Breaking NewsMovie

അപ്പോ ശരിക്ക് കോക്കാച്ചിയെന്ന സാധനം ഉണ്ട് അല്ലേ? ആരാണ് ഈ ഉജ്ജ്വലൻ? ഡിറ്റക്ടീവ് ഉജ്ജ്വലൻ്റെ ടീസർ പുറത്ത്

‘ അച്ഛനെന്താ ഈ കോക്കാച്ചിന്നു കേട്ടപ്പോ പേടിച്ചത്? അപ്പോ ശരിക്ക് കോക്കാച്ചിയെന്ന സാധനം ഉണ്ടല്ലേ? ഉണ്ട്….ഞാനീ കണ്ണുകൊണ്ടു കണ്ടിട്ടുണ്ട്… ഈ ചെറിയ ചെറിയ തേങ്ങാ മോഷണവും, അതിർത്തി തർക്കവും മാത്രമല്ലല്ലോ ഉജ്ജ്വലൻ ചെയ്യുന്നത്? നിങ്ങളാരെങ്കിലും ഒരാൾ പോയിട്ടേ …. ഉജ്ജ്വലനെ വിളിക്ക് …. ‘ആരാണ് ഈ ഉജ്ജ്വലൻ ? ഏറെ കൗതുകകരമായ ഈ ചോദ്യത്തിന് ഉത്തരം തേടുകയാണ് ഇവിടെ.

നവാഗതരായ ഇന്ദ്രനിൽ ഗോപീകൃഷ്ണൻ – രാഹുൽ.ജി. എന്നിവർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഡിറ്റക്ടീവ് ഉജ്ജ്വലൻ എന്ന ചിത്രത്തിൻ്റെ ഇന്നു പുറത്തുവിട്ട ടീസറിലെ ചില പ്രസക്തഭാഗങ്ങളാണിത്. ഒരു ഗ്രാമത്തെ മുഴുവൻ ഭീതിയിലാക്കുന്ന ചില സംഭവങ്ങളും, അവർക്കിടയിലേക്ക് എത്തപ്പെട്ടിരിക്കുന്ന ഉജ്ജ്വലൻ എന്ന കഥാപാത്രത്തിൻ്റേയും വിശേഷണങ്ങളാണ് ചിത്രത്തിലുട നീളമുള്ളത്. നർമ്മവും, ഉദ്വേഗവും കോർത്തിണക്കി തികഞ്ഞ ഹ്യൂമർ ത്രില്ലർ സിനിമയായിട്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം. എന്തായാലും നാട്ടുകാർക്കിടയിൽ ഏറെ ആകാംക്ഷയും, കനതുകവും നൽകുന്ന കഥാപാത്രമായി മാറിയിരിക്കുകയാണ് ഉജ്ജ്വലൻ ‘ ധ്യാൻ ശ്രീനിവാസൻ തൻ്റെ സ്വത: സിദ്ധമായ അഭിനയ ശൈലിയിലൂടെ ഈ കഥാപാത്രത്തെ ഏറെ അവിസ്മരണീയമാക്കുന്നു.

Signature-ad

ഏറെ ദുരൂഹതകളും, സസ്പെൻസുമൊക്കെ കോർത്തിണക്കിയ ഈ കഥാപാത്രത്തിലൂടെ ഒരു നാടിൻ്റെ നേർക്കാഴച്ച വരച്ചുകാട്ടുന്നു ഈ ചിത്രത്തിലൂടെ. കൊല്ലംങ്കോട് ഭാഗങ്ങളിലായി ചിത്രീകരണം പൂർത്തായായ ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. മെയ് മാസത്തിൽ ഈ ചിത്രം പ്രദർശനത്തിനെത്തും. സിജുവിൽസനാണ് ഈ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വീക്കെൻ്റെ ബ്ളോഗ് ബസ്റ്റാഴ്സിൻ്റെ ബാനറിൽ സോഫിയാ പോളാണ് ഈ ചിത്രം നിർമ്മിക്കുന്നത്. കോട്ടയം നസീർ, നിർമ്മൽ പാലാഴി, ഡോ. റോണി ഡേവിഡ് രാജ്, സീമാ.ജി. നായർ, എന്നിവരും ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.
‌‌
അമീൻ നിഹാൽ , നിബ്രാസ്, ഷഹു ബാസ് എന്നിവരാണ് ഇവരിലെ പ്രധാനികൾ. വിനായക് ശശിക്കുവാറിൻ്റെ ഗാനങ്ങൾക്ക് ആർ.സി.സംഗീതം പകർന്നിരിക്കുന്നു. എഡിറ്റിംഗ് – ചമൻ ചാക്കോ, കലാസംവധാനം – കോയാസ്, മേക്കപ്പ് – ഷാജി പുൽപ്പള്ളി. കോസ്റ്റ്യും – ഡിസൈൻ – നിസ്സാർ റഹ്മത്ത്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ-രതീഷ് എം. മൈക്കിൾ, ഡിസ്ട്രിബ്യൂഷൻ ഹെഡ് – പ്രദീപ് മേനോൻ, വിക്കെൻ്റെ ബ്ലോഗ്ബസ്റ്റർ – മാനേജർ – റോജിൻ, പ്രൊഡക്ഷൻ മാനേജർ – പക്കു കരീത്തറ, പ്രൊഡക്ഷൻ കൺട്രോളർ – ജാവേദ് ചെമ്പ്, പ്രൊജക്റ്റ് ഡിസൈനേഴ്സ് – സെഡിൻ പോൾ, കെവിൻ പോൾ. എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – മാനുവൽ ക്രൂസ് ഡാർവിൻ, പട്ടാമ്പി ഷൊർണൂർ, പിആർഒ- വാഴൂർ ജോസ്. ഫോട്ടോ- നിദാദ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: