയിൽനിന്നു കാണാതായ പഞ്ചായത്തംഗമായ യുവതിയെയും രണ്ടു മക്കളെയും കണ്ടെത്തി. അതിരമ്പുഴ പഞ്ചായത്ത് 20–ാം വാർഡ് അംഗം ഐസി സാജനെയും രണ്ടു പെൺമക്കളെയുമാണ് എറണാകുളത്തെ ലോഡ്ജിൽനിന്ന് കണ്ടെത്തിയത്. യുവതിയുടെ മൊബൈൽ സിഗ്നൽ കേന്ദ്രീകരിച്ച് ഏറ്റുമാനൂർ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് എറണാകുളത്തുനിന്ന് ഇവരെ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ മുതലാണ് ഐസിയെയും മക്കളെയും കാണാതായത്. ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പോലീസ് അന്വേഷണം. കാണാതാകുന്നതിനു മുൻപ് ഐസി ഫേസ്ബുക്കിൽ ഭർതൃവീട്ടുകാർക്കും പോലീസിനുമെതിരെ പോസ്റ്റിട്ടിരുന്നു. ഐസിയുടെ ഭർത്താവ് സാജൻ രണ്ടു വർഷം മുൻപു മരിച്ചിരുന്നു. ഇതേത്തുടർന്ന് ഭർത്താവിന്റെ ബന്ധുക്കളിൽനിന്നു സ്വത്ത് വീതം വച്ച് നൽകണമെന്നാവശ്യപ്പെട്ട് ഐസി ഏറ്റുമാനൂർ പോലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ സ്വത്ത് വിഹിതമായി 60 ലക്ഷം രൂപ ഐസിക്ക് നൽകാൻ പോലീസ് നിർദേശിച്ചു. ഇതിൽ ആദ്യഗഡുവായി 10 ലക്ഷം രൂപ നൽകുകയും ചെയ്തു. ബാക്കിയുള്ള 50 ലക്ഷം രൂപ നൽകാൻ വൈകിയതിനു പിന്നാലെയാണ്…

    Read More »
Back to top button
error: