CrimeNEWS

ഇന്‍സ്റ്റഗ്രാമിലൂടെ ഭീഷണിപ്പെടുത്തിയെന്നാരോപണം; യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു, അറസ്റ്റ്

ആലപ്പുഴ: ഇന്‍സ്റ്റഗ്രാമിലൂടെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസില്‍ പ്രതികള്‍ അറസ്റ്റില്‍. ആലപ്പുഴ മുല്ലാത്ത് വാര്‍ഡില്‍ സുമി മന്‍സിലില്‍ സുരാജ് (42), ആലിശ്ശേരി വാര്‍ഡില്‍ അരയന്‍പറമ്പ് എസ്എന്‍ സദനത്തില്‍ അരുണ്‍ (29), ആറാട്ടുവഴി പുതുവല്‍ പുരയിടത്തില്‍ അനീഷ് (32), വണ്ടാനം പുതുവല്‍ വീട്ടില്‍ റിന്‍ഷാദ് (29) എന്നിവരെയാണ് സൗത്ത് പോലീസ് അറസ്റ്റുചെയ്തത്.

തിരുവമ്പാടി കടവത്തുശ്ശേരിയില്‍ അല്‍ത്താഫി (20)നെ വീട്ടില്‍നിന്നു തട്ടിക്കൊണ്ടുപോയി മര്‍ദിച്ചെന്നാണ് കേസ്. ചൊവ്വാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു സംഭവം. ഇന്‍സ്റ്റഗ്രാമിലൂടെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് അല്‍ത്താഫിന്റെ വീട്ടിലെത്തിയ സുരാജും സുഹൃത്തുക്കളും അമ്മയെയും സഹോദരിയെയും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. അല്‍ത്താഫിനെ മര്‍ദിച്ചവശനാക്കി സൂരജിന്റെ വീട്ടിലേക്കു കൊണ്ടുപോയി, അവിടെവെച്ചും മര്‍ദിച്ചു.

Signature-ad

 

Back to top button
error: