Month: April 2025
-
Kerala
ആശാ സമരത്തില്‍ പാര്‍ട്ടിവിരുദ്ധ നിലപാട് സ്വീകരിച്ചു; ഐഎന്‍ടിയുസി പ്രസിഡന്റിന് കെപിസിസിയുടെ താക്കീത്
തിരുവനന്തപുരം: ആശാ വര്‍ക്കര്‍മാരും സര്‍ക്കാരുമായി നടത്തിയ മൂന്നാംവട്ട ചര്‍ച്ചയില്‍ സര്‍ക്കാരിനെ സഹായിക്കുന്ന തരത്തില്‍ നിര്‍ദേശം വച്ചതുമായി ബന്ധപ്പെട്ട് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍.ചന്ദ്രശേഖരന് കെപിസിസിയുടെ താക്കീത്. ചന്ദ്രശേഖരന്‍ നടത്തിയത് ഗുരുതര ചട്ടലംഘനമാണെന്നും മേലില്‍ ആവര്‍ത്തിക്കരുതെന്നുമുള്ള താക്കീതാണ് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ നല്‍കിയത്. ആശാ വര്‍ക്കര്‍മാരുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയില്‍ ചന്ദ്രശേഖരന്‍ സ്വീകരിച്ച നിലപാട് സര്‍ക്കാര്‍ അനുകൂലമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ആശമാരുടെ വേതനം വര്‍ധിപ്പിക്കുന്നതിനു കമ്മിറ്റിയെ നിയോഗിക്കാമെന്ന നിര്‍ദേശം ചര്‍ച്ചയില്‍ ആദ്യം മുന്നോട്ടുവച്ചത് ആര്‍. ചന്ദ്രശേഖരന്‍ ആണെന്ന് ആശാ സമരസമിതി നേതാക്കള്‍ ആരോപിച്ചിരുന്നു. ചന്ദ്രശേഖരന്റെ നിര്‍ദേശത്തെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അനുകൂലിക്കുകയും ചെയ്തു. പാര്‍ട്ടിയുടെ നിലപാടിനു വിരുദ്ധമായ നിര്‍ദേശമാണ് ചന്ദ്രശേഖരന്‍ ചര്‍ച്ചയില്‍ ഉന്നയിച്ചതെന്നും ഇതു ഗുരുതരമായ അച്ചടക്ക ലംഘനമാണെന്നും കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ അറിയിച്ചു. ഉത്തരവാദിത്തപ്പെട്ട നേതാവ് എന്ന നിലയില്‍ പാര്‍ട്ടിയുടെ നിലപാടിനൊപ്പമാണ് ചന്ദ്രശേഖരന്‍ നില്‍ക്കേണ്ടിയിരുന്നതെന്ന് സുധാകരന്‍ വ്യക്തമാക്കി. എന്നാല്‍ താനല്ല ചര്‍ച്ചയില്‍ ഈ നിര്‍ദേശം വച്ചതെന്ന് ചന്ദ്രശേഖരന്‍ കെപിസിസി പ്രസിഡന്റിനെ…
Read More » -
Breaking News
‘വെട്ടിപ്പിടിച്ചതല്ല, ഓരോ തുണ്ടു ഭൂമിയും വിശ്വാസിയുടെ വിയര്‍പ്പിന്റെ വിലകൊണ്ടു വാങ്ങിയത്; ആര്‍എസ്എസിന്റെ നുണ ലേഖനത്തെ ക്രൈസ്തവര്‍ക്കു തരിമ്പും ഭയമില്ല; വര്‍ഗീയത ഭയപ്പെടുത്തുന്നു; ഭയം ഒരു രാജ്യമാകുന്നു’: സംഘപരിവാറിനെ കടന്നാക്രമിച്ച് കത്തോലിക്ക സഭ മുഖപത്രം; പ്രതിപക്ഷത്തിനും കൊട്ട്
കൊച്ചി: ആര്‍എസ്എസിനെ രൂക്ഷമായി വിമര്‍ശിച്ച് കത്തോലിക്ക സഭ മുഖപത്രം ദീപികയില്‍ മുഖപ്രസംഗം. ആര്‍എസ്എസ് ആശയങ്ങളും പ്രവൃത്തികളും ന്യൂനപക്ഷങ്ങളുടെ ജീവിതത്തെയും പൗരത്വത്തെയും പരിക്കേല്‍പിക്കുന്നു. ചര്‍ച്ച് നിയമം വഴി ബ്രിട്ടീഷ് ഭരണകൂടം അനുവദിച്ചതാണ് സഭക്കുള്ള ഭൂമിയെന്ന പരാമര്‍ശം പ്രത്യേക ലക്ഷ്യത്തോടെയാണ്. ലേഖനം പിന്‍വലിച്ച ആര്‍എസ്എസ് അതിലെ വിവരങ്ങള്‍ തെറ്റാണെന്ന് സമ്മതിച്ചിട്ടില്ല. ഉത്തരേന്ത്യയില്‍ ക്രൈസ്തവരെ ഓടിച്ചിട്ട് തല്ലുന്നവരാണ് കേരളത്തില്‍ ക്രൈസ്തവര്‍ക്ക് രക്ഷയുമായി വരുന്നതെന്നും ദീപികയുടെ പരിഹാസം. ആര്‍എസ്എസ് പിന്‍വലിക്കുകയോ നിഷേധിക്കുകയോ ചെയ്ത ലേഖനങ്ങളെന്നല്ല, അംഗീകരിച്ചിട്ടുള്ള ആശയങ്ങളും നടപ്പാക്കിക്കൊണ്ടിരിക്കുന്ന പ്രവൃത്തിയുമൊക്കെ ഈ രാജ്യത്തെ ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങളുടെ ജീവിതത്തെയും തുല്യ പൗരത്വബോധത്തെയുമൊക്കെ പരിക്കേല്‍പ്പിക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ സര്‍ക്കാരിതര ഭൂവുടമസ്ഥര്‍ കത്തോലിക്കാ സഭയാണെന്ന ആര്‍എസ്എസ് ലേഖനത്തിലും അതാണു കാണുന്നത്. ആര്‍ക്കാണ് അധികം ഭൂമിയുള്ളത് എന്ന ആര്‍എസ്എസ് കുറിപ്പിനെ ഇവിടെയാര്‍ക്കും ഭയമില്ല. കൂടുതലുള്ളത് കത്തോലിക്കാ സഭയ്ക്ക് അല്ലാത്തതിനാല്‍ മാത്രമല്ല, ഉള്ളതിലൊരു തരിപോലും മതനിയമങ്ങളാല്‍ തട്ടിയെടുത്തതോ അനധികൃതമോ അല്ല എന്നതിനാലും ഉള്ളതിലേറെയും ജനക്ഷേമത്തിനാണ് ഉപയോഗിക്കുന്നത് എന്നതിനാലുമാണ്. ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസറിന്റെ…
Read More » -
Breaking News
‘മക്കളേ ഒന്ന് ഓടിവാടാ… അലനെ കാട്ടാന കുത്തി… ചോരവാർന്ന് കിടക്കുകയാ’… ആ അമ്മ അലറിക്കരഞ്ഞു!! വീട്ടിലെത്താൻ നൂറുമീറ്റർ അകലെവച്ച് കാട്ടാന ആക്രമണം, നടപടിയുണ്ടാകാതെ മൃതദേഹം ഏറ്റുവാങ്ങില്ല- നാട്ടുകാർ
പാലക്കാട്: മക്കളേ ഒന്ന് ഓടിവാടാ… അലനെ കാട്ടാന കുത്തി… ചോരവാർന്ന് കിടക്കുകയാ… കാട്ടാന ആക്രമണത്തിൽ പരുക്കേറ്റ് കിടക്കുമ്പോഴും കൺമുന്നിൽ ജീവനുവേണ്ടി പിടയുന്ന മകനായി ആ അമ്മ ആർത്തുകരഞ്ഞു. ചേച്ചി കാണാൻ പോകണമെന്നു പറഞ്ഞ് പിരിഞ്ഞതായിരുന്നു. പിന്നെ സുഹൃത്തുക്കൾ കണ്ടത് ജീവൻ നഷ്ടപ്പെട്ട അലനെ. നിറകണ്ണുകളുമായാണ് അലന്റെ സുഹൃത്തുക്കളും നാട്ടുകാരും ജില്ലാ ആശുപത്രിയിലെത്തിയത്. സംഭവമറിഞ്ഞ് സുഹൃത്തുക്കളും നാട്ടുകാരും രാഷ്ട്രീയ പ്രതിനിധികളും ഉൾപ്പെടെ നൂറുകണക്കിന് ആളുകളാണ് ജില്ലാ ആശുപത്രിയിൽ തടിച്ചുകൂടിയത്. ഞായറാഴ്ച രാത്രിയാണ് മുണ്ടൂരിൽ കാട്ടാനയാക്രമണത്തിൽ അലന് ജീവൻ നഷ്ടമായത്. അലനൊപ്പമുണ്ടായിരുന്ന മാതാവ് വിജി പരുക്കുകളോടെ തൃശൂർ മെഡിക്കൽ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. സംഭവത്തിൽ പ്രതിഷേധിച്ച് മുണ്ടൂർ പഞ്ചായത്തിൽ ഇന്ന് സിപിഎം ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ബിജെപിയുടെ നേതൃത്വത്തിൽ ഡി എഫ് ഒ ഓഫീസ് മാർച്ചും നടത്തുന്നുണ്ട്. കഴിഞ്ഞ ഒരാഴ്ചയായി മുണ്ടൂരിലും പരിസര പ്രദേശങ്ങളിലും നിലയുറപ്പിച്ചിരിക്കുകയാണ് കാട്ടാനകൾ. ഇതേ കാട്ടാനക്കൂട്ടത്തിന് മുന്നിലാണ് അലനും അമ്മ വിജിയും ഇന്നലെ പെട്ടത്. വൈകീട്ട് കടയിൽ നിന്നും സാധനങ്ങൾ…
Read More » -
Breaking News
രാജ്യത്ത് ഏക സിവില്‍ കോഡ് നടപ്പാക്കാന്‍ നടപടി വേണം: നിര്‍ണായക പരാമര്‍ശങ്ങളുമായി കര്‍ണാടക ഹൈക്കോടതി; മതങ്ങളുടെ വ്യക്തി നിയമങ്ങളില്‍ സ്ത്രീകളോടു വിവേചനം; നിരീക്ഷണം മുസ്ലിം സ്വത്തു വിഭജനത്തിലെ തര്‍ക്കത്തില്‍
ബംഗളൂരു: രാജ്യത്ത് ഏക സിവില്‍കോഡ് നടപ്പാക്കാന്‍ നടപടിയുണ്ടാവണമെന്ന് കര്‍ണാടക ഹൈക്കോടതി. ഭരണഘടനയുടെ ആമുഖം നടപ്പാവാന്‍ ഏക സിവില്‍കോഡ് അനിവാര്യമാണെന്ന് ജസ്റ്റിസ് ഹഞ്ചാറ്റെ സഞ്ജീവ് കുമാര്‍ പറഞ്ഞു. വിവിധ മതങ്ങള്‍ക്ക് വിവിധ വ്യക്തി നിയമങ്ങളാണെന്നും അവ സ്ത്രീകളോട് വിവേചനം കാണിക്കുകയാണെന്നും സ്ത്രീകളെ വേര്‍തിരിക്കുകയാണെന്നും ജഡ്ജി നിരീക്ഷിച്ചു. ‘ഹിന്ദു നിയമപ്രകാരം ഒരു കുടുംബത്തിലെ മകനും മകള്‍ക്കും തുല്യമായ അവകാശങ്ങളുണ്ട്. കൂടാതെ ഭാര്യക്കും ഭര്‍ത്താവിനും തുല്യമായ അവകാശമുണ്ട്. എന്നാല്‍, മുഹമ്മദന്‍ നിയമത്തില്‍ ഇത്തരം തുല്യത പ്രതിഫലിക്കുന്നില്ല. അതിനാല്‍ ഏക സിവില്‍കോഡ് നടപ്പാക്കി ഈ പ്രശ്നം പരിഹരിക്കണം.”-കോടതി പറഞ്ഞു. ഒസ്യത്ത് എഴുതാതെ മരിച്ച അബ്ദുല്‍ ബഷീര്‍ ഖാന്‍ എന്നയാളുടെ സ്വത്തുമായി ബന്ധപ്പെട്ട തര്‍ക്കത്തിലെ കേസാണ് കോടതി പരിശോധിച്ചത്. അബ്ദുല്‍ ബഷീര്‍ ഖാന് പാരമ്പര്യമായി ലഭിച്ചതും സ്വന്തമായി സമ്പാദിച്ച സ്വത്തും കേസിന്റെ വിഷയമാണ്. അബ്ദുല്‍ ബഷീര്‍ ഖാന്റെ മരണശേഷം മക്കള്‍ തമ്മില്‍ സ്വത്തിനെ ചൊല്ലി തര്‍ക്കമുണ്ടായി. മകളായ ഷഹ്നാസ് ബീഗമാണ് ഭര്‍ത്താവ് സിറാജുദ്ദീന്‍ മാക്കി മുഖേനെ കോടതിയുടെ മുന്നിലെത്തിയിരിക്കുന്നത്.…
Read More » -
Breaking News
‘ഞാൻ ദൃശ്യം-4 നടപ്പാക്കി’, ബിസിനസ് പങ്കാളിയെ കൊലപ്പെടുത്തി മാൻഹോളിൽ ഒളിപ്പിച്ച ശേഷം ജോമോന്റെ ഫോൺ കോൾ!! ജോമോന്റെ ഭാര്യയും അറസ്റ്റിലായേക്കും, ശബ്ദത്തിന്റെ ആധികാരികത പരിശോധിക്കാൻ വോയ്സ് ടെസ്റ്റ്
തൊടുപുഴ: ബിസിനസ് പങ്കാളി ബിജു ജോസഫിനെ കൊലപ്പെടുത്തി മൃതദേഹം ചെത്തിമറ്റത്തെ മാൻഹോളിൽ ഒളിപ്പിച്ച സംഭവത്തിൽ നിർണായക തെളിവായി ഒന്നാം പ്രതി ജോമോന്റെ കോൾ റെക്കോർഡ് പുറത്ത്. കൊലപാതകത്തിന് ശേഷം ജോമോൻ പലരെയും ഫോണിൽ വിളിച്ച് താൻ ‘ദൃശ്യം -4’ നടത്തിയെന്ന് പറഞ്ഞതായി പോലീസിന്റെ കണ്ടെത്തൽ. ജോമോന്റെ ഫോണിൽ നിന്നാണ് ബിജുവിനെ കൊലപ്പെടുത്തിയതിനു നിർണായക തെളിവായ കോൾ റെക്കോർഡ് കിട്ടിയത്. അത്സമയം ശബ്ദത്തിന്റെ ആധികാരികത പരിശോധിക്കാൻ പോലീസ് വോയ്സ് ടെസ്റ്റ് നടത്തും. കൂടാതെ താൻ ബിജുവിനെ കൊലപ്പെടുത്തിയെന്ന് ജോമോൻ വെളിപ്പെടുത്തിയ ആളുകളുടെയും മൊഴിയെടുക്കും. ജോമോന്റെ ഭാര്യയെയും പോലീസ് ഉടൻ അറസ്റ്റ് ചെയ്തേക്കുമെന്നാണ് സൂചന. ബിജുവിനെ തട്ടിക്കൊണ്ടുപോകാനുള്ള ആസൂത്രണത്തെപ്പറ്റി ഇവർക്കും അറിവുണ്ടായിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തി. കേസിൽ ജോമോൻ ഉൾപ്പെടെയുള്ള പ്രതികൾക്കായി പോലീസ് വീണ്ടും കസ്റ്റഡി അപേക്ഷ നൽകിയിട്ടുണ്ട്. അപേക്ഷ ഇന്ന് തൊടുപുഴ കോടതി പരിഗണിക്കും. ഒന്നാം പ്രതി ജോമോനും കൊല്ലപ്പെട്ട ബിജു ജോസഫും മുൻപ് ബിസിനസ് പങ്കാളികളായിരുന്നു. വളരെക്കാലമായി ഇവർ തമ്മിൽ സാമ്പത്തിക…
Read More » -
Breaking News
വെല്‍ക്കം മുഫാസ! നെറ്റ്‌സില്‍ തീപാറിച്ച് ബുമ്രയുടെ യോര്‍ക്കറുകള്‍; ബംഗളുരുവിനു മുന്നറിയിപ്പായി വീഡിയോ പുറത്തുവിട്ട് മുംബൈ: കഴിഞ്ഞ സീസണ്‍ നഷ്ടമായതിന്റെ കേടു തീര്‍ക്കുമോ?
മുംബൈ: തുടര്‍തോല്‍വികള്‍ക്കിടെ മുംബൈ ഇന്ത്യന്‍സിന് ആശ്വാസമായി പേസര്‍ ജസ്പ്രീത് ബുമ്ര തിരിച്ചെത്തുന്നു. പുറത്തെ പരുക്കിനുശേഷം വിശ്രമത്തിലായിരുന്ന ബുമ്ര ഇന്നലെ മുംബൈ ടീമിനൊപ്പം ചേര്‍ന്നു. ഇന്നു ബെംഗളൂരുവിനെതിരായ മത്സരത്തില്‍ ബുമ്ര കളിക്കുമെന്ന് മുഖ്യപരിശീലകന്‍ മഹേള ജയവര്‍ധനെ അറിയിച്ചു. ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ തോളിനു പരുക്കേറ്റ ബുമ്ര ഈ വര്‍ഷം ജനുവരി 5 മുതല്‍ ചികില്‍സയിലും വിശ്രമത്തിലുമായിരുന്നു. https://twitter.com/i/status/1908862322925531259 ബുമ്ര ടീമിനൊപ്പം ചേര്‍ന്ന് പരിശീലനം നടത്തുന്ന വിഡിയോ മുംബൈ ഇന്ത്യന്‍സ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു. പരിശീലനത്തിനിടെ ബാറ്ററുടെ നിലതെറ്റിച്ച് തകര്‍പ്പന്‍ യോര്‍ക്കറില്‍ സ്റ്റംപ് പിഴുതെടുക്കുന്ന ബുമ്രയുടെ ദൃശ്യമാണ് ടീം പങ്കുവച്ചത്. ബുമ്രയുടെ അഭാവത്തില്‍ ഇതുവരെ നാലു മത്സരങ്ങള്‍ക്കിറങ്ങിയ മുംബൈ ഇന്ത്യന്‍സിന്, വിജയം നേടാനായത് ഒരേയൊരു മത്സരത്തില്‍ മാത്രമാണ്. ആകെ രണ്ടു പോയിന്റുമായി പട്ടികയില്‍ എട്ടാം സ്ഥാനത്താണ് മുംബൈ. കഴിഞ്ഞവര്‍ഷത്തെ ഐപിഎല്‍ മത്സരങ്ങളിലും ഏറ്റവും കൂടുതല്‍ വിക്കറ്റ് എടുത്ത മുംബൈ താരവും ബുമ്രയായിരുന്നു. ഞായറാഴ്ച നെറ്റ്‌സില്‍ കളിക്കുമ്പോഴും ട്രെന്‍ഡ് ബോള്‍ട്ടിനും സാന്റനര്‍ക്കും കാണ്‍ ശര്‍മയ്‌ക്കൊപ്പവും പന്തെറിഞ്ഞിരുന്നു. ബൗളിംഗ് കോച്ച്…
Read More » -
Breaking News
കരിമണല്‍ കര്‍ത്തയുടെ ഡയറിയിലെ യഥാര്‍ഥ രാഷ്ട്രീയ നേതാക്കള്‍ ആരൊക്കെ? അന്വേഷിക്കാന്‍ ഇഡിയും സിബിഐയും; എസ്എഫ്‌ഐഒ കുറ്റപത്രത്തിന്റെ പകര്‍പ്പ് കൈമാറും; പണം വാങ്ങിയെന്നു സമ്മതിച്ച ചെന്നിത്തലയ്ക്കും കുഞ്ഞാലിക്കുട്ടിക്കും കുരുക്കായേക്കും
തിരുവനന്തപുരം: കരിമണല്‍ കമ്പനിയായ കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡില്‍ (സിഎംആര്‍എല്‍) നിന്ന് സേവനം നല്‍കാതെ പണം കൈപ്പറ്റിയെന്ന കേസില്‍ വീണയ്‌ക്കെതിരേ എസ്എഫ്‌ഐഒ അന്വേഷണത്തിനു പിന്നാലെ രാഷ്ട്രീയക്കാര്‍ക്കു പണം നല്‍കിയെന്ന ആരോപണത്തില്‍ സിബിഐയും ഇഡിയും അന്വേഷണത്തിന്. കമ്പനിക്കു നിയമവിരുദ്ധമായ പരിഗണന ലഭിക്കാന്‍ രാഷ്ട്രീയ, ട്രേഡ് യൂണിയന്‍ നേതാക്കള്‍ക്കും പോലീസിനും മറ്റ് ഉദ്യോഗസ്ഥര്‍ക്കും വന്‍തുക നല്‍കിയെന്ന കേസാകും അന്വേഷിക്കുക. കേസില്‍ കമ്പനി കാര്യപ്രകാരമുളള് അന്വേഷണം പൂര്‍ത്തിയാക്കിയ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്എഫ്‌ഐഒ) സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ പകര്‍പ്പ് ഇഡി, സിബിഐ ഡയറക്ടര്‍മാര്‍ക്കു കൈമാറും. എസ്എഫ്‌ഐഒ അന്വേഷണത്തില്‍ കണ്ടെത്തിയ വകുപ്പുകള്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെ പരിധിയില്‍ വരുന്നതാണ്. പ്രതികള്‍ നേടിയ കള്ളപ്പണം കണ്ടുകെട്ടേണ്ടത് ഇഡിയാണ്. രാഷ്ട്രീയക്കാര്‍ക്കു പണം നല്‍കിയത് അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ വരും. ഇതു വിജിലന്‍സും സിബിഐയുമാണ് അന്വേഷിക്കേണ്ടത്. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന എസ്എഫ്‌ഐഒ കേസുകളുടെ വിചാരണാധികാരമുള്ള എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി കുറ്റപത്രത്തിന്റെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയാക്കി ഫയലില്‍…
Read More » -
Breaking News
ചില പ്രശ്‌നങ്ങളുണ്ട്, അതു പരിഹരിക്കണം: ജനറല്‍ സെക്രട്ടറിയായി സ്ഥാനമേറ്റതിനു പിന്നാലെ രാഹുല്‍ ഗാന്ധിയെ ഉന്നമിട്ട് എം.എ. ബേബി; ഇന്ത്യ മുന്നണിക്കു കല്ലുകടിയായി ആദ്യ പ്രതികരണം
മധുര: ഇന്ത്യ മുന്നണിയില്‍ ഇടതുപാര്‍ട്ടികളുടെ ശബ്ദമാകേണ്ട എം.എ. ബേബി സിപിഎം ജനറല്‍ സെക്രട്ടറിയായി സ്ഥാനമേറ്റതിനു പിന്നാലെ രാഹുല്‍ ഗാന്ധിക്കെതിരായ വിമര്‍ശനം കടുപ്പിച്ചത് മുന്നണിയില്‍ കല്ലുകടിയാകുന്നു. ദേശീയ തലത്തില്‍ വിലയിരുത്തേണ്ട ചില പ്രശ്‌നങ്ങളുണ്ടെന്ന ആമുഖത്തോടെയാണു രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കേരളത്തിലെ ഇടതു സര്‍ക്കാരിനെ നയിക്കുന്ന പിണറായി വിജയനെതിരേ നടത്തിയ പരാമര്‍ശങ്ങള്‍ ഉയര്‍ത്തിക്കാട്ടിയത്. വിശാലാടിസ്ഥാനത്തില്‍ കോണ്‍ഗ്രസിനൊപ്പമാണു സിപിഎം എങ്കിലും ഇക്കാര്യം മറന്നുകൊണ്ട് കേരള മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ട് എന്നുള്ള രാഹുല്‍ ഗാന്ധിയുടെ ചോദ്യമുയര്‍ത്തിയാണു വിമര്‍ശനം. ലോക്‌സഭയില്‍ പ്രതിപക്ഷത്തെ നയിക്കുന്ന രാഹുല്‍ ഗാന്ധി ഉത്തരവാദിത്വത്തോടെ പ്രതികരിക്കണം. സിപിഎമ്മിനെ വിമര്‍ശിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് മത്സരിക്കുന്നത് എന്തുകൊണ്ടാണെന്നു മനസിലാകുന്നില്ല. ഏറെ നിര്‍ണായകമായ തെരഞ്ഞെടുപ്പാണെന്നു തിരിച്ചറിഞ്ഞിട്ടും, ഇന്ത്യ മുന്നണിയുടെ ഭാഗമായിട്ടും രാഹുല്‍ ഗാന്ധി പ്രചാരണ വേദികളിലെല്ലാം ‘എന്തുകൊണ്ടു പിണറായിയെ അറസ്റ്റ് ചെയ്യുന്നില്ല’ എന്ന ചോദ്യമുന്നയിച്ചു. കേന്ദ്ര ഏജന്‍സികള്‍ പിണറായി വിജയനെതിരേ അന്വേഷണം നടത്താത്ത കാര്യം ഉന്നയിച്ചായിരുന്നു രാഹുലിന്റെ പ്രസംഗങ്ങള്‍- ബേബി പറഞ്ഞു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനുശേഷം ഇന്ത്യ മുന്നണി യോഗം…
Read More » -
Crime
മലപ്പുറത്തെ അസ്മയുടെ മരണത്തില്‍ സംശയം; പെരുമ്പാവൂരില്‍ സംസ്‌കാരം രഹസ്യമായി നടത്താനുള്ള ഭര്‍ത്താവിന്റെ നീക്കം തടഞ്ഞു
എറണാകുളം: മലപ്പുറം ചട്ടിപ്പറമ്പില്‍ വീട്ടിലെ പ്രസവത്തെ തുടര്‍ന്നു മരിച്ച യുവതിയുടെ മൃതദേഹം പെരുമ്പാവൂരിലെ വീട്ടിലെത്തിച്ചു രഹസ്യമായി സംസ്‌കരിക്കാനുള്ള നീക്കം പൊലീസ് തടഞ്ഞു. മൃതദേഹം പൊലീസ് ഏറ്റെടുത്തു താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. കളമശേരി മെഡിക്കല്‍ കോളജില്‍ തിങ്കളാഴ്ച പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം പെരുമ്പാവൂരില്‍ കബറടക്കും. പെരുമ്പാവൂര്‍ അറയ്ക്കപ്പടി പ്ലാവിന്‍ ചുവട് കൊപ്രമ്പില്‍ കുടുംബാംഗവും മലപ്പുറം ചട്ടിപ്പറമ്പ് സിറാജ് മന്‍സിലില്‍ സിറാജുദീന്റെ ഭാര്യയുമായ അസ്മ (35) ആണ് മരിച്ചത്. പ്രസവാനന്തരം പ്രശ്‌നങ്ങള്‍ നേരിട്ടെങ്കിലും ആശുപത്രിയില്‍ എത്തിക്കുകയോ നവജാത ശിശുവിനെ പരിചരിക്കുകയോ ചെയ്തില്ലെന്ന യുവതിയുടെ ബന്ധുക്കളുടെ പരാതിയില്‍ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. നവജാത ശിശുവിനെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകിട്ട് 6 ന് പ്രസവിച്ച അസ്മ, രാത്രി 9 ന് മരിച്ചു. ഈ വിവരം രാത്രി 12 ന് ആണ് അസ്മയുടെ വീട്ടില്‍ അറിയിച്ചത്. മൃതദേഹവും നവജാതശിശുവുമായി സിറാജുദീന്‍ അഞ്ച് സുഹൃത്തുക്കള്‍ക്കൊപ്പം ആംബുലന്‍സില്‍ ഞായറാഴ്ച രാവിലെ 7 ന്…
Read More »
