
എറണാകുളം: പറവൂര്‍ മുന്‍സിപ്പല്‍ ഓഫീസിനു സമീപത്തുള്ള കെട്ടിടത്തിന്റെ വരാന്തയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പറവൂര്‍ കെടാമംഗലം സ്വദേശി രാഗേഷ് ആര്‍. മേനോനെ (36) ആണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ ഒമ്പതരയോടെയാണ് വടക്കന്‍ പറവൂര്‍ മുനിസിപ്പല്‍ കവലയ്ക്ക് സമീപത്തുള്ള കടയുടെ മുന്നില്‍ ഇയാളെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
മൂന്നുമാസം മുന്‍പ് എക്‌സൈസ് ഉദ്യോഗസ്ഥന്റെ വീടുകയറി ആക്രമിച്ചതടക്കമുള്ള നിരവധി കേസുകളില്‍ ഇയാള്‍ പ്രതിയാണെന്ന് പോലീസ് പറയുന്നു. പറവൂര്‍ പോലീസ് എത്തി മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.