Month: March 2025

  • Movie

    ‘തല’യുടെ മാസ് അവതാരം; സമൂഹമാധ്യമങ്ങളില്‍ തരംഗമായി ‘ഗുഡ് ബാഡ് അഗ്ലി’ ടീസര്‍

    തമിഴ് സൂപ്പര്‍ താരം തല അജിത് നായകനായി എത്തുന്ന ചിത്രമാണ് ‘ഗുഡ് ബാഡ് അഗ്ലി’. വിശാല്‍ ചിത്രം ‘മാര്‍ക്ക് ആന്റണി’ക്കു ശേഷം ആദിക് രവിചന്ദ്രന്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിനായി കാത്തിരിപ്പിലാണ് അജിത് ആരാധകര്‍. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. പക്കാ സ്‌റ്റൈലിഷ് ആക്ഷന്‍ ചിത്രമാകും ഗുഡ് ബാഡ് അഗ്ലി എന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്. വ്യത്യസ്ത വേഷപ്പകര്‍ച്ചയില്‍ എത്തുന്ന അജിത്തിനെ ടീസറില്‍ കാണാന്‍ സാധിക്കും. തൃഷ നായികയായി എത്തുന്ന ചിത്രത്തില്‍ തെന്നിന്ത്യന്‍ നായിക സിമ്രാനും സിനിമയുടെ ഭാഗമാകുമെന്ന റിപ്പോര്‍ട്ടുകളുണ്ട്. ഏപ്രില്‍ 10 ന് ആഗോള റിലീസായി ചിത്രം തിയറ്ററുകളിലെത്തും. ദേവിശ്രീ പ്രസാദ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജമാണ്. സുനില്‍, പ്രസന്ന, തൃഷ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍. ഗുഡ് ബാഡ് അഗ്ലി ഉറപ്പായും തിയേറ്ററില്‍ വലിയ തരംഗം തീര്‍ക്കുമെന്നും വളരെ കാലത്തിന് ശേഷം അജിത് ആരാധകര്‍ക്ക് ആഘോഷിക്കാനുള്ള വക സിനിമ നല്‍കുമെന്നാണ് പ്രതീക്ഷ. മൂന്ന് ലുക്കിലാണ്…

    Read More »
  • Kerala

    വിവാഹിതയ്ക്ക് വിവാഹ വാഗ്ദാന പീഡന പരാതി നല്‍കാനാകില്ലെന്ന് ഹൈക്കോടതി

    കൊച്ചി: വിവാഹ ബന്ധത്തില്‍ തുടരുന്ന സ്ത്രീക്ക് മറ്റൊരാള്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതി ഉന്നയിക്കാനാകില്ലെന്ന് ഹൈക്കോടതി. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് ആരോപിക്കുന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥനായ പാലക്കാട് സ്വദേശി കെ.സി ശ്രീരാജ് നല്‍കിയ ഹര്‍ജി അനുവദിച്ചാണ് ജസ്റ്റിസ് എ ബദറുദ്ദീന്റെ ഉത്തരവ്. തൃശൂര്‍ പ്രത്യേക കോടതിയുടെ പരിഗണനയിലുള്ള കേസാണ് റദ്ദാക്കിയത്. വിവാഹവാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി. എന്നാല്‍ യുവതി വിവാഹിതയല്ലെന്ന വിശ്വാസത്തിലാണ് വിവാഹ വാഗ്ദാനം നല്‍കിയതെന്നും വിവാഹിതയാണെന്നും രണ്ട് കുട്ടികളുടെ മാതാവാണെന്നും അറിഞ്ഞപ്പോള്‍ പിന്മാറുകയായിരുന്നുവെന്നും ഹര്‍ജിക്കാരന്‍ അറിയിച്ചു. വിവാഹവാഗ്ദാനം നല്‍കിയെന്ന് പറയുന്ന സമയത്ത് പരാതിക്കാരി മുന്‍പുള്ള വിവാഹ ബന്ധത്തില്‍ തുടരുകയായിരുന്നു. ആരോപണങ്ങള്‍ വ്യാജമാണ്. ആള്‍മാറാട്ടം നടത്തി മറ്റു പലരില്‍നിന്നും പരാതിക്കാരി പണം കൈക്കലാക്കിയതായി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അറിയിച്ചു. പരാതിക്കാരി വിവാഹിതയാണെന്ന് സര്‍ക്കാരും അറിയിച്ചിരുന്നു.  

    Read More »
  • Crime

    ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്കുനേരെ നായ്ക്കുരണപ്പൊടി; ആറുസഹപാഠികളെയും 2 അധ്യാപകരെയും പ്രതികളാക്കി കേസ്

    കൊച്ചി: കാക്കനാട് തെങ്ങോട് ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ നായ്ക്കുരണപ്പൊടി വിതറിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. 6 സഹപാഠികളെയും രണ്ട് അധ്യാപകരെയും പ്രതികളാക്കിയാണ് ഇന്‍ഫോപാര്‍ക്ക് പൊലീസ് കേസെടുത്തിരിക്കുന്നത് ഇന്‍ഫോപാര്‍ക്ക് സി ഐ ജെ എസ് സജീവ് കുമാറിന്റെ നിര്‍ദേശപ്രകാരം വനിതാ പൊലീസ് വീട്ടിലെത്തി പെണ്‍കുട്ടിയുടെയും അമ്മയുടെയും മൊഴിയെടുത്തിരുന്നു. സംഭവമുണ്ടായ ശേഷം പിന്തുണ നല്‍കാതെ ക്ലാസിലിരിക്കാന്‍ നിര്‍ബന്ധിച്ചുവെന്നതാണ് അധ്യാപകര്‍ക്ക് നേരെ ഉന്നയിച്ച പരാതി. പ്രധാന അധ്യാപിക ജിഷ, ക്ലാസ് ടീച്ചര്‍ ശ്രീകാന്ത് എന്നിവര്‍ക്കെതിയാണ് കേസ്. ബോധപൂര്‍വ്വവമുള്ള ഉപദ്രവിക്കല്‍ എന്ന കുറ്റമാണ് ഇവര്‍ക്കെല്ലാവര്‍ക്കും എതിരെ BNS 118 (1), 3(5) വകുപ്പുകളനുസരിച്ച് ചുമത്തിയിരിക്കുന്നത്. ഈ മാസം ആദ്യമാണ് തെങ്ങോട് ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിക്കുനേരെ സഹപാഠികള്‍ നായക്കുരണപ്പൊടി എറിഞ്ഞത്. തുടര്‍ന്നിങ്ങോട്ട് അണുബാധമൂലം ദിവസങ്ങളോളം ചികിത്സയിലായിരുന്നു. നായ്ക്കുരണപ്പൊടി വ്യാപിച്ച് പെണ്‍കുട്ടിയുടെ സ്വകാര്യഭാഗങ്ങളെ വരെ ബാധിച്ചു. തുടര്‍ന്ന് മൂത്രമൊഴിക്കാന്‍പോലുമാകാത്ത വിധം കടുത്ത ശാരീരിക അസ്വസ്ഥതകളാണ് ഈ സംഭവം വിദ്യാര്‍ത്ഥിനിയിലുണ്ടാക്കിയത്. ഇതിനുപുറമേ സ്‌കൂളിലെ പ്രശ്‌നങ്ങള്‍ കുട്ടിയെ മാനസികമായും ബാധിച്ചിരുന്നു.…

    Read More »
  • Crime

    പ്രായപൂര്‍ത്തിയാകാത്ത പയ്യന് മദ്യവും പണവും നല്‍കി പീഡിപ്പിച്ച കേസ്; മലപ്പുറത്ത് 60 കാരന് 107 വര്‍ഷം

    മലപ്പുറം: പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. മാനസിക നില തകരാറിലാക്കിയ പ്രതിക്ക് 107 വര്‍ഷം കഠിന തടവും നാലര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മലപ്പുറം ജില്ലയില്‍ ഈശ്വരമംഗലം ദാമോദരന്‍ എന്ന മോഹന് (60) ശിക്ഷ വിധിച്ചത്. പ്രതി പിഴ അടച്ചില്ലെങ്കില്‍ ആറര വര്‍ഷം അധിക കഠിന തടവ് അനുഭവിക്കേണ്ടി വരും. പിഴ അടക്കുന്ന പക്ഷം ഇരയായ കുട്ടിക്ക് നല്‍കും. കൂടാതെ, പീഡിപ്പിക്കപ്പെട്ട ആണ്‍കുട്ടിക്ക് മതിയായ നഷ്ടപരിഹാരം നല്‍കുന്നതിനായി ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. 2012 ഏപ്രില്‍ മുതല്‍ 2016 ജൂലായ് വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇക്കാലയളവില്‍ പല ദിവസങ്ങളിലും പൊന്നാനി നെയ്തല്ലൂരിലെ പ്രതിയുടെ ഉടമസ്ഥതയിലുള്ള വീട്ടില്‍ മറ്റാരും ഇല്ലാത്ത സമയങ്ങളിലാണ് കുട്ടിയെ പീഡനത്തിനിരയാക്കിയത്. മദ്യവും പണവും ഭക്ഷണവും നല്‍കി പ്രലോഭിപ്പിച്ചായിരുന്നു പീഡനം. ആണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വഭാവികത തോന്നി കൌണ്‍സിലിംഗിന് വിധേയനാക്കിയപ്പോഴാണ് പീഡന വിവരം…

    Read More »
  • Crime

    കോഴിഫാമില്‍ ചാരായം വാറ്റും വില്‍പ്പനയും; പരിശോധനയ്ക്കിടെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് വെട്ടേറ്റു; രണ്ടു പേര്‍ അറസ്റ്റില്‍

    തിരുവനന്തപുരം: കോഴി ഫാമില്‍ ചാരായ വേട്ടയ്‌ക്കെത്തിയ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ വ്യാജ വാറ്റു സംഘത്തിന്റെ ആക്രമണം. വെള്ളനാട്ട് ആണ് സംഭവം നടന്നത്. ചാരായ വാറ്റ് സംഘം രണ്ടു ഉദ്യോഗസ്ഥരെ വെട്ടി പരിക്കേല്‍പ്പിച്ചു. മറ്റൊരു ഉദ്യോഗസ്ഥനെ മര്‍ദിച്ചു. ജിഷ്ണു, ശ്രീകാന്ത് എന്നീ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കാണ് വെട്ടേറ്റത്. ഗോകുല്‍ എന്ന ഉദ്യോഗസ്ഥനെ പ്രതികള്‍ മര്‍ദിച്ചു. ഇവരെ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉദ്യോഗസ്ഥരെ ആക്രമിച്ച കോഴി ഫാം ഉടമ വാമദേവനെയും കൂട്ടാളി മനോഹരനെയും എക്‌സൈസ് അറസ്റ്റ് ചെയ്തു. വെള്ളനാട്ട് മിത്രാ നികേതന് സമീപമുള്ള കോഴി ഫാമില്‍ വാറ്റ് ചാരം വില്‍ക്കുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് സംഘം ഇവിടെ പരിശോധനയ്‌ക്കെത്തിയത്.ആര്യനാട് എക്‌സൈസ് റേഞ്ച് ഓഫീസറുടെ നേതൃത്വത്തിലായിരുന്നു പരിശോധന. എക്‌സൈസ് സംഘം കോഴി ഫാമിലെത്തിയപ്പോള്‍ ഇവരെ ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ രണ്ടു പേര്‍ പിടിയിലായിട്ടുണ്ട്.      

    Read More »
  • Crime

    ബൈക്കില്‍ പിന്തുടര്‍ന്ന് സ്‌കൂട്ടര്‍ യാത്രക്കാരിയെ കടന്നുപിടിച്ചു; കുന്ദമംഗലത്ത് 22കാരന്‍ അറസ്റ്റില്‍

    കോഴിക്കോട്: സ്‌കൂട്ടര്‍ യാത്രികയെ ബൈക്കില്‍ പിന്തുടര്‍ന്നെത്തി കടന്നുപിടിച്ച യുവാവിനെ കുന്ദമംഗലം പൊലീസ് പിടികൂടി. പിലാശ്ശേരി സ്വദേശിനിയായ യുവതിയെ കടന്നുപിടിച്ച താമരശ്ശേരി പുതുപാടി പെരുമ്പള്ളി തയ്യില്‍ വീട്ടില്‍ മുഹമ്മദ് ഫാസില്‍ (22) ആണ് പൊലീസിന്റെ പിടിയിലായത്. എന്‍ഐടിയുടെ ഭാഗത്തുനിന്നു പിലാശ്ശേരി ഭാഗത്തേക്ക് സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിയുടെ പിന്നാലെ ബൈക്കില്‍ എത്തിയ പ്രതി പുള്ളാവൂര്‍ കുറുങ്ങോട്ടു പാലത്തിന് സമീപത്ത് എത്തിയപ്പോള്‍ കടന്നു പിടിക്കുകയായിരുന്നു. നേരത്തെ കൊടുവള്ളി സ്വദേശിനിയെ സ്‌കൂട്ടറില്‍ പോകുന്ന സമയത്ത് കടന്നു പിടിച്ചതിനും ഇയാള്‍ക്കെതിരെ കുന്ദമംഗലം സ്റ്റേഷനില്‍ കേസുണ്ട്. താമരശ്ശേരി സ്വദേശിനിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി നഗ്നത പ്രദര്‍ശിപ്പിച്ചതിനും ലൈംഗിക ഉദ്ദേശത്തോടെ ശരീരത്തില്‍ കടന്നു പിടിക്കുകയും ഇന്‍സ്റ്റഗ്രാം വഴി പരാതിക്കാരിയുടെ മോര്‍ഫ് ചെയ്ത ചിത്രം അയച്ചു കൊടുക്കുകയും ചെയ്ത കേസില്‍ താമരശ്ശേരി സ്റ്റേഷനിലും ഇയാള്‍ക്കെതിരെ കേസ് നിലവിലുണ്ട്. കുന്ദമംഗലം പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ കിരണിന്റെ നേതൃത്വത്തില്‍ എസ്ഐമാരായ നിതിന്‍, ജിബിഷ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ മനോജ്, അജീഷ്, സച്ചിത് എന്നിവരടങ്ങിയ…

    Read More »
  • Crime

    ഹരിയാനയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകയുടെ മൃതദേഹം സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ചു; കഴുത്തില്‍ ഷാളിന്റെ കുരുക്ക്

    ചണ്ഡീഗഡ്: ഹരിയാനയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകയുടെ മൃതദേഹം സ്യൂട്ട്കേസിലാക്കി ബസ് സ്റ്റാന്‍ഡില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കോണ്‍ഗ്രസ് പ്രവര്‍ത്തകയായ ഹിമാനി നര്‍വാളിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കൊലപ്പെടുത്തിയ ശേഷം മൃതദേഹം സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ചതാണെന്നാണ് പ്രഥമിക നിഗമനം. ബസ് സ്റ്റാന്‍ഡിന് സമീപത്തായി ഒരു സ്യൂട്ട്കേസ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതോടെ യാത്രക്കാരാനാണ് പോലീസില്‍ വിവരം അറിയിച്ചത്. തുടര്‍ന്ന് പോലീസ് എത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തുന്നത്. കഴുത്തില്‍ ഷാള്‍ കൊണ്ട് മുറുക്കിയ നിലയിലായിരുന്നു മൃതദേഹം സ്യൂട്ട്കേസില്‍ ഉണ്ടായിരുന്നതെന്നാണ് പോലീസ് നല്‍കുന്ന വിവരം. ഹരിയാനയിലെ സോനെപത് ജില്ലയിലെ കതുറ എന്ന മേഖലയിലാണ് ഹിമാനിയുടെ സ്വദേശം. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഹരിയാനയില്‍ എത്തിയപ്പോള്‍ സജീവ സാനിധ്യമായിരുന്നു ഹിമാനി. റോഹ്തക് എം.പി. ദീപീന്ദര്‍ ഹൂഡയുടെ ഉള്‍പ്പെടെയുള്ള പരിപാടികളിലും ഹിമാനി സജീവമായിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി റോഹ്തക്കിലെ പി.ജി.ഐ.എം.എസ് ആശുപത്രിയിലേക്ക് മാറ്റി. ഹിമാനിയുടെ മരണം അന്വേഷിക്കുന്നതിനായി പ്രത്യേക പോലീസ് സംഘത്തെ വിന്യസിപ്പിക്കണമെന്ന് കോണ്‍ഗ്രസ് എം.എല്‍.എ. ബി.ബി. ബാത്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പാര്‍ട്ടിയുടെ…

    Read More »
  • Kerala

    എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ നാളെ മുതല്‍; ഏറ്റവും കൂടുതല്‍ പേര്‍ മലപ്പുറത്ത്

    തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ നാളെ ആരംഭിക്കും. സംസ്ഥാനത്തൊട്ടാകെ 2964 കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ 9 കേന്ദ്രങ്ങളിലും ഗള്‍ഫ് മേഖലയിലെ 7 കേന്ദ്രങ്ങളിലുമായി ആകെ 4,27,021 വിദ്യാര്‍ഥികളാണ് റഗുലര്‍ വിഭാഗത്തില്‍ പരീക്ഷ എഴുതുന്നത്. ഇതില്‍ 2,17,696 ആണ്‍കുട്ടികളും 2,09,325 പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു. ഇത്തവണ ഗള്‍ഫ് മേഖലയില്‍ 682 കുട്ടികളും ലക്ഷദ്വീപ് മേഖലയില്‍ 447 കുട്ടികളും പരീക്ഷ എഴുതുന്നുണ്ട്. ഇവര്‍ക്ക് പുറമേ ഓള്‍ഡ് സ്‌കീമില്‍ (പിസിഒ) 8 കുട്ടികളും പരീക്ഷ എഴുതുന്നുണ്ട്. മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതുന്നത് (28,358). ഏറ്റവും കുറച്ച് കുട്ടികള്‍ പരീക്ഷ എഴുതുന്നത് ആലപ്പുഴ റവന്യു ജില്ലയിലെ കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലാണ് (1,893). തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ എടരിക്കോട് പികെഎംഎം എച്ച്എസ്എസാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷയെഴുതുന്ന കേന്ദ്രം. 2,017 പേര്‍ ഇവിടെ പരീക്ഷയെഴുതും. തിരുവനന്തപുരത്തെ ഫോര്‍ട്ട് ഗവ.സംസ്‌കൃതം എച്ച്എസിലാണ് ഏറ്റവും കുറവ് കുട്ടികള്‍ പരീക്ഷയെഴുതുന്നത്. ഇവിടെ ഒരു കുട്ടി മാത്രമേയുള്ളൂ. ടിഎച്ച്എസ്എല്‍സി വിഭാഗത്തില്‍…

    Read More »
  • LIFE

    വീട്ടിലെ എസിക്ക് കൂടുതല്‍ കറന്റ് ആകില്ല; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വൈദ്യുതി ബില്ല് കുറയ്ക്കാം

    ചൂടിനൊപ്പം എ.സി വിപണിയും ഉണര്‍ന്നു. കഴിഞ്ഞ വര്‍ഷം 1.5 ലക്ഷം എ.സിയാണ് മാര്‍ച്ചിനും മേയ്ക്കുമിടയില്‍ വിറ്റുപോയത്. ഇത്തവണ അതിലും കൂടിയേക്കുമെന്നാണ് കടകളിലെ തിരക്കുവച്ച് വ്യാപാരികള്‍ പറയുന്നത്. എ.സി വയ്ക്കുമ്പോള്‍ വൈദ്യുതിച്ചെലവാണ് പ്രധാന വില്ലന്‍. കേരളത്തില്‍ വിറ്റുപോകുന്നതില്‍ 80 ശതമാനവും ത്രീസ്റ്റാര്‍ റേറ്റിംഗുള്ള ഒരു ടണ്ണിന്റെ എ.സിയാണ്. വിലക്കുറവാണ് ത്രീ സ്റ്റാറിന്റെ ആകര്‍ഷണം. 24000 രൂപയാണ് ശരാശരി വില. പക്ഷേ, വൈദ്യുതി കൂടുതല്‍ ചെലവാകുമെന്നോര്‍ക്കണം. വേനല്‍ മാസങ്ങളില്‍ ഇത്തവണ രാത്രികാല വൈദ്യുതി ഉപഭോഗത്തിന് 25 ശതമാനം അധിക നിരക്കുമുണ്ട്. ഒരു ടണ്‍ എ.സി 12 മണിക്കൂര്‍ പ്രവര്‍ത്തിപ്പിച്ചാല്‍ ആറ് യൂണിറ്റ് വൈദ്യുതി ചെലവാകും. ഒരുമാസം 180 യൂണിറ്റ് അധികം. ഒരു കുടുംബത്തിന്റെ ഒരു മാസത്തെ ശരാശരി ഉപഭോഗം 250 യൂണിറ്റാണ്. അപ്പോള്‍, ദ്വൈമാസ ബില്ലില്‍ എ.സിവഴിയുണ്ടാകുന്ന വര്‍ദ്ധന ഊഹിക്കാവുന്നതേയുള്ളൂ. അതിന്റെ ഷോക്ക് കുറയ്ക്കാന്‍ കെ.എസ്.ഇ.ബി ചില പൊടിക്കൈകള്‍ നിര്‍ദ്ദേശിക്കുന്നു. രാത്രി ഉറങ്ങുന്നതിന് രണ്ട് മണിക്കൂര്‍ മുന്‍പ് എ.സി ഓണ്‍ ആക്കി ഫാനും ഇടണം.…

    Read More »
  • Crime

    അഫാന്റെ ആരോഗ്യനില മെച്ചപ്പെട്ടു, ഇന്ന് ആശുപത്രിയില്‍ നിന്ന് ജയിലിലേക്ക് മാറ്റും

    തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാനെ ഇന്ന് ജയിലിലേക്ക് മാറ്റും. അഫാന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിതെ തുടര്‍ന്ന് ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരമാണ് ആശുപത്രിയില്‍ നിന്ന് ജയിലിലേക്ക് മാറ്റുന്നത്. പ്രതിയെ മജിസ്‌ട്രേറ്റ് ആശുപത്രിയിലെത്തി നേരത്തെ തന്നെ റിമാന്‍ഡ് ചെയ്തിരുന്നു. മുത്തശ്ശി സല്‍മബീവിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പാങ്ങോട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയത്. മറ്റ് നാലുപേരെ കൊലപ്പെടുത്തിയതിലും അമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലും വെഞ്ഞാറമൂട് പൊലീസ് രജസിറ്റര്‍ ചെയ്ത കേസുകളില്‍ ഇതുവരെ അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. മനോരോഗ വിദഗ്ദരുടെ സാന്നിധ്യത്തില്‍ പ്രതിയുടെ മാനസിക നില പഠിച്ച് കുറ്റപത്രം തയ്യാറാക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. കുടുംബത്തിന്റെ സാമ്പത്തിക ബാധ്യത ഉള്‍പ്പടെ വിശദമായി പൊലീസ് അന്വേഷിക്കുന്നുണ്ട്.

    Read More »
Back to top button
error: