Month: April 2025

  • Crime

    ഇന്‍സ്റ്റഗ്രാം താരമായ പൊലീസുകാരി മയക്കുമരുന്നുമായി പിടിയില്‍; മറ്റൊരു സ്ത്രീയുടെ ഭര്‍ത്താവുമായി അവിഹിതബന്ധമെന്നും ആരോപണം

    ചണ്ഡീഗഡ്: പൊലീസ് ഉദ്യോഗസ്ഥയെ മാരക മയക്കുമരുന്നായ ഹെറൊയിനുമായി പിടികൂടി. പഞ്ചാബ് പൊലീസിലെ സീനിയര്‍ കോണ്‍സ്റ്റബിളായ അമന്‍ദീപ് കൗര്‍ ആണ് പിടിയിലായത്. ഇവരില്‍ നിന്ന് 17 ഗ്രാമിലധികം വരുന്ന തൊണ്ടി മുതല്‍ പിടിച്ചെടുത്തു. സംഭവത്തെത്തുടര്‍ന്ന് പൊലീസുകാരിയെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്തു. ഭട്ടിന്‍ഡ ഫ്ളൈഓവറിന് സമീപം നടന്ന വാഹനപരിശോധനയിലാണ് അമനെ പിടികൂടിയത്. ഥാര്‍ ജീപ്പ് ഓടിച്ച് വരികയായിരുന്നു അമന്‍ദീപ് കൗര്‍. വാഹനത്തിനുള്ളില്‍ ഹെറോയിന്‍ ഉണ്ടായിരുന്നു. പഞ്ചാബ് സര്‍ക്കാരിന്റെ മയക്കുമരുന്നിനെതിരായ ഡ്രൈവിനിടെയാണ് പൊലീസും ആന്റി നാര്‍ക്കോട്ടിക്‌സ് ടാസ്‌ക് ഫോഴ്‌സും സംയുക്തമായി പരിശോധന നടത്തിയത്. പൊലീസുകാരിക്കൊപ്പം ജസ്വന്ത് സിങ്് എന്നയാളും വാഹനത്തിലുണ്ടായിരുന്നു. ആംബുലന്‍സ് ഡ്രൈവറായ തന്റെ ഭര്‍ത്താവ് ബല്‍വീന്ദര്‍ സിങ്ങുമായി അമന് അവിഹിത ബന്ധമുണ്ടെന്ന ആരോപണവുമായി ഇയാളുടെ ഭാര്യ ഗുര്‍മീത് കൗര്‍ രംഗത്ത് വരികയും ചെയ്തിരുന്നു. സംഭവത്തിന് മുമ്പും വിവാദങ്ങളില്‍ ഇടംപിടിച്ചിട്ടുള്ള വ്യക്തിയാണ് അമന്‍. ഇന്‍സ്റ്റാഗ്രാമിലെ വൈറല്‍ താരമായ പൊലീസുകാരിക്ക് പതിനായിരക്കണക്കിന് ഫോളോവേഴ്സുണ്ട്. പൊലീസ് യൂണിഫോമില്‍ റീല്‍സ് ചിത്രീകരിക്കരുതെന്ന സംസ്ഥാന പൊലീസ് മേധാവിയുടെ ഉത്തരവ് തുടര്‍ച്ചയായി…

    Read More »
  • Kerala

    മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ കേസ്; സിപിഎമ്മില്‍ ആശയക്കുഴപ്പം

    മധുര: സിഎംആര്‍എല്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ ടിക്കെതിരെ പ്രോസിക്യൂഷന്‍ നടപടി സ്വീകരിച്ചത് സിപിഎമ്മിനെ പ്രതിരോധത്തിലാക്കി. പാര്‍ട്ടി കോണ്‍ഗ്രസിനിടെ വന്ന കേസ് സംബന്ധിച്ചു കേരളത്തിലെ സിപിഎം പ്രതിനിധികള്‍ സംയുക്ത പ്രതിരോധം ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും നേതൃത്വത്തിനുള്ളിലെ അഭിപ്രായവ്യത്യാസങ്ങള്‍ ഇപ്പോള്‍ പരസ്യമായി പുറത്തുവന്നിട്ടുണ്ട്. പൊളിറ്റ് ബ്യൂറോ കോര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ടിനൊപ്പം നിരവധി കേരള നേതാക്കളും ഇതിനെ രാഷ്ട്രീയ പ്രേരിതമായ കേസാണെന്നും നിയമപരമായും രാഷ്ട്രീയമായും പോരാടുമെന്നും പ്രതികരിച്ചു. എന്നാല്‍ പശ്ചിമ ബംഗാള്‍ സെക്രട്ടറി മുഹമ്മദ് സലിം പാര്‍ട്ടിക്ക് ഈ വിഷയത്തില്‍ യാതൊരു ബന്ധവുമില്ലെന്ന അഭിപ്രായമാണ് പറഞ്ഞത്. എസ്എഫ്ഐഒ കേസുമായി ബന്ധപ്പെട്ട വ്യക്തികള്‍ നിയമപരമായ മാര്‍ഗം തിരഞ്ഞെടുക്കുമെന്ന് മുഹമ്മദ് സലിം വ്യക്തമാക്കി. ഇതോടെയാണ് വിഷയത്തില്‍ കേന്ദ്ര നേതൃത്വത്തിനുള്ളിലെ അഭിപ്രായ വ്യത്യാസങ്ങളും ഇതുമായി ബന്ധപ്പെട്ട ആശയക്കുഴപ്പവും പുറത്തുവന്നത്. പാര്‍ട്ടി കോണ്‍ഗ്രസിനിടെ നടന്ന മാധ്യമ സമ്മേളനത്തില്‍ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കവേ മുഖ്യമന്ത്രിയുടെ ഓഫീസിനും കുടുംബത്തിനും മുഖ്യമന്ത്രിക്കുമെതിരെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുകയാണെന്ന് സലിം പറഞ്ഞു. ഇതിന് പാര്‍ട്ടിയുമായി യാതൊരു…

    Read More »
  • Social Media

    12 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ റിമാന്‍ഡിലായ സ്‌നേഹയ്ക്ക് എതിരേ വീണ്ടും കേസ്; പെണ്‍കുട്ടിയുടെ പതിനഞ്ചുകാരന്‍ സഹോദരനെയും പീഡിപ്പിച്ചെന്ന് രക്ഷിതാക്കള്‍; പോക്‌സോ കേസ് ചുമത്തി; തുമ്പായത് ഫോണില്‍ അധ്യാപിക കണ്ടെത്തിയ ദൃശ്യങ്ങള്‍

    കണ്ണൂര്‍: തളിപ്പറമ്പില്‍ 12 വയസുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന യുവതിക്കെതിരെ മറ്റൊരു പോക്‌സോ കേസ് കൂടി. പുളിപറമ്പ് തോട്ടാറമ്പിലെ സ്‌നേഹ മെര്‍ലിനെതിരെയാണ് (23) തളിപ്പറമ്പ് പൊലീസ് കേസെടുത്തത്. നേരത്തെ പീഡനത്തിന് ഇരയായ തളിപ്പറമ്പ് സ്വദേശിനിയായ സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ 15 വയസ്സുകാരനായ സഹോദരനെയാണ് സ്‌നേഹ പീഡിപ്പിച്ചത്. കഴിഞ്ഞ ദിവസം യുവതിക്കെതിരെ കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സ്‌നേഹക്കെതിരെ വീണ്ടും പോക്‌സോ കേസ് ചുമത്തിയത്. കഴിഞ്ഞ മാസമാണ് സ്‌നേഹക്കെതിരെ ആദ്യ പോക്‌സോ കേസെടുത്തത്. സ്‌കൂളില്‍ വച്ച് 12 വയസുകാരിയുടെ ബാഗ് അധ്യാപിക പരിശോധിച്ചതോടെയാണ് വിവരങ്ങള്‍ പുറംലോകം അറിയുന്നത്. ബാഗില്‍നിന്നു ലഭിച്ച മൊബൈല്‍ഫോണില്‍ സംശയാസ്പദമായ ദൃശ്യങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് അധ്യാപിക വിവരം ചൈല്‍ഡ് ലൈനില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്നു നടത്തിയ കൗണ്‍സലിങ്ങിലാണ് കുട്ടി പീഡന വിവരം തുറന്നുപറഞ്ഞത്. ഫെബ്രുവരിയിലായിരുന്നു സ്‌നേഹ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. സ്‌നേഹയുടെ പേരില്‍ തളിപ്പറമ്പ് പൊലീസ് സ്റ്റേഷനില്‍ മുന്‍പും പോക്‌സോ കേസുണ്ട്. സിപിഐ കണ്ണൂര്‍ ജില്ലാ കൗണ്‍സില്‍ അംഗം കെ.മുരളീധരനെ ആക്രമിച്ച…

    Read More »
  • Crime

    15കാരിയെ ലൈംഗികമായി ഉപദ്രവിച്ച് കടന്നുകളഞ്ഞു; തമിഴ്നാട് സ്വദേശികള്‍ വര്‍ക്കലയില്‍ അറസ്റ്റില്‍

    തിരുവനന്തപുരം: പോക്‌സോ കേസില്‍ പ്രതികളായ രണ്ട് തമിഴ്നാട് സ്വദേശികള്‍ വര്‍ക്കലയില്‍ അറസ്റ്റില്‍. പാപനാശം വിനോദസഞ്ചാരമേഖലയില്‍ ഒളിവില്‍ കഴിഞ്ഞ നിര്‍മല്‍(19), സുഹൃത്തായ 17കാരന്‍ എന്നിവരാണ് പിടിയിലായത്. കോയമ്പത്തൂര്‍ പേരൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 15 വയസ്സുള്ള പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതികളാണ് ഇരുവരും. സംഭവത്തില്‍ മൂന്നുദിവസം മുന്‍പാണ് ഇവര്‍ക്കെതിരേ പോലീസ് കേസെടുത്തത്. തുടര്‍ന്ന് ഇവര്‍ വര്‍ക്കലയിലെത്തി ലോഡ്ജില്‍ മുറിയെടുത്ത് ഒളിവില്‍ കഴിഞ്ഞുവരുകയായിരുന്നു. പ്രതികളുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ വര്‍ക്കലയിലുണ്ടെന്ന സൂചന ലഭിച്ചിരുന്നു. തമിഴ്നാട് പോലീസ് കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വര്‍ക്കല ഡിവൈഎസ്പിയുടെ നിര്‍ദേശാനുസരണം ടൂറിസം പോലീസ് പാപനാശം മേഖലയില്‍ നടത്തിയ തിരച്ചിലിലാണ് ഇവര്‍ പിടിയിലായത്. പ്രതികളെ കോയമ്പത്തൂര്‍ പോലീസിനു കൈമാറി.

    Read More »
  • Crime

    പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ സഹോദരനെയും പീഡിപ്പിച്ചു; റിമന്‍ഡിലുള്ള യുവതിക്കെതിരേ വീണ്ടും പോക്‌സോ കേസ്

    കണ്ണൂര്‍: തളിപ്പറമ്പില്‍ 12 വയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന യുവതിക്കെതിരെ മറ്റൊരു പോക്‌സോ കേസ് കൂടി. പുളിപറമ്പ് തോട്ടാറമ്പിലെ സ്‌നേഹ മെര്‍ലിനെതിരെയാണ് (23) തളിപ്പറമ്പ് പൊലീസ് കേസെടുത്തത്. നേരത്തെ പീഡനത്തിന് ഇരയായ തളിപ്പറമ്പ് സ്വദേശിനിയായ സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ 15 വയസ്സുകാരനായ സഹോദരനെയാണ് സ്‌നേഹ പീഡിപ്പിച്ചത്. കഴിഞ്ഞ ദിവസം യുവതിക്കെതിരെ കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സ്‌നേഹക്കെതിരെ വീണ്ടും പോക്‌സോ കേസ് ചുമത്തിയത്. കഴിഞ്ഞ മാസമാണ് സ്‌നേഹക്കെതിരെ ആദ്യ പോക്‌സോ കേസെടുത്തത്. സ്‌കൂളില്‍ വച്ച് 12 വയസ്സുകാരിയുടെ ബാഗ് അധ്യാപിക പരിശോധിച്ചതോടെയാണ് വിവരങ്ങള്‍ പുറംലോകം അറിയുന്നത്. ബാഗില്‍നിന്നു ലഭിച്ച മൊബൈല്‍ഫോണില്‍ സംശയാസ്പദമായ ദൃശ്യങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് അധ്യാപിക വിവരം ചൈല്‍ഡ് ലൈനില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്നു നടത്തിയ കൗണ്‍സലിങ്ങിലാണ് കുട്ടി പീഡന വിവരം തുറന്നുപറഞ്ഞത്. ഫെബ്രുവരിയിലായിരുന്നു സ്‌നേഹ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. സ്‌നേഹയുടെ പേരില്‍ തളിപ്പറമ്പ് പൊലീസ് സ്റ്റേഷനില്‍ മുന്‍പും പോക്‌സോ കേസുണ്ട്. സിപിഐ കണ്ണൂര്‍ ജില്ലാ കൗണ്‍സില്‍ അംഗം കെ.മുരളീധരനെ ആക്രമിച്ച…

    Read More »
  • Breaking News

    വീണ വിജയന് എതിരായ എസ്എഫ്‌ഐഒ കേസ് കോടതിയുടെ വരാന്തയില്‍ പോലും നിലനില്‍ക്കില്ല; ഒളിച്ചുവച്ചെന്നു പറയുന്ന 73.38 കോടി ആരുടെയൊക്കെ പോക്കറ്റിലെത്തി? അന്വേഷണം വന്നാല്‍ ആരൊക്കെ കുടുങ്ങും? കണക്കുകള്‍ നിരത്തി പ്രതിരോധിച്ച് ഇടതുപക്ഷം

    തിരുവനന്തപുരം: സിഎംആര്‍എല്‍ കമ്പനിയുമായി കരാറില്‍ ഏര്‍പ്പെട്ടു സേവനം നല്‍കിയില്ലെന്ന പേരില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനെതിരേ എസ്എഫ്‌ഐഒ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വന്‍ വിവാദം. കമ്പനികള്‍ക്കുള്ളിലെ തട്ടിപ്പുകള്‍ അന്വേഷിക്കുന്ന കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള സ്ഥാപനത്തിന് നിയമപരമായി കൈമാറിയ തുകയുടെ പേരില്‍ എന്തു നടപടികളാണ് എടുക്കാന്‍ കഴിയുകയെന്നതില്‍ സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ച സജീവമാണ്. ഒരു സ്വകാര്യ കമ്പനിയും മറ്റൊരു സ്വകാര്യ കമ്പനിയും തമ്മില്‍ നടത്തിയ പണമിടപാടില്‍ കുറ്റകൃത്യമുണ്ടെന്നാണു എസ്എഫ്‌ഐഒയുടെ കേസിന്റെ ചുരുക്കം. രാഷ്ട്രീയക്കാര്‍ക്കടക്കം 73.38 കോടിയുടെ ഇടപാടുകള്‍ സിഎംആര്‍എല്‍ നടത്തിയിട്ടുണ്ടെന്നു പറയുമ്പോഴും മറ്റാരെയും പ്രതിയാക്കിയിട്ടില്ല എന്നതും കൗതുകകരമാണ്. കേസിന്റെ നാള്‍വഴികള്‍ ചൂണ്ടിക്കാട്ടിയാണ് ഇടതു ഹാന്‍ഡിലുകള്‍ സര്‍ക്കാരിനെയും വീണയെയും പ്രതിരോധിക്കുന്നത്. എക്‌സാ ലോജിക്കിന് സിഎംആര്‍എല്‍ നല്‍കിയ 1.7 കോടിയുടെ ചുവടുപിടിച്ചാണ് മാത്യു കുഴല്‍നാടന്‍ വിജിലന്‍സ് അന്വേഷണത്തിന് ഹര്‍ജി നല്‍കിയത്. വീണയ്ക്കു പണം കൈമാറിയതിലൂടെ സര്‍ക്കാര്‍ സിഎംആര്‍എല്ലിന് എന്തെങ്കിലും സൗജന്യം ചെയ്തു കൊടുത്തോ, കൈക്കൂലി കേസാണോ എന്നതാണു കോടതി പരിശോധിച്ചത്. വീണ വിജയനെയോ പിണറായി…

    Read More »
  • Breaking News

    തമിഴ് പുലികളുമായി ബന്ധമുള്ള ലൈക്ക പ്രൊഡക്ഷന്‍സുമായി സാമ്പത്തിക ഇടപാട്; ജിഹാദി ഗ്രൂപ്പുകളുമായി ലൈക്കയ്ക്കു ബന്ധം; എംപുരാന്റെ ഫണ്ടിംഗില്‍ സംശയം; ചെന്നൈയിലെ റെയ്ഡിനു പിന്നാലെ ഗോകുലം ഗോപാലനെതിരേ ആരോപണവുമായി ആര്‍എസ്എസ് വാരിക ഓര്‍ഗനൈസര്‍

    ന്യൂഡല്‍ഹി: ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാനും എമ്പുരാന്‍ സിനിമയുടെ നിര്‍മാതാവുമായ ഗോകുലം ഗോപാലന്റെ ഓഫീസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയതിനു പിന്നാലെ കടുത്ത ആരോപണവുമായി ആര്‍എസ്എസ് വാരിക ഓര്‍ഗനൈസര്‍. എമ്പുരാന്‍ മുന്‍ നിര്‍മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സിന് എല്‍ടിടിഇയുമായി ബന്ധമുണ്ടെന്നും അവരുമായുള്ള ഗോകുലം ഗോപാലന്റെ സാമ്പത്തിക ബന്ധം അന്വേഷിക്കുന്നതായും ഓര്‍ഗനൈസര്‍ പറയുന്നു. ഇഡിയുടെ അന്വേഷണം എംപുരാന്റെ ധനസഹായത്തെക്കുറിച്ച് സംശയങ്ങള്‍ ജനിപ്പിച്ചിട്ടുണ്ടെന്നും ആര്‍എസ്എസ് വാരികയിലെ ആര്‍ട്ടിക്കിള്‍ പറയുന്നു. ‘ബ്രിട്ടീഷ് പൗരനും ശ്രീലങ്ക വംശജനുമായ സുബാസ്‌കരന്‍ അല്ലിരാജ 2014 ല്‍ സ്ഥാപിച്ച ലൈക്ക പ്രൊഡക്ഷന്‍സ് എന്ന കമ്പനിയാണ് എമ്പുരാനെ പിന്തുണച്ചത്. നിരോധിത ശ്രീലങ്കന്‍ തമിഴ് തീവ്രവാദ സംഘടനയായ എല്‍ടിടിഇയുമായും വിദേശത്തുള്ള ജിഹാദി സംഘടനകളുമായും ലൈക്ക പ്രൊഡക്ഷന്‍സിന് ബന്ധമുണ്ടെന്ന് ആരോപണങ്ങളുണ്ട്. ആ കമ്പനി എമ്പുരാനില്‍ നിന്ന് പിന്മാറുകയും ഗോകുലം ഗോപാലന്‍ പിന്നീട് അതിന്റെ നിര്‍മാണം ഏറ്റെടുക്കുകയും ചെയ്തു. സിനിമയുടെ ഫണ്ടിങ്ങില്‍ സംശയാസ്പദമായ സാമ്പത്തിക ഇടപാടുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അധികൃതര്‍ അന്വേഷിക്കുന്നുണ്ട്’- ഓര്‍ഗനൈസര്‍ പറയുന്നു. ലൈക്ക പ്രൊഡക്ഷന്‍സ്,…

    Read More »
  • Breaking News

    സിപിഎം നേതാവ് എസ്. രാജേന്ദ്രന്‍ മോദിയുടെ പാളയത്തിലേക്ക്; പ്രഖ്യാപനം ഉടന്‍; ചുക്കാന്‍ പടിച്ചത് കോട്ടയത്തെ ബിജെപി നേതാവ്; കളം മാറുന്നത് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന് പുറത്തായ നേതാവ്

    ദേവികുളം: മുന്‍ സിപിഎം എംഎല്‍എ എസ്. രാജേന്ദ്രന്‍ ആര്‍പിഐ അത്താവലെ വിഭാഗം വഴി എന്‍ഡിഎയിലേക്കെന്ന് സൂചന. എന്‍ഡിഎ ഘടകകക്ഷിയായ ആര്‍പിഐയില്‍ ചേരുമെന്ന് ആര്‍പിഐ ദേശീയ വൈസ് പ്രസിഡന്റ് നുസ്രത് ജഹാന്‍ പ്രതികരിച്ചു. ഉടന്‍ പ്രഖ്യാപനം ഉണ്ടാകുമെന്നും നുസ്രത് ജഹാന്‍ പറഞ്ഞു. ആര്‍പിഐ അത്താവലെ വിഭാഗം നേതാവ് രാംദാസ് അത്താവാലയുമായി എസ്. രാജേന്ദ്രന്‍ കൂടിക്കാഴ്ച നടത്തും. സിപിഐഎമ്മുമായി കുറേ കാലമായി അകലം പാലിക്കുകയാണ് എസ്. രാജേന്ദ്രന്‍. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ദേവികുളം മണ്ഡലത്തിലെ സിപിഎം സ്ഥാനാര്‍ഥിയായിരുന്ന എ. രാജക്കെതിരെ പ്രവര്‍ത്തിച്ചു എന്ന പേരിലാണ് രാജേന്ദ്രനെ പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നത്. രാജേന്ദ്രന്‍ ആര്‍പിഐയില്‍ ചേരുന്നതില്‍ സന്തോഷമുണ്ടെന്നും കേരളത്തില്‍ പാര്‍ട്ടിയുടെ പ്രധാനപ്പെട്ട നേതാവാകുമെന്നും ആര്‍പിഐ പാര്‍ട്ടി ചെയര്മാനും കേന്ദ്ര മന്ത്രിയുമായ രാംദാസ് അത്താവാലെ പറഞ്ഞു. എസ് രാജേന്ദ്രനുമായി ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തി.കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വച്ചായിരുന്നു ചര്‍ച്ച.പാര്‍ട്ടി പ്രവേശനം സംബന്ധിച്ച് ഇന്നോ നാളെയോ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ആര്‍പിഐ (അത്താവാലെ) വിഭാഗവുമായി…

    Read More »
  • Breaking News

    പിളര്‍പ്പിലേക്കോ? വഖഫ് ബില്ലിനു പിന്നാലെ നിതീഷ് കുമാറിന്റെ ജെഡിയുവില്‍ പൊട്ടിത്തെറി അവസാനിക്കുന്നില്ല; അഞ്ചാമത്തെ നേതാവും പാര്‍ട്ടി വിട്ടു; നിതീഷിനെ ഇനി ബിജെപിക്ക് ആവശ്യമില്ലെന്ന് പപ്പു യാദവ്

    ന്യൂഡല്‍ഹി: വഖഫ് ഭേദഗതി ബില്‍ പാര്‍ലമെന്റ് പാസാക്കിയതിന് പിന്നാലെ ബിജെപിയുടെ പ്രധാന സഖ്യകക്ഷിയായ ജെഡിയുവില്‍നിന്ന് അഞ്ചാമത്തെ നേതാവും രാജിവച്ചു. നിതീഷ് കുമാറിനോടുള്ള ശക്തമായ വിമര്‍ശനവുമായി ആദ്യം ലോക്‌സഭാംഗമായ നേതാവാണു പാര്‍ട്ടി വിട്ടത്. ഏറ്റവുമൊടുവില്‍ നദീം അക്തര്‍ ആണ് രാജി സമര്‍പ്പിച്ചത്. മുതിര്‍ന്ന നേതാക്കളായ മുഹമ്മദ് ഖാസിം അന്‍സാരി, മുഹമ്മദ് നവാസ് മാലിക്, തബ്രൈസ് സിദ്ദിഖി അലിഗ്, ദില്‍ഷന്‍ റയീന്‍ എന്നിവരാണ് നേരത്തേ പാര്‍ട്ടി വിട്ടത്. മുഹമ്മദ് ഖാസിം അന്‍സാരി, മുഹമ്മദ് നവാസ് മാലിക് എന്നിവര്‍ പാര്‍ട്ടി അംഗത്വത്തിന് പുറമെ പാര്‍ട്ടിയിലെ തങ്ങളുടെ പദവികളില്‍ നിന്നും രാജിവച്ചിരുന്നു. വഖഫ് ഭേദഗതി ബില്ലിനെതിരേ ജനതാദള്‍(യുണൈറ്റഡ്) പാര്‍ട്ടിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നും പ്രാഥമിക അംഗത്വത്തില്‍ നിന്നുമുള്ള രാജി എന്നാണ് സാമൂഹികമാധ്യമമായ എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍ സിദ്ദിഖി പറഞ്ഞിരിക്കുന്നത്. ‘ജെഡിയു എല്ലായ്പ്പോഴും മതേതരത്വത്തിനും ന്യൂനപക്ഷ അവകാശ സംരക്ഷണത്തിനും വേണ്ടി നിലകൊള്ളുന്നുവെന്നാണ് പറയുന്നത്. എന്നാല്‍, വഖഫ് ബില്ലിന് പിന്തുണ നല്‍കിയതിലൂടെ ആ വിശ്വാസത്തിന് കോട്ടം വന്നിരിക്കുകയാണ്. ഈ…

    Read More »
  • Breaking News

    ആദ്യ ദൗത്യം വിജയം; വഖഫ് ബില്ലിനു പിന്നാലെ മുനമ്പത്തെ 50 പേരെ പാര്‍ട്ടിയില്‍ എത്തിച്ച് രാജീവ് ചന്ദ്രശേഖര്‍; സമരക്കാര്‍ മോദിയെ നേരില്‍കണ്ടു നന്ദി അറിയിക്കും; ക്രിസ്ത്യാനികളെ അടുപ്പിക്കാന്‍ പ്രഫഷണലുകള്‍ തലപ്പത്തെത്തും; തുടക്കം അനൂപ് ആന്റണിയില്‍; ബിജെപിയുടെ ആവനാഴിയില്‍ തന്ത്രങ്ങളേറെ

    മുനമ്പം: പാര്‍ലമെന്റിന്റെ ഇരു സഭകളിലും വഖഫ് നിയമം പാസാക്കിയതിനു പിന്നാലെ മുനമ്പത്തെത്തിയ രാജീവ് ചന്ദ്രശേഖറില്‍നിന്ന് ക്രിസ്ത്യാനികളടക്കം അമ്പതുപേര്‍ ബിജെപി അംഗത്വം സ്വീകരിച്ചു. എന്‍ഡിഎ ഘടകക്ഷിയായ ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി, ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ പി.കെ.കൃഷ്ണദാസ്, ബിജെപിയുടെയും ബിഡിജെഎസിന്റെയും ജില്ലാ നേതാക്കള്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് 50 പേര്‍ അംഗത്വം സ്വീകരിച്ചത്. ബിജെപിയിലേക്കു കൂടുതല്‍ ആളുകള്‍ വൈകാതെ ചേരുമെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. മുനമ്പത്തെത്തിയ രാജീവ് ചന്ദ്രശേഖറിനെയും തുഷാര്‍ വെള്ളാപ്പള്ളിയെയും ബിജെപി, ബിഡിജെഎസ് അംഗങ്ങള്‍ ചേര്‍ന്നു സ്വീകരിച്ചു. വഖഫ് ബില്‍ പാസാക്കിയതിനു കേന്ദ്ര സര്‍ക്കാരിന് നന്ദി അറിയിച്ച സമരക്കാര്‍, പ്രധാനമന്ത്രിയെ നേരില്‍ക്കണ്ടു നന്ദി പ്രകടിപ്പിക്കാന്‍ അവസരമൊരുക്കണമെന്നും ആവശ്യപ്പെട്ടു. ഇതിനുള്ള അവസരമൊരുക്കാമെന്ന് ചന്ദ്രശേഖര്‍ സമരസമിതിക്കാരെ അറിയിച്ചിട്ടുണ്ട്. കേരള രാഷ്ട്രീയത്തിലെ വലിയ നിമിഷമാണ് മുനമ്പത്തേതെന്നായിരുന്നു രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞത്. മുനമ്പത്തെ അവഗണിച്ച ജനപ്രതിനിധികള്‍ക്കുള്ള മറുപടിയാണിത്. മുനമ്പത്തെ ജനങ്ങള്‍ക്ക് അവരുടെ റവന്യൂ അവകാശം നേടിയെടുക്കും വരെ കൂടെയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. രാജീവ് ചന്ദ്രശേഖറിനെ ബിജെപി സംസ്ഥാന…

    Read More »
Back to top button
error: