Month: March 2025

  • Kerala

    കേരളം ചോരപ്പുഴയിൽ മുങ്ങുന്നു: വില്ലൻ എംഡിഎംഎ,  ഈ രാസലഹരി എത്രമാത്രം അപകടകാരി എന്നറിയുക

        നമ്മുടെ കൊച്ചു കേരളത്തിൽ 2 മാസത്തിനിടെ നടന്ന 66 കൊലപാതകങ്ങളിൽ പകുതിയും   ലഹരിമൂലമെന്ന് പൊലീസ് പറയുന്നു. ഇതിൽ പ്രധാന വില്ലൻ എംഡിഎംഎ എന്ന രാസലഹരി തന്നെ.  പാർട്ടികളിലെയും നൈറ്റ് ക്ലബ്ബുകളിലെയും ലഹരിയുടെയും ഉന്മാദത്തിന്റെയും പര്യായമായ  എംഡിഎംഎ ഇന്ന് കേരളത്തിലെങ്ങും  സുലഭമാണ്. ഈ മയക്കുമരുന്നിൻ്റെ ഉപയോഗം മൂലമുള്ള അപകടങ്ങളെക്കുറിച്ചും അതിൻ്റെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളെക്കുറിച്ചും പലരും ബോധവാന്മാരല്ല. ജർമ്മനിയിൽ വികസിപ്പിച്ചെടുത്ത എംഡിഎംഎ, (മെഥൈലെൻഡിയോക്സിമെഥാംഫെറ്റാമിൻ) ഇന്ന് അനധികൃത ലബോറട്ടറികളിലാണ് പ്രധാനമായും നിർമ്മിക്കപ്പെടുന്നത്. ഗുളികയായും  പൊടി- ക്രിസ്റ്റൽ രൂപങ്ങളിലും ഇത് ലഭ്യമാണ്. ഉപയോക്താക്കൾക്ക് ഡോസിനെക്കുറിച്ചോ അതിൻ്റെ ശക്തിയെക്കുറിച്ചോ വ്യക്തമായ ധാരണയില്ലാത്തതിനാൽ ഉപയോഗം അതീവ അപകടകരമാണ്. ഉപയോഗിച്ച് 20 മിനിറ്റിനുള്ളിൽ ഇതിൻ്റെ ഫലങ്ങൾ അനുഭവപ്പെടാൻ തുടങ്ങും. എംഡിഎംഎ ഉപയോഗം അക്രമാസക്തമായ പെരുമാറ്റത്തിനു കാരണമാകുന്നു. കൊലപാതത്തിലേയ്ക്കും സംഘട്ടനങ്ങളിലേയ്ക്കും ഇത് വഴിവെക്കും. വ്യക്തികളുടെ സാമൂഹിക ജീവിതത്തെയും വ്യക്തിബന്ധങ്ങളെയും പ്രതികൂലമായി ബാധിക്കുന്നു എന്നു മാത്രമല്ല ഒറ്റപ്പെടൽ, സാമൂഹികമായ അകൽച്ച, കുടുംബബന്ധങ്ങളിലെ തകർച്ച തുടങ്ങിയ പ്രശ്നങ്ങൾക്കും കാരണമാകുന്നു. എംഡിഎംഎ ഉപയോഗം സാമ്പത്തിക…

    Read More »
  • NEWS

    കൊലക്കുറ്റങ്ങള്‍ക്ക് ജയിലിൽ കഴിഞ്ഞ 2 മലയാളികളുടെ വധശിക്ഷ യു.എ.ഇയില്‍ നടപ്പാക്കി

            ദുബൈ: യു.എ.ഇയിൽ കൊലക്കുറ്റങ്ങൾക്ക് ജയിലിൽ കഴിയുകയായിരുന്ന 2 മലയാളികളുടെ വധശിക്ഷ നടപ്പിലാക്കി. മുഹമ്മദ് റിനാഷ് അരങ്ങിലോട്ട്, പെരുംതട്ട വളപ്പിൽ മുരളീധരൻ എന്നിവരുടെ വധശിക്ഷയാണ് നടപ്പിലാക്കിയതെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇവരുടെ ദയാഹർജികൾ യു.എ.ഇയിലെ പരമോന്നത കോടതി തള്ളിയിരുന്നു. എമിറാത്തി പൗരനെ കൊലപ്പെടുത്തിയ കേസിലാണ് മുഹമ്മദ് റിനാഷിന്റെ വധശിക്ഷ നടപ്പാക്കിയത്. ഇന്ത്യക്കാരനെ കൊലപ്പെടുത്തിയതിനാണ് മുരളീധരന് വധശിക്ഷ ലഭിച്ചത്. ഇരുവരുടെയും വധശിക്ഷ നടപ്പാക്കിയ വിവരം ഫെബ്രുവരി 28 നാണ് യു.എ.ഇ അധികൃതർ ഇന്ത്യൻ എംബസിയെ അറിയിച്ചത്.

    Read More »
  • Kerala

    കെ സുരേന്ദ്രനെതിരെ പത്രപ്രവർത്തകയൂണിയൻ: അപവാദം അവസാനിപ്പിക്കണം, അമേരിക്കൻ ഫണ്ട് കൈപ്പറ്റുന്നവരുടെ  പേരുകൾ വെളിപ്പെടുത്തണം

        കണ്ണൂർ: രാഷ്ട്രീയ വിഷയങ്ങളെ രാഷ്ട്രീയമായി നേരിടുന്നതിന് പകരം മാധ്യമപ്രവർത്തകർക്ക് നേരെ കുതിര കയറാനും അപകീർത്തിപ്പെടുത്താനും ഉള്ള നീക്കം അങ്ങേയറ്റം അപലപനീയമെന്ന് കേരള യൂണിയൻ ഓഫ് വർക്കിംഗ് ജേർണലിസ്റ്റ്സ് (KUWJ). കേരളത്തിലെ മാധ്യമപ്രവർത്തകരെല്ലാം അമേരിക്കൻ ഫണ്ട് കൈപ്പറ്റുന്നവർ ആണെന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ്റെ പ്രസ്താവന അപവാദ രാഷ്ട്രീയത്തിൻ്റെ പുതിയ ഉദാഹരണമാണ്. മാധ്യമപ്രവർത്തകരെ താറടിച്ചു കാണിക്കാനുള്ള ഈ നീക്കത്തിൽ യൂണിയൻ സംസ്ഥാന കമ്മിറ്റി കടുത്ത പ്രതിഷേധം രേഖപ്പെടുത്തുന്നു. അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞ ഫണ്ട് ആരാണ് കൈപ്പറ്റിയതെന്ന് ട്രംപ് തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. അതിന് മാധ്യമങ്ങളെ പഴി ചാരാൻ ശ്രമിക്കേണ്ട. പഠനയാത്രകൾക്കും പരിപാടികൾക്കുമായി ഫണ്ടുകൾ കൈപ്പറ്റുന്നവർ എല്ലാ വിഭാഗങ്ങളിലുമുണ്ട്. അതിനെയെല്ലാം രാജ്യത്തെ അട്ടിമറിക്കാനുള്ള ഫണ്ടായി ചിത്രീകരിച്ചാൽ സ്വന്തം പക്ഷത്തും ക്ഷതമേൽക്കും എന്ന് സുരേന്ദ്രൻ ഓർക്കുന്നത് നന്നായിരിക്കും. ആർജവം ഉണ്ടെങ്കിൽ, കുഴപ്പം പിടിച്ച ഫണ്ട് ആരെങ്കിലും കൈപ്പറ്റുന്നതായി അറിയുമെങ്കിൽ ആ പേരുകൾ സുരേന്ദ്രൻ വെളിപ്പെടുത്തട്ടെ. അല്ലാതെ കഥകൾ കെട്ടിച്ചമച്ചു മാധ്യമപ്രവർത്തകരെ…

    Read More »
  • Kerala

    ആതുരസ്ഥാപനങ്ങൾക്ക് വീൽചെയർ: മമ്മൂട്ടിയുടെ കെയർ & ഷെയർ വയനാട്ടിലും

          നടൻ മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ് ഷെയർ ഇൻ്റർനാഷണൽ ഫൗണ്ടേഷൻ്റെ സംരംഭമായ തിരഞ്ഞെടുക്കപ്പെട്ട ആതുരസ്ഥാപനങ്ങൾക്കുള്ള വീൽചെയർ വിതരണ പദ്ധതിയുടെ ഉദ്ഘാടനം  വയനാട് സുൽത്താൻ ബത്തേരിയിലെ തപോവനം കെയർ ഹോംമിൽ നടന്നു. മലങ്കര കത്തോലിക്ക സുൽത്താൻ ബത്തേരി രൂപത ബിഷപ്പ് അഭിവന്ദ്യ ഡോ. ജോസഫ് മാർ തോമസ്  ആതുരസ്ഥാപനങ്ങൾക്കുള്ള വീൽചെയറുകളുടെ വിതരണ പദ്ധതിയുടെ ഉദ്ഘാടനം അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ  ഷജ്ന കരീം, ശാന്തിഗിരി ആശ്രമ മേധാവി ബ്രഹ്മശ്രീ സ്നേഹത്മ ജ്ഞാനതപസ്സി  സ്വാമി എന്നിവരുടെ സാനിദ്ധ്യത്തിൽ നിർവഹിച്ചു. ”പത്മശ്രീ മമ്മൂട്ടിയുടെ നേതൃത്വത്തിൽ കഴിഞ്ഞ 15 വർഷമായി നടത്തിവരുന്ന ‘കെയർ ആൻഡ് ഷെയർ’ ഫൗണ്ടേഷന്റെ ബഹുമുഖപ്രവർത്തനങ്ങൾ അകലെ നിന്ന് മനസിലാക്കുവാൻ മാത്രമേ എനിക്ക് സാധിച്ചിട്ടുള്ളു. എന്നാൽ ആദ്യമായിട്ടാണ് കെയർ ആൻഡ് ഷെയർ ഫൗണ്ടേഷന്റെ ഒരു ചടങ്ങിൽ നേരിട്ട് പങ്കെടുക്കുവാൻ അവസരമുണ്ടായത്. മലയാളത്തിന്റെ മഹാനടനായ മമ്മൂട്ടിയുടെ നേതൃത്വത്തിൽ കേരളത്തിൽ അങ്ങോളമിങ്ങോളം നടത്തിക്കൊണ്ടിരിക്കുന്ന  പ്രവർത്തനങ്ങളായ കുട്ടികൾക്കായുള്ള ഹൃദയ ശാസ്ത്രക്രിയ പദ്ധതി, വൃക്കമാറ്റിവെക്കൽ പദ്ധതി,…

    Read More »
  • Crime

    അമ്മയും മക്കളും ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവം, ഭര്‍ത്താവ് നോബി കസ്റ്റഡിയില്‍

    കോട്ടയം: ഏറ്റുമാനൂരില്‍ അമ്മയും പെണ്‍മക്കളും ട്രെയിനിന് മുന്നില്‍ ചാടി മരിച്ച സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് കസ്റ്റഡിയില്‍. പാറോലിക്കല്‍ ഷൈനി കുര്യാക്കോസ് (43), മക്കളായ അലീന (11), ഇവാന (10) എന്നിവരാണ് മരിച്ചത്. തൊടുപുഴ ചുങ്കം ചേരിയില്‍ വലിയപറമ്പില്‍ നോബി ലൂക്കോസിനെയാണ് ഏറ്റുമാനൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഭാര്യയുടെയും മക്കളുടെയും ആത്മഹത്യയില്‍ നോബിക്ക് പങ്കുണ്ടോയെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. നോബിയെ വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. ഏറ്റുമാനൂര്‍ പാറോലിക്കലില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു സംഭവം. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് മക്കളെയും കൂട്ടി ഷൈനി ജീവനൊടുക്കുകയായിരുന്നെന്നാണ് പൊലീസ് നല്‍കുന്ന വിവരം. നോബി ലൂക്കോസുമായി പിരിഞ്ഞു കഴിയുന്ന ഷൈനി പെണ്‍മക്കള്‍ക്കൊപ്പം പറോലിക്കലിലെ സ്വന്തം തറവാട് വീട്ടിലായിരുന്നു കഴിഞ്ഞ ഒമ്പത് മാസമായി താമസം. നഴ്‌സായിരുന്ന ഷൈനി ജോലിയൊന്നും ലഭിക്കാത്തതിനാല്‍ നിരാശയിലായിരുന്നെന്നും വിവരമുണ്ട്. മരിച്ച അലീനയും ഇവാനയും തെള്ളകം ഹോളിക്രോസ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ്. ഷൈനിയുടെ മൂത്ത മകന്‍ എഡ്വിന്‍ എറണാകുളത്ത് സ്പോര്‍ട്‌സ് സ്‌കൂളില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. സംഭവദിവസം പുലര്‍ച്ചെ…

    Read More »
  • Crime

    മലപ്പുറത്ത് വൃദ്ധയ്ക്ക് ക്രൂര മര്‍ദനം; മദ്യപിച്ചെത്തി ആക്രമിച്ചത് മകന്‍ നോക്കാന്‍ ഏല്‍പ്പിച്ചയാള്‍

    മലപ്പുറം: നിലമ്പൂരില്‍ 80 വയസുള്ള വൃദ്ധയെ മദ്യപിച്ചെത്തിയ അയല്‍വാസി ക്രൂരമായി മര്‍ദിച്ചു. നിലമ്പൂര്‍ സിഎച്ച് നഗറിലെ പാട്ടത്തൊടി വീട്ടില്‍ ഇന്ദ്രാണി ടീച്ചര്‍ക്കാണ് മര്‍ദനമേറ്റത്. സംരക്ഷിക്കാന്‍ മകന്‍ ചുമതലപ്പെടുത്തിയ അയല്‍വാസി ഷാജിയാണ് ഇന്ദ്രാണിയെ മര്‍ദിച്ചത്. നിലമ്പൂര്‍ നഗരസഭ വൈസ് ചെയര്‍പേഴ്സണും വാര്‍ഡ് കൗണ്‍സിലറും സംഭവസ്ഥലത്തെത്തി ഇന്ദ്രാണിയെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. നിലമ്പൂര്‍ പൊലീസിലും പരാതി നല്‍കി. മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അയല്‍വാസികള്‍ പകര്‍ത്തിയത് പുറത്ത് വന്നിട്ടുണ്ട്. ഇവരുടെ ശരീരത്തില്‍ മര്‍ദനമേറ്റതിന്റെ പാടുകളുണ്ട്. മുഖത്ത് കടിച്ചതിന്റെ പാടുകളുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കൂടുതല്‍ ശാരീരിക പരിശോധന നടത്തുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. മുമ്പ് നൃത്താദ്ധ്യാപികയായിരുന്നു ഇന്ദ്രാണി. ഏക മകന്‍ ജോലിക്ക് പോകുമ്പോള്‍ ഇവരെ നോക്കാന്‍ ഷാജിയെ ഏല്‍പ്പിച്ചിരുന്നുവെന്നാണ് വിവരം. ഇന്ദ്രാണി ടീച്ചറുടെ കരച്ചില്‍ കേട്ടാണ് അയല്‍വാസികള്‍ ഓടിയെത്തിയത്. തുടര്‍ന്ന് ഇവര്‍ അറിയിച്ചതനുസരിച്ച് പൊലീസും ജനപ്രതിനിധികളും എത്തി ഇന്ദ്രാണി ടീച്ചറെ ആശുപത്രിയിലാക്കി. മകന്‍ ഇവരെ നോക്കുന്നില്ലെന്നാണ് നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ പറയുന്നത്.  

    Read More »
  • Kerala

    എസ്ഡിപിഐക്ക് നിരോധനം വന്നേക്കും; നിയന്ത്രിക്കുന്നതു പോപ്പുലര്‍ ഫ്രണ്ട് തന്നെയെന്ന് കണ്ടെത്തല്‍

    കോഴിക്കോട്: രാജ്യത്ത് എസ്ഡിപിഐക്ക് നിരോധനം വന്നേക്കും. നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് തന്നെയാണ് എസ്ഡിപിഐയെ നിയന്ത്രിക്കുന്നതെന്ന അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നീക്കം. എസ്ഡിപിഐയ്ക്ക് ഫണ്ടു നല്‍കുന്നതും നയങ്ങള്‍ രൂപീകരിക്കുന്നതും പോപ്പുലര്‍ ഫ്രണ്ട് തന്നെയാണെന്ന് എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടെത്തിയിട്ടുണ്ട്. രണ്ടു സംഘടനയുടെയും പ്രവര്‍ത്തകരും ഒന്നു തന്നെയാണെന്നും ഇഡി വ്യക്തമാക്കുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് എസ്ഡിപിഐ ദേശീയ അധ്യക്ഷന്‍ എംകെ ഫൈസിയെ കഴിഞ്ഞ ദിവസം ഡല്‍ഹി വിമാനത്താവളത്തില്‍ വച്ച് ഇഡി അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇഡി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് രണ്ട് സംഘടനകളും ഒന്നാണെന്ന് വ്യക്തമാക്കിയത്. 2018 മുതല്‍ എംകെ ഫൈസി എസ്ഡിപിഐയുടെ ദേശീയ അധ്യക്ഷനായി പ്രവര്‍ത്തിച്ചുവരികയാണെന്നും ഇഡി വാര്‍ത്താക്കുറിപ്പില്‍ പറയുന്നു ജിഹാദ് എല്ലാ രൂപത്തിലും നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പോപ്പുലര്‍ ഫ്രണ്ട് എസ്ഡിപിഐ രൂപീകരിച്ചതെന്നും ഇഡി പറയുന്നു. എസ്ഡിപിഐയുടെ സാമ്പത്തിക അക്കൗണ്ടുകള്‍ കൈകാര്യം ചെയ്തത് പോപ്പുലര്‍ ഫ്രണ്ടാണെന്നും എസ്ഡിപിഐക്ക് വേണ്ടി വിദേശരാജ്യങ്ങളില്‍ നിന്നടക്കം പോപ്പുലര്‍…

    Read More »
  • Crime

    വിവാഹത്തിന് വിസമ്മതിച്ചു; യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു

    ബംഗളൂരു: വിവാഹം കഴിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി. കര്‍ണാടകയിലെ ബെലഗാവി ജില്ലയിലാണ് സംഭവം. നാഥ് പൈ സര്‍ക്കിളില്‍ താമസിക്കുന്ന ഐശ്വര്യ മഹേഷ് ലോഹര്‍ (20) എന്ന യുവതിയെയാണ് ബെലഗാവി യെല്ലൂര്‍ സ്വദേശിയായ പ്രശാന്ത് കുണ്ടേഗര്‍ (29) കൊലപ്പെടുത്തിയത്. സംഭവസ്ഥലത്തുവെച്ച് തന്നെ ഇയാള്‍ സ്വയം കഴുത്തറുത്ത് ജീവനൊടുക്കുകയായിരുന്നു. ഒരു വര്‍ഷത്തോളമായി ഐശ്വര്യയും പ്രശാന്തും പ്രണയത്തിലായിരുന്നുവെന്നാണ് പോലീസ് നല്‍കുന്ന വിവരം. എന്നാല്‍, വിവാഹാഭ്യര്‍ഥനയുമായി പ്രശാന്ത്, ഐശ്വര്യയുടെ മാതാവിനെ സമീപിച്ചെങ്കില്‍ അവര്‍ നിരസിക്കുകയായിരുന്നു. പെയിന്റിങ് തൊഴിലാളിയായ പ്രശാന്തിന് സാമ്പത്തിക ഭദ്രതയില്ലെന്ന കാരണത്താലാണ് വിവാഹാഭ്യര്‍ഥന നിരസിച്ചതെന്നാണ് റിപ്പോര്‍ട്ട്. പിന്നീട് ബന്ധുവീട്ടില്‍ താമസിക്കുകയായിരുന്നു ഐശ്വര്യയെ കാണാനായി പ്രശാന്ത് അവിടെ എത്തുകയും വിവാഹം കഴിക്കാന്‍ താത്പര്യമുണ്ടെന്ന് അറിയിക്കുകയും ചെയ്തു. ആവശ്യം നിരസിച്ചതോടെ പ്രശാന്തിന്റെ കൈവശം കരുതിയിരുന്ന വിഷം ബലമായി ഐശ്വര്യയെ കഴിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇത് നടക്കാതെ വന്നതോടെ കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഐശ്വര്യയുടെ കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നു. ഐശ്വര്യയുടെ മരണം ഉറപ്പാക്കിയതിന് പിന്നാലെ ഇതേ…

    Read More »
  • Crime

    കാട്ടിപ്പറമ്പില്‍ നാട്ടുകാര്‍ക്ക് നേരെ മദ്യപരുടെ ആക്രമണം; പൂച്ചെട്ടികള്‍ അടിച്ചുപൊട്ടിച്ചു, യുവാക്കള്‍ കസ്റ്റഡിയില്‍

    കൊച്ചി: കണ്ണമാലി കാട്ടിപ്പറമ്പില്‍ വീടുകള്‍ക്കും നാട്ടുകാര്‍ക്കും നേരെ മദ്യപരുടെ ആക്രമണം. പൊതുസ്ഥലത്തിരുന്ന് യുവാക്കള്‍ മദ്യപിക്കുന്നത് നാട്ടുകാര്‍ ചോദ്യം ചെയ്തതു വാക്കുതര്‍ക്കത്തിന് കാരണമായി. യുവാക്കള്‍ അടുത്തുള്ള വീടുകളിലെ പൂച്ചെട്ടികള്‍ അടക്കം പൊട്ടിച്ചു. ഇതിനിടെ, നാട്ടുകാര്‍ക്കു നേരെയും കയ്യേറ്റ ശ്രമമുണ്ടായി. സംഭവത്തില്‍ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസെത്തി ഇരുവരേയും സ്റ്റേഷനിലേക്ക് മാറ്റാന്‍ ശ്രമിച്ചതോടെ ഒരാള്‍ റോഡില്‍ കിടന്നു. തുടര്‍ന്ന് ഇയാളെ എഴുന്നേല്‍പ്പിക്കാനുള്ള ശ്രമം ബഹളത്തില്‍ കലാശിച്ചു. ഒടുവില്‍ നാട്ടുകാരുടെ കൂടി സഹകരണത്തോടെ ഇരുവരേയും സ്റ്റേഷനിലേക്ക് കൊണ്ടു പോവുകയായിരുന്നു. യുവാക്കളുടെ ദൃശ്യങ്ങളും പുറത്തുവന്നു.

    Read More »
  • NEWS

    ‘ആറാട്ടണ്ണന്‍ എനിക്ക് മെസേജ് അയച്ചു, ഞാന്‍ വീട് വിട്ടിറങ്ങിയപ്പോള്‍ ബാലയുടെ പ്രതികരണം’

    ബാലയ്‌ക്കെതിരെ കടുത്ത ആരോപണങ്ങള്‍ തുടരുകയാണ് എലിസബത്ത് ഉദയന്‍. വിവാഹ ശേഷം താന്‍ നേരിട്ട പ്രശ്‌നങ്ങളോരോന്നായി എലിസബത്ത് വെളിപ്പെടുത്തുന്നു. എലിസബത്ത് തനിക്ക് മരുന്ന് മാറ്റി തന്നെന്ന് ബാല പരോക്ഷമായി ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ മോശം കമന്റുകളും വന്നതോടെയാണ് എലിസബത്ത് ബാലയ്‌ക്കെതിരെ വെളിപ്പെടുത്തലുമായി രംഗത്ത് വന്നത്. ഗാര്‍ഹിക പീഡനം, വഞ്ചന, വിവാഹേതര ബന്ധങ്ങള്‍ തുടങ്ങിയ ബാലയ്‌ക്കെതിരെയുള്ള എലിസബത്തിന്റെ ആരോപണങ്ങള്‍ നീളുന്നു. ബാലയുടെ വീട്ടില്‍ നിന്ന് സഹികെട്ട് ഇറങ്ങിയതിനെക്കുറിച്ച് സംസാരിക്കുകയാണ് എലിസബത്ത് ഉദയന്‍. തന്നെയും സന്തോഷ് വര്‍ക്കിയെയും ചേര്‍ത്ത് ബാല മോശമായി സംസാരിച്ചിട്ടുണ്ടെന്നും എലിസബത്ത് പറയുന്നു. സെപ്റ്റംബര്‍ നാലിന് ഞാനവിടെ നിന്നിറങ്ങി. സെപ്റ്റംബര്‍ എട്ടിന് എന്റെ പിറന്നാളായിരുന്നു. അന്ന് എനിക്ക് യൂട്യൂബില്‍ ആറാട്ടണ്ണന്‍ എന്ന സന്തോഷ് വര്‍ക്കി മെസേജ് അയച്ചിരുന്നു. ഹാപ്പി ബര്‍ത്ത് ഡേ എലിസബത്ത്, മൂവ് ഓണ്‍ എന്നോ മറ്റോ പറഞ്ഞായിരുന്നു മെസേജ്. താങ്ക് യൂ ചേട്ടാ എന്ന് പറഞ്ഞ് ഞാന്‍ മെസേജ് ചെയ്തു. ആ സ്‌ക്രീന്‍ ഷോട്ട്…

    Read More »
Back to top button
error: