Month: April 2025
-
Breaking News
ബാലൻ സിപിഎമ്മിൽനിന്ന് കുടിയിറങ്ങുന്നോ? രാഷ്ട്രീയ പ്രവർത്തനം നിർത്തുന്നതിൻ്റെ സൂചന നൽകി കുറിപ്പ്: ‘പാർട്ടി കോൺഗ്രസ് അവസാന രാഷ്ട്രീയ പ്രവർത്തനം; ചില ഓർമ്മകൾ മറക്കാൻ ശ്രമിച്ചാലും മനസ്സിൽ നിന്ന് പോവില്ല. പല അപ്രിയ സത്യങ്ങളും പുറത്തുപറയാൻ പറ്റില്ല; കുടിയറക്കലുകൾ ബാല്യംമുതലുള്ള അനുഭവമെന്നും ബാലൻ
പാലക്കാട് : പ്രായപരിധിയെ തുടർന്ന് വിവിധ പാർട്ടി കമ്മിറ്റികളിൽനിന്ന് ഒഴിവാക്കിയതിനു പിന്നാലെ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കലിൻ്റെ സൂചന നൽകി മുൻ മന്ത്രി കൂടിയായ എ കെ ബാലൻ. ഇപ്പോൾ ഞാനൊരു കുടിയിറക്കലിന്റെ വക്കിലാണെന്നും എകെജി ഫ്ലാറ്റിൽ നിന്ന് അടുത്തുതന്നെ കുടിയിറങ്ങേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ‘ഇത് എന്നെ സംബന്ധിച്ചിടത്തോളം ഒരു ആവർത്തനമാണ്. കുട്ടിക്കാലത്ത് നാല് കുടിയിറക്കലിന് വിധേയമായതാണ് എൻറെ കുടുംബം. അതും കാർഷികബന്ധ നിയമവും ഭൂപരിഷ്കരണ നിയമവും പാസാക്കുന്ന ഘട്ടത്തിൽ. കുടികിടപ്പ് അവകാശം സ്ഥാപിക്കാൻ കഴിയാതിരുന്നത് കാഡർ സ്വഭാവമുള്ള ഒരു പാർട്ടി ആ ഘട്ടത്തിൽ നാട്ടിൽ ഇല്ലാതിരുന്നത് കൊണ്ടാണ്. ജീവിതത്തിൽ പിന്നീട് നടന്ന കുടിയിറക്കലുകൾ മറ്റൊരു സ്വഭാവത്തിലുള്ളതാണ്. പഠിക്കുന്ന സമയത്ത് ബ്രണ്ണൻ കോളേജ് ഹോസ്റ്റൽ, പിന്നീട് കോഴിക്കോട് ലോ കോളേജ് ഹോസ്റ്റൽ. ഇതും എന്നെ സംബന്ധിച്ചിടത്തോളം ഫലത്തിൽ കുടിയിറക്കലിന് സമാനമായിരുന്നു. മറ്റു കുടിയിറക്കലുകൾ സമൂഹത്തിൽ നല്ലൊരു മേൽവിലാസം കിട്ടിയതിന്റെ ഭാഗമായിട്ടായിരുന്നു. ഡൽഹിയിലെ എംപി ഫ്ലാറ്റ്, തിരുവനന്തപുരം എംഎൽഎ ഹോസ്റ്റൽ, മന്ത്രിമന്ദിരങ്ങൾ. ഇതിൽ നിന്നും…
Read More » -
Breaking News
‘സ്വർണക്കടത്തിൽ പി വിജയന് ബന്ധമുണ്ടെന്ന് സുജിത് ദാസ് പറഞ്ഞിരുന്നു’- അജിത് കുമാർ, നിഷേധിച്ച് സുജിത് ദാസ്!! സിവിലായും ക്രിമിനലായും കേസെടുക്കാമെന്ന് ഡിജിപി
തിരുവനന്തപുരം: വ്യാജ മൊഴി നൽകിയ സംഭവത്തിൽ എഡിജിപി എംആർ അജിത്‌കുമാറിനെതിരെ കേസെടുക്കാമെന്ന് ഡിജിപി. അജിത് കുമാറിനെതിരെ സിവിലായും ക്രിമിനലായും നടപടി സ്വീകരിക്കാമെന്നാണ് ഡിജിപിയുടെ ശുപാർശ. സ്വർണക്കടത്തിൽ എഡിജിപി പി വിജയന് ബന്ധമുണ്ടെന്ന് അജിത്‌കുമാർ മൊഴി നൽകിയിരുന്നു. തന്നോട് എസ്പി സുജിത് ദാസ് പറഞ്ഞുവെന്നായിരുന്നു ഡിജിപിക്ക് നൽകിയ മൊഴി. എന്നാൽ സുജിത് ദാസ് ഇക്കാര്യം നിഷേധിച്ചു. പിന്നാലെ പി വിജയൻ നിയമനടപടി ആവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകിയിരുന്നു. ഇതിൽ ഡിജിപിയോട് സർക്കാർ അഭിപ്രായം ചോദിച്ചതിനു മറുപടിയായാണ് കേസെടുക്കാമെന്ന നിർദ്ദേശം ഡിജിപി മുന്നോട്ടുവച്ചത്. അതേസമയം കോഴിക്കോട്ട് ട്രെയിനിലെ തീവയ്‌പ്പിൽ പ്രതിയുടെ വിവരങ്ങൾ ചോർത്തിയെന്ന അജിത് കുമാറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 2023ൽ പി വിജയന് അന്വേഷണ വിധേയമായി സസ്‌പെൻഷൻ ലഭിച്ചിരുന്നു. എന്നാൽ അന്വേഷണത്തിൽ ഉന്നത ഉദ്യോഗസ്ഥർ അജിത് കുമാറിന്റെ റിപ്പോർട്ട് തള്ളിയതോടെയാണ് വിജയൻ സർവീസിൽ തിരിച്ചെത്തിയത്. സ്വർണക്കടത്തുമായി ബന്ധമുണ്ടെന്ന് അന്വേഷണ സംഘത്തിന് മുന്നിൽ അജിത്‌കുമാർ നൽകിയ മൊഴി കള്ളമാണെന്ന് പറഞ്ഞ് നേരത്തെ പി വിജയൻ ഡിജിപിക്ക്…
Read More » -
Breaking News
കൊച്ചിയിൽ പിതാവിനെയും രണ്ടാം ഭാര്യയെയും വീട്ടിൽ നിന്നും അടിച്ചിറക്കി മകളും മരുമകനും, പരാതിയുമായി പ്രവാസി
കൊച്ചി: മകളും മരുമകനും ചേർന്ന് പിതാവിനേയും രണ്ടാം ഭാര്യയേയും തല്ലി പുറത്താക്കി. ആലുവ മാറമ്പള്ളി സ്വദേശി അബുബക്കറും ഭാര്യയുമാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. മാറമ്പള്ളി മഞ്ഞയിൽ വീട്ടിൽ അബുബക്കറും ഭാര്യ സൗജത്തുമാണ് തടിയിറ്റപറമ്പ് പൊലീസിൽ പരാതി നൽകിയത്. 18 വർഷത്തോളമായി വിദേശത്തായിരുന്ന അബൂബക്കർ ഭാര്യ മരിച്ചതിന് ശേഷം കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ രണ്ടാമത് വിവാഹിതനായി. എന്നാൽ ഇതിൽ താൽപര്യമില്ലാതിരുന്ന മകളും മരുമകനും വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്നും തല്ലി പുറത്താക്കിയെന്നുമാണ് പരാതി. വിദേശത്തെ ജോലി കൊണ്ട് താൻ സമ്പാദിച്ച വീട്ടിൽ നിന്നാണ് മകളും മരുമകനും ഇറക്കിവിട്ടതെന്നാണ് ഇരുവരും പറയുന്നത്. അബൂബക്കറും ഭാര്യയും നിലവിൽ ആശുപത്രിയിലാണ്. ഇരുവരുടെയും പരാതി കിട്ടിയതായി തടിയിറ്റപറമ്പ് പൊലീസ് അറിയിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ മകളോടും മരുമകനോടും പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
Read More » -
Breaking News
പ്രായപൂർത്തിയാകാത്ത മകളെ മദ്യം വാങ്ങാൻ ബെവ്കോ ഔട്ട്‌ലെറ്റിൽ ക്യൂ നിർത്തി, പിതാവിനോട് പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ നിർദ്ദേശം
പാലക്കാട്: മദ്യം വാങ്ങാൻ ബെവ്കോ ഔട്ട്‌ലെറ്റിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മദ്യം വാങ്ങാൻ ക്യൂ നിർത്തിയ സംഭവത്തിൽ പിതാവിനോട് സ്റ്റേഷനിൽ ഹാജരാകാൻ നിർദേശം. പാലക്കാട് പട്ടാമ്പിയിലെ ബെവ്കോ ഔട്ട്‌ലെറ്റിലായിരുന്നു സംഭവം. സംഭവത്തിൽ തൃത്താല പെോലീസാണ് പിതാവിനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. കുട്ടിയുടെ പിതാവാണ് ക്യൂ നിർത്തിയതെന്നും ഇന്ന് ഇയാളോട് സ്റ്റേഷനിൽ ഹാജരാകാൻ അറിയിച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി. ഞായറാഴ്ച രാത്രി എട്ടുമണിയോടെയാണ് കുട്ടിയെ ക്യൂ നിർത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. പട്ടാമ്പി കരിമ്പനക്കടവിലെ ബെവ്‌കോ ഔട്ട്‌ലെറ്റിൽ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. ക്യൂവിലുണ്ടായിരുന്നവർ ചോദ്യം ചെയ്തിട്ടും പെൺകുട്ടിയെ മാറ്റാൻ തയ്യാറായില്ലെന്നാണ് വിവരം. പത്തുവയസ് തോന്നിക്കുന്ന കുട്ടിയെയാണ് ക്യൂവിൽ നിറുത്തിയത്.
Read More » -
Breaking News
ചർച്ച പിണറായിസം , നിലമ്പൂരിൽ സിപിഐഎമ്മിന് മത്സരിക്കാൻ ആളില്ല, മതേതര വോട്ടുകളും അവർക്കെതിര് , വിജയം യുഡിഎഫിന് തന്നെയെന്ന് പി വി അൻവർ
മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയെ സംബന്ധിച്ച് തന്റെ നിലപാട് നേതാക്കളോട് വ്യക്തമാക്കിയിട്ടുണ്ടെന്ന് പി.വി അൻവർ. തിരഞ്ഞെടുപ്പിൽ മതേതര വോട്ടുകൾ സിപിഐഎമ്മിന് എതിരാകും. സിപിഐഎമ്മിന് മത്സരിക്കാൻ ആളെ കിട്ടുന്നില്ല. മുന്നണി പ്രവേശനം തിരഞ്ഞെടുപ്പിന് മുമ്പ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പി വി അൻവർ പറഞ്ഞു. ഉപതിരഞ്ഞെടുപ്പിൽ പാർട്ടി വോട്ടുകൾ യുഡിഎഫിൽ എത്തും. സിപിഐഎമ്മിന് മത്സരിക്കാൻ ആളെ കിട്ടാത്തതിനാൽ എല്ലാ വാതിലും മുട്ടുകയാണെന്ന് പിവി അൻവർ പറഞ്ഞു. പിണറായിസമാണ് നിലമ്പൂരിലെ ചർച്ചയെന്ന് അദേഹം പറഞ്ഞു. യുഡിഎഫ് സ്ഥാനാർത്ഥി വിജയസാധ്യതയുള്ള ആളായിരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. സ്ഥാനാർത്ഥി പട്ടികയിൽ ഉള്ള രണ്ടുപേരുടെയും പ്ലസും മൈനസും പറഞ്ഞതായി അൻവർ പറയുന്നു. ഇന്നലെ നിലമ്പൂരിൽ നടന്ന മുസ്ലിം ലീഗ് മണ്ഡലം കൺവെൻഷനിൽ പിവി അൻവർ പങ്കെടുത്തിരുന്നു. യുഡിഎഫ് മുന്നണി പ്രവേശന ചർച്ചകൾക്കിടയാണ് ലീഗ് വേദിയിൽ പി.വി അൻവർ എത്തിയത്. വീണ്ടുമൊരു ഉപതിരഞ്ഞെടുപ്പിലേക്ക് എത്തിച്ചതിന് ക്ഷമ ചോദിക്കുന്നുവെന്ന് പിവി അൻവർ പറഞ്ഞു. രാജി രാഷ്ട്രീയ തീരുമാനമായിരുന്നുവെന്ന് അൻവർ വ്യക്തമാക്കിയിരുന്നു.
Read More » -
Breaking News
കോട്ടയത്ത് സോഫ്റ്റ്‌വെയർ എൻജിനീയറെ ഹണി ട്രാപ്പിൽ കുടുക്കി 60 ലക്ഷവും 61 പവനും കവർന്നു, ദമ്പതികൾക്കെതിരെ കേസ്
കോട്ടയം: കോട്ടയം ഗാന്ധിനഗറിൽ യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷവും 61 പവനും തട്ടിയ സംഭവത്തിൽ ദമ്പതികൾക്കെതിരെ കേസ്. ലൈംഗികബന്ധവും മദ്യവും കൈക്കൂലിയായി ആവശ്യപ്പെട്ടതായി ആരോപിച്ച് കോട്ടയം ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെ പിആർഒയെ വിജിലൻസ് കേസിൽ കുടുക്കിയ യുവതിയും ഭർത്താവുമാണ് ഇപ്പോൾ ഹണി ട്രാപ്പ് കേസിൽ കുടുങ്ങിയത്. ആലപ്പുഴ സ്വദേശിയും എൻജിനീയറുമായ യുവാവിനെ ഹണി ട്രാപ്പിൽ കുടുക്കി 60 ലക്ഷവും 61 പവൻ സ്വർണവും തട്ടിയെടുത്തു എന്ന പരാതിയിൽ അതിരമ്പുഴ അമ്മഞ്ചേരി സ്വദേശി ധന്യ, ഭർത്താവ് അർജുൻ, സുഹൃത്ത് തിരുവഞ്ചൂർ സ്വദേശി അലൻ തോമസ് എന്നിവർക്കെതിരേ കോട്ടയം ഗാന്ധിനഗർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അമെരിക്ക ആസ്ഥാനമായ കമ്പനിയിൽ സോഫ്റ്റ്‌വെയർ എൻജിനീയറാണ് പരാതിക്കാരൻ. 2021 കാലത്ത് പരാതിക്കാരനും കുടുംബവും അമ്മഞ്ചേരിയിലാണ് വാടകയ്ക്ക് താമസിച്ചിരുന്നത്. ഇയാളുടെ ഭാര്യ എംജി യൂണിവേഴ്‌സിറ്റിയിൽ പഠിച്ചിരുന്ന സമയം. ഈ സമയത്ത് അയൽവാസിയായിരുന്ന ധന്യ പരാതിക്കാരനോട് അടുപ്പം സ്ഥാപിക്കുകയും അടുത്ത് ഇടപഴകിയ ശേഷം പരാതിക്കാരന്‍റെ സ്വകാര്യ ചിത്രങ്ങൾ പകർത്തുകയും…
Read More » -
Crime
അഞ്ചുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കൊന്നു; പ്രതിയെ ഏറ്റുമുട്ടലില്‍ വധിച്ചു
ബംഗളൂരു: കര്‍ണാടകയിലെ ഹുബ്ബള്ളിയില്‍ അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ഏറ്റുമുട്ടലില്‍ വധിച്ചതായി പോലീസ്. ഞായറാഴ്ച അശോക് നഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു സംഭവം. ബിഹാര്‍ സ്വദേശിയായ നിതേഷ് കുമാര്‍ (35) ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. പ്രദേശത്ത് കടുത്ത പ്രതിഷേധം അരങ്ങേറുന്നതിനിടെയാണ് പ്രതിയെ ഏറ്റുമുട്ടലില്‍ വധിച്ചത്. പോലീസ് പിടിയിലായതിന് പിന്നാലെ ഇയാള്‍ പോലീസുകാരെ ആക്രമിക്കുകയായിരുന്നെന്നും ആക്രമണത്തില്‍ ഒരു പോലീസുകാരന് പരിക്കേറ്റതായും പോലീസ് അറിയിച്ചു. മുന്നറിയിപ്പ് നല്‍കിയെങ്കിലും ഇയാള്‍ പോലീസിനെ അക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. രക്ഷപ്പെട്ട് ഓടാന്‍ ശ്രമിക്കുന്നതിനിടെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ബിഹാറിലെ പട്‌നയില്‍ നിന്നുള്ളയാളാണ് പ്രതി. പ്രതിയുടെ താമസസ്ഥലത്ത് തിരിച്ചറിലിനായി കൊണ്ടുപോകുന്നതിനിടെയാണ് ഇയാള്‍ പോലീസുകാരെ ആക്രമിച്ചതെന്ന് ഹുബ്ബള്ളി പോലീസ് മേധാവി ശശി കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. കൊപ്പല്‍ ജില്ലയില്‍നിന്നുള്ളവരാണ് കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബം. കുട്ടിയുടെ അമ്മ വീട്ടു ജോലി ചെയ്തുവരികയായിരുന്നു. ജോലിക്കു പോകുമ്പോള്‍ മകളേയും അമ്മ കൂടെക്കൊണ്ടുപോയിരുന്നു. ഞായറാഴ്ച ജോലിസ്ഥലത്ത് നിന്നാണ് കുട്ടിയെ…
Read More » -
Breaking News
ഈ വർഷത്തെ വിഷു തെരുവിൽ, മന്ത്രി കണ്ണുതുറന്നാൽ പെസഹയെങ്കിലും വീട്ടിൽ പോയി ആഘോഷിക്കാം- ആശാ വർക്കർമാർ
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിലുളള സമരപന്തലിൽ വിഷുക്കണി ഒരുക്കി ആശാവർക്കർമാർ. ഓണറേറിയം വർദ്ധനവ് അടക്കമുളള കാര്യങ്ങൾ ആവശ്യപ്പെട്ട് ആശമാർ നടത്തുന്ന രാപകൽ സമരം ഇന്ന് 65-ാം ദിവസം പിന്നിടുകയാണ്. അതിനിടെ വന്ന വിഷു സമരപ്പന്തലിൽ ആകട്ടെയെന്നു തീരുമാനിക്കുകയായിരുന്നു. അതേസമയം സമരം കൂടുതൽ ശക്തമാക്കാനാണ് ആശമാരുടെ തീരുമാനം. ഓണറേറിയം കൂട്ടി നൽകാൻ തയ്യാറായ തദ്ദേശ സ്ഥാപന ഭരണാധികാരികൾക്ക് ഏപ്രിൽ 21ന് ആദരമർപ്പിക്കാൻ സമരസമിതി തീരുമാനിച്ചിട്ടുണ്ട്. ’ഞങ്ങൾ അവകാശങ്ങൾ ചോദിച്ചു വന്നതുകൊണ്ട് ഈ വർഷത്തെ വിഷു തെരുവിലാണ് ആഘോഷിക്കേണ്ടി വന്നത്. ഞങ്ങളുടെ ഈ വർഷത്തെ വിധി ഇങ്ങനെയാണ്. ഇനിയെങ്കിലും മന്ത്രി കണ്ണ് തുറന്ന് ഞങ്ങൾക്കുള്ള എല്ലാ അവകാശങ്ങളും തന്ന് ഞങ്ങളെ പറഞ്ഞയക്കുമെന്ന് പ്രതീക്ഷിക്കുന്നു. പെസഹാ വ്യാഴത്തിന് മുൻപ് എന്തെങ്കിലും തീരുമാനമെടുത്താൽ അത് വീടുകളിൽപ്പോയി ആഘോഷിക്കാം’- ആശമാരിലൊരാളുടെ വാക്കുകളായിരുന്നു ഇത്. അതേസമയം രാപകൽ സമരവും അനിശ്ചിതകാല നിരാഹാര സമരവും തുടരുമെന്ന് സമരസമിതി അറിയിച്ചു. ആശമാർ നടത്തുന്നത് ഐതിഹാസിക സമരമെന്ന് സമരസമിതി നേതാവ് മിനി ഇന്നലെ പ്രതികരിച്ചിരുന്നു. സമരം…
Read More » -
Crime
പാലിയേക്കര ടോള്‍ പ്ലാസയില്‍ കാര്‍ ട്രാക്കില്‍ കുറുകെയിട്ട് ജീവനക്കാര്‍ക്ക് നേരെ അസഭ്യ വര്‍ഷം, കൈയേറ്റം; യാത്രക്കാരുടെ പേരില്‍ കേസ്
തൃശൂര്‍: പാലിയേക്കര ടോള്‍ പ്ലാസയില്‍ കാര്‍ നിര്‍ത്തിയിട്ട് സംഘര്‍ഷമുണ്ടാക്കിയ യാത്രക്കാരുടെ പേരില്‍ കേസെടുത്തു. ടോള്‍ പ്ലാസയിലെത്തിയ കാര്‍, ടോള്‍ ബൂത്ത് കടന്നതിനു ശേഷം ട്രാക്കില്‍ നിര്‍ത്തിയിട്ട് ജീവനക്കാരെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയുമായിരുന്നു. ഇന്ന് പുലര്‍ച്ചെ 1.30 യോടെയായിരുന്നു സംഭവം. കാര്‍ യാത്രക്കാര്‍ മദ്യ ലഹരിയിലായിരുന്നു എന്ന് പൊലീസ് പറയുന്നു. ട്രാക്കുകളില്‍ കാര്‍ മാറ്റിമാറ്റിയിട്ട് ഇവര്‍ പ്രശ്നമുണ്ടാക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. ചോദ്യം ചെയ്യാന്‍ ശ്രമിച്ച ജീവനക്കാരെ കാറിന്റെ ജാക്കി ലിവര്‍ ഉപയോഗിച്ച് ആക്രമിക്കാനും ശ്രമിച്ചു. അതിനിടെ ടോള്‍ അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തിയതോടെ ഇവര്‍ കാറുമായി കടന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സഹിതം ടോള്‍പ്ലാസ അധികൃതര്‍ പുതുക്കാട് പൊലീസില്‍ പരാതി നല്‍കി.
Read More » -
Crime
വയനാട്ടില്‍ ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; ഭര്‍ത്താവ് ആത്മഹത്യക്ക് ശ്രമിച്ചു
കല്‍പ്പറ്റ: പനമരം കേണിച്ചിറ കേളമംഗലത്ത് ഭര്‍ത്താവ് ഭാര്യയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി. കേണിച്ചിറ കേളമംഗലം മാഞ്ചിറ ലിഷ (35) ആണ് കൊല്ലപ്പെട്ടത്. ഭാര്യയെ കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് ജില്‍സന്‍ (42) ആത്മഹത്യക്കു ശ്രമിച്ചു. പരുക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. ഇന്നു പുലര്‍ച്ചെയാണ് സംഭവം. രണ്ട് മക്കളെയും മുറിയില്‍ അടച്ചിട്ട ശേഷമാണ് ജില്‍സന്‍ ലിഷയെ കൊലപ്പെടുത്തിയത്. പിന്നാലെ ആത്മഹത്യ ചെയ്യാനായി കൈഞരമ്പ് മുറിക്കുകയായിരുന്നു. ഫോണിന്റെ ചാര്‍ജിങ് കേബിള്‍ കൊണ്ടാണ് ഭാര്യയെ കൊലപ്പെടുത്തിയത്. പിന്നാലെ തൂങ്ങിമരിക്കാനായി മരത്തില്‍ കുരുക്കിട്ട് കയറിയെങ്കിലും താഴെവീണു. പിന്നാലെ വിഷം കുടിച്ചു. കൈ ഞരമ്പ് ബ്ലേഡ് കൊണ്ട് മുറിച്ചു. ഇതിനുശേഷം മരത്തടി മുറിക്കുന്ന യന്ത്രം ഉപയോഗിച്ച് കൈമുറിച്ചു. കടബാധ്യതയാണ് കാരണമെന്നാണ് വിവരം. ആത്മഹത്യാശ്രമത്തിനു മുന്‍പ് അര്‍ധരാത്രിയോടെ ഇയാള്‍ സുഹൃത്തുക്കള്‍ക്കു സന്ദേശം അയച്ചിരുന്നു. പുലര്‍ച്ചെ ഇതു കണ്ട സുഹൃത്ത് സമീപവാസികളെ വിവരം അറിയിച്ചു. ഇവരെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
Read More »