Social MediaTRENDING

‘കാര്യം മനസിലായപ്പോള്‍ മോഹന്‍ലാല്‍ ഇടപെട്ടു,? ഒരക്ഷരം പോലും മിണ്ടാതെ ഇതെല്ലാം കണ്ടു സന്തോഷിക്കുന്ന സൈക്കോയാണോ മുരളി ഗോപി ‘

മ്പുരാന്‍ സിനിമ കോടികളുടെ കളക്ഷന്‍ നേടുമ്പോഴും വിവാദം കെട്ടടങ്ങുന്നില്ല. ഇപ്പോഴിതാ എമ്പുരാന്‍ സിനിമ സംബന്ധിച്ച് സംവിധായകനും ബിഗ്‌ബോസ് താരവുമായ അഖില്‍ മാരാര്‍ പറഞ്ഞ കാര്യമാണ് ചര്‍ച്ചയാകുന്നത്. മനുഷ്യനെ തമ്മിലടിപ്പിച്ച് എങ്ങനെ പണമുണ്ടാക്കാമെന്നാണ് എമ്പുരാന്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ കാണിച്ചു തന്നതെന്ന് അഖില്‍ മാരാര്‍ പറയുന്നു. ഒരു സിനിമ ഇറങ്ങിയാല്‍ ചര്‍ച്ച ചെയ്യേണ്ടത് മതമല്ല, സിനിമയാണെന്നും യുട്യൂബ് ചാനലിനോട് അഖില്‍ മാരാര്‍ പറഞ്ഞു

ഏതു രീതിയിലും സമൂഹത്തിലൊരു കുത്തിത്തിരിപ്പ് ഉണ്ടാക്കണമെന്ന് ഈ സിനിമയില്‍ തന്നെ ഒരു കഥാപാത്രം കാണിച്ചു തരുന്നുണ്ട്. ജനത്തെ എങ്ങനെ ഒരു വിഡ്ഢിയാക്കി ഒരു നേതാവായ് മാറാം എന്നത് ഈ സിനിമയിലൂടെ തന്നെ കാണിക്കുന്നു. സിനിമയില്‍ പറഞ്ഞ ഇതേ കാര്യമാണ് ഇവര്‍ മാര്‍ക്കറ്റ് ചെയ്യാന്‍ ഉപയോഗിച്ചിരിക്കുന്നത്.

Signature-ad

പണ്ട് മമ്മൂട്ടി മോഹന്‍ലാല്‍ എന്നു പറഞ്ഞാണ് ക്യാംപസുകളില്‍ അടി നടന്നുകൊണ്ടിരുന്നത്. ഇതു മാറി മുസ്ലീം ഹിന്ദു എന്നു പറഞ്ഞ് അടിയുണ്ടാകുകയും ഇത് പുറത്തേക്ക് വ്യാപിക്കുകയും ചെയ്യുന്നു. അത് ഏറ്റെടുക്കാന്‍ ഇരു വിഭാഗത്തിലെ മത തീവ്രവാദികളും ഇവിടെയുണ്ട്. മനുഷ്യനിലുള്ള സ്വഭാവ ഗുണങ്ങളില്‍ ഓരോരുത്തരും വ്യത്യസ്തരായിരിക്കും. ഇതുപോലൊരു പ്രശ്‌നം കേരളത്തില്‍ ആളി കത്തും. അത് ചൂണ്ടിക്കാട്ടി ലാലേട്ടന് മെസേജ് അയച്ചിരുന്നു. അദ്ദേഹം അത് മനസിലാക്കുകയും തിരിച്ച് മറുപടി നല്‍കുകയും ചെയ്തു’. അഖില്‍ മാരാര്‍ പറഞ്ഞു.

മോഹന്‍ലാല്‍ ഇടപെട്ടു, മുരളി ഗോപി ഒരക്ഷരം പോലും മിണ്ടിയില്ല. ഇതെല്ലാം കണ്ടു സന്തോഷിക്കുന്ന സൈക്കോയാണോ മുരളി ഗോപി. ഇതാണോ നിലപാടെന്നും അഖില്‍ മാരാര്‍ ചോദിച്ചു. നാടു മുഴുവനും കലാപം നടക്കുന്നു. മനുഷ്യന്‍ തമ്മിലടിക്കുന്നു. നിശബ്ദത ഒരാളുടെ നിലപാടാണോ’ തനിക്ക് അങ്ങനെ തോന്നുന്നില്ല. മാപ്പ് പറഞ്ഞാല്‍ ഒരുപാട് പ്രശ്‌നങ്ങള്‍ കെട്ടടങ്ങുമെങ്കില്‍ മാപ്പ് ഏറ്റവും മൂല്യമുള്ള ഒന്നാണെന്നും’ അഖില്‍ മാരാര്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: