CrimeNEWS

രാമപുരം ക്ഷേത്ര ഘോഷയാത്രയ്ക്കിടെ വന്‍ സംഘര്‍ഷം; ഒരാള്‍ക്ക് കുത്തേറ്റു, മറ്റൊരാള്‍ക്ക് തലക്ക് മാരക പരിക്ക്

തിരുവനന്തപുരം: ക്ഷേത്ര ഘോഷയാത്ര നടക്കുന്നതിനിടെ കൂട്ടയിടി. നെയ്യാറ്റിന്‍കരയിലാണ് നാട്ടുകാരെ ഭീതിയിലാഴ്ത്തിയ സംഭവം നടന്നത്. സംഘര്‍ഷത്തിനിടയില്‍ ഒരാള്‍ക്ക് മാരകമായി കുത്തേറ്റു. അരംഗ മുഗള്‍ സ്വദേശി രാഹുല്‍ (29)നാണ് കുത്തേറ്റത്. ഇയാളെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

രാമപുരം ക്ഷേത്രത്തില്‍ നടന്ന ഉത്സവഘോഷയാത്രയ്ക്കിടെയാണ് നാടകീയ സംഭവങ്ങള്‍ നടന്നത്. സമീപത്താണ് സംഘര്‍ഷം ഉണ്ടായത്. മദ്യപിച്ച് എത്തിയ സംഘമാണ് തമ്മിലടിച്ചതെന്ന് പോലീസ് വ്യക്തമാക്കുന്നു. സംഘര്‍ഷത്തിനിടെ ഒരാള്‍ക്ക് കുത്തേല്‍ക്കുകയും മറ്റൊരാള്‍ക്ക് വീണ് തലക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

Signature-ad

പുന്നക്കാട് ബിജു (49)നാണ് പരിക്ക് പറ്റിയത്. ഇയാളെ നിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തമ്മിലടി തുടങ്ങിയതും ഘോഷയാത്ര കാണാന്‍ വന്ന ആളുകള്‍ എല്ലാം പരിഭ്രാന്തരായി കുതറിയോടുകയും ചെയ്തു.

Back to top button
error: