Month: April 2025

  • Breaking News

    ഋതുരാജിനു പരിക്ക്; ഈ സീസണില്‍ ഇനി കളിക്കാനായേക്കില്ല; ചെന്നൈ തലവനായി ‘തല’; തലവര മാറുമോ ടീമിന്റെ? കരകയറണമെങ്കില്‍ ഇനി മത്സരങ്ങളില്‍ ജയമല്ലാതെ മറ്റു മാര്‍ഗമില്ല

    ന്യൂഡല്‍ഹി: ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഇതിഹാസ നായകന്‍ മഹേന്ദ്ര സിങ് ധോണി ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് മടങ്ങിവരുന്നു. പരിക്ക് മൂലം നിലവിലെ ക്യാപ്റ്റനായ ഋതുരാജ് ഗെയ്ക്‌വാദിന് സീസണ്‍ ഉടനീളം പുറത്തിരിക്കേണ്ടി വരുന്നതിനാലാണ് ധോണിക്ക് വീണ്ടും ക്യാപ്റ്റന്‍ സ്ഥാനം നല്‍കിയത്. ‘ഗുവാഹത്തിയില്‍ വെച്ച് അദ്ദേഹത്തിന് പന്തുകൊണ്ടിരുന്നു. കഠിനമായ വേദനയാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. കൈമുട്ടിന് സാരമായ പരിക്കുണ്ട്. അദ്ദേഹം ടൂര്‍ണമെന്റില്‍ നിന്നും പുറത്തായിക്കഴിഞ്ഞിരിക്കുന്നു. അദ്ദേഹം ടീമിനായി നല്‍കിയ സേവനങ്ങളെ മാനിക്കുന്നു. സീസണിലെ ബാക്കി മത്സരങ്ങളില്‍ ധോണിയായിരിക്കും ചെന്നൈയെ നയിക്കുക” -ചെന്നൈ കോച്ച് സ്റ്റീഫന്‍ ഫ്‌ളമിംഗ് പ്രതികരിച്ചു. 226 മത്സരങ്ങളില്‍ ചെന്നൈയെ നയിച്ചിട്ടുള്ള ധോണി, അഞ്ച് ഐപിഎല്‍ കിരീടങ്ങളും, രണ്ട് ചാംപ്യന്‍സ് ലീഗ് കിരീടങ്ങളും വിജയിച്ചിട്ടുണ്ട്. ഇതില്‍ 142 മത്സരങ്ങളില്‍ വിജയിച്ചപ്പോള്‍ 90 എണ്ണത്തില്‍ തോറ്റു. അഞ്ചുതവണ കിരീടവും നേടി. ഐപിഎല്‍ മത്സരങ്ങള്‍ ആരംഭിച്ചതിനു പിന്നാലെ ഓരോ ടീമും ‘ഐക്കണ്‍’ കളിക്കാരെ ടീമിലെത്തിക്കണമെന്നു തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണു ധോണിയെ ചെന്നൈ പിടികൂടിയത്. ലേലത്തിനു മുമ്പേ അദ്ദേഹത്തെ ടീമിലെത്തിക്കാന്‍ തീരുമാനിച്ചിരുന്നു.…

    Read More »
  • Breaking News

    കഥയിൽ ആകൃഷ്ടയായതായി തബു, വിജയ് സേതുപതി- പുരി ജഗനാഥ് ഒരുമിക്കുന്ന പാൻ ഇന്ത്യൻ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു

    തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം തബുവും പ്രധാന വേഷത്തിലെത്തുന്നു. പാൻ ഇന്ത്യൻ ചിത്രമായി ഒരുക്കുന്ന ഈ പ്രൊജക്റ്റ് നിർമ്മിക്കുന്നത് പുരി കണക്റ്റിൻ്റെ ബാനറിൽ പുരി ജഗന്നാഥും ചാർമി കൌറും ചേർന്നാണ്. തെലുങ്ക് പുതുവർഷമായ ഉഗാദിയോടനുബന്ധിച്ച് ആണ് ഈ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ദിവസങ്ങൾക്ക് മുമ്പ് നടത്തിയത്. ചിത്രത്തിൻ്റെ കഥയിൽ ആകൃഷ്ടയായ തബു, വളരെ പെട്ടെന്നാണ് ഇതിൻ്റെ ഭാഗമാകാനുള്ള തീരുമാനം എടുത്തത്. ഈ വമ്പൻ പ്രോജക്റ്റിനെ കൂടുതൽ ആവേശകരമാക്കുന്നത്, പുരി ജഗന്നാഥ് രചിച്ച വ്യത്യസ്തമായ തിരക്കഥയിൽ വിജയ് സേതുപതിയെ ഇതുവരെ കാണാത്ത വേഷത്തിൽ അവതരിപ്പിക്കുന്നു എന്നതാണ്. മുമ്പ് ആരും കണ്ടിട്ടില്ലാത്ത വിജയ് സേതുപതിയുടെ ഒരു വശം തുറന്നുകാട്ടാൻ ഒരുങ്ങുകയാണ് ഈ ചിത്രത്തിലൂടെ സംവിധായകൻ. വളരെ ശക്തമായ കഥയും കഥാപാത്രങ്ങളുമാണ് ഇതിലൂടെ സംവിധായകൻ അവതരിപ്പിക്കുക. ജൂണിൽ ആണ് ചിത്രത്തിൻറെ റെഗുലർ ചിത്രീകരണം ആരംഭിക്കുന്നത്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം,…

    Read More »
  • Crime

    കള്ളക്കടത്ത് സ്വര്‍ണം തട്ടിയെടുത്തതില്‍ തര്‍ക്കം: മംഗളൂരുവില്‍ മലയാളി യുവാക്കളെ കൊന്ന് മൃതദേഹങ്ങള്‍ കാസര്‍കോട്ട് കുഴിച്ചിട്ടു; പ്രതികള്‍ കുറ്റക്കാര്‍

    മംഗളൂരു: രണ്ട് മലയാളി യുവാക്കളെ മംഗളൂരുവിലെ വാടകവീട്ടില്‍ കഴുത്തറുത്ത് കൊലപ്പെടുത്തി മൃതദേഹം കാസര്‍കോട് കുണ്ടംകുഴി മരുതടുക്കത്ത് കുഴിച്ചിട്ട കേസില്‍ പ്രതികളായ മൂന്നുപേരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. കോഴിക്കോട് സ്വദേശി ടി.പി. ഫാഹിം (25), തലശ്ശേരി സ്വദേശി നഫീര്‍ അഹമ്മദ് ജാന്‍ (25) എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ കാസര്‍കോട് ചെര്‍ക്കളയിലെ മുഹമ്മദ് മുനവര്‍ സനാഫ്, വിദ്യാനഗറിലെ മുഹമ്മദ് ഇര്‍ഷാദ് , മുഹമ്മദ് സഫ്വാന്‍ എന്നിവരെയാണ് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍ ജഡ്ജി എച്ച്.എസ് മല്ലികാര്‍ജുന്‍ സ്വാമി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. ശിക്ഷ 16-ന് വിധിക്കും. വിദേശത്തുനിന്ന് എത്തിച്ച കള്ളക്കടത്ത് സ്വര്‍ണം തട്ടിയെടുത്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. 2014 ജൂലായ് ഒന്നിന് മംഗളൂരു അത്താവറിലെ വാടകവീട്ടില്‍വെച്ചാണ് കൊലനടത്തിയത്. മൃതദേഹം കാറിന്റെ ഡിക്കിയില്‍ കയറ്റി കുണ്ടംകുഴി മരുതടുക്കത്തെ, പ്രതികള്‍ വിലക്ക് വാങ്ങിയ സ്ഥലത്ത് കുഴിച്ചിടുകയായിരുന്നു. മംഗളൂരു സിറ്റി ക്രൈം ബ്രാഞ്ച് (സിസിബി) പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് കൊലപാതക വിവരം പുറത്തറിയുന്നതും പ്രതികള്‍ പിടിയിലാവുന്നതും. ചോദ്യം…

    Read More »
  • Kerala

    സാധാരണ ജനങ്ങളെ കൊള്ളയടിച്ച സംഭവമല്ലേ; എന്നിട്ടു എന്തുകൊണ്ട് നടപടി വൈകുന്നു? കരുവന്നൂരില്‍ ഹൈക്കോടതി

    കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസ് അന്വേഷണം വൈകുന്നതില്‍ വിമര്‍ശനവുമായി ഹൈക്കോടതി. ഇത്തരത്തിലാണ് അന്വേഷണം നടത്തുന്നതെങ്കില്‍ കേസ് സിബിഐക്കു കൈമാറേണ്ടി വരുമെന്ന് ജസ്റ്റിസ് ഡി.കെ.സിങ് പരാമര്‍ശിച്ചു. 4 വര്‍ഷമായിട്ടും എന്തുകൊണ്ടാണ് അന്വേഷണത്തില്‍ പുരോഗതി ഉണ്ടാകാത്തതെന്നും കോടതി ആരാഞ്ഞു. കരുവന്നൂര്‍ കേസില്‍ 4 വര്‍ഷമായി പൊലീസ് അന്വേഷിച്ചിട്ടും കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. സാധാരണ ജനങ്ങളെ കൊള്ളയടിച്ച സംഭവമല്ലേ ഇത്. എന്നിട്ടുമെന്താണ് നടപടി എടുക്കാന്‍ വൈകുന്നത്? കരുവന്നൂര്‍ വിഷയത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കൃത്യമായ അന്വേഷണം നടത്തുന്നുണ്ടല്ലോ എന്നും കോടതി ചോദിച്ചു. കേസുമായി ബന്ധപ്പെട്ട രേഖകള്‍ ഇ.ഡി കൊണ്ടുപോയതുകൊണ്ടാണ് അന്വേഷണം പൂര്‍ത്തീകരിക്കാന്‍ കഴിയാത്തതെന്നു സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. വര്‍ഷങ്ങള്‍ നീണ്ട ഇടപാടുകളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് അന്വേഷിക്കേണ്ടത്. ഇനിയും 3 മാസത്തോളം സമയമുണ്ടെങ്കിലേ അന്വേഷണം പൂര്‍ത്തീകരിക്കാന്‍ സാധിക്കൂ എന്നും സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. അന്വേഷണം അനന്തമായി നീട്ടിക്കൊണ്ടു പോകാന്‍ കഴിയില്ലെന്നും ഇന്ന് കോടതി പറഞ്ഞു. കരുവന്നൂര്‍ കേസുമായി ബന്ധപ്പെട്ട് ഇ.ഡി. അടുത്തു തന്നെ…

    Read More »
  • Crime

    കോവിഡ് ബാധിതയെ ആംബുലന്‍സില്‍ പീഡിപ്പിച്ച കേസ്; പ്രതി നൗഫല്‍ കുറ്റക്കാരന്‍

    പത്തനംതിട്ട: കോവിഡ് ബാധിതയെ ആംബുലന്‍സില്‍ പീഡിപ്പിച്ച കേസില്‍ പ്രതി നൗഫല്‍ കുറ്റക്കാരനെന്ന് കോടതി . 2020 സെപ്തംബര്‍ അഞ്ചിനാണ് ആറന്മുളയിലെ മൈതാനത്ത് വെച്ച് ആംബുലന്‍സില്‍ പീഡിപ്പിച്ചത്. കോവിഡ് സെന്ററിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു പീഡനം. പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. സംഭവദിവസം രാത്രി 108 ആംബുലന്‍സിന്റെ ഡ്രൈവര്‍ കായംകുളം സ്വദേശി നൗഫല്‍ കോവിഡ് പോസിറ്റീവായ പത്തൊന്‍പതുകാരിയെ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി ആംബുലന്‍സ് വിജനമായ സ്ഥലത്തെത്തിച്ച് പീഡിപ്പിച്ചെന്നാണു കേസ്. പീഡിപ്പിച്ച ശേഷം പ്രതി നൗഫല്‍ ആംബുലന്‍സ് ഓടിക്കുന്നതിനിടെ ക്ഷമാപണം നടത്തുന്നത് അതിജീവിത മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. ഇത് അന്വേഷണ ഉദ്യോഗസ്ഥന് കൈമാറിയിരുന്നു.

    Read More »
  • Breaking News

    പൂരം വെടിക്കെട്ട് പ്രതിസന്ധി; ദേവസ്വം ഭാരവാഹികളെ പിയൂഷ് ഗോയലിനു മുന്നില്‍ എത്തിക്കുമെന്നു വാഗ്ദാനം നല്‍കി സുരേഷ് ഗോപി മുങ്ങി; ഒരാഴ്ച കഴിഞ്ഞിട്ടും വിവരമില്ല; കോടതിയില്‍ പോകേണ്ടി വരുമെന്ന് ദേവസ്വങ്ങള്‍

    തൃശൂര്‍: തൃശൂര്‍ പൂരം വെടിക്കെട്ടിന്റെ പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്രമന്ത്രി പിയൂഷ് ഗോയലുമായി ചര്‍ച്ച നടത്താന്‍ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം ഭാരവാഹികളെ ഡല്‍ഹിക്കു കൊണ്ടുപോകുമെന്ന് കേന്ദ്രസഹമന്ത്രിയും തൃശൂര്‍ എംപിയുമായി സുരേഷ്‌ഗോപി പറഞ്ഞ ഉറപ്പ് നടപ്പായില്ല. ഇക്കഴിഞ്ഞ നാലിനാണ് സുരേഷ്‌ഗോപി താന്‍ ദേവസ്വം ഭാരവാഹികളായ രാജേഷിനേയും ഗിരിഷിനേയും കൊണ്ട് വീണ്ടും ഡല്‍ഹിക്ക് പോകുമെന്നും കേന്ദ്രമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്നും പൂരം വെടിക്കെട്ട് പ്രതിസന്ധി തീര്‍ത്ത് പൂരം ഭംഗിയാക്കുമെന്നും മാധ്യമങ്ങളോടു പറഞ്ഞത്. എന്നാല്‍ ഈ ഉറപ്പു പറഞ്ഞ് ഒരാഴ്ചയാകുമ്പോഴും ഇതു സംബന്ധിച്ച് യാതൊരു അറിയിപ്പും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് ദേവസ്വം ഭാരവാഹികള്‍ പറഞ്ഞു. ജില്ല ഭരണകൂടം അഡ്വക്കറ്റ് ജനറലുമായി വിഷയം ചര്‍ച്ച ചെയ്യുന്നുണ്ടെന്നും അതിന്റെ മറുപടിക്കായി കാത്തിരിക്കുകയാണെന്നും അതിനു ശേഷമായിരിക്കും കോടതിയെ സമീപിക്കുകയെന്നും ഭാരവാഹികള്‍ പറഞ്ഞു. വെടിക്കോപ്പുകള്‍ സൂക്ഷിക്കുന്ന മാഗസിനും വെടിക്കെട്ട് നടത്തുന്ന ഫയര്‍ലൈനും തമ്മില്‍ 200 മീറ്റര്‍ അകലം വേണമെന്ന കേന്ദ്ര എക്‌സ്‌പ്ലോസീവ്‌സ് വകുപ്പിന്റെ പുതിയ നിയമഭേദഗതിയാണ് പൂരം വെടിക്കെട്ടിന് പ്രതിസന്ധിയായിരിക്കുന്നത്. ഈ നിയമത്തില്‍ ഭേദഗതിയോ ഇളവോ…

    Read More »
  • Breaking News

    വയനാട് ദുരന്ത ബാധിതരുടെ വായ്പ എഴുതിത്തള്ളില്ലെന്ന് കേന്ദ്രം; കേരള ബാങ്ക് എഴുതി തള്ളിയ കാര്യം ഓര്‍മിപ്പിച്ച് കോടതി; ഇടക്കാല ഉത്തരവിറക്കുമെന്നു പറഞ്ഞതോടെ നിലപാട് മയപ്പെടുത്തി കേന്ദ്രം

    കൊച്ചി: മുണ്ടക്കൈ ചൂരല്‍മല ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്രം ഹൈക്കോടതിയില്‍. റിസര്‍വ് ബാങ്കിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം വായ്പ എഴുതിത്തള്ളുന്നത് ബാങ്കുകളുടെ വിവേചന അധികാരമെന്ന് കേന്ദ്രം വാദിച്ചു. കേരള ബാങ്ക് മുഴുവന്‍ വായ്പയും എഴുതിത്തള്ളി എന്ന് ഹൈക്കോടതി കേന്ദ്രത്തെ ഓര്‍മിപ്പിച്ചു. വിഷയത്തില്‍ ഇടക്കാല ഉത്തരവിറക്കാം എന്നും കോടതി വ്യക്തമാക്കി. ഇതോടെ കോടതി നിര്‍ദേശിച്ചാല്‍ വായ്പ എഴുതിത്തള്ളുന്നത് പരിഗണിക്കാമെന്ന് കേന്ദ്രം നിലപാട് മയപ്പെടുത്തി. കേന്ദ്ര നിലപാട് വഞ്ചനയുടെ ഭാഗമാണെന്ന് വയനാട് എംപി പ്രിയങ്ക ഗാന്ധി പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ വായ്പ എഴുതിത്തള്ളാന്‍ തയ്യാറായില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ അതിന് തയ്യാറാവണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ പ്രതികരിച്ചു. മുഖ്യമന്ത്രി പങ്കെടുത്ത എസ്എല്‍ബിസി യോഗത്തിന്റെ ശിപാര്‍ശ പ്രകാരമാണ് വായ്പഎഴുതിത്തള്ളില്ല എന്ന നിലപാടെടുത്തതെന്ന കേന്ദ്ര നിലപാടിനെതിരെ സംസ്ഥാനം കോടതിയില്‍ മറുപടി നല്‍കി. വായ്പ എഴുതിത്തള്ളണമെന്ന് തന്നെയാണ് തീരുമാനമെടുത്തതെന്ന് യോഗത്തിന്റെ മിനുട്ട്‌സ് ഉള്‍പ്പെടെ ഹാജരാക്കി സംസ്ഥാനം കോടതിയെ അറിയിച്ചു.  

    Read More »
  • Crime

    യുവതിയെ ഓട്ടോറിക്ഷയിടിച്ച് വീഴ്ത്തി പെട്രോള്‍ ഒഴിച്ച് കത്തിക്കാന്‍ ശ്രമം; ഭര്‍ത്താവ് അറസ്റ്റില്‍

    കണ്ണൂര്‍: റോഡരികിലൂടെ നടന്നുപോകുകയായിരുന്ന യുവതിയെ ഓട്ടോറിക്ഷയിടിച്ച് വീഴ്ത്തി പെട്രോള്‍ ഒഴിച്ച് കൊല്ലാന്‍ ഭര്‍ത്താവിന്റെ ശ്രമം. എളയാവൂര്‍ സൗത്തിലെ പി.വി. പ്രിയയെയാണ് (43) കൊല്ലാന്‍ ശ്രമിച്ചത്. ഭര്‍ത്താവ് മാവിലായി മൂന്നുപെരിയയിലെ കുന്നുമ്പ്രത്തെ വി.എന്‍. സുനില്‍കുമാറിനെ (51) ടൗണ്‍ പോലീസ് അറസ്റ്റുചെയ്തു. ചൊവ്വാഴ്ച വൈകിട്ട് യുവതി ജോലികഴിഞ്ഞ് വീട്ടിലേക്ക് നടന്നുപോകുന്നതിനിടെയാണ് സംഭവം. എളയാവൂര്‍ സൗത്തിലെ പഴയ കോട്ടത്തിനടുത്ത് എത്തിയപ്പോള്‍ പിറകുവശത്ത്‌നിന്ന് ഓട്ടോ ഓടിച്ചെത്തിയ സുനില്‍കുമാര്‍ പ്രിയയെ ഇടിച്ച് വീഴ്ത്തുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡരികില്‍ തെറിച്ചുവീണ യുവതിയുടെ ദേഹത്ത് പ്രതി ഓട്ടോയില്‍ കുപ്പിയില്‍ സൂക്ഷിച്ച പെട്രോള്‍ ഒഴിച്ച് തീവെക്കാന്‍ ശ്രമിച്ചു എന്നാണ് പരാതി. ഇതിനിടയില്‍ കുതറിയോടിയ യുവതി അടുത്തവീട്ടില്‍ അഭയം തേടി. വീട്ടുകാര്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് സുനില്‍കുമാര്‍ ഓട്ടോയില്‍ രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് ടൗണ്‍ പോലീസില്‍ പരാതി നല്‍കി. രാത്രിയോടെ ടൗണ്‍ എസ്‌ഐ: വി.വി. ദീപ്തിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ പിടിച്ചു. ബുധനാഴ്ച കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

    Read More »
  • Crime

    കഴുത്തില്‍ പാടുകളില്‍ സംശയം പ്രകടിപ്പിച്ച് ഡോക്ടര്‍; ചേര്‍ത്തലയില്‍ സ്ത്രീയുടെ മരണത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍

    ആലപ്പുഴ: ചേര്‍ത്തല കടക്കരപ്പള്ളിയില്‍ സ്ത്രീയുടെ മരണത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കടക്കരപ്പള്ളിയില്‍ സ്വദേശി സുമി (53) യുടെ മരണത്തിലാണ് ഭര്‍ത്താവ് ഹരിദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ എയര്‍ ഫോഴ്‌സില്‍നിന്ന് വിരമിച്ചയാളാണ്. ഹരിദാസിന്റെ രണ്ടാം ഭാര്യയാണ് സുമി. 5 വര്‍ഷമായി ഇവര്‍ ഇവിടെ താമസിച്ചുവരുന്നു. ഇന്നലെ പുലര്‍ച്ചെയാണ് സുമി മരിച്ചത്. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടന്ന പോസ്റ്റ്മോര്‍ട്ടത്തില്‍ സുമിയുടെ കഴുത്തിലെ ചില പാടുകള്‍ ഡോക്ടറുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. സുമിയുടെ മരണം കൊലപാതകമാണോയെന്ന് ഡോക്ടര്‍ സംശയം പ്രകടിപ്പിച്ചതിനു പിന്നാലെയാണ് പട്ടണക്കാട് പൊലീസ് ഹരിദാസിനെ കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. സുമിയുടെ സംസ്‌കാരം ഇന്നലെ വൈകിട്ട് കഴിഞ്ഞിരുന്നു.

    Read More »
  • Crime

    കോട്ടയം നഴ്‌സിങ് കോളജ് റാഗിങ്: പ്രതികള്‍ക്ക് ജാമ്യം, തീരുമാനം പ്രായം പരിഗണിച്ച്

    കോട്ടയം: സര്‍ക്കാര്‍ നഴ്‌സിങ് കോളജിലെ റാഗിങ് കേസില്‍ പ്രതികള്‍ക്ക് ജാമ്യം. കോട്ടയം ജില്ലാ സെഷന്‍സ് കോടതിയാണ് പ്രതികള്‍ക്ക് ജാമ്യം നല്‍കിയത്. 50 ദിവസത്തിലേറെയായി ജയിലില്‍ കിടക്കുന്ന വിദ്യാര്‍ഥികളുടെ പ്രായമടക്കം പരിഗണിച്ച് ജാമ്യം നല്‍കണമെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. സിപിഎം അനുകൂല സംഘടനയായ കേരള ഗവ. സ്റ്റുഡന്റ് നഴ്‌സസ് അസോസിയേഷന്‍ (കെജിഎസ്എന്‍എ) സംസ്ഥാന സെക്രട്ടറി മലപ്പുറം വണ്ടൂര്‍ കരുമാറപ്പറ്റ കെ.പി.രാഹുല്‍ രാജ് (22), മൂന്നിലവ് വാളകം കരയില്‍ കീരിപ്ലാക്കല്‍ വീട്ടില്‍ സാമുവല്‍ ജോണ്‍സണ്‍ (20), വയനാട് നടവയലില്‍ പുല്‍പ്പള്ളി ഞാവലത്ത് എന്‍.എസ്.ജീവ (19), മലപ്പുറം മഞ്ചേരി പയ്യനാട് കച്ചേരിപ്പടി വീട്ടില്‍ സി.റിജില്‍ ജിത്ത് (20), കോരിത്തോട് മടുക്ക നെടുങ്ങാട്ട് എന്‍.വി.വിവേക് (21) എന്നിവര്‍ക്കാണ് കോടതി ജാമ്യം അനുവദിച്ചത്. പ്രതികള്‍ക്കെതിരെ ഭാരത നിയമ സംഹിതയിലെ 118ാം വകുപ്പ് (ആയുധം ഉപയോഗിച്ചുള്ള ദേഹോപദ്രവം), 308 (2) (ഭീഷണിപ്പെടുത്തി പണമോ വിലപിടിപ്പുള്ളതോ അപഹരിക്കുക), 351 (1) (കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തുക) എന്നിവയും റാഗിങ് നിരോധന നിയമത്തിലെ വകുപ്പുകളും ചേര്‍ത്താണ്…

    Read More »
Back to top button
error: