KeralaNEWS

പഹല്‍ഗാം ബലിദാനി രാമചന്ദ്രന് വിടചൊല്ലാന്‍ നാട്; വീട്ടില്‍ പൊതുദര്‍ശനം, അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ആയിരങ്ങള്‍

കൊച്ചി: ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ ഭീകരരുടെ വെടിയേറ്റു മരിച്ച ഇടപ്പള്ളി സ്വദേശി എന്‍. രാമചന്ദ്രനു നാട് ഇന്നു വിടചൊല്ലും. ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കിലെ പൊതുദര്‍ശനത്തിനു ശേഷം മൃതദേഹം മങ്ങാട്ട് റോഡിലുള്ള നീരാഞ്ജനം എന്ന വീട്ടിലേക്ക് എത്തിച്ചു. റിനൈ മെഡിസിറ്റി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിരുന്ന മൃതദേഹം ഇന്നു രാവിലെ ഏഴു മണിയോടെയാണ് ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ എത്തിച്ചത്. നിരവധിപേരാണ് ഇവിടെയെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചത്.

ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേകര്‍, ഗോവ ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍ പിള്ള, മന്ത്രി പി.രാജീവ്, കൊച്ചി മേയര്‍ എം.അനില്‍കുമാര്‍, എറണാകുളം കലക്ടര്‍ എന്‍.എസ്.കെ ഉമേഷ്, നടന്‍ ജയസൂര്യ ഉള്‍പ്പെടെയുള്ളവരും എത്തി. അന്ത്യകര്‍മങ്ങള്‍ക്കു ശേഷം 12 മണിയോടെ ഇടപ്പള്ളി ശാന്തികവാടം ശ്മശാനത്തില്‍ മൃതദേഹം സംസ്‌കരിക്കും. സംസ്‌കാരത്തിനു ശേഷം 12.30ന് ചങ്ങമ്പുഴ പാര്‍ക്കില്‍ അനുശോചന യോഗം നടക്കും.

Signature-ad

ഇന്നലെയും രാമചന്ദ്രന്റെ വീട്ടിലേക്ക് ഒട്ടേറെപ്പേരെത്തി. മന്ത്രി ആര്‍.ബിന്ദു, മുന്‍ മന്ത്രി പി.കെ.ശ്രീമതി, ബിജെപി നേതാവ് എ.എന്‍.രാധാകൃഷ്ണന്‍, സംവിധായകന്‍ മേജര്‍ രവി തുടങ്ങിയവര്‍ ബന്ധുക്കളെ ആശ്വസിപ്പിച്ചു. രാമചന്ദ്രന്റെ ജ്യേഷ്ഠന്‍ രാജഗോപാല മേനോന്‍ യുഎസില്‍നിന്ന് ഇന്നലെ വൈകിട്ടു മടങ്ങിയെത്തി. ഇദ്ദേഹവും യുഎസിലുള്ള അടുത്ത ബന്ധുവും എത്തേണ്ടതിനാലാണു സംസ്‌കാരം വെള്ളിയാഴ്ചത്തേക്കു നിശ്ചയിച്ചത്.

Back to top button
error: