KeralaNEWS

കാർ അപകടത്തിൽ പരുക്കേറ്റ ഭാര്യയെ ഉപേക്ഷിച്ച് ഭർത്താവ് മുങ്ങി, അപകടം ഭാര്യയെ അപായപ്പെടുത്താൻ മനഃപൂർവം  സൃഷിച്ചതോ എന്നു സംശയം

      ഇടുക്കി: ഉപ്പുതറയ്ക്കടുത്ത് ആലടിയിൽ അപകടത്തിൽപ്പെട്ട കാറിൽനിന്നു ഭാര്യയെ ഉപേക്ഷിച്ച് ഭർത്താവ് രക്ഷപ്പെട്ടു. ആലടി സ്വദേശി സുരേഷാണ് രക്ഷപ്പെട്ടത്. ഇയാളെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു. ഗുരുതരമായി പരുക്കേറ്റ ഭാര്യ നവീനയെ കോട്ടയം മെഡിക്കൽ കോളജിലേക്കു മാറ്റി. മദ്യലഹരിയിലായിരുന്ന സുരേഷ് അപകടത്തിനു തൊട്ടു മുൻപ് വാഹനത്തിൽനിന്നു ചാടുകയായിരുന്നു.

ഇന്നലെ (ശനി) രാത്രിയാണ് അപകടമുണ്ടായത്. ഇന്ന് രാവിലെയാണു കാറില്‍ സ്ത്രീ കുടുങ്ങിക്കിടക്കുന്ന കാര്യം മറ്റുള്ളവര്‍ അറിയുന്നത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഉപ്പുതുറ പൊലീസ് സ്ഥലത്തെത്തിയാണ് നവീനയെ ആശുപത്രിയിൽ കൊണ്ടുപോയത്.

Signature-ad

ഭാര്യയെ അപായപ്പെടുത്താൻ വേണ്ടി  സുരേഷ് മനഃപൂർവം അപകടമുണ്ടാക്കി എന്നാണ് പൊലീസ് സംശയിക്കുന്നത്. എന്നാൽ ഭാര്യ സ്റ്റിയറിങ്ങില്‍ പിടിച്ചു വലിച്ചതാണ് അപകടത്തിനു കാരണമെന്നാണ് ഇയാള്‍ പറയുന്നത്. വിശദമായ അന്വേഷണം നടക്കുകയാണെന്ന് ഉപ്പുതറ പൊലീസ് അറിയിച്ചു.

Back to top button
error: