Month: May 2025
-
Breaking News
ആലപ്പുഴയിൽ 17 കാരിയും 38 കാരനും ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്തു
ആലപ്പുഴ: കരുവാറ്റയിൽ ട്രെയിനിനു മുന്നിൽ ചാടി യുവാവും വിദ്യാർഥിനിയും ആത്മഹത്യ ചെയ്തു. ചെറുതന കാനകേയിൽ ശ്രീജിത്ത് (38), പള്ളിപ്പാട് സ്വദേശി ദേവു (17) എന്നിവരാണ് ട്രെയിനിനു മുന്നിൽ ചാടി മരിച്ചത്. ബുധനാഴ്ച രാവിലെ പതിനൊന്നരയോടെ കരുവാറ്റ റെയിൽവേ ക്രോസിനു സമീപമാണ് സംഭവം. ഇരുവരും തിരുവനന്തപുരത്തുനിന്ന് മുംബൈയിലേക്ക് പോയ നേത്രാവതി എക്സ്പ്രസിനു മുന്നിലേക്ക് എടുത്തുചാടുകയായിരുന്നു. സംഭവത്തെ തുടർന്ന് ട്രെയിൻ ഹരിപ്പാട് 20 മിനിറ്റോളം പിടിച്ചിട്ടു. വിവാഹിതനായ ശ്രീജിത്ത്, രണ്ടു മക്കളുടെ പിതാവാണ്.
Read More » -
Breaking News
പാക്കിസ്ഥാനെ കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ കഴിയില്ല!! അതിർത്തിയിൽ നുഴഞ്ഞുകയറ്റവും മറ്റ് പ്രകോപനങ്ങളും ഉണ്ടാകുമെന്ന് വിവരങ്ങളുണ്ട്, ഓപ്പറേഷൻ സിന്ദൂർ പൂർണമായും അവസാനിപ്പിക്കില്ല- ബിഎസ്എഫ്
ന്യൂഡൽഹി: പാക്കിസ്ഥാനെ ഒരു കാലത്തും വിശ്വസിക്കാൻ കഴിയില്ല, അതിനാൽ ഓപ്പറേഷൻ സിന്ദൂർ പൂർണമായും അവസാനിപ്പിക്കില്ലെന്ന് അറിയിച്ച് ബിഎസ്എഫ് (ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ്). ദൗത്യത്തെക്കുറിച്ച് വിശദീകരിക്കാൻ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ ബിഎസ്എഫ് ജമ്മു ഐജി ശശാങ്ക് ആനന്ദ് ആണ് ദൗത്യം അവസാനിപ്പിച്ചിട്ടില്ലെന്നും അത് തുടരുമെന്നും വ്യക്തമാക്കിയത്. പാക്കിസ്ഥാനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ലെന്നും അതിർത്തിയിൽ നുഴഞ്ഞുകയറ്റവും മറ്റ് പ്രകോപനങ്ങളും ഉണ്ടാകുമെന്ന് വിവരങ്ങളുണ്ടെന്നും ബിഎസ്എഫ് പറഞ്ഞു. ഇക്കാരണത്താലാണ് ഓപ്പറേഷൻ സിന്ദൂർ പൂർണമായും നിർത്തലാക്കാത്തത്. അതിർത്തികളിൽ കൃത്യമായ നിരീക്ഷണവും സുരക്ഷയും ഇപ്പോഴും തുടരുകയാണ്. ഒരു കാരണവശാലും അതിൽ വിട്ടുവീഴ്ച ചെയ്യാൻ സൈന്യം തയാറല്ല എന്നും ശശാങ്ക് ആനന്ദ് കൂട്ടിച്ചേർത്തു. കൂടാതെ ദൗത്യത്തിന്റെ സമയത്ത് ഫോർവേഡ് പോസ്റ്റുകൾ കൈകാര്യം ചെയ്യുന്നതിൽ മാതൃകാപരമായ ധൈര്യം കാഴ്ചവച്ച വനിതാ സൈനികരെയും അദ്ദേഹം അഭിനന്ദിച്ചു. പാക് ഷെല്ലാക്രമണം നടക്കുന്നതിനിടെയും ഭീകരർ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ചിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. മെയ് ഒമ്പത്, പത്ത് തീയതികളിലാണ് അഖ്‌നൂർ അതിർത്തികളിൽ പാക്കിസ്ഥാൻ പ്രകോപനമില്ലാതെ വെടിയുതിർത്തത്. ലഷ്കർ ബന്ധമുള്ള…
Read More » -
Crime
യുവാവിനെ ആക്രമിച്ച് ഫോണും പണവും കവര്‍ന്ന കേസ്; പ്രായപൂര്‍ത്തിയാകാത്ത കുട്ടിയടക്കം മൂന്നു പേര്‍ പിടിയില്‍
കോഴിക്കോട്: ഇന്ത്യന്‍ കോഫി ഹൗസില്‍നിന്ന് ജോലികഴിഞ്ഞ് പോവുകയായിരുന്ന യുവാവിനെ ആക്രമിച്ച് ഫോണും പണവും കവര്‍ന്ന കേസില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയടക്കം മൂന്നു പേരെ പോലിസ് അറസ്റ്റ് ചെയ്തു. മുഖദാര്‍ സ്വദേശികളായ കളരിവീട്ടില്‍ മുഹമ്മദ് അജ്മല്‍ (22) മറക്കുംകടവ് വീട്ടില്‍ മുഹമ്മദ് അഫ്‌സല്‍ (22) ഇരുവരുടെയും സുഹൃത്തായ പ്രായപൂര്‍ത്തിയാകാത്തയാള്‍ എന്നിവരാണ് കസബ പോലീസിന്റെ പിടിയിലായത്. മേയ് 15-ന് രാത്രിയാണ് സംഭവം. ഇന്ത്യന്‍ കോഫി ഹൗസില്‍നിന്ന് ജോലികഴിഞ്ഞ് പോവുകയായിരുന്ന കണ്ണൂര്‍ സ്വദേശിയായ യുവാവാണ് ആക്രമിക്കപ്പെട്ടത്. യുവാവിനെ അടിച്ചു പരിക്കേല്‍പ്പിച്ച് ബാങ്ക് അക്കൗണ്ടിന്റെ പാസ്വേഡ് ഭീഷണിപ്പെടുത്തി വാങ്ങുകയും മൊബൈല്‍ഫോണ്‍ പിടിച്ചുപറിച്ചു കൊണ്ടുപോവുകയുമായിരുന്നു. മൂവരും ചേര്‍ന്ന് യുവാവിന്റെ അക്കൗണ്ടിലുണ്ടായിരുന്ന 19,000 രൂപ് ട്രാന്‍സ്ഫര്‍ചെയ്‌തെടുക്കുകയുംചെയ്തു. പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുന്‍പാകെ ഹാജരാക്കി. പിന്നീട് പിതാവിന്റെകൂടെ പറഞ്ഞയക്കുകയും മറ്റുരണ്ടുപേരെ കോടതിയില്‍ ഹാജരാക്കുകയുംചെയ്തു. കസബ ഇന്‍സ്‌പെക്ടര്‍ കിരണ്‍ സി. നായരുടെ നേതൃത്വത്തില്‍ എസ്‌ഐ സനീഷ്, എഎസ്‌ഐ സജേഷ്‌കുമാര്‍, എസ്സിപിഒമാരായ രഞ്ജിത്ത്, വിപിന്‍ ചന്ദ്രന്‍, സുമിത് ചാള്‍സ്, സിപിഒ വിപിന്‍രാജ് എന്നിവരായിരുന്നു…
Read More » -
Breaking News
വിഷു ബംപർ കോഴിക്കോട് വിറ്റ ടിക്കറ്റിന്, ടിക്കറ്റ് നമ്പർ VD204266, ആ ഭാഗ്യശാലി ആരായാലും കടന്നു വരൂ, കടന്നു വരൂ…
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വിഷു ബംപർ നറുക്കെടുപ്പ് ആരംഭിച്ചു. ഒന്നാം സമ്മാനമായ 12 കോടി VD204266 നമ്പർ ടിക്കറ്റ് നേടി. കോഴിക്കോട് ജില്ലയിൽ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം നേടിയ വിജയ നമ്പരുകൾ VA 699731 VB 207068 VC 263289 VD 277650 VE 758876 VG 203046 മൂന്നാം സമ്മാനം നേടിയ വിജയ നമ്പരുകൾ VA 223942 VB 207548 VC 518987 VD 682300 VE 825451 VG 273186 ആറു പരമ്പരകളിലായുള്ള ടിക്കറ്റിന് 300 രൂപയാണ് വില. പതിവുപോലെ ഇത്തവണയും പാലക്കാടുതന്നെയാണ് വില്പനയിൽ ഒന്നാം സ്ഥാനത്ത്. 9,21,020 ടിക്കറ്റുകളാണ് ജില്ലയിൽ വിറ്റുപോയത്. രണ്ടാം സ്ഥാനത്ത് തിരുവനന്തപുരവും മൂന്നാം സ്ഥാനത്ത് തൃശ്ശൂർ ജില്ലയുമാണ് മുന്നിലുള്ളത്. രണ്ടാം സമ്മാനമായി ആറു പരമ്പരകളിലും ഓരോ കോടി രൂപ വീതം നൽകുന്ന വിഷു ബമ്പറിന് 300 രൂപയിൽ അവസാനിക്കുന്ന മികച്ച സമ്മാനഘടനയാണുള്ളത്. തിങ്കളാഴ്ച വൈകീട്ട് നാലുമണി വരെയുള്ള…
Read More » -
Crime
മൂപ്പര്‍ക്കിത് സ്ഥിരം പണിയാ! വിവാഹവാഗ്ദാനം നല്‍കി വേറെ രണ്ട് യുവതികളെയും ചൂഷണം ചെയ്തു; സുകാന്ത് ജൂണ്‍ 10 വരെ റിമാന്‍ഡില്‍
കൊച്ചി: ഐബി ഉദ്യോഗസ്ഥയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതി സുകാന്തിനെതിരേയുള്ള റിമാന്‍ഡ് റിപ്പോര്‍ട്ടിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സുകാന്ത് വേറെയും സ്ത്രീകളെ പീഡിപ്പിച്ചുവെന്നും ഇവരില്‍നിന്ന് സാമ്പത്തിക നേട്ടം ഉണ്ടാക്കിയതിന് തെളിവുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. അറസ്റ്റിലായ സുകാന്തിനെ ജൂണ്‍ പത്താംതീയതി വരെയാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. ഐബി ഉദ്യോഗസ്ഥയുടെ മരണത്തിന് പിന്നാലെ ഒളിവില്‍ പോയ സുകാന്ത് കഴിഞ്ഞ ദിവസമാണ് കൊച്ചി ഡിസിപിക്ക് മുമ്പില്‍ ഹാജരായത്. തുടര്‍ന്ന് ഇന്ന് വഞ്ചിയൂര്‍ കോടതിയില്‍ ഹാജരാക്കി. ഇയാളെ ഒളിവില്‍ പോകാന്‍ സഹായിച്ച അമ്മാവന്‍ മോഹനനെ കേസില്‍ രണ്ടാം പ്രതിയായി ചേര്‍ത്തിട്ടുണ്ട്. തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത ഐബി ഉദ്യോഗസ്ഥയ്ക്ക് പുറമെ മറ്റു രണ്ടു യുവതികളെ കൂടി ഇയാള്‍ ചൂഷണം ചെയ്തതായി തെളിയിക്കുന്ന വിവരങ്ങളാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. സഹപ്രവര്‍ത്തകയായിരുന്ന യുവതി, ഇയാള്‍ക്കൊപ്പം ജയ്പുരില്‍ ഐഎഎസ് പരീക്ഷാ പരിശീലനത്തിന് ഉണ്ടായിരുന്ന മറ്റൊരു യുവതി എന്നിവരെ ശാരീരികമായും സാമ്പത്തികമായും സുകാന്ത് ചൂഷണം ചെയ്തതായാണ് റിപ്പോര്‍ട്ട്. വിവാഹ വാഗ്ദാനം നല്‍കിയാണ് ഇയാള്‍ യുവതികളെ ചൂഷണം…
Read More » -
Kerala
മുങ്ങിയ കപ്പലിലെ 13 കാര്‍ഗോകളില്‍ എന്ത്? ദുരൂഹത തുടരുന്നു; വ്യക്തത വരുത്താതെ അധികൃതര്‍
കൊച്ചി: അറബിക്കടലില്‍ ലൈബീരിയന്‍ കണ്ടെയ്‌നര്‍ കപ്പലായ ‘എംഎസ്സി എല്‍സ- 3’ മുങ്ങി മൂന്ന് ദിവസം കഴിഞ്ഞിട്ടും കപ്പലിനൊപ്പം മുങ്ങിയ അപകടകരമായ ചരക്കിനെക്കുറിച്ചുള്ള ആശങ്കകള്‍ പരിഹരിക്കാന്‍ കഴിയാതെ അധികൃതര്‍. കപ്പലിലെ 643 കണ്ടെയ്‌നറുകളില്‍ 13 എണ്ണം അപകടകരമായ കാര്‍ഗോകളും 12 എണ്ണം കാല്‍സ്യം കാര്‍ബൈഡും ആണെന്നാണ് കോസ്റ്റ് ഗാര്‍ഡ് നല്‍കുന്ന വിവരം. എന്നാല്‍ അപകടകരമായ ചരക്കിനെക്കുറിച്ച് മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനിയില്‍ നിന്നോ എംഎസ്സി എല്‍സ മൂന്നിന്റെ ഉടമകളില്‍ നിന്നോ, തുറമുഖ അധികൃതരില്‍ നിന്നോ, കസ്റ്റംസ് വകുപ്പില്‍ നിന്നോ തൃപ്തികരമായ വിശദീകരണം ലഭിക്കാത്തത് ദുരൂഹത വര്‍ദ്ധിപ്പിക്കുകയാണ്. ‘കോസ്റ്റ് ഗാര്‍ഡിന്റെ വേഗത്തിലുള്ള നടപടി എണ്ണ ചോര്‍ച്ച നിയന്ത്രിക്കാന്‍ സഹായിച്ചു. കാല്‍സ്യം കാര്‍ബൈഡിന്റെ മലിനീകരണവും പാരിസ്ഥിതിക ആഘാതവും ഏതാനും നോട്ടിക്കല്‍ മൈലുകളില്‍ മാത്രമായി പരിമിതപ്പെടുത്തുമെന്നും കടല്‍ പ്രക്ഷുബ്ധമാകുന്നതിനാല്‍ അത് അലിഞ്ഞുപോകുമെന്നും വിദഗ്ദ്ധര്‍ പറഞ്ഞു. എന്നാലും അപകടകരമായ ചരക്കുകള്‍ വഹിക്കുന്ന 13 കണ്ടെയ്‌നറുകളെക്കുറിച്ച് ഒരു വിവരവുമില്ല. സംശയങ്ങള്‍ ദൂരീകരിക്കുകയും ഉപജീവനമാര്‍ഗ്ഗത്തെക്കുറിച്ച് ആശങ്കാകുലരായ മത്സ്യത്തൊഴിലാളികളെ ബോധ്യപ്പെടുത്തുകയും ചെയ്യേണ്ടത് ഷിപ്പിംഗ് ഡയറക്ടര്‍…
Read More » -
Breaking News
മനുഷ്യ അസ്ഥികൾ പൊടിച്ച് വിവിധ വിഷവസ്തുക്കളുമായി സംയോജിപ്പിച്ചുണ്ടാക്കുന്ന സിന്തറ്റിക് മയക്കുമരുന്നുമായി ബ്രിട്ടീഷ് യുവതി പിടിയിൽ, പിടികൂടിയത് 28 കോടി രൂപയുടെ മയക്കുമരുന്ന് ശേഖരം, കുഷ് ലഹരി നിർമാണത്തിനായി ശവകുടീരങ്ങൾ തകർത്ത് അസ്ഥികൂടങ്ങൾ മോഷ്ടിക്കുന്നതായി ബിബിസി റിപ്പോർട്ട്
കൊളംബോ: മനുഷ്യ അസ്ഥികൾ കൊണ്ട് നിർമ്മിച്ച അതി മാരകമായ പുതിയതരം സിന്തറ്റിക് മയക്കുമരുന്നുമായി ബ്രിട്ടീഷ് യുവതി പിടിയിൽ. 100 പൗണ്ടിലധികം (ഏകദേശം 45 കിലോഗ്രാം) ലഹരിയുമായി 21 വയസുകാരി യുകെയിലെ മുൻ ഫ്ലൈറ്റ് അറ്റൻഡന്റായ ഷാർലറ്റ് മെയ് ലീയാണ് ശ്രീലങ്കയിൽ പിടിയിലായത്. കുറ്റം തെളിഞ്ഞാൽ ഇവർക്ക് 25 വർഷംവരെ തടവ് ശിക്ഷ ലഭിക്കുമെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്. ഈ മാസം ആദ്യം ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയിലെ ബന്ദാരനായകെ വിമാനത്താവളത്തിൽ വെച്ചാണ് ഇവർ അറസ്റ്റിലായത്. ബിബിസി റിപ്പോർട്ട് പ്രകാരം 3.3 മില്യൺ ഡോളർ (ഏകദേശം 28 കോടി രൂപ) വിലമതിക്കുന്ന മയക്കുമരുന്ന് ശേഖരമാണ് യുവതിയുടെ സ്യൂട്ട്കേസുകളിൽ സൂക്ഷിച്ചിരുന്നത്. എന്നാൽ ലഹരിമരുന്നുകളുടെ ശേഖരം എങ്ങനെ തന്റെ പെട്ടിക്കുള്ളിൽ വന്നുവെന്ന് അറിയില്ലെന്നു യുവതി പറയുന്നു. നിലവിൽ വടക്കൻ കൊളംബോയിലുള്ള ഒരു ജയിലിലാണ് അവരെ തടവിൽ പാർപ്പിച്ചിരിക്കുന്നത്. ‘കുഷ്’ എന്ന പേരിൽ അറിയപ്പെടുന്ന മനുഷ്യ അസ്ഥികൾകൊണ്ട് ഉണ്ടാക്കുന്ന ഈ ലഹരിമരുന്ന് ഏഴ് വർഷങ്ങൾക്ക് മുമ്പ് പടിഞ്ഞാറൻ ആഫ്രിക്കയിലാണ്…
Read More » -
Crime
കാലടിയില്‍ യുവതി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍; മൃതദേഹം കണ്ടത് ഇളയമകന്‍
എറണാകുളം: കാലടി നീലീശ്വരത്ത് യുവതിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ജിജിഷ സതീഷ് (29) ആണ് മരിച്ചത്. വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമാണ് ജിജിഷ. ഭര്‍ത്താവിനും കുട്ടികള്‍ക്കുമൊപ്പം നീലീശ്വരത്ത് വാടക വീട്ടിലാണ് ഇവര്‍ താമസിക്കുന്നത്. ചൊവ്വാഴ്ച രാത്രി 12 മണിയോടെ ഇളയമകനാണ് തൂങ്ങിയ നിലയില്‍ ജിജിഷയെ കണ്ടത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രിയില്‍. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
Read More » -
Crime
ഇടപ്പള്ളിയില്‍നിന്ന് കാണാതായ വിദ്യാര്‍ഥിയെ തൊടുപുഴയില്‍ കണ്ടെത്തി; ഒപ്പമുണ്ടായിരുന്ന ആള്‍ക്കെതിരെ പോക്‌സോ കേസ്
കൊച്ചി: ഇന്നലെ രാവിലെ ഇടപ്പള്ളിയില്‍ നിന്ന് കാണാതായ 13കാരനെ കണ്ടെത്തിയ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. തൊടുപുഴ ബസ് സ്റ്റാന്‍ഡില്‍നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കൈനോട്ടക്കാരനായ ശശികുമാറാണ് കുട്ടിയെക്കുറിച്ചുള്ള വിവരങ്ങള്‍ കുടുംബത്തെ വിളിച്ച് അറിയിച്ചത്. എന്നാല്‍ കുട്ടിയെയും ശശികുമാറിനെയും വിശദമായി ചോദ്യം ചെയ്തതോടെ കേസില്‍ പോക്‌സോ വകുപ്പുകള്‍ ചുമത്തി. ഇടപ്പള്ളിയിലെ പബ്ലിക് സ്‌കൂളില്‍ എട്ടാം ക്ലാസ് സേ പരീക്ഷയെഴുതാന്‍ പോയ കുട്ടിയെയാണ് കാണാതായത്. രാവിലെ 8.50ന് പിതാവാണ് സ്‌കൂട്ടറില്‍ സ്‌കൂളില്‍ വിട്ടത്. മഴയായത് കാരണം പരീക്ഷ എഴുതിക്കഴിഞ്ഞ കുട്ടിയെ ഉത്തരപേപ്പര്‍ വാങ്ങി അദ്ധ്യാപിക നേരത്തെ വിട്ടു. പുറത്തിറങ്ങിയ കുട്ടി പക്ഷേ ഉച്ചയ്ക്ക് ഒരു മണിയായിട്ടും വീട്ടിലെത്തിയില്ല. ഇതോടെ പിതാവ് സ്‌കൂളില്‍ വിളിച്ച് അന്വേഷിക്കുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. കൊച്ചിയില്‍ നിന്നും പോയ കുട്ടി വൈകിട്ട് ആറുമണിയോടെയാണ് തൊടുപുഴ ബസ് സ്റ്റാന്‍ഡിലെത്തിയത്. രാത്രിയായതോടെ ഭയന്ന് കുട്ടി അടുത്തുകണ്ട ശശികുമാറിനോട് സഹായം ചോദിച്ചു. തന്നെ തിരിച്ച് വീട്ടിലെത്തിക്കാമോയെന്ന് ചോദിച്ചപ്പോള്‍ സഹായിക്കാമെന്ന് ശശികുമാര്‍ പറഞ്ഞു. എന്നാല്‍…
Read More »
