Month: March 2025
-
Crime
ഝാര്‍ഖണ്ഡിലേക്ക് പോകാന്‍ പണമില്ല; പാളത്തില്‍ കല്ലുവെച്ച് ട്രെയില്‍ നിര്‍ത്താന്‍ ശ്രമം, കോട്ടയത്ത് 63-കാരന്‍ പിടിയില്‍
കോട്ടയം: റെയില്‍വേ പാളത്തില്‍ കല്ലു വെച്ച് ട്രെയിന്‍ നിര്‍ത്താന്‍ ശ്രമം. കോട്ടയത്ത് 62-കാരനായ ഝാര്‍ഖണ്ഡ് സ്വദേശി പിടിയില്‍. ഇയാളെ റെയില്‍വേ സുരക്ഷാസേന പുനരധിവാസ കേന്ദ്രത്തിലേക്കു മാറ്റി. ഝാര്‍ഖണ്ഡ് സ്വദേശിയായ ശിവകുമാര്‍ സിങ്ങിനെയാണ് പിടികൂടിയത്. കോട്ടയം-ഏറ്റുമാനൂര്‍ സെക്ഷനില്‍ നിരന്തരം ട്രാക്കുകളില്‍ കല്ലു വയ്ക്കുന്നതു കണ്ടെത്തിയതോടെ റെയില്‍വേ സുരക്ഷാസേന രഹസ്യ നിരീക്ഷണം ആരംഭിച്ചിരുന്നു. പരിശോധനയില്‍ ഏറ്റുമാനൂരിനു സമീപം രണ്ടിടങ്ങളില്‍ പാളത്തില്‍ കല്ലെടുത്തുവച്ചതു കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ശിവകുമാര്‍ സിങ്ങാണ് പാളത്തില്‍ കല്ലുകള്‍ വെക്കുന്നതെന്ന് കണ്ടെത്തി. മകന്റെ മര്‍ദനം സഹിക്കാനാവാതെ ട്രെയിന്‍ കയറി കേരളത്തില്‍ എത്തിപ്പെടുകയായിരുന്നുവെന്ന് ശിവകുമാര്‍ പറഞ്ഞു. പിന്നീട് നാട്ടിലേക്കു മടങ്ങണമെന്നും മക്കളെ കാണണമെന്നും തോന്നിയതോടെ പാളത്തില്‍ കല്ലെടുത്തുവച്ച് ട്രെയിന്‍ നിര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു. മൊഴി രേഖപ്പെടുത്തിയ ശേഷം ശിവകുമാര്‍ സിങ്ങിനെ ചികിത്സയ്ക്കായി പുനരധിവാസകേന്ദ്രത്തിലാക്കി.
Read More » -
Kerala
നാലു ഡിഗ്രി വരെ ചൂട് കൂടാം, സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനില മുന്നറിയിപ്പ്; ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനില മുന്നറിയിപ്പ്. സാധാരണയേക്കാള്‍ രണ്ടു ഡിഗ്രി സെല്‍ഷ്യസ് മുതല്‍ നാലു ഡി?ഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടാന്‍ സാധ്യതയുള്ളതിനാല്‍ ജാ?ഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 38°C വരെയും കോഴിക്കോട്, മലപ്പുറം, തൃശൂര്‍, പാലക്കാട്, എറണാകുളം ജില്ലകളില്‍ ഉയര്‍ന്ന താപനില 37°C വരെയും പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ ഉയര്‍ന്ന താപനില 36°C വരെയും ഉയരാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കടുത്ത ചൂടില്‍ നിന്ന് ആശ്വാസമായി ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങള്‍ ജാ?ഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. ജാഗ്രതാനിര്‍ദേശം: പകല്‍ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം…
Read More » -
Kerala
‘ആശ’മാര്‍ കെട്ടിയ ടാര്‍പോളിന്‍ പൊലീസ് അഴിപ്പിച്ചു, നടപടി മഴയത്ത് ഉറങ്ങിക്കിടന്നവരെ വിളിച്ചുണര്‍ത്തി
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ രാപകല്‍ സമരം നടത്തുന്ന ആശാവര്‍ക്കര്‍മാര്‍ മഴ നനയാതിരിക്കാന്‍ കെട്ടിയ ടാര്‍പോളിന്‍ പൊലീസ് അഴിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടെ മഴ പെയ്തപ്പോഴാണ് പൊലീസിന്റെ മനുഷ്യത്വരഹിതമായ നടപടി. ഒരു സ്വകാര്യ ചാനലാണ് ഇക്കാര്യം റിപ്പോര്‍ട്ടുചെയ്തത്. ടാര്‍പോളിന്‍ കെട്ടി അതിന്റെ താഴെ പായ വിരിച്ചായിരുന്നു സമരരംഗത്തുളള ആശാവര്‍ക്കര്‍മാര്‍ ഉറങ്ങിയിരുന്നത്. ഇവരെ വിളിച്ചുണര്‍ത്തിയാണ് ടാര്‍പോളിന്‍ അഴിച്ചുമാറ്റിച്ചത്. നടപടിക്കെതിരെ ആശാവര്‍ക്കര്‍മാര്‍ കയര്‍ത്തെങ്കിലും പൊലീസ് അയഞ്ഞില്ല. ഉന്നതങ്ങളില്‍ നിന്നുള്ള ഇടപെടലാണോ സംഭവത്തിന് പിന്നിലെന്ന് വ്യക്തമല്ല. വേതനവര്‍ദ്ധന ആവശ്യപ്പെട്ടാണ് ദിവസങ്ങളായി ആശാവര്‍ക്കര്‍മാര്‍ സമരത്തില്‍ തുടരുന്നത്. നാളെ നിയമസഭയിലേക്ക് മാര്‍ച്ച് നടത്തും. അതിനിടെ സമരത്തിന് പലകോണുകളില്‍ നിന്നും പിന്തുണ ഏറുകയാണ്. ഇന്നലെ സമരത്തിന് ഊര്‍ജ്ജം പകര്‍ന്ന് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി എത്തിയിരുന്നു . സമരപ്പന്തലിലെത്തിയ സുരേഷ് ഗോപി ആശാവര്‍ക്കര്‍മാരെ കണ്ട് മടങ്ങാന്‍ തുടങ്ങവേയാണ് തന്റെ ഡ്രീംസ് സിനിമയിലെ ‘മണിമുറ്റത്താവണിപ്പന്തല്‍ നീരാട്ടുപോലെ അണിയാരത്തമ്പിളിപ്പന്തല്‍’ എന്ന ഗാനം ജഗതി സ്വദേശി സതി ആലപിച്ചത്. തുടര്‍ന്ന് സുരേഷ് ഗോപി സമരക്കാര്‍ക്കൊപ്പം…
Read More » -
Crime
ഗാര്‍ഹിക പീഡനം: ഭര്‍ത്താവടക്കം അഞ്ചു പേര്‍ക്കെതിരെ കേസ്
കണ്ണൂര്‍: ശാരീരികവും മാനസികവുമായി പീഡിപ്പിച്ച് സ്വര്‍ണാഭരണങ്ങളും പണവും തട്ടിയെടുത്തെന്ന യുവതിയുടെ പരാതിയില്‍ ഭര്‍ത്താവ് ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പാനൂര്‍ സ്വദേശിനിയായ 24 കാരിയുടെ പരാതിയിലാണ് ഭര്‍ത്താവ് വടകര വെള്ളിക്കുളങ്ങര സ്വദേശി ജിഷ്ണു, അമ്മ പ്രസീത, അച്ഛന്‍ ശ്രീധരന്‍, സഹോദരങ്ങളായ ഋത്വിക്, അനൂപ് എന്നിവര്‍ക്കെതിരെ പാനൂര്‍ പൊലീസ് കേസെടുത്തത്. 2023 സെപ്റ്റംബര്‍ മൂന്നിനാണ് ഇരുവരുടെയും വിവാഹം. തുടര്‍ന്ന് പ്രതിയുടെ വീട്ടില്‍വെച്ച് ജിഷ്ണു മദ്യപിച്ചെത്തി മര്‍ദിക്കുകയും ശാരീരികമായി പീഡിപ്പിക്കുകയും ചെയ്‌തെന്നാണ് പരാതി. മൂന്നാം പ്രതിയായ ശ്രീധരന്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതായും പരാതിയില്‍ പറയുന്നു. പ്രതികള്‍ ചേര്‍ന്ന് മാനസിക പീഡനത്തിനിരയാക്കി ഏഴുപവന്‍ സ്വര്‍ണവും 3.21 ലക്ഷം രൂപയും തട്ടിയെടുത്തു. തിരിച്ചുചോദിച്ചപ്പോള്‍ വിവാഹമോചനം നല്‍കാതെ സ്വര്‍ണവും പണവും തിരിച്ചുനല്‍കില്ലെന്ന് പറഞ്ഞതായും പരാതിയില്‍ പറയുന്നു.
Read More » -
Kerala
‘കാസ’ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നു; ബിജെപി സഖ്യകക്ഷിയാവും
കൊച്ചി: ക്രിസ്ത്യന്‍ സംഘടനയായ ക്രിസ്ത്യന്‍ അസോസിയേഷന്‍ ആന്റ് അലയന്‍സ് ഫോര്‍ സോഷ്യല്‍ ആക്ഷന്‍ (കാസ) രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം നല്‍കുന്നതിനെ കുറിച്ച് ആലോചിക്കുന്നു. ദേശീയതയില്‍ അധിഷ്ഠിതമായി ബിജെപിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിക്ക് രൂപം നല്‍കാനാണ് ശ്രമമെന്ന് കാസ സ്ഥാപകരില്‍ ഒരാളും സംസ്ഥാന പ്രസിഡന്റുമായ കെവിന്‍ പീറ്റര്‍ ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു. കേരളത്തില്‍ 17 ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ പിന്തുണ തങ്ങള്‍ക്ക് ഉണ്ടെന്നാണ് കാസയുടെ അവകാശവാദം. ‘വലതുപക്ഷ ദേശീയ പാര്‍ട്ടിക്ക് രൂപം നല്‍കാനാണ് ഞങ്ങളുടെ ശ്രമം. അത്തരത്തില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചാല്‍ സ്വീകാര്യത ലഭിക്കുമോ എന്ന് അറിയാനായി ഞങ്ങള്‍ പഠനങ്ങള്‍ നടത്തിയിരുന്നു. അത്തരത്തില്‍ ഒരു പാര്‍ട്ടിക്ക് സാധ്യത ഉണ്ടെന്നാണ് പഠനങ്ങളില്‍ വ്യക്തമായത്’- കെവിന്‍ പീറ്റര്‍ പറഞ്ഞു. കെവിന്‍ അടക്കം ആറുപേര്‍ ചേര്‍ന്ന് 2018ലാണ് കാസയ്ക്ക് രൂപം നല്‍കിയത്. 2019ല്‍ ഇത് സൊസൈറ്റിയായി രജിസ്റ്റര്‍ ചെയ്തു. ഇസ്ലാമോഫോബിയ പരത്തുന്ന സംഘടന എന്ന ആരോപണം നേരിടുന്ന കാസ, പൗരത്വ ഭേദഗതി നിയമം, ലവ്…
Read More » -
Crime
കോട്ടയത്ത് നാല് വയസുകാരന്‍ കഴിച്ച ചോക്ലേറ്റില്‍ ലഹരി? പരാതിയുമായി കുടുംബം
കോട്ടയം: നാല് വയസുകാരന്‍ സ്‌കൂളില്‍നിന്ന് കഴിച്ച ചോക്ലേറ്റില്‍ ലഹരിയുടെ അംശമുണ്ടായിരുന്നതായി പരാതി. കോട്ടയം മണര്‍കാട് അങ്ങാടിവയല്‍ സ്വദേശികളുടെ മകനാണ് ലഹരി കലര്‍ന്ന ചോക്ലേറ്റ് കഴിച്ചത്. തുടര്‍ന്ന് അബോധാവസ്ഥയിലായ മകനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വിദഗ്ധ പരിശോധനയില്‍ ശരീരത്തില്‍ ലഹരിപദാര്‍ഥത്തിന്റെ അംശം കണ്ടെത്തി. തുടര്‍ന്ന് അന്വേഷണം ആവശ്യപ്പെട്ട് രക്ഷിതാക്കള്‍ ജില്ലാ പോലീസ് മേധാവിക്കും കലക്ടര്‍ക്കും പരാതി നല്‍കി. കഴിഞ്ഞ ജനുവരി 17-നാണ് സംഭവം. ഉറക്കമില്ലായ്മയ്ക്ക് നല്‍കുന്ന മരുന്നിന്റെ അംശമാണ് കുഞ്ഞിന്റെ ശരീരത്തില്‍നിന്ന് കണ്ടെത്തിയത്. ചോക്ലേറ്റ് കഴിച്ചശേഷം മകന്‍ ക്ലാസില്‍ കിടന്ന് ഉറങ്ങിയെന്ന് ടീച്ചര്‍ പറഞ്ഞതായി കുട്ടിയുടെ മാതാവ് വ്യക്തമാക്കി. ‘ടീച്ചര്‍ തന്നെയാണ് കുട്ടിയുടെ മുഖമെല്ലാം കഴുകിക്കൊടുത്തത്. സ്‌കൂളില്‍നിന്ന് വന്നശേഷം കുട്ടി ബോധംകെട്ട രീതിയില്‍ ഉറക്കമായിരുന്നു. കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം പരിശോധനയിലാണ് ശരീരത്തില്‍ ലഹരിയുടെ അംശം കണ്ടെത്തിയത്. തുടര്‍ന്ന് സ്‌കൂളില്‍ വിളിച്ചു പറഞ്ഞപ്പോള്‍ സ്‌കൂള്‍ അധികൃതര്‍ ചോക്ലേറ്റിന്റെ കവര്‍ അയച്ചുതന്നു.’- കുട്ടിയുടെ അമ്മ പ്രതികരിച്ചു. അതേസമയം, സ്‌കൂളില്‍നിന്ന് കുട്ടിക്ക് ചോക്ലേറ്റൊന്നും നല്‍കിയിട്ടില്ലെന്നാണ് അധികൃതരുടെ വിശദീകരണം.…
Read More » -
Crime
‘5 ലക്ഷം കടം നല്‍കിയില്ല, 2 ബന്ധുക്കളെ കൂടി കൊല്ലാന്‍ അഫാന്‍ പദ്ധതിയിട്ടു; അനുജനെ കൊന്നതോടെ തളര്‍ന്നു’
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാന്‍ രണ്ടുപേരെക്കൂടി കൊല്ലാന്‍ പദ്ധതിയിട്ടിരുന്നുവെന്ന് വിവരം. തട്ടത്തുമലയില്‍ താമസിക്കുന്ന ഉറ്റബന്ധുക്കളായ അമ്മയെയും മകളെയുമാണ് കൊല്ലാന്‍ പദ്ധതിയിട്ടതെന്നാണ് അഫാന്റെ മൊഴി. ആശുപത്രിയില്‍ അഫാനെ സന്ദര്‍ശിച്ച മാനസികാരോഗ്യ വിദഗ്ധനോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ബന്ധുക്കളോട് 5 ലക്ഷം രൂപ കടം ചോദിച്ചിരുന്നെന്നും ഇത് നല്‍കാത്തതില്‍ അവരോട് പക തോന്നിയെന്നുമാണ് അഫാന്റെ മൊഴി. മുത്തശ്ശി, പിതൃസഹോദരന്‍ ലത്തീഫ്, ലത്തീഫിന്റെ ഭാര്യ, പെണ്‍സുഹൃത്ത് ഫര്‍സാന, ഇളയ സഹോദരന്‍ അഫ്‌സാന്‍, മാതാവ് ഷെമീന എന്നിവരെ കൊലപ്പെടുത്തിയതിനുശേഷം തട്ടത്തുമലയിലെത്തി മറ്റു രണ്ടുപേരെക്കൂടി വകവരുത്താനായിരുന്നു അഫാന്റെ ഉദ്ദേശ്യം. എന്നാല്‍, അഫ്‌സാനെ കൊലപ്പെടുത്തിയതോടെ മനോവീര്യം ചോര്‍ന്ന് തളര്‍ന്നുപോയെന്നും അതോടെ മറ്റു രണ്ടുപേരെ കൊല്ലാനുള്ള പദ്ധതി ഉപേക്ഷിച്ചെന്നും അഫാന്‍ വെളിപ്പെടുത്തി. അതേസമയം, അഫാനെ ഇന്ന് ആശുപത്രിയില്‍നിന്ന് ജയിലിലേക്ക് മാറ്റും. ആരോഗ്യം മെച്ചമായതോടെ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമാണ് ജയിലിലേക്ക് മാറ്റുന്നത്. മുത്തശ്ശിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയിട്ടുള്ളത്. മജിസ്‌ട്രേറ്റ് ആശുപത്രിയിലെത്തി അഫാനെ റിമാന്‍ഡ് ചെയ്തിരുന്നു.
Read More » -
Kerala
അക്ഷര പൂജയുടെ 50 വർഷങ്ങൾ: കുരീപ്പുഴ സിറിളിനെ ആദരിച്ചു
കഴിഞ്ഞ അരനൂറ്റാണ്ടു കാലമായി അക്ഷര വഴിയിലൂടെ നിശബ്ദം സഞ്ചരിക്കുകയാണ് കുരീപ്പുഴ സിറിൾ. കഥകളും കവിതകളും കുട്ടിക്കഥകളുമായി ഒട്ടേറെ രചനകൾ പ്രസിദ്ധീകരിച്ചു. പിന്നീടാണ് ബാലസാഹിത്യത്തിൽ ശ്രദ്ധ ഊന്നിയത്. എഴുത്തു വഴിയിൽ 50 വർഷങ്ങൾ പിന്നിട്ട കുരീപ്പുഴ സിറിളിനെ സുഹൃത്തുക്കളും മറ്റും ചേർന്ന് ആദരിക്കുന്ന ചടങ്ങിന് കഴിഞ്ഞ ദിവസം കൊല്ലം നഗരം സാക്ഷ്യം വഹിച്ചു. സിറിളിന്റെ ആദ്യ കൃതിയായ ‘ആമയുടെ ബസ് യാത’ പ്രസിദ്ധീകരിച്ചിട്ട് 25 വർഷം പൂർത്തിയാകുന്നു. അതിന്റെ ഭാഗമായി ആമയുടെ ബസ് യാത്ര നാലാം പതിപ്പ് പ്രകാശനവും പുതിയ ബാലസാഹിത്യകൃതിയായ ‘കാറണ്ണനും ഓട്ടോക്കുട്ടനും’ എന്ന ബാലസാഹിത്യ കൃതിയുടെ കവർ പ്രകാശനവുമാണ് കൊല്ലം പ്രസ് ക്ലബ്ബിൽ നടന്നത്. കെ.ജി അജിത് കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം അഡ്വ. ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്തു . ഡോ . വസന്തകുമാർ സാംബശിവൻ ‘ആമയുടെബസ് യാത്ര’ നാലാം പതിപ്പ് പ്രകാശനം ചെയ്തു. കെ.പി.എ.സി ലീലാ കൃഷ്ണൻ കൃതി ഏറ്റുവാങ്ങി. ഡോ.മുഞ്ഞിനാട് പത്മകുമാർ ‘കാറണ്ണനും ഓട്ടോക്കുട്ടനും’ എന്ന…
Read More » -
Kerala
തൃശൂരിൽ 2 സ്ത്രീകൾ ഉൾപ്പെട്ട അധോലോക സംഘം കുടുങ്ങി: ഇവർ തട്ടിക്കൊണ്ടു പോയി തടവിൽ പാർപ്പിച്ച യുവതിയെ പൊലീസ് മോചിപ്പിച്ചു
തൃശൂർ: ആക്രമണവും മയക്കുമരുന്ന് ഇടപാടും യുവതിയെ തട്ടിക്കൊണ്ടുവന്ന് തടവിലാക്കിയതും ഉൾപ്പടെ നിരവധി ക്രിമിനൽ കൃത്യങ്ങളിൽ ഏർപ്പെട്ട ഒരു സംഘം തൃശൂരിൽ പിടിയിലായി. ആക്രമണക്കേസിലെ പ്രതികളെ അന്വേഷിച്ചെത്തിയപ്പോഴാണ് തടങ്കലിൽ കിടക്കുന്ന യുവതിയെ പൊലീസ് കണ്ടത്. ഗുരുതര പരുക്കുകളോടെ തടവിൽക്കിടന്ന അവശയായ യുവതിയെ പൊലീസ് രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചു. പുതുക്കാട് പാലിയേക്കരയിലെ കോഫി ഷോപ് ജീവനക്കാരനായ ഇതരസംസ്ഥാന തൊഴിലാളിയെ വ്യാഴാഴ്ച അർദ്ധരാത്രി ഗോപകുമാർ, അഭിനാഷ്, ജിതിൻ എന്നിവർ ആക്രമിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇവർ അമിതമായി ലഹരി ഉപയോഗിച്ച നിലയിലായിരുന്നു. ഷോപ്പിൽ തിരക്കു നിയന്ത്രിക്കുവാൻ ചുമതലപ്പെട അബ്‌ദുലിനെ പ്രകോപിതരായ യുവാക്കൾ ക്രൂരമായി മർദിക്കുകയായിരുന്നു. പ്രതികളെ തിരിച്ചറിഞ്ഞ പൊലീസ് ഇന്നലെ കല്ലൂരിലെ ഗോപകുമാറിന്റെ വീട്ടിൽ അന്വേഷിച്ചെത്തിയപ്പോഴാണ് മനക്കൊടി സ്വദേശിനിയായ യുവതിയെ തടവിലിട്ട നിലയിൽ കണ്ടെത്തിയത്. മോചിപ്പിച്ച് ആശുപത്രിയിലെത്തിച്ചു മൊഴിയെടുത്തപ്പോഴാണ് വണ്ടിയിടിച്ചു വീഴ്ത്തി തട്ടിക്കൊണ്ടുപോയതാണെന്നു മനസ്സിലായത്. സാമ്പത്തിക ഇടപാടുകളുടെ പേരിലായിരുന്നു അക്രമം. അഖിൽ എന്നയാളുമായി ചേർന്ന് ഗോപകുമാർ തൃശൂരിൽ സ്പാ നടത്തിയിരുന്നു. ഇതിന്റെ കണക്കുകൾ സംബന്ധിച്ച തർക്കം…
Read More »
