Month: April 2025

  • Kerala

    സഞ്ചാരികളെ വരവേല്‍ക്കാന്‍ ഒരുങ്ങി ത്രിവേണി സംഗമ തീരം; കന്യാകുമാരിയില്‍ വന്‍തിരക്ക്

    നാഗര്‍കോവില്‍: കന്യാകുമാരിയില്‍ മധ്യവേനലവധി സീസണ്‍ 15ന് ആരംഭിക്കും. വിനോദസഞ്ചാരികളെ വരവേല്‍ക്കാന്‍ ഒരുങ്ങി ത്രിവേണി സംഗമ തീരം. വര്‍ഷത്തില്‍ എല്ലാ സമയത്തും കന്യാകുമാരിയില്‍ വിനോദ സഞ്ചാരികള്‍ എത്താറുണ്ടെങ്കിലും അധികം സന്ദര്‍ശകര്‍ എത്തുന്നത് നവംബര്‍ മുതല്‍ ജനുവരിവരെയുള്ള മാസങ്ങളിലാണ്. ശബരിമല തീര്‍ഥാടന കാലമായതിനാലാണിത്.. അതുകഴിഞ്ഞാല്‍ കൂടുതല്‍ സന്ദര്‍ശകര്‍ എത്തുന്നത് മധ്യ വേനലവധിക്കാലമായ ഏപ്രില്‍, മേയ് മാസങ്ങളിലാണ്.തമിഴ്‌നാട്ടില്‍ പ്ലസ്ടു പൊതു പരീക്ഷ അവസാനിച്ചെങ്കിലും എസ്എസ്എല്‍സിയും 6 മുതല്‍ 9 വരെയുള്ള പരീക്ഷകളും നടന്നു വരുന്നു. രണ്ടാഴ്ചയ്ക്കുള്ളില്‍ ഇവ അവസാനിച്ചു കഴിഞ്ഞാല്‍ സന്ദര്‍ശകരുടെ വന്‍ തിരക്കായിരിക്കും. നിലവില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള ഒട്ടേറെപ്പേര്‍ കന്യാകുമാരി സന്ദര്‍ശിക്കാന്‍ എത്തുന്നുണ്ട്. ഭഗവതി അമ്മന്‍ ക്ഷേത്രം, തിരുപ്പതി വെങ്കിടാചലപതി ക്ഷേത്രം, വിവേകാനന്ദ സ്മാരകത്തിനും തിരുവള്ളുവര്‍ പ്രതിമയ്ക്കുമിടയില്‍ സ്ഥാപിച്ച കണ്ണാടിപ്പാലം, ഗാന്ധിമണ്ഡപം, എന്നിവ ഇവിടത്തെ പ്രധാന ടൂറിസം സങ്കേതങ്ങളാണ്. പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തില്‍ വിനോദസഞ്ചാരികള്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ക്രമീകരിച്ചു തുടങ്ങി. അവധിദിനമായ ഇന്നലെ കന്യാകുമാരിയില്‍ വന്‍ തിരക്കായിരുന്നു. വിവേകാനന്ദ സ്മാരകത്തിലേക്കുള്ള ബോട്ട് യാത്രയ്ക്കായി…

    Read More »
  • Breaking News

    അൾട്രാ സ്റ്റൈലിഷ് ലുക്കിൽ മെ​ഗാസ്റ്റാർ!! മമ്മൂട്ടി- ഡീനോ ഡെന്നിസ് ചിത്രം ‘ബസൂക്ക’ കേരളാ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു; ചിത്രം ഏപ്രിൽ 10 ന് തീയറ്ററുകളിൽ

    മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗത സംവിധായകൻ ഡീനോ ഡെന്നിസ് രചിച്ചു സംവിധാനം ചെയ്ത ബസൂക്കയുടെ കേരളത്തിലെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ഇന്ന് മുതൽ ആരംഭിച്ചു. ബുക്ക് മൈ ഷോ, ടിക്കറ്റ് ന്യൂ, ക്യാച്ച് മൈ സീറ്റ്, പേ ടിഎം തുടങ്ങിയ ഓൺലൈൻ ബുക്കിംഗ് പ്ലാറ്റ്‌ഫോമുകളിലൂടെ ചിത്രത്തിന്റെ ടിക്കറ്റുകൾ കേരളത്തിലുടനീളമുള്ള തീയേറ്ററുകളിൽ ബുക്ക് ചെയ്യാം. ചിത്രം ഏപ്രിൽ പത്തിന് ആഗോള തലത്തിൽ റിലീസ് ചെയ്യും. സരിഗമ ഇന്ത്യ ലിമിറ്റഡും, തീയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു വി അബ്രഹാമും, ഡോൾവിൻ കുര്യാക്കോസുമാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. നേരത്തെ റിലീസ് ചെയ്ത ചിത്രത്തിന്റെ ടീസറിനും, മാർച്ച് 26 ന് റിലീസ് ചെയ്ത ട്രെയിലറിനും, ഏതാനും ദിവസങ്ങൾക്കു മുൻപെത്തിയ ആദ്യ ഗാനത്തിനും സമൂഹ മാധ്യമങ്ങളിൽ മികച്ച ശ്രദ്ധയും പ്രശംസയുമാണ് ലഭിച്ചത്. കേരളത്തിലെ മുന്നൂറോളം സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നതെന്നാണ് സൂചന. വമ്പൻ ബഡ്ജറ്റിൽ മലയാളത്തിലെ ആദ്യത്തെ ഗെയിം ത്രില്ലർ ആയി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ അൾട്രാ സ്റ്റൈലിഷ് ലുക്കിൽ…

    Read More »
  • Breaking News

    വിചാരണ അവസാന ഘട്ടത്തിൽ, സിബിഐ അന്വേഷണം ആവശ്യമില്ല- ഹൈക്കോടതി, നടിയെ ആക്രമിച്ച കേസിൽ വിധി ജൂൺ ആദ്യവാരം?

    കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് എട്ടാം പ്രതി നടൻ ദിലീപ് നൽകിയ ഹർജി തള്ളി ഹൈക്കോടതി. കേസിന്റെ വിചാരണ അവസാനഘട്ടത്തിലെത്തിയെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ദിലീപിന്റെ ഹർജി ഡിവിഷൻ ബെഞ്ച് ഹർജി തള്ളിയത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നാല് വർഷം മുമ്പാണ് ദിലീപ് കോടതിയെ സമീപിച്ചത്. ഇതേ ആവശ്യം ഉന്നയിച്ചുള്ള ഹർജി നേരത്തെ സിംഗിൾ ബെഞ്ച് തള്ളിയിരുന്നു. തുടർന്നാണ് ഹർജിയുമായി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. കൂടാതെ, നടിയെ അക്രമിച്ച കേസിലെ വിചാരണ നടപടികൾ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ പൂർത്തിയായിവരികയാണ്. കോടതികൾക്ക് മദ്ധ്യവേനൽ അവധി ആരംഭിക്കുന്ന 11ന് ഇരുഭാഗത്തിന്റെയും വാദം പൂർത്തിയാക്കും. തുടർന്ന് കേസ് വിധി പറയാൻ മാറ്റും. ജൂൺ ആദ്യവാരത്തോടെ വിധി പറഞ്ഞേക്കും. അതേസമയം സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിസ്ഥാനത്തുള്ളവർ കോടതിയെ സമീപിക്കുന്നത് അപൂർവമാണ്. കേസിൽ നിഷ്പക്ഷ അന്വേഷണത്തിന് കേന്ദ്ര ഏജൻസി വേണമെന്ന ആവശ്യമാണ് ദിലീപ് മുന്നോട്ടുവച്ചത്. 2017 ഏപ്രിൽ 17ന് പോലീസ് കുറ്റപത്രം നൽകിയതാണെങ്കിലും…

    Read More »
  • Breaking News

    പൊറോട്ടയും ബീഫും കിട്ടിയില്ലെങ്കിൽ ആത്മഹത്യ ചെയ്യും: അയല്‍വാസിയുടെ വീടിനു മുകളില്‍ കയറി ഭീഷണി മുഴക്കി യുവാവ്

    നീലേശ്വരം: വെട്ടുകത്തിയുമായി അയല്‍വാസിയുടെ വീടിനു മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയ യുവാവിനെ പോലീസും നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് സാഹസികമായി താഴെ എത്തിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് ശ്രീധരന്‍ എന്നയാള്‍ അയല്‍വാസിയായ ലക്ഷ്മിയുടെ വീടിനു മുകളില്‍ ഏണിവഴി കയറിയത്. തുടര്‍ന്ന് വെട്ടുകത്തിയെടുത്ത് ഭീഷണി മുഴക്കുകയായിരുന്നു. വിവരമറിഞ്ഞ് നീലേശ്വരം എസ്‌ഐ കെ.വി. പ്രദീപനും സംഘവും സ്ഥലത്തെത്തി അനുനയിപ്പിച്ച് താഴെ ഇറക്കാന്‍ ശ്രമിച്ചെങ്കിലും ശ്രീധരന്‍ വഴങ്ങിയില്ല. ബീഫും പൊറോട്ടയും വേണമെന്നായിരുന്നു ശ്രീധരന്റെ പ്രധാന ആവശ്യം. നാട്ടുകാരും പോലീസും പലയിടങ്ങളില്‍ ചെന്നെങ്കിലും ഞായറാഴ്ച ആയതിനാല്‍ ബീഫും പൊറോട്ടയും കിട്ടിയില്ല. ഒടുവില്‍ ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. ഇതിനിടയില്‍ എസ്‌ഐ കെ.വി. പ്രദീപനും സിവില്‍ പോലീസ് ഓഫീസര്‍മാരായ രാജീവന്‍ കാങ്കോല്‍, സജില്‍ കുമാര്‍, ഹോംഗാര്‍ഡ് ഗോപിനാഥന്‍ എന്നിവര്‍ നാട്ടുകാരുടെ സഹായത്തോടെ വീടിനുമുകളില്‍ കയറി ശ്രീധരനെ താഴെ ഇറക്കുകയായിരുന്നു. മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിക്കാറുള്ള ശ്രീധരന്‍ ഇതിനുമുമ്പും പലവട്ടം ആത്മഹത്യാ ഭീഷണി മുഴക്കിയതായി നാട്ടുകാര്‍ പറഞ്ഞു.

    Read More »
  • Breaking News

    പോലീസ് കാന്റീന്‍ കാര്‍ഡ് എസ്ഡിപിഐ നേതാവിന് നൽകി: ആലുവ സ്‌പെഷ്യല്‍ ബ്രാഞ്ച് എഎസ്ഐക്ക് സസ്പെൻഷൻ

    ആലുവ: സ്വന്തം പോലീസ് കാന്റീന്‍ കാര്‍ഡ് എസ്ഡിപിഐ സംസ്ഥാന നേതാവിനു നല്‍കിയ ആലുവ സ്‌പെഷ്യല്‍ ബ്രാഞ്ച് എഎസ്ഐയെ സസ്പെന്‍ഡ് ചെയ്തു. എഎസ്ഐ സലീമിനെയാണ് എറണാകുളം റൂറല്‍ എസ്പി ഡോ. വൈഭവ് സക്സേന സസ്പെന്‍ഡ് ചെയ്തത്. സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനായിരിക്കേ ഗുരുതരമായ കൃത്യനിര്‍വഹണമാണ് സലീം നടത്തിയിരിക്കുന്നതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സസ്പെന്‍ഷന്‍. കാര്‍ഡ് കൈവശപ്പെടുത്തിയ എസ്ഡിപിഐ നേതാവ് വി.കെ. ഷൗക്കത്തലി പെരുമ്പാവൂര്‍ പോലീസ് കാന്റീനില്‍നിന്ന് സാധനങ്ങള്‍ വാങ്ങിയിരുന്നു. സംശയം തോന്നിയ കാന്റീന്‍ ജീവനക്കാര്‍ റൂറല്‍ എസ്പിയെ വിവരം അറിയിച്ചു. തുടര്‍ന്ന് എസ്പിയുടെ സംഘം നടത്തിയ അന്വേഷണത്തിനൊടുവിലാണ് സലീമിനെ സസ്പെന്‍ഡ് ചെയ്തത്.

    Read More »
  • Kerala

    ‘തൂണിലുംതുരുമ്പിലും ദൈവം, മണ്ണിലും ജനമനസ്സിലും സഖാവ് PJ’; പാര്‍ട്ടികോണ്‍ഗ്രസിന് പിന്നാലെ കണ്ണൂരില്‍ ഫ്‌ളക്‌സ്

    കണ്ണൂര്‍: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സമാപിച്ചതിന് പിന്നാലെ കണ്ണൂരില്‍ പി. ജയരാജനെ പുകഴ്ത്തി വീണ്ടും ഫ്‌ലക്‌സ് ബോര്‍ഡുകള്‍. തൂണിലും തുരുമ്പിലും ദൈവമുണ്ടെന്ന് പറയുന്നതുപോലെ ഈ മണ്ണിലും ജനമനസ്സിലും എന്നെന്നും സഖാവ് നിറഞ്ഞുനില്‍ക്കുമെന്നാണ് ബോര്‍ഡുകളിലുള്ളത്. പാര്‍ട്ടി ശക്തി കേന്ദ്രങ്ങളിലാണ് ഫ്‌ലക്‌സ് സ്ഥാപിച്ചിരിക്കുന്നത്. ‘റെഡ് യങ്‌സ് കക്കോത്ത്’ എന്ന പേരിലാണ് ഫ്‌ലക്‌സ്. കൊല്ലത്ത് നടന്ന സംസ്ഥാന സമ്മേളനത്തില്‍ പി. ജയരാജന്‍ സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുമെന്ന് അദ്ദേഹത്തിന്റെ അനുകൂലികള്‍ പ്രതീക്ഷിച്ചിരുന്നു. പ്രായപരിധി മാനദണ്ഡം മൂലം ഇനിയൊരു അവസരം ജയരാജനുണ്ടാകില്ലെന്നും ഇത്തവണ അദ്ദേഹം സെക്രട്ടറിയേറ്റില്‍ ഉണ്ടാകുമെന്നുമായിരുന്നു പ്രതീക്ഷ. എന്നാല്‍, അതുണ്ടായില്ല. ഇതിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളില്‍ അടക്കമുണ്ടായേക്കാവുന്ന പ്രതിഷേധ പോസ്റ്റുകള്‍ക്ക് തടയിടാന്‍ കണ്ണൂര്‍ ജില്ലാ നേതൃത്വമടക്കം കടുത്ത ജാഗ്രത പുലര്‍ത്തിയിരുന്നു. സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തിയില്ലെങ്കിലും കേന്ദ്രകമ്മിറ്റിയില്‍ അദ്ദേഹം ഉള്‍പ്പെടുമെന്ന് അനുകൂലിക്കുന്നവര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, മധുരയില്‍ സമാപിച്ച പാര്‍ട്ടി കോണ്‍ഗ്രസിലും അതുണ്ടായില്ല. ഇതിന് പിന്നാലെയാണ് പി. ജയരാജനെ അനുകൂലിച്ച് പാര്‍ട്ടിയുടെ ശക്തി കേന്ദ്രങ്ങളില്‍ ഫ്‌ലക്‌സ് ഉയര്‍ന്നത്. സാമൂഹ്യമാധ്യമങ്ങളിലും അദ്ദേഹത്തിന് അനുകൂലമായ…

    Read More »
  • Crime

    വഖഫ് ഭേദഗതി ബില്ലിനെ പിന്തുണച്ചു; മണിപ്പുരില്‍ ബിജെപി നേതാവിന്റെ വീടിന് തീയിട്ടു

    ഇംഫാല്‍: മണിപ്പുരില്‍ ബിജെപി ന്യൂനപക്ഷ മോര്‍ച്ച പ്രസിഡന്റ് അസ്‌കര്‍ അലി മക്കാക്മയുവിന്റെ വസതി തീയിട്ട് നശിപ്പിച്ചു. തൗബല്‍ ജില്ലയില്‍ ഇന്നലെയാണ് സംഭവം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ സര്‍വീസിനെയും പൊലീസിനെയും പ്രതിഷേധക്കാര്‍ തടഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. വഖഫ് ഭേദഗതി ബില്ലിനെ അസ്‌കര്‍ പിന്തുണച്ചിരുന്നതായും അതിനെതിരെ പ്രതിഷേധിച്ച ആളുകളെ ഇയാള്‍ വിമര്‍ശിച്ചതായും പ്രദേശവാസികള്‍ പറഞ്ഞു. ഇതിനുപിന്നാലെയാണ് വീടിന് നേരെ ആക്രമണമുണ്ടായത്. തുടര്‍ന്ന് അസ്‌കര്‍ അലി ക്ഷമാപണം നടത്തുകയും പുതിയ നിയമം പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. ‘വഖഫ് ഭേദഗതി ബില്ലില്‍ രാഷ്ട്രീയം കളിക്കരുത്. ഞങ്ങള്‍ ബില്ലിനെ സ്വാഗതം ചെയ്യുന്നു. ഞങ്ങള്‍ വഖഫ് ഭേദഗതിയെ പിന്തുണയ്ക്കുന്നു,’ എന്നായിരുന്നു അദ്ദേഹം ആദ്യം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജു, ബിജെപി ന്യൂനപക്ഷ മോര്‍ച്ച ദേശീയ പ്രസിഡന്റ് ജമാല്‍ സിദ്ദിഖി എന്നിവരെ ടാഗ് ചെയ്താണ് അദ്ദേഹം ആദ്യം പോസ്റ്റിട്ടത്. വീടിന് തീയിട്ടതിന് പിന്നാലെ അദ്ദേഹം…

    Read More »
  • Breaking News

    കാവി കൊടിയെ അംഗീകരിക്കുകയും ‘ഭാരത് മാതാ കീ ജയ്’ വിളിക്കുകയും ചെയ്യുന്ന മുസ്ലിങ്ങൾക്ക് ആര്‍എസ്എസ് ശാഖകളില്‍ പങ്കെടുക്കാം – മോഹന്‍ ഭാഗവത്

    ന്യൂഡല്‍ഹി:കാവി കൊടിയെ അംഗീകരിക്കുകയും ‘ഭാരത് മാതാ കീ ജയ്’ വിളിക്കുകയും ചെയ്യുന്ന മുസ്ലിങ്ങൾക് ആര്‍എസ്എസ് ശാഖകളില്‍ പങ്കെടുക്കാമെന്ന് ആര്‍എസ്എസ് സര്‍ സംഘചാലക് മോഹന്‍ ഭാഗവത്. കാവി കൊടിയെ അംഗീകരിക്കുക എന്നതാണ് രണ്ടാമത്തെ നിബന്ധന. ഈ രണ്ട് നിബന്ധനകളും അംഗീകരിക്കുന്ന, മുസ്ലിങ്ങള്‍ ഉള്‍പ്പടെയുള്ള എല്ലാവര്‍ക്കും ആര്‍എസ്എസ് ശാഖകളില്‍ പങ്കെടുക്കാമെന്നാണ് മോഹന്‍ ഭാഗവത് വ്യക്തമാക്കിയത്.നാലുദിവസത്തെ വാരാണസി സന്ദര്‍ശനത്തിനിടയില്‍ മോഹന്‍ ഭാഗവത്, ലജ്പത് നഗര്‍ കോളനിയിലെ ആര്‍എസ്എസ് ശാഖ സന്ദര്‍ശിച്ചിരുന്നു. ഇവിടെവെച്ച് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഉന്നയിച്ച ചോദ്യത്തിനാണ്, മുസ്‌ലിങ്ങള്‍ക്കും ശാഖയില്‍ പങ്കെടുക്കാമെന്ന് ഭാഗവത് പറഞ്ഞത്. എന്നാല്‍, ശാഖകളില്‍ വരുന്നവര്‍ക്ക് ഭാരത് മാതാ കീ ജയ് വിളിക്കാന്‍ ശങ്ക ഉണ്ടാകരുത്. അതുപോലെ കാവിക്കൊടിയെ ആദരിക്കണം, അദ്ദേഹം കൂട്ടിച്ചേർത്തു. വ്യത്യസ്തമായ മതാചാരങ്ങള്‍ ഉണ്ടെങ്കിലും, ഇന്ത്യക്കാരുടെ സംസ്‌കാരം ഒന്നാണ്. എല്ലാ വിശ്വാസത്തില്‍പ്പെട്ടവര്‍ക്കും ജാതിയില്‍ പെട്ടവര്‍ക്കും ആര്‍എസ്എസ് ശാഖകളിലേക്ക് എത്താം. ജാതിവിവേചനം അവസാനിപ്പിച്ച് ശക്തമായ ഒരു സമൂഹം കെട്ടിപ്പടുക്കേണ്ടതിന്റെ ആവശ്യകതയും മോഹന്‍ ഭാഗവത് ചൂണ്ടിക്കാട്ടി.

    Read More »
  • Crime

    വിദ്വേഷവാര്‍ത്ത: കര്‍മ ന്യൂസ് എംഡി അറസ്റ്റില്‍, പിടിയിലായത് വിമാനത്താവളത്തില്‍ വെച്ച്

    തിരുവനന്തപുരം: ഓണ്‍ലൈന്‍ ചാനലായ കര്‍മ ന്യൂസ് എംഡി വിന്‍സ് മാത്യുവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാവിലെ വിദേശത്തുനിന്നു വന്നിറങ്ങിയപ്പോള്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ വെച്ചായിരുന്നു അറസ്റ്റ്. കളമശ്ശേരി സ്ഫോടന സംഭവത്തെക്കുറിച്ച് തെറ്റായി വാര്‍ത്ത പ്രചരിപ്പിച്ച കേസിലായിരുന്നു നടപടി. 2023 ഒക്ടോബറില്‍ കൊച്ചി കളമശ്ശേരിയില്‍ ‘യഹോവസാക്ഷി’കളുടെ കണ്‍വെന്‍ഷന്‍ നടക്കുന്നതിനിടെയായിരുന്നു സ്ഫോടനമുണ്ടായത്. ഈ സംഭവത്തിനു പിന്നാലെ സ്പര്‍ധയുണ്ടാക്കുന്നതരം വാര്‍ത്ത കര്‍മ ന്യൂസില്‍ വന്നതിനാണ് കേസെടുത്തത്. വിദേശത്തായിരുന്ന വിന്‍സ് മാത്യുവിന്റെ പേരില്‍ കേരള പോലീസ് ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. ഓസ്ട്രേലിയയില്‍നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയപ്പോള്‍ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ ഇദ്ദേഹത്തെ തടഞ്ഞുവെച്ചു. തുടര്‍ന്ന് തിരുവനന്തപുരം സിറ്റി സൈബര്‍ പോലീസ് എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിനുശേഷം വിന്‍സ് മാത്യുവിനെ കോടതിയില്‍ ഹാജരാക്കും.

    Read More »
  • Crime

    പിതൃസഹോദരനെ കുത്തിവീഴ്ത്തി മാല മോഷ്ടിച്ചു; കടന്നുകളഞ്ഞ പ്രതി 33 കൊല്ലത്തിനുശേഷം പിടിയില്‍

    കോട്ടയം: 1992-ല്‍ നടന്ന കത്തിക്കുത്ത് കേസിലേ പ്രതിയെ 33 വര്‍ഷത്തിനുശേഷം പോലീസ് പിടികൂടി. പിതൃസഹോദരനെ കത്തിക്കുത്തില്‍ പരിക്കേല്‍പ്പിച്ചശേഷം ഒളിവില്‍പ്പോയ മുണ്ടക്കയം കോരൂത്തോട് മൂഴിക്കല്‍ കൊച്ചുവീട്ടില്‍ സുനില്‍കുമാറിനെ(52)യാണ് മൂന്നാറില്‍നിന്ന് പെരുവന്താനം പോലീസ് പിടികൂടിയത്. സംഭവം നടക്കുമ്പോള്‍ സുനില്‍കുമാറിന് 18 വയസ്സായിരുന്നു പ്രായം. പിതൃസഹോദരനായ വിജയനെയാണ് കുത്തിപ്പരിക്കേല്‍പ്പിച്ച് സ്വര്‍ണമാല മോഷ്ടിച്ചത്. ശേഷം തമിഴ്നാട്ടിലേക്ക് നാടുവിട്ടു. നാലുവര്‍ഷം ചെന്നൈയില്‍ താമസിച്ചശേഷം മൂന്നാറിലെത്തി. പേരും മതവും മാറി തമിഴ്നാട് സ്വദേശിയെ വിവാഹംചെയ്തു. പിടികിട്ടാപ്പുള്ളികളുടെ കേസുകള്‍ പുനരന്വേഷിക്കുന്നതിന്റെ ഭാഗമായി നടത്തിയ അന്വേഷണത്തില്‍, മൂന്നുവര്‍ഷംമുന്‍പ് സുനില്‍കുമാര്‍ നാട്ടിലുള്ള സഹോദരന്റെ വീട്ടില്‍ വന്നിരുന്നതായി വിവരം കിട്ടി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ്, മൂന്നാറില്‍നിന്ന് സിഐയുടെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്. പീരുമേട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡുചെയ്തു.

    Read More »
Back to top button
error: