Month: April 2025
-
Crime
ഓണ്‍ലൈനായി പശുവില്‍പന; കര്‍ഷകന്‍ കബളിപ്പിക്കപ്പെട്ടു, തട്ടിപ്പുകാര്‍ കവര്‍ന്നത് ഒരു ലക്ഷം രൂപ!
കണ്ണൂര്‍: പലതരം ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ പശുക്കച്ചവടത്തിന്റെ പേരില്‍ ഓണ്‍ലൈന്‍ വഴി പണം തട്ടിയെടുത്ത സംഭവം മുന്‍പ് കേട്ടു കേള്‍വി പോലുമുണ്ടാകില്ല. മട്ടന്നൂരിലാണ് പശുക്കളെ നല്‍കാം എന്ന് വാഗ്ദാനം ചെയ്ത് മുന്‍ പ്രവാസിയില്‍ നിന്ന് ഒരു ലക്ഷം രൂപ തട്ടിയെടുത്തത്. സംഭവത്തില്‍ കണ്ണൂര്‍ സൈബര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇത്തിരി തേങ്ങാ പിണ്ണാക്ക്,ഇത്തിരി പരുത്തിക്കുരു, ഇത്തിരി തവിട്, ഇത്രയും കൊടുത്താല്‍ പാല് ശറപറാന്ന് ഒഴുകും. പരസ്യം വന്നത് രാജസ്ഥാനിലെ യൂട്യൂബറുടെ പേജില്‍. ഇത് കണ്ട മട്ടന്നൂര്‍ കുമ്മാനം സ്വദേശി റഫീഖ് 10 പശുക്കളെയും രണ്ട് എരുമകളെയും ഓര്‍ഡര്‍ ചെയ്തു. ആകെ 5,60,000 രൂപ. ഒരു ലക്ഷം അഡ്വാന്‍സ്. ബാക്കി തുക പശുക്കള്‍ വീട്ടിലെത്തുമ്പോള്‍ നേരിട്ട് നല്‍കണമെന്നായിരുന്നു കരാര്‍. വില്‍പ്പനക്കാരന്‍ എന്ന് പരിചയപ്പെടുത്തിയ ആള്‍ അയാളുടെ ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, പശു ഫാമിന്റെ ചിത്രങ്ങള്‍ എല്ലാം അയച്ചു നല്‍കി. കരാര്‍ പ്രകാരം റഫീഖ് 25,000 രൂപ ബാങ്ക്…
Read More » -
Crime
ഇന്‍സ്റ്റഗ്രാമിലൂടെ ഭീഷണിപ്പെടുത്തിയെന്നാരോപണം; യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു, അറസ്റ്റ്
ആലപ്പുഴ: ഇന്‍സ്റ്റഗ്രാമിലൂടെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസില്‍ പ്രതികള്‍ അറസ്റ്റില്‍. ആലപ്പുഴ മുല്ലാത്ത് വാര്‍ഡില്‍ സുമി മന്‍സിലില്‍ സുരാജ് (42), ആലിശ്ശേരി വാര്‍ഡില്‍ അരയന്‍പറമ്പ് എസ്എന്‍ സദനത്തില്‍ അരുണ്‍ (29), ആറാട്ടുവഴി പുതുവല്‍ പുരയിടത്തില്‍ അനീഷ് (32), വണ്ടാനം പുതുവല്‍ വീട്ടില്‍ റിന്‍ഷാദ് (29) എന്നിവരെയാണ് സൗത്ത് പോലീസ് അറസ്റ്റുചെയ്തത്. തിരുവമ്പാടി കടവത്തുശ്ശേരിയില്‍ അല്‍ത്താഫി (20)നെ വീട്ടില്‍നിന്നു തട്ടിക്കൊണ്ടുപോയി മര്‍ദിച്ചെന്നാണ് കേസ്. ചൊവ്വാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു സംഭവം. ഇന്‍സ്റ്റഗ്രാമിലൂടെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് അല്‍ത്താഫിന്റെ വീട്ടിലെത്തിയ സുരാജും സുഹൃത്തുക്കളും അമ്മയെയും സഹോദരിയെയും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. അല്‍ത്താഫിനെ മര്‍ദിച്ചവശനാക്കി സൂരജിന്റെ വീട്ടിലേക്കു കൊണ്ടുപോയി, അവിടെവെച്ചും മര്‍ദിച്ചു.
Read More » -
Crime
ഡ്രൈവര്‍ മദ്യപിച്ചെന്ന് ആരോപിച്ച് കെഎസ്ആര്‍ടിസി ബസ് തടഞ്ഞു, നിര്‍ബന്ധിപ്പിച്ച് വൈദ്യപരിശോധന; മൂന്നുപേര്‍ അറസ്റ്റില്‍
മലപ്പുറം: ഡ്രൈവര്‍ മദ്യപിച്ചെന്നാരോപിച്ചു കെഎസ്ആര്‍ടിസി ബസ് തടയുകയും ഡ്രൈവറെ ബലമായി വൈദ്യപരിശോധനയ്ക്കു വിധേയമാക്കുകയും ചെയ്തതിന് ഇരട്ട സഹോദരന്മാര്‍ ഉള്‍പ്പെടെ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയ്ക്കല്‍ നിറപറമ്പ് സ്വദേശികളായ സിയാദ് (19), സിനാന്‍ (19), ഹുഹാദ് സെനിന്‍ (22) എന്നിവരെയാണ് ഇന്‍സ്‌പെക്ടര്‍ വിനോദ് വലിയാട്ടൂരിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം രാത്രി 11 മണിയോടെ ചങ്കുവെട്ടിയിലാണു സംഭവം. പൊന്‍കുന്നത്തുനിന്നു കണ്ണൂരിലേക്കു പോവുകയായിരുന്ന ബസിനു കുറുകെ ഇവര്‍ കാര്‍ നിര്‍ത്തി. ഡ്രൈവറുടെ കണ്ണുകള്‍ ചുവന്നു കലങ്ങിയതിനാല്‍ ഇദ്ദേഹം മദ്യപിച്ചിട്ടുണ്ടെന്നായിരുന്നു യുവാക്കളുടെ വാദം. സ്ഥലത്തെത്തിയ പൊലീസ് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും സമ്മതിക്കാതെ, ഡ്രൈവറെ ബലമായി വൈദ്യപരിശോധനയ്ക്കു വിധേയനാക്കി. പരിശോധനയില്‍ ഡ്രൈവര്‍ മദ്യപിച്ചിട്ടില്ലെന്നു തെളിഞ്ഞതോടെയാണു കെഎസ്ആര്‍ടിസി ബസ് തടഞ്ഞതിനും ഡ്രൈവറുടെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും കേസെടുത്തു മൂവരെയും അറസ്റ്റ് ചെയ്തത്. സമൂഹമാധ്യമങ്ങളില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ടാണു യുവാക്കള്‍ സദാചാര പൊലീസ് ചമഞ്ഞതെന്നു പറയുന്നു. സമാനസംഭവം കഴിഞ്ഞമാസം കോഴിക്കോട് നടന്നിരുന്നു.
Read More » -
India
തിരിച്ചുവരുന്നത് വെറുതേയല്ല.., ഒരു ജയം കൂടി നേടിയാൽ സഞ്ജുവിന് റെക്കോഡ് ..!! ക്യാപ്റ്റനായി തിരിച്ചുവന്ന സഞ്ജു കൂടുതൽ ഐപിഎൽ ജയത്തിലേക്ക് നയിച്ച നായകനാകും…
ജയ്‌പുർ: ഐപിഎല്ലിൻ്റെ ഈ സീസണിൽ മികച്ച തുടക്കം കിട്ടാത്ത രാജസ്ഥാൻ റോയൽസിനെ നയിക്കാൻ വീണ്ടും സഞ്ജു സാംസൺ. വിക്കറ്റ് കീപ്പറായി ഇറങ്ങാൻ ബിസിസിഐയുടെ സെൻട്രൽ ഓഫ് എക്സലൻസിൽ നിന്നും അനുമതി ലഭിച്ചു. ഇതോടെ, പഞ്ചാബ് കിങ്‌സിനെതിരേ ഏപ്രിൽ അഞ്ചിന് നടക്കുന്ന മത്സരത്തിൽ മലയാളിതാരം ടീമിനെ നയിക്കും. രാജസ്ഥാനെ കൂടുതൽ ജയത്തിലേക്ക് നയിച്ച ക്യാപ്റ്റൻ എന്ന റെക്കോഡ് ലക്ഷ്യമിട്ടാകും സഞ്ജു ടീമുമായി ഇറങ്ങുന്നത്. കൈവിരലിനേറ്റ പരിക്കിൽനിന്ന് മുക്തനായിരുന്നെങ്കിലും വിക്കറ്റ് കീപ്പറായി ഇറങ്ങാൻ അനുമതിയുണ്ടായിരുന്നില്ല. ഇതോടെ, റിയാൻ പരാഗിനെയാണ് ആദ്യ മൂന്ന് കളികളിൽ ക്യാപ്റ്റനായി നിയോഗിച്ചത്. പരാഗിനുകീഴിൽ ആദ്യകളിയിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനോട് 44 റൺസിനും രണ്ടാം കളിയിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് എട്ട് വിക്കറ്റിനും ടീം തോറ്റു. മൂന്നാം കളിയിൽ ചെന്നൈ സൂപ്പർ കിങ്‌സിനെ ആറ് റൺസിന് തോൽപ്പിച്ച് ആദ്യജയം നേടി. എന്നാൽ, പരാഗിന്റെ ക്യാപ്റ്റൻസി ഏറെ വിമർശനം ഏറ്റുവാങ്ങി. 2021-ൽ രാജസ്ഥാന്റെ ക്യാപ്റ്റൻസി ഏറ്റെടുത്ത സഞ്ജു ചരിത്രനേട്ടം ലക്ഷ്യമിട്ടാകും പഞ്ചാബിനെതിരേ ഇറങ്ങുന്നത്. ഒരു…
Read More » -
Kerala
മേഘയെ ഗര്‍ഭഛിദ്രം നടത്തിയ രേഖകൾ കൈമാറി: യുവതിയെ ലൈംഗികമായും സാമ്പത്തികമായും ചൂഷണം ചെയ്തു. സുകാന്ത് കാണാമറയത്ത് തന്നെ
തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ ഇന്റലിജൻസ് ബ്യുറോ (ഐബി) ഉദ്യോഗസ്ഥ മേഘ ട്രെയിന്‍ തട്ടി മരിച്ച സംഭവത്തില്‍ ഞെട്ടിക്കുന്ന വഴിത്തിരിവ്. മേഘ കഴിഞ്ഞ വര്‍ഷം ആശുപത്രിയില്‍ ഗര്‍ഭഛിദ്രം നടത്തിയതിന്റെ രേഖകള്‍ ഉള്‍പ്പെടെയുള്ള നിർണായക രേഖകൾ കുടുംബം കൈമാറിയിട്ടും സുകാന്തിനെതിരെ പൊലീസ് കേസെടുത്തിട്ടില്ല. ഇതില്‍ മേഘയുടെ കുടുംബത്തിന് അതൃപ്തിയുണ്ട്. മേഘ മരിച്ച് 10 ദിവസം കഴിഞ്ഞിട്ടും, അന്വേഷണം തുടരുകയാണെന്ന മറുപടിയാണ് പൊലീസില്‍നിന്നു ലഭിക്കുന്നത്. ആദ്യഘട്ടത്തിൽ തന്നെ സുകാന്തിനെതിരെ പൊലീസിന് പരാതി നൽകിയതാണ്. എന്നാൽ കേസന്വേഷിക്കുന്ന തിരുവനന്തപുരം പേട്ട പൊലീസിത് ഗൗരവമായി എടുത്തില്ല. ഒളിവിൽ പോകാൻ സുകാന്തിന് ഇത് സഹായമായി എന്ന് മേഘയുടെ അച്ഛൻ ആരോപിച്ചു. ഇന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷം ഡിജിപിയെ നേരിൽക്കണ്ട് പരാതി കൊടുക്കാനുള്ള ആലോചനയിലാണ് കുടുംബം. ഒളിവില്‍ കഴിയുന്ന ഐബി ഉദ്യോഗസ്ഥനായ സുകാന്തിനെ പിടികൂടാന്‍ പൊലീസ് സംഘം കൊച്ചിയിലും മലപ്പുറത്തും തിരച്ചില്‍ നടത്തി. പക്ഷേ കണ്ടെത്താനായില്ല. സുകാന്തിനെതിരെ പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കി. വിമാനത്താവളങ്ങള്‍ വഴി രാജ്യം…
Read More » -
Breaking News
ബിജെപിയുടെ നെടുന്തൂണായ ഒബിസി വിഭാഗങ്ങളുടെ എതിര്‍പ്പില്‍ ഇടറി യോഗി ആദിത്യനാഥ്; യുപിയിലെ ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ടതില്‍ കൂടുതല്‍ പിന്നാക്കക്കാര്‍; അമിത് ഷായുമായി അടുപ്പമുള്ള നേതാക്കള്‍ പരസ്യമായി രംഗത്ത്; അഴിമതിയില്‍ മുങ്ങിക്കുളിച്ചെന്നും വിമര്‍ശനം
ലക്‌നൗ: കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ പതറിപ്പോയ ബിജെപിയുടെയും യോഗി ആദിത്യനാഥിന്റെയും തലവേദന ഒഴിയുന്നില്ല. ഞെട്ടിക്കുന്ന വിജയം നേടുമെന്ന് ആവര്‍ത്തിച്ചു പറഞ്ഞിട്ടും ആകെയുള്ള 80ല്‍ 33 സീറ്റില്‍ ബിജെപി ഒതുങ്ങിയതോടെ വിമത ശല്യവും കൂടി. അത്രയും കാലം ഒബിസി വിഭാഗങ്ങളെ കൂടെനിര്‍ത്തി കൂറ്റന്‍ വിജയങ്ങള്‍ നേടിയ പാര്‍ട്ടിക്ക് ഇപ്പോള്‍ തലവേദനയാകുന്നതും ഇവര്‍തന്നെയെന്നാണു വിവരങ്ങള്‍. ഭാവിയിലെ കുഴപ്പങ്ങള്‍ മുന്നില്‍കണ്ടാണ് രാഷ്ട്രീയം മുഴുവന്‍ സമയ ജോലിയല്ലെന്നും താന്‍ ആത്യന്തികമായി സന്യാസിയാണെന്നും ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചതെന്നും നിരീക്ഷകര്‍ വിലയിരുത്തുന്നു. ഏറ്റവും ഒടുവിലത്തെ സംഭവമായി ഗാസിയാബാദിലെ ലോനി അസംബ്ലിയില്‍നിന്നുള്ള ഒബിസി നേതാവായ ബിജെപി എംഎല്‍എ നന്ദ്കിഷോര്‍ ഗുജ്ജാറാണു യോഗിക്കെതിരേ പരസ്യമായി രംഗത്തുവന്നത്. ഗുജ്ജാര്‍ വിഭാഗത്തിന്റെ പരിപാടിക്കിടെ പോലീസുമായി അദ്ദേഹത്തിന്റെ പ്രവര്‍ത്തകര്‍ക്ക് ഏറ്റുമുട്ടേണ്ടിവന്നു. ഇതിനുശേഷം ചേര്‍ന്ന പ്രസ് കോണ്‍ഫറന്‍സില്‍ ‘ഇന്ത്യയിലെ ഒരു സംസ്ഥാനത്തും ഇത്രയധികം അഴിമതിയില്ലെന്നും’ അദ്ദേഹം തുറന്നടിച്ചു. കഴിഞ്ഞ രണ്ടുവര്‍ഷമായി അദ്ദേഹത്തിന്റെ പ്രവര്‍ത്തനം മോശമാണ്. അതിനുമുമ്പ് യോഗിജിയെന്ന പേരുപോലും പൂര്‍ണമായി ഉദ്യോഗസ്ഥര്‍ പറയാന്‍…
Read More » -
Breaking News
മുരളിയുടെ തോല്‍വിയുടെ ആഘാതം ഒഴിയുന്നില്ല; തൃശൂരില്‍ പുതിയ പ്രസിഡന്റ് വന്നിട്ടും കുത്തഴിഞ്ഞ് സംഘടന; ഹൈക്കമാന്‍ഡ് നിര്‍ദേശം അവഗണിച്ച് ഹോട്ടലില്‍ ഗ്രൂപ്പ് യോഗം; വിമതര്‍ ഇരച്ചു കയറിയതോടെ കോര്‍ കമ്മിറ്റി യോഗം അലസി; കൂനിന്‍മേല്‍ കുരുവായി ക്ഷേത്രം ഓഫീസ് ജീവനക്കാരിയുടെ പീഡന പരാതിയും
തൃശൂര്‍: കെ. മുരളീധരന്റെ തോല്‍വിക്കു പിന്നാലെ അടിമുടി തരിപ്പണമായ തൃശൂര്‍ ജില്ല കോണ്‍ഗ്രസ് കമ്മിറ്റിയിലെ താളപ്പിഴകള്‍ക്ക് അന്ത്യയില്ല. നേതാക്കളുടെയെല്ലാം സമവായ പ്രസിഡന്റ് എന്ന നിലയില്‍ ജില്ല പഞ്ചായത്ത് പ്രതിപക്ഷ നേതാവുകൂടിയായ അഡ്വ. ജോസഫ് ടാജറ്റിനെ ചുമതലയേല്‍പ്പിച്ചെങ്കിലും വിവാദങ്ങള്‍ക്കു കുറവില്ല. ഏറ്റവുമൊടുവില്‍ ഇഫ്താര്‍ വിരുന്നിന്റെപേരില്‍ നഗത്തിലെ മുന്തിയ ഹോട്ടലില്‍ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം യോഗം ചേര്‍ന്നതും കോണ്‍ഗ്രസ് നേതാവിനെതിരേ നഗരത്തിലെ ക്ഷേത്രത്തിലെ ഓഫീസ് ജീവനക്കാരി പീഡന പരാതി ഉന്നയിച്ചതും വരും ദിവസങ്ങളില്‍ തീപിടിക്കുന്ന വിഷയമാകുമെന്ന് ഉറപ്പാണ്. എഐസിസി സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ അറിവോടെയായിരുന്നു യോഗം ചേര്‍ന്നത്. ഇതോടെ തദ്ദേശ- നിയമസഭ തെരഞ്ഞെടുപ്പു മുന്നില്‍ കണ്ട് ഇന്നലെ വിളിച്ച കോര്‍ കമ്മിറ്റി യോഗം മുന്‍ ഡിസിസി പ്രസിഡന്റിന്റെ നേതൃത്വത്തില്‍ മറുപക്ഷം അലങ്കോലമാക്കി. സംഘടനാ പ്രശ്‌നങ്ങള്‍ക്കപ്പുറം ജീവനക്കാരിയുടെ ലൈംഗിക പീഡന പരാതി വരും ദിവസങ്ങളില്‍ വന്‍ വിവാദമാകുമെന്നാണ് ഉറപ്പ്. ആദ്യഘട്ടത്തില്‍ നേതാക്കള്‍ ഇടപെട്ട് ഒതുക്കാന്‍ ശ്രമിച്ചെങ്കിലും പരാതിയുമായി മുന്നോട്ടു പോകുമെന്നാണു…
Read More » -
Breaking News
കേരളം കണ്ടു പനിക്കേണ്ട; മതപരിവര്‍ത്തനം ആരോപിച്ച് മധ്യപ്രദേശില്‍ മലയാളി വൈദികരടക്കം തീര്‍ഥാടകര്‍ക്കു നേരേ സംഘപരിവാര്‍ ആക്രമണം; ബസിന്റെ താക്കോല്‍ ഊരിയെടുത്തു; സ്ത്രീകളെയും കുട്ടികളെയും വലിച്ചിറക്കി; പോലീസ് സ്‌റ്റേഷനിലും സംഘര്‍ഷം
ന്യൂഡല്‍ഹി: മധ്യപ്രദേശിലെ ജബല്‍പൂരില്‍ ക്രിസ്ത്യന്‍ വിഭാഗത്തിന് നേരെയുണ്ടായ ആക്രമണത്തെ ശക്തമായി അപലപിച്ച് സിബിസിഐ. വിശ്വാസികള്‍ക്കും സഭാ നേതാക്കന്‍മാര്‍ക്കും നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ തീവ്ര സംഘടനകളും, രാജ്യവിരുദ്ധരുമാണ്. ന്യൂനപക്ഷങ്ങള്‍ക്ക് നേരെ തുടര്‍ച്ചയായ ആക്രമണങ്ങള്‍ ആശങ്കയുണ്ടാക്കുന്നതാണ്. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, കിരണ്‍ റിജിജു, ജോര്‍ജ് കുര്യന്‍ എന്നിവര്‍ അടിയന്തിരമായി വിഷയത്തില്‍ ഇടപെടണം. സംസ്ഥാന സര്‍ക്കാര്‍ ദേശ വിരുദ്ധ ശക്തികള്‍ക്കെതിരെ നടപടിയെടുക്കണം. പ്രാര്‍ത്ഥന ചടങ്ങുകള്‍ക്ക് പോവുകയായിരുന്ന തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ് നിര്‍ബന്ധിത മതപരിവര്‍ത്തനമാരോപിച്ച് കഴിഞ്ഞ ദിവസം ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ തടഞ്ഞ് ആക്രമിച്ച സംഭവത്തിലാണ് പ്രതികരണം. മധ്യപ്രദേശിലെ ജബല്‍പുരില്‍ അതിരൂപതയിലെ വികാരി ജനറല്‍ ഫാ. ഡേവീസ് ജോര്‍ജ്, രൂപതാ പ്രൊക്യുറേറ്റര്‍ ഫാ.ജോര്‍ജ് തോമസ്, പാരിഷ് കൗണ്‍സില്‍ സെക്രട്ടറി ഫെലിക്‌സ് ബാര എന്നിവരെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്‌തെന്നാണു പരാതി. ഫാ.ഡേവീസ് ജോര്‍ജ് തൃശൂര്‍ കുട്ടനെല്ലൂര്‍ മരിയാപുരം സ്വദേശിയും ഫാ.ജോര്‍ജ് തോമസ് എറണാകുളം സ്വദേശിയുമാണ്. ജബല്‍പൂരിലെ വിവിധ പള്ളികളിലേക്കു തീര്‍ഥാടനത്തിനു പുറപ്പെട്ട സ്ത്രീകളും കുട്ടികളുമടങ്ങുന്ന 52 അംഗ സംഘത്തെ…
Read More » -
Breaking News
പ്രണയബന്ധത്തിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെട്ടിട്ടും നടന്നില്ല, സഹോദരിയെ ഇരുമ്പുവടിക്ക് തലയ്ക്കടിച്ച് കൊലപ്പെടുത്തി, അപകടമരണമാക്കാൻ അലമാര ദേഹത്തേക്കു മറിച്ചിട്ടു, കാമുകന്റെ പരാതിയിൽ സഹോദരൻ അറസ്റ്റിൽ
തിരുപ്പുർ: തിരുപ്പുർ ജില്ലയിലെ പല്ലടത്തിനു സമീപം പരുവയിലാണു ദുരഭിമാനത്തിന്റെ പേരിൽ കോളജ് വിദ്യാർഥിനിയായ സഹോദരിയെ സഹോദരൻ തലയ്ക്കടിച്ചു കൊലപ്പെടുത്തി. കോയമ്പത്തൂരിലെ സർക്കാർ കോളജ് വിദ്യാർഥിനിയും പല്ലടം പരുവായ് സ്വദേശിനിയുമായ വിദ്യയാണു (22) മാർച്ച് 30നു കൊല്ലപ്പെട്ടത്. സംഭവത്തിൽ വിദ്യയുടെ കാമുകന്റെ പരാതിയിൽ സഹോദരൻ ശരവണകുമാറിനെ (24) കാമനായ്ക്കൻപാളയം പോലീസ് അറസ്‌റ്റ് ചെയ്തു. കോളജിൽ സഹപാഠിയായ തിരുപ്പുർ വിജയാപുരം സ്വദേശി വെൺമണി (22) യുമായി വിദ്യ അടുപ്പത്തിലായിരുന്നു. പ്രണയബന്ധത്തെ എതിർത്ത വീട്ടുകാർ പ്രണയത്തിൽനിന്നു പിൻമാറാൻ വിദ്യയോട് ആവശ്യപ്പെട്ടുവെങിലും വിദ്യ ഇതിനു തയാറായില്ല. ഇതിനിടെ മാർച്ച് 30ന് വീടിനകത്തു വച്ച് അലമാര ദേഹത്ത് വീണു പരുക്കേറ്റ് വിദ്യ മരിച്ചതായി കുടുംബം അയൽവാസികളോടും ബന്ധുക്കളോടും പറഞ്ഞു. തുടർന്ന് പോലീസിൽ വിവരമറിയിക്കാതെ സമീപത്തെ ശ്മശാനത്തിൽ മൃതദേഹം സംസ്‌കരിക്കുകയും ചെയ്തു. എന്നാൽ മരണത്തിൽ അസ്വാഭാവികത തോന്നിയ വെൺമണി, കാമനായ്‌ക്കൻപാളയം പോലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിനു പിന്നാലെ വിദ്യയുടെ സഹോദരൻ ശരവണകുമാറിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു ചോദ്യം…
Read More »
