Month: April 2025

  • NEWS

    വലിയങ്ങാടിയിലെ തൊഴിലാളികളോടൊപ്പം മുൻകാല ഓർമ്മകൾ പങ്കുവെച്ച് ബാബു ആൻറണി; ചിത്രം ‘കേക്ക് സ്റ്റോറി’ ഏപ്രിൽ 19ന് തീയറ്ററുകളിലേക്ക്

    കോഴിക്കോട് വലിയങ്ങാടിയിലെത്തി തൊഴിലാളികൾക്കൊപ്പം സൗഹൃദം പങ്കുവച്ച് നടൻ ബാബു ആൻറണി. പ്രദർശനത്തിനൊരുങ്ങുന്ന പുതിയചിത്രം ‘കേക്ക് സ്റ്റോറി’യുടെ പ്രചരണാർത്ഥം അങ്ങാടിയിൽ എത്തിയതായിരുന്നു അദ്ദേഹം. ഏപ്രിൽ 19നാണ് ബാബു ആൻറണി പ്രധാന വേഷത്തിലെത്തുന്ന ചിത്രം റിലീസിനായി ഒരുങ്ങുന്നത്. സൂപ്പർ‍ഹിറ്റായ ‘ചന്ത’ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് വർഷങ്ങൾക്ക് മുൻപ് വലിയങ്ങാടിയിൽ വന്നതിൻറെ അനുഭവങ്ങൾ ബാബു ആൻറണി തൊഴിലാളികളുമായി പങ്കുവച്ചു. ചന്ത ചിത്രീകരിക്കുമ്പോൾ പരിചയപ്പെട്ടവരും അന്ന് സിനിമയിൽ അഭിനയിച്ചവരും സഹകരിച്ചവരുമായി വലിയൊരു വിഭാഗം ബാബു ആൻറണിയെ സ്വീകരിക്കാനായി എത്തിച്ചേർന്നിരുന്നു. പഴയ കഥകളും വിശേഷങ്ങളും വിവരിച്ചും തൊഴിലാളികൾക്കായി കൊണ്ടുവന്ന കേക്ക് അവർക്കൊപ്പം മുറിച്ചും അദ്ദേഹം വലിയങ്ങാടിയിൽ സമയം ചിലവിട്ടു. ചന്ത സിനിമയുടെ ഭൂരിഭാഗം രംഗങ്ങളും വലിയങ്ങാടിയിലാണ് ചിത്രീകരിച്ചിട്ടുള്ളത്. മാനത്തെ കൊട്ടാരം, ആലഞ്ചേരി തമ്പ്രാക്കൾ, ചന്ത, വൃദ്ധൻമാരെ സൂക്ഷിക്കുക തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ സംവിധായകൻ സുനിൽ ഒരിടവേളയ്ക്കുശേഷം ഒരുക്കുന്ന കേക്ക് സ്റ്റോറിയാണ് ബാബു ആൻറണിയുടെ പുതിയ ചിത്രം. സംവിധായകൻ സുനിലിൻറെ മകൾ വേദയാണ് ചിത്രത്തിലെ നായിക. ചിത്രത്തിൻറെ…

    Read More »
  • Breaking News

    മാത്യു തോമസിൻറെ നായികയായി ഈച്ച! ത്രീഡി ചിത്രം ‘ലൗലി ‘ മെയ് 2ന് തിയേറ്ററുകളിൽ

    ഈച്ചയും മനുഷ്യരുമായുള്ള അപൂർവ്വമായൊരു ആത്മബന്ധത്തിൻ്റെ കഥയുമായെത്തുന്ന ത്രീഡി ചിത്രം ‘ലൗലി’ റിലീസ് തീയതി പുറത്ത്. മെയ് 2നാണ് റിലീസ്. മാത്യു തോമസിനെ നായകനാക്കി ദിലീഷ് കരുണാകരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഒരു ഈച്ചയാണ് നായികയായി എത്തുന്നത് എന്നതാണ് പ്രത്യേകത. വേനലവധിക്കാലത്ത് പ്രത്യേകിച്ച് കുട്ടികളെ ലക്ഷ്യമിട്ടുകൊണ്ടാണ് ഈ ത്രീഡി ചിത്രം പുറത്തിറങ്ങുന്നതെന്നാണ് മനസ്സിലാക്കാനാകുന്നത്. ഒരു ആനിമേറ്റഡ് ക്യാരക്ടർ മുഖ്യ കഥാപാത്രമായെത്തുന്ന ഹൈബ്രിഡ് ചിത്രം എന്ന പ്രത്യേകതയും ‘ലൗലി’യ്ക്കുണ്ട്. ഹോളിവുഡിലും മറ്റും മുഖ്യധാരാ സിനിമാ താരങ്ങൾ തന്നെ ആനിമേറ്റഡ് ക്യാരക്ടറുകൾക്ക് ശബ്‍ദം നൽകുന്നതുപോലെ ഈ ചിത്രത്തിൽ നായികയായെത്തുന്ന ഈച്ചയ്ക്ക് ശബ്‍ദം കൊടുത്തിരിക്കുന്നത് മലയാള സിനിമയിൽ സജീവമായ ഒരു താരമാണെന്നാണ് ടീസർ നൽകിയിരിക്കുന്ന സൂചന. ‘ടമാർ പഠാർ’ എന്ന ചിത്രത്തിന് ശേഷം ദിലീഷ് കരുണാകരൻ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിൻറേതായി ഇറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും വൈറലായിരുന്നു. സെമി ഫാൻറസി ജോണറിലെത്തുന്ന ചിത്രം നിർമിക്കുന്നത് വെസ്റ്റേൺ ഗട്ട്സ് പ്രൊഡക്ഷൻസിൻറെയും നേനി എൻറർടെയ്ൻമെൻറ്സിൻറേയും ബാനറിൽ ശരണ്യയും…

    Read More »
  • Crime

    സമപ്രായക്കാരായ ആണ്‍കുട്ടികള്‍ പതിനഞ്ചുകാരിയെ പീഡിപ്പിച്ചു; മറ്റൊരു പതിനാലുകാരന്‍ ദൃശ്യങ്ങള്‍ പകര്‍ത്തി

    കോഴിക്കോട്: നല്ലളത്ത് പത്താം ക്ലാസ് വിദ്യാര്‍ഥിയായ പതിനഞ്ചുകാരിയെ സമപ്രായക്കാരായ ആണ്‍കുട്ടികള്‍ ചേര്‍ന്ന് പീഡനത്തിന് ഇരയാക്കി. കൗണ്‍സലിങ്ങിനിടെയാണ് പെണ്‍കുട്ടി ഇക്കാര്യം വെളിപ്പെടുത്തിയത്. പതിനഞ്ചും പതിനാലും വയസ്സുള്ള സുഹൃത്തുക്കളായ രണ്ട് വിദ്യാര്‍ഥികള്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. പീഡനദൃശ്യം മറ്റൊരു പതിനാലുകാരന്‍ ഫോണില്‍ പകര്‍ത്തിയതായും പെണ്‍കുട്ടി കൗണ്‍സലിങ്ങിനിടെ പറഞ്ഞു. നല്ലളം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒരാഴ്ച മുന്‍പാണ് സംഭവം. സംഭവം അറിഞ്ഞ അധ്യാപകരും ബന്ധുക്കളും വിവരം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സംഭവത്തില്‍ നല്ലളം പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. പ്രതികളായ 3 വിദ്യാര്‍ഥികളെയും 15ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കു മുന്‍പില്‍ ഹാജരാക്കാന്‍ നിര്‍ദേശിച്ച് ഇവരുടെ രക്ഷിതാക്കള്‍ക്കു പൊലീസ് നോട്ടിസ് നല്‍കും.

    Read More »
  • Crime

    ആള്‍ത്താമസമില്ലാത്ത വീടിന്റെ വാട്ടര്‍ ടാങ്കില്‍ അജ്ഞാത യുവതിയുടെ മൃതദേഹം; ഉടമ വിദേശത്ത്

    മലപ്പുറം: വളാഞ്ചേരിയിലെ അത്തിപ്പറ്റയില്‍ ആള്‍ത്താമസം ഇല്ലാത്ത വീട്ടിലെ വാട്ടര്‍ ടാങ്കില്‍ അജ്ഞാത യുവതിയുടെ മൃതദേഹം കണ്ടെത്തി. വീടിന് പിന്‍വശത്തുള്ള ടാങ്കിലാണു 35 വയസ്സ് പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. വീട്ടുകാര്‍ വിദേശത്തായതിനാല്‍ മാസങ്ങളായി അടഞ്ഞുകിടക്കുന്ന വീടാണിത്. വീടിനു പിന്‍വശത്തെ വാട്ടര്‍ ടാങ്കിലാണു മൃതദേഹം കണ്ടെത്തിയത്. വീട്ടില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ മാത്രമാണ് ഉണ്ടായിരുന്നത് ഒഴിഞ്ഞ ടാങ്കില്‍ ആമയെ വളര്‍ത്തുന്നുണ്ട്. ഇതിനു തീറ്റ കൊടുക്കാന്‍ വന്ന ജോലിക്കാരാണു മൃതദേഹം കണ്ടത്. പ്രദേശത്തു കണ്ടു പരിചയം ഇല്ലാത്ത സ്ത്രീയാണെന്നു നാട്ടുകാര്‍ പറയുന്നു. വളാഞ്ചേരി സിഐ ബഷീര്‍ ചിറക്കലിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.  

    Read More »
  • Kerala

    ”ഒരു നടേശസ്തുതി എഴുതാന്‍ ആലോചിച്ചു; പക്ഷേ, ഗുരുവിനെക്കുറിച്ച് എഴുതിയ കൈ കൊണ്ട് എങ്ങിനെ എഴുതും?”

    കോഴിക്കോട്: മലപ്പുറത്തെക്കുറിച്ച് വിദ്വേഷ പരാമര്‍ശം നടത്തിയ എസ്എന്‍ഡിപി യോ?ഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വിമര്‍ശിക്കുന്ന കവിതയുമായി കവി സച്ചിദാനന്ദന്‍. ”ഒരു നടേശസ്തുതി എഴുതാന്‍ ആലോചിച്ചു. പക്ഷേ, ഗുരുവിനെക്കുറിച്ച് എഴുതിയ കൈ കൊണ്ട് എങ്ങിനെ എഴുതും? ആത്മോപദേശശതകം ചൊല്ലിയ നാവു കൊണ്ട് എങ്ങിനെ ചൊല്ലും?”- എന്നാണ് സച്ചിദാനന്ദന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. വിദ്വേഷ പരാമര്‍ശത്തിന് പിന്നാലെ വെള്ളാപ്പള്ളിക്ക് നല്‍കിയ സ്വീകരണ പരിപാടിയില്‍ മുഖ്യമന്ത്രി അദ്ദേഹത്തെ പുകഴ്ത്തിയിരുന്നു. വെള്ളാപ്പള്ളി ഈഴവര്‍ക്ക് ആത്മാഭിമാനം പകര്‍ന്നുനല്‍കിയ വ്യക്തിത്വമാണ്. അസാധാരണ കര്‍മശേഷിയും നേതൃപാടവവുമാണ് കാണിച്ചിട്ടുള്ളത്. കേരളത്തിന് ഒരുപാട് സംഭാവനകള്‍ നല്‍കിയ എസ്എന്‍ഡിപിയുടെ നേതൃത്വത്തില്‍ മൂന്ന് പതിറ്റാണ്ട് വെള്ളാപ്പള്ളി പൂര്‍ത്തിയാക്കി. നമ്മുടെ സമൂഹത്തില്‍ അപൂര്‍വം ചിലര്‍ക്ക് മാത്രമേ ഇങ്ങനെ അവസരം ലഭിക്കുകയുള്ളൂ. സാക്ഷാല്‍ കുമാരനാശാന്‍ പോലും 16 വര്‍ഷം മാത്രമാണ് എസ്എന്‍ഡിപിയുടെ നേതൃത്വത്തിലിരുന്നത്. എസ്എന്‍ ട്രസ്റ്റിന്റെയും അമരക്കാരനായി അദ്ദേഹം തുടരുകയാണ്. രണ്ട് സുപ്രധാന പദവികളില്‍ ഒരേസമയം എത്തിനില്‍ക്കുകയാണ്. കൂടുതല്‍ വളര്‍ച്ചയിലേക്ക് സംഘടനയെ നയിക്കാന്‍ വെള്ളാപ്പള്ളിക്ക് കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

    Read More »
  • Crime

    തൊഴുകൈയോടെ തലതാഴ്ത്തി മാപ്പ്, വീഡിയോ പുറത്ത് വന്നതിന് പിന്നാലെ ആത്മഹത്യ; മനുവിന്റെ മൃതദേഹം കണ്ടത് ജൂനിയര്‍ അഭിഭാഷകര്‍

    കൊല്ലം: പീഡനക്കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ സര്‍ക്കാര്‍ മുന്‍ പ്ലീഡര്‍ പി.ജി മനു മറ്റൊരു യുവതിയെ പീഡിപ്പിച്ചതായി പരാതി ഉയരുകയും അവരോട് മാപ്പ് പറയുന്ന വീഡിയോ പുറത്തു വരികയും ചെയ്തിട്ട് അധിക ദിവസമായിരുന്നില്ല. തൊഴുകൈയോടെ, തലതാഴ്ത്തി മാപ്പ് പറയുന്നതാണ് വീഡിയോയിലുണ്ടായിരുന്നത്. കുടുംബത്തോടൊപ്പം യുവതിയുടെ വീട്ടിലെത്തിയാണ് മനു മാപ്പ് പറഞ്ഞത്. വീഡിയോ പുറത്തുവന്നതിന്റെ മാനസിക സംഘര്‍ഷമാണോ മനുവിന്റെ ആത്മഹത്യയ്ക്കു പിന്നില്‍ എന്നാണ് പൊലീസിന്റെ സംശയം. ഞായറാഴ്ച രാവിലെ മനുവിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലഭിക്കാത്തതിനെ തുടര്‍ന്ന് ജൂനിയര്‍ അഭിഭാഷകര്‍ വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വിഡിയോ പുറത്തുവന്ന ശേഷം മനു മനോവിഷമത്തില്‍ ആയിരുന്നെന്നാണ് അടുത്ത് ബന്ധമുള്ളവര്‍ പറയുന്നത്. പീഡനക്കേസിലെ അതിജീവിതയാണ് മുന്‍ ഗവ. പ്ലീഡര്‍ പി.ജി മനുവിനെതിരെ പരാതി നല്‍കിയത്. 2018ല്‍ ഉണ്ടായ ലൈംഗികാതിക്രമക്കേസില്‍ 5 വര്‍ഷമായിട്ടും നടപടിയാകാതെ വന്നതോടെയാണ് നിയമ സഹായത്തിനായി പൊലീസ് നിര്‍ദേശപ്രകാരം പരാതിക്കാരി ഗവ. പ്ലീഡറായ മനുവിനെ സമീപിച്ചത്. മനുവിന്റെ ആവശ്യപ്രകാരം കടവന്ത്രയിലെ ഓഫീസിലെത്തിയപ്പോള്‍ തന്നെ കടന്ന് പിടിച്ച്…

    Read More »
  • Crime

    അമ്മായിയുടെ സഹോദരിയുമായുള്ള പ്രണയം എതിര്‍ത്തു; അമ്മാവനെ മദ്യം നല്‍കി തലയ്ക്കടിച്ച് കൊലപ്പെടുത്തി

    ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍ അമ്മാവനെ മദ്യം നല്‍കി തലക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ യുവാവിനെയും സുഹൃത്തുക്കളെയും പോലീസ് അറസ്റ്റ് ചെയ്തു. മഹേന്ദ്ര പ്രജാപതി(28) ആണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ അനന്തരവന്‍ ആകാശ് പ്രജാപതിയും ബന്ധുവും സുഹൃത്തും ചേര്‍ന്നാണ് കൃത്യം നടത്തിയത്. അമ്മായിയുടെ സഹോദരിയുമായുള്ള പ്രണയം മഹേന്ദ്ര എതിര്‍ക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിലുള്ള വൈരാഗ്യത്തിലാണ് പ്രതി കൃത്യം നടത്തിയതെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. വെള്ളിയാഴ്ച രാവിലെയാണ് അയല്‍ ജില്ലയായ കൗശാമ്പിയില്‍ ഒരു മരത്തിന് സമീപം മഹേന്ദ്ര പ്രജാപതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച വൈകുന്നേരം ആകാശിനൊപ്പം വീട്ടില്‍ നിന്നും പുറത്തേക്ക് പോയ മഹേന്ദ്ര മടങ്ങിയെത്തിയില്ലെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി. മഹേന്ദ്രയെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ആദ്യം സംസാരിക്കുകയും പിന്നീട് സ്വിച്ച് ഓഫ് ആകുകയും ചെയ്തതായി കുടുംബം പറഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഫോണ്‍ ആകാശിന്റെ പക്കല്‍നിന്ന് കണ്ടെത്തി. അമ്മായിയുടെ സഹോദരിയുമായി താന്‍ പ്രണയത്തിലായിരുന്നുവെന്നും മഹേന്ദ്ര ഈ ബന്ധത്തിന്റെ പേരില്‍ തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായും ചോദ്യം ചെയ്യലില്‍…

    Read More »
  • NEWS

    ആമകളെ വളർത്തുന്ന വാട്ടർ ടാങ്കിൽ യുവതിയുടെ മൃതദേഹം, ഉടമ വിദേശത്ത്

    മലപ്പുറം വളാഞ്ചേരി അത്തിപ്പറ്റയിൽ ആൾത്താമസമില്ലാത്ത വീട്ടിലെ വാട്ടർ ടാങ്കിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ 11 മണിയോടെയാണ് വാട്ടർ ടാങ്കിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. വീടിനു പിറകുവശത്ത്ആമകളെ വളർത്തുന്ന വാട്ടർ ടാങ്കിലായിരുന്നു യുവതിയുടെ മൃതദേഹം കിടന്നത്. ഏകദേശം 35 വയസ് പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്. വീട്ടുകാർ വിദേശത്തായതിനാൽ മാസങ്ങളായി അടഞ്ഞുകിടക്കുന്ന വീടാണിത്. അതേസമയം മരിച്ച യുവതിയെ തിരിച്ചറിയാനായിട്ടില്ല. വീട്ടിൽ ഒരു സുരക്ഷാ ജീവനക്കാരൻ മാത്രമാണ് ഇവിടെയുണ്ടായിരുന്നത്. ഞായറാഴ്ച രാവിലെ ശുചീകരണ ജോലിക്കെത്തിയ തൊഴിലാളിയാണ് വാട്ടർ ടാങ്കിൽ മൃതദേഹം കണ്ടത്. രാവിലെ ആമകൾക്ക് തീറ്റ കൊടുക്കാനും ടാങ്ക് വൃത്തിയാക്കാനുമാണ് തൊഴിലാളി എത്തിയത്. തുടർന്ന് ടാങ്കിനുള്ളിൽ യുവതിയുടെ മൃതദേഹം കാണുകയായിരുന്നു. മൂന്നുദിവസം മുൻപാണ് അവസാനമായി വാട്ടർ ടാങ്ക് വൃത്തിയാക്കിയതെന്നാണ് വിവരം. ഇതിനുശേഷം ഇന്ന് രാവിലെയാണ് തൊഴിലാളി വീണ്ടും ടാങ്ക് വൃത്തിയാക്കാനും ആമകൾക്ക് തീറ്റ നൽകാനും എത്തിയത്. വാട്ടർ ടാങ്കിൽ നിന്ന് കണ്ടെത്തിയ യുവതിയുടെ മൃതദേഹത്തിൽ സ്വർണാഭരണങ്ങളുണ്ട്. സംഭവത്തിൽ വളാഞ്ചേരി പൊലീസ്…

    Read More »
  • Breaking News

    ഞങ്ങളിൽ ഒരുത്തന്റെ കാലു വെട്ടുമെന്ന് ആരെങ്കിലും പറഞ്ഞാൽ ആ ഭീഷണി കണ്ടു ഭയക്കുന്നവരല്ല ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കുട്ടികൾ!! കുഴിയിൽ കിടക്കുന്ന ഹെഡ്‌ഗേവാർ എണീറ്റ് വന്നാലും രാഹുലിന്റെ ഒരു രോമത്തിൽ പോലും തൊടാനാവില്ല- കെ സുധാകരൻ

    കൊച്ചി: പാലക്കാട് എംഎൽഎയും യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷനുമായ രാഹുൽ മാങ്കൂട്ടത്തിലിനു നേരെ ബിജെപി ഭീഷണിക്കെതിരെ രൂക്ഷമായി പ്രതികരിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഇന്ത്യൻ നാഷണൽ കോൺഗ്രസ് കെട്ടിപ്പടുത്ത ഇന്ത്യ മഹാരാജ്യത്തിലാണ് നിങ്ങളൊക്കെ കാലുകുത്തി നിൽക്കുന്നത്. ഈ മഹാരാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തിനിടയിൽ പഴത്തൊലിയിൽ തെന്നി വീണുപോലും ഒരു രക്തസാക്ഷിയില്ലാത്ത സംഘപരിവാർ പ്രസ്ഥാനങ്ങൾ ഏതെങ്കിലും രാജ്യദ്രോഹിയുടെ പേര് ഒരു പട്ടിക്കൂടിന് പോലും ഇടാൻ അവസാനത്തെ കോൺഗ്രസുകാരൻ ജീവിച്ചിരിക്കുന്നത് വരെയും ഇവിടെ സമ്മതിക്കില്ല. അതിനെതിരെ പ്രതിഷേധിച്ചതിന്റെ പേരിൽ ഞങ്ങളിൽ ഒരുത്തന്റെ കാലു വെട്ടുമെന്ന് ആരെങ്കിലും പറഞ്ഞാൽ ആ ഭീഷണി കണ്ടു ഭയക്കുന്നവരല്ല ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കുട്ടികൾ. കുഴിയിൽ കിടക്കുന്ന ഹെഡ്‌ഗേവാർ എണീറ്റ് വന്നാലും രാഹുലിന്റെ കയ്യിലും കാലിലും എന്നല്ല ഒരു രോമത്തിൽ പോലും തൊടാൻ സാധിക്കില്ലും അദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം: പാലക്കാട് എംഎൽഎയും യൂത്ത് കോൺഗ്രസ്സ് അദ്ധ്യക്ഷനുമായ രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട് കാലുകുത്തിക്കില്ലെന്ന് ഏതോ സംഘപരിവാറുകാരൻ ഭീക്ഷണിപ്പെടുത്തിയതായി…

    Read More »
  • Breaking News

    13, 14 വയസുള്ള വിദ്യാർഥികൾ ചേർന്നു 10-ാം ക്ലാസുകാരിയെ പീഡിപ്പിച്ചു, പീഡന ദൃശ്യങ്ങൾ ആറാം ക്ലാസുകാരൻ ഫോണിൽ പകർത്തി പ്രചരിപ്പിച്ചു

    കോഴിക്കോട്: പത്താം ക്ലാസിൽ പഠിക്കുന്ന പതിനഞ്ചുകാരിയെ പതിമ്മൂന്നും പതിന്നാലും വയസുള്ള സുഹൃത്തുക്കളായ രണ്ട് വിദ്യാർഥികൾ ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. പെൺകുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ ആറാംക്ലാസിൽ പഠിക്കുന്ന പതിനൊന്നുകാരൻ ഫോണിൽ പകർത്തി പ്രചരിപ്പിച്ചു. നഗരത്തിൽ നല്ലളം പോലീസ് സ്റ്റേഷൻ പരിധിയിൽ ഒരാഴ്ച മുൻപാണ് സംഭവം. കൗൺസലിങ്ങിനിടയിൽ പെൺകുട്ടി വിവരം പുറത്തു പറഞ്ഞതോടെയാണ് ബന്ധുക്കളും അധ്യാപകരുമെല്ലാം സംഭവമറിഞ്ഞത്. തുടർന്ന്, പോലീസ് വിവരം ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ അറിയിച്ചു. സംഭവത്തിൽ തിങ്കളാഴ്ച മൂന്നു വിദ്യാർഥികളെയും സിഡബ്ല്യുസിക്ക് മുൻപാകെ ഹാജരാക്കാൻ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

    Read More »
Back to top button
error: