Month: March 2025
-
India
സന്തോഷ വാർത്ത…! എല്ലാ ഇന്ത്യാക്കാര്‍ക്കും പെന്‍ഷന്‍: പുതിയ കേന്ദ്ര സർക്കാർ പദ്ധതി, വിശദ വിവരങ്ങൾ അറിയാം
ന്യൂഡൽഹി: ഇന്ത്യയിലെ മുഴുവൻ തൊഴിലാളികൾക്കും ആശ്വാസ വാർത്തയുമായി കേന്ദ്ര സർക്കാർ. രാജ്യത്തെ എല്ലാ പൗരന്മാർക്കും സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനായി സാർവത്രിക പെൻഷൻ പദ്ധതിക്ക് രൂപം നൽകാനൊരുങ്ങുന്നു സർക്കാർ. സംഘടിത മേഖലയിൽ ജോലി ചെയ്യുന്നവർക്കും അസംഘടിത മേഖലയിൽ ജോലി ചെയ്യുന്നവർക്കും ഈ പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കും. അസംഘടിത മേഖലയിലുള്ള നിർമ്മാണ തൊഴിലാളികൾ, വീട്ടുജോലിക്കാർ, ഗിഗ് തൊഴിലാളികൾ തുടങ്ങിയവർക്ക് ഇപ്പോൾ സർക്കാർ പെൻഷൻ പദ്ധതികളില്ല. ഇതിന് പരിഹാരമാണ് എല്ലാവരെയും ഉൾക്കൊള്ളിച്ചുള്ള പുതിയ പെൻഷൻ പദ്ധതി. നിലവിൽ അസംഘടിത മേഖലയിൽ ജോലി ചെയ്യുന്നവർക്ക് നാഷണൽ പെൻഷൻ സ്കീം ലഭ്യമായിരുന്നില്ല. അവർക്ക് ആശ്രയിക്കാവുന്നത് അടൽ പെൻഷൻ യോജന മാത്രം. 60 വയസ് പൂർത്തിയാകുമ്പോൾ പ്രതിമാസം 1,000 രൂപ മുതൽ 5,000 രൂപ വരെ പെൻഷൻ ഉറപ്പാക്കുന്ന പദ്ധതിയാണ് അടൽ പെൻഷൻ യോജന. എന്നാൽ, പുതിയ സാർവത്രിക പെൻഷൻ പദ്ധതിയിലൂടെ ഈ പരിമിതികൾ മറികടക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. എന്താണ് സാർവത്രിക പെൻഷൻ പദ്ധതി…? എംപ്ലോയീസ് പ്രൊവിഡൻ്റ് ഫണ്ട്…
Read More » -
Crime
ദിണ്ടിഗലില്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത് മലയാളി; മൃതദേഹത്തിന് 4 ദിവസത്തെ പഴക്കം
ചെന്നൈ: തമിഴ്നാട്ടിലെ ദിണ്ടിഗലില്‍ സ്ഫോടനത്തില്‍ മലയാളിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കോട്ടയം പൊന്‍കുന്നം കൂരാലി സ്വദേശി സാബു ജോണ്‍ (59) ആണ് മരിച്ചത്. മൃതദേഹത്തിന് സമീപത്തുനിന്ന് സ്ഫോടകവസ്തുക്കള്‍ കണ്ടെത്തി. മൃതദേഹത്തില്‍നിന്ന് ജലാറ്റിന്‍ സ്റ്റിക്കും വയറുകളും കണ്ടെത്തി. നാല് ദിവസത്തെ പഴക്കമുണ്ടെന്നാണ് പോലീസ് പറയുന്നത്. എന്‍.ഐ.എ. സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തമിഴ്നാട്ടില്‍ മാവിന്‍തോട്ടം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുകയായിരുന്നു സാബു ജോണ്‍ എന്നാണ് വിവരം. ഒരു മാസം മുന്‍പാണ് ദിണ്ടിഗലിലേക്ക് പോയത്. ഒരാഴ്ചയായി ഇദ്ദേഹത്തെ ഫോണില്‍ ലഭ്യമായിരുന്നില്ല. സിരുമലൈ ചുരം റോഡിന്റെ 17-ാം വളവിന് സമീപമുള്ള സ്വകാര്യ എസ്റ്റേറ്റിലാണ് അഴുകിയ നിലയില്‍ മൃതദേഹവും സമീപത്ത് സ്ഫോടകവസ്തുക്കളും കണ്ടെത്തിയത്. പ്രദേശത്തുനിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന്, വിവരം ദിണ്ടിഗല്‍ താലൂക്ക് പോലീസിനെ അറിയിച്ചു. പരിശോധന നടത്തുന്നതിനിടെ സ്ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിച്ച് മൂന്ന് പോലീസുകാര്‍ക്ക് നിസ്സാര പരിക്കേറ്റു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജില്ലാ പോലീസ് മേധാവി എ പ്രദീപ് സംഭവസ്ഥലം…
Read More » -
Crime
സ്ത്രീധനം കുറഞ്ഞുപോയി; കാസര്‍കോട് വാട്സ് ആപ്പിലൂടെ മുത്തലാഖ്; പരാതിയുമായി 21കാരി
കാസര്‍കോട്: 21 കാരിയെ വാട്സ് ആപ്പിലുടെ മുത്തലാഖ് ചൊല്ലി ഭര്‍ത്താവ്. കാസര്‍കോട് നെല്ലിക്കട്ട സ്വദേശിയായ റസാഖാണ് യുവതിയെ മുത്തലാഖ് ചൊല്ലിയത്. ഫെബ്രുവരി 21നാണ് യുഎഇയില്‍ ജോലി ചെയ്യുന്ന അബ്ദുള്‍ റസാഖ് ഭാര്യാ പിതാവിന് മുത്തലാഖ് സന്ദേശം വാട്ട്സ് ആപ്പ് വഴി അയച്ചത്. കല്ലൂരാവി സ്വദേശിനിയാണ് പരാതിയുമായി രംഗത്ത് എത്തിയത്. സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തരം പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി യുവതി ആരോപിച്ചു. ഭര്‍തൃമാതാവും സഹോദരിയും നിരന്തരം പീഡിപ്പിക്കുകയും മുത്തലാഖ് ചൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി യുവതി പറഞ്ഞു. സ്ത്രീധനമായി റസാഖ് 50 പവന്‍ സ്വര്‍ണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, വിവാഹ ദിവസം 20 പവന്‍ മാത്രമേ നല്‍കിയിരുന്നുള്ളൂ. സ്ത്രീധനം കുറഞ്ഞതോടെ ഭര്‍ത്താവിന്റെ മാതാപിതാക്കളില്‍ നിന്ന് ക്രൂരമായ പീഡനങ്ങള്‍ നേരിട്ടതായും ഭക്ഷണമില്ലാതെ മുറിയില്‍ പൂട്ടിയിട്ട് തുടര്‍ച്ചയായി മാനസികമായി പീഡിപ്പിതായും യുവതി മാധ്യമങ്ങളോട് പറഞ്ഞു. 12 ലക്ഷം രൂപ അബ്ദുല്‍ റസാഖ് തട്ടിയെടുത്തെന്നും പെണ്‍കുട്ടിയുടെ പിതാവ് ആരോപിക്കുന്നു. സംഭവത്തില്‍ ഹൊസ്ദുര്‍ഗ് പൊലീസ് അന്വേഷണം തുടങ്ങി.
Read More » -
Crime
ഷഹബാസിന്റെ തലയ്ക്ക് ഗുരുതരപരിക്ക്, 5 പേര്‍ക്കെതിരേ കൊലക്കുറ്റം; ഉടന്‍ വിദ്യാര്‍ഥികളെ ഹാജരാക്കാന്‍ നിര്‍ദേശം
കോഴിക്കോട്: താമരശ്ശേരിയിലുണ്ടായ സംഘര്‍ഷത്തില്‍ പത്താം ക്ലാസുകാരന്‍ മരിച്ചതിന് പിന്നാലെ അഞ്ച് വിദ്യാര്‍ഥികള്‍ക്കെതിരെ പോലീസ് കൊലക്കുറ്റം ചുമത്തി. ഇവരെ ജുവനൈല്‍ ജസ്റ്റിസിന് മുന്‍പില്‍ ഹാജരാക്കാന്‍ രക്ഷിതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഷഹബാസിനെ നഞ്ചക്ക് ഉപയോഗിച്ച് വിദ്യാര്‍ഥികള്‍ മര്‍ദിച്ചിട്ടുണ്ടാണ് പൊലീസില്‍ നിന്നും ലഭിക്കുന്ന വിവരം. ഇത് തെളിയിക്കുന്ന രീതിയില്‍ കുട്ടികള്‍ തമ്മിലുള്ള വാട്‌സാപ്പ്, ഇന്‍സ്റ്റഗ്രാം സന്ദേശവും പുറത്തുവന്നിട്ടുണ്ട്. ചെവിയുടേയും കണ്ണിന്റേയും ഭാ?ഗത്തും തലയ്ക്കും ഷഹബാസിന് ?ഗുരുതര പരിക്ക് ഉണ്ടായിരുന്നു എന്നാണ് ഡോക്ടര്‍മാരില്‍ നിന്നും ലഭിക്കുന്ന വിവരം. പുറമെ കാണുന്ന പരിക്ക് ഇല്ലെങ്കിലും ആന്തരികക്ഷതമാണ് മരണ കാരണമെന്നാണ് സൂചന. ഷഹബാസിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായി. അല്‍പ്പ സമയത്തിനകം പോസ്റ്റ് മോര്‍ട്ടം നടപടികള്‍ തുടങ്ങും. എളേറ്റില്‍ എം.ജെ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥി മുഹമ്മദ് ഷഹബാസ് (15) ആണ് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കേ ശനിയാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ മരിച്ചത്. താമരശ്ശേരി ചുങ്കം പാലോറക്കുന്ന് ഇഖ്ബാല്‍-റംസീന ദമ്പതിമാരുടെ മകനാണ്. താമരശ്ശേരി വെഴുപ്പൂര്‍ റോഡിലെ ട്രിസ് എന്ന സ്വകാര്യ…
Read More » -
Kerala
പ്രതിഭയുടെ മകന്‍ കഞ്ചാവ് ഉപയോഗിച്ചതിന് സാക്ഷികളില്ല; എക്‌സൈസിന് വീഴ്ചയുണ്ടായെന്ന് റിപ്പോര്‍ട്ട്
ആലപ്പുഴ: യു.പ്രതിഭ എംഎല്‍എയുടെ മകന്‍ കഞ്ചാവ് ഉപയോഗിച്ചെന്ന കേസിന്റെ അന്വേഷണത്തില്‍ എക്സൈസിനു വീഴ്ചയുണ്ടായെന്ന് റിപ്പോര്‍ട്ട്. മകനെതിരെ എക്‌സൈസ് വ്യാജ കേസെടുത്തെന്ന യു.പ്രതിഭയുടെ പരാതിയില്‍ അന്വേഷണം പൂര്‍ത്തിയാക്കി ആലപ്പുഴ അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പ്രതിഭയുടെ മകന്‍ കനിവ് കഞ്ചാവ് ഉപയോഗിച്ചെന്നതിനെ പിന്തുണയ്ക്കുന്ന സാക്ഷിമൊഴികളില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. അതേസമയം, കനിവ് ഉള്‍പ്പെടെയുള്ളവര്‍ മുന്‍പു കഞ്ചാവ് ഉപയോഗിച്ചിട്ടുണ്ടെന്ന് എക്‌സൈസ് ഉദ്യോഗസ്ഥരോടു സമ്മതിക്കുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. വൈദ്യപരിശോധനയ്ക്കു ഹാജരാക്കാതെയാണു മകനും സുഹൃത്തുക്കള്‍ക്കുമെതിരെ എക്‌സൈസ് കേസെടുത്തതെന്ന യു.പ്രതിഭയുടെ ആരോപണവും റിപ്പോര്‍ട്ട് ശരിവയ്ക്കുന്നു. ആലപ്പുഴ അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണര്‍ എസ്.അശോക് കുമാര്‍ തയാറാക്കിയ അന്വേഷണ റിപ്പോര്‍ട്ട് ജോയിന്റ് എക്‌സൈസ് കമ്മിഷണര്‍ ബി.രാധാകൃഷ്ണനാണു സമര്‍പ്പിച്ചത്. റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം കുട്ടനാട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറോടും റേഞ്ച് ഇന്‍സ്‌പെക്ടറോടും തിരുവനന്തപുരത്തു ജോയിന്റ് എക്‌സൈസ് കമ്മിഷണര്‍ ആസ്ഥാനത്തെത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഡിസംബര്‍ 28ന് ഉച്ചയോടെ തകഴി പുലിമുഖം ജെട്ടിക്കു സമീപത്തുനിന്ന് കനിവ് ഉള്‍പ്പെടെ 9 പേരെയാണു കഞ്ചാവുമായി കുട്ടനാട് എക്‌സൈസ്…
Read More » -
Crime
മദ്യലഹരിയില്‍ ആത്മഹത്യാഭീഷണി മുഴക്കി 20കാരന്‍, അനുനയിപ്പിച്ച് വീട്ടിലെത്തിച്ചയാളെ കുത്തിക്കൊലപ്പെടുത്തി
കൊല്ലം: ആത്മഹത്യയില്‍ നിന്ന് രക്ഷിച്ചയാളെ കുത്തിക്കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. കിടപ്രം വടക്ക് ലക്ഷം വീട് സ്വദേശി അമ്പാടി (20) ആണ് പിടിയിലായത്. ചെമ്മീന്‍ കര്‍ഷകത്തൊഴിലാളിയായ സുരേഷ് (42) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. മദ്യലഹരിയില്‍ റെയില്‍വേ പാളത്തില്‍ കിടന്ന് ആത്മഹത്യാഭീഷണി മുഴക്കിയ അമ്പാടിയെ അനുനയിപ്പിച്ച് വീട്ടിലെത്തിച്ചതായിരുന്നു സുരേഷ്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. പ്രതിയുടെ വീടിന് സമീപത്ത് വച്ചാണ് സുരേഷിന് വെട്ടേറ്റത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് അമ്പാടി. വെള്ളിയാഴ്ച വൈകുന്നേരം പടിഞ്ഞാറേ കല്ലട കല്ലുംമൂട്ടില്‍ ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ പ്രശ്‌നങ്ങളുണ്ടാക്കിയ അമ്പാടിയെ നാട്ടുകാര്‍ ഓടിച്ചു വിട്ടിരുന്നു. തുടര്‍ന്ന് മദ്യലഹരിയില്‍ സമീപത്തെ റെയില്‍വേ പാളത്തില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കുകയായിരുന്നു. ഇയാളെ അനുനയിപ്പിച്ച് നാട്ടുകാര്‍ സ്ഥലത്ത് നിന്ന് മാറ്റുകയും ചെയ്തിരുന്നു. കൂട്ടത്തിലുണ്ടായിരുന്ന സുരേഷ്, പ്രതിയെ വീട്ടിലെത്തിച്ചശേഷം മടങ്ങിയിരുന്നു. വീടിനുളളിലേക്ക് കയറിപ്പോയ അമ്പാടി കൊടുവാളുമായി ഇറങ്ങി വന്ന് സുരേഷിന്റെ കഴുത്തിന് വെട്ടുകയായിരുന്നു. സംഭവമറിഞ്ഞ നാട്ടുകാര്‍ സുരേഷിനെ ശാസ്താംകോട്ട സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ശാസ്താംകോട്ട ഡിവൈഎസ്പി, കിഴക്കേ…
Read More » -
India
സാംസങ് പുറത്താക്കിയ ജീവനക്കാരെ തിരിച്ചെടുത്തില്ല; 42 കമ്പനികളില്‍ സമരത്തിന് നോട്ടീസ് നല്‍കി സി.ഐ.ടി.യു
ചെന്നൈ: സാംസങ് മാനേജ്‌മെന്റും സി.ഐ.ടി.യുവും തമ്മിലുള്ള ഭിന്നത കൂടുതല്‍ രൂക്ഷമാകുന്നതിനിടെ തമിഴ്‌നാട്ടില്‍ സമരം വ്യാപിപ്പിക്കാനൊരുങ്ങി തൊഴില്‍ സംഘടന. 42 കമ്പനികളിലാണ് സമരത്തിന് സി.ഐ.ടി.യു നോട്ടീസ് നല്‍കിയത്. ഹ്യുണ്ടായ്, ബ്രിട്ടാനിയ, അപ്പോളോ ടയേഴ്‌സ് തുടങ്ങി കാഞ്ചീപുരം ജില്ലയിലെ കമ്പനികള്‍ക്കാണ് നോട്ടീസ്. ശ്രീപെരുംപതുര്‍-ഒരാഗാഡം മേഖലയിലെ കൂടുതല്‍ കമ്പനികളില്‍ സമരത്തിന് നോട്ടീസ് നല്‍കാനും സി.ഐ.ടി.യുവിന് പദ്ധതിയുണ്ട്. മാര്‍ച്ച് 13നോ 14നോ സമരം തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. മൂന്ന് തൊഴിലാളികളുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ സാംസങ് തയാറാകാത്തതിനെ തുടര്‍ന്നാണ് സമരം. കഴിഞ്ഞ ഏതാനം ആഴ്ചകളായി സി.ഐ.ടി.യുവില്‍ അഫി?ലിയേറ്റ് ചെയ്ത സാംസങ് ഇന്ത്യ വര്‍ക്കേഴ്‌സ് യൂണിയന്‍ ജീവനക്കാരുടെ സസ്?പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സമരത്തിലാണ്. 42 കമ്പനികള്‍ക്ക് ഇതുവരെ സമരത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ കമ്പനികള്‍ക്ക് നോട്ടീസ് നല്‍കും. സാംസങ്ങിന്റെ കര്‍ശന നിലപാട് മൂലം മറ്റ് കമ്പനികളില്‍ കൂടി സമരം വ്യാപിപ്പിക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്ന് സാംസങ് ഇന്ത്യ വര്‍ക്കേഴ്‌സ് യൂണിയന്‍ പ്രസിഡന്റ് ഇ.മുത്തുകുമാര്‍ പറഞ്ഞു. ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ, ജെ.കെ…
Read More » -
Crime
പരാതിക്കാരിയെ ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചു, എഎസ്ഐ അറസ്റ്റില്‍
കോട്ടയം: പരാതിക്കാരിയെ ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ച എഎസ്ഐ വിജിലന്‍സ് പിടിയില്‍. കോട്ടയം ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനിലെ എഎസ്ഐ ബിജുവാണ് അറസ്റ്റിലായത്. പരാതിക്കാരിയില്‍ നിന്ന് കൈക്കൂലിയായി മദ്യക്കുപ്പിയും ഇയാള്‍ വാങ്ങിയിരുന്നു. സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ഗാന്ധിനഗര്‍ സ്റ്റേഷനില്‍ പരാതിക്കാരി ഒരു കേസ് നല്‍കിയിരുന്നു. ഇതിന്റെ അന്വേഷണം കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. എന്നാല്‍ കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാരി വ്യാഴാഴ്ച വീണ്ടും സ്റ്റേഷനിലെത്തി. സിഐ അവധിയായതിനാല്‍ എഎസ്ഐ ബിജുവിനോടാണ് കാര്യങ്ങള്‍ സംസാരിച്ചത്. ഇതിനിടെ ബിജു പരാതിക്കാരിയോട് ലൈംഗികബന്ധത്തിന് വഴങ്ങണമെന്ന് ആവശ്യപ്പെടുകയായിരുന്നു. പരാതിക്കാരി കോട്ടയം വിജിലന്‍സ് ഓഫീസിലെത്തി വിവരങ്ങള്‍ ധരിപ്പിച്ചു. വിജിലന്‍സ് സംഘത്തിന്റെ നിര്‍ദേശപ്രകാരം കോട്ടയം മാങ്ങാനത്തുള്ള ഒരു ഹോട്ടലില്‍ എത്തണമെന്ന് പരാതിക്കാരി ബിജുവിനോട് ആവശ്യപ്പെട്ടു. ഇതനുസരിച്ച് ഹോട്ടലില്‍ എത്തിയപ്പോഴാണ് വിജിലന്‍സ് പിടികൂടിയത്.
Read More » -
Crime
കോഴിക്കോട് നവവധു ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍, പ്രശ്‌നം ഉണ്ടായതായി അറിയില്ലെന്ന് ബന്ധുക്കള്‍
കോഴിക്കോട്: പയ്യോളിയില്‍ നവവധു ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍. ചേലിയ സ്വദേശി ആര്‍ദ്ര ബാലകൃഷ്ണനാണ് മരിച്ചത് (25). വെള്ളിയാഴ്ച രാത്രിയാണ് ആര്‍ദ്രയെ വീടിന് മുകളില്‍ നിലയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കുളിക്കാന്‍ പോയ ആര്‍ദ്രയെ ഏറെ നേരം കഴിഞ്ഞും കാണാതായപ്പോള്‍ മുകള്‍ നിലയിലെ മുറിയില്‍ എത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഇക്കഴിഞ്ഞ ഫെബ്രുവരി രണ്ടിനായിരുന്നു ആര്‍ദ്രയും ഷാനും തമ്മില്‍ ഉള്ള വിവാഹം. എന്തെങ്കിലും പ്രശ്‌നം ഉണ്ടായിരുന്നതായി അറിയില്ലെന്ന് ആര്‍ദ്രയുടെ ബന്ധുക്കള്‍ പറഞ്ഞു. മരണകാരണം പോലീസ് അന്വേഷിക്കട്ടെയെന്നും ബന്ധുക്കള്‍ പ്രതികരിച്ചു.
Read More » -
താമരശ്ശേരി വിദ്യാര്‍ഥി സംഘര്‍ഷം: തലയ്ക്കു പരുക്കേറ്റ 10 ാം ക്ലാസുകാരന്‍ മരിച്ചു
കോഴിക്കോട്: താമരശ്ശേരിയിലെ ട്യൂഷന്‍ സെന്റര്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘട്ടനത്തില്‍ തലയ്ക്കു പരുക്കേറ്റ വിദ്യാര്‍ഥി മരിച്ചു. എളേറ്റില്‍ എംജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥി മുഹമ്മദ് ഷഹബാസ് (15) ആണു മരിച്ചത്. പരുക്കേറ്റ് അതീവ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു ഷഹബാസ്. ഇന്നു പുലര്‍ച്ചെ ഒന്നിനാണു മരിച്ചത്. ഞായറാഴ്ച ട്യൂഷന്‍ സെന്ററിലെ യാത്രയയപ്പിനിടെ ഉണ്ടായ പ്രശ്‌നങ്ങളുടെ തുടര്‍ച്ചയായി വ്യാഴാഴ്ച വൈകിട്ട് ടൗണില്‍ വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടിയിരുന്നു. എംജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കുട്ടികള്‍ ഡാന്‍സ് കളിക്കുമ്പോള്‍ താമരശ്ശേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഏതാനും വിദ്യാര്‍ഥികള്‍ കൂകിയതാണു പ്രശ്‌നങ്ങള്‍ക്കു തുടക്കം. ഇതിനു പകരംവീട്ടാന്‍ വാട്‌സാപ് ഗ്രൂപ്പ് ഉണ്ടാക്കി കൂടുതല്‍ കുട്ടികളെ വിളിച്ചു വരുത്തിയാണ് അടിക്കാന്‍ എത്തിയത്.
Read More »