ഹിന്ദി അടിച്ചേല്പിക്കാൻ ‘ഹിംഗ്ലീഷ്’ പാഠപുസ്തകം: എൻസിഇആർടി ഇംഗ്ലീഷ് മീഡിയം പുസ്തകത്തിൽ തലക്കെട്ടുകൾ ഹിന്ദിയിൽ

ന്യൂഡൽഹി: ഹിന്ദി ആധിപത്യം ഉറപ്പിക്കാൻ കേന്ദ്രസർക്കാർ പാ ഠപുസ്തകങ്ങളെയും ആയുധമാക്കുന്നു. നാഷ ണൽ കൗൺസിൽ ഓഫ് എജ്യുക്കേഷണൽ റിസർച്ച് ആന്റ് ട്രെയിനിങ് (എൻസിഇആർ ടി) പുതിയ ഇംഗ്ലീഷ് മീഡിയം പുസ്തകങ്ങളിൽ ഇംഗ്ലീഷ് ഭാഷയ്ക്ക് ഉൾപ്പെടെ ഹിന്ദി തലക്കെട്ടുകൾ നൽകിയത് വിവാദമുണ്ടായിരിക്കുക യാണ്.
ഹിന്ദി സംസാരിക്കാത്ത തമിഴ്‌നാട് പോലുള്ള പ്രദേശങ്ങളിൽ ഹിന്ദി അടിച്ചേല്പിക്കാനുള്ള ഗൂഢശ്രമമാണിതെന്ന ആരോപണം ഉയർന്നു കഴിഞ്ഞു. കേന്ദ്രസർക്കാരിന്റെ ത്രിഭാഷാ നയത്തിനെതിരെ തമിഴ്‌നാട് ശക്ത മായ നിലപാട് സ്വകരിക്കുന്നതിനിടയിലാ ണ് ഈ സംഭവം എന്നതും ശ്രദ്ധേയം. ഇതു വരെ എൻസിഇആർടിയുടെ ഭാഷാ പഠന പുസ്തകങ്ങൾക്ക് അതത് ഭാഷകളിലാണ് പേരുകൾ നൽകിയിരുന്നത്. കഴിഞ്ഞ വർ ഷം വരെ ആറാം ക്ലാസിലെയും ഏഴിലെയും പാഠപുസ്തകങ്ങൾക്ക് ഹണി സർക്കിൾ, ഹണി കോംപ് എന്നീ പേരുകളാണ് കൊടുത്തിരു ന്നത്. പുതിയ പുസ്തകങ്ങൾക്ക് പൂർവി (കിഴ ക്കൻ) എന്നാണ് പേര്. ഹിന്ദുസ്ഥാനി സംഗീ തത്തിലെ ഒരു രാഗത്തിന്റെ പേരും കൂടിയാ ണ് പൂർവി. ഒന്ന്, രണ്ട് ക്ലാസുകളിലെ ഇംഗ്ലീ ഷ് പാഠപുസ്തകങ്ങളുടെ പേര് മൃദംഗ് എന്നും മൂന്ന്, നാല് ക്ലാസുകളിലെ ഇംഗ്ലീഷ് പാഠപു സ്തകങ്ങളുടെ പേര് സന്തൂർ എന്നും പുനർനാ മകരണം ചെയ്തു. രണ്ടും സംഗീത ഉപകരണ ങ്ങളുടെ പേരുകളാണ്.

എൻസിഇആർടി ഡയറക്ടർ ദിനേശ് പ്രസാ ദ് സക്ലാനി എഴുതിയ ആറാം ക്ലാസ് ഇംഗ്ലീ ഷ് ഭാഷാ പുസ്തകത്തിൻ്റെ ആമുഖത്തിലുംഅക്കാദമിക് കോ-ഓർഡിനേറ്റർ കീർത്തി കപൂറിന്റെ എബൗട്ട് ദി ബുക്ക് എന്ന ആമുഖ ഭാഗവും പൂർവി എന്ന ഹിന്ദി പേര് കൊണ്ട് എന്താണ് അർത്ഥമാക്കുന്നതെന്ന് വ്യക്തമാ ക്കുന്നില്ല.
പാഠപുസ്തകങ്ങൾ തയ്യാറാക്കുന്ന ഉന്നത സമിതി ഗണിതം, ശാസ്ത്രം, സാമൂഹ്യശാസ്ത്രം, കല, ശാരീരിക വിദ്യാഭ്യാസം, തൊഴിലധി ഷ്ഠിത വിദ്യാഭ്യാസം എന്നീ വിഷയങ്ങൾക്ക് ഇംഗ്ലീഷ്, ഹിന്ദി, ഉറുദു പതിപ്പുകളിലാണ് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചത്. ഇവയെല്ലാം പരമ്പരാഗതമായി അതത് ഭാഷകളിലെ പേരു കളിലാണ് പ്രസിദ്ധീകരിച്ചുവരുന്നതെന്ന് എൻസിഇആർടിയിൽ നിന്ന് വിരമിച്ച ഒരു പ്രൊഫസർ പറഞ്ഞു. ആറാം ക്ലാസിലെ പഴയ കണക്ക് പുസ്തകത്തിൻ്റെ ഇംഗ്ലീഷ് മീഡിയം പതിപ്പിന് മാത്തമാറ്റിക്സ് എന്നും ഹിന്ദി പതി പ്പിന് ഗണിത് എന്നും ഉറുദു പതിപ്പിന് റിയാ സി എന്നുമാണ് പേരിട്ടിരുന്നത്. പക്ഷെ, കഴിഞ്ഞ വർഷം എൻസിഇആർടി ഹിന്ദി, ഇം ഗ്ലീഷ് പതിപ്പുകൾക്ക് ഗണിതപ്രകാശ് എന്നാ ക്കി പേര് നൽകി. ചില ഇംഗ്ലീഷ് മീഡിയം പുസ്തകങ്ങൾ ഹിന്ദി ആക്രമണത്തിൽ നിന്ന് രക്ഷപെട്ടിട്ടുണ്ട്. ആറാം ക്ലാസിലെ പുതിയ സയൻസ് പുസ്തകത്തിൻ്റെ ഇംഗ്ലീഷ് പതിപ്പി ന് മുമ്പ് സയൻസ് എന്നായിരുന്നു പേരെങ്കിൽ നിലവിലത് ക്യൂരിയോസിറ്റി എന്നാക്കി. ഹി ന്ദി, ഉറുദു പതിപ്പുകൾക്ക് ജിഗ്യാസ, തജാസ സ് എന്നീ പേരുകളും നൽകി.
ഹിന്ദി സംസാരിക്കാത്തവർക്കായി തന്ത്ര പൂർവം ഹിന്ദി പരിചയപ്പെടുത്തുകയാണ് എൻ സിഇആർടി ചെയ്യുന്നതെന്നും ഇത് ഹിന്ദു ആധിപത്യം അടിച്ചേല്പിക്കലാണെന്നും ഡൽ ഹി സർവകലാശാല ചരിത്ര പ്രൊഫസർ അപൂർവാനന്ദ് ആരോപിച്ചു. ഈ നടപടിയിൽ തമിഴ്‌നാടാണ് ശരിയെന്ന് തെളിയിക്കപ്പെ ട്ടെന്നും അദ്ദേഹം പറഞ്ഞു.