Month: April 2025
-
Kerala
മാങ്കൂട്ടത്തിലിനെതിരായ കൊലവിളി പ്രസംഗം; ബിജെപി ജില്ലാ അധ്യക്ഷനെതിരെ കേസ്
പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തിലില്‍ എംഎല്‍എക്കെതിരായ ബിജെപി നേതാക്കളുടെ കൊലവിളി പ്രസംഗത്തില്‍ പൊലീസ് കേസെടുത്തു. ബിജെപി പാലക്കാട് ഈസ്റ്റ് ജില്ലാ അധ്യക്ഷന്‍ പ്രശാന്ത് ശിവന്‍, ജില്ലാ ജനറല്‍ സെക്രട്ടറി ഓമനക്കുട്ടന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. വീഡിയോ തെളിവുകള്‍ ഉള്‍പ്പെടെ പരിശോധിച്ചാണ് നടപടി. ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കാത്തതില്‍ പ്രതിഷേധിച്ച് ഇന്നലെ വ്യാപക പ്രതിഷേധം നടന്നിരുന്നു. അതിനിടെ പാലക്കാട്ടെ ഹെഡ്‌ഗേവാര്‍ വിവാദം തണുപ്പിക്കാന്‍ പൊലീസ് വിളിച്ച സര്‍വകക്ഷിയോഗം പൂര്‍ത്തിയായി.പാര്‍ട്ടി ഓഫീസ് കേന്ദ്രീകരിച്ച് മാര്‍ച്ചും വ്യക്തി അധിഷ്ഠിതമായ പ്രകോപനപരമായ പ്രസംഗങ്ങളും ഒഴിവാക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. പാലക്കാട് നഗരസഭയുടെ വികസന പദ്ധതിക്ക് ആര്‍എസ്എസ് നേതാവ് ഹെഡ്ഗേവാറിന്റെ പേര് നല്‍കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് ബിജെപിയെയും എംഎല്‍എയെയും തുറന്ന പോരിലേക്ക് നയിച്ചത്. പദ്ധതിക്ക് ആര്‍എസ്എസ് നേതാവിന്റെ പേരിടാന്‍ അനുവദിക്കില്ലെന്ന് പാലക്കാട് എംഎല്‍എ പ്രഖ്യാപിച്ചിരുന്നു.
Read More » -
Breaking News
വിജയ് സിനിമകളിലൂടെ മുസ്ലിംകളെ ഭീകരവാദികളാക്കി ചിത്രീകരിച്ചു; ഇഫ്താര്‍ വിരുന്നിനു പിന്നാലെ ഇളയ ദളപതിക്കെതിരേ വാളോങ്ങി മുസ്ലിം പുരോഹിതര്‍; വിജയയെ വിശ്വസിക്കരുതെന്നു ചൂണ്ടിക്കാട്ടി ഫത്‌വ; വഖഫില്‍ നല്‍കിയ പിന്തുണ കാണാതെ പോകരുതെന്ന് മറു വിഭാഗം
ചെന്നൈ: നടനും ടിവികെ സ്ഥാപകനുമായ ഇളയദളപതി വിജയ്‌ക്കെതിരെ ഫത്വ പുറപ്പെടുവിച്ച് ഉത്തര്‍പ്രദേശിലെ മുസ്‌ലിം പുരോഹിതനും ഓള്‍ ഇന്ത്യ മുസ്‌ലിം ജമാ അത്ത് ദേശീയ പ്രസിഡന്റുമായ മൗലാന മുഫ്തി ഷഹാബുദ്ദിന്‍ റസ്‌വി. ഒരു ചടങ്ങുകള്‍ക്കും മുസ്‌ലിംകള്‍ വിജയ്‌യെ ക്ഷണിക്കരുത്. തമിഴഗ വെട്രി കഴകത്തിന്റെ ഒരു പരിപാടിയിലും പങ്കെടുക്കരുത്, പിന്തുണയ്ക്കരുത് എന്നിങ്ങനെയാണ് ഫത്‌വയില്‍ പറയുന്നത്. തന്റെ സിനിമയില്‍ മുസ്‌ലിംകളെ ഭീകരവാദികളായി കാണിച്ച വ്യക്തിയാണ് വിജയ് എന്നും റസ്‌വി പറയുന്നു. ചെന്നൈയില്‍ നിന്നുള്ള മുസല്‍മാന്റെ അഭ്യര്‍ഥന പ്രകാരമാണ് വിജയ്‌ക്കെതിരെ ഫത്വ പുറപ്പെടുവിക്കുന്നത്. വിജയുമായി ഒരു അടുപ്പവും പാടില്ലെന്നും വിശ്വസിക്കരുതെന്നും ഇസ്‌ലാമിനെ മോശമായി ചിത്രീകരിച്ച വ്യക്തിക്ക് ഒരുപിന്തുണയും പാടില്ലെന്നും ഫത്വയില്‍ വിശദീകരിക്കുന്നു. മദ്യപാനികളെയും ചൂതാട്ടക്കാരെയും ക്ഷണിച്ചുവരുത്തിയാണ് വിജയ് ഇഫ്താര്‍ പാര്‍ട്ടി നടത്തിയത്. രാഷ്ട്രീയ മുതലെടുപ്പിനായി നടത്തുന്ന ഇത്തരം പരിപാടികളില്‍ മയങ്ങിപ്പോകരുതെന്നും വിജയ്‌യുടെ ചരിത്രം കടുത്ത മുസ്‌ലിം വിരുദ്ധതയുടേതാണെന്നും റിസ്‌വി ആരോപിച്ചു. മുസ്‌ലിംകള്‍ മുഴുവന്‍ ഭീകരവാദികളും പ്രശ്‌നക്കാരുമാണെന്നാണ് ‘ബീസ്റ്റ്’ പറയുന്നത്. ദളപതിയിലാവട്ടെ മുസ്‌ലിംകള്‍ പിശാചുക്കള്‍ക്ക് തുല്യമായാണ് ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്.…
Read More » -
Crime
എഴുപുന്ന ശ്രീനാരായണപുരം ക്ഷേത്രത്തിലെ മോഷണം; അന്വേഷണത്തിന് മൂന്ന് സംഘങ്ങള്‍, സഹപൂജാരി ഒളിവില്‍ത്തന്നെ
ആലപ്പുഴ: വിഷുദിനത്തില്‍ എഴുപുന്ന ശ്രീനാരായണപുരം മഹാവിഷ്ണുക്ഷേത്രത്തിലെ വിഗ്രഹത്തില്‍ ചാര്‍ത്തിയ 20 പവനോളം വരുന്ന തിരുവാഭരണം മോഷണം പോയ കേസ് അന്വേഷിക്കാന്‍ മൂന്ന് സംഘങ്ങള്‍. ഓരോ സംഘത്തിനും പ്രത്യേകം ചുമതലകള്‍ നല്‍കിയിട്ടുണ്ട്. ഒളിവില്‍ പോയ സഹ പൂജാരി കൊല്ലം ഈസ്റ്റ് കല്ലട രാം നിവാസില്‍ രാമചന്ദ്രന്‍ പോറ്റിയെ (40) കണ്ടെത്താനായിട്ടില്ല. വിഷുദിനത്തിലാണ് ക്ഷേത്രത്തില്‍നിന്ന് 10 പവന്റെ മാല, മൂന്നര പവന്‍ വരുന്ന കിരീടം, രണ്ട് നെക്ലേസുകള്‍ എന്നിവ കാണാതായത്. പിന്നാലെ ക്ഷേത്രത്തിലെ സഹ പൂജാരിയെയും കാണാതായി. ഇയാളെ ഇവിടെ എത്തിച്ച മേല്‍ശാന്തി കൊല്ലം സ്വദേശി ശങ്കരനാരായണ റാവുവിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തെങ്കിലും കാര്യമായ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നാണ് സൂചന. മേല്‍ശാന്തിയുടെ അഭാവത്തില്‍ പൂജകള്‍ ഏറ്റെടുത്ത് ചെയ്തിരുന്ന രാമചന്ദ്രന്‍ പോറ്റിയെ കേന്ദ്രീകരിച്ചാണ് നിലവിലെ അന്വേഷണം. ഇതിനായാണ് മൂന്നംഗ സംഘം രൂപവത്കരിച്ചത്. മോഷണശേഷം ക്ഷേത്രത്തില്‍നിന്ന് കണ്ടെത്തിയ മൂന്നര പവന്റെ മാല മുക്കുപണ്ടമാണെന്ന് പരിശോധനയില്‍ തിരിച്ചറിഞ്ഞതാണ് അരൂര്‍ പോലീസിനെ അലട്ടുന്ന മറ്റൊരു തലവേദന.
Read More » -
Crime
എനിക്ക് കാന്‍സര്‍, ചികിത്സയ്ക്കായി പണം പാഴാക്കരുത്: ഭാര്യയെ വെടിവച്ചു കൊന്നശേഷം ഭര്‍ത്താവ് ജീവെനാടുക്കി
ന്യൂഡല്‍ഹി: ഡല്‍ഹിക്കു സമീപം ഗാസിയാബാദില്‍ ഭാര്യയെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരനായ കുല്‍ദീപ് ത്യാഗി (46) ആണ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. തനിക്ക് അര്‍ബുദമാണെന്നും രോഗമുക്തി ഉറപ്പില്ലാത്തതിനാല്‍ ചികിത്സയ്ക്കായി പണം പാഴാക്കരുതെന്നും ചൂണ്ടിക്കാട്ടിയാണ് ആത്മഹത്യ. ഇക്കാര്യം വെളിപ്പെടുത്തുന്ന ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെത്തി. ലൈസന്‍സുള്ള തോക്ക് ഉപയോഗിച്ചാണ് കുല്‍ദീപ് ഭാര്യയെ വെടിവച്ചു കൊലപ്പെടുത്തിയത്. കാന്‍സറിനെ കുറിച്ച് കുടുംബത്തിന് അറിയില്ലെന്ന് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നുണ്ട്. ഒരുമിച്ചു ജീവിക്കാന്‍ പ്രതിജ്ഞയെടുത്തതിനാലാണ് താന്‍ ഭാര്യയെ കൂടെ കൊണ്ടുപോകുന്നതെന്നും ഇതു തന്റെ മാത്രം തീരുമാനമാണെന്നും കുല്‍ദീപ് കത്തില്‍ വ്യക്തമാക്കി. പൊലീസ് സംഘം സംഭവസ്ഥലത്തുനിന്നു തോക്ക് കണ്ടെത്തി. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി.
Read More » -
Local
‘ഫയല്‍വാന്‍ രാഘവന്‍ നായര്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രചോദനം’
തലയോലപ്പറമ്പ്: അധ്യാപകനും ഹെവിവെയ്റ്റ് ഗുസ്തി ചാമ്പ്യനും കഥകളി ആട്ടക്കഥ രചയിതാവുമായിരുന്ന ഫയല്‍ഫാന്‍ രാഘവന്‍ നായര്‍ തലമുറകള്‍ക്ക് ദിശാബോധം നല്‍കുന്നതില്‍ വഹിച്ച പങ്ക് വലുതാണന്ന് വൈക്കം ഡിവൈ.എസ്പി: സിബിച്ചന്‍ ജോസഫ്. ഫയല്‍വാന്‍ രാഘവന്‍ നായര്‍ അനുസ്മരണ സമ്മേളനം തലയോലപ്പറമ്പ് ബോയ്‌സ് സ്‌കൂളില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എം.കെ. രാഘവന്‍ നായര്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ റിട്ട. സുബേദാര്‍ ചക്രപാണി കേശവന്‍ അധ്യക്ഷത വഹിച്ചു. ഫയല്‍വാന്‍ രാഘവന്‍ നായരുടെ സഹോദര പുത്രന്‍ പ്രവീണ്‍ ഭാസ്‌ക്കര്‍, ഏക്‌സൈസ് ഡപ്യൂട്ടി കമ്മീഷണര്‍ ടി.എം. മജു, ജാന്‍സി മാത്യു, മാധ്യമ പ്രവര്‍ത്തകന്‍ സണ്ണി ചെറിയാന്‍, പ്രഫ. സി.എം. കുസുമന്‍, പി. ശശിധരന്‍, എം.വി മനോജ്, വിനു ഡി നമ്പൂതിരി, രാധാമണിയമ്മ ഭാസ്‌ക്കരന്‍ നായര്‍, ലേഖ അശോകന്‍, മിനി മനയ്ക്കല്‍പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. കലാമണ്ഡലം വൈക്കം പുരുഷോത്തമന്‍ നായര്‍, ആര്‍.ഏല്‍.വി പള്ളിപ്പുറം സുനില്‍, കുര്യന്‍ തലയോലപ്പറമ്പ്, സദാനന്ദന്‍ എന്നിവര്‍ ഫയല്‍വാന്‍ രാഘവന്‍ നായര്‍ അവാര്‍ഡ് ഏറ്റുവാങ്ങി.
Read More » -
Movie
ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങളിലൂടയുള്ളൊരു സഞ്ചാരം; ‘ഹിമുക്രി’ 25-ന്
ഞാറള്ളൂര്‍ ഗ്രാമത്തിലെ റിട്ട. വൈദ്യുതി വകുപ്പ് ഉദ്യേഗസ്ഥനായ ബാലന്‍പിള്ളയുടെയും ഭവാനിയമ്മയുടെയും മകനായ മനോജിന്റെ ജീവിതത്തിലേക്ക് വ്യത്യസ്ഥ സാഹചര്യങ്ങളില്‍ കടന്നു വരുന്ന വ്യത്യസ്ഥ മതസ്ഥരായ മൂന്ന് പെണ്‍കുട്ടികളും തുടര്‍ന്നുണ്ടാകുന്ന രസകരങ്ങളായ സംഭവവികാസങ്ങളും പ്രമേയമാക്കുന്ന ചിത്രം ‘ഹിമുക്രി’ഏപ്രില്‍ 25 ന് കേരളത്തിലെ തീയേറ്ററുകളിലെത്തുന്നു. എക്‌സ് ആന്‍ഡ് എക്‌സ് ക്രിയേഷന്‍സിന്റെ ബാനറില്‍ ചന്ദ്രകാന്തന്‍ പുന്നോര്‍ക്കോട്, മത്തായി തണ്ണിക്കോട്ട് എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിച്ച് നവാഗതനായ പി കെ ബിനു വര്‍ഗ്ഗീസ് സംവിധാനം ചെയ്യുന്നു. പുതുമുഖം അരുണ്‍ ദയാനന്ദ് നായക കഥാപാത്രമായ മനോജിനെ അവതരിപ്പിക്കുമ്പോള്‍ നായികമാരെ അവതരിപ്പിക്കുന്നത് ക്രിസ്റ്റി ബെന്നറ്റ്, സ്വീറ്റി എബ്രഹാം, ശ്രീലക്ഷ്മി സതീഷ് എന്നിവരാണ്. എഫ്.എന്‍ എന്റര്‍ടെയ്ന്‍മെന്റ് വിതരണം ചെയ്യുന്ന ഹിമുക്രിയില്‍ ശങ്കര്‍, കലാഭവന്‍ റഹ്‌മാന്‍, നന്ദു ജയ്, രാജ്മോഹന്‍, ഡിക്‌സണ്‍, രാജഗോപാലന്‍, എലിക്കുളം ജയകുമാര്‍, ചന്ദ്രകാന്തന്‍ പുന്നോര്‍ക്കോട്, മത്തായി തണ്ണിക്കോട്ട്, പി ജി എസ് ആനിക്കാട്, സുകുമാരന്‍ അത്തിമറ്റം, കെ പി പീറ്റര്‍, തജ്ജുദ്ദീന്‍, വിവേക്, ജേക്കബ്ബ്, ജെറിക്‌സണ്‍, ഇച്ചു ബോര്‍ഖാന്‍, അംബിക മോഹന്‍,…
Read More » -
Breaking News
ബിജെപിയുമായി ഒരു ചർച്ചയ്ക്കും ഇല്ല, പോലീസ് മധ്യസ്ഥ പണിയെടുക്കരുതെന്ന് രാഹുൽ മാങ്കൂട്ടത്തിൽ
പാലക്കാട്: പാലക്കാട് ബിജെപി കോൺഗ്രസ് പോര് രൂക്ഷമാകുന്നതിനിടെ വിഷയത്തിൽ പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ബിജെപിക്കൊപ്പം ചർച്ചയ്ക്ക് തയ്യാറല്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു. ബിജെപിക്കൊപ്പം അടച്ചിട്ട മുറിയിൽ ചായയും ബിസ്കറ്റും കഴിക്കാനില്ലെന്ന് പറഞ്ഞ രാഹുൽ ഇങ്ങനെയാണോ പൊലീസ് പ്രശ്നം പരിഹരിക്കേണ്ടതെന്നും ചോദിച്ചു. സർവകക്ഷി യോഗത്തിന് തയ്യാറാണ്. കൂടുതൽ പ്രശ്നം ഉണ്ടാവാതിരിക്കാൻ നിയമം നടപ്പാക്കുകയാണ് പൊലീസ് വേണ്ടതതെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. പാലക്കാട്ട് കാൽ കുത്താൻ അനുവദിക്കില്ലെന്ന് മേൽഘടകം തീരുമാനിച്ചാൽ പിന്നെ രാഹുലിന്‍റെ കാൽ തറയിലുണ്ടാകില്ലെന്നും തല ആകാശത്ത് കാണേണ്ടി വരുമെന്നുമായിരുന്നു ജില്ല ജനറൽ സെക്രട്ടറി ഓമനക്കുട്ടന്‍റെ കൊലവിളി പ്രസംഗം. പാലക്കാട് നഗരസഭയിലെ നൈപുണ്യ വികസന കേന്ദ്രത്തിന് ആര്‍എസ്എസ് നേതാവ് ഹെഡ്ഗേവാറിന്റെ പേര് നൽകാനുള്ള നീക്കം വിവാദമാക്കിയ നടപടിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ഓഫീസിലേക്ക് ബിജെപി നടത്തിയ മാര്‍ച്ചിനിടെയാണ് വീണ്ടും ഭീഷണി മുഴക്കിയത്. നേരത്തെയും രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ബിജെപി നേതാവ് ഭീഷണിയുമായി രംഗത്തെത്തിയിരുന്നു. ആർ എസ് എസ് നേതാക്കളെ അവഹേളിച്ചാൽ എംഎൽഎയെ പാലക്കാട്…
Read More » -
India
വീട്ടുകാരുടെ ഇഷ്ടമില്ലാതെ വിവാഹം; ദമ്പതികള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കാനാവില്ലെന്ന് അലഹബാദ് ഹൈക്കോടതി
ലഖ്‌നൗ: മാതാപിതാക്കളുടെ സമ്മതമില്ലാതെ സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കുന്ന ദമ്പതികള്‍ക്ക് പൊലീസ് സുരക്ഷ ഒരുക്കാനാവില്ലെന്ന് അലഹബാദ് ഹൈക്കോടതി. അവരുടെ ജീവനും സ്വാതന്ത്ര്യത്തിനും യഥാര്‍ഥത്തില്‍ ഭീഷണിയില്ലെങ്കില്‍ പൊലീസ് സംരക്ഷണം അവകാശപ്പെടാന്‍ കഴിയില്ലെന്ന് അലഹബാദ് ഹൈക്കോടതി നിരീക്ഷിച്ചു. പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തണമെന്നും ആരും തങ്ങളുടെ സമാധാനപരമായ ദാമ്പത്യ ജീവിതത്തില്‍ ഇടപെടരുതെന്ന് നിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെട്ട് ശ്രേയ കേസര്‍വാനി എന്ന യുവതിയും ഭര്‍ത്താവും സമര്‍പ്പിച്ച അപേക്ഷ പരി?ഗണിക്കവെയാണ് ജസ്റ്റിസ് സൗരഭ് ശ്രീവാസ്തവയുടെ നിരീക്ഷണം. വാദങ്ങള്‍ പരിശോധിച്ച ശേഷം, ഹരജിക്കാര്‍ക്ക് ഗുരുതരമായ ഭീഷണിയൊന്നുമില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി റിട്ട് ഹരജി തീര്‍പ്പാക്കി. അര്‍ഹമായ കേസില്‍ ദമ്പതികള്‍ക്ക് സുരക്ഷ നല്‍കാന്‍ കോടതിക്ക് കഴിയുമെന്നും എന്നാല്‍ ഭീഷണിയുടെ അഭാവത്തില്‍ ദമ്പതികള്‍ പരസ്പരം പിന്തുണയ്ക്കാനും സമൂഹത്തെ അഭിമുഖീകരിക്കാനും പഠിക്കണമെന്നും ഉത്തരവില്‍ പറയുന്നു. ‘സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കാന്‍ പോയവര്‍ക്ക് സംരക്ഷണം നല്‍കാന്‍ കോടതികള്‍ ഉദ്ദേശിച്ചിട്ടില്ലെന്ന സുപ്രിംകോടതി വിധിയുടെ വെളിച്ചത്തില്‍ ഈ ദമ്പതികള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കുന്നതിന് ഒരു ഉത്തരവും പുറപ്പെടുവിക്കേണ്ട ആവശ്യമില്ല’ എന്ന്…
Read More » -
Breaking News
തമിഴ്നാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജാതിപ്പേരുകൾ നൽകുന്നതിന് വിലക്കേർപ്പെടുത്തി മദ്രാസ് ഹൈക്കോടതി, ജാതിപ്പേരുകൾ ഉള്ള സ്കൂളുകൾ 4 ആഴ്ചയ്ക്കുള്ളിൽ അത്തരം പരാമർശങ്ങൾ നീക്കം ചെയ്യണം
ചെന്നൈ:തമിഴ്നാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജാതിപ്പേരുകൾ നൽകുന്നതിന് വിലക്കേർപ്പെടുത്തി മദ്രാസ് ഹൈക്കോടതി. ജാതി വെളിപ്പെടുത്തുന്ന പേരുകൾ നൽകുന്ന സ്‌കൂളുകൾക്കും കോളേജുകൾക്കും അടുത്ത അധ്യയന വർഷം മുതൽ അംഗീകാരം നൽകരുതെന്നും ജസ്റ്റിസ് ഡി ഭരത ചക്രവർത്തി ഉത്തരവിട്ടു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സംഭാവന നൽകുന്നവരുടെ ജാതി പേരുകളും പ്രദർശിപ്പിക്കരുത്. നിലവിൽ ജാതിപ്പേരുകൾ ഉള്ള സ്കൂളുകൾ 4 ആഴ്ചയ്ക്കുള്ളിൽ അത്തരം പരാമർശങ്ങൾ നീക്കണം എന്നും കോടതിഉത്തരവിട്ടു. ഏതെങ്കിലും സ്‌കൂളോ കോളേജോ നിർദേശം നടപ്പാക്കിയില്ലെങ്കിൽ, അവയുടെ ലൈസൻസ് റദ്ദാക്കണമെന്നും വിദ്യാർത്ഥികളെ അടുത്ത വർഷം സമീപത്തുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് മാറ്റണമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി
Read More » -
Crime
തോമസുകുട്ടീ വിട്ടോടാ!!! മൂന്നാം നിലയില്‍ നിന്നും താഴെ ഷീറ്റിലേക്ക്, അവിടെ നിന്നും സ്വിമ്മിങ് പൂളിലേക്ക്; ഷൈന്‍ ടോം ചാക്കോയുടെ രക്ഷപ്പെടല്‍ സിനിമാ സ്‌റ്റൈലില്‍
കൊച്ചി: പൊലീസ് സംഘം പരിശോധനയ്ക്കെത്തിയപ്പോള്‍ നടന്‍ ഷൈന്‍ ടോം ചാക്കോ ഹോട്ടല്‍ മുറിയില്‍ നിന്നും രക്ഷപ്പെട്ടത് സിനിമാ സ്‌റ്റൈലിലെന്ന് പൊലീസ്. ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി, രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ രാത്രിയാണ് പൊലീസ് എറണാകുളം നോര്‍ത്തിലെ ഹോട്ടലിലെത്തുന്നത്. റിസപ്ഷനിലെത്തി നടന്‍ ഷൈന്‍ ടോം ചാക്കോ എതു മുറിയിലാണെന്ന് ഡാന്‍സാഫ് സംഘം ചോദിച്ചു. മൂന്നാം നിലയിലെ 314-ാം നമ്പര്‍ മുറിയിലാണെന്ന് റിസപ്ഷനില്‍ നിന്നും മറുപടിയും ലഭിച്ചു. ഇതേത്തുടര്‍ന്ന് പൊലീസ് മൂന്നാം നിലയിലേക്ക് എത്തുന്നതിന് മുമ്പായിട്ടാണ് ഷൈന്‍ ടോം ചാക്കോ ഹോട്ടല്‍ മുറിയില്‍ നിന്നും അതിസാഹസികമായി രക്ഷപ്പെടുന്നത്. മൂന്നാം നിലയിലെ മുറിയില്‍ നിന്നും ജനല്‍ വഴി രണ്ടാം നിലയിലെ ഷീറ്റിലേക്ക് ചാടി. അവിടെ നിന്നും സ്വിമ്മിങ് പൂളിലേക്കും ചാടി. അവിടെ നിന്നും സ്റ്റെയര്‍കേസ് വഴി പുറത്തേക്കോടി. റോഡിലെത്തി അവിടെയെത്തിയ ബൈക്കില്‍ കയറി രക്ഷപ്പെടുകയായിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. പൊലീസ് എത്തുമ്പോള്‍ ഷൈനിന്റെ മുറിയില്‍ രണ്ടുപേര്‍ ഉണ്ടായിരുന്നതായാണ് വിവരം. ഇതിലൊരാള്‍ പാലക്കാട് ജില്ലയിലെ ഒരു ബ്യൂട്ടിപാര്‍ലര്‍ ഉടമയാണെന്നാണ് പൊലീസിന്…
Read More »