Month: April 2025

  • Health

    കൺമുന്നിൽ ഒരു ജീവനും പൊലിയരുതെന്ന ലക്ഷ്യവുമായി ബ്യുമെർക് ഫൗണ്ടേഷൻ, കേരളത്തിലെ വിദ്യാർഥികൾക്ക് ജീവൻ രക്ഷാ പരിശീലനം നൽകി

    കൊച്ചി: ഒരു വ്യക്തിക്ക് പെട്ടെന്ന് ഹൃദയമോ ശ്വാസമോ നിലയ്ക്കുന്ന അടിയന്തര സാഹചര്യത്തിൽ നൽകേണ്ട പ്രഥമ ശുശ്രൂഷയായ സിപിആർ (കാർഡിയോപൾമോണറി റെസസിറ്റേഷൻ) പരിശീലനം കേരളത്തിലെ സ്‌കൂൾ-കോളേജ് വിദ്യാർത്ഥികൾക്ക് സാമൂഹിക ഉത്തരവാദിത്തത്തിന്റെ ഭാഗമായി നൽകാനുള്ള പദ്ധതി നടപ്പിലാക്കുകയാണ് ബ്യുമെർക് ഇന്ത്യ ഫൗണ്ടേഷൻ ലക്ഷ്യമിടുന്നു. ഈ വർഷം ഫൗണ്ടേഷന്റെ സഹായത്തോടെ എറണാകുളം, കോട്ടയം, പാലക്കാട് ജില്ലകളിലായി 4000-ത്തോളം വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി കഴിഞ്ഞു. അടുത്ത അധ്യയന വർഷം കേരളത്തിലെ വിദ്യാലയങ്ങളിലും കോളേജുകളിലും പഠനത്തിന്റെ ഭാഗമായി സിപിആർ പരിശീലനം പൂർത്തിയാക്കുകയാണ് ലക്ഷ്യം. പദ്ധതിയുടെ ആദ്യവർഷം മൂന്ന് ജില്ലകളിലായി 50 സ്‌കൂളുകളിലെ 4200 വിദ്യാർത്ഥികൾക്കാണ് പരിശീലനം നൽകിയത്. വൈദ്യസഹായം ആവശ്യമുള്ള അടിയന്തര സാഹചര്യങ്ങളിൽ വേഗത്തിലും ഫലപ്രദമായും പ്രവർത്തിക്കാൻ ആവശ്യമായ അറിവും കഴിവും വിദ്യാർത്ഥികൾക്ക് പകർന്നു നൽകുകയാണ് ഈ പരിശീലനം കൊണ്ട് ലക്ഷ്യമിടുന്നത്. സൗദി ഹാർട്ട് അസോസിയേഷൻ, ഇന്ത്യൻ റീസസിറ്റേഷൻ കൗൺസിൽ ഫെഡറേഷൻ, അമേരിക്കൻ ഹാർട്ട് അസോസിയേഷൻ തുടങ്ങിയ പ്രശസ്ത സംഘടനകളുമായി ബന്ധപ്പെട്ട സർട്ടിഫൈഡ് പരിശീലകരാണ് ക്ലാസുകൾ നയിക്കുന്നത്. കാർഡിയാക്…

    Read More »
  • LIFE

    ആറ് ദിവസം ഒരു മിനിറ്റ് നേരത്തെ ഇറങ്ങി, യുവതിയെ പിരിച്ചുവിട്ടു! തൊഴിലുടമയ്ക്ക് പണികൊടുത്ത് കോടതി

    ജോലി സമയത്ത് ഉണ്ടാകുന്ന പ്രശ്‌നനങ്ങള്‍ പലരുടെയും മാനസികനില വരെ തെറ്റിച്ചേക്കാം. ജോലിയില്‍ മികച്ച പ്രകടനം കഴ്ച്ച വെക്കുന്നവര്‍ക്കുപോലും പലപ്പോഴും ഭുരനുഭവം ഉണ്ടാകാറുണ്ട്. പലര്‍ക്കും അതിന്റെ പ്രത്യാഘാതമായി ജോലി വരെ നഷ്ടപ്പെടാം. അതുപോലെ ഒരു ദുരനുഭവമാണ് ചൈനയിലെ ‘വാങ്’ എന്ന് പേരുളള സ്ത്രീക്കും നേരിടേണ്ടി വന്നത്. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ ഗ്വാങ്ഡോംങ് പ്രവിശ്യയിലെ ഗ്വാങ്ഷോയില്‍ ആസ്ഥാനമായുള്ള കമ്പനിയിലാണ് സംഭവം നടന്നത്. മാസത്തില്‍ ആറു ദിവസം ജോലിയില്‍ നിന്ന് ഒരു മിനിറ്റ് നേരത്തെ ഇറങ്ങിയതിന് തൊഴിലുടമ സ്ത്രീയെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടു. ഇതിനെതിരെ സ്ത്രീ കൊടുത്ത പരാതിയിലാണ് കോടതി കഴിഞ്ഞ ദിവസം വിധി പറഞ്ഞത്. തൊഴിലുടമ അന്യായമായി തന്നെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടു. അതുകൊണ്ടുതന്നെ തനിക്ക് നഷ്ടപരിഹാരം വേണമെന്ന് സ്ത്രീ കോടതില്‍ ആവശ്യപ്പെട്ടിരുന്നു. കേസ് പരിഗണിച്ച കോടതി, കമ്പനി ഉടമ സ്ത്രീയോട് ചെയ്തത് അന്യായമാണെന്നും ജീവനക്കാരിയെ നിയമവിരുദ്ധമായാണ് ജോലിസ്ഥലത്ത് നിന്നും പിരിച്ചുവിട്ടതെന്ന് കോടതിക്ക് മനസിലായിട്ടുണ്ടെന്നും, അതുകൊണ്ടുതന്നെ സ്ത്രീ ആവശ്യപ്പെട്ട നഷ്ടപരിഹാരം തൊഴിലുടമ…

    Read More »
  • Crime

    പട്ടികുരച്ചു; വൈക്കത്ത് യുവതിയെ വീട്ടില്‍ കയറി മര്‍ദിച്ച് അയല്‍വാസികള്‍

    കോട്ടയം: വൈക്കത്ത് പട്ടികുരച്ചെന്ന കാരണം പറഞ്ഞ് യുവതിയെ വീട്ടില്‍ കയറി മര്‍ദ്ദിച്ചതായി പരാതി. വൈക്കം സ്വദേശിനിയായ പ്രജിത ജോഷിക്കാണ് മര്‍ദ്ദനമേറ്റത്. അയല്‍വാസിയായ അച്ഛനും മകനും ചേര്‍ന്ന് ആക്രമിച്ചെന്നാണ് പരാതി. ഇരുവരും മദ്യപിച്ചെത്തിയാണ് മര്‍ദിച്ചെന്നാണ് വിവരം. യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വൈക്കം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മര്‍ദനത്തില്‍ പ്രജിതയുടെ തലയ്ക്കും കണ്ണിനും പരിക്കേറ്റു. യുവതി നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.  

    Read More »
  • LIFE

    മരിക്കാന്‍ നേരത്ത് ഉപ്പ പറഞ്ഞത് അതാണ്… 16 വയസുള്ളപ്പോള്‍ ഒരു കുടുംബം മുഴുവന്‍ തലയിലായി

    പാരഡി പാട്ടുകാരന്‍ എന്ന ലേബലിലാണ് നാദിര്‍ഷ ജനകീയനാവുന്നത്. മിമിക്രി രംഗത്ത് നിന്നും കഷ്ടപ്പെട്ട് ഉയര്‍ന്ന് വന്ന താരം പല മേഖലകളിലും തന്റെ കഴിവ് തെളിയിച്ചു. താനൊരു കിടിലന്‍ സംവിധായകനാണെന്നും നാദിര്‍ഷ തെളിയിച്ചു. അങ്ങനെ സജീവമായി നില്‍ക്കുകയാണ് താരം. ഇതിനിടെ തന്റെ ഉമ്മയ്ക്കൊപ്പം ഒരു അഭിമുഖത്തില്‍ പങ്കെടുത്ത നാദിര്‍ഷയുടെ വീഡിയോ ശ്രദ്ധേയമാവുകയാണിപ്പോള്‍. കോളേജില്‍ പഠിക്കുന്ന കാലത്ത് വാപ്പയെ നഷ്ടപ്പെട്ട താരം പിന്നീട് കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയായിരുന്നു. പതിനെട്ട് വയസ് മുതല്‍ താന്‍ ജോലിയ്ക്ക് പോയി തുടങ്ങിയെന്നാണ് കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലൂടെ നാദിര്‍ഷ വ്യക്തമാക്കുന്നത്. വാപ്പ മരിച്ചതിന് ശേഷം അദ്ദേഹം ജോലി ചെയ്തിരുന്ന കമ്പനിയില്‍ എനിക്കും ജോലി കിട്ടി. പത്ത് വര്‍ഷത്തോളം അവിടെ ഞാനും ജോലി ചെയ്തിരുന്നു. പാട്ട് പാടാനും മറ്റ് പ്രോഗ്രാമുകള്‍ക്കുമൊക്കെ പോയി തുടങ്ങിയതോടെ അവര്‍ പറഞ്ഞുവിടുമെന്ന അവസ്ഥയായി. ഇതോടെ നമ്മള്‍ തന്നെ ആ ജോലി നിര്‍ത്തുകയായിരുന്നു. സിനിമയിലേക്കോ കലാപരമായ രീതിയിലേക്കോ പോയില്ലായിരുന്നെങ്കില്‍ ഞാന്‍ ഇന്നും ആ കമ്പനിയിലെ ജോലിക്കാരന്‍ മാത്രമായിരിക്കും.…

    Read More »
  • Crime

    മൃതദേഹവുമായി വന്നപ്പോള്‍ വാതില്‍ തുറന്നുകൊടുത്തു, തറയിലെ രക്തം തുടച്ച് വൃത്തിയാക്കി! ബിജു ജോസഫിന്റെ കൊലപാതകത്തില്‍ വീണ്ടും അറസ്റ്റ്

    തൊടുപുഴ: ബിസിനസ് പങ്കാളിയായിരുന്ന ബിജു ജോസഫിനെ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തിയ കേസില്‍ ഒരു പ്രതിയെ കൂടി അറസ്റ്റ് ചെയ്തു. ഒന്നാം പ്രതി ജോമോന്റെ ഭാര്യ സീനയെയാണ് (45) അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കേസില്‍ അഞ്ചാം പ്രതിയാണ് സീന. ചോദ്യം ചെയ്യലിന് നേരത്തെ നോട്ടിസ് നല്‍കിയെങ്കിലും ദിവസങ്ങളായി ഇവര്‍ ഹാജരായിരുന്നില്ല. ഇന്നലെ തൊടുപുഴ പൊലീസിന്റെ മുന്‍പില്‍ ഹാജരായ സീനയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇവരെ വീട്ടില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി.തെളിവുനശിപ്പിക്കല്‍, ഗൂഢാലോചന തുടങ്ങിയവയില്‍ സീനയ്ക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. മരണമുറപ്പിക്കാന്‍ ബിജുവിന്റെ മൃതദേഹവുമായി പ്രതികള്‍ ജോമോന്റെ വീട്ടിലെത്തിയപ്പോള്‍ വാതില്‍ തുറന്ന് നല്‍കിയത് ഭാര്യ സീനയാണ്. വീട്ടിലെ തറയിലും ചുവരിലും വീണ രക്തം തുടച്ചു വൃത്തിയാക്കിയെന്നും തുടയ്ക്കാന്‍ ഉപയോഗിച്ച തുണി പിന്നീട് കത്തിച്ചെന്നും സീന പൊലീസിനോട് സമ്മതിച്ചു. കഴിഞ്ഞദിവസം കേസില്‍ ഒന്നാം പ്രതി ജോമോന്റെ അടുത്ത ബന്ധുവും സഹായിയുമായ പ്രവിത്താനം സ്വദേശി എബിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.ബിജുവിനെ തട്ടിക്കൊണ്ടു പോകാന്‍ പദ്ധതിയിട്ടത് എബിന്…

    Read More »
  • Breaking News

    അദാനിയുടെ നിയന്ത്രണത്തിലുള്ള എയര്‍പോര്‍ട്ടില്‍നിന്ന് സ്വകാര്യ ബിസിനസ് ജെറ്റുകള്‍ ഒഴിപ്പിക്കാന്‍ നീക്കം; ഉടക്കുമായി ശതകോടീശ്വരന്‍മാര്‍; ഫീസ് കൂട്ടാന്‍ നീക്കമെന്ന് ആരോപണം; നവി മുംബൈയില്‍ നല്‍കേണ്ടത് പ്രതിവര്‍ഷം 20 കോടി; ചാര്‍ട്ടേഡ് ഫ്‌ളൈറ്റുകളുടെ നിരക്കും ഉയരും

    മുംബൈ: അദാനിയുടെ ഉടമസ്ഥതയിലുള്ള ഛത്രപതി ശിവജി വിമാനത്താവളത്തില്‍നിന്ന് ബിസിനസ് ജെറ്റുകള്‍ ഒഴിപ്പിക്കാനുള്ള നോട്ടീസിനു പിന്നാലെ ഉടക്കുമായി കോര്‍പറേറ്റ് ഭീമന്‍മാര്‍. എസ്സാര്‍ ഗ്രൂപ്പ്, ആദിത്യ ബിര്‍ല ഗ്രൂപ്പ്, ജെഎസ്ഡബ്ല്യൂ, ടാജ് ഗ്രൂപ്പ് എന്നിവരാണ് പരസ്യമായ എതിര്‍പ്പുമായി രംഗത്തെത്തിയത്. വിമാനങ്ങള്‍ പുതുതായി തുറക്കാന്‍ പോകുന്ന അദാനിയുടെ നിയന്ത്രണത്തില്‍തന്നെയുള്ള നവി മുംബൈ എയര്‍പോര്‍ട്ടിലേക്കു മാറ്റാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നും ബിസിനസ് ഗ്രൂപ്പില്‍നിന്നുള്ളവര്‍ ആരോപിക്കുന്നു. അദാനിയുടെ നീക്കത്തിനു തീപകര്‍ന്ന്, പാര്‍ക്കിംഗ് ചാര്‍ജ് ആയി 20 കോടിരൂപയും അധിക വാര്‍ഷിക ഫീസും ഏര്‍പ്പെടുത്താന്‍ നവി മുംബൈ വിമാനത്താവള അധികൃതര്‍ തീരുമാനിച്ചതും വിവാദമായി. ഇത്തരം ചാര്‍ജുകള്‍ അനധികൃതമാണെന്നും താരിഫ് റെഗുലേറ്ററി അഥോറിട്ടിക്കു മാത്രമാണു തുക തീരുമാനിക്കാന്‍ അധികാരമെന്നും ചൂണ്ടിക്കാട്ടുന്നു. സ്വകാര്യ യാത്രകള്‍ക്ക് ഉപയോഗിക്കുന്ന ചാര്‍ട്ടേഡ് ഫ്‌ളൈറ്റ് സര്‍വീസുകള്‍ക്കും ഈ നീക്കം തിരിച്ചടിയാകും. ബിസിനസുകാര്‍ ഓള്‍ഡ് മുംബൈ വിമാനത്താവളത്തെ ആശ്രയിക്കാന്‍ ഇതിടയാക്കുമെന്നും ആഡംബര മേഖലയായി പറയുന്ന ഇവിടുത്തെ ട്രാഫിക് പ്രശ്‌നങ്ങള്‍ ബുദ്ധിമുട്ടുണ്ടാക്കുമെന്നും ഇവര്‍ പറഞ്ഞു. ചാര്‍ട്ടേഡ് ഓപ്പറേറ്റര്‍മാര്‍ക്കു ഓള്‍ഡ് മുംബൈ വിമാനത്താവളത്തിലേക്കു പറന്നതിനുശേഷം…

    Read More »
  • Kerala

    പരസ്യപ്രതികരണങ്ങള്‍ക്ക് അതേ ഭാഷയില്‍ മറുപടി നല്‍കും; സിപിഐയുടെ വിയോജിപ്പില്‍ സിപിഎമ്മിന് കലിപ്പ്

    തിരുവനന്തപുരം: മദ്യനയത്തിലും എക്സാലോജിക് കേസിലും പരസ്യമായി വിയോജിച്ച സിപിഐ നടപടിയില്‍ ഇടഞ്ഞ് സിപിഎം. പരസ്യ പ്രതികരണങ്ങള്‍ക്ക് അതേ ഭാഷയില്‍ മറുപടി നല്‍കാനാണ് പാര്‍ട്ടി തീരുമാനം. എക്സാലോജിക് കേസില്‍ മുഖ്യമന്ത്രിയുടെ നിലപാടിനെ ബിനോയ് വിശ്വം തള്ളിയതാണ് സിപിഎമ്മിനെ ചൊടിപ്പിച്ചത്. തുടര്‍ച്ചയായി വിമര്‍ശനം ഉന്നയിക്കുന്ന സിപിഐക്കെതിരെ സ്വരം കടുപ്പിക്കാനാണ് സിപിഎമ്മിന്റെ തീരുമാനം. വീണ വിജയന്റെ കമ്പനിയുമായി ബന്ധപ്പെട്ട ഒരു കേസില്‍ അവരെ പിന്തുണയ്ക്കേണ്ട ആവശ്യം സിപിഐക്കില്ല എന്നായിരുന്നു ശനിയാഴ്ച നടത്തിയ പത്രസമ്മേളനത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞത്. ഇതിന് മറുപടിയായി, വിഷയത്തില്‍ സിപിഐ ഉത്കണ്ഠപ്പെടേണ്ട കാര്യമില്ല എന്ന് മന്ത്രി വി. ശിവന്‍കുട്ടി ഇന്നലെത്തന്നെ മറുപടി നല്‍കുകയും ചെയ്തിരുന്നു. പാര്‍ട്ടിയുടെ അറിവോടെയാണ് ശിവന്‍കുട്ടിയുടെ മറുപടി എന്നാണ് സൂചന. വീണ വിജയന്റെ പേരിലുള്ള കേസില്‍ ബിനോയ് വിശ്വം അഭിപ്രായം പറയേണ്ടത് എല്‍ഡിഎഫ് യോഗത്തിലായിരുന്നു എന്നും മന്ത്രി അഭിപ്രായപ്പെട്ടു. ഇടതുമുന്നണി തീരുമാനങ്ങളുടെ ഗുണഭോക്താക്കളാകുകയും പുറത്ത് എതിര്‍ക്കുകയും ചെയ്യുന്ന സിപിഐയുടെ രീതി ശരിയല്ല എന്ന് സിപിഎമ്മിലെ ഒരു…

    Read More »
  • Breaking News

    വഖഫ് ഭേദഗതിക്കുശേഷം ആദ്യം; മധ്യപ്രദേശില്‍ 30 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന മദ്രസ പൊളിച്ചുനീക്കി; അനധികൃതമായി വഖഫ് ചെയ്ത ഭൂമിയെന്നും പരാതികള്‍ ലഭിച്ചെന്നും ബിജെപി; നോട്ടീസിനു പിന്നാലെ നടപടിയെടുത്തത് മദ്രസ അധികൃതര്‍

      ഭോപ്പാല്‍: വഖഫ് നിയമഭേദഗതി വന്നതിനു പിന്നാലെ മധ്യപ്രദേശിലെ പന്ന ജില്ലയില്‍ അനധികൃതമായി നിര്‍മിച്ച മദ്രസ പൊളിച്ചുനീക്കി അധികൃതര്‍. മദ്രസയുടെതന്നെ നടത്തിപ്പുകാരാണ് പൊളിക്കാന്‍ നേതൃത്വം കൊടുത്തത്. ബില്‍ പാസായതിനു പിന്നാലെ രാജ്യത്തെ ആദ്യ നടപടിയായിട്ടാണ് ഇതു വിലയിരുത്തുന്നത്. ബിജെപി പ്രസിഡന്റ് വി.ഡി. ശര്‍മയ്ക്കു മുസ്ലിം വിഭാഗത്തില്‍നിന്നുതന്നെയുള്ള ഒരാളുടെ പരാതി ലഭിച്ചെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ ഭരണകൂടം നോട്ടീസ് നല്‍കിയതിനു പിന്നാലെയാണു പൊളിക്കലെന്നും പറയുന്നു. പ്രദേശിക ഭരണകൂടം നടപടിയെടുക്കുന്നതിനു മുമ്പുതന്നെ മദ്രസയുടെ അധികൃതര്‍ പൊളിച്ചു നീക്കുകയായിരുന്നു. കഴിഞ്ഞ 30 വര്‍ഷമായി മദ്രസ പ്രവര്‍ത്തിച്ചത് അനധികൃതമായിട്ടാണെന്നും പന്ന ബി.ഡി. കോളനിയിലെ കെട്ടിടത്തിന് നിരവധി തവണ നോട്ടീസ് നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍, വഖഫ് നിയമത്തിനു പിന്നാലെ കര്‍ക്കശമായ നിര്‍ദേശമാണു നല്‍കിയതെന്നും അതുകൊണ്ടു മാത്രമാണ് മദ്രസ പൊളിക്കാന്‍ നിര്‍ബന്ധിതമായതെന്നും പറയുന്നു. ബുള്‍ഡോസര്‍ ഉപയോഗിച്ചാണ് കെട്ടിടം പൊളിച്ചത്. സര്‍ക്കാര്‍ ഭൂമിയിലാണു മദ്രസ നിര്‍മിച്ചത്. സാമൂഹിക പ്രവര്‍ത്തകരും പ്രദേശവാസികളും നിരവധി തവണ ഇക്കാര്യത്തില്‍ പരാതി നല്‍കിയിരുന്നു. പരാതികളെല്ലാം അവഗണിക്കുകയായിരുന്നു…

    Read More »
  • Food

    പൈനാപ്പിള്‍ വാങ്ങുപ്പോള്‍ നിറം മാത്രം നോക്കിയാല്‍ പോരാ

    നിരവധി പോഷകഗുണങ്ങള്‍ ഉള്ള പഴമാണ് കൈതച്ചക്ക എന്ന പൈനാപ്പിള്‍. ശരീരഭാരം കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്ന നിരവധി ആരോഗ്യഗുണങ്ങള്‍ ഇതിനുണ്ട്. വൈറ്റമിന്‍ സിയും എയും ധാരാളമായടങ്ങിയ ഈ പഴത്തില്‍ 22ഗ്രാം അന്നജവും 2.3 ഗ്രാം നാരുകളും ഉണ്ട്. ഇതുകൂടാതെ മഗ്‌നീഷ്യവും ഫോസ്ഫറസും പൊട്ടാസ്യവും ഇതില്‍ ഉണ്ട്. രോഗപ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കാനും എല്ലുകളെ ശക്തിപ്പെടുത്താനും പൈനാപ്പിളിന് കഴിയും. ദഹന പ്രശ്‌നങ്ങള്‍ അകറ്റാന്‍ പൈനാപ്പിള്‍ സഹായിക്കുന്നു. അതിനാല്‍ തന്നെ എപ്പോഴും വീടുകളില്‍ പൈനാപ്പിള്‍ വാങ്ങാറുണ്ട്. എന്നാല്‍ മാര്‍ക്കറ്റില്‍ നിന്ന് പഴുത്ത മികച്ച പൈനാപ്പിള്‍ തിരഞ്ഞെടുക്കുകയെന്നത് കുറച്ച് ബുദ്ധിമുട്ട് നിറഞ്ഞ കാര്യമാണ്. പലപ്പോഴും കടയിലുള്ളവര്‍ ചീഞ്ഞ പൈനാപ്പിളോ പഴുക്കാത്ത പൈനാപ്പിളോ തരുന്നു. ഇത്തരത്തില്‍ പറ്റിപ്പെടാതിരിക്കാന്‍ പൈനാപ്പിള്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ നോക്കിയാലോ? നിറം പൈനാപ്പിള്‍ പഴുത്തതാണോയെന്ന് അറിയുന്നതിന് ഏറ്റവും എളുപ്പമാര്‍ഗം അതിന്റെ നിറമാണ്. അധികം പച്ചനിറമില്ലാത്ത ഓറഞ്ച് നിറത്തിലുള്ള പൈനാപ്പിള്‍ തിരഞ്ഞെടുക്കുക. പുറംതോട് പൈനാപ്പിള്‍ വാങ്ങുന്നതിന് മുന്‍പ് അതിന്റെ പുറംതോട് അമര്‍ത്തി നോക്കുക. പഴുത്തതാണെങ്കില്‍…

    Read More »
  • Movie

    മമ്മൂട്ടിക്കൊപ്പം 21 നായികമാര്‍; പുതിയ സിനിമയുടെ വിവരങ്ങള്‍ പുറത്ത്

    കളങ്കാവല്‍; കൗതുകം ഉണര്‍ത്തുന്ന ടൈറ്റില്‍. മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ ജിതിന്‍ കെ. ജോസ് സംവിധാനം ചെയ്യുന്ന ‘കളങ്കാവല്‍’ എന്ന ചിത്രത്തില്‍ 21 നായികമാര്‍ കൂടിയുണ്ട്. രജിഷ വിജയന്‍, ഗായത്രി അരുണ്‍ എന്നിവര്‍ ഉള്‍പ്പെടുന്നതാണ് നായികമാര്‍. ആദ്യമായാണ് മമ്മൂട്ടി ചിത്രത്തില്‍ 21 നായികമാര്‍. മമ്മൂട്ടി ചിത്രത്തില്‍ രജീഷ വിജയന്‍ എത്തുന്നത് ആദ്യമാണ്. എന്നാല്‍ ‘വണ്‍’ സിനിമയില്‍ മമ്മൂട്ടിയോടൊപ്പം ഗായത്രി അരുണ്‍ അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ വ്യത്യസ്ത ഭാവം കാണുമെന്ന് ഉറപ്പ് നല്‍കുന്ന ഫസ്റ്റ് ലുക്ക്പോസ്റ്റര്‍ പുറത്തിറങ്ങിയതു മുതല്‍ കളങ്കാവലിനെ ഉറ്റുനോക്കുകയാണ് പ്രേക്ഷകര്‍. സിനിമയില്‍ മമ്മൂട്ടി പ്രതിനായക വേഷത്തിലും വിനായകന്‍ നായകനും എന്ന തരത്തില്‍ ചര്‍ച്ചകള്‍ ഉയരുകയും ചെയ്തു. മമ്മൂട്ടി കമ്പനി അവതരിപ്പിക്കുന്നു വിനായകന്‍, മമ്മൂട്ടി എന്ന പോസ്റ്റര്‍ പുറത്തിറങ്ങുകയും ചെയ്തതോടെ ആവേശം ഇരട്ടിച്ചു.മമ്മൂട്ടിയുടെ ഇതുവരെ കാണാത്ത പ്രകടനത്തിനായി കാത്തിരിക്കൂ എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റര്‍ പുറത്തിറങ്ങിയത്.മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ഏഴാമത്തെ ചിത്രമാണ് ‘കളങ്കാവല്‍’. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ‘കുറുപ്പ് ‘ സിനിമയുടെ എഴുത്തുകാരനാണ് ജിതിന്‍…

    Read More »
Back to top button
error: