Month: March 2025

  • Crime

    തുണിക്കച്ചവടത്തിന്റെ മറവിലെത്തിച്ചത് 5 കോടിയുടെ കൊക്കൈന്‍; ഐവറികോസ്റ്റ് പാസ്പോര്‍ട്ടുമായി നൈജീരിയന്‍ ‘ഡ്രഗ് ക്വീന്‍’! കണ്ണൂര്‍ ജയിലില്‍ ‘ഷെറിന്‍ കാരണവര്‍’ പഞ്ഞിക്കിട്ടത് ‘പുപ്പുലി’യെ

    കണ്ണൂര്‍: കാരണവര്‍ വധക്കേസ് പ്രതി ഷെറിന്റെ മര്‍ദനത്തനിരയായ തടവുകാരിയെ ജയില്‍ മാറ്റിയാണ് ജയില്‍ അധികൃതര്‍ പ്രശ്ന പരിഹാരം സാധ്യമാക്കിയത് കണ്ണൂര്‍ വനിതാ ജയിലില്‍ നിന്ന് തിരുവനന്തപുരം വനിതാ ജയിലിലേക്കാണ് കാനേ സിംപേ ജൂലിയെ മാറ്റിയത്. നൈജീരിയക്കാരിയായ സഹതടവുകാരിയെ അക്രമിച്ചതിന് ഷെറിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തിരുന്നു. കേരളത്തിലെ സ്ത്രീ കുറ്റവാളികളില്‍ ഏറ്റവും കുപ്രസിദ്ധയാണ് ഷെറിന്‍. ഷെറിന്‍ മര്‍ദ്ദിച്ച നൈജീരിയകാരിയും ചെറിയ പുള്ളിയല്ല. ആഫ്രിക്കന്‍ മയക്കു മരുന്ന് മാഫിയയെ ഇന്ത്യയുമായി ചേര്‍ത്ത് നിര്‍ത്തിയ ക്രിമിനല്‍ സംവിധാനത്തിലെ പ്രധാനിയാണ് കാനേ സിംപേ ജൂലി. അഞ്ചു കോടിയുടെ കൈക്കൈനുമായി കൊച്ചിയില്‍ എത്തിയപ്പോഴായിരുന്നു നാലു കൊല്ലം മുമ്പ് ഇവര്‍ അഴിക്കുള്ളിലായത്. കണ്ണൂര്‍ വനിതാ ജയിലിലെ തടവുകാരിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി 7. 45നായിരുന്നു കേസിനാധാരമായ സംഭവം. കുടിവെള്ളം എടുക്കാന്‍ പോയ സഹ തടവുകാരിയായ നൈജീരിയന്‍ വനിതയെ ഷെറിനും മറ്റൊരു തടവുകാരിയും ചേര്‍ന്ന് തടഞ്ഞുനിര്‍ത്തി അസഭ്യം പറയുകയും മര്‍ദിക്കുകയും ചെയ്തു എന്നാണ് പരാതി. മര്‍ദനമേറ്റ…

    Read More »
  • Crime

    ക്രിസ്മസ് ചോദ്യപേപ്പര്‍ ചോര്‍ച്ച; അണ്‍ എയ്ഡഡ് സ്‌കൂള്‍ പ്യൂണ്‍ അറസ്റ്റില്‍

    കോഴിക്കോട്: വിവാദമായ ക്രിസ്മസ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് അണ്‍ എയ്ഡഡ് സ്‌കൂളിലെ പ്യൂണ്‍ അറസ്റ്റില്‍. മലപ്പുറം സ്വദേശി അബ്ദുള്‍ നാസറിനെയാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ഇയാള്‍ ചോദ്യപേപ്പര്‍ ചോര്‍ത്തി എം.എസ് സൊല്യൂഷന്‍സിലെ അധ്യാപകനായ ഫഹദിന് നല്‍കുകയായിരുന്നു. ഈ ചോദ്യങ്ങള്‍ ഫഹദ് യൂട്യൂബ് ചാനലിലൂടെ പുറത്ത് വിടുകയായിരുന്നുവെന്നും അന്വേഷണസംഘം വ്യക്തമാക്കി. ഇതേ വിഷയവുമായി ബന്ധപ്പെട്ട് അധ്യാപകന്‍ ഫഹദിനെ നേരത്തെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ മൂന്ന് പാദവാര്‍ഷിക പരീക്ഷകളിലായി പൊതുവിദ്യാലയങ്ങളിലെ ചോദ്യപേപ്പര്‍ എം.എസ് സൊല്യൂഷന്‍സ് ചോര്‍ത്തി യുട്യൂബ് ചാനലിലൂടെ നല്‍കിയിരുന്നതായി വിദ്യാഭ്യാസ വകുപ്പ് കണ്ടെത്തിയിരുന്നു. 2017-ലാണ് ഈ യുട്യൂബ് ചാനല്‍ തുടങ്ങിയത്. 2023-ലെ ക്രിസ്മസ് പരീക്ഷയുടെ ചോദ്യങ്ങള്‍ പ്രവചിച്ചശേഷം ചാനലിന്റെ കാഴ്ച്ചക്കാരുടെ എണ്ണത്തില്‍ വന്‍വര്‍ധനവുണ്ടായി. 2024 മാര്‍ച്ചിലെ എസ്എസ്എല്‍സി പരീക്ഷയുടേയും ഓണം, ക്രിസ്മസ് പരീക്ഷകളുടേയും സമയത്ത് കാഴ്ച്ചക്കാരുടെ എണ്ണം വീണ്ടും കൂടിയതായാണ് കണ്ടെത്തല്‍. യുട്യൂബ് ചാനലിന്റെ ഓഫീസുള്ള കൊടുവള്ളി മേഖലയില്‍ കഴിഞ്ഞ ഓണപ്പരീക്ഷയ്ക്ക് കുട്ടികള്‍ വ്യാപകമായി കോപ്പിയടിച്ചത് കണ്ടെത്തിയിരുന്നു. യുട്യൂബില്‍നിന്ന് കിട്ടിയ ചോദ്യങ്ങള്‍ക്ക്…

    Read More »
  • NEWS

    പാക്കിസ്ഥാന്‍ നടുങ്ങി വിറച്ചു!!! സേനാ താവളത്തില്‍ ഭീകരാക്രമണം; 12 മരണം, 35 പേര്‍ക്ക് പരുക്ക്

    ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ സൈനിക താവളത്തിലുണ്ടായ ഭീകരാക്രമണത്തില്‍ 7 കുട്ടികളുള്‍പ്പെടെ 12 പേര്‍ കൊല്ലപ്പെട്ടു. 35 പേര്‍ക്കു പരുക്കേറ്റു. ചൊവ്വാഴ്ച രാത്രി ബോംബുകള്‍ ഒളിപ്പിച്ച കാറുമായി 2 ചാവേറുകള്‍ സൈനിക താവളത്തിലേക്ക് ഇടിച്ചുകയറുകയും പൊട്ടിത്തെറിക്കുകയും ആയിരുന്നു. സൈനിക താവളത്തിലെ മതില്‍ തകര്‍ന്നതിനു പിന്നാലെ മറ്റു ഭീകരര്‍ അകത്തേക്ക് ഇരച്ചുകയറിയെന്നും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇഫ്താര്‍ വിരുന്നിനു തൊട്ടുപിന്നാലെയാണു ബന്നു കന്റോണ്‍മെന്റില്‍ ആക്രമണമുണ്ടായത്. പാക്ക് താലിബാനുമായി ബന്ധമുള്ള ജയ്ഷ് അല്‍ഫുര്‍സാന്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. പ്രത്യാക്രമണത്തില്‍ 6 ഭീകരെ വധിച്ചതായി പൊലീസ് അറിയിച്ചു. ആക്രമണത്തിനു പിന്നാലെ ആകാശത്തേക്കു കട്ടിയുള്ള പുക ഉയരുന്ന വിഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പശ്ചാത്തലത്തില്‍ വെടിയൊച്ചകളും കേള്‍ക്കാം. ഒരേസമയം 2 ചാവേര്‍ കാര്‍ ബോംബുകള്‍ ഉപയോഗിച്ചതായും 6 ഭീകരര്‍ ഉള്‍പ്പെട്ട ഏകോപിത ആക്രമണമാണെന്നും സേനാ വൃത്തങ്ങള്‍ പറഞ്ഞു. ഫെബ്രുവരി 28ന്, ഇതേ പ്രവിശ്യയില്‍ വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്കിടെ ചാവേര്‍ ബോംബ് സ്‌ഫോടനമുണ്ടായിരുന്നു. താലിബാന്‍ അനുകൂല പുരോഹിതന്‍ ഹമീദുല്‍ ഹഖ്…

    Read More »
  • Crime

    രാമപുരം ക്ഷേത്ര ഘോഷയാത്രയ്ക്കിടെ വന്‍ സംഘര്‍ഷം; ഒരാള്‍ക്ക് കുത്തേറ്റു, മറ്റൊരാള്‍ക്ക് തലക്ക് മാരക പരിക്ക്

    തിരുവനന്തപുരം: ക്ഷേത്ര ഘോഷയാത്ര നടക്കുന്നതിനിടെ കൂട്ടയിടി. നെയ്യാറ്റിന്‍കരയിലാണ് നാട്ടുകാരെ ഭീതിയിലാഴ്ത്തിയ സംഭവം നടന്നത്. സംഘര്‍ഷത്തിനിടയില്‍ ഒരാള്‍ക്ക് മാരകമായി കുത്തേറ്റു. അരംഗ മുഗള്‍ സ്വദേശി രാഹുല്‍ (29)നാണ് കുത്തേറ്റത്. ഇയാളെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. രാമപുരം ക്ഷേത്രത്തില്‍ നടന്ന ഉത്സവഘോഷയാത്രയ്ക്കിടെയാണ് നാടകീയ സംഭവങ്ങള്‍ നടന്നത്. സമീപത്താണ് സംഘര്‍ഷം ഉണ്ടായത്. മദ്യപിച്ച് എത്തിയ സംഘമാണ് തമ്മിലടിച്ചതെന്ന് പോലീസ് വ്യക്തമാക്കുന്നു. സംഘര്‍ഷത്തിനിടെ ഒരാള്‍ക്ക് കുത്തേല്‍ക്കുകയും മറ്റൊരാള്‍ക്ക് വീണ് തലക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പുന്നക്കാട് ബിജു (49)നാണ് പരിക്ക് പറ്റിയത്. ഇയാളെ നിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തമ്മിലടി തുടങ്ങിയതും ഘോഷയാത്ര കാണാന്‍ വന്ന ആളുകള്‍ എല്ലാം പരിഭ്രാന്തരായി കുതറിയോടുകയും ചെയ്തു.

    Read More »
  • Crime

    ഷഹബാസിനെ കൊന്ന ‘നഞ്ചക്ക്’ അക്രമിയുടെ സഹോദരന്റേത്, ആക്രമണം പഠിച്ചത് യുട്യൂബില്‍നിന്ന്; പിടിയിലായ 6 പേരും ഇന്ന് പരീക്ഷ എഴുതും

    കോഴിക്കോട്: വിദ്യാര്‍ഥി സംഘട്ടനത്തില്‍ താരമശേരി എളേറ്റില്‍ സ്‌കൂളിലെ മുഹമ്മദ് ഷഹബാസ് (15) കൊല്ലപ്പെട്ട സംഭവത്തില്‍ പിടിയിലായ വിദ്യാര്‍ഥി നഞ്ചക്കിന്റെ ആക്രമണരീതി പഠിച്ചത് യുട്യൂബില്‍നിന്ന്. നഞ്ചക്ക് ഉപയോഗിച്ചുള്ള ആക്രമണത്തിലാണു ഷഹബാസിനു ഗുരുതരമായി പരുക്കേറ്റത്. കരാട്ടെ പരിശീലനം തേടുന്ന സഹോദരന്റേതാണു നഞ്ചക്ക് എന്നും പൊലീസ് സ്ഥിരീകരിച്ചു. ഈ കുട്ടിയുടെ മൊബൈല്‍ ഫോണിലെ സേര്‍ച് ഹിസ്റ്ററിയില്‍ നഞ്ചക്ക് ഉപയോഗം വ്യക്തമാക്കുന്ന വിഡിയോകളുണ്ട്. ഇവരുടെ പിതാവിനു സംഘര്‍ഷവുമായോ ഗൂഢാലോചനയുമായോ ബന്ധമുണ്ടോ എന്നതില്‍ അന്വേഷണം തുടരുകയാണ്. ഷഹബാസിനെ മര്‍ദിച്ച സംഘത്തില്‍ ഉള്‍പ്പെട്ട കുട്ടിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മജിസ്‌ട്രേട്ടിനു മുന്നില്‍ ഹാജരാക്കി. ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നു നേരത്തേ പിടിയിലായ 5 വിദ്യാര്‍ഥികള്‍ക്കൊപ്പം വെള്ളിമാടുകുന്ന് ഒബ്‌സര്‍വേഷന്‍ ഹോമിലേക്കു മാറ്റി. എസ്എസ്എല്‍സി വിദ്യാര്‍ഥികളായതിനാല്‍ 6 പേരും ഇന്ന് ഒബ്‌സര്‍വേഷന്‍ ഹോമില്‍ പരീക്ഷ എഴുതും. കഴിഞ്ഞ 27നുണ്ടായ സംഘര്‍ഷത്തില്‍ ആദ്യം 5 പേരെയാണു പൊലീസ് കസ്റ്റഡിയിലെടുത്തത്. കൂടുതല്‍ വിദ്യാര്‍ഥികള്‍ക്കു പങ്കുണ്ടെന്നു ഷഹബാസിന്റെ കുടുംബം ആരോപിച്ചിരുന്നു. പൊലീസ് നടത്തിയ വിശദ അന്വേഷണത്തിലാണ് ഒരാള്‍ കൂടി…

    Read More »
  • Kerala

    കുട്ടിപ്പടയുടെ ഹാലിളക്കം തലവേദന? മാര്‍ക്കോ ടിവിയില്‍ പ്രദര്‍ശിപ്പിക്കില്ല

    തിരുവനന്തപുരം: ഉണ്ണിമുകുന്ദന്‍ നായകനായ ‘മാര്‍ക്കോ’ സിനിമ ടിവി ചാനലുകളില്‍ പ്രദര്‍ശിപ്പിക്കാനുള്ള അനുമതി നിഷേധിച്ചു. ‘എ’ സര്‍ട്ടിഫിക്കറ്റുമായി പ്രദര്‍ശനാനുമതി നല്‍കിയതിനാലാണ് തീരുമാനമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്റെ (സിബിഎഫ്സി) പ്രാദേശിക ഓഫിസറായ ടി നദീം തുഫൈല്‍ പ്രതികരിച്ചു. ചിത്രത്തിന് തീയറ്റര്‍ പ്രദര്‍ശനത്തിന് സര്‍ട്ടിഫിക്കറ്റ് നല്‍കരുതെന്നായിരുന്നു കേരളത്തിലെ കമ്മിറ്റിയുടെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. സിനിമയിലെ രംഗങ്ങള്‍ പൂര്‍ണമായി മുറിച്ചുമാറ്റിയുള്ള സെന്‍സറിങ് ഇപ്പോള്‍ നിലവിലില്ല. ഉള്ളടക്കത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ കാറ്റഗറിയായി തരംതിരിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കുകയാണ് നിലവിലെ രീതി. വയലന്‍സ് കൂടുതലുള്ള സിനിമകള്‍ കുട്ടികള്‍ കാണാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തേണ്ടത് മാതാപിതാക്കളാണ്. അവര്‍ക്കാണ് പൂര്‍ണ ഉത്തരവാദിത്തം. സിനിമയുടെ സര്‍ട്ടിഫിക്കറ്റിനെ സംബന്ധിച്ച് മാതാപിതാക്കള്‍ അറിഞ്ഞിരിക്കണമെന്നും നദീം പറഞ്ഞു. ‘എ’ സര്‍ട്ടിഫിക്കറ്റുള്ള സിനിമ 18 വയസില്‍ താഴെയുള്ളവരെ കാണാന്‍ അനുവദിക്കുന്നത് നിയമവിരുദ്ധമാണ്. പരാതി ലഭിച്ചാല്‍ തീയറ്ററില്‍ നിന്ന് 10,000 രൂപ വരെ പിഴ ഈടാക്കാമെന്നും നദീം പറഞ്ഞു.    

    Read More »
  • Crime

    പത്താം ക്ലാസുകാരുടെ ആക്രമണത്തില്‍ ഒന്‍പതാം ക്ലാസുകാരന്റെ കാലൊടിഞ്ഞു; മൂന്നുപേര്‍ക്കെതിരേ കേസ്

    കാസര്‍ഗോട്: പത്താംക്ലാസ് വിദ്യാര്‍ഥികളുടെ ആക്രമണത്തില്‍ ഒന്‍പതാം ക്ലാസുകാരന്റെ കാലൊടിഞ്ഞു. കാഞ്ഞങ്ങാട് നഗരത്തിലെ സ്‌കൂളില്‍ ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന പള്ളിക്കര തെക്കേക്കുന്നിലെ വിശാഖ് കൃഷ്ണനാണ് കാലിന് സാരമായി പരിക്കേറ്റത്. സംഭവത്തില്‍ ഹൊസ്ദുര്‍ഗ് പോലീസ് മൂന്നുവിദ്യാര്‍ഥികളുടെ പേരില്‍ കേസെടുത്തു. ഫെബ്രുവരി 23-ന് കാഞ്ഞങ്ങാട് നോര്‍ത്ത് കോട്ടച്ചേരി ടര്‍ഫിലാണ് സംഭവം. ഇതേ വിദ്യാലയത്തിലെ വിദ്യാര്‍ഥികളായ രണ്ടുപേരും സമീപത്തെ സ്‌കൂളിലെ വിദ്യാര്‍ഥിയും ചേര്‍ന്ന് ആക്രമിച്ചതായാണ് പരാതി. കുട്ടിയുടെ അമ്മ പള്ളിക്കര തെക്കേക്കുന്നിലെ ടി.ജി. പ്രജിതയാണ് കാസര്‍കോട് സ്‌പെഷ്യല്‍ മൊബൈല്‍ സ്‌ക്വാഡ് ഡിവൈ.എസ്.പി.ക്ക് പരാതി നല്‍കിയത്. ഇതേ സ്‌കൂളില്‍ പഠിക്കുന്ന വിശാഖിന്റെ സഹോദരനെ സമീപത്തെ സ്‌കൂളിലെ ചില വിദ്യാര്‍ഥികള്‍ ചേര്‍ന്ന് മര്‍ദിച്ചിരുന്നു. ഈ വിഷയത്തിന്റെ പേരിലാണ് അനുജനായ വിശാഖിനെ ആക്രമിച്ചതെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. മുഖത്തടിക്കുകയും പുറത്ത് ചവിട്ടുകയും ചെയ്തശേഷം ആറടിയോളം താഴ്ചയുള്ള കുഴിയിലേക്ക് തള്ളിയിട്ടെന്നും വീഴ്ചയില്‍ വലതുകാലിന്റെ എല്ലൊടിഞ്ഞെന്നും പരാതിയില്‍ പറയുന്നു. വയറ്റില്‍ കത്തികയറ്റുമെന്ന് കൂട്ടത്തിലെ ഒരു വിദ്യാര്‍ഥി ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തിയെങ്കിലും…

    Read More »
  • Crime

    പ്ലസ്ടുക്കാരന്റെ മോശം കൂട്ടുകെട്ട് ചോദ്യംചെയ്തു; പിതൃസഹോദരന്റെ തല അടിച്ചുപൊട്ടിച്ചു, ചേട്ടനിട്ടും പൊട്ടിച്ചു

    പത്തനംതിട്ട: മോശം കൂട്ടുകെട്ട് ചോദ്യം ചെയ്തതിന്റെ വിരോധത്തില്‍ പ്ലസ്ടു വിദ്യാര്‍ഥിയുടെയും (17) കൂട്ടുകാരുടെയും ആക്രമണത്തില്‍ പിതൃസഹോദരന് തലയ്ക്ക് അടിയേറ്റു. ഞായറാഴ്ചയായിരുന്നു സംഭം. അടൂര്‍ മണ്ണടി സ്വദേശിക്കാണ് ബൈക്കിന്റെ ഷോക്ക് അബ്‌സോര്‍ബര്‍ കൊണ്ടുള്ള അടിയില്‍ പരുക്കേറ്റത്. തലയില്‍ 8 തുന്നിക്കെട്ടുണ്ട്. വിദ്യാര്‍ഥിയുടെ സഹോദരനും മര്‍ദനമേറ്റു. അനുജനായ പ്ലസ്ടു വിദ്യാര്‍ഥിയുടെ മോശം കൂട്ടുകെട്ട് ചേട്ടന്‍ ചോദ്യംചെയ്തിരുന്നു. ഇതില്‍ പ്രകോപിതനായ അനുജന്‍ കൂട്ടുകാരെയും കൂട്ടിയെത്തി ചേട്ടനെ മര്‍ദിക്കുകയായിരുന്നു. ആക്രമണം തടയാനെത്തിയ ഇവരുടെ പിതൃസഹോദരനെയും പ്രതികള്‍ ആക്രമിച്ചു. വാഹനത്തിന്റെ ഷോക്ക് അബ്സോര്‍ബര്‍ ഉപയോഗിച്ചാണ് തലയ്ക്കടിച്ചത്. തലയില്‍ എട്ടുതുന്നലുണ്ട്. പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരേ കേസെടുത്തതായി ഏനാത്ത് പോലീസ് പറഞ്ഞു. രണ്ട് പേരെ അറസ്റ്റ് ചെയ്തു.

    Read More »
  • Crime

    ആത്മഹത്യക്ക് ശ്രമിച്ച പിന്നണി ഗായിക കല്‍പന രാഘവേന്ദര്‍ ഗുരുതരാവസ്ഥയില്‍

    ഹൈദരാബാദ്: പ്രശസ്ത പിന്നണി ഗായിക കല്‍പന രാഘവേന്ദര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. നിസാംപേട്ടിലെ വസതിയില്‍ വച്ച് ഉറക്കഗുളിക കഴിച്ചാണ് ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നാണ് വിവരം. രണ്ടു ദിവസമായിട്ടും വീടിന്റെ വാതില്‍ അടഞ്ഞ് കിടക്കുന്നതു കണ്ട സെക്യൂരിറ്റി ജീവനക്കാരനാണ് മറ്റുള്ളവരെ വിവരമറിയിച്ചത്. പിന്നാലെ പൊലീസെത്തി വീട് തുറന്നു നോക്കിയപ്പോഴാണ് കല്‍പനയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. സംഭവ സമയത്ത് കല്‍പനയുടെ ഭര്‍ത്താവ് ചെന്നൈയിലായിരുന്നു. വെന്റിലേറ്റര്‍ സഹായത്താലാണ് ജീവന്‍ നിലനിര്‍ത്തുന്നതെന്നാണ് വിവരം. ഗായകന്‍ ടി.എസ്. രാഘവേന്ദ്രയുടെ മകളാണ് കല്‍പന. നിരവധി സംഗീത റിയാലിറ്റി ഷോകളിലും പങ്കെടുത്തിട്ടുണ്ട്.

    Read More »
  • Crime

    രണ്ടാഴ്ചക്കിടെ 4 ദുബായ് യാത്ര: നടി ശരീരത്തില്‍ ഒളിപ്പിച്ച് കടത്തിയത് 14.8 കിലോ സ്വർണം,  ഒടുവിൽ താരം പിടിയിലായി

          ദുബായിയിൽ നിന്നും ബെം​ഗളൂരുവിലേക്ക് പല തവണ സ്വർണം കടത്തിയ കന്നഡ നടി രന്യ റാവു അറസ്റ്റിൽ. ബെം​ഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ് ഡിആർഐ സംഘം നടിയെ അറസ്റ്റ് ചെയ്തത്. ആഭരണങ്ങളായി അണിഞ്ഞും ശരീരത്തിൽ ഒളിപ്പിച്ചുമാണ് സ്വർണം കടത്തിയത്. 14.8 കിലോ ​ഗ്രാം സ്വർണം ഇവരിൽ നിന്നും റവന്യൂ ഇന്റലിജൻസ് കണ്ടെടുത്തു. കഴിഞ്ഞ രണ്ടാഴ്ചക്കിടെ 4 തവണ നടി ദുബായ് സന്ദർശനം നടത്തിയതോടെ ഡി ആർ ഐയുടെ നിരീക്ഷണത്തിലാകുകയായിരുന്നു. ദുബായിൽ നിന്നും തിങ്കളാഴ്ച രാത്രി ബെംഗളൂരുവിൽ ഇറങ്ങിയപ്പോളാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കർണാടകയിലെ ഡിജിപി റാങ്കിലുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ മകളായ നടി അക്കാര്യം പറഞ്ഞ് പരിശോധനയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും റവന്യു ഇന്റലിജൻസ് സംഘം പിടിവിട്ടില്ല. നടിയെ പൊലീസ് കസ്റ്റഡിയിലെടുത്തു ഡിആർഒ ഓഫിസിൽ നടിയുടെ ചോദ്യം ചെയ്യൽ തുടരുകയാണ്. സ്വർണക്കടത്തിന് ഉദ്യോഗസ്ഥരുടെ ആരുടെയെങ്കിലും പിന്തുണ ലഭിച്ചിരുന്നോ അതോ കള്ളക്കടത്ത് പ്രവർത്തനത്തിന് അറിയാതെ സഹായിച്ചതാണോ എന്നും അന്വേഷിക്കുന്നുണ്ട്.

    Read More »
Back to top button
error: