IndiaNEWS

പാക്ക് ഷെല്ലാക്രമണത്തില്‍ പരുക്കേറ്റ ബിഎസ്എഫ് ജവാന് വീരമൃത്യു; വിവാഹം കഴിഞ്ഞിട്ട് രണ്ടു മാസം; ‘ഓപ്പറേഷന്‍ കെല്ലെറു’മായി ഇന്ത്യയുടെ തിരിച്ചടി

പട്‌ന: പാക്ക് ആക്രമണത്തില്‍ ഒരു ബിഎസ്എഫ് ജവാനു കൂടി വീരമൃത്യു. മേയ് 9ന് പാക്കിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന രാംബാബു പ്രസാദാണ് മരിച്ചത്. സിവാന്‍ ജില്ലയിലെ ഗൗതം ബുദ്ധ നഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള വാസില്‍പുര്‍ ഗ്രാമത്തിലെ താമസക്കാരനാണ് രാംബാബു. നാളെ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം നടക്കും.

രാംബാബുവിനു പരുക്കേറ്റെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ജമ്മു കശ്മീരിലെത്തിയിരുന്നു. ഈ വര്‍ഷം ഫെബ്രുവരിയിലാണ് രാംബാബു പ്രസാദ് വിവാഹിതനായത്. സൈനിക സേവനം നടത്തണമെന്ന് കുട്ടിക്കാലം മുതല്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.

Signature-ad

കശ്മീരില്‍ സൈന്യം ഭീകരര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. ജമ്മു കശ്മീരിലെ ഷോപിയാനില്‍ 3 ലഷ്‌കറെ തയിബ ഭീകരരെ ഇന്നലെ സുരക്ഷാസേന വധിച്ചിരുന്നു. ദക്ഷിണ കശ്മീരിലെ ഷുക്രൂ കെല്ലെര്‍ മേഖലയില്‍ ഇന്നലെ പുലര്‍ച്ചെ നടന്ന ‘ഓപ്പറേഷന്‍ കെല്ലെര്‍’ ദൗത്യത്തില്‍ ലഷ്‌കര്‍ കമാന്‍ഡറും പല ഭീകരാക്രമണക്കേസുകളില്‍ പ്രതിയുമായ ഷാഹിദ് അഹമ്മദ് കുട്ടേ, അദ്‌നാന്‍ ഷാഫി ധര്‍ എന്നിവരാണു കൊല്ലപ്പെട്ടത്. മൂന്നാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല.

 

Back to top button
error: