IndiaNEWS

‘പഹല്‍ഗാമി’ലെ പണിക്ക് വരമ്പത്ത് കൂലി! ആക്രമണത്തില്‍ പങ്കെടുത്ത കശ്മീരി ഭീകരരുടെ വീട് തകര്‍ത്തു, സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തി

ശ്രീനഗര്‍: പഹല്‍ഗാം ആക്രമണത്തില്‍ പങ്കെടുത്ത ഭീകരരുടെ വീട് തകര്‍ത്തു. കശ്മീര്‍ സ്വദേശികളായ ആദില്‍ ഹുസൈന്‍ തോക്കര്‍, ആസിഫ് ഫൗജി എന്നിവരുടെ വീടുകളാണ് ബോംബിട്ട് തകര്‍ത്തത്. ഇന്നലെ രാത്രിയായിരുന്നു ആക്രമണം. പുല്‍വാമയിലെ ത്രാല്‍, അനന്ത്‌നാഗിലെ ബിജ് ബെഹാര എന്നിവിടങ്ങളിലെ ഭീകരരുടെ വീടുകളാണ് തകര്‍ത്തത്. ഇവരുടെ വീടുകള്‍ക്കുള്ളില്‍ സ്ഫോടകവസ്തുക്കള്‍ സൂക്ഷിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം, രണ്ട് ഭീകരരുടെ ചിത്രങ്ങള്‍ കൂടി അന്വേഷണസംഘം പുറത്തുവിട്ടു . ഇതോടെ അഞ്ചു ഭീകരരുടെ രേഖാചിത്രങ്ങളാണ് സുരക്ഷാസേന പുറത്ത് വിട്ടിരിക്കുന്നത്. ഇതില്‍ രണ്ടുപേര്‍ പാകിസ്താനികളാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെ മൂന്ന് ചിത്രങ്ങള്‍ പുറത്ത് വിട്ടിരുന്നു.ആസിഫ് ഫൗജി, സുലൈമാന്‍ ഷാ, അബു തല്‍ഹാ എന്നിവരുടെ ചിത്രങ്ങളാണ് നേരത്തെ പുറത്തുവിട്ടത്. ആക്രമണത്തിലെ ദൃക്‌സാക്ഷികളുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയ്യാറാക്കിയതെന്ന് സുരക്ഷാ സേന അറിയിച്ചു.

Signature-ad

അതിനിടെ പാക് പോസ്റ്റുകളില്‍ നിന്ന് ഇന്ത്യന്‍ അതിര്‍ത്തി മേഖലയിലേക്ക് വെടിവെപ്പ് ഉണ്ടായി. പാകിസ്ഥാന്‍ സൈന്യം വെടിയുതിര്‍ത്തെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ജമ്മുകശ്മീരിലെ ബന്ദിപ്പോരയില്‍ സുരക്ഷാ സേനക്ക് നേരെ വെടിവെപ്പ് ഉണ്ടായതായ റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. സുരക്ഷ സേനയുടെ തിരച്ചിലിനിടെയാണ് വെടിവെപ്പ് ഉണ്ടായത് . ബന്ദിപ്പോരയിലെ ഏറ്റുമുട്ടലില്‍ രണ്ട് സുരക്ഷാ സേന അംഗങ്ങള്‍ക്ക് പരിക്കേറ്റു. മേഖലയില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. മേഖലയില്‍ ഭീകരരുടെ സാന്നിധ്യം ഉണ്ടെന്ന വിവരത്തെ തുടര്‍ന്ന് ആയിരുന്നു സുരക്ഷ തിരച്ചില്‍ നടത്തിയത്.

 

 

 

Back to top button
error: