CrimeNEWS

കൊച്ചിയില്‍ ലഹരിക്ക് അടിമയായ ഒന്‍പതാം ക്ലാസുകാരന്‍ ഇളയ സഹോദരിയെ ലൈംഗികമായി പീഡിപ്പിച്ചു

കൊച്ചി: ലഹരി ഉപയോഗത്തിന്റെ ഭവിഷ്യത്തുകള്‍ ചര്‍ച്ച ചെയ്യുന്നതിനിടെ നഗരത്തെ നടുക്കി പീഡന വാര്‍ത്ത. കൊച്ചിയില്‍ ഒന്‍പതാം ക്ലാസുകാരന്‍ സഹോദരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവമാണു പുറത്തു വന്നിരിക്കുന്നത്. ലഹരിക്ക് അടിമയാണ് ഒന്‍പതാം ക്ലാസുകാരന്‍. പാലാരിവട്ടം പൊലീസ് പോക്‌സോ വകുപ്പുകള്‍ അടക്കം ചുമത്തി കേസുകളെടുത്തിട്ടുണ്ട്.

2024 ഡിസംബറിലാണു നാടിനെ നടുക്കിയ പീഡനമുണ്ടാകുന്നത്. ലഹരിക്ക് അടിമയായ സഹോദരന്‍ ആറാം ക്ലാസില്‍ പഠിക്കുന്ന സഹോദരിയെ പീഡിപ്പിക്കുകയായിരുന്നു. വീട്ടില്‍ വച്ചായിരുന്നു സംഭവം. ഭയം മൂലം ഇത് ആരോടും പറയാതിരുന്ന പെണ്‍കുട്ടി സ്വകാര്യ ഭാഗത്ത് വേദന അനുഭവപ്പെട്ടതോടെ സഹപാഠികളോടു വിവരം പറയുകയായിരുന്നു. ഇവര്‍ വഴി അധ്യാപകര്‍ അറിഞ്ഞതിനെത്തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ ശിശുക്ഷേമ സമിതിയില്‍ വിവരം അറിയിച്ചു. ശിശുക്ഷേമ സമിതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. പെണ്‍കുട്ടിക്കു ശിശുക്ഷേമ സമിതി തുടര്‍ച്ചയായി കൗണ്‍സിലിങ് നടത്തുന്നുണ്ട്.

Signature-ad

ശിശുക്ഷേമ സമിതിയില്‍നിന്നു വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഒന്‍പതാം ക്ലാസുകാരനെ കുറിച്ച് അന്വേഷിച്ച പൊലീസിനു ഞെട്ടിക്കുന്ന മറ്റൊരു വിവരം കൂടി ലഭിച്ചു. ഒന്‍പതാം ക്ലാസുകാരന്‍ ലഹരിക്ക് അടിമ മാത്രമല്ലെന്നും ആവശ്യക്കാര്‍ക്ക് ഇവ എത്തിച്ചു കൊടുക്കുന്ന ഏജന്റായും പ്രവര്‍ത്തിച്ചിരുന്നു എന്നാണ് പൊലീസിന് ലഭിച്ച വിവരം.

അടുത്തിടെയാണ്, പത്താം ക്ലാസുകാരന്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയെ ലഹരി കലര്‍ന്ന മിഠായി നല്‍കി പീഡിപ്പിച്ച വിവരം കൊച്ചിയിലുണ്ടായത്. തുടര്‍ന്നു പത്താം ക്ലാസുകാരനെ അറസ്റ്റ് ചെയ്ത് ജുവനൈല്‍ ഹോമില്‍ ആക്കുകയായിരുന്നു. പത്താം ക്ലാസുകാരന്റെയും സുഹൃത്തുക്കളുടെയും സമൂഹമാധ്യമ അക്കൗണ്ടിലടക്കം ലഹരി ഉപയോഗത്തിന്റെ ചിത്രങ്ങളും ദൃശ്യങ്ങളുമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: