Month: April 2025
-
Breaking News
വിമോചനദിന നികുതിയില്‍ പൊള്ളി രാജ്യങ്ങള്‍; ‘ട്രംപു’രാന്‍ നീക്കത്തില്‍ അധികത്തുക നല്‍കേണ്ടത് 60 രാജ്യങ്ങള്‍; ഇന്ത്യക്കും കനത്ത തിരിച്ചടി; കാപ്പിക്കും ചോക്ലേറ്റിനും അടക്കം അധിക നികുതി നല്‍കണം
ന്യൂയോര്‍ക്ക്: ലോകരാജ്യങ്ങളില്‍നിന്നുള്ള ശക്തമായ എതിര്‍പ്പുകള്‍ക്കിടെ ‘വിമോചന ദിന താരിഫ്’ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അമേരിക്കയുമായി വ്യാപാരത്തിലേര്‍പ്പെടുന്ന അറുപതോളം രാജ്യങ്ങളെ ബാധിക്കുന്നതാണു ട്രംപിന്റെ പ്രഖ്യാപനം. അമേരിക്കല്‍ ഉത്പന്നങ്ങള്‍ക്കു ചുമത്തുന്ന അന്യായമായ വ്യാപാര രീതികള്‍ അവസാനിപ്പിക്കണമെന്നും ഇതിനായി പരസ്പര തീരുവകളില്‍ ഇളവുണ്ടാകില്ലെന്നും വൈറ്റ് ഹൗസ് വക്താവ് വ്യക്തമാക്കിയിരുന്നു. യൂറോപ്യന്‍ യൂണിയന്‍, ഇന്ത്യ, ജപ്പാന്‍, കാനഡ എന്നിവിടങ്ങളില്‍ വന്‍തോതിലാണു തീരുവ ചുമത്തുന്നതെന്നാണു ട്രംപ് പറഞഞ്ത്. അമേരിക്കന്‍ ഉത്പന്നങ്ങള്‍ ഈ രാജ്യങ്ങളിലേക്ക് ഇറക്കുമതി ചെയ്യുന്നതിനെ ബാധിക്കുന്നെന്നാണു പരാതി. നിരവധി അമേരിക്കക്കാരെ ജോലിയില്‍നിന്നും ബിസിനസില്‍നിന്നും പുറത്താക്കുന്നതിന് ഇതു കാരണമാകുന്നെന്നും അനുവദിക്കാനാകില്ലെന്നും ട്രംപ് ചൂണ്ടിക്കാട്ടിയിരുന്നു. പത്തുശതമാനം യൂണിവേഴ്‌സല്‍ താരിഫിനൊപ്പം 60 രാജ്യങ്ങള്‍ക്കു പരസ്പര പൂരകമായ താരിഫുമുണ്ടാകും. അതായതു പത്തുശതമാനം താരിഫിനൊപ്പം ഓരോ രാജ്യങ്ങള്‍ക്കും പ്രത്യേകം നികുതിയുമുണ്ടാകുമെന്നു ചുരുക്കം. കാപ്പി, ചോക്കലേറ്റ്, ഐഫോണ്‍, മറ്റ് ഇലക്ട്രിക് ഉപകരണങ്ങളടക്കം താരിഫ് ബാധകമാകും. ട്രംപിന്റെ ആദ്യ ടേമില്‍ ഇറക്കുമതി ചെയ്യുന്ന വാഷിംഗ് മെഷീനുകള്‍ക്കു തീരുവ വര്‍ധിപ്പിച്ചതിനെത്തുടര്‍ക്കു ശരാശരി വിലയില്‍ 11 ശതമാനം…
Read More » -
Crime
പ്രതിഫലം ഒന്നരക്കോടി, ഇനിയും 80 ലക്ഷം കിട്ടാനുണ്ട്; നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ പള്‍സര്‍ സുനി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വെളിപ്പെടുത്തലുമായി മുഖ്യപ്രതി പള്‍സര്‍ സുനി. റിപ്പോര്‍ട്ടര്‍ ചാനല്‍ നടത്തിയ സ്റ്റിംഗ് ഓപ്പറേഷനിലാണ് പ്രതി വെളിപ്പെടുത്തല്‍ നടത്തിയത്. നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് നടനും കേസിലെ പ്രതിയുമായ ദിലീപ് ആണെന്നാണ് പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തല്‍. ക്വട്ടേഷന്‍ തുകയായി ഒന്നരക്കോടി രൂപയാണ് പ്രതിഫലമായി ദിലീപ് വാഗ്ദാനം ചെയ്തതെന്നും പള്‍സര്‍ സുനി പറയുന്നു. മുഴുവന്‍ തുകയും കിട്ടിയില്ലെന്നും തനിക്ക് ഇനിയും 80 ലക്ഷം രൂപ കിട്ടാനുണ്ടെന്നും ആവശ്യം വരുമ്പോള്‍ പലപ്പോഴായി താന്‍ ദിലീപില്‍ നിന്നും പണം വാങ്ങിയെന്നും സുനി വ്യക്തമാക്കി. 2017 ഫെബ്രുവരി 17ന് തൃശൂരില്‍ നിന്ന് കൊച്ചിയിലെ ലൊക്കേഷനിലേക്കുള്ള യാത്രാമദ്ധ്യേയാണ് യുവനടി ആക്രമിക്കപ്പെട്ടത്. കൃത്രിമ വാഹനാപകടം സൃഷ്ടിച്ചാണ് സുനിയും സംഘവും നടിയുടെ വാഹനത്തില്‍ കയറിപ്പറ്റിയത്. നടിയെ കൂട്ടിക്കൊണ്ടുവരാന്‍ നിയോഗിച്ച ഡ്രൈവര്‍ മാര്‍ട്ടിനും അക്രമികള്‍ക്ക് കൂട്ടുനിന്നു. കൊച്ചി മേഖലയില്‍ നടിയുമായി ഒരു മണിക്കൂറിലധികം കറങ്ങി ക്രൂരമായി പീഡിപ്പിച്ചു. ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി. ഒടുവില്‍ വാഹനം ഉപേക്ഷിച്ച് കടന്നു. കേസുമായി…
Read More » -
Breaking News
നടിയെ ആക്രമിക്കാൻ ദിലീപ് വാഗ്ദാനം ചെയ്തത് ഒന്നരക്കോടി, ഫോൺ നഷ്ടപ്പെട്ടില്ല, തന്റെ കയ്യിലുണ്ട്, മുൻപും നടിമാരെ ആക്രമിച്ചിട്ടുണ്ട്, പിന്നീട് അത് ഒതുക്കിത്തീർത്തു- നിർണായക വെളിപ്പെടുത്തലുമായി പൾസർ സുനി
കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുഖ്യപ്രതി പൾസർ സുനി. നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയത് നടനും കേസിലെ എട്ടാം പ്രതിയുമായ ദിലീപാണ് എന്നാണ് പൾസുനിയുടെ വെളിപ്പെടുത്തൽ. ക്വട്ടേഷൻ തുകയായി ഒന്നരക്കോടി രൂപയാണ് പ്രതിഫലമായി ദിലീപ് വാഗ്ദാനം ചെയ്തതെന്നും പൾസർ സുനി പറയുന്നു. മുഴുവൻ തുകയും കിട്ടിയില്ലെന്നും തനിക്ക് ഇനിയും 80 ലക്ഷം രൂപ കിട്ടാനുണ്ടെന്നും ആവശ്യം വരുമ്പോൾ പലപ്പോഴായി താൻ ദിലീപിൽ നിന്നും പണം വാങ്ങിയെന്നും സുനി വെളിപ്പെടുത്തുന്നു. റിപ്പോർട്ടർ ടി വി നടത്തിയ സ്റ്റിംഗ് ഓപ്പറേഷനിലാണ് പൾസർ സുനിയുടെ പുതിയ വെളിപ്പെടുത്തൽ. അതേസമയം മെമ്മറി കാർഡ് പോലീസിനു കിട്ടിയത് കുരുക്കായി, അത് പോലീസിനു കിട്ടിയില്ലെങ്കിൽ എങ്ങനെയെങ്കിലും പുറത്തിറങ്ങിയേനെ, മെമ്മറി കാർഡ് കൊടുത്തത് തന്റെ അഭിഭാഷകയുടെ കയ്യിലാണെന്നും സുനി വെളിപ്പെടുത്തുന്നു. കൂടാതെ അന്നു കൈവശമുണ്ടായിരുന്ന മൊബൈൽ ഫോൺ നഷ്ടപ്പെട്ടിട്ടില്ലെന്നും മൊബൈൽ സൂക്ഷിച്ചിരിക്കുന്നത് പുറത്തു പറയാൻ പറ്റാത്ത രഹസ്യമാണെന്നുമാണ് സുനി പറയുന്നത്. കൂടാതെ താൻ നേരത്തെയും നടിമാരെ ആക്രമിച്ചിട്ടുണ്ട്.…
Read More » -
LIFE
ശ്രീദേവിയെക്കുറിച്ച് പറഞ്ഞത് അച്ചട്ടായി, മരണം പ്രവിചിച്ച് ന്യൂമറോളജി!
ബോളിവുഡില്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ പദവി ആദ്യമായി സ്വന്തമാക്കിയ നായികനടിയാണ് ശ്രീദേവി. താരറാണി പദത്തിലിരിക്കെയുള്ള നടിയുടെ അപ്രതീക്ഷിത വിയോഗം ഇന്ത്യന്‍ സിനിമാലോകത്തെയാകെ ഞെട്ടിച്ചിരുന്നു. 2018 ഫെബ്രുവരി 24നാണ് ശ്രീദേവി മരിച്ചത്. താരത്തിന്റെ മരണത്തെ സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ ശ്രീദേവിയുടെ മരണം സംബന്ധിച്ചുള്ള ജ്യോതിഷപ്രവചനമാണ് ശ്രദ്ധനേടുന്നത്. ദുബായില്‍ ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ശ്രീദേവി. താമസിച്ച ഹോട്ടല്‍ മുറിയിലെ ബാത്ത്ടബ്ബില്‍ മുങ്ങിമരിച്ച നിലയിലാണ് താരത്തിന്റെ മൃതദേഹം കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ആദ്യം പുറത്തുവന്നത്. എന്നാല്‍ മുങ്ങിമരണമാണെന്ന് പിന്നീട് വ്യക്തമാവുകയായിരുന്നു. അബോധാവസ്ഥയിലാണ് നടി ബാത്ത്ടബ്ബില്‍ വീണതെന്നും വീഴ്ചയില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. എന്നാല്‍, 400 കോടി രൂപയുടെ ഇന്‍ഷുറന്‍സ് തുകയ്ക്കായി ശ്രീദേവിയെ കൊലപ്പെടുത്തിയതാണെന്നു വരെ ആരോപണമുയര്‍ന്നു. ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂര്‍ ഈ വാദങ്ങളെ ശക്തമായി എതിര്‍ത്തിരുന്നു. കടുത്ത ഡയറ്റിങ് ശീലമാക്കിയിരുന്ന ശ്രീദേവി ഇടയ്ക്കിടെ തലകറങ്ങി വീഴാറുണ്ടായിരുന്നു എന്നായിരുന്നു ബോണിയുടെ വിശദീകരണം. ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട ജ്യോതിഷ പ്രകാരമുള്ള വാദങ്ങളാണ്…
Read More » -
Crime
6 വയസ്സുകാരി മകളും അമ്മായിയമ്മയും അടക്കം 3 പേരെ വെടിവെച്ചുകൊന്നു; അതേ തോക്കുകൊണ്ട് ജീവനൊടുക്കി യുവാവ്
ബംഗളൂരു: കര്‍ണാടകയിലെ ചിക്കമംഗളൂരുവില്‍ യുവാവ് മകളേയും ഭാര്യാമാതാവിനേയും ഭാര്യാസഹോദരിയേയും വെടിവെച്ച് കൊലപ്പെടുത്തിയശേഷം സ്വയം ജീവനൊടുക്കി. ബലേഹൊന്നൂര്‍ സ്വദേശി രത്നാകര്‍ ഗൗഡ (40) ആണ് മൂന്നുപേരെ കൊലപ്പെടുത്തിയശേഷം ജീവനൊടുക്കിയത്. ഇയാളുടെ ആക്രമണത്തില്‍ ഭാര്യാസഹോദരീഭര്‍ത്താവിന് പരിക്കേറ്റു. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. രത്നാകറുടെ ഭാര്യ സ്വാതി ഇയാളുമായി പിരിഞ്ഞ് താമസിക്കുകായിരുന്നു. ഇതുസംബന്ധിച്ച് ഭാര്യയുടെ വീട്ടില്‍വെച്ച് ഭാര്യാമാതാവുമായി തര്‍ക്കമുണ്ടായി. തുടര്‍ന്നാണ് ഇയാള്‍ ആക്രമിച്ചത്. സ്വാതിയുടെ അമ്മ ജ്യോതി (50), സഹോദരി സിന്ധു (24), ആറുവയസ്സുള്ള മകള്‍ മൗല്യ എന്നിവരാണ് കൊല്ലപ്പെട്ടത്. സഹോദരീഭര്‍ത്താവ് അവിനാഷ് (38)ആശുപത്രിയില്‍ ചികിത്സയിലാണ്. എട്ടുവര്‍ഷം മുമ്പാണ് രത്നാകറും സ്വാതിയും വിവാഹിതരായത്. രണ്ടുവര്‍ഷമായി ഇവര്‍ പിരിഞ്ഞ് താമസിക്കുകയായിരുന്നു. സ്‌കൂള്‍ ബസ് ഡ്രൈവറാണ് രത്നാകര്‍. കൊലപാതകസമയത്ത് സ്വാതി സ്ഥലത്തുണ്ടായിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. മൂന്ന് കൊലപാതകങ്ങള്‍ നടത്തിയ പ്രതി തോക്ക് ഉപയോഗിച്ചാണ് സ്വയംജീവനൊടുക്കിയത്. ഇതിന് മുമ്പ് ഇയാള്‍ വാട്സാപ്പില്‍ ഒരു വീഡിയോ പങ്കുവെച്ചിരുന്നു. ‘ഞാന്‍ എന്റെ തീരുമാനമെടുത്തു. ഭാര്യ എന്നെ ചതിച്ച് രണ്ടുവര്‍ഷംമുമ്പ് വിട്ടുപോയി. മകളെപ്പോലും ഉപേക്ഷിച്ചാണ് അവള്‍…
Read More » -
Crime
എക്സ്ട്രാ നടിയായുള്ള പരിചയം സിനിമാമേഖലയുമായി അടുപ്പിച്ചു; മൂന്നു സിനിമകളില്‍ മുഖം കാണിച്ചു, കഞ്ചാവുമായി പിടിയിലായ തസ്ലിമ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലും പ്രതി
ആലപ്പുഴ: രണ്ട് കോടിയിലേറെ വിലവരു ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ ക്രിസ്റ്റിനയെന്ന തസ്ലിമ സുല്‍ത്താന വന്‍ലഹരിക്കടത്ത് സംഘത്തിലെ കണ്ണിയെന്ന് വിവരം. കണ്ണൂര്‍ സ്വദേശിയായ തസ്ളിമ തമിഴ് സിനിമയില്‍ എക്സ്ട്രാ നടിയായും സ്‌ക്രിപ്റ്റ് പരിഭാഷകയുമായി പ്രവര്‍ത്തിച്ചിരുന്നു. ഈ ബന്ധമുപയോഗിച്ചാണ് മലയാള സിനിമാക്കാരുമായി അടുത്തത്. ഇതോടെ കൊച്ചിയിലേക്ക് ചുവടുമാറ്റി. മൂന്ന് മലയാളം സിനിമകളിലും മുഖം കാണിച്ചു. തൃക്കാക്കര കേന്ദ്രീകരിച്ച് മസാജ് പാര്‍ലര്‍ നടത്തിയിരുന്നു. മയക്കു മരുന്ന് നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായതോടെ വീണ്ടും തമിഴ്നാട്ടിലേക്ക് കളംമാറ്റി. എന്നാല്‍ മംഗലാപുരം, കോഴിക്കോട്, കൊച്ചി നഗരങ്ങളില്‍ ലഹരി ഇടപാട് തുടര്‍ന്നു. ആലപ്പുഴയില്‍ പിടികൂടിയ കഞ്ചാവ് മുപ്പത് ലക്ഷം രൂപയ്ക്ക് കോഴിക്കോട് സ്വദേശിയാണ് കൈമാറിയത്. തമിഴ്നാട് തിരുവള്ളൂര്‍ ഉലകനാഥപുരം ഫോര്‍ത്ത് സ്ട്രീറ്റില്‍ താമസിക്കുന്ന ക്രിസ്റ്റീനയെന്ന തസ്ളീമ സുല്‍ത്താന്‍ (41), ആലപ്പുഴ മണ്ണഞ്ചേരി മല്ലന്‍വെളിയില്‍ ഫിറോസ് (26) എന്നിവരെയാണ് എക്സൈസ് ചൊവ്വാഴ്ച രാത്രി വിദഗ്ദ്ധമായി വലയിലാക്കിയത്. ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെടെ പലര്‍ക്കും ലഹരിവസ്തുക്കള്‍ കൈമാറിയിട്ടുണ്ടെന്ന്…
Read More » -
Kerala
ഗൂഡല്ലൂരില്‍ തേനീച്ചക്കുത്തേറ്റ് വടകര സ്വദേശി മരിച്ചു, ഒരാള്‍ക്ക് ഗുരുതര പരുക്ക്; ശരീരം തേനീച്ച പൊതിഞ്ഞ നിലയില്‍
ഗൂഡല്ലൂര്‍(നീലഗിരി): വിനോദസഞ്ചാരി തേനീച്ചയുടെ കുത്തേറ്റ് മരിച്ചു, മറ്റൊരാള്‍ക്ക് ഗുരുതര പരുക്ക്. വടകര വള്ളിയാട് പുതിയ വീട്ടില്‍ സാഫിര്‍(25) ആണ് മരിച്ചത്. സുഹൃത്തായ വള്ളിയാട് സ്വദേശി ആസിഫിനെ(26)ഗുരുതര പരുക്കുകളോടെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഊട്ടിയിലേക്കു പോകുംവഴി സൂചിമലയില്‍ വച്ചാണ് ഇവര്‍ക്ക് തേനീച്ചയുടെ കുത്തേറ്റത്. സൂചിമല വിനോദസഞ്ചാര കേന്ദ്രത്തിലെ കൂറ്റന്‍ പാറക്കെട്ടിനു സമീപത്തായി ഫോട്ടോ എടുക്കുന്നതിനിടെയായിരുന്നു തേനീച്ച ആക്രമിച്ചത്. മലമുകളില്‍ ഉള്ള കൂട്ടില്‍ പരുന്ത് ഇടിച്ചാണ് തേനീച്ച ചിതറിയതെന്നാണ് വിവരം. സാഫിറിനെ തേനീച്ച ആക്രമിക്കുന്നതു കണ്ട് കൂടെയുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. കുത്തേറ്റ് സാഫിര്‍ നിലത്തു വീണു. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം. ഗൂഡല്ലൂരില്‍നിന്നും അഗ്‌നിശമന സേനാ സംഘം എത്തി തീപ്പന്തം കത്തിച്ച് തേനീച്ചകളെ അകറ്റിയാണ് പരുക്കേറ്റ രണ്ടുപേരെയും ആശുപത്രിയിലേക്കു മാറ്റിയത്. സാഫിറിന്റെ ശരീരത്തില്‍ തേനീച്ച പൊതിഞ്ഞ നിലയിലായിരുന്നു. മൃതദേഹം ഗൂഡല്ലൂര്‍ ജില്ലാ ആശുപത്രിയിലേക്കു മാറ്റി.
Read More » -
Kerala
15 വര്‍ഷ കാലാവധി പൂര്‍ത്തിയായി; 3,591 സര്‍ക്കാര്‍ വണ്ടികള്‍ ‘വിരമിച്ചു’
തിരുവനന്തപുരം: രജിസ്‌ട്രേഷന്‍ കാലാവധി പതിനഞ്ച് വര്‍ഷം പൂര്‍ത്തിയായതോടെ സര്‍ക്കാരില്‍ നിന്ന് ‘വിരമിച്ചത്’ 3,591 വാഹനങ്ങള്‍. കൂടുതലും പൊലീസ് വകുപ്പില്‍. കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഒഴികെയുള്ള വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ വാഹനക്കണക്കാണിത്. പകരം വാഹനങ്ങള്‍ക്കായി വകുപ്പുകള്‍ സര്‍ക്കാരിനെ സമീപിച്ചുതുടങ്ങി. സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുകയാണെങ്കിലും ഖജനാവിലെ ‘പണക്കിലുക്കം’ അനുസരിച്ച് പുതിയ വാഹനങ്ങള്‍ക്കും വാടക വാഹനങ്ങള്‍ക്കും സര്‍ക്കാര്‍ അനുമതി നല്‍കുന്നുണ്ട്. ബൈക്ക്, ജീപ്പ്, കാര്‍ എന്നിങ്ങനെ 916 വാഹനങ്ങളാണ് പൊലീസില്‍നിന്ന് ലാസ്റ്റ് സല്യൂട്ട് വാങ്ങിയത്. തൊട്ടുപിന്നില്‍ ആരോഗ്യവകുപ്പും (610), വനംവകുപ്പുമാണ് (146). 124 വകുപ്പുകളില്‍ 15 വര്‍ഷ കാലാവധി പൂര്‍ത്തിയായ വാഹനങ്ങളുടെ ആര്‍.സികള്‍ നിയമാനുസൃതം റദ്ദാക്കി. കേന്ദ്ര മോട്ടോര്‍ വാഹനനിയമം 52 എ പ്രകാരം 15വര്‍ഷം പൂര്‍ത്തിയായാല്‍ ആര്‍.സി റദ്ദാക്കണം. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍, തദ്ദേശ, പൊതുമേഖലാ സ്ഥാപനങ്ങള്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാരിന് കീഴിലെ സ്വയംഭരണ സ്ഥാപനങ്ങളിലെ വാഹനങ്ങള്‍ക്കെല്ലാം ഇത് ബാധകം. ഇളവു തേടി സംസ്ഥാനം കാലപ്പഴക്കംചെന്ന വാഹനങ്ങള്‍ സ്‌ക്രാപ്പ് ചെയ്യണമെന്ന ഉത്തരവില്‍ കേന്ദ്രസര്‍ക്കാരിനോട് സംസ്ഥാനം ഇളവ് തേടിയിട്ടുണ്ടെന്നാണ്…
Read More » -
India
രാഷ്ട്രപതി ദ്രൗപദി മുര്‍മു ശബരിമലയിലേക്ക്, അടുത്ത മാസം അയ്യപ്പ ദര്‍ശനത്തിനെത്തും
തിരുവനന്തപുരം: രാഷ്ട്രപതി ദ്രൗപദി മുര്‍മു ശബരിമല ദര്‍ശനത്തിനെത്തുന്നു, അടുത്ത മാസം മേയില്‍ ഇടവ മാസ പൂജയ്ക്ക് ദര്‍ശനത്തിനെത്താനാണ് ആലോചിക്കുന്നത്. രാഷ്ട്രപതി ഭവന്‍ ദര്‍ശനം സംബന്ധിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ ബന്ധപ്പെട്ടതായാണ് വിവരം. മീനമാസ പൂജ കഴിഞ്ഞ് മാര്‍ച്ചില്‍ പൊലീസ് ക്രമീകരണങ്ങള്‍ പരിശോധിച്ചിരുന്നു. സുരക്ഷാ, താമസ കാര്യങ്ങളാണ് പരിശോധിച്ചത്. അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിലെ താമസസൗകര്യവും മറ്റുമാണ് അന്വേഷിച്ചത്. പത്തനംതിട്ട ജില്ലാ കളക്ടറും വിവരങ്ങള്‍ തേടിയിരുന്നു. ദേവസ്വം ബോര്‍ഡിന്റെ ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസറില്‍ നിന്നടക്കം വിവരങ്ങള്‍ ശേഖരിച്ചു. പമ്പയില്‍നിന്ന് സന്നിധാനം വരെ നടന്നുകയറുമ്പോഴുള്ള ക്രമീകരണങ്ങള്‍ രാഷ്ട്രപതിയുടെ നഴ്‌സിങ് സൂപ്രണ്ട് തേടിയിരുന്നു. നിലയ്ക്കല്‍ വരെ ഹെലികോപ്ടറില്‍ എത്തിയശേഷം പമ്പയില്‍നിന്ന് നടന്ന് സന്നിധാനത്തേക്ക് എത്തുന്ന തരത്തിലാവും ദര്‍ശനം ക്രമീകരിക്കുക എന്നാണ് അറിയുന്നത്. അതേസമയം, രാഷ്ട്രപതി എന്ന് എത്തുമെന്ന് ഔദ്യോഗികമായി ദേവസ്വം ബോര്‍ഡിന് അറിയിപ്പ് ലഭിച്ചിട്ടില്ല. ഇടവമാസ പൂജയ്ക്കിടെ മേയ് 17നോട് അടുത്ത് ദര്‍ശനത്തിനായി ഒരുക്കങ്ങള്‍ നടത്താനാണ് ദേവസ്വം ബോര്‍ഡ് നല്‍കിയ നിര്‍ദേശം. മേയ് 14 മുതല്‍ 19 വരെ…
Read More » -
Breaking News
പണി കൊടുത്തത് വിനോദ സഞ്ചാരി പകർത്തിയ വീഡിയോ!! കൊച്ചി കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞ ഗായകൻ എംജി ശ്രീകുമാറിന് 25,000 രൂപ പിഴ
കൊച്ചി: കൊച്ചി കായലിലേക്ക് മാലിന്യപ്പൊതി വലിച്ചെറിഞ്ഞ സംഭവത്തിൽ ഗായകൻ എംജി ശ്രീകുമാറിന് പിഴ ഒടുക്കി. എം ജി ശ്രീകുമാറിന്റെ മുളവുകാട് പഞ്ചായത്തിലുളള വീട്ടിൽ നിന്നൊരു മാലിന്യപ്പൊതി കായലിലേക്കു വലിച്ചെറിയുന്നത് മൊബൈൽ ഫോണിൽ പകർത്തിയ വിനോദ സഞ്ചാരിയുടെ വീഡിയോ പുറത്തുവന്നതോടെയാണ് വിഷയം പുറത്തറിഞ്ഞത്. ഇതോടെ പിഴയായി 25,000 രൂപ അടയ്ക്കണമെന്ന് കാണിച്ച് നോട്ടീസ് അയക്കുകയായിരുന്നു. വീഡിയോ ദൃശ്യവും ദിവസവും സമയവും സ്ഥലവും പരിശോധിച്ച് പഞ്ചായത്ത് അധികൃതരാണ് നോട്ടീസ് നൽകിയത്. വീഡിയോ പരിശോധിച്ചതിൽ നിന്നും ഗായകന്റെ വീട്ടിൽ നിന്നാണ് മാലിന്യം വലിച്ചെറിയുന്നതെന്ന് വ്യക്തമാണെങ്കിലും ആരാണ് ചെയ്തതെന്ന് തിരിച്ചറിയാനായില്ല. നാലു ദിവസം മുൻപ് സോഷ്യൽ മീഡിയയിലൂടെ മന്ത്രി എംബി രാജേഷിനെ ടാഗ് ചെയ്താണ് വീഡിയോ പോസ്റ്റ് ചെയ്തത്. സംഭവത്തിൽ മന്ത്രിയും പ്രതികരിച്ചിരുന്നു. പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നതുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കാനുള്ള 94467 00800 എന്ന സർക്കാരിന്റെ വാട്സാപ് നമ്പറിലേക്ക് തെളിവു സഹിതം പരാതി നൽകിയാൽ നടപടി ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം പരാതി ലഭിച്ചതോടെ തദ്ദേശ…
Read More »