Month: April 2025

  • Business

    കെ. സുരേന്ദ്രനെ ഓൾ ഇന്ത്യ ജം ആൻഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗൺസിൽ (ജിജെസി) ആദരിച്ചു

    കൊച്ചി: ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രനെ ഓൾ ഇന്ത്യ ജം ആൻഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗൺസിൽ ജിജെസി ആദരിച്ചു. ചെയർമാൻ രാജേഷ് റോക്ക്ഡേ, ഐപിസി സയ്യാം മെഹറ, മുൻ ചെയർമാൻമാരായ അശോക് മീനാവാല, ആശിഷ് പെത്തെ തുടങ്ങിയവർ ചേർന്ന് ആദരിച്ചു. ദേശീയ നേതാക്കൾ അടക്കമുള്ള വലിയൊരു സദസ്സ് സാക്ഷ്യം വഹിച്ചു. കേരളത്തിൽ നിന്നും ജനറൽ സെക്രട്ടറി അഡ്വ.എസ്.അബ്ദുൽ നാസർ, വർക്കിംഗ് ജനറൽ സെക്രട്ടറി ബി. പ്രേമാനന്ദ്, സെക്രട്ടറിമാരായ അഹമ്മദ് പൂവിൽ, എൻടികെ. ബാപ്പു, സി.എച്ച്. ഇസ്മായിൽ, വിജയകൃഷ്ണാ വിജയൻ, എസ്. സാദിഖ്, ജയചന്ദ്രൻ പള്ളിയമ്പലം, ബെന്നി അഭിഷേകം തുടങ്ങിയവർ സ്വീകരണ സമ്മേളനത്തിൽ പങ്കെടുത്തു.

    Read More »
  • Breaking News

    ശ്രീനാഥ് ഭാസിയുടെ ശബ്ദത്തിൽ ലോഡിങ് ബസൂക്ക… മമ്മൂട്ടി- ഡീനോ ഡെന്നിസ് ചിത്രം ബസൂക്കയിലെ ആദ്യ ഗാനം പുറത്ത്, ചിത്രം ഏപ്രിൽ 10 റിലീസ്

    മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗത സംവിധായകൻ ഡീനോ ഡെന്നിസ് രചിച്ചു സംവിധാനം ചെയ്ത ബസൂക്കയിലെ “ലോഡിംഗ് ബസൂക്ക” എന്ന ആദ്യ ഗാനം പുറത്ത്. നടൻ ശ്രീനാഥ് ഭാസി ആലപിച്ച ഈ ഗാനത്തിന് ഈണം പകർന്നത് സയീദ് അബ്ബാസ് ആണ്. ബിൻസ് ആണ് ഈ ഗാനത്തിന് വരികൾ രചിച്ചത്. നാസർ അഹമ്മദ് ആണ് ഗാനത്തിൻ്റെ ബാക്കിങ് വോക്കൽ നൽകിയിരിക്കുന്നത്. ചിത്രം ഏപ്രിൽ പത്തിന് ആഗോള തലത്തിൽ റിലീസ് ചെയ്യും. സരിഗമ ഇന്ത്യ ലിമിറ്റഡും, തീയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു വി അബ്രഹാമും, ഡോൾവിൻ കുര്യാക്കോസുമാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. നേരത്തെ റിലീസ് ചെയ്ത ടീസറിനും, മാർച്ച് 26 ന് റിലീസ് ചെയ്ത ചിത്രത്തിന്റെ ട്രെയിലറിനും സമൂഹ മാധ്യമങ്ങളിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്. ബിഗ് ബഡ്ജറ്റ് ഗെയിം ത്രില്ലർ ആയി കഥ പറയുന്ന ചിത്രത്തിൽ, അൾട്രാ സ്റ്റൈലിഷ് ലുക്കിൽ മമ്മൂട്ടിയെ അവതരിപ്പിച്ച പോസ്റ്ററുകളും വലിയ ശ്രദ്ധയാണ് നേടുന്നത്. മമ്മൂട്ടിക്കൊപ്പം തമിഴ് നടനും സംവിധായകനുമായ ഗൗതം…

    Read More »
  • Breaking News

    ബിജെപിക്കു കീറാമുട്ടിയായി പൂരം വെടിക്കെട്ട് പ്രതിസന്ധി; തീരുമാനം എടുക്കേണ്ടത് കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള പെസോ; രാജ്യത്തെ നിയമം പൂരത്തിനായി മാറ്റേണ്ടിവരും; സുരേഷ് ഗോപിക്കു മുന്നില്‍ അസാധാരണ സാഹചര്യം

    തൃശൂര്‍: തൃശൂര്‍ പൂരം വെടിക്കെട്ട് പ്രതിസന്ധി പരിഹരിക്കാന്‍ തിരുവമ്പാടി – പാറമേക്കാവ് ദേവസ്വം ഭാരവാഹികളുമായി കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി വീണ്ടും ഡല്‍ഹിയിലേക്ക്. പൂരം വെടിക്കെട്ട് പ്രതിസന്ധി ചര്‍ച്ച ചെയ്ത് പരിഹാരം കണ്ടെത്താന്‍ കേന്ദ്ര മന്ത്രി പിയൂഷ് ഗോയലുമായി ചര്‍ച്ച നടത്താന്‍ ദേവസ്വം ഭാരവാഹികളുമായി വീണ്ടും ഡല്‍ഹിക്ക് പോകുമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു. അടുത്ത തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായിരിക്കും കൂടിക്കാഴ്ച നടത്തുക. തിരുവന്പാടി, പാറമേക്കാവ് ദേവസ്വം ഭാരവാഹികളുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തും. നേരത്തേ, പൂരം വെടിക്കെട്ട് അടക്കമുള്ള കാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനെ ഉന്നമിട്ടായിരുന്നു ബിജെപിയുടെ വിമര്‍ശനങ്ങളെല്ലാം. എന്നാല്‍, വെടിക്കെട്ടിന് അനുമതി നല്‍കേണ്ടതു കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള പെസോയുടെ ഉദ്യോഗസ്ഥരാണെന്ന ഇടതുപക്ഷത്തിന്റെ നിലപാടു ജനങ്ങള്‍ക്കു ബോധ്യമായതോടെ ബിജെപി പ്രതിസന്ധിയിലായി. കേന്ദ്രസഹമന്ത്രിയുടെ മണ്ഡലത്തില്‍ നടക്കുന്ന പ്രധാന പരിപാടിയായതിനാല്‍ സുരേഷ് ഗോപിക്കും ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിഞ്ഞുമാറാനാകില്ല. ഈ സാഹചര്യത്തിലാണു ദേവസ്വങ്ങളെ കേന്ദ്രമന്ത്രിമാര്‍ക്കു മുന്നില്‍ നേരിട്ടെത്തിച്ചു സാഹചര്യങ്ങള്‍ അറിയിക്കാന്‍ അവസരമൊരുക്കുന്നത്. ബിജെപി അധികാരത്തില്‍ ഇരിക്കുമ്പോള്‍ ഹിന്ദു വിശ്വാസങ്ങളുടെ…

    Read More »
  • Breaking News

    മുനമ്പം പ്രശ്നപരിഹാരത്തിന് പോംവഴികളുണ്ട്, ആവശ്യമെങ്കിൽ നിയമ നിർമ്മാണം നടത്തും- സർക്കാർ ഹൈക്കോടതിയിൽ

    കൊച്ചി: മുനമ്പത്തെ പ്രശ്‌ന പരിഹാരത്തിനു പോംവഴികളുണ്ടെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. മുനമ്പത്തെ പ്രശ്‌ന പരിഹാരത്തിനായി ആവശ്യമെങ്കിൽ നിയമ നിർമ്മാണം നടത്തുമെന്നും മുനമ്പത്ത് ഭൂമി ഏറ്റെടുക്കാൻ സർക്കാരിന് അധികാരമുണ്ടെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. കൂടാതെ ജുഡീഷ്യൽ കമ്മിഷൻ നിയമനം റദ്ദാക്കിയ സിംഗിൾ ബെഞ്ച് വിധി സ്റ്റേ ചെയ്യണമെന്നും സർക്കാർ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. വസ്തുതകൾ പരിശോധിക്കാൻ ആണ് ജുഡീഷ്യൽ കമ്മീഷനെ സർക്കാർ നിയോഗിച്ചത്. റിപ്പോർട്ട് ലഭിക്കുന്നതിന് മുൻപ് നിയമനത്തിൽ സിംഗിൾ ബെഞ്ച് ഇടപെട്ടത് നിയമപരമല്ല. നൂറുകണക്കിന് കുടുംബങ്ങളെ ബാധിക്കുന്ന വിഷയമാണ് മുനമ്പത്തേതെന്നും സർക്കാർ പറഞ്ഞു. മാത്രമല്ല വഖഫ് ട്രൈബ്യൂണലിലെ നടപടികളും ജുഡീഷ്യൽ കമ്മിഷന്റെ പരിഗണനാ വിഷയങ്ങളും വ്യത്യസ്തമാണ്. വഖഫ് ട്രൈബ്യൂണലിനെ സമീപിച്ചവരെ ബാധിക്കുന്ന പ്രശ്‌നമല്ല അപ്പീലിൽ ഉന്നയിച്ചത്. പൊതുതാല്പര്യം മുൻനിർത്തിയാണ് ജുഡീഷ്യൽ കമ്മീഷൻ നിയമനം. ക്രമസമാധാന വിഷയം എന്ന നിലയിലും കമ്മീഷൻ അന്വേഷണം ആവശ്യമാണെന്നും സർക്കാർ അറിയിച്ചു. ജുഡീഷ്യൽ അന്വേഷണ കമ്മീഷന് മുനമ്പത്തെ ഭൂമിയുടെ ഉടമസ്ഥാവകാശ തർക്കത്തിൽ ഇടപെടാൻ ആവില്ല. കമ്മിഷന്റെ പരിഗണനാ വിഷയത്തിൽ…

    Read More »
  • Breaking News

    പൂരം അലങ്കോലമാക്കാന്‍ ശ്രമിക്കുന്നവരെ ഉരുക്കു മുഷ്ടികൊണ്ട് നേരിടണമെന്ന് ഹൈക്കോടതി; അന്വേഷണത്തിന് മൂന്നു മാസം; ദേവസ്വം ഭാരവാഹികളുമായി വീണ്ടും ഡല്‍ഹിക്കു പോകാന്‍ സുരേഷ് ഗോപി; വെടിക്കെട്ട് ഭേദഗതിക്ക് ശ്രമിക്കും

    കൊച്ചി: തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തിലെ അന്വേഷണം മൂന്ന് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. യുക്തിപരമായ തീരുമാനത്തില്‍ അന്വേഷണം എത്തിച്ചേരണം. ഈ വര്‍ഷത്തെ പൂരം ശരിയായി നടത്തണം. മാനദണ്ഡങ്ങള്‍ പാലിച്ചും കൃത്യമായ വ്യവസ്ഥകളോടെയുമാകണം പൂരം നടത്തിപ്പ്. ക്രമസമാധാന പ്രശ്‌നമുണ്ടാക്കുന്നവരെ നിയമപരമായിത്തന്നെ നേരിടണം, ക്രമസമാധാനം ഉറപ്പുവരുത്താന്‍ സംസ്ഥാന പൊലീസ് മേധാവിയുടെ മേല്‍നോട്ടം വേണം. പൊലീസിനെ കൃത്യമായി വിന്യസിക്കണമെന്നും ഡിജിപിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. ജില്ലാ കളക്ടറും എസ് പിയും കാര്യങ്ങള്‍ ഏകോപിപ്പിക്കണമെന്നും നിര്‍ദേശിച്ച കോടതി, പൂരം അലങ്കോലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ തീര്‍പ്പാക്കി. അതേസമയം, തൃശൂര്‍ പൂരം വെടിക്കെട്ട് പ്രതിസന്ധി പരിഹരിക്കാന്‍ ദേവസ്വം ഭാരവാഹികളുമായി സുരേഷ് ഗോപി വീണ്ടും ദില്ലിയിലേക്ക് പോകും. കേന്ദ്ര മന്ത്രി പിയൂഷ് ഗോയലുമായി ചര്‍ച്ച നടത്താന്‍ ദേവസ്വം ഭാരവാഹികളുമായി ദില്ലിക്ക് പോകുമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു. അടുത്ത തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായിരിക്കും കൂടിക്കാഴ്ച നടത്തുക. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം ഭാരവാഹികളുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തും.…

    Read More »
  • Breaking News

    എസ്.യു.സി.ഐയുടെ നേതൃത്വത്തിലുള്ള ആശമാരുമായി ഇനി ചര്‍ച്ചയ്ക്കില്ലെന്ന് ആരോഗ്യ മന്ത്രാലയം; വേതനം വര്‍ധിപ്പിക്കാമെന്ന് ഉറപ്പു നല്‍കിയിട്ടും മിനിറ്റ്‌സില്‍ രേഖപ്പെടുത്തിയിട്ടും അംഗീകരിച്ചില്ല; ഐ.എന്‍.ടി.യു.സി. അടക്കം വഴങ്ങിയിട്ടും ചര്‍ച്ച പൊളിഞ്ഞത് സമരം തുടരണമെന്ന അജന്‍ഡയുടെ ഭാഗമോ?

    തിരുവനന്തപുരം: വിവിധ ട്രേഡ് യൂണിയനുകള്‍ ചര്‍ച്ചയ്ക്ക് അനുകൂലമായ നിലപാടെടുത്തിട്ടും സമരത്തില്‍ വിട്ടുവീഴ്ച നടത്താത്ത എസ്.യു.സി.ഐയുടെ നേതൃത്വത്തിലുള്ള ആശ വര്‍ക്കര്‍മാരുമായി ഇനി ചര്‍ച്ചയ്ക്കില്ലെന്ന് ആരോഗ്യ വകുപ്പ്. ആശമാര്‍ക്കു പറയാനുള്ളതു മുഴുവന്‍ കേട്ടു. കമ്മിറ്റി തീരുമാനവുമായി മുന്നോട്ട് പോകുമെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു. ആശമാര്‍ കടുംപിടുത്തം തുടരുമ്പോള്‍ ചര്‍ച്ചക്ക് സാഹചര്യമില്ലെന്നാണ് ആരോഗ്യവകുപ്പ് വിശദീകരണം. പരമാവധി താഴ്ന്നത് തങ്ങളാണെന്ന് ആശമാര്‍ പറയുന്നു. 3000 രൂപയെങ്കിലും വര്‍ധിപ്പിക്കണമെന്ന ആവശ്യം പോലും പരിഗണിച്ചില്ല. ചര്‍ച്ചക്ക് മന്ത്രി തയ്യാറാവണമെന്നും ആശമാര്‍ ആവശ്യപ്പെട്ടു. എന്നാല്‍, വേതന പരിഷ്‌കരണത്തിന് കമ്മീഷനെ നിയോഗിക്കാമെന്ന സര്‍ക്കാര്‍ നിര്‍ദേശം എസ് യുസിഐയുടെ നേതൃത്വത്തിലുള്ള ആശാ പ്രവര്‍ത്തകര്‍ ഇന്നലെ തള്ളിയിരുന്നു. മൂന്നാമത്തെ ചര്‍ച്ചയിലും സര്‍ക്കാര്‍ ഉറപ്പുകള്‍ നല്‍കിയിട്ടും പിടിവാശി തുടര്‍ന്നത് എസ്.യു.സി.ഐക്കാരാണ്. തുടര്‍ന്ന് ചര്‍ച്ച പരാജയമാണെന്നും ഒരുരൂപപോലും വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ സമ്മതിച്ചില്ലെന്നുമായിരുന്നു മാധ്യമങ്ങള്‍ക്കു മുന്നില്‍ പറഞ്ഞത്. ഓണറേറിയം വര്‍ധനയും വിരമിക്കല്‍ ആനുകൂല്യവും ചര്‍ച്ചയില്‍തന്നെ പ്രഖ്യാപിക്കണമെന്നായിരുന്നു ആവശ്യം. സര്‍ക്കാരിനു നടപടികള്‍ പൂര്‍ത്തിയാക്കാതെ പ്രഖ്യാപിക്കാനാകില്ലെന്നു പറഞ്ഞിട്ടും വഴങ്ങിയില്ല. ഇക്കാര്യത്തില്‍ എസ്.യു.സി.ഐ നേതാക്കള്‍ക്കിടയിലും…

    Read More »
  • Kerala

    എന്‍ സ്വരം പൂവിടും… ‘പ്രണയനായകന്‍’ രവികുമാര്‍ അന്തരിച്ചു

    ചെന്നൈ: എഴുപതുകളിലും എണ്‍പതുകളിലും മലയാള സിനിമയിലെ ശ്രദ്ധേയ നായകതാരമായിരുന്ന രവികുമാര്‍ (71) അന്തരിച്ചു. അര്‍ബുദരോഗബാധിതനായിരുന്ന അദ്ദേഹത്തെ ബുധനാഴ്ച ചെന്നൈ വേളാച്ചേരിയിലെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്നു രാവിലെ ഒന്‍പതു മണിയോടെയായിരുന്നു അന്ത്യം. നൂറിലേറെ മലയാളം, തമിഴ് സിനിമകളിലും ടെലിവിഷന്‍ പരമ്പരകളിലും വേഷമിട്ടിട്ടുണ്ട്. ഭൗതികശരീരം ഇന്ന് ചെന്നൈ വല്‍സരവാക്കത്തെ വസതിയിലെത്തിക്കും സംസ്‌കാരം നാളെ. തൃശൂര്‍ സ്വദേശികളായ കെ.എം.കെ.മേനോന്റെയും ആര്‍.ഭാരതിയുടെയും മകനായ രവികുമാര്‍ ചെന്നൈയിലാണ് ജനിച്ചത്. 1967 ല്‍ ഇന്ദുലേഖ എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. എം. കൃഷ്ണന്‍ നായര്‍ സംവിധാനം ചെയ്ത് 1976 ല്‍ റിലീസ് ചെയ്ത ‘അമ്മ’ എന്ന ചിത്രമാണ് രവികുമാറിനെ മലയാളത്തില്‍ ശ്രദ്ധേയനാക്കിയത്. ലിസ, അവളുടെ രാവുകള്‍, അങ്ങാടി, സര്‍പ്പം, തീക്കടല്‍, അനുപല്ലവി തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍.

    Read More »
  • Kerala

    ക്ഷേത്രോത്സവത്തില്‍ വിപ്ലവഗാനം പാടരുതെന്ന് അറിയില്ലായിരുന്നുവെന്ന് അലോഷി; ഗായകനെ പ്രതിയാക്കിയത് അട്ടിമറിക്കോ? കടയ്ക്കലില്‍ വിപ്ലവഗാന പ്രതിസന്ധി തുടരുന്നു

    കൊല്ലം: കടയ്ക്കല്‍ ക്ഷേത്രത്തിലെ ഗാനമേളയിലെ വിപ്ലവഗാന വിവാദത്തില്‍ ഗായകന്‍ അലോഷിയെ ഒന്നാം പ്രതിയാക്കിയത് വിവാദത്തില്‍. ഈ നടപടി കേസിനെ ദുര്‍ബലപ്പെടുത്താനെന്ന് പരാതിക്കാരന്‍ വിഷ്ണു സുനില്‍ പന്തളം പ്രതികരിച്ചു. ക്ഷേത്ര മുറ്റത്ത് അലോഷി പാടിയ പാട്ട് ഹൈക്കോടതി നിയമത്തിന്റെ ലംഘനമാണ്. എന്നാല്‍ ക്ഷേത്ര ഉപദേശക സമിതിയെയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെയുമാണ് ആദ്യം പ്രതിയാക്കേണ്ടത്. അവരുടെ പേരു പോലും എഫ്ഐആറില്‍ ഇല്ലെന്നതാണ് വിവാദത്തിന് കാരണം. കടയ്ക്കല്‍ സിഐയ്ക്ക് താന്‍ നല്‍കിയ പരാതിയില്‍ മൊഴിയെടുത്ത് കേസെടുക്കണം. ഡിജിപിക്ക് ഇക്കാര്യം ആവശ്യപെട്ട് പരാതി നല്‍കിയെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ വിഷ്ണു സുനില്‍ പറഞ്ഞു. വിപ്ലവഗാന വിവാദത്തില്‍ ഗായകന്‍ അലോഷിയെ ഒന്നാം പ്രതിയാക്കി കഴിഞ്ഞദിവസം പൊലീസ് കേസെടുത്തിരുന്നു. കടയ്ക്കല്‍ പൊലീസാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ക്ഷേത്ര ഉപദേശക സമിതിയിലെ രണ്ടുപേരെയും കേസിലെ പ്രതികളാക്കിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് എന്ത് നടപടി സ്വീകരിക്കുമെന്ന് അറിയിക്കണമെന്ന് ഹൈക്കോടതി ഇന്നലെ കേസ് പരിഗണിച്ചപ്പോള്‍ ചോദിച്ചിരുന്നു. കേസെടുത്തതിനെ നിയമപരമായി നേരിടുമെന്ന് ഗായകന്‍…

    Read More »
  • LIFE

    കൈ ഒടിഞ്ഞു, കണ്ണിനും പരുക്ക്; പറഞ്ഞത് വീണു പറ്റിയതെന്ന്; സല്‍മാന്റെ പീഡനം മറച്ചുപിടിച്ച താരറാണി

    ഓണ്‍ സ്‌ക്രീനില്‍ കാണുന്നത് പോലെയാകില്ല പലപ്പോഴും താരങ്ങളുടെ ജീവിതം. ഓണ്‍ സ്‌ക്രീനിലെ ജോഡികള്‍ ജീവിതത്തിലും ഒരുമിച്ച് കാണാന്‍ ആരാധകര്‍ ആഗ്രഹിക്കുന്നത് സ്വാഭാവികമാണ്. അങ്ങനെ സംഭവിക്കുമ്പോള്‍ അവര്‍ സന്തോഷിക്കും. എന്നാല്‍ എല്ലാ ജോഡിയ്ക്കും ശുഭാന്ത്യം ഉണ്ടാകണമെന്നില്ല. പല ജനപ്രീയ ജോഡിയും വലിയ വഴക്കിലായിരിക്കും അവസാനിക്കുക. ഒരുകാലത്തെ ഹിറ്റ് ജോഡിയായിരുന്നു സല്‍മാന്‍ ഖാനും ഐശ്വര്യ റായും. ഓണ്‍ സ്‌ക്രീനിലെ പ്രണയ ഇരുവരും ജീവിതത്തിലും ആവര്‍ത്തിച്ചു. ഹം ദില്‍ ദേ ചുക്കേ സനം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഇരുവരും പ്രണയത്തിലാകുന്നത്. ഐശ്വര്യയും സല്‍മാനും വിവാഹം കഴിക്കുമെന്നായിരുന്നു ആരാധകര്‍ കരുതിയിരുന്നത്. പക്ഷെ സംഭവിച്ചതാകട്ടെ ബോളിവുഡ് കണ്ട ഏറ്റവും വലിയ വിവാദങ്ങളിലൊന്നായ ബ്രേക്കപ്പും. ഐശ്വര്യയും സല്‍മാനും തമ്മില്‍ പ്രശ്നങ്ങള്‍ പതിവായ സമയത്ത് ഒരു ദിവസം ഐശ്വര്യയുടെ വീട്ടിലേക്ക് അര്‍ധ രാത്രി സല്‍മാന്‍ എത്തി. ഏറെ നേരം താരത്തിന്റെ വാതിലില്‍ മുട്ടി ബഹളമുണ്ടാക്കിയെന്ന് സല്‍മാനെക്കുറിച്ച് ദൃക്‌സാക്ഷികള്‍ പറയുന്നുണ്ട്. പക്ഷെ ഐശ്വര്യ വാതില്‍ തുറക്കാന്‍ തയ്യാറായില്ല. വാതില്‍ തുറന്നില്ലെങ്കില്‍ താന്‍ കെട്ടിടത്തില്‍…

    Read More »
  • LIFE

    അവള്‍ക്ക് കുറച്ചിലാണ്! ഭര്‍ത്താവിന്റെ ജോലി മറച്ചുവെച്ച യുവതി; സ്റ്റാഫിനോട് പൊട്ടിത്തെറിച്ച് ഉര്‍വ്വശി

    മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഉര്‍വ്വശി. മലയാളത്തില്‍ മാത്രമല്ല തെന്നിന്ത്യന്‍ സിനിമയാകെ നിറഞ്ഞു നില്‍ക്കുന്ന താരം. ഒരുകാലത്ത് തെന്നിന്ത്യയിലെ നമ്പര്‍ വണ്‍ നായികയായിരുന്നു ഉര്‍വ്വശി. അഭിനയത്തില്‍ ഇന്നും ഉര്‍വ്വശി തന്നെയാണ് ബെഞ്ച് മാര്‍ക്ക്. ഇന്ത്യന്‍ സിനിമയിലെ തന്നെ ഏക്കാലത്തേയും മികച്ച നടിമാരില്‍ ഒരാളായിട്ടാണ് ഉര്‍വ്വശിയെ കണക്കാക്കുന്നത്. ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന പേരൊക്കെ പ്രയോഗത്തില്‍ വരും മുമ്പേ അത്തരത്തിലുള്ള സ്വാധീനമുണ്ടായിരുന്നു ഉര്‍വ്വശിയ്ക്ക്. ഓണ്‍ സ്‌ക്രീന്‍ പ്രകടനത്തില്‍ മാത്രമല്ല ഓഫ് സ്‌ക്രീനിലും സൂപ്പര്‍ സ്റ്റാറാണ് ഉര്‍വ്വശി. സിനിമയിലാണെങ്കിലും ജീവിതത്തിലാണെങ്കിലും തന്റെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും യാതൊരു മറയുമില്ലാതെ തുറന്ന് പറയുന്നതാണ് ഉര്‍വ്വശിയുടെ ശീലം. തനിക്ക് ചുറ്റുമുള്ളവരെ ഒരമ്മയെ പോലെ ശകാരിക്കുകയും ചേര്‍ത്തു പിടിക്കുകയും ചെയ്യുന്ന ഉര്‍വ്വശിയെ കാണാം. ഒരിക്കല്‍ തന്റെ സ്റ്റാഫില്‍ ഒരാളോട് താന്‍ ദേഷ്യപ്പെട്ടതിനെക്കുറിച്ച് ഉര്‍വ്വശി സംസാരിച്ചു. തന്റെ ജോലിക്കാരിയായ പെണ്‍കുട്ടിയെ ചീത്ത വിളിച്ചതിനെക്കുറിച്ചാണ് ഉര്‍വ്വശി സംസാരിക്കുന്നത്. കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് വര്‍ഷങ്ങള്‍ മുമ്പ് ഉര്‍വ്വശി ആ കഥ പങ്കുവെക്കുന്നത്. ”എന്റെ കൂടെ സ്റ്റാഫ്…

    Read More »
Back to top button
error: