Month: April 2025

  • Breaking News

    ധ്യാൻ ശ്രീനിവാസൻ- വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർസ് ചിത്രം ‘ഡിറ്റക്റ്റീവ് ഉജ്ജ്വലൻ’ മെയ് 16 ന് തീയറ്ററുകളിലേക്ക്

    വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി അവതരിപ്പിക്കുന്ന “ഡിറ്റക്റ്റീവ് ഉജ്ജ്വലൻ” എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്. ചിത്രം മെയ് 16 ന് ആഗോള റിലീസായി തീയറ്ററുകളിൽ എത്തും. കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിൽ ധ്യാൻ ശ്രീനിവാസൻ, സിജു വിൽ‌സൺ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. നവാഗതരായ ഇന്ദ്രനീൽ ഗോപീകൃഷ്ണൻ- രാഹുൽ ജി എന്നിവർ രചിച്ചു സംവിധാനം ചെയ്ത ചിത്രം വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ ആണ് നിർമ്മിക്കുന്നത്. മിന്നൽ മുരളി എന്ന ചിത്രത്തിലൂടെ വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർസ് ആരംഭിച്ച വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമാണ് ഡിറ്റക്റ്റീവ് ഉജ്ജ്വലൻ. നേരത്തെ ചിത്രത്തിന്റെ ആദ്യ ടീസർ പുറത്ത് വന്നിരുന്നു. ഹാസ്യത്തിനും ത്രില്ലിനും ഒരേപോലെ പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന സൂചനയാണ് ടീസർ നൽകിയത്. ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രമായി ധ്യാൻ ശ്രീനിവാസൻ എത്തുമ്പോൾ, സി ഐ ശംഭു മഹാദേവ് എന്ന കഥാപാത്രമായാണ് സിജു വിൽ‌സൺ വേഷമിട്ടിരിക്കുന്നത്. ലോക്കൽ ഡിറ്റക്ടീവ് ആയാണ്…

    Read More »
  • Breaking News

    കാട്ടുപന്നിയെ കൊല്ലാൻ പൊറോട്ടയിൽ പൊതിഞ്ഞുവച്ച പടക്കം കടിച്ച് പശുവിന് ഗുരുതര പരിക്ക്

    പാലക്കാട്: പടക്കം വായിലിരുന്ന് പൊട്ടി പശുവിന് പരിക്ക്. പാലക്കാട് പുതുനഗരത്താണ് സംഭവം നടുവഞ്ചിറ സ്വദേശി സതീഷിന്‍റെ പശുവിനാണ് പരിക്ക് പറ്റിയത്. മേയുന്നതിനിടെ ഇന്നലെ രാത്രിയായിരുന്നു അപകടം. കാട്ടുപന്നിക്കായി പൊറോട്ടയിൽ പൊതിഞ്ഞുവെച്ച പന്നിപടക്കമാണ് പശു കടിച്ചത്. അതേസമയം ഇരിട്ടിയിൽ പടക്കം പൊട്ടിക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തിൽ യുവാവിന്റെ കൈപ്പത്തി തകർന്നു. എടക്കാനം ചേളത്തൂരിലെ മഞ്ഞക്കാഞ്ഞിരം ആദിവാസി നഗറിനടുത്ത മീത്തലെ മീത്തലെ പുരയിൽ പ്രണവി (38) നാണ് പടക്കം പൊട്ടിക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തിൽ ഗുരുതര പരുക്കേറ്റത്. വിഷു ആഘോഷത്തിനായി വാങ്ങിയ പടക്കങ്ങളിൽ പച്ചക്കെട്ട് ഗുണ്ട് പൊട്ടിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിൽ ഇയാളുടെ വലതുകൈപ്പത്തി ചിതറി.സ്ഫോടനശബ്ദവും നിലവിളിയും കേട്ട് ഓടിക്കൂടിയ നാട്ടുകാർ ഇയാളെ ആദ്യം ഇരിട്ടിയിലും പിന്നീട് കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.

    Read More »
  • Breaking News

    ഡൽഹി ഭരിക്കുന്നത് മുഖ്യമന്ത്രിയുടെ ഭർത്താവ്: വിവാദ പരാമർശവുമായി എഎപി നേതാവ് ആതിഷി

    ന്യൂഡൽഹി: എഎപി നേതാവും ഡൽഹി മുൻ മുഖ്യമന്ത്രിയുമായ അതിഷിയുടെ ആരോപണത്തിൽ രാജ്യതലസ്ഥാനത്ത് പുതിയ വിവാദം. മുഖ്യമന്ത്രി രേഖ ഗുപ്തതയ്ക്ക് എതിരെ നടത്തിയ പരാമർശ ത്തിലാണ് ബിജെപി-എഎപി പോര് മുറുകുന്നത്. രേഖ ഗുപ്ത്ത യുടെ ഭർത്താവ് ഡൽഹി സർ ക്കാരിനെ അനൗദ്യോഗികമായി നിയന്ത്രിക്കുകയാണെന്നാണ് അതിഷിയുടെ ആരോപണം. രേഖ ഗുപ്‌തയുടെ ഭർത്താവ് മനീ ഷ് ഗുപ്ത എംസിഡി, ഡിജെബി, പിഡബ്ല്യുഡി, ഡിയുഎസ്ഐബി തുടങ്ങിയ വകുപ്പുകളിലെ മുതിർ ന്ന ഉദ്യോഗസ്ഥരുമായി നടത്തിയ യോഗത്തിൽ അധ്യക്ഷത വഹി ച്ചതായി അതിഷി അവകാശപ്പെ ടുന്ന ഒരു ഫോട്ടോയും ഇതോടൊ പ്പം പങ്കുവച്ചിട്ടുണ്ട്.

    Read More »
  • Breaking News

    ചിക്കൻ കറിക്ക് ചൂട് കുറവ്: ഹോട്ടൽ ഉടമയെ സോഡാ കുപ്പികൊണ്ട് മർദിച്ച് ഏഴംഗ സംഘം, വനിതാ ജീവനക്കാരിക്കും മർദനം

    നെയ്യാറ്റിൻകര: ചിക്കൻ കറിക്ക് ചൂട് കുറവായതിതിനാൽ ഹോട്ടൽ ഉടമയ്ക്ക് നേരെ സോഡ കുപ്പി കൊണ്ട് അക്രമണവും മർദ്ദനവും. നെയ്യാറ്റിൻകര, അമരവിളയിലെ പുഴയോരം ഹോട്ടൽ ഉടമയായ ദിലീപിനാണ് മർദ്ദനമേറ്റത്. ചിക്കൻ കറിക്ക് ചൂട് കുറഞ്ഞതിനാണ് മർദ്ദനമെന്നാണ് പരാതി. കഴിഞ്ഞദിവസം രാത്രിയിലായിരുന്നു സംഭവം. ഏഴംഗ സംഘമാണ് ഉടമയെ മർദ്ദിച്ച് അവശനാക്കിയത് എന്നാണ് പരാതിയിൽ പറയുന്നത്. ഹോട്ടലിനുള്ളിൽ ഇരുന്ന സോഡാ കുപ്പി എടുത്തു തലയിൽ അടിക്കാൻ ശ്രമിക്കുകയായിരുന്നു. മർദ്ദനത്തിനുശേഷം ഉടമയോട് മാപ്പ് പറയണമെന്ന് പറഞ്ഞ് പുറത്തേയ്ക്ക് വിളിച്ചപ്പോൾ മാറി പോകാൻ ശ്രമിക്കവേ വീണ്ടും മർദ്ദിച്ചു. ഹോട്ടലിലെ വനിതാ ജീവനക്കാരിയോടും യുവാക്കൾ തട്ടിക്കയറി. മർദ്ദനമേറ്റ കടയുടമ പാറശാല താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടിയ ശേഷം നെയ്യാറ്റിൻകര സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. നെയ്യാറ്റിൻകര പൊലീസിൽ പരാതി നൽകി.

    Read More »
  • Breaking News

    ആത്മാർത്ഥത കൂടി പോയി : ഇന്‍റർവ്യൂവിന് നേരത്തെയെത്തിയ ആൾക്ക് ജോലി നിരസിച്ച് സ്ഥാപന ഉടമ

    അറ്റ്ലാന്‍റ: അഭിമുഖത്തിന് വളരെ നേരത്തെ എത്തിയതിനെ തുടർന്ന് ഒരു വ്യക്തിക്ക് ജോലി നഷ്ടപ്പെട്ട സംഭവം സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയാകുകയാണ്. ജോലിക്കായി ഇൻറർവ്യൂ നടത്തിയ സ്ഥാപനത്തിന്‍റെ ഉടമ തന്നെയാണ് നിശ്ചയിച്ചിരുന്ന സമയത്തിനും 25 മിനിറ്റ് നേരത്തെ വന്നതിന് ഒരു ഉദ്യോഗാർത്ഥിയെ താൻ നിരസിച്ചതായി ലിങ്ക്ഡ്ഇനിൽ കുറിപ്പ് എഴുതിയത്. ഈ കുറിപ്പ് വളരെ വേഗത്തിൽ ചർച്ചയായെന്ന് മാത്രമല്ല സ്ഥാപന ഉടമയ്ക്കെതിരെ സമൂഹ മാധ്യമത്തില്‍ രൂക്ഷ വിമർശനം ഉയരുന്നതിന് ഇടയാക്കുകയും ചെയ്തു. അറ്റ്ലാന്‍റ ആസ്ഥാനമായുള്ള ഒരു ക്ലീനിംഗ് സർവീസിന്‍റെ ഉടമയായ മാത്യു പ്രെവെറ്റ് ആണ് ലിങ്ക്ഡ്ഇനിൽ ഇക്കാര്യം പങ്കുവെച്ചത്. ഓഫീസ് അഡ്മിനിസ്ട്രേറ്റർ തസ്തികയിലേക്കുള്ള ഒരു ഉദ്യോഗാർത്ഥി ഷെഡ്യൂൾ ചെയ്ത സമയത്തിന് 25 മിനിറ്റ് മുമ്പ് എത്തിയതാണ് അയാളെ തെരഞ്ഞെടുക്കാതിരിക്കാനുള്ള തീരുമാനത്തിൽ പ്രധാന ഘടകമായി മാറിയത് എന്നായിരുന്നു അദ്ദേഹം കുറിച്ചത്. പോസ്റ്റ് വളരെ വേഗത്തിൽ ചർച്ചയായതോടെ തന്‍റെ തീരുമാനത്തിന് പിന്നിലെ കാരണങ്ങൾ അദ്ദേഹം കൂടുതൽ വ്യക്തമാക്കി. പൊതുവേ ഒരു സ്ഥലത്ത് അല്പം നേരത്തെ എത്തുന്നത് നല്ലതാണെങ്കിലും…

    Read More »
  • Breaking News

    ഹിന്ദി അടിച്ചേല്പിക്കാൻ ‘ഹിംഗ്ലീഷ്’ പാഠപുസ്തകം: എൻസിഇആർടി ഇംഗ്ലീഷ് മീഡിയം പുസ്തകത്തിൽ തലക്കെട്ടുകൾ ഹിന്ദിയിൽ

    ന്യൂഡൽഹി: ഹിന്ദി ആധിപത്യം ഉറപ്പിക്കാൻ കേന്ദ്രസർക്കാർ പാ ഠപുസ്തകങ്ങളെയും ആയുധമാക്കുന്നു. നാഷ ണൽ കൗൺസിൽ ഓഫ് എജ്യുക്കേഷണൽ റിസർച്ച് ആന്റ് ട്രെയിനിങ് (എൻസിഇആർ ടി) പുതിയ ഇംഗ്ലീഷ് മീഡിയം പുസ്തകങ്ങളിൽ ഇംഗ്ലീഷ് ഭാഷയ്ക്ക് ഉൾപ്പെടെ ഹിന്ദി തലക്കെട്ടുകൾ നൽകിയത് വിവാദമുണ്ടായിരിക്കുക യാണ്. ഹിന്ദി സംസാരിക്കാത്ത തമിഴ്‌നാട് പോലുള്ള പ്രദേശങ്ങളിൽ ഹിന്ദി അടിച്ചേല്പിക്കാനുള്ള ഗൂഢശ്രമമാണിതെന്ന ആരോപണം ഉയർന്നു കഴിഞ്ഞു. കേന്ദ്രസർക്കാരിന്റെ ത്രിഭാഷാ നയത്തിനെതിരെ തമിഴ്‌നാട് ശക്ത മായ നിലപാട് സ്വകരിക്കുന്നതിനിടയിലാ ണ് ഈ സംഭവം എന്നതും ശ്രദ്ധേയം. ഇതു വരെ എൻസിഇആർടിയുടെ ഭാഷാ പഠന പുസ്തകങ്ങൾക്ക് അതത് ഭാഷകളിലാണ് പേരുകൾ നൽകിയിരുന്നത്. കഴിഞ്ഞ വർ ഷം വരെ ആറാം ക്ലാസിലെയും ഏഴിലെയും പാഠപുസ്തകങ്ങൾക്ക് ഹണി സർക്കിൾ, ഹണി കോംപ് എന്നീ പേരുകളാണ് കൊടുത്തിരു ന്നത്. പുതിയ പുസ്തകങ്ങൾക്ക് പൂർവി (കിഴ ക്കൻ) എന്നാണ് പേര്. ഹിന്ദുസ്ഥാനി സംഗീ തത്തിലെ ഒരു രാഗത്തിന്റെ പേരും കൂടിയാ ണ് പൂർവി. ഒന്ന്, രണ്ട് ക്ലാസുകളിലെ ഇംഗ്ലീ…

    Read More »
  • Breaking News

    നൊബേൽ ജേതാവ് മാരിയോ വർഗാസ് യോസ അന്തരിച്ചു; ബ്രസീലിൻ്റെയും പെറുവിൻ്റെയും രാഷ്ട്രീയ ഭൂപടം ആവിഷ് കരിച്ച എഴുത്തുകാരൻ; മലയാളിക്കും സുപരിചിതൻ: മർക്കേസുമായുള്ള ഭിന്നത സാഹിത്യ ലോകത്തും ചർച്ചയായി; വിട ചൊല്ലുന്നത് ലാറ്റിനമേരിക്കൻ സാഹിത്യത്തിലെ അതികായൻ

    നൊബേല്‍ സമ്മാനം ലഭിച്ച വിശ്വപ്രസിദ്ധ എഴുത്തുകാരന്‍ മരിയോ വർഗാസ് യോസ (89) അന്തരിച്ചു. മക്കളാണ് അദ്ദേഹത്തിന്‍റെ മരണ വിവരം പുറത്ത് വിട്ടത്. പെറുവിയന്‍ തലസ്ഥാനമായ ലിമയിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. മൂത്തമകന്‍ അല്‍വാരോയാണ് എക്സിലൂടെ വിവരം പുറത്ത് വിട്ടത്. ഒരു വേള പെറുവിന്‍റെ പ്രസിഡന്‍റ് ആകാനുള്ള ശ്രമങ്ങളും അദ്ദേഹം നടത്തിയിരുന്നു. 2010 ലാണ് മരിയോ വർഗാസ് യോസയ്ക്ക് സാഹിത്യത്തിനുള്ള നോബേല്‍ പുരസ്കാരം ലഭിക്കുന്നത്. ആന്‍റ് ജൂലിയ ആന്‍റ് ദി സ്ക്രിപ്റ്റ് റൈറ്റർ, ഡെത്ത് ഇന്‍ ദിആന്‍ഡീസ്, ദി വാര്‍ ഓഫ് ദി എന്‍ഡ് ഓഫ് ദി വോൾഡ്, ദി ഗ്രീന്‍ ഹൌസ്, ദ ടൈം ഓഫ് ദ ഹീറോ, കോണ്‍വർസേഷന്‍ ഇന്‍ കത്തീഡ്രൽ, ദി ഫീസ്റ്റ് ഓഫ് ദി ഗോട്ട് തുടങ്ങി നിരവധി ഗ്രന്ഥങ്ങൾ അദ്ദേഹത്തിന്‍റെതായി പുറത്തിറങ്ങിയിട്ടുണ്ട്. ലോകപ്രശസ്ത എഴുത്തുകാരന്‍ മാര്‍ക്കേസുമായുള്ള അദ്ദേഹത്തിന്‍റെ ഭിന്നത സാഹിത്യ ലോകത്ത് വലിയ ചര്‍ച്ചകൾക്ക് തന്നെ തുടക്കമിട്ടിരിന്നു. ലാറ്റിനമേരിക്കയായിരുന്നു യോസയുടെയും എഴുത്ത് ഭൂമി. പ്രത്യേകിച്ചും പെറുവിന്‍റെയും…

    Read More »
  • Crime

    പെരിന്തല്‍മണ്ണയില്‍ യുവാവിനെ കുത്തിക്കൊന്നു; അയല്‍വാസി പിടിയില്‍

    മലപ്പുറം: പെരിന്തല്‍മണ്ണ ആലിപ്പറമ്പില്‍ യുവാവ് കുത്തേറ്റ് മരിച്ചു. ആലിപ്പറമ്പ് പുത്തന്‍വീട്ടില്‍ സുരേഷ് ബാബുവാണ് മരിച്ചത്. ബന്ധുവും അയല്‍വാസിയുമായ സത്യനാരായണനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. മുന്‍ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. നേരത്തേയും ഇവര്‍ തമ്മില്‍ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നതായി പൊലീസ് പറഞ്ഞു.  

    Read More »
  • Crime

    ട്രംപിനെ വധിക്കാന്‍ പണം വേണം; അമ്മയെയും രണ്ടാനച്ഛനെയും കൊലപ്പെടുത്തി പതിനേഴുകാരന്‍

    വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വധിക്കാനും സര്‍ക്കാരിനെ അട്ടിമറിക്കാനും പണം കണ്ടെത്തുന്നതിനായി അമ്മയെയും രണ്ടാനച്ഛനെയും കൊലപ്പെടുത്തിയ പതിനേഴുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. നികിത കാസപ്പ് ആണ് പിടിയിലായത്. ടാറ്റിയാന കാസപ്പ്(35), ഡൊണാള്‍ഡ് മേയര്‍(51) എന്നിവരാണ് കൊല്ലപ്പെട്ടത്. വിസ്‌കോണ്‍സിനില്‍ കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു സംഭവം. പ്രതി മാതാപിതാക്കളെ വെടിവെച്ചുകൊലപ്പെടുത്തിയതിന് ശേഷം ആഴ്ചകളോളം അവിടെ താമസിക്കുകയും പിന്നീട് 14,000 ഡോളര്‍ പണവും പാസ്പോര്‍ട്ടും നായയുമായി രക്ഷപ്പെടുകയായിരുന്നുവെന്നും പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മൃതദേഹങ്ങള്‍ അഴുകിയ നിലയിലായിരുന്നു കണ്ടെത്തിയത്. രണ്ടാഴ്ചയോളം ഇരുവരെയും പുറത്തേക്കോ ജോലിക്കോ കാണാതിരുന്നതിനെ തുടര്‍ന്ന് അടുപ്പക്കാര്‍ നല്‍കിയ പരാതിയില്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കഴിഞ്ഞ മാസം കാന്‍സാസില്‍ വെച്ചാണ് പ്രതി പിടിയിലായത്. ആസൂത്രിത കൊലപാതകമാണ് നടന്നതെന്നും പ്രതി ഡ്രോണും സ്‌ഫോടകവസ്തുക്കളും വാങ്ങിയതായും ആരോപണമുണ്ട്. കാസപ്പിന് ഒരു റഷ്യക്കാരനുമായി അടുത്തബന്ധമുണ്ടെന്നും ഇയാളുമായി തന്റെ പദ്ധതികള്‍ പങ്കുവെച്ചതായും അധികൃതര്‍ പറയുന്നു. കോടതിയില്‍ ഫയല്‍ ചെയ്ത വാറണ്ടില്‍…

    Read More »
  • Crime

    ബംഗളൂരുവില്‍ നടുറോഡില്‍ യുവതികളെ പീഡിപ്പിച്ചു; യുവാവിനെ കോഴിക്കോട്ടുനിന്നു പിടികൂടി

    ബംഗളൂരു: ലൈംഗികാതിക്രമക്കേസിലെ പ്രതിയെ കേരളത്തിലെത്തി അറസ്റ്റ് ചെയ്ത് ബംഗളൂരു പൊലീസ്. ബംഗളൂരുവിലെ കാര്‍ ഷോറൂമില്‍ ഡ്രൈവറായ സന്തോഷിനെ (26) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബംഗളൂരുവിലെ ബിടിഎം ലേഔട്ടിന് സമീപം രണ്ടു യുവതികളെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയാണ് സന്തോഷ്. യുവതികളെ ഒരാള്‍ പിന്തുടരുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ദൃശ്യങ്ങളില്‍ വ്യക്തതയില്ലാത്തതിനാല്‍ കേസന്വേഷണത്തില്‍ വലിയ പ്രതിസന്ധി നേരിട്ടിരുന്നു. തുടര്‍ന്ന് അന്വേഷണസംഘത്തിന്റെ നേതൃത്വത്തില്‍ 700 സിസിടിവി ദൃശ്യങ്ങളാണ് പൊലീസ് പരിശോധിച്ചത്. മൂന്നു സംസ്ഥാനങ്ങളിലായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് പൊലീസ് സന്തോഷിലേക്ക് എത്തിയത്. യുവതികളെ ആക്രമിച്ച ശേഷം പ്രതി സംഭവസ്ഥലത്തുനിന്നു മുങ്ങിയിരുന്നു. ബംഗളൂരുവില്‍നിന്ന് തമിഴ്നാട്ടിലെ ഹൊസൂരിലേക്കാണ് പ്രതി സന്തോഷ് ആദ്യം കടന്നത്. തുടര്‍ന്ന് സേലത്തേക്കും പിന്നീട് കോഴിക്കോട്ടേക്കും രക്ഷപ്പെടുകയായിരുന്നു. മൂന്ന് സംസ്ഥാനങ്ങളിലായി ഒരാഴ്ചയോളം നീണ്ടുനിന്ന അന്വേഷണമാണ് ബംഗളൂരു പൊലീസ് സന്തോഷിനായി നടത്തിയത്.

    Read More »
Back to top button
error: